Skip to content
يُوسُف /

ആയത്ത് 93

12 : 93
يُوسُف ആയത്തുകൾ 111
സൂറത്ത് · يُوسُف
മലയാളം · Kunhi
12 : 93

ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ

നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ടുപോയിട്ട് അത് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക.

Explanation & meanings · 1
  1. മുമ്പ് യൂസുഫ് നബി(عليه السلام)യെ ചെന്നായ തിന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിൻ്റെ കുപ്പായത്തില്‍ ചോര പുരട്ടിയിട്ട് അവര്‍ പിതാവിന് കൊണ്ടു പോയി കൊടുക്കുകയാണല്ലോ ചെയ്തത്. അതാണ് അദ്ദേഹത്തെ ദു:ഖിതനും കാഴ്ച മങ്ങിയവനുമാക്കിയത്. ഇവിടെ ഇതാ മറ്റൊരു കുപ്പായം കൊടുത്തയക്കപ്പെടുന്നു. അതിൻ്റെ വിപരീതഫലം സൃഷ്ടിക്കുവാന്‍ വേണ്ടി.