Skip to content

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الباب / الفصل
قسم الفقه

السؤال

س١٦: ما فضل الصلاة؟

ചോദ്യം 16: നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الجواب

ج:عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:

«أرأيتم لو أن نهرًا بباب أحدكم يغتسل منه كل يوم خمس مرات، هل يبقى من درنه شيء». قالوا: لا يبقى من درنه شيء. قال: «فذلك مثل الصلوات الخمس يمحو الله بهن الخطايا»

متفق عليه.

  • الدرن: الوسخ.

ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"നിങ്ങളിൽ ഒരാളുടെ വാതിലിനരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ച് നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ ശരീരത്തിൽ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അവശേഷിക്കുകയില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."

(ബുഖാരി, മുസ്ലിം)

ഹദീഥിൽ വന്ന 'ദറൻ' എന്ന പദത്തിൻ്റെ അർത്ഥം മാലിന്യം എന്നാണ്.