Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 56 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് (ഇമാം അഹ്മദ്, തിർമിദി, നസാഈ, ഇബ്നുമാജഃ, ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിൽ, ഹാകിം)
"അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: "സ്വർഗം നോക്കുക; അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചത് നോക്കിക്കാണുക." അദ്ദേഹം സ്വർഗം നോക്കിക്കാണുകയും തിരിച്ചു വരികയും ചെയ്തു. ജിബ്രീൽ പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ അല്ലാഹു സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് വലയം ചെയ്യാൻ കൽപ്പിക്കും. ശേഷം ജിബ്‌രീലിനോട് പറയും: ഇനി പോയി നീ സ്വർഗം നോക്കൂ! അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചതും നോക്കിക്കാണുക." ജിബ്രീൽ നോക്കുമ്പോൾ സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതായി കാണും. അദ്ദേഹം പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ ഒരാൾ പോലും പ്രവേശിക്കുകയില്ലെന്ന് ഞാൻ ഭയക്കുന്നു." അല്ലാഹു ജിബ്രീലിനോട് പറയും: "നീ പോയി നരകം നോക്കുക! അതിലെ ആളുകൾക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിരിക്കുന്നതും നോക്കുക." ജിബ്രീൽ നരകത്തെ വീക്ഷിക്കുമ്പോൾ അത് ഇളകിമറിയുന്നതായി കാണും. അദ്ദേഹം മടങ്ങിവന്നു കൊണ്ട് പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം. ഒരാളും ഇതിൽ പ്രവേശിക്കുന്നതല്ല." അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് വലയം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: മടങ്ങിപ്പോവുക; എന്നിട്ട് നരകം വീക്ഷിക്കുക." അദ്ദേഹം നരകത്തിലേക്ക് നോക്കുമ്പോൾ അത് ദേഹേഛകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കും. മടങ്ങിവന്നു കൊണ്ട് അദ്ദേഹം പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ പ്രവേശിക്കാതെ ഒരാൾക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഞാൻ ഭയന്നു പോയി."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി, നസാഈ)
"വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
"(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
രണ്ട് ആളുകൾ എന്നോട് പറഞ്ഞു: ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ (സകാത്ത്) വീതിക്കുമ്പോൾ അവർ അവിടുത്തെ അടുക്കൽ ചെല്ലുകയും, ആ സമ്പത്തിൽ നിന്ന് (വിഹിതം) ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ഞങ്ങളെ അടിമുടി നോക്കി; ഞങ്ങൾ ആരോഗ്യമുള്ളവരാണെന്ന് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ (ഇതിൽ നിന്ന്) ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ശക്തനോ ഇതിൽ അവകാശമില്ല."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, നസാഈ)
നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: പ്രതിഫലവും സൽകീർത്തിയും ആഗ്രഹിച്ചു കൊണ്ട് ഒരാൾ യുദ്ധം ചെയ്യുന്നുവെങ്കിൽ അയാൾക്ക് എന്താണുള്ളത്? നബി -ﷺ- പറഞ്ഞു: അവന് യാതൊന്നുമില്ല. അയാൾ മൂന്ന് തവണ ആ ചോദ്യം ആവർത്തിച്ചു; അപ്പോഴെല്ലാം നബി -ﷺ- അയാൾക്ക് മറുപടിയായി പറഞ്ഞു: "അവന് യാതൊന്നുമില്ല." ശേഷം നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു അവന് നിഷ്കളങ്കമായി ചെയ്തതും, അവൻ്റെ തിരുവദനം പ്രതീക്ഷിച്ചതുമായ പ്രവർത്തനമല്ലാതെ ഒരു പ്രവർത്തിയും സ്വീകരിക്കുന്നതല്ല."
സ്വീകാര്യയോഗ്യമായത് നസാഈ ഉദ്ധരിച്ചത്
മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
"ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."
ഹസൻ(നല്ലത്) (തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നു മാജ)