ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല."
مَا قَاتَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَوْمًا قَطُّ حَتَّى يَدْعُوَهُمْ.
നബി -ﷺ- ഒരു ജനതയെയും ആദ്യം ഇസ്‌ലാമിലേക്ക് ക്ഷണിക്കാതെ അവരോട് യുദ്ധം ആരംഭിച്ചിരുന്നില്ലെന്ന് ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നു. അവർ ആ ക്ഷണം സ്വീകരിച്ചില്ലെങ്കിൽ മാത്രമായിരുന്നു അവിടുന്ന് അവരോട് യുദ്ധം ചെയ്തിരുന്നത്.
ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടില്ലാത്തവരോട്, യുദ്ധം ചെയ്യുന്നതിന് മുൻപ് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരിക്കണമെന്ന നിർബന്ധ നിബന്ധനയുണ്ട്.
നബി -ﷺ- മറുനാടുകളിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അവർ അത് നിരസിച്ചാൽ, ജിസ്‌യ നൽകാൻ ആവശ്യപ്പെടും. അതും നിരസിച്ചാൽ അവിടുന്ന് അവരോട് യുദ്ധം ചെയ്യുമായിരുന്നു; ഇക്കാര്യം മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്) നിശ്ചയിക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി ജനങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതാണ്. അല്ലാതെ, അവരെ അടിമകളാക്കുക എന്നതോ, അവരുടെ സമ്പത്തോ ഭൂമിയോ വെട്ടിപ്പിടിക്കുക എന്നതോ അല്ല.
മുസ്നദ് അഹ്മദ് (4/ 16) (2105).
ബൈഹഖിയുടെ സുനനുൽ കുബ്റാ (9/ 181) (18232).
കൂടുതൽ (1)
تحفة الأحوذي (5/ 130).