നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു.
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَوَضَّأَ مَرَّتَيْنِ مَرَّتَيْنِ.
നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഈ രണ്ട് തവണ കഴുകുമായിരുന്നു. മുഖം കഴുകുന്നതും, വായ കൊപ്ലിക്കുന്നതും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതും, രണ്ട് കൈകളും കാലുകളും കഴുകുന്നതും ഈരണ്ട് തവണകളാക്കുമായിരുന്നു.
...:
വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ കഴുകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. അതിൽ കൂടുതലുള്ളത് സുന്നത്താണ്.
ചില സന്ദർഭങ്ങളിൽ വുദൂഅ് ഈരണ്ട് തവണകളായി ചെയ്യുക എന്നത് നബി -ﷺ- പഠിപ്പിച്ച രീതികളിലൊന്നാണ്.
തല ഒരു തവണ തടവുക എന്നതാണ് വുദൂഇൻ്റെ രൂപങ്ങളിൽ (എല്ലായ്പ്പോഴുമുള്ള) രീതി.
സ്വഹീഹുൽ ബുഖാരി (1/ 43) (158).
കൂടുതൽ (1)
إرشاد الساري لشرح صحيح البخاري (1/ 244).