Skip to content
സൂറത്തുകളുടെ പട്ടിക /

المُرسَلات

المُرسَلات is chapter 77 of the Quran and has 50 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

50 ആയത്തുകൾ സൂറത്ത് നമ്പർ 77
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلۡمُرۡسَلَٰتِ عُرۡفٗا

തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം.

فَٱلۡعَٰصِفَٰتِ عَصۡفٗا

ശക്തിയായി ആഞ്ഞടിക്കുന്നവ തന്നെ സത്യം.

وَٱلنَّٰشِرَٰتِ نَشۡرٗا

പരക്കെ വ്യാപിപ്പിക്കുന്നവയും തന്നെ സത്യം.

فَٱلۡفَٰرِقَٰتِ فَرۡقٗا

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവ (തന്നെ സത്യം).

فَٱلۡمُلۡقِيَٰتِ ذِكۡرًا

(അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;)

Explanation & meanings · 1
  1. ഒന്നുമുതല്‍ അഞ്ചുവരെ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം.1,2,3 വചനങ്ങളില്‍ കാറ്റിനെപ്പറ്റിയും, 4,5 വചനങ്ങളില്‍ മലക്കുകളെപ്പറ്റിയുമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് മറ്റൊരഭിപ്രായം.