Skip to content
സൂറത്തുകളുടെ പട്ടിക /

القَلَم

القَلَم is chapter 68 of the Quran and has 52 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

52 ആയത്തുകൾ സൂറത്ത് നമ്പർ 68
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ

നൂന്‍ - പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം.

مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല.

وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ

തീര്‍ച്ചയായും നിനക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.

فَسَتُبۡصِرُ وَيُبۡصِرُونَ

ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;