Skip to content
സൂറത്തുകളുടെ പട്ടിക /

المُلك

المُلك is chapter 67 of the Quran and has 30 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

30 ആയത്തുകൾ സൂറത്ത് നമ്പർ 67
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ

ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടു വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

Explanation & meanings · 1
  1. ഉപരിലോകത്തിന്റെ -വിശാല പ്രപഞ്ചത്തിന്റെ- ഘടനയെപ്പറ്റി വളരെ കുറച്ചേ മനുഷ്യന് അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ലഭിച്ചിടത്തോളം അറിവിന്റെ വെളിച്ചത്തില്‍ നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും; ആകാശഗോളങ്ങളുടെ സ്ഥാനവും ചലനങ്ങളുമെല്ലാം വ്യവസ്ഥാപിതമാണെന്ന്, എവിടെയും അവ്യവസ്ഥിതത്വം ദൃശ്യമല്ലെന്ന്.

ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئٗا وَهُوَ حَسِيرٞ

പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ടുവരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

وَلَقَدۡ زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَجَعَلۡنَٰهَا رُجُومٗا لِّلشَّيَٰطِينِۖ وَأَعۡتَدۡنَا لَهُمۡ عَذَابَ ٱلسَّعِيرِ

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

Explanation & meanings · 2
  1. ഒന്നാമത്തെ ആകാശം തന്നെ അനേകം നക്ഷത്രസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
  2. കൊള്ളിമീനുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വേറെയും വ്യാഖ്യാനങ്ങള്‍ തഫ്‌സീറുകളില്‍ കാണാം. ഇത്തരം കാര്യങ്ങളില്‍ അല്ലാഹു അറിയിച്ചു തന്നതിലുപരി യാതൊന്നും ഖണ്ഡിതമായി പറയുവാന്‍ നമുക്കാവില്ല.