68 : 10
وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ
അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.
Explanation & meanings · 1
- ചില നുണയന്മാരുണ്ട്. സാധാരണനിലയില്‍ അവരുടെ വാക്കുകള്‍ പലരും മുഖവിലക്കെടുക്കുകയില്ല. അവര്‍ക്ക് തന്നെ ഇത് നന്നായി അറിയാം. അതിനാല്‍ അവര്‍ എന്തു പറയുമ്പോഴും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള നിര്‍ബന്ധബുദ്ധി നിമിത്തം ആണയിട്ടുകൊണ്ടിരിക്കും.