Skip to content
സൂറത്തുകളുടെ പട്ടിക /

صٓ

صٓ is chapter 38 of the Quran and has 88 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

88 ആയത്തുകൾ സൂറത്ത് നമ്പർ 38
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ

സ്വാദ്‌ - ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ

എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.

كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ

അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.

وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.

Explanation & meanings · 1
  1. മുഹമ്മദ് നബി(ﷺ) മക്കാ നിവാസികള്‍ക്കിടയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവവൈശിഷ്ട്യവും അവര്‍ക്ക് ചിരപരിചിതമായിരുന്നു. എന്നിട്ടും അവിടുന്ന് അല്ലാഹുവിന്റെ റസൂലെന്ന നിലയില്‍ അവരെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ നബി(ﷺ)യെ വ്യാജവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്.

أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ.