38 : 35
قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ
അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും നന്നായി നൽകുന്നവൻ.
Explanation & meanings · 1
- സുലൈമാന്‍ നബി(عليه السلام)ക്ക് അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്ത ശക്തികളെ മറ്റൊരു ഭരണാധികാരിക്കും അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടില്ല.