38 : 33
رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ
(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും വെട്ടുവാന്‍ തുടങ്ങി.
Explanation & meanings · 1
- കുതിരകളോടുള്ള കൗതുകം തന്റെ നമസ്കാരത്തിന് വിഘ്‌നം വരുത്തിയതിനാൽ സുലൈമാൻ (عليه السلام) അവയെ അറുത്തു. അങ്ങനെ അല്ലാഹുവിനുവേണ്ടി സുലൈമാൻ (عليه السلام) അവയെ ത്യജിച്ചു. കുതിരകളെ റബ്ബിനു വേണ്ടി അവിടുന്ന് (عليه السلام) ബലിയറുക്കുകയായിരുന്നു.