Skip to content
صٓ /

ആയത്ത് 62

38 : 62

ആയത്ത് 62 of صٓ (38 : 62). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

صٓ ആയത്തുകൾ 88
സൂറത്ത് · صٓ
മലയാളം · Kunhi
38 : 62

وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ

അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.

Explanation & meanings · 1
  1. തങ്ങളാണ് സത്യമതത്തില്‍ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുകയും യഥാര്‍ഥ വിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയും ചെയ്തിരുന്നവര്‍ നരകത്തിലെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അങ്കലാപ്പാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്. പിഴച്ചവരും നരകാവകാശികളുമായി അവര്‍ മുദ്രയടിച്ചിരുന്നവര്‍ നരകത്തിലെത്തിക്കാണാഞ്ഞ് അവര്‍ കുണ്ഠിതപ്പെടുന്നു. ആ 'പിഴച്ചവര്‍'ക്കാണ് അല്ലാഹു സ്വര്‍ഗം നല്കാന്‍ പോകുന്നതെന്ന് ആ 'സത്യമത'ത്തിന്റെ കുത്തകക്കാര്‍ ഊഹിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.