Skip to content
സൂറത്തുകളുടെ പട്ടിക /

الصَّافَات

الصَّافَات is chapter 37 of the Quran and has 182 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

182 ആയത്തുകൾ സൂറത്ത് നമ്പർ 37
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلصَّٰٓفَّٰتِ صَفّٗا

ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,

فَٱلزَّٰجِرَٰتِ زَجۡرٗا

എന്നിട്ട് ശക്തിയായി തടയുന്നവരും,

Explanation & meanings · 1
  1. 'സാജിറാത്' എന്ന പദത്തിന് തിന്മകളെ അഥവാ ദുശ്ശക്തികളെ തടയുന്നവര്‍ എന്നും, മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുന്നവര്‍ എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.

فَٱلتَّٰلِيَٰتِ ذِكۡرًا

എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായവരെ (മലക്കുകളെ) തന്നെയാണ സത്യം;

إِنَّ إِلَٰهَكُمۡ لَوَٰحِدٞ

തീര്‍ച്ചയായും നിങ്ങളുടെ ആരാധ്യൻ ഏകന്‍ തന്നെയാകുന്നു.

رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَرَبُّ ٱلۡمَشَٰرِقِ

(അതെ,) ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.