Skip to content
صٓ /

ആയത്ത് 69

38 : 69
صٓ ആയത്തുകൾ 88
സൂറത്ത് · صٓ
മലയാളം · Kunhi
38 : 69

مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ

അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

Explanation & meanings · 1
  1. 'അത്യുന്നതസമൂഹം' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിങ്കല്‍ സാമീപ്യം നല്കപ്പെട്ട മലക്കുകളത്രെ. ഭൂമിയില്‍ മനുഷ്യനെ ഖലീഫയാക്കാനുള്ള അല്ലാഹുവിന്റെ തീരുമാനത്തെപ്പറ്റി മലക്കുകള്‍ സംശയമുന്നയിച്ച കാര്യമായിരിക്കാം ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി(ﷺ)ക്ക് അല്ലാഹുവിന്റെ സന്ദേശം വഴിയല്ലാതെ ഇത്തരം അദൃശ്യകാര്യങ്ങളെപ്പറ്റി അറിവ് ലഭിക്കാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല.