നോമ്പിനും നിസ്കാരത്തിനും സ്വദഖക്കുമുള്ളതിനേക്കാൾ ശ്രേഷ്ഠമായ പദവിയുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നോമ്പിനും നിസ്കാരത്തിനും സ്വദഖക്കുമുള്ളതിനേക്കാൾ ശ്രേഷ്ഠമായ പദവിയുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ (അറിയിച്ചുതന്നാലും)". അവിടുന്ന് പറഞ്ഞു: "ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കലാണ് (നല്ല ബന്ധം സ്ഥാപിക്കൽ). കാരണം, പരസ്പരമുള്ള ബന്ധം തകരുക എന്നത് (മതനിഷ്ഠയെ) വടിച്ചുകളയുന്ന കാര്യമാണ്."
«أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ؟» قَالُوا: بَلَى، قَالَ: «صَلاَحُ ذَاتِ البَيْنِ، فَإِنَّ فَسَادَ ذَاتِ البَيْنِ هِيَ الحَالِقَةُ».
നബി -ﷺ- തൻ്റെ സ്വഹാബിമാരോട് ചോദിച്ചു: ഐച്ഛികമായ (സുന്നത്ത്) നോമ്പ്, സുന്നത്ത് നിസ്കാരം, സ്വദഖ എന്നിവ അധികരിപ്പിക്കുന്നതിനേക്കാൾ പ്രതിഫലമുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവർ പറഞ്ഞു: "അതെ". അവിടുന്ന് പറഞ്ഞു: "പിണങ്ങിനിൽക്കുന്നവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക (യോജിപ്പിക്കുക) എന്നതാണത്. കാരണം, വഴക്കും പിണക്കവും ജനങ്ങൾക്കിടയിൽ ഭിന്നതയും അകൽച്ചയും വിദ്വേഷവും പരസ്പരം മുഖംതിരിക്കലും ഉണ്ടാക്കുന്നു. പരസ്പര ബന്ധം തകരുന്നതിലൂടെ ഉണ്ടാകുന്ന വിദ്വേഷം, ക്ഷൗരക്കത്തി മുടി വടിച്ചുകളയുന്നതുപോലെ ഇസ്‌ലാമിക നിഷ്ഠയെയും ഐഹികജീവിതത്തെയും നശിപ്പിക്കുകയും വേരോടെ പിഴുതുകളയുകയും ചെയ്യുന്നതാണ്."
സ്വഹാബികളോട് ചോദ്യം ചോദിക്കുകയും ഉത്തരം അറിയാൻ അവർക്ക് ആകാംക്ഷയുണ്ടാക്കുകയും ചെയ്യുന്ന നബിയുടെ -ﷺ- അധ്യാപന രീതി ഈ ഹദീഥിൽ പ്രകടമാണ്.
ത്വീബി -رَحِمَهُ اللَّهُ- പറഞ്ഞു: "പരസ്പര ബന്ധം നന്നാക്കാനും അത് മോശമാക്കുന്നത് ഒഴിവാക്കാനും പ്രോത്സാഹനം നൽകുന്ന ഹദീഥാണിത്. കാരണം, പരസ്പരം രഞ്ജിപ്പുണ്ടാക്കുന്നത് ജനങ്ങൾ അല്ലാഹുവിൻ്റെ പാശത്തെ മുറുകെപ്പിടിക്കാനും മുസ്‌ലിംകൾക്കിടയിൽ ഭിന്നതയുണ്ടാകാതിരിക്കാനും കാരണമാകുന്നു. പരസ്പര ബന്ധം തകരുക എന്നത് ദീനിൽ വിള്ളലുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ, ആ ബന്ധം നന്നാക്കാനും അതിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആരെങ്കിലും മുൻകൈയെടുത്താൽ, സ്വന്തത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സൽകർമ്മങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നോമ്പും നിസ്കാരവുമായി കഴിയുന്നവർക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പദവി അവന് കരസ്ഥമാക്കാൻ സാധിക്കും."
സുനനു അബീദാവൂദ് (7/ 280) (4919).
സുനനുത്തിർമിദി (4/ 244) (2509).
കൂടുതൽ (2)
تحفة الأحوذي (7/ 179).
شرح سنن أبي داود للعباد (559/ 32).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
2 ഗ്രന്ഥങ്ങൾകൂടുതൽ (2)
- قاموس الكبائرموسوعة الكبائر - المجموعة الثانية«أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ؟» قَالُوا: بَلَى، قَالَ: «صَلَاحُ ذَاتِ البَيْنِ؛ فَإِنَّ فَسَادَ ذَاتِ البَيْنِ هِيَ الحَالِقَةُ» [97].
- نبراس طالب (1)1«أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ، قَالُوا: بَلَى، قَالَ: صَلَاحُ ذَاتِ البَيْنِ»