Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നോമ്പിനും നിസ്കാരത്തിനും സ്വദഖക്കുമുള്ളതിനേക്കാൾ ശ്രേഷ്ഠമായ പദവിയുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ (അറിയിച്ചുതന്നാലും)". അവിടുന്ന് പറഞ്ഞു: "ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കലാണ് (നല്ല ബന്ധം സ്ഥാപിക്കൽ). കാരണം, പരസ്പരമുള്ള ബന്ധം തകരുക എന്നത് (മതനിഷ്ഠയെ) വടിച്ചുകളയുന്ന കാര്യമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി)
"പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെപ്പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങൾക്ക് തൃപ്തിപ്പെട്ടിരിക്കുന്നു. 'ഖാല-ഖീലകളും', ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങൾക്ക് വെറുത്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്