Skip to content
സൂറത്തുകളുടെ പട്ടിക /

ശ്ശർഹ്

ﰋ

ശ്ശർഹ് is chapter 94 of the Quran and has 8 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

8 ആയത്തുകൾ സൂറത്ത് നമ്പർ 94
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

وَوَضَعۡنَا عَنكَ وِزۡرَكَ

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

ٱلَّذِيٓ أَنقَضَ ظَهۡرَكَ

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

Explanation & meanings · 1
  1. കടുത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നബി(ﷺ) ജീവിതം നയിച്ചത്. മിക്ക മനുഷ്യരും അത്തരം എതിര്‍പ്പുകള്‍ക്കു മുമ്പില്‍ മനസ് മടുത്തവരോ ക്ഷുഭിതരോ ആയിത്തീരുകയാണ് പതിവ്. എന്നാല്‍ നബി(ﷺ) അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹത്താല്‍ എപ്പോഴും മനസ്സാന്നിധ്യത്തോടും ഹൃദയവിശാലതയോടും കൂടി വര്‍ത്തിച്ചു. എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജയിക്കാന്‍ ഇത് അവിടുത്തെ(ﷺ) സഹായിച്ചു. മനുഷ്യചരിത്രത്തിലെ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നബിയെ (ﷺ) പ്രാപ്തനാക്കിയതും ഇത് തന്നെ.

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.