Skip to content
النِّسَاء /

ആയത്ത് 29

4 : 29
النِّسَاء ആയത്തുകൾ 176
4 : 29

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا

സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു

Explanation & meanings · 1
  1. സത്യവിശ്വാസികള്‍ ഒരേ ശരീരം കണക്കെ ഒത്തൊരുമയോടെ ജീവിക്കേണ്ടവരാണ്. അപ്പോള്‍ ഒരു വിശ്വാസി തന്‍റെ സഹോദരനെ കൊല്ലുന്നത് തന്നെത്തന്നെ കൊല്ലുന്നതിന് സമമാകുന്നു. അതുകൊണ്ടാണ് 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്' എന്ന് അല്ലാഹു പറഞ്ഞത്.