Skip to content

ദേഷ്യത്തിൻ്റെ ഇനങ്ങൾ ഏതെല്ലാം?

الباب / الفصل
قسم الأخلاق

السؤال

س٢٥: ما أنواع الغضب؟

ചോദ്യം 25: ദേഷ്യത്തിൻ്റെ ഇനങ്ങൾ ഏതെല്ലാം?

الجواب

ج:١. غضب محمود: وهو أن يكون لله إذا انتهك الكفار أو المنافقون أو غيرهم حرماته سُبْحَانَهُ.

  1. غضب مذموم: وهو الغضب الذي يجعل الإنسان يعمل ويقول ما لا ينبغي.
  • علاج الغضب المذموم:
  • الوُضوءُ.
  • القُعودُ إنْ كان قائمًا، والاضْطِجاعُ إن كان قاعدًا.
  • أن يَلتزِمَ بوصيَّةِ النَّبيِّ صلى الله عليه وسلم في ذلك: «لا تَغضَبْ».
  • أن يَضبِطَ النَّفْسَ عنِ الاندفاعِ عند الغضبِ.
  • الاستعاذةُ باللهِ مِنَ الشَّيطانِ الرَّجيمِ.
  • السُّكوتُ.

ഉത്തരം: 1- ദേഷ്യം ചിലപ്പോൾ നല്ലതാണ്; അല്ലാഹുവിന് വേണ്ടി ദേഷ്യപ്പെടുക എന്നത് അതിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുന്നവരോ കപടവിശ്വാസികളോ മറ്റോ ഇസ്ലാമിക വിധിവിലക്കുകൾ ധിക്കരിക്കുമ്പോഴുണ്ടാകുന്ന ദേഷ്യം ഉദാഹരണം.

  1. ദേഷ്യം വെറുക്കപ്പെട്ടതാകുന്ന സമയവുമുണ്ട്; ഒരാൾക്ക് അനുയോജ്യമല്ലാത്ത വാക്കുകൾ പറയാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദേഷ്യം അതിൽ പെടുന്നതാണ്.

അല്ലാഹുവിന് ഇഷ്ടമില്ലാത്ത തരത്തിൽ ദേഷ്യം പിടിക്കുന്നത് ഒഴിവാക്കാനുള്ള വഴി ഇതാണ്:

  • വുദൂഅ് ചെയ്യുക.
  • ദേഷ്യം വരുമ്പോൾ നിൽക്കുകയാണെങ്കിൽ ഇരിക്കുക; ഇരിക്കുകയാണെങ്കിൽ കിടക്കുക.
  • നബി (ﷺ) യുടെ ഉപദേശം ഓർക്കുക; അവിടുന്ന് പറഞ്ഞു: "നീ ദേഷ്യപ്പെടരുത്."
  • ദേഷ്യത്തിൻ്റെ സന്ദർഭത്തിൽ ശരീരം കൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കുക.
  • ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക.
  • മൗനം അവലംബിക്കുക.