Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു. ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌." (ഹജ്ജ്: 25) എന്ന ആയത്തിൻ്റെ വിശദീകരണമായി അവിടൂന്ന് പറഞ്ഞു: "ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു അവനെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അഹ്മദ്, ഹാകിം എന്നിവർ ഉദ്ധരിച്ചത്)
ഞാൻ നബി -ﷺ- യുടെ മിമ്പറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, തീർത്ഥാടകർക്ക് കുടിനീര് നൽകുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." വേറൊരാൾ പറഞ്ഞു: "നിങ്ങൾ ഈ പറഞ്ഞതിനേക്കാളെല്ലാം ശ്രേഷ്ഠം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: "നബി -ﷺ- യുടെ മിമ്പറിനടുത്ത് വെച്ച് നിങ്ങൾ ശബ്ദമുയർത്തരുത് -അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു-. എന്നാൽ, ജുമുഅ നിസ്കാരം കഴിഞ്ഞാൽ, നബി -ﷺ- യുടെ അടുത്ത് ചെന്ന് നിങ്ങൾ തർക്കിച്ച വിഷയത്തെക്കുറിച്ച് ഞാൻ വിധി ചോദിക്കാം." അങ്ങനെ (അദ്ദേഹം ചോദിച്ചപ്പോൾ) അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "ഹാജിമാർക്ക് കുടിനീര് നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബ: 19)
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ (അവിശ്വാസികൾ)." (മാഇദ: 44), "അവർ തന്നെയാണ് അക്രമികൾ." (മാഇദ: 45), "അവർ തന്നെയാണ് ഫാസിഖുകൾ (ധിക്കാരികൾ)." (മാഇദ: 47) എന്നീ ആയത്തുകൾ അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "യഹൂദരിലെ രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ അതിലൊരു വിഭാഗം മറു വിഭാഗത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ, പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, അതിന് നഷ്ടപരിഹാരമായി അമ്പത് വസ്ഖ് നൽകിയാൽ മതിയാകും; എന്നാൽ ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, നഷ്ടപരിഹാരമായി നൂറ് വസ്ഖ് നൽകണം എന്ന വ്യവസ്ഥയിൽ അവർ യോജിപ്പിലും സന്ധിയിത്തിലുമെത്തി. നബി (ﷺ) മദീനയിൽ വരുന്നത് വരെ അവർ ഈ നിലയിലായിരുന്നു. നബിയുടെ (ﷺ) വരവോടെ ഈ രണ്ട് വിഭാഗങ്ങളും അവിടുത്തെ മുമ്പിൽ താഴ്മ കാണിച്ചു. അന്ന് നബി (ﷺ) അവർക്കുമേൽ പൂർണ്ണ ആധിപത്യം നേടിയിരുന്നില്ല. അവരെ കീഴ്പ്പെടുത്തിയിരുന്നുമില്ല. അവിടുന്ന് അവരുമായി സന്ധിയിലായിരുന്നു. അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. ഉടനെ പ്രബലർ ദുർബലരോട് നൂറ് വസ്ഖ് നഷ്ടപരിഹാരം കൊടുത്തയക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ദുർബലർ പറഞ്ഞു: 'മതവും വംശവും നാടും ഒന്നായ രണ്ട് ഗോത്രങ്ങളിൽ, ചിലരുടെ നഷ്ടപരിഹാരം മറ്റുചിലരുടെ നഷ്ടപരിഹാരത്തിന്റെ പകുതിയാവുക എന്നത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ? മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അത് തന്നിരുന്നത് നിങ്ങൾ ഞങ്ങളെ അടിച്ചമർത്തിയത് കൊണ്ടും, ഞങ്ങൾക്ക് നിങ്ങളെ പേടിയുള്ളതുകൊണ്ടുമായിരുന്നു. എന്നാൽ ഇപ്പോൾ മുഹമ്മദ് (ﷺ) വന്ന സ്ഥിതിക്ക് ഞങ്ങൾ നിങ്ങൾക്കത് നൽകില്ല.' അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാറായി. ഒടുവിൽ നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാം എന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ് പ്രബലരായ വിഭാഗം ചിന്തിച്ചത്; അവർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മുഹമ്മദ് ഒരിക്കലും അവർക്ക് നൽകുന്നതിന്റെ ഇരട്ടി നമുക്ക് നൽകില്ല. അവർ പറഞ്ഞത് സത്യമാണ്; അവർ നമ്മളെ ഭയന്നിരുന്നത് കാരണവും നാം അവരെ അടിച്ചമർത്തിയതുകൊണ്ടും മാത്രമാണ് അവർ നമുക്ക് അത് തന്നുകൊണ്ടിരുന്നത്. അതിനാൽ, മുഹമ്മദിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ നിങ്ങൾ രഹസ്യമായി ആളെ അയക്കുക. നിങ്ങൾക്ക് അനുകൂലമാണ് വിധിയെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വിധികർത്താവാക്കുക. അതല്ലെങ്കിൽ നിങ്ങൾ ജാഗ്രത പാലിക്കുക, അദ്ദേഹത്തെ വിധികർത്താവാക്കരുത്.' അങ്ങനെ നബിയുടെ (ﷺ) അഭിപ്രായം അറിയുന്നതിനായി അവർ കപടവിശ്വാസികളിൽ (മുനാഫിഖുകൾ) പെട്ട ചിലരെ രഹസ്യമായി നബിയുടെ (ﷺ) അടുത്തേക്ക് അയച്ചു. അവർ വന്നപ്പോൾ, അവരുടെ മുഴുവൻ കാര്യങ്ങളും അവരുടെ ഗൂഢലക്ഷ്യങ്ങളും അല്ലാഹു തന്റെ റസൂലിന് അറിയിച്ചുകൊടുത്തിരുന്നു. അങ്ങനെ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഓ റസൂലേ, വിശ്വാസം സ്വീകരിച്ചെന്ന് വായ കൊണ്ട് പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്തവരിൽ നിന്ന് അവിശ്വാസത്തിലേക്ക് കുതിക്കുന്നവർ അങ്ങയെ ദുഃഖിപ്പിക്കാതിരിക്കട്ടെ." (മാഇദ: 41) ഇവിടം മുതൽ "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അധർമ്മികൾ." (മാഇദ: 47) എന്നതുവരെ അപ്പോഴാണ് അവതരിച്ചത്. പിന്നീട് ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ആ രണ്ട് വിഭാഗത്തെക്കുറിച്ചാണ് അല്ലാഹു ഇത് അവതരിപ്പിച്ചത്. അവരെ തന്നെയാണ് അല്ലാഹു ഉദ്ദേശിച്ചതും."
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്