Skip to content

അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" മൂന്ന് തവണ അവിടുന്ന് അക്കാര്യം പറഞ്ഞു. അയാൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അത് മറ്റുള്ളതിനെ ഇല്ലാതെയാക്കുന്നതാണ്."

جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، مَا تَرَكْتُ حَاجَّةً وَلَا دَاجَّةً إِلَّا قَدْ أَتَيْتُ، قَالَ: «أَلَيْسَ تَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ؟» ثَلَاثَ مَرَّاتٍ. قَالَ: نَعَمْ، قَالَ: «فَإِنَّ ذَلِكَ يَأْتِي عَلَى ذَلِكَ».

(അബൂ യഅ്ലാ, ത്വബ്റാനീ, ദ്വിയാഅ് അൽമഖ്ദിസി)
സ്വീകാര്യയോഗ്യമായത്
വിശദീകരണം

നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എല്ലാ തിന്മകളും തെറ്റുകളും പ്രവർത്തിച്ചിട്ടുണ്ട്. ചെറുതോ വലുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ എനിക്ക് പൊറുത്തു നൽകപ്പെടുമോ?!" നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" അവിടുന്ന് അക്കാര്യം മൂന്നു തവണ ആവർത്തിച്ചു. അയാൾ പറഞ്ഞു: "അതെ. ഞാൻ അക്കാര്യം സാക്ഷ്യം വഹിക്കുന്നുണ്ട്." അപ്പോൾ നബി -ﷺ- രണ്ട് സാക്ഷ്യവചനങ്ങളായ ഈ പദത്തിൻ്റെ ശ്രേഷ്ഠതയും അത് തിന്മകൾക്ക് പ്രായശ്ചിത്തമാകുമെന്നതും അയാളെ അറിയിച്ചു. പശ്ചാത്താപം മുൻകഴിഞ്ഞ തെറ്റുകളെ മായ്ച്ചു കളയുന്നതാണ്.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

രണ്ട് സാക്ഷ്യവചനങ്ങളുടെ (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) മഹത്വം. ഹൃദയത്തിൽ നിന്ന് സത്യസന്ധതയോടെ ഈ വാക്കുകൾ പറയുന്നവരുടെ തിന്മകളെ അവ കവച്ചു വെക്കുന്നതാണ്.

ഇസ്‌ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള തിന്മകളെ മായ്ച്ചുകളയുന്നതാണ്.

സത്യസന്ധമായ പശ്ചാത്താപവും തൗബയും അതിന് മുൻപുള്ള തിന്മകളെ മായ്ച്ചു കളയുന്നതാണ്.

അദ്ധ്യാപനവേളയിൽ പ്രധാനപ്പെട്ട കാര്യം ആവർത്തിച്ചു പറയുക എന്നത് നബി -ﷺ- യുടെ രീതിയിൽ പെട്ടതായിരുന്നു.

രണ്ട് സാക്ഷ്യവചനങ്ങളുടെ ശ്രേഷ്ഠത. നരകത്തിൽ നിന്ന് രക്ഷപ്പെടാനും, അവിടെ ശാശ്വതമായി ശിക്ഷിക്കപ്പെടാതിരിക്കാനുമുള്ള കാരണമാണത്.

പരിശോധകൻ

അൽഅഹാദീഥുൽ മുഖ്താറഃ - ദ്വിയാഅ് അൽമഖ്ദിസി (5/ 151) (1773).

കൂടുതൽ (8)

مسند أبي يعلى الموصلي (6/ 155) (3433).

المعجم الصغير للطبراني (2/ 201) (1025).

شعب الإيمان (5/404) (7086).

غريب الحديث للخطابي (1/255).

الترغيب والترهيب (4/55).

النهاية في غريب الحديث والأثر (1/341).

الزواجر لابن حجر الهيتمي (2/961).

جامع العلوم والحكم (1/305).