Skip to content
സൂറത്തുകളുടെ പട്ടിക /

المُزمل

المُزمل is chapter 73 of the Quran and has 20 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

20 ആയത്തുകൾ സൂറത്ത് നമ്പർ 73
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

يَٰٓأَيُّهَا ٱلۡمُزَّمِّلُ

ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,

Explanation & meanings · 1
  1. നബി(ﷺ)യെ 'വസ്ത്രം കൊണ്ട് മൂടിയവന്‍' എന്ന് വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലത്തെപ്പറ്റി വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രവാചകത്വമാകുന്ന വസ്ത്രത്തില്‍ പൊതിഞ്ഞവന്‍, ആദ്യത്തെ ദിവ്യസന്ദേശം ലഭിച്ച സമയത്തുണ്ടായ ഭയവിഹ്വലത നിമിത്തം പുതച്ചുമൂടിയവന്‍, പ്രാര്‍ഥനക്കായി വസ്ത്രങ്ങള്‍ ധരിച്ചു ഒരുങ്ങിയവന്‍, മൂടിപ്പുതച്ച് ഉറങ്ങാന്‍ പോകുന്നവന്‍ എന്നിങ്ങനെ പല വിധത്തിലും 'മുസ്സമ്മില്‍' എന്ന വാക്ക് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

قُمِ ٱلَّيۡلَ إِلَّا قَلِيلٗا

രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് നമസ്കരിക്കുക.

نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا

അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക.

أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا

അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.

إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا

തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്‌.

Explanation & meanings · 1
  1. പില്‍ക്കാലത്ത് നബി(ﷺ)ക്ക് അവതരിപ്പിച്ചു കൊടുക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്ന മതാദ്ധ്യാപനങ്ങളെയും വിധിവിലക്കുകളെയും പറ്റിയാണ് ഇവിടെ 'കനപ്പെട്ട വാക്ക്' എന്നുപറഞ്ഞത്. പ്രവാചകനിയോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവതരിച്ച അദ്ധ്യായങ്ങളില്‍ ഒന്നാണ് സൂറത്തുല്‍ മുസ്സമ്മില്‍.