Skip to content
സൂറത്തുകളുടെ പട്ടിക /

المُدثر

المُدثر is chapter 74 of the Quran and has 56 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

56 ആയത്തുകൾ സൂറത്ത് നമ്പർ 74
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

يَٰٓأَيُّهَا ٱلۡمُدَّثِّرُ

ഹേ, പുതച്ചു മൂടിയവനേ,

Explanation & meanings · 1
  1. നബി(ﷺ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച വഹ്‌യ്‌ സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനങ്ങളായിരുന്നു. ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്‌യൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ജിബ്‌രീലിനെ നബി(ﷺ) കണ്ടതിനെത്തുടർന്ന് പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്.

قُمۡ فَأَنذِرۡ

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

وَرَبَّكَ فَكَبِّرۡ

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.

وَثِيَابَكَ فَطَهِّرۡ

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.

وَٱلرُّجۡزَ فَٱهۡجُرۡ

പാപം വെടിയുകയും ചെയ്യുക.