Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 7 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ആരെങ്കിലും ഒരു ശിക്ഷാർഹമായ തിന്മ പ്രവർത്തിക്കുകയും അതിനുള്ള ശിക്ഷ ഇഹലോകത്ത് നിന്ന് അവന് നേരത്തെ നൽകപ്പെടുകയും ചെയ്താൽ തൻ്റെ അടിമയുടെ ശിക്ഷ പരലോകത്തും ആവർത്തിക്കുക എന്നത് നീതിമാനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല. ആരെങ്കിലും ശിക്ഷാർഹമായ ഒരു തിന്മ പ്രവർത്തിക്കുകയും അല്ലാഹു അവൻ്റെ തിന്മ മറച്ചു വെക്കുകയും അവന് പൊറുത്തു നൽകുകയും ചെയ്താൽ താൻ പൊറുത്തു നൽകിയ ഒരു കാര്യത്തിലേക്ക് വീണ്ടും (ശിക്ഷിക്കാനായി) മടങ്ങുക എന്നത് അങ്ങേയറ്റം ഉദാരനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല."
ഹസൻ(നല്ലത്) (തിർമിദി, ഇബ്നുമാജഃ)
"നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്."
ഇമാം നവവി (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: സ്വീകാര്യമായ ഹദീസ് ദാറഖുത്നി തന്റെ സുനനിലും മറ്റുള്ളവരും ഉദ്ധരിച്ചത്
ഉക്‌ലിൽ നിന്നോ ഉറൈനയിൽ നിന്നോ ഒരു കൂട്ടമാളുകൾ മദീനയിലേക്ക് വന്നു; എന്നാൽ അവർക്ക് മദീനയിലെ കാലാവസ്ഥ അനുയോജ്യമായില്ല. നല്ല കറവയുള്ള ഒട്ടകത്തിൻ്റെ മൂത്രവും പാലും കുടിക്കാൻ നബി (ﷺ) അവരോട് കൽപ്പിച്ചു. അവർക്ക് അസുഖം ഭേദമായപ്പോൾ നബിയുടെ (ﷺ) ഇടയനെ കൊലപ്പെടുത്തുകയും, ഒട്ടകങ്ങളെ മോഷ്ടിച്ചു കൊണ്ടുപോവുകയുമാണ് അവർ ചെയ്തത്. പകലിൻ്റെ ആരംഭത്തിലാണ് ഈ വിവരം (മുസ്‌ലിംകൾ) അറിഞ്ഞത്. നബി (ﷺ) അവരുടെ കാൽപ്പാടുകൾ പിന്തുടരാൻ കൽപ്പിക്കുകയും, മദ്ധ്യാഹ്നമായപ്പോഴേക്ക് അവരെ പിടികൂടി മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു. അവരുടെ കൈകളും കാലുകളും ഛേദിച്ചു കളയാനും, കണ്ണുകൾ ചൂഴ്ന്നെടുക്കാനും നബി (ﷺ) കൽപ്പന നൽകി. (മദീനയിലെ) ഹർറയിൽ അവരെ ഉപേക്ഷിക്കുകയുണ്ടായി. ദാഹിച്ച് വെള്ളത്തിനായി അവർ യാചിച്ചുവെങ്കിലും ആരും അവർക്കത് നൽകിയില്ല. അബൂ ഖിലാബ (رحمه الله) പറഞ്ഞു: "അക്കൂട്ടർ മോഷ്ടിക്കുകയും, കൊലപാതകം നടത്തുകയും, വിശ്വസിച്ചതിന് ശേഷം അവിശ്വാസം സ്വീകരിക്കുകയും, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അലി (رضي الله عنه) ഒരു വിഭാഗം ആളുകളെ തീ കൊണ്ട് കരിച്ചുകളഞ്ഞു. ഈ വിവരം ഇബ്നു അബ്ബാസ് (رضي الله عنهما) അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നെങ്കിൽ അവരെ തീ കൊണ്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്." എന്നാൽ ഞാൻ അവരെ വധിക്കുമായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ നിങ്ങൾ വധിക്കുക."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്. വിവാഹിതനായ ഒരാൾ വ്യഭിചരിച്ചാൽ, ഒരാളെ കൊലപ്പെടുത്തിയതിന് പകരമായി, ദീൻ ഉപേക്ഷിച്ചു കൊണ്ട് മുസ്‌ലിം സമൂഹത്തിൽ നിന്ന് വേർപിരിഞ്ഞവൻ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു ദീനാറിൻ്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്