Skip to content

അല്ലാഹുവിന്റെ നബി -ﷺ- കിസ്‌റക്കും (പേർഷ്യൻ രാജാവ്), കൈസറിനും (റോമൻ രാജാവ്), നജ്ജാശിക്കും (അബിസീനിയൻ രാജാവ്), കൂടാതെ ഓരോ സ്വേച്ഛാധിപതിക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

"അല്ലാഹുവിന്റെ നബി -ﷺ- കിസ്‌റക്കും (പേർഷ്യൻ രാജാവ്), കൈസറിനും (റോമൻ രാജാവ്), നജ്ജാശിക്കും (അബിസീനിയൻ രാജാവ്), കൂടാതെ ഓരോ സ്വേച്ഛാധിപതിക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- മയ്യിത്ത് നിസ്കരിച്ച നജ്ജാശിയല്ല ഇത്."

أَنَّ نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَتَبَ إِلَى كِسْرَى، وَإِلَى قَيْصَرَ، وَإِلَى النَّجَاشِيِّ، وَإِلَى كُلِّ جَبَّارٍ يَدْعُوهُمْ إِلَى اللهِ تَعَالَى، وَلَيْسَ بِالنَّجَاشِيِّ الَّذِي صَلَّى عَلَيْهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ.

ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
സ്വീകാര്യയോഗ്യമായത്
വിശദീകരണം

നബി -ﷺ- തന്റെ മരണത്തിന് മുമ്പ്, ചുറ്റുമുള്ള നാടുകളിലെ രാജാക്കന്മാർക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചതായി അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് കിസ്‌റക്ക് കത്തെഴുതി; പേർഷ്യ ഭരിക്കുന്ന എല്ലാവർക്കും പറയുന്ന സ്ഥാനപ്പേരാണത്. കൈസറിനും കത്തെഴുതി; റോം ഭരിക്കുന്നവർക്കുള്ള സ്ഥാനപ്പേരാണത്. നജാശിക്കും കത്തെഴുതി; അബ്സീനിയയിലെ രാജാക്കന്മാർക്കുള്ള സ്ഥാനപ്പേരാണത്. ജനങ്ങളെ അടക്കിഭരിക്കുന്ന ഓരോ സ്വേച്ഛാധിപതിക്കും അവിടുന്ന് കത്തെഴുതി. എന്നാൽ ഹദീഥിൽ പറയപ്പെട്ട, കത്തയക്കപ്പെട്ട ഈ നജാശി, നേരത്തെ ഇസ്‌ലാം സ്വീകരിച്ച ശേഷം മരണപ്പെടുകയും നബി -ﷺ- വിദൂരത്തുള്ളവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം (സ്വലാത്തുൽ ഗാഇബ്) നിർവഹിക്കുകയും ചെയ്ത നജാശിയല്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

അമുസ്‌ലിംകളെ - അവരുടെ രാജാക്കന്മാരും നേതാക്കളും ഉൾപ്പെടെയുള്ളവരെ - ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് ദീനിൻ്റെ ഭാഗമാണ്.

കത്തുകളും സന്ദേശങ്ങളും ഉപയോഗിച്ച് ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുന്നത് അനുവദനീയമാണ്.

പരിശോധകൻ

സ്വഹീഹ് മുസ്ലിം (3/ 1397) (1774).

കൂടുതൽ (3)

المفهم لما أشكل من تلخيص كتاب مسلم (3/ 612).

البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (31/ 67).

النهاية في غريب الحديث والأثر (136).