Skip to content

മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:

"മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ."

مَا أَكَلَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أَكْلَتَيْنِ فِي يَوْمٍ إِلَّا إِحْدَاهُمَا تَمْرٌ.

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

നബി -ﷺ- യുടെ വീട്ടുകാർ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; ആ രണ്ട് ഭക്ഷണങ്ങളിൽ ഒന്ന് ഈത്തപ്പഴമാകാതെ എന്ന് വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

നബി -ﷺ- യുടെയും അവിടുത്തെ കുടുംബത്തിന്റെയും വിനയം. പലപ്പോഴും അവർക്ക് ഒരു നേരത്തെ ഭക്ഷണമല്ലാതെ ലഭിക്കാറുണ്ടായിരുന്നില്ല.

അവർക്ക് മറ്റുള്ള പല ഭക്ഷണങ്ങളേക്കാളും എളുപ്പത്തിൽ ലഭ്യമായിരുന്നത് ഈത്തപ്പഴമായിരുന്നു.

'സുഹ്ദ്' (ഭൗതിക വിരക്തി) കൈക്കൊള്ളുന്നതിന്റെയും കുറഞ്ഞ ജീവിതവിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിന്റെയും ശ്രേഷ്ഠത. ഇത് അല്ലാഹുവിൻ്റെ ദൂതന്മാരുടെ സ്വഭാവവും, നബിയുടെ (ﷺ) ജീവിതരീതിയുമായിരുന്നു.

ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്. അത് അറബികളുടെ അറിയപ്പെട്ട ശീലമായിരുന്നു. ഉച്ചഭക്ഷണവും അത്താഴവുമാണവർ കഴിക്കാറുണ്ടായിരുന്നത്.

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (8/ 97) (6455).

സ്വഹീഹ് മുസ്ലിം (4/ 2282) (2971).

കൂടുതൽ (1)

فتح الباري لابن حجر (11/ 292).