Skip to content

നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:

നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ اللهَ عَلَى كُلِّ أَحْيَانِهِ.

ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
സ്വീകാര്യയോഗ്യമായത്
വിശദീകരണം

നബി -ﷺ- അല്ലാഹുവിനെ സ്മരിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. എല്ലാ സമയവും എല്ലാ സ്ഥലങ്ങളിലും എല്ലാ അവസ്ഥകളിലും അവിടുന്ന് അല്ലാഹുവിനെ സ്മരിക്കുമായിരുന്നു.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

അല്ലാഹുവിനെ സ്മരിക്കുന്നതിന് ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധനയില്ല.

നബി -ﷺ- എല്ലായ്പ്പോഴും നിരന്തരമായി അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.

നബി -ﷺ- യുടെ മാർഗ്ഗം പിൻപറ്റി എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നത് (ദിക്ർ ചൊല്ലുന്നത്) അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. ദിക്ർ ചൊല്ലാൻ പാടില്ലാത്ത മലമൂത്ര വിസർജ്ജനത്തിൻ്റെ സമയം പോലുള്ള സമയമൊഴികെ.

പരിശോധകൻ

സ്വഹീഹ് മുസ്ലിം (1/ 282) (373).

സ്വഹീഹുൽ ബുഖാരി (1/ 68).

(1/ 129).

കൂടുതൽ (6)

توضيح الأحكام مِن بلوغ المرام.

للبسام (1/ 315).

فتح ذي الجلال والإكرام شرح بلوغ المرام.

لابن عثيمين (1/ 273).

مجموع فتاوى ومقالات.

لابن باز (26/ 17).