നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.
تَوَضَّأَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّةً مَرَّةً.
നബി -ﷺ- ചില സന്ദർഭങ്ങളിൽ വുദൂഅ് ചെയ്താൽ വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ മാത്രമായി ശുദ്ധി വരുത്താറുണ്ടായിരുന്നു. മുഖവും -അതിൽ പെടുന്ന വായയും മൂക്കും- ഒരു തവണ കഴുകും. രണ്ട് കൈകളും രണ്ട് കാലുകളും ഒരു തവണ വീതം കഴുകും. ഇത്രയാണ് വുദൂഇൻ്റെ കാര്യത്തിൽ നിർബന്ധമായിട്ടുള്ളത്.
...:
വുദൂഇൻ്റെ അവയവങ്ങൾ ഒരു തവണ കഴുകുക എന്നതാണ് നിർബന്ധ ബാധ്യത. അതിൽ കൂടുതൽ (മൂന്നു തവണ വരെ) അധികരിപ്പിക്കുന്നത് സുന്നത്താണ്.
ചില സന്ദർഭങ്ങളിൽ വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ വീതമായി ശുദ്ധീകരിക്കുന്നത് സുന്നത്താണ്.
തല ഒരു തവണ തടവുക എന്നതാണ് -എല്ലായ്പ്പോഴും- സുന്നത്ത്.
സ്വഹീഹുൽ ബുഖാരി (1/ 43) (157).
കൂടുതൽ (1)
إرشاد الساري لشرح صحيح البخاري (1/ 244).