Skip to content
സൂറത്തുകളുടെ പട്ടിക /

النَّازعَات

النَّازعَات is chapter 79 of the Quran and has 46 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

46 ആയത്തുകൾ സൂറത്ത് നമ്പർ 79
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلنَّٰزِعَٰتِ غَرۡقٗا

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

وَٱلنَّٰشِطَٰتِ نَشۡطٗا

(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം.

وَٱلسَّٰبِحَٰتِ سَبۡحٗا

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

فَٱلسَّٰبِقَٰتِ سَبۡقٗا

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

فَٱلۡمُدَبِّرَٰتِ أَمۡرٗا

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

Explanation & meanings · 1
  1. ഒന്നുമുതല്‍ അഞ്ചുകൂടിയുള്ള വചനങ്ങളിലെ വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്ന അഭിപ്രായക്കാരാണ് പ്രമുഖവ്യാഖ്യാതാക്കള്‍. അല്ലാഹു തന്റെ സൃഷ്ടികളില്‍ താനുദ്ദേശിക്കുന്നവരുടെ പേരില്‍ സത്യം ചെയ്യുന്നു.