Skip to content
البَقَرَة /

ആയത്ത് 203

2 : 203
البَقَرَة ആയത്തുകൾ 286
2 : 203

۞ وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُمۡ إِلَيۡهِ تُحۡشَرُونَ

എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.

Explanation & meanings · 1
  1. എണ്ണപ്പെട്ട ദിവസങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്, ബലിപെരുന്നാളിൻ്റെ ശേഷമുള്ള മൂന്ന് ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ ഹാജിമാര്‍ 'മിനാ'യില്‍ താമസിച്ച് 'ജംറ'കളില്‍ എറിയുകയും തക്ബീര്‍ ചൊല്ലിക്കൊണ്ട് അല്ലാഹുവിൻ്റെ മഹത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മിനായിലെ താമസം രണ്ടു ദിവസം മാത്രമായി ചുരുക്കുന്നതിന്നും വിരോധമില്ല.