Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 5 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
"ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
“നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു