നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا.
നബി -ﷺ- ജനങ്ങളിൽ ഏറ്റവും സമ്പൂർണ്ണമായ സ്വഭാവഗുണങ്ങൾ ഉള്ളവരായിരുന്നു. എല്ലാ നന്മകളിലും സൽസ്വഭാവങ്ങളിലും ഏറ്റവും മുൻപന്തിയിൽ അവിടുന്നാണുള്ളത്. നല്ല സംസാരവും, നന്മകൾ ചെയ്യലും മുഖപ്രസന്നതയും ജനങ്ങളെ ഉപദ്രവിക്കാതിരിക്കലും മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കലുമെല്ലാം അതിൽ ചിലതു മാത്രം.
നബി -ﷺ- യുടെ സൽസ്വഭാവത്തിൻ്റെ പൂർണ്ണത.
സൽസ്വഭാവത്തിൻ്റെ കാര്യത്തിൽ സമ്പൂർണ്ണ മാതൃക അല്ലാഹുവിൻ്റെ റസൂൽ -ﷺ- യാണ്.
സൽസ്വഭാവത്തിൽ റസൂൽ -ﷺ- യെ മാതൃകയാക്കാനുള്ള പ്രേരണ.
സ്വഹീഹുൽ ബുഖാരി (8/ 45) (6203).
സ്വഹീഹ് മുസ്ലിം (4/ 1805) (2310).
കൂടുതൽ (8)
بهجة الناظرين شرح رياض الصالحين.
لسليم الهلالي (1/ 670).
نزهة المتقين شرح رياض الصالحين.
لمصطفى الخِن وغيره (1/ 524).
كنوز رياض الصالحين.
لمجموعة من الباحثين (9/ 57).
شرح رياض الصالحين.
لابن عثيمين (3/ 556).