Skip to content

മദീനയിൽ വന്നതു മുതൽ മരിക്കുന്നത് വരെ, മുഹമ്മദ് നബി -ﷺ- യുടെ കുടുംബം തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് ഭക്ഷണം കഴിച്ച് വയറു നിറച്ചിട്ടില്ല

മുഅ്മിനീങ്ങളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:

"മദീനയിൽ വന്നതു മുതൽ മരിക്കുന്നത് വരെ, മുഹമ്മദ് നബി -ﷺ- യുടെ കുടുംബം തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് ഭക്ഷണം കഴിച്ച് വയറു നിറച്ചിട്ടില്ല."

مَا شَبِعَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ مُنْذُ قَدِمَ المَدِينَةَ مِنْ طَعَامِ البُرِّ ثَلاَثَ لَيَالٍ تِبَاعًا، حَتَّى قُبِضَ.

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

മദീനയിലേക്ക് വന്നതു മുതൽ നബി -ﷺ- മരണപ്പെടുന്നത് വരെ, അവിടുത്തെ വീട്ടുകാർക്ക് തുടർച്ചയായി മൂന്ന് ദിവസം ഗോതമ്പ് ഭക്ഷണം കഴിച്ചു വയറ് നിറക്കാൻ സാധിച്ചിട്ടില്ലെന്ന് മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

നബിയുടെയും -ﷺ- കുടുംബത്തിൻ്റെയും ലളിതമായ ജീവിതരീതിയും വിഭവങ്ങളുടെ കുറവും. യഥാർത്ഥ ജീവിതം എന്നത് പരലോക ജീവിതമാണ് എന്ന ബോധ്യവും തിരിച്ചറിവുമുള്ളവരായിരുന്നു അവർ.

ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "അവർക്ക് വയറുനിറയെ ഭക്ഷണം ലഭിക്കാതിരുന്നതിൻ്റെ കാരണം മിക്കവാറും അവരുടെ അടുക്കൽ ഭക്ഷണമില്ലാത്തത് കൊണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ചിലപ്പോൾ അവർക്ക് ലഭിച്ചാലും, തങ്ങളേക്കാൾ അവർ മറ്റുള്ളവർക്ക് മുൻഗണന നൽകുമായിരുന്നു."

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (7/ 75) (5416).

സ്വഹീഹ് മുസ്ലിം (4/ 2282) (2970).

കൂടുതൽ (2)

المفهم لما أشكل من تلخيص كتاب مسلم (7/ 129).

البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (45/ 129).