عقيدة التوحيد
അഖീദഃ അൽ-തൗഹീദ്
അഖീദഃ അൽ-തൗഹീദ്
ശൈഖ്/ഡോ. സ്വാലിഹ് ഇബ്നു ഫൗസാൻ
പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ
ആമുഖം
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അദ്ദേഹത്തിൻറെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ
ഇസ്'ലാമിലെ ഏകദൈവ സിദ്ധാന്തം (തൗഹീദ്)നെ സംബന്ധിച്ചുള്ളതാണ് ഈ ഗ്രന്ഥം. വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രൂപത്തിലാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഉന്നതരായ പണ്ഡിതൻമാരുടെ വ്യത്യസ്ത ഗ്രന്ഥങ്ങളിൽ നിന്ന് തത്ത്വങ്ങൾ ക്രോഡീകരിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്, അവയിൽ പ്രധാനമായവ: ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃയുടെ ഗ്രന്ഥങ്ങൾ, ഇബ്നുൽ ഖയ്യിമിന്റെ ഗ്രന്ഥങ്ങൾ, അനുഗൃഹീത പ്രബോധകരായ ശൈഖുൽ ഇസ്'ലാം മുഹമ്മദുബ്നു അബ്ദുൽ വഹ്ഹാബിന്റെയും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെയും ഗ്രന്ഥങ്ങൾ തുടങ്ങിയവ ആകുന്നു. പഠിക്കുകയും, പഠിപ്പിക്കപ്പെടുകയും, പ്രവർത്തിക്കുകയും ചെയ്യേണ്ടതായ അടിസ്ഥാന വിജ്ഞാനമാണ് തൗഹീദിലെ വിശ്വാസ വിജ്ഞാനം എന്നതിൽ യാതൊരു സംശയവുമില്ല. കാരണം നമ്മുടെ തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമേ അല്ലാഹു നമ്മുടെ സൽക്കർമ്മങ്ങൾ സ്വീകരിക്കുകയുള്ളൂ. അതുകൊണ്ട് ഈ തൗഹീദിലെ വിശ്വാസത്തെ സംബന്ധിച്ച് കൃത്യമായി നാം മനസ്സിലാക്കണം, പ്രത്യേകിച്ച് ഈ കാലത്ത്. കാരണം (മുസ്'ലിം നാമധാരികളിൽ) ഇന്ന് ദൈവനിഷേധം (കുഫ്റ്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ഒരുപാട് പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ് ഈ വാദങ്ങളെല്ലാം തന്നെ വളരെയധികം അപകടം നിറഞ്ഞതാണ്, അതുകൊണ്ട് വിശ്വാസികൾ സലഫുസ്സ്വാലിഹീങ്ങൾ വിശുദ്ധ ഖുർആനിന്റെയും, സുന്നത്തിന്റെയും അടിസ്ഥാനത്തിൽ നമുക്ക് പഠിപ്പിച്ചുതന്ന കളങ്കരഹിതമായ വിശ്വാസമെന്ന ആയുധംകൊണ്ട് ഇവയെ എല്ലാം നേരിടേണ്ടതുണ്ട്! അതിനുവേണ്ടി മുസ്'ലീങ്ങൾ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് ശരിയായ വിശ്വാസം നേടുകയും, അതിന് പ്രഥമ പ്രാധാന്യം നൽകുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
വിശ്വാസ പഠനത്തിന്റെ ആമുഖം
അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു:
ഭാഗം 1: ഇസ്'ലാമിക വിശ്വാസവും, അതിന്റെ അത്യാവശ്യവും
ഭാഗം 2: ഇസ്'ലാമിക വിശ്വാസത്തിന്റെ ഉറവിടവും, സലഫുകളുടെ (പൂർവ്വകാല സച്ചരിതരുടെ) മാർഗവും
ഭാഗം 3: ശരിയായ ഇസ്'ലാമിക വിശ്വാസത്തിൽ നിന്നുള്ള വ്യതിയാനവും, ആ വഴികേടുകളിൽ (നരകപാതകളിൽ) നിന്നുള്ള രക്ഷയും
ഭാഗം 1: ഇസ്'ലാമിക വിശ്വാസവും, അതിന്റെ അത്യാവശ്യവും
അഖീദഃ (വിശ്വാസം) എന്നതിന്റെ ഭാഷാപരമായ അർത്ഥം:
'അഖദ്' എന്നാൽ എന്തെങ്കിലും ബന്ധിപ്പിക്കുക, ദൃഢതയുണ്ടാക്കുക എന്നാകുന്നു. ഞാൻ വിശ്വസിച്ചു എന്ന് പറഞ്ഞാൽ അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്: 'ഒരു കാര്യത്തിൽ എന്റെ ഹൃദയത്തെയും മനസ്സിനെയും (സംശയമില്ലാത്തവിധം) ബന്ധിപ്പിച്ചു (ദൃഢതയുണ്ടാക്കി)'' എന്നാണ്. അഖീദഃ (വിശ്വാസം) എന്നാൽ: 'മനുഷ്യൻ മതനിയമമായി സ്വീകരിക്കുന്ന വിശ്വാസത്തെ കുറിക്കുന്നു.'' അഖീദഃ ഹസന (ശുദ്ധമായ വിശ്വാസം) എന്ന് പറഞ്ഞാൽ: 'സംശയമുക്തമായ (ദൃഢതയുള്ള) വിശ്വാസം'' എന്നാണ്. വിശ്വാസം എന്നത് ഹൃദയത്തിന്റെ (മനസ്സിന്റെ) കർമ്മമാണ്. ഒരു കാര്യം സത്യപ്പെടുത്തി, അതിനെ ഹൃദയം കൊണ്ട് അറിഞ്ഞു (ദൃഢതയോടെ സംശയമില്ലാത്തവിധം ബോധ്യമായി) വിശ്വസിക്കലാണ് യഥാർത്ഥ (ശുദ്ധമായ) വിശ്വാസം.
അഖീദഃ (വിശ്വാസം) എന്നതിന്റെ മതപരമായ അർത്ഥം:
അല്ലാഹുവിലും, അല്ലാഹുവിന്റെ മലക്കുകളിലും, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലും, പ്രവാചകൻമാരിലും, അവസാനനാളിലും, നന്മയും-തിന്മയുമായ വിധിയിലും ഉള്ള വിശ്വാസമെന്നാണ് അഖീദഃ. വിശ്വാസം എന്നതിന് മതപരമായ അർത്ഥം. ഇതിന് ഇസ്'ലാംമത വിശ്വാസ കാര്യങ്ങൾ എന്നും പറയുന്നു.
ശരീഅത്ത് (ഇസ്'ലാമിക മതനിയമങ്ങൾ) രണ്ടിനങ്ങൾ ആകുന്നു:
1. വിശ്വാസപരമായ മതനിയമങ്ങൾ- ഇത് അനുഷ്ഠാന കർമ്മങ്ങളുമായി ബന്ധമില്ലാത്ത മതനിയമങ്ങളിലെ വിശ്വാസമാണ്. ഉദാഹരണമായി അൽ-തൗഹീദ് അൽ-റുബൂബിയ്യഃയിലെ വിശ്വാസം (അഥവാ പ്രപഞ്ചമാകെ സൃഷ്ടിച്ചു സംരക്ഷിച്ചു നിയന്ത്രിക്കുന്നത് ഏകനായ അല്ലാഹു മാത്രമാണെന്ന വിശ്വാസം). അതുപോലെ അൽ-തൗഹീദ് അൽ-ഉലൂഹിയ്യഃയിലുള്ള വിശ്വാസവും (അഥവാ ആരാധിക്കപ്പെടുവാനുള്ള അധികാരം അല്ലാഹുവിനു മാത്രം ആകുന്നു എന്ന വിശ്വാസവും), അൽ-തൗഹീദ് അൽ-അസ്മാഅ് വ- അൽ-സ്വിഫാത്തിലുള്ള വിശ്വാസവും, അത് കൂടാതെ മുകളിൽ പറഞ്ഞ വിശ്വാസ കാര്യങ്ങളിലുള്ള (അല്ലാഹുവിലും, അവന്റെ മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകൻമാരിലും, അവസാനനാളിലും, നന്മയും-തിന്മയുമായ വിധിയിലും ഉള്ള) വിശ്വാസവും ഇത് ഉൾകൊള്ളുന്നു. ഇതിന് അടിസ്ഥാന വിശ്വാസമെന്ന് പറയപ്പെടുന്നു.
2. കർമ്മപരമായ മതനിയമങ്ങൾ - ഇത് ഇസ്'ലാമിക അനുഷ്ഠാന കർമ്മങ്ങളുമായി ബന്ധപ്പെട്ട ശരീഅത്ത് - മതനിയമങ്ങൾ ആകുന്നു. ഉദാഹരണം:- നമസ്കാരം, സകാത്ത്, നോമ്പ്, അതുപോലെ മുഴുവൻ അനുഷ്ഠാന കർമ്മങ്ങളുടെയും രൂപവും വിധികളും ഉൾകൊള്ളുന്ന മതനിയമ വിശ്വാസമാണിത്, ഇത് വിശ്വാസ കാര്യങ്ങളുടെ ശാഖകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അനുഷ്ഠാനങ്ങളെല്ലാം (ശുദ്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അനുഷ്ഠിച്ചാൽ അല്ലാഹു) സ്വീകരിക്കുന്നതും, അല്ലെങ്കിൽ (അഥവാ, തെറ്റായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അനുഷ്ഠിച്ചാൽ അല്ലാഹു) സ്വീകരിക്കാതിരിക്കുന്നതും ആകുന്നു.
ഒരാളുടെ ഇസ്'ലാം (സൽകർമ്മങ്ങൾ എല്ലാം) ശരിയാവാനുള്ള (അല്ലാഹു സ്വീകരിക്കുവാനുള്ള) അടിസ്ഥാന നിബന്ധന തൗഹീദ്-ലെ (ഇസ്'ലാമിക ഏകദൈവ ആരാധന)യിലെ ശരിയായ വിശ്വാസമാകുന്നു. തൗഹീദ്-ലെ ശരിയായ വിശ്വാസത്തോടൊപ്പം കർമ്മങ്ങളും ശരിയാകുന്ന (സ്വീകാര്യമാകുന്ന)താണ്. അല്ലാഹു പറയുന്നു: ''വല്ലവനും തൻ്റെ രക്ഷിതാവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽക്കർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്ത് കൊള്ളട്ടെ.'' ഖുർആൻ 18: 110
അല്ലാഹു പറയുന്നു: ''തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ ആരാധനയിൽ പങ്കാളിയെ ചേർക്കുന്നപക്ഷം (അഥവാ അല്ലാഹു അല്ലാത്തവർക്ക് ആരാധനയുടെ ഇനങ്ങൾ അർപ്പിച്ച് ആരാധനയിൽ ശിർക്ക് ചെയ്താൽ) തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും, തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.'' ഖുർആൻ 39: 65
അല്ലാഹു പറയുന്നു: അതിനാൽ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു (സൂറ സുമർ :2-3)
ഈ ആയത്തുകളും, ഇതുപോലുള്ള ഒട്ടനവധി ആയത്തുകളും സൂചിപ്പിക്കുന്നത് ശിർക്കിൽ നിന്ന് മുക്തമല്ലാത്ത ഒരു കർമ്മവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയില്ല എന്നാണ്. ഇക്കാരണത്താലാണ് മുഴുവൻ പ്രവാചകൻമാരും തൗഹീദ്-ലെ വിശ്വാസ ശുദ്ധീകരണത്തിന് വളരെയധികം പ്രാധാന്യം നൽകുവാൻ കാരണം. മുഴുവൻ പ്രവാചകൻമാരും തങ്ങളുടെ സമൂഹങ്ങളെ ക്ഷണിച്ചത് അല്ലാഹുവിനെ മാത്രമെ നിങ്ങൾ ആരാധിക്കുവാൻ പാടുള്ളൂ എന്നും, മറ്റുള്ളവരെയെല്ലാം ആരാധിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കണമെന്നും ഉള്ള തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധനാ തത്വത്തിലേക്ക് ആയിരുന്നു. താഴെ വരുന്ന സൂക്തങ്ങളിൽ അല്ലാഹു അതിനെ കുറിച്ച് സൂചിപ്പിക്കുന്നു:
''തീർച്ചയായും എല്ലാ സമുദായത്തിലും നാം (അല്ലാഹു) ദൂതനെ നിയോഗിച്ചിട്ടുണ്ട്: നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, 'താഗൂത്ത്'കളെ (ബിംബങ്ങളെ, ഔലിയാക്കളെ, നബിമാരെ, ദുർമൂർത്തികളെ... വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി... അർപ്പിച്ച് ആരാധിക്കുന്നത്) വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി).'' ഖുർആൻ 16: 36
എല്ലാ നബിമാരും ആദ്യമായി തങ്ങളുടെ സമൂഹങ്ങളോട് പ്രബോധനം ചെയ്തതും തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധന ആയിരുന്നു:
"നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ ഒരു ആരാധ്യനും നിങ്ങൾക്കില്ല." (79) ഖുർആൻ 7: 59, 65, 73, 85 ഈ മുഖ്യ ന്യായപ്രമാണം (തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധന) ആണ് നൂഹ്, ഹൂദ്, സ്വാലിഹ്, ശുഅയ്ബ്…(عليهم السلام) തുടങ്ങിയ മുഴുവൻ പ്രവാചകൻമാരും തങ്ങളുടെ സമൂഹങ്ങളോട് (ആദ്യമായി) പറഞ്ഞത്.
മുഹമ്മദ് നബിﷺ പതിമൂന്ന് വർഷക്കാലം ഈ തൗഹീദിലേക്ക് (ഇസ്'ലാമിക ഏകദൈവ ആരാധന - അല്ലാഹുവിന്റെ ഏകത്വം - അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തത്വത്തിലേക്ക്) ആളുകളെ ക്ഷണിച്ചുകൊണ്ടും അവരുടെ തൗഹീദ്-ലെ വിശ്വാസം ശുദ്ധീകരിച്ച് കൊണ്ടും മക്കയിൽ താമസിച്ചു, കാരണം, ഇസ്'ലാംമതം ശരിയായി പടുത്തുയർത്തുവാനുള്ള അടിത്തറയാണ് തൗഹീദ്-ലെ (ശുദ്ധമായ - ശരിയായ) വിശ്വാസം. നബിമാരുടെയും റസൂലുകളുടെയും ഈ മാതൃക പിൻപറ്റിയ (സലഫുകളായ - പൂർവ്വകാല സച്ചരിതരായ) പ്രബോധകൻമാരും, പരിഷ്കർത്താക്കളും ജനങ്ങളെ (അഥവാ, നബിമാരെയും - ജാറങ്ങളിലുള്ളവരെയും - ഔലിയാക്കളെയും വിളിച്ച് പ്രാർത്ഥിച്ച് ആരാധിക്കുന്നവരെയും, ബിംബാരാധകരെയും മറ്റും) ആദ്യമായി ക്ഷണിച്ചതും തൗഹീദ്-ലേക്കുതന്നെ ആയിരുന്നു, അഥവാ അവർ ആദ്യമായി പരിശ്രമിച്ചത് തൗഹീദ്-ലുള്ള വിശ്വാസശുദ്ധീകരണത്തിന് ആയിരുന്നു. അതിന് ശേഷമാണ് മതത്തിന്റെ മറ്റു നിയമങ്ങൾ അവർ തങ്ങളുടെ സമൂഹങ്ങളോട് പറഞ്ഞിരുന്നത്. (പ്രബോധന രൂപമായി നബിﷺ പഠിപ്പിച്ചതും ആദ്യമായി തൗഹീദിലേക്ക് ക്ഷണിക്കുവാനാണ്
2. ഇസ്'ലാമിക വിശ്വാസത്തിന്റെ ഉറവിടവും, സലഫുകളുടെ (പൂർവ്വകാല സച്ചരിതരുടെ) മാർഗവും.
ഇസ്'ലാംമത വിശ്വാസം (വിശുദ്ധ ഖുർആനിന്റെയും, ഹദീസിന്റെയും പ്രമാണങ്ങളിൽ മാത്രം) പരിധി നിർണ്ണയിക്കപ്പെട്ടതാണ്. ഇസ്'ലാംമത വിശ്വാസത്തിന്റെ നിയമദാതാവായ അല്ലാഹുവിൽ നിന്നുള്ള പ്രമാണത്തിന്റെ (വിശുദ്ധ ഖുർആനിന്റെയും, ഹദീസിന്റെയും) അടിസ്ഥാനത്തിലല്ലാതെ യാതൊന്നും ഈ വിശ്വാസത്തിൽ സ്ഥിരപ്പെടുകയില്ല (സ്വീകാര്യമല്ല). (പണ്ഡിത-പുരോഹിത) അഭിപ്രായത്തിനോ, ഗവേഷണത്തിനോ യാതൊരു പഴുതും ഈ വിശ്വാസത്തിലില്ല. അതുകൊണ്ട് തന്നെ ഇസ്'ലാംമത വിശ്വാസത്തിന്റെ ഉറവിടം വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും മാത്രം പരിമിതമാണ്. കാരണം അല്ലാഹുവിന് നിർബ്ബന്ധമായും ഉണ്ടാകേണ്ടതും, അല്ലാഹുവിന്റെ പേരിൽ ചേർത്ത് പറയാൻ പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹുവിനും, അതിന് ശേഷം (അല്ലാഹു അറിയിച്ചു കൊടുത്തത്) അവന്റെ റസൂൽﷺക്കുമല്ലാതെ മറ്റാർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് സലഫുസ്സ്വാലിഹീങ്ങൾ (സഹാബികൾ, താബിഈങ്ങൾ അടങ്ങുന്ന പൂർവ്വകാല സച്ചരിതർ) ഇസ്'ലാംമത വിശ്വാസം സ്വീകരിക്കുവാനായി സ്വീകരിച്ച രീതിശാസ്ത്രം (മൻഹജ്) ഖുർആനിലും, തിരുസുന്നത്തിലും പരിമിതമാകുവാൻ കാരണം.
അല്ലാഹുവിലുള്ള വിശ്വാസത്തെപറ്റി വിശുദ്ധ ഖുർആനും തിരുസുന്നത്ത് (സഹീഹായ ഹദീസ്)ഉം സൂചിപ്പിച്ച മുഴുവൻ കാര്യങ്ങളിലും സലഫുസ്സ്വാലിഹീങ്ങൾ (സഹാബികൾ, താബിഈങ്ങൾ, പൂർവ്വകാല സച്ചരിതർ) വിശ്വസിക്കുകയും, സത്യപ്പെടുത്തുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അതുപോലെ വിശുദ്ധ ഖുർആനോ, പ്രവാചകന്റെ സുന്നത്തോ (ഹദീസ്) സൂചിപ്പിക്കാത്ത കാര്യങ്ങൾ അവർ നിഷേധിക്കുകയും, തിരസ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് അവർക്കിടയിൽ വിശ്വാസകാര്യങ്ങളിൽ ഒരു ഭിന്നിപ്പും കാണുവാൻ സാധിക്കാത്തത്. അവരുടെ വിശ്വാസം ഒന്നായിരുന്നു. അതുപോലെ അവരുടെ സംഘവും ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഇസ്'ലാംമതവിശ്വാസത്തിൽ ശരിയായ മാർഗരേഖ അവരുടെ (സഹാബികൾ, താബിഈങ്ങൾ, അടങ്ങുന്ന പൂർവ്വകാല സച്ചരിതരുടെ) രീതിയാണ്. അല്ലാഹു പറയുന്നു: ''നിങ്ങൾ ഒന്നിച്ച് അല്ലാഹുവിന്റെ കയറിൽ (ഖുർആനും, ഹദീസും) മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിക്കരുത്'' (ആലു ഇംറാൻ 103)
അല്ലാഹു പറയുന്നു: ''എന്നാൽ എന്റെ (അല്ലാഹുവിന്റെ) പക്കൽ നിന്നുള്ള വല്ല മാർഗദർശനവും (ഖുർആനും, ഹദീസും) നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ (അല്ലാഹുവിന്റെ) മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ വഴിപിഴച്ച് പോകുകയില്ല, വിപത്തിൽപ്പെടുകയുമില്ല.'' ഖുർആൻ 20: 123
ഇതുകൊണ്ടാണ് ശരിയായ മതവിശ്വാസമുള്ള ഈ ഒരു സംഘത്തിന് ‘രക്ഷപ്പെട്ട വിഭാഗം’ എന്ന് (ഹദീസിൽ) പേരു പറയുവാൻ കാരണം. തന്റെ സമുദായം (മുസ്'ലീങ്ങൾ) എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുമെന്ന് പറയുന്ന ഹദീസിൽ ഇവർക്ക് (ശരിയായ മതവിശ്വാസമുള്ള ഈ രക്ഷപ്പെട്ട സംഘത്തിന്) മാത്രമാണ് വിജയമെന്ന് നബിﷺ സാക്ഷ്യപ്പെടുത്തുന്നു. അഥവാ, എഴുപത്തിമൂന്ന് വിഭാഗത്തിൽ ഒരു വിഭാഗമൊഴിച്ച് മറ്റുള്ളവരെല്ലാം നരകത്തിലാണ്. ആരാണ് ആ വിജയിക്കുന്ന ഒരു വിഭാഗമെന്ന് സഹാബാക്കൾ ചോദിച്ചപ്പോൾ നബിﷺ പറഞ്ഞു: 'ഇന്ന് ഞാനും എന്റെ സഹാബാക്കളും ഏതൊരു മാർഗ്ഗത്തിലാണോ നിലകൊള്ളുന്നത് ആ മാർഗം സ്വീകരിക്കുന്നവരാകുന്നു അവർ എന്നാണ്.'' അഹ്മദ്
നബിﷺ പ്രവചിച്ചത് സത്യമാർഗ്ഗമായി പുലർന്നിരിക്കുന്നു, (ശരിയായ മതവിശ്വാസമുള്ള ഒരു വിഭാഗം: സലഫി/അഹ്ലുൽ-ഹദീസ് ഉം, മറ്റു വിഭാഗങ്ങൾ മുഴുവനും വഴികേടിൽതന്നെ മുഴുകി കാണുകയും, അവയിൽ) ചില വിഭാഗങ്ങളുടെ വിശ്വാസം വിശുദ്ധ ഖുർആനും തിരുസുന്നത്തും പഠിപ്പിച്ചിട്ടില്ലാത്ത (തീർത്തും തെറ്റായത്) ആണ് എന്നും നമുക്ക് കാണാൻ കഴിയും!! അവരുടെ (അധിക പേരുടെയും) വിശ്വാസം - വചന ശാസ്ത്രം, ഗ്രീക്ക് ചിന്താഗതികൾ (തുടങ്ങിയവ)യിൽ നിന്നും ഉടലെടുത്ത തത്വജ്ഞാനം, (ബിംബാരാധന, ബിംബ-ജാറാരാധന, വ്യക്തി പൂജ, സൃഷ്ടി പൂജ, മതത്തെ ഭരണമുണ്ടാക്കുവാനുള്ള ലക്ഷ്യമാക്കി - തൗഹീദ്-ലെ വിശ്വാസവും നബിചര്യയിലധികവും അവഗണിക്കുക തുടങ്ങിയവ) കൂടിക്കലർന്ന വിശ്വാസമാണ്!! അങ്ങിനെയുള്ള വ്യതിയാനങ്ങളും, ഭിന്നിപ്പുകളും മുസ്'ലിം സമൂഹത്തിൽ (ഒരു വിഭാഗം: സലഫി/അഹ്ലുൽ-ഹദീസ് ഒഴിച്ചുള്ള മറ്റെല്ലാറ്റിലും) വ്യാപിച്ചിരിക്കുകയാണ്!!
3. ശരിയായ ഇസ്'ലാമിക വിശ്വാസത്തിൽനിന്നുള്ള വ്യതിയാനവും, ആ വഴികേടുകളിൽ (നരകപാതകളിൽ) നിന്നുള്ള രക്ഷയും
ശരിയായ ഇസ്'ലാംമത വിശ്വാസത്തിൽ നിന്നുള്ള വ്യതിയാനം (ഈ ലോകത്തും, പാരത്രിക ലോകത്തും) നാശവും, നഷ്ടവുമാണ് ഉണ്ടാക്കുക. അല്ലാഹുവിൽ സ്വീകാര്യമായ സൽകർമ്മങ്ങൾ ചെയ്യുന്നതിനുള്ള ശക്തമായ പ്രേരണ (അല്ലാഹുവിലും, പരലോകത്തിലും, അല്ലാഹുവിൽനിന്നുള്ള രക്ഷ-ശിക്ഷയിലും ഉള്ള) ശരിയായ വിശ്വാസം കൊണ്ട് മാത്രമാണ് ഉണ്ടാകുക. ശരിയായ വിശ്വാസമില്ലാത്തവൻ ദേഹേഛ, (സുഖഭോഗം, ചതി, പകവീട്ടൽ, തുടങ്ങിയവ)കളുടെയും; ഊഹങ്ങൾ (ഖുർആനിനും, ഹദീസിനും പുറത്തുള്ള ചിന്താഗതികൾ)ടെയും ഇരയായിട്ടാണ് ജീവിക്കുക. അങ്ങിനെ അവന് (ഈ ലോകത്തും, പാരത്രിക ലോകത്തും) യഥാർത്ഥ സന്തോഷകരവും, സമാധാനവും സൗഖ്യവുമുള്ള ജീവിതം ഏതാണെന്ന് കണ്ടെത്തുവാൻ കഴിയാതെ, ജീവിതം മാനസിക സംഘർഷവും, ദുഃഖവും, ഇടുങ്ങിയ ചിന്താഗതിയും നിറഞ്ഞ്, അങ്ങിനെ അതിൽ നിന്ന് രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ തേടി അലഞ്ഞ് തിരിഞ്ഞ് അവസാനം (കലഹങ്ങളിലേക്കും, ദേഹേഛ കൽപ്പിക്കുന്ന തോന്നിവാസത്തിലേക്കും അങ്ങിനെ) അത് അങ്ങിനെയുള്ളവരെ ആത്മഹത്യയിലേക്കുവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നതാണ്!! അധികം ആളുകൾക്കും (ഖുർആനും, ഹദീസും അവഗണിച്ച് ദേഹേഛകളെ പിൻപറ്റുന്നതുകൊണ്ട്) ഇന്ന് ശരിയായ വിശ്വാസത്തിലധിഷ്ഠിതമായ സൻമാർഗം നഷ്ടമായിരിക്കുകയാണ്!! ശരിയായ ഇസ്'ലാംമത വിശ്വാസമില്ലാത്ത സമൂഹം മൃഗതുല്യമായ ജീവിതം നയിക്കുന്ന സമൂഹമായിരിക്കും അവർക്ക് (ഈ ലോകത്തും, പാരത്രിക ലോകത്തും) സമാധാനവും സൗഖ്യവുമുള്ള ജീവിതം ലഭിക്കുന്നില്ല. അവിശ്വാസികളുടെ സമൂഹത്തിൽ ഇന്ന് നാം സർവ്വസാധാരണയായി കണ്ടുവരുന്നത് അവരെ നാശത്തിലേക്ക് നയിക്കുന്ന ഭൗതികമായ മുഴുവൻ സുഖഭോഗങ്ങളും ലഭ്യമായിട്ടാണ്, (അത് കലഹങ്ങളിലേക്കും, ദേഹേഛ കൽപ്പിക്കുന്ന തോന്നിവാസത്തിലേക്കും, അസമാധാനത്തിലേക്കും അവരെ കൊണ്ടെത്തിക്കുന്നു!!) എന്നാൽ ഈ കാര്യങ്ങളിൽ നിന്ന് രക്ഷിക്കുവാനായി നാം അവരെ സൻമാർഗത്തിലേക്ക് ക്ഷണിക്കുകയും, മാർഗനിർദ്ദേശം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിന് നാം ശരിയായ വിശ്വാസം (പഠിച്ച്, പ്രവർത്തിച്ച്) എത്തിച്ചുകൊടുക്കുക അല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല. അല്ലാഹു പറയുന്നു: ''ഹേ; ദൂതൻമാരേ, വസ്തുക്കളിൽ അൽ-ത്വയ്യിബാത്ത് (അല്ലാഹു അനുവദനീയമാക്കിയ എല്ലാതരം ഹലാലായ ഭക്ഷണങ്ങൾ)ൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ.'' ഖുർആൻ 23: 51
അല്ലാഹു പറയുന്നു: ''തീർച്ചയായും ദാവൂദിന്(عليه السلام) നാം നമ്മുടെ പക്കൽ നിന്ന് അനുഗ്രഹം നൽകുകയുണ്ടായി. (അല്ലാഹു നിർദ്ദേശിച്ചു:) പർവ്വതങ്ങളേ! നിങ്ങൾ അദ്ദേഹത്തോടൊപ്പം (അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന കീർത്തനങ്ങൾ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും (അദ്ദേഹത്തോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന കീർത്തനങ്ങൾ ഏറ്റുചൊല്ലുക). നാം അദ്ദേഹത്തിന് (ദാവൂദ്(عليه السلام)ന്) ഇരുമ്പ് മയപ്പെടുത്തി കൊടുക്കുകയും ചെയ്തു. പൂർണ്ണ വലുപ്പമുള്ള കവചങ്ങൾ നിർമിക്കുകയും, അതിന്റെ കണ്ണികൾ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക എന്ന് (അല്ലാഹു അദ്ദേഹത്തിന് നിർദേശം നൽകി). തീർച്ചയായും ഞാൻ (അല്ലാഹു) നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു. (അദ്ദേഹത്തിന്റെ മകൻ) സുലൈമാൻ(عليه السلام)ന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തി കൊടുത്തു). അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു (അതായത്, രണ്ട് മാസം കൊണ്ട് യാത്രചെയ്യുന്ന ദൂരം അദ്ദേഹത്തിന് ഒരുദിവസം കൊണ്ട് യാത്രചെയ്യാൻ കഴിഞ്ഞു). അദ്ദേഹത്തിന് നാം ചെമ്പിന്റെ ഒരു ഉറവ് ഒഴുക്കി കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റബ്ബിന്റെ കല്പന പ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളിൽ ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കല്പനക്ക് എതിരുപ്രവർത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങൾ, ശില്പങ്ങൾ, വലിയ ജല സംഭരണിപോലെയുള്ള തളികകൾ, നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചകപാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ (ജിന്നുകൾ) നിർമ്മിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങൾ നന്ദിപൂര്വ്വം (അല്ലാഹുവിനുള്ള നന്ദിയായി സല്കർമ്മം) പ്രവർത്തിക്കുക. തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസൻമാരിൽ അപൂര്വ്വമത്രെ.'' (ഖുർആൻ 34: 10-13).
മതവിശ്വാസത്തിൽ നിന്നും ലഭിക്കുന്ന ഈമാനിക ശക്തി (സമാധാനം, രക്ഷ)… ഭൗതിക ശക്തി (സമാധാനം, രക്ഷ)… യിൽ നിന്നും വേർതിരിക്കാതിരിക്കൽ നിർബ്ബന്ധമാണ്. അങ്ങിനെ വേർതിരിച്ചാൽ നിരർത്ഥതകമായ (ദൃഢതയില്ലാത്ത) വിശ്വാസത്തിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുകയും, കൂടാതെ അത് ഭൗതിക ശക്തിയുടെ നാശത്തിലേക്കും, വ്യതിയാനത്തിലേക്കുമുള്ള മാർഗവുമാകും. എന്നാൽ, (ഇസ്'ലാമിക സംഘങ്ങൾ) ഭൗതികമായ ശക്തി വേണ്ടത്ര നേടിയെടുക്കുകയും, എന്നാൽ ഇസ്'ലാംമത വിശ്വാസശക്തി തീരെ ഇല്ലാതിരിക്കുന്നതായും ആകുന്നു കാഫിറുകളുടെയും, (വഴികേടിലായ മുസ്'ലീങ്ങളുടെയും) നാടുകളിൽ നമുക്കിന്ന് കാണുവാൻ സാധിക്കുന്നത്,
വിശ്വാസവ്യതിയാനത്തിന്റെ കാരണങ്ങൾ:
1- ശരിയായ വിശ്വാസത്തിലുള്ള അജ്ഞത വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു: ശരിയായ വിശ്വാസം പഠിക്കുന്നതിൽ നിന്നും, പഠിപ്പിക്കുന്നതിൽ നിന്നും പിന്തിരിയുകയോ, അതല്ലെങ്കിൽ അതിന് അർഹിക്കുന്ന പ്രാധാന്യം നൽകാതിരിക്കുകയോ ചെയ്യുക. ശരിയായ വിശ്വാസമെന്ത്? അതിനെതിരെയുള്ളതും, അതിനെ തകർക്കുവാൻ പരിശ്രമിക്കുന്നതുമായ (വ്യാജ)വിശ്വാസം എന്ത്? എന്ന് മനസ്സിലാക്കാതെയാണ് സമൂഹം (അധികവും) വളർന്ന് കൊണ്ടിരിക്കുന്നത്!! അങ്ങിനെ സത്യത്തെ അസത്യമായും, അസത്യത്തെ സത്യമായും അവരിൽ (അധികപേരും വ്യാജമായി) വിശ്വസിക്കുന്നു!! (ഇതും നാശത്തിലേക്കും, വ്യതിയാനത്തിലേക്കുമുള്ള മാർഗമാകുന്നു). അതാണ് മഹാനായ ഉമർ ഖത്താബ്(ﷺ)പറഞ്ഞത്. 'ജാഹിലിയ്യത്ത് (ഇസ്'ലാമിന് മുമ്പുള്ള തെറ്റായ വിശ്വാസ പാതകൾ) എന്താണെന്ന് അറിയാത്തവൻ ഇസ്'ലാമിൽ വളർന്നാൽ, ഇസ്'ലാമിന്റെ ഓരോ പിരിയും പതിയെ അഴിഞ്ഞ് പോകും.''
2- മുന്തലമുറകളും, പിതാമഹൻമാരും പുലർത്തിപോന്ന വിശ്വാസങ്ങളോടുള്ള പക്ഷപാതിത്വം (അന്ധമായ അനുകരണം) വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു: അവർ (മുൻ മുസ്'ലീം തലമുറകളും, പിതാമഹൻമാരും) തെറ്റായ വിശ്വാസമുള്ളവരാണെങ്കിലും, അത് പിൻപറ്റുക (അന്ധമായി അനുകരിക്കുക)യും, യാഥാർത്ഥ്യം (സത്യം: ഖുർആൻ, നബിചര്യ) അവരുടെ ആ തെറ്റായവിശ്വാസത്തോട് യോജിക്കാത്തത് ആണെങ്കിൽ ഖുർആനും, നബിചര്യയും തള്ളിക്കളയുകയും ചെയ്യുക എന്നതും വിശ്വാസവ്യതിയാനത്തിനുള്ള കാരണമാകുന്നു. അതാണ് അല്ലാഹു ഖുർആനിലൂടെ മുന്നറിയിപ്പ് തരുന്നത്: അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരായിരുന്നെങ്കിൽ പോലും. (അവരെ പിൻപറ്റുകയാണോ) ഖുർആൻ2: 170
3- അന്ധമായ തഖ്ലീദ് (അന്ധമായി പണ്ഡിതൻമാരെ അനുകരിക്കൽ) വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു: തെളിവുകൾ (സത്യം: ഖുർആൻ, നബിചര്യ) അറിയാതെ ജനങ്ങളുടെ (പണ്ഡിത വേഷധാരികളുടെ) ഉദ്ധരണികളിൽ നിന്ന് മതവിശ്വാസം സ്വീകരിക്കുകയും, അത് (ഖുർആനും, നബിചര്യയും പ്രകാരം) ശരിയാണോ എന്ന് പോലും നോക്കാതെ അന്ധമായി അനുകരിക്കുകയും ചെയ്യുക. അതാണ് മുഅ്തസിലിയാക്കൾ ജഹ്'മിയാക്കൾ, അശ്അരികൾ, സൂഫിയാക്കൾ (അഹ്ലുസ്സുന്ന വൽ ജമാഅയിലെ വഴികേടിലായ അധികമാളുകൾ) തുടങ്ങിയവർ ഇന്ന് സ്വീകരിച്ചിരിക്കുന്ന വഴികേടിലായ മാർഗം!! അവർ തങ്ങളുടെ വഴിപിഴച്ച മുൻഗാമികളെ അന്ധമായി അനുകരിച്ചു (തഖ്ലീദ് ചെയ്തു), അങ്ങിനെ അവർ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വഴിപിഴക്കപ്പെടുകയും, വ്യതിചലിച്ച് പോകുകയും ചെയ്തു!!
4- മഹാത്മാക്കളിലും, ഔലിയാക്കളിലും (നബിമാരിലും, ഭയഭക്തൻമാരിലും) അതിര് കവിയുകയും, അവർക്ക് അല്ലാഹു നൽകിയ സ്ഥാനത്തേക്കാൾ അവരെ (സ്നേഹിച്ച്, ആദരിച്ച്, കീർത്തനങ്ങൾ പാടി) ഉയർത്തി, അല്ലാഹുവിന് മാത്രം ചെയ്യാൻ കഴിയുന്ന ഉപകാരം ചെയ്യുക, ഉപദ്രവം നീക്കുക പോലെയുള്ള കാര്യങ്ങൾ അവർക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു, ഇതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു!! പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാനും, ആവശ്യപൂർത്തീകരണത്തിനും വേണ്ടി അല്ലാഹുവിനും അവന്റെ സൃഷ്ടികൾക്കുമിടയിൽ അവരെ (നബിമാരെയും, മഹാത്മാക്കളെയും, ഔലിയാക്കളെയും മറ്റും) മധ്യസ്ഥൻമാരാക്കുന്നു!! അതുപോലെ അല്ലാഹുവല്ലാത്തവർക്ക് (അഥവാ ആ മഹാത്മാക്കൾക്ക്, ഔലിയാക്കൾക്ക്, നബിമാർക്ക്, ഭയഭക്തൻമാർക്ക്) ആരാധനകൾ അർപ്പിക്കുന്നു!! അവരുടെ ജാറങ്ങളിലേക്കും, മഖാമുകളിലേക്കും നേർച്ചകളും, വഴിപാടുകളും, ബലിയും അർപ്പിക്കുക, അവരോട് പ്രാർത്ഥിക്കുക, ഇസ്തിആന (സഹായം) തേടുക, ഇസ്തിഗാഥ (രക്ഷ) തേടുകയും ചെയ്യുന്നതായിട്ട് നമുക്ക് കാണാവുന്നതാണ്. ഇതാണ് നൂഹ് നബി (عليه السلام)ന്റെ ജനതയെ ബിംബാരാധനയിലേക്ക് (ശിർക്കിലേക്ക്) എത്തിച്ച വിശ്വാസ വ്യതിയാനത്തിനുള്ള കാരണം. ആ ജനത നൂഹ് നബി (عليه السلام)ന്റെ കാലത്തുണ്ടായിരുന്ന മുസ്'ലീകളിലെ സ്വാലിഹീങ്ങളെ അതിര് കവിഞ്ഞു ആദരിച്ചു! വിശുദ്ധ ഖുർആൻ ഇത് ദൃഢമായി പറയുന്നു: അവർ പറഞ്ഞു: (ജനങ്ങളെ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്. ഖുർആൻ 71: 23
ഈ ദുർമാർഗം തന്നെയാണ് ഇന്ന് പല രാജ്യങ്ങളിലും (മുസ്'ലീകളിലെ - അഹ്ലുസ്സുന്നഃ വൽജമാഅഃയിലെ വഴികേടിലായ) ഖബറാരാധകരും ചെയ്ത് കൊണ്ടിരിക്കുന്നത്!! ഇതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു:
5- അല്ലാഹുവിന്റെ പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളെ (പ്രപഞ്ചമാകെ സൃഷ്ടിച്ചു സംരക്ഷിച്ചു നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്നതിനെ) കുറിച്ചും, ഖുർആനിക ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ചും, അത് ഭൗതിക സംസ്കാരത്തിന്റെ പുരോഗതിക്ക് നൽകുന്ന അനുഗ്രഹങ്ങളെ അവഗണിക്കൽ, അഥവാ, ഈ കാണുന്ന പ്രാപഞ്ചിക നടപടി ക്രമങ്ങളെല്ലാം തന്നെ മനുഷ്യന്റെ കഴിവിൽ പെട്ടതാണെന്ന് തെറ്റിദ്ധരിക്കുകയും, അതിന്റെ പേരിൽ മനുഷ്യനെ മഹത്വപ്പെടുത്തി, ഈ കാണുന്നതെല്ലാം തന്നെ (അല്ലാഹുവിന്റെ അനുഗ്രഹത്താൽ ലഭിച്ചതാണെന്ന വാസ്തവം അവഗണിച്ച്, അവയെല്ലാം) മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും, മനുഷ്യരുടെ സാമർത്ഥ്യം കൊണ്ടും ലഭിച്ചതാണെന്ന് അവർ (ആ വഴികേടിലായ മുസ്'ലീങ്ങൾ, അവിശ്വാസികൾ) വിശ്വസിച്ചു!! (അതുപോലെ ആ വഴികേടിലായ മുസ്'ലീങ്ങൾ, പ്രാപഞ്ചിക നടപടി ക്രമങ്ങളെല്ലാം ഔലിയാക്കൾ, നബിമാർ, ഭയഭക്തൻമാർ ചെയ്യുന്നതാണെന്നും വിശ്വസിച്ചു ഇതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു), അതാണ് ഖാറൂൻ വാദിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: (ക്വാറൂൻ) പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിത് ലഭിച്ചത് ഖുർആൻ 28: 78 അതുപോലെ (വഴികേടിലായ) മനുഷ്യർ പറയുന്നു:'ഇത് എനിക്ക് അർഹിക്കുന്നത് (തന്നെ) ആകുന്നു'' ഖുർആൻ 41: 50 ''അവൻ (വഴികേടിലായവർ) പറയും: 'അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത് എന്ന്'.'' ഖുർആൻ 39: 49
എന്നാൽ ഈ പ്രപഞ്ചം ഉണ്ടാക്കിയ അല്ലാഹുവിന്റെ മഹത്വത്തെ സംബന്ധിച്ച് അവർ ചിന്തിച്ചില്ല. മനുഷ്യന് ഈ കാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാനുള്ള ഉയർന്ന പ്രത്യേകമായ കഴിവും ബുദ്ധിയും, അറിവും തരുകയും, അവ ഉപയോഗപ്പെടുത്തുവാനുള്ള ശേഷിയും ബുദ്ധിയും നൽകിയവനും ആയ അല്ലാഹുവിനെ അവർ മനസ്സിലാക്കിയില്ല (വാഴ്ത്തിയില്ല, സ്തുതി കീർത്തനം ചെയ്തില്ല!! ഇതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു). വിശുദ്ധ ഖുർആൻ പറയുന്നത് നോക്കുക: ''അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമ്മിക്കുന്നവയെയും സൃഷ്ടിച്ചത്.'' ഖുർആൻ 37: 96
''ആകാശഭൂമികളുടെ ആധിപത്യ രഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെ പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ?'' ഖുർആൻ 7: 185
''അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികൾ ഉല്പാദിപ്പിക്കുകയും ചെയ്തത്. അവന്റെ കല്പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്കു കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതിൽ നിന്നെല്ലാം നിങ്ങൾക്ക് അവൻ നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.'' ഖുർആൻ 14: 32-34
6- വീടുകളിൽ നിന്നും ശരിയായ (ഇസ്'ലാമിക)ശിക്ഷണം ലഭിക്കാതിരിക്കുന്നതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു: നബിﷺ പറഞ്ഞു: 'ഒരു കുഞ്ഞും അവയുടെ 'ഫിത്റത്തിൽ' (തൗഹീദ്, മുസ്'ലിം - അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ശുദ്ധ പ്രകൃതിയോടെ) അല്ലാതെ ജനിക്കുന്നില്ല! പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, അഗ്നിയാരാധകനോ (ബിംബാരാധകനോ) ആക്കുന്നത്; ബുഖാരി, മുസ്'ലിം സന്താനങ്ങളെ (ശുദ്ധമായ ഇസ്'ലാമിക വിശ്വാസം നൽകി) നേർവഴിയിൽ നടത്തുന്നതിൽ മാതാപിതാക്കൾക്കും, രക്ഷിതാക്കൾക്കും (അദ്ധ്യാപകർക്കും) വലിയ ഉത്തരവാദിത്ത്വമുണ്ടെന്ന് ഈ ഹദീസ് ഉണർത്തുന്നു, (അത് അവഗണിക്കുന്നത് സന്താനങ്ങളിൽ വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു).
7- അധിക ഇസ്'ലാമിക രാജ്യങ്ങളിലെയും വാർത്താ മാധ്യമങ്ങൾ ഇസ്'ലാമിക വിജ്ഞാനത്തിന്റെയും, പഠനത്തിന്റെയും പ്രാധാന്യത്തെ നിഷേധിക്കുന്നു!! മതപഠനത്തിന് സ്കൂളുകളിൽ അർഹമായ പരിഗണന നൽകാതിരിക്കുകയോ, അതിനെ പാടെ അവഗണിക്കുകയോ ചെയ്തു!! വായിക്കുകയും, കാണുകയും, കേൾക്കുകയും ചെയ്യുന്ന ഗ്രാഹ്യ-ശ്രവണ-ദർശന മാധ്യമങ്ങൾ വഴികേടിന്റെയും, ധാർമികമൂല്യ നഷ്ടത്തിന്റെയും മാർഗങ്ങൾ തുറന്നുവിട്ട് അധഃപതിച്ചു!! അല്ലെങ്കിൽ ഉല്ലാസത്തിനും, ഭൗതിക കാര്യലബ്ധിക്കും വേണ്ട ഉപകരണമായി മാറി. സ്വഭാവശുദ്ധീകരണത്തിനും, ശരിയായ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും, വ്യതിയാനത്തിന്റെ മാർഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും മാധ്യമങ്ങൾ യാതൊരു പരിഗണനയും നൽകിയില്ല!! അങ്ങിനെ വളർന്ന് വരുന്ന മുസ്'ലിം തലമുറക്ക് ഭൗതിക - നിരീശ്വര - (ബിംബാരാധനാ) വാദികളുടെ മുന്നിൽ അവരെ ചെറുക്കാൻ കഴിയാതെ അവരുടെ ഇരകളായി മാറികൊണ്ടിരിക്കുന്നു!! ഇതും വിശ്വാസ വ്യതിയാനത്തിനുള്ള കാരണമാകുന്നു.
വ്യതിയാനത്തിൽ നിന്നും രക്ഷനേടുവാനുള്ള മാർഗങ്ങൾ:
1- ശരിയായ ഇസ്'ലാമികവിശ്വാസം ഉൾകൊള്ളുവാനായി ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും, പ്രവാചകന്റെ സുന്നത്ത് (ചര്യ)യിലേക്കും മടങ്ങുക (അതിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക). സച്ചരിതരായ പൂർവ്വികർ (സലഫുകൾ) അവരുടെ വിശ്വാസം ഈ രണ്ട് ഉറവിടങ്ങളിൽ നിന്നായിരുന്നു സ്വീകരിച്ചിരുന്നത്. ആദ്യസമൂഹം എന്തുകൊണ്ടാണോ സൻമാർഗത്തിലായത് അതുകൊണ്ട് തന്നെയാണ് അവസാനനാൾ വരെയുള്ള സമൂഹവും സൻമാർഗത്തിലാകുക. അതോടൊപ്പം തന്നെ പിഴച്ചവരുടെയും, വ്യതിയാനക്കാരുടെയും വാദങ്ങളും വിശ്വാസങ്ങളും നാം പഠിക്കുകയും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുക. കാരണം എന്താണ് തിന്മയെന്ന് അറിയാത്തവർ അതിൽ പെട്ട് പോകുവാൻ കാരണമാകുന്നതാണ്!!
2- വിദ്യാഭ്യാസ പഠനമാധ്യമത്തിൽ ശരിയായ വിശ്വാസം -- സച്ചരിതരായ സലഫു സ്വാലീഹീങ്ങളുടെ വിശ്വാസം -- ഇതിനെ കുറിച്ച് പഠിക്കുവാൻ വേണ്ട പരിഗണന നൽകുക, അതുപോലെ അതിനാവശ്യമായ സമയം കൃത്യമായി ഓരോ പ്രായ ഘട്ടങ്ങളിലും നൽകുക. ഈ വിഷയത്തിലുള്ള പരീക്ഷകളിൽ (അദ്ധ്യാപകരും, രക്ഷിതാക്കളും) കൃത്യമായ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യുക.
3- കളങ്ക രഹിതമായ സലഫി (സച്ചരിതരായ പൂർവ്വികരുടെ) ഗ്രന്ഥങ്ങൾ മാത്രം പഠന മാധ്യമത്തിൽ ഉൾപ്പെടുത്തുക. വ്യതിയാനക്കാരുടെയും, സൂഫികളുടെയും, ബിദ്അത്ത് (പുത്തനാചാരം) ചെയ്യുന്നവരുടെയും, (അഹ്ലുസുന്നഃ വൽജമാഅഃയിലെ വഴികേടിലായ ഖബറാരാധകരുടെയും, ഭരണ-ലക്ഷ്യം മുന്നിർത്തി മതത്തെ വളച്ചൊടിക്കുവാൻ ശ്രമിക്കുന്നവരും മദ്ഹബിലും മറ്റും കാണപ്പെടുന്ന വഴികേടുകൾ കൂട്ടുപിടിക്കുന്നവരുമായ ജമാഅത്ത് ഇസ്'ലാമി - ഇഖ്'വാനികളുടെ ഗ്രന്ഥങ്ങളും), ജഹ്'മിയാക്കളുടെയും, മുഅ്തസിലിയാക്കളുടെയും, അശ്അരിയാക്കളുടെയും, മാതൂരിദിയാക്കളുടെയും അതുപോലെയുള്ള മറ്റു പിഴച്ച കക്ഷികളുടെയും ഗ്രന്ഥങ്ങളും പാടെ ഉപേക്ഷിക്കുക, വഴികേടിലായവർക്ക് മറുപടി നൽകുവാൻ (ഖണ്ഡന ഉപാധിയായി) മാത്രം അവ ഉൾപ്പെടുത്തുകയും ചെയ്യുക.
4- ജനങ്ങൾക്ക് വേണ്ടി മുസ്വ്'ലിഹുകളെ (മതം നന്നാക്കുന്ന പണ്ഡിതൻമാരെ, എല്ലാ രാജ്യത്തും, എല്ലാ പ്രവിശ്യയിലും, എല്ലാ നഗരങ്ങളിലും) നിയോഗിക്കുക: ജനങ്ങൾക്ക് എപ്പോഴും എല്ലാകാര്യങ്ങളിലും സലഫുകളുടെ (സച്ചരിതരായ പൂർവ്വികരുടെ) വിശ്വാസം എന്താണെന്ന് വ്യക്തമാക്കി കൊടുക്കുവാനും, വഴികേടിലും, അജ്ഞതയിലും അകപ്പെട്ടവരെ തിരിച്ച് കൊണ്ടുവരാനും മുസ്വ്'ലിഹുകളെ (മതം നന്നാക്കുന്ന-തെറ്റുതിരുത്തുന്ന അറിവുള്ളവരെ) നിശ്ചയിക്കുക (അവരെ എല്ലാ നിലക്കും സഹായിക്കുകയും ചെയ്യുക).
അധ്യായം 2. തൗഹീദിന്റെ ആശയവും, ഇനങ്ങളും
തൗഹീദ് എന്നാൽ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അല്ലാഹുവിനെ ഏകലാക്കലാണ്. ആരാധന അവനുമാത്രമാക്കലാണ്. അവനല്ലാതെ ഒരാളെയും ആരാധിക്കാതിരിക്കലാണ്. അവന്റെ എല്ലാ നാമവിശേഷണങ്ങളെയും അംഗീകരിക്കലാണ്. എല്ലാ ന്യുനതകളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തലാണ്. ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ തൗഹീദിന്റെ ഇനങ്ങൾ മൂന്നെണ്ണമാണ്. അതിന്റെ വിശദീകരണങ്ങൾ താഴെ വരുന്നു.
ഒന്ന്: തൗഹീദ് അൽ-റുബൂബിയ്യഃ
അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ ഉൾപ്പെടുന്നു:
ഭാഗം 1 അൽ-തൗഹീദ് അൽ-റുബൂബിയ്യഃ: (പ്രപഞ്ചമാകെ സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണെന്നതിലുള്ള അല്ലാഹുവിന്റെ ഏകത്വം)
ഭാഗം 2 വിശുദ്ധ ഖുർആനിലും, ഹദീസിലും റബ്ബ് എന്നതിന്റെ അർത്ഥവും, വഴിപിഴച്ച സമൂഹങ്ങളുടെ സങ്കല്പങ്ങളും
ഭാഗം 3 പ്രപഞ്ചവും, മുഴുവൻ സൃഷ്ടികളും, (അവയുടെയെല്ലാം സ്രഷ്ടാവായ) അല്ലാഹുവിനെ അനുസരിക്കുന്നു - കീഴൊതുങ്ങുന്നു
ഭാഗം 4 സ്രഷ്ടാവിനെ (അല്ലാഹുവിനെ)യും അവന്റെ ഏകത്വത്തെയും പഠിപ്പിക്കുവാൻ വിശുദ്ധ ഖുർആൻ കാണിച്ചുതന്ന മാർഗരേഖ
ഭാഗം 5 തൗഹീദ് അൽ-റുബൂബിയ്യഃയും, തൗഹീദ് അൽ- ഉലൂഹിയ്യഃയും പരസ്പരം ചേർന്നിരിക്കുന്നു
1. തൗഹീദ് അൽ-റുബൂബിയ്യഃയുടെ വിശദീകരണവും, ഇതിൽ മുശ്രിക്കുകളുടെ അംഗീകാരവും:
തൗഹീദ് എന്നതിന്റെ പൊതുവായ ആശയം: 1. പ്രപഞ്ചമാകെ സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ പ്രവർത്തനങ്ങളിലും (അഥവാ, അൽ-തൗഹീദ് അൽ-റുബൂബിയ്യഃയിലും); 2. സൃഷ്ടികളുടെ ആരാധനക്ക് അർഹനാകുവാൻ അല്ലാഹുവിന് മാത്രമുള്ള അധികാരത്തിലും (അഥവാ, അൽ-തൗഹീദ് അൽ-ഉലൂഹിയ്യഃയിലും); 3. അല്ലാഹുവിന്റെ ഏറ്റവും നല്ല ഭംഗിയുള്ള - പ്രൗഢിയുള്ള - മഹത്വമുള്ള നാമങ്ങളിലും, ഉന്നതമായ വിശേഷണങ്ങളിലുമുള്ള ഏകത്വത്തിലും (അഥവാ, അൽ-തൗഹീദ് അൽ-അസ്മാഅ് വ- അൽ-സ്വിഫാത്തിലും) വിശ്വസിക്കുക - അംഗീകരിക്കുക എന്നതാകുന്നു അൽ-തൗഹീദ്. ഇത് മൂന്ന് ഇനമാണ്.
1. തൗഹീദ് അൽ-റുബൂബിയ്യഃ, 2. തൗഹീദ് അൽ-ഉലൂഹിയ്യഃ, 3. തൗഹീദ് അൽ-അസ്മാഅ് വ-അൽ-സ്സിഫാത്ത്. ആദ്യമായി തൗഹീദ്-ന്റെ ഓരോ ഇനത്തിന്റെയും വ്യത്യാസം മനസ്സിലാക്കുവാനായി ഓരോന്നിനുമുള്ള പ്രത്യേക ആശയങ്ങൾ വിശദമാക്കുന്നു:
1- തൗഹീദ് അൽ-റുബൂബിയ്യഃ
A. അല്ലാഹുവിനെ അവന്റെ പ്രവർത്തനത്തിൽ (അൽ-റുബൂബിയ്യഃയിൽ) ഏകനാക്കുക. എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് അവൻ മാത്രമാണെന്ന് വിശ്വസിക്കുക.(ഇത് തൗഹീദ് അൽ-റുബൂബിയ്യഃയിൽ ഉൾപ്പെടുന്നു). അല്ലാഹു പറയുന്നു: "അല്ലാഹുവാകുന്നു എല്ലാത്തിൻ്റെയും സ്രഷ്ടാവ്." ഖുർആൻ 39: 62
B. മനുഷ്യരുടെയും മുഴുവൻ ജീവജാലങ്ങളുടെയും മറ്റുള്ളവയുടെയും അന്നദാതാവ് അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുക. (ഇത് തൗഹീദ് അൽ-റുബൂബിയ്യഃയിൽ ഉൾപ്പെടുന്നു).അല്ലാഹു പറയുന്നു: ''ഭൂമിയിൽ യാതൊരു ജന്തുവും (ജീവി, മനുഷ്യൻ) അതിന്റെ ഭക്ഷണം (ഉപജീവനം) അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല.'' ഖുർആൻ 11: 6
C. അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെ ഉടമസ്ഥനും, അധിപനും, പ്രപഞ്ചത്തെ മുഴുവനും നിയന്ത്രിക്കുന്നവനും, (അർഹിക്കുന്നവർക്ക്) പ്രതാപവും-നിന്ദ്യതയും നൽകുന്നവനും, എല്ലാറ്റിനും കഴിവുള്ളവനും, രാവും പകലും മാറ്റിമറിക്കുന്നവനും, എന്ന് വിശ്വസിക്കുക (ഇത് തൗഹീദ് അൽ-റുബൂബിയ്യഃയിൽ ഉൾപ്പെടുന്നു). അല്ലാഹു പറയുന്നു: ''പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ (അല്ലാഹു) ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ (അല്ലാഹു) ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ (അല്ലാഹു) ഉദ്ദേശിക്കുന്നവർക്ക് നീ (അല്ലാഹു) പ്രതാപം നൽകുന്നു. നീ (അല്ലാഹു) ഉദ്ദേശിക്കുന്നവർക്ക് നീ (അല്ലാഹു) നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ (അല്ലാഹുവിന്റെ) കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ (അല്ലാഹു) എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. രാത്രിയെ നീ (അല്ലാഹു) പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ നീ (അല്ലാഹു) രാത്രിയിലും പ്രവേശിപ്പിക്കുന്നു (അല്ലാഹു രാത്രിയും പകലും ഉണ്ടാക്കുന്നു). ജീവനില്ലാത്തതിൽ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയിൽ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ (അല്ലാഹു) ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ ഉപജീവനം നീ (അല്ലാഹു) നൽകുകയും ചെയ്യുന്നു.'' ഖുർആൻ 3: 26-27
മുകളിൽ പഠിച്ച വിശുദ്ധ ഖുർആൻ സൂക്തങ്ങളിലൂടെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും, (സംരക്ഷണത്തിലും, മനുഷ്യർ ഉൾക്കൊള്ളുന്ന മുഴുവൻ ജീവികൾക്കും) ഭക്ഷണം നൽകുന്നതിലും അല്ലാഹുവിൽ പങ്കുകാരെ ചേർക്കുന്ന വിശ്വാസം അല്ലാഹു നിരാകരിച്ചത് പോലെ തന്നെ, അല്ലാഹുവിന്റെ അധികാരത്തിലും, സത്തയിലും അല്ലാഹുവിൽ പങ്കുകാരെ ചേർക്കുന്ന വിശ്വാസത്തിനെയും അല്ലാഹു നിരാകരിച്ചിരിക്കുന്നു. അത് അല്ലാഹു പറയുന്നു: ''ഇതൊക്കെ (പ്രപഞ്ചമാകെ) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു (അല്ലാഹുവിന്നു) പുറമെയുള്ളവർ (ആ വ്യാജദൈവങ്ങൾ, ബിംബങ്ങൾ, ആരാധിക്കപ്പെടുന്ന ഔലിയാക്കൾ, നബിമാർ) സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ.'' ഖുർആൻ 31: 11
അല്ലാഹു പറയുന്നു: ''അതല്ലെങ്കിൽ അല്ലാഹു തരുന്ന ഉപജീവനം (അല്ലാഹു) നിർത്തിവെച്ചാൽ നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി ആരുണ്ട്?'' ഖുർആൻ 67: 21
അതുപോലെ എല്ലാ സൃഷ്ടികളുടെയും റബ്ബ് ആകുക എന്നത് (അഥവാ, എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം എന്നത്) അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ''സർവ്വ സ്തുതിയും-നന്ദിയും റബ്ബു അൽ-ആലമീൻ (മനുഷ്യനും ജിന്നും അടങ്ങുന്ന സർവ്വലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനും ആയ) അല്ലാഹുവിന്നാകുന്നു.'' ഖുർആൻ 1: 2 അല്ലാഹു പറയുന്നു: ''തീർച്ചയായും നിങ്ങളുടെ റബ്ബ് (സർവ്വലോകത്തിന്റെയും സ്രഷ്ടാവ് - സംരക്ഷകൻ) ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ 'അർശിൽ' ഇസ്തവാ (ആരോഹണം) ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവൻ (അല്ലാഹു) പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് (രാത്രി) പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ (അല്ലാഹുവിന്റെ) കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയിൽ (അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു), അറിയുക (തീർച്ചയായും): സൃഷ്ടിപ്പും ശാസനാധികാരവും (നടപടിക്രമീകരണവും) അവന്നുതന്നെയാണ.് ലോകരക്ഷിതാവായ (സർവ്വലോകത്തിന്റെയും സ്രഷ്ടാവും - സംരക്ഷകനും ആയ) അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.'' ഖുർആൻ 7: 54
അല്ലാഹുവിന്റെ റുബൂബിയ്യഃയിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം - തൗഹീദ് അംഗീകരിക്കൽ) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു, ആരാധനകൾ അർപ്പിക്കുന്നതിൽ അല്ലാഹുവിന് പങ്കുകാരെ ചേർത്ത മുശ്രിക്കുകൾ (ബിംബാരാധകർ) പോലും അല്ലാഹുവിന്റെ റുബൂബിയ്യഃത്തിൽ വിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു). അല്ലാഹു അതാണ് പറയുന്നത്: ''നീ ചോദിക്കുക: 'ഏഴ് ആകാശങ്ങളുടെ റബ്ബും (സ്രഷ്ടാവും - സംരക്ഷകനും - ശാസനാധികാരിയും) മഹത്തായ 'അർശി'ന്റെ റബ്ബും ആരാകുന്നു?' അവർ (ബിംബാരാധകർ) പറയും: 'അല്ലാഹുവിന്നാകുന്നു'. നീ പറയുക: 'എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? (ആ ദൈവത്തെ നിങ്ങൾ ഭയക്കുന്നില്ലെ - അനുസരിക്കുന്നില്ലെ?). നീ ചോദിക്കുക: 'എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെതിരായി (എവിടെ നിന്നും ആർക്കും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ?). അവർ പറയും: '(അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്.' നീ ചോദിക്കുക: 'പിന്നെ എങ്ങനെയാണ് നിങ്ങൾ പിശാചിന്റെ മായാവലയത്തിൽ പെട്ടുപോകുന്നത്?'.'' ഖുർആൻ 23: 86 - 89
ഈ തൗഹീദിനെ (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം - തൗഹീദ് അംഗീകരിക്കൽ) നിഷേധിച്ചിട്ടുള്ള അറിയപ്പെട്ട ഒരു സമൂഹം മനുഷ്യരിലുണ്ടായിരുന്നില്ല!! മറിച്ച് എല്ലാവരുടെയും ഹൃദയങ്ങളിൽ ഈ തൗഹീദ് പ്രകൃതിദത്തമായി തന്നെയുണ്ട്. പ്രവാചകൻമാർ ഇതിനെ സംബന്ധിച്ച് വിശുദ്ധ ഖുർആനിൽ പറയുന്നത് നാം ശ്രദ്ധിക്കുക: ''അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതൻമാർ പറഞ്ഞു: 'ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികർത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ (നിങ്ങൾക്ക്) സംശയമുള്ളത്?'' ഖുർആൻ 14: 10
എന്നാൽ റബ്ബിനെ (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്ന അല്ലാഹുവിനെ) നിഷേധിച്ചവരിൽ അറിയപ്പെട്ടവൻ ഫിർഔനായിരുന്നു. എന്നാൽ അവനും (ഫിർഔൻ) ആന്തരികമായി ഒരു റബ്ബുണ്ടെന്ന് ഉറപ്പിച്ചിരുന്നു. മൂസാ നബി (عليه السلام) അവനോട് പറയുന്നു: ''അദ്ദേഹം (ഫിർഔനോട്) പറഞ്ഞു: 'കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് (സ്രഷ്ടാവും - സംരക്ഷകനും) തന്നെയാണ് എന്ന് തീർച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്'.'' ഖുർആൻ 17: 102
വീണ്ടും ഫിർഔനിനെയും അദ്ദേഹത്തിന്റെ ജനതയേയും സംബന്ധിച്ച് അല്ലാഹു പറയുന്നു: ''അവയെ (അല്ലാഹുവിന്റെ തെളിവുകളെയും, ദൃഷ്ടാന്തങ്ങളെയും മറ്റും) പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവർ അതിനെ (സത്യത്തെ, ഇസ്'ലാംമതത്തെ) നിഷേധിച്ചു കളഞ്ഞു.'' ഖുർആൻ 27: 14
എന്നാൽ ഇന്ന് ദൈവത്തെ - റബ്ബിനെ (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്ന അല്ലാഹുവിനെ) നിഷേധിക്കുന്നവർ കമ്യൂണിസ്റ്റുകാരാണ്, പ്രത്യക്ഷത്തിലുള്ള അഹങ്കാരത്താലാണവർ ദൈവത്തെ - റബ്ബിനെ നിഷേധിക്കുന്നത്. എന്നാൽ, ഈ ലോകത്ത് കാണുന്ന ഓരോ വസ്തുവും തനിയെ ഉണ്ടായതല്ല, മറിച്ച് അതിനെ ആരോ ഉണ്ടാക്കിയതാണെന്ന് അവർ പരോക്ഷമായി സമ്മതിക്കുന്നു, അതുപോലെ ഓരോ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ഉണ്ട് എന്നും അവർ സമ്മതിക്കുന്നു. അല്ലാഹു പറയുന്നു: ''അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, പക്ഷെ അവർ ദൃഢമായി വിശ്വസിക്കുന്നില്ല.'' ഖുർആൻ 52: 35-36
ഈ പ്രപഞ്ചത്തെ സംബന്ധിച്ച് ചിന്തിക്കുക: അന്തരീക്ഷവും, അതിലെ ഓരോ ഘടകത്തെയും സംബന്ധിച്ച് ചിന്തിക്കുന്നവർക്ക് അതിന്റെ പിന്നിലെ സ്രഷ്ടാവിനെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. ആ സ്രഷ്ടാവിനെ നിഷേധിക്കുന്നത് വിജ്ഞാനത്തെ (ഖുർആനിനെ, ഫിത്റത്തിനെ) നിഷേധിക്കുന്നതിന് തുല്യമാണ്, ഇത് രണ്ടിനുമിടയിൽ യാതൊരു വ്യത്യാസവുമില്ല. എന്നാൽ നിരീശ്വരവാദികൾ അവരുടെ അഹങ്കാരം കൊണ്ടാണ് ദൈവത്തെ - റബ്ബിനെ നിഷേധിക്കുന്നത്. എന്നാൽ ഒരു റബ്ബ് (നമ്മെ സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്നവൻ) ഉണ്ട് എന്നത് ബുദ്ധിയുടെ തേട്ടവും, ശരിയായ ചിന്തയുടെ ഫലവുമാണ്. ഇതിനെ നിഷേധിക്കുന്നത് ബുദ്ധിയെ നിരാകരിക്കലും, അതുമൂലം ജനങ്ങൾക്കിടയിൽ സ്വയം നിന്ദ്യനായി തീരുകയുമാണ് ചെയ്യുന്നത്.
കവി പറയുന്നു:
'നിഷേധിക്കുന്നവൻ ദൈവത്തെ എങ്ങിനെയാണ് നിഷേധിക്കുക;
എല്ലാറ്റിലും അവന് ദൃഷ്ടാന്തമുണ്ട്; അത് അവൻ (സ്രഷ്ടാവ്) ഒരുവനാണെന്ന് സൂചിപ്പിക്കുന്നു''.
2. വിശുദ്ധ ഖുർആനിലും, ഹദീസിലും റബ്ബ് എന്നതിന്റെ അർത്ഥവും, വഴിപിഴച്ച സമൂഹങ്ങളുടെ സങ്കല്പങ്ങളും
1- വിശുദ്ധ ഖുർആനും, ഹദീസും 'റബ്ബ്' (പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനും) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് താഴെ വിവരിക്കുന്നു:
ربَّ - يربُّ എന്നതിൽ നിന്നും ഉത്ഭവിച്ചതാണ്: الربّ (അൽ-റബ്ബ്) എന്നത്. ഒരു അവസ്ഥയിൽ നിന്നും, അതിന്റെ യഥാർത്ഥതയിലേക്ക് വളരുകയെന്നതാണ് അതിന്റെ ആശയം. الربّ (അൽ-റബ്ബ്) എന്ന് നിരുപാധികം ഉന്നതനായ അല്ലാഹുവിന് മാത്രമെ ഉപയോഗിക്കുകയുള്ളൂ. അല്ലാഹു പറയുന്നു: 'സർവ്വലോകത്തിന്റെ (സ്രഷ്ടാവും സംരക്ഷകനുമായ) റബ്ബ്'' ഖുർആൻ 1: 2 അദ്ദേഹം (മൂസാ) പറഞ്ഞു:''നിങ്ങളുടെ റബ്ബും (സ്രഷ്ടാവും - സംരക്ഷകനും - ദൈവവുമായ അല്ലാഹു), നിങ്ങളുടെ പൂർവ്വ പിതാക്കളുടെ റബ്ബും (സ്രഷ്ടാവും - സംരക്ഷകനും - ദൈവവും) ആകുന്നു.'' ഖുർആൻ 26: 26
ഏതെങ്കിലും പദത്തിലേക്ക് ചേർത്തുകൊണ്ടല്ലാതെ رَّبُّ (റബ്ബ്) എന്ന പദം അല്ലാഹു അല്ലാത്തവരെ കുറിക്കുവാൻ ഉപയോഗിക്കുവാൻ പാടില്ല. ഉദാഹരണമായി: ب الدار വീട്ടിന്റെ ഉടമസ്ഥൻ: ربُّ الفرس കുതിരയുടെ ഉടമ. എന്നിങ്ങനെ ഏതെങ്കിലും കാര്യത്തിലേക്ക് ചേർത്തിക്കൊണ്ട് മാത്രമേ അല്ലാഹുവല്ലാത്തവർക്ക് ഈ പദം ഉപയോഗിക്കുവാൻ പാടുള്ളൂ. അപ്പോൾ رَّبُّ (റബ്ബ്) എന്ന പദത്തിന്റെ അർത്ഥം ഉടമസ്ഥൻ (യജമാനൻ, രാജാവ്…) എന്നായി തീരുന്നതാണ്. യൂസുഫ് (عليه السلام) ജയിലിൽ ഉണ്ടായിരുന്ന തന്റെ കൂട്ടുകാരനോട് പറഞ്ഞ ഉദ്ധരണികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''നിന്റെ റബ്ബിന്റെ (അഥവാ: യജമാനന്റെ, രാജാവിന്റെ) അടുക്കൽ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാൽ തന്റെ യജമാനനോട് പ്രസ്താവിക്കേണ്ട ആ കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു.'' ഖുർആൻ 12: 42 ആയത്തിന്റെ വിശദീകരണത്തിൽ
അല്ലാഹു പറയുന്നു: ''അദ്ദേഹം(യൂസുഫ്(عليه السلام)) പറഞ്ഞു: നീ നിന്റെ യജമാനന്റെ-രാജാവിന്റെ (റബ്ബിന്റെ) അടുത്തേക്ക് തിരിച്ചുപോകുക.'' ഖുർആൻ 12: 50
അല്ലാഹു പറയുന്നു: ''എന്നാൽ നിങ്ങളിലൊരുവൻ തന്റെ റബ്ബിന് (യജമാനന് - രാജാവിന്) വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും.'' ഖുർആൻ 12: 41
അതുപോലെ, വഴിതെറ്റിപ്പോയ ഒട്ടകത്തെ സംബന്ധിച്ച് നബിﷺ പറയുകയുണ്ടായി: 'അതിന്റെ (റബ്ബ്) ഉടമസ്ഥൻ അതിനെ കണ്ടെത്തുന്നത് വരെ'' ബുഖാരി: 2428, മുസ്'ലിം: 1722
ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് الرب (അൽ-റബ്ബ്) എന്നത് അല്ലാഹുവിനെ വിശേഷിപ്പിച്ച് ഏതെങ്കിലും പദത്തിലേക്ക് ചേർത്തിക്കൊണ്ടും ഉപയോഗിക്കും, ഉദാഹരണം: رب الناس (ജനങ്ങളുടെ റബ്ബ്), رب العالمين (സർവ്വലോക സ്രഷ്ടാവും സംരക്ഷകനും ആയ റബ്ബ്); അതുപോലെ, (അൽ-റബ്ബ് എന്നത് അല്ലാഹുവിനെ വിശേഷിപ്പിച്ച്) ഏതെങ്കിലും പദത്തിലേക്ക് ചേ ർക്കാതെയും ഉപയോഗിക്കും ഉദാഹരണം: الرب - അൽ-റബ്ബ് (സ്രഷ്ടാവും സംരക്ഷകനും ആയ റബ്ബ് - അല്ലാഹു). എന്നാൽ അല്ലാഹു അല്ലാത്തവരെ കുറിക്കുമ്പോൾ ഏതെങ്കിലും ഒരു പദത്തിലേക്ക് ചേർത്തിക്കൊണ്ട് മാത്രമെ رب - റബ്ബ് എന്ന പദം ഉപയോഗിക്കുവാൻ പാടുള്ളൂ. ഉദാഹരണം: رب الدار (വീടിന്റെ ഉടമസ്ഥൻ), رب المنـزل (വീടിന്റെ ഉടമസ്ഥൻ), رب الإبل (ഒട്ടകത്തിന്റെ ഉടമസ്ഥൻ).
1- رب العالمين (സർവ്വലോക സൃഷ്ടവും സംരക്ഷകനും ആയ റബ്ബ്) എന്നതിന്റെ ആശയം: അവരുടെ(യും സർവ്വലോകത്തിന്റെയും) സ്രഷ്ടാവും, അതിന്റെ ഉടമസ്ഥനും ആയവനും, പ്രവാചകൻമാരെ പറഞ്ഞയച്ച് കൊണ്ടും, ദൈവികഗ്രന്ഥങ്ങൾ ഇറക്കിക്കൊണ്ടും ജനങ്ങളെ നന്നാക്കുകയും - വളർത്തിക്കൊണ്ട് വരികയും ചെയ്യുക എന്ന അനുഗ്രഹം നൽകുന്നവനും, അവരുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നവൻ എന്നാണ് (ഇതിന്റെ അർത്ഥം). ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു: 'അല്ലാഹുവിന്റെ റുബൂബിയ്യഃ (സൃഷ്ടികർതൃത്ത്വം - രക്ഷാകർതൃത്ത്വം) എന്നത്: അല്ലാഹുവിനുള്ള ആരാധനയും, അല്ലാഹുവിന്റെ വിരോധങ്ങളും, നന്മചെയ്യുന്നവർക്ക് പ്രതിഫലമായി നന്മയും, തിന്മചെയ്യുന്നവർക്ക് പ്രതിഫലമായി തിന്മയും നൽകുക എന്നതും ഉൾകൊള്ളുന്നു.'' (മദാരിജുസ്സാലിഹീൻ: 1-8).
ഇതാണ് യഥാർത്ഥ റുബൂബിയ്യഃ (സൃഷ്ടികർതൃത്ത്വം - രക്ഷാകർതൃത്ത്വത്തിലെ ഏകത്വം)
2- ദൈവത്തിന്റെ - അല്ലാഹുവിന്റെ റുബൂബിയ്യഃ (സൃഷ്ടികർതൃത്ത്വം - രക്ഷാകർതൃത്ത്വത്തിലെ ഏകത്വം)ത്തിൽ തെറ്റായ വിശ്വാസമുള്ളവരുടെ വിവിധ സങ്കല്പങ്ങൾ.
പരിശുദ്ധനായ സ്രഷ്ടാവിനെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ഉതകുന്ന 'ഫിത്റത്' (ഇസ്'ലാമിക ഏകദൈവ വിശ്വാസം) പ്രകൃതിയാൽതന്നെ നിക്ഷേപിച്ച് കൊണ്ടാണ് അല്ലാഹു ഓരോ സൃഷ്ടികളെയും (മനുഷ്യനെയും ജിന്നിനേയും) സൃഷ്ടിക്കുന്നത്. അതാണ് അല്ലാഹു പറയുന്നത്: ''ആകയാൽ നേരെ (സത്യത്തിൽ) നിലകൊള്ളുന്ന (തൗഹീദ് - അല്ലാഹുവിനെ മാത്രം ആരാധിക്കൽ എന്ന തത്വം അടിയുറച്ച് വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്ന)വനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു ഫിത്റത്തിൽ (തൗഹീദിൽ, ശുദ്ധപ്രകൃതിയിൽ) സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല.'' ഖുർആൻ 30: 30
അല്ലാഹു പറയുന്നു: ''നിന്റെ റബ്ബ് (അല്ലാഹു) ആദം സന്തതികളിൽ നിന്ന്, അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തിൽ അവരെ തന്നെ അവൻ (അല്ലാഹു) സാക്ഷി നിർത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക.) (അല്ലാഹു ചോദിച്ചു:) 'ഞാൻ നിങ്ങളുടെ റബ്ബ് (സ്രഷ്ടാവും സംരക്ഷകനും) അല്ലയോ?' അവർ പറഞ്ഞു: 'അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു.'' ഖുർആൻ 7: 172
അല്ലാഹുവിന്റെ റുബൂബിയ്യഃ (സൃഷ്ടികർതൃത്ത്വം - രക്ഷാകർതൃത്ത്വം - കൈകാര്യകർതൃത്ത്വം - കാര്യതീരുമാനം എന്നിവയി)ലുള്ള വിശ്വാസവും, (പ്രശ്നങ്ങൾ നേരിടുമ്പോൾ) അല്ലാഹുവിൽ (ദൈവത്തിൽ) അഭയം തേടുന്നതുമെല്ലാം മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. ശിർക്ക് (അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങൾക്ക് അല്ലാഹു അല്ലാത്തവരിൽ അഭയം തേടുക, അങ്ങനെ അല്ലാഹുവിനുള്ള ആരാധനയിലും മറ്റും മറ്റുള്ളവരെ പങ്ക് ചേർക്കുക…) എന്നത് പുതിയ തത്ത്വമായി ഉണ്ടാകുന്നതാണ്. നബിﷺ പറയുന്നു: 'ഒരു കുഞ്ഞും അവയുടെ 'ഫിത്റത്തിൽ' (തൗഹീദ്, മുസ്'ലിം, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ശുദ്ധ പ്രകൃതിയോടെ) അല്ലാതെ ജനിക്കുന്നില്ല! പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, അഗ്നിയാരാധകനോ (ബിംബാരാധകനോ) ആക്കുന്നത്; ബുഖാരി,മുസ്'ലിം: അഥവാ, മനുഷ്യനെ അവന്റെ ശുദ്ധ പ്രകൃതിയിൽ വിടുകയാണെങ്കിൽ 'ഫിത്റത്' (തൗഹീദ്, മുസ്'ലിം, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന തത്ത്വവും) പ്രവാചകൻമാർ കൊണ്ടുവന്നതും (ഇസ്'ലാം മതവും), ഖുർആനിന്റെ ഉപദേശങ്ങളും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും ഉൾക്കൊള്ളുന്ന ദഅ്'വത്ത് (പ്രബോധനം, ഇസ്'ലാമിലേക്കുള്ള ക്ഷണം) മനുഷ്യർ (എല്ലാവരും) സ്വീകരിക്കുമായിരുന്നു!! പക്ഷേ, വ്യതിയാനം സംഭവിച്ച ശിക്ഷണവും, (ബിംബാരാധനാ പ്രമാണങ്ങളും,) നിരീശ്വരവാദപരമായ പരിസരങ്ങളുമാണ് കുഞ്ഞുങ്ങളെ അവരുടെ ശുദ്ധപ്രകൃതി - 'ഫിത്റത്' (തൗഹീദ്, മുസ്'ലിം, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന തത്വം)ത്തിൽ നിന്നും തെറ്റിക്കുന്നത്!! അതുപോലെതന്നെ വഴികേടിലും, വ്യതിയാനത്തിലും അകപ്പെട്ട മാതാപിതാക്കളെ അവർ അന്ധമായി പിൻപറ്റുകയും ചെയ്യുന്നതും വഴികേടിലും, വ്യതിയാനത്തിലും അവരെ എത്തിക്കുന്നു!!
വീണ്ടും ഒരു ഹദീസിൽ പ്രവാചകൻﷺ അല്ലാഹുവിന്റെ വചനങ്ങൾ ('ഖുദ്സി') ആയി ഉദ്ധരിക്കുന്നു. 'ഞാൻ എന്റെ അടിമകളെ എല്ലാവരെയും സൃഷ്ടിച്ചത് ഹുനഫാഅ് (ഹനഫിയ്യഃ - ചൊവ്വായ മാർഗ്ഗം - തൗഹീദ്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൽ, അഥവാ ഇസ്'ലാമിക ഏകദൈവാരാധനാ) വിശ്വാസത്തിലാണ്, പിന്നീട് പിശാച് അവരിലേക്ക് വന്ന് അവരെ സത്യമതത്തിൽ (ഇസ്'ലാമിക ഏകദൈവാരാധന - അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൽ) നിന്ന് വഴി പിഴപ്പിക്കുകയുണ്ടായി; ശേഷം അവർക്ക് ഞാൻ (അല്ലാഹു) അനുവദനീയമാക്കിയത് പിശാച് അവർക്ക് നിഷിദ്ധമാക്കുകയും, ഞാൻ അനുമതി നൽകാത്ത കാര്യമായ: 'എന്നിൽ (അല്ലാഹുവിൽ) ആരാധനയിൽ പങ്കു ചേർക്കുക (ശിർക്ക്, ബിംബാരാധന - ജാറാരാധന)' എന്നത് പിശാച് അവരോട് കല്പിക്കുകയും ചെയ്തു!'' മുസ്'ലിം: 2865, അഹമദ്: 4/162 അതായത് അവരെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലും, അല്ലാഹു അല്ലാത്ത മറ്റുള്ളവരെ (ഔലിയാക്കളെ, നബിമാരെ, ജാറങ്ങളെ) ആരാധ്യൻമാരായി സ്വീകരിക്കുവാനും പിശാച് അവരെ പ്രേരിപ്പിക്കുകയുണ്ടായി. അങ്ങിനെ അവർ വഴികേടിലും, നാശത്തിലും, ഭിന്നിപ്പിലും അകപ്പെടുകയുണ്ടായി!! ഓരോരുത്തരും ഓരോ ആരാധ്യനെ (ദൈവങ്ങളെ) സ്വീകരിക്കുകയും, മറ്റുള്ളവരെ (മറ്റു ആരാധ്യൻമാരെ) ആരാധിക്കാതിരിക്കുകയും ചെയ്തു! യഥാർത്ഥ റബ്ബിനെ (അല്ലാഹുവിനെ ആരാധ്യനായി) അവർ അംഗീകരിക്കുകയാണെങ്കിൽ വ്യാജ റബ്ബുകളെ (മറ്റു വ്യാജ ആരാധ്യൻമാരെ) അവർ സ്വീകരിക്കുമായിരുന്നില്ല. അല്ലാഹു പറയുന്നു: ''അവനാണ് നിങ്ങളുടെ യഥാർത്ഥ റബ്ബ് (സ്രഷ്ടാവും, രക്ഷകനും) ആയ അല്ലാഹു, എന്നിരിക്കെ യഥാർത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്?'' ഖുർആൻ 10 : 32 ഇത്തരം വഴികേടുകൾക്ക് അവസാനമോ, പരിധിയോ ഇല്ല!! യഥാർത്ഥ റബ്ബിൽ (അല്ലാഹുവിൽ) നിന്ന് ആരാണോ പിന്തിരിയുന്നത് അവർ വഴികേടിൽ അകപ്പെടുക തന്നെ ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: ''വ്യത്യസ്ത റബ്ബുകൾ (സ്രഷ്ടാവും, രക്ഷകനും) ആണോ ഉത്തമം; അതല്ല, ഏകനും സർവ്വാധികാരിയുമായ അല്ലാഹുവാണോ (ഉത്തമം)? അവനു (അല്ലാഹുവിനു) പുറമെ നിങ്ങൾ ആരാധിക്കുന്നവ (എല്ലാം) നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങൾ (വസ്തുക്കൾ) അല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി (അവയെ ആരാധിക്കൂവാൻ) അല്ലാഹു യാതൊരു പ്രമാണവും (ഖുർആനിലും നബിചര്യയിലും) അവതരിപ്പിച്ചിട്ടില്ല.'' ഖുർആൻ 12: 39,40
അതുപോലെ, വിശേഷണങ്ങളിലും, പ്രവർത്തനങ്ങളിലും ഒരേ രൂപത്തിലുള്ള രണ്ട് ദൈവങ്ങൾ ഉണ്ടെന്ന് വാദിക്കുന്നവരെ കാണാൻ പ്രയാസമാണ്. മറിച്ച് ചില മുശ്രിക്കുകൾ (ബിംബാരാധകർ) പറഞ്ഞത് (ഇന്ന് വഴികേടിലായ മുസ്'ലീങ്ങൾ പറയുന്നതുപോലെ): 'തങ്ങളുടെ ദൈവങ്ങൾക്ക് (ഔലിയാക്കൾക്ക്, നബിമാർക്ക്, ജാറങ്ങൾക്ക്) പ്രപഞ്ചത്തിന്റെ ചില കാര്യക്രമങ്ങളിൽ പങ്കുണ്ടെന്നാണ്.'' പിശാച് അല്ലാഹു അല്ലാത്തവരെ ആരാധിക്കുവാനായി (ഇങ്ങനെയുള്ള വ്യാജവാദങ്ങൾ നൽകി - വ്യാജദിവ്യത്വം പ്രസിദ്ധപ്പെടുത്തി) അവരെയും കൊണ്ട് കളിക്കുകയാണ് ചെയ്യുന്നത്!! ഓരോ സമൂഹത്തെയും അവരുടെ ബുദ്ധിയുടെ തോതനുസരിച്ച് പിശാച് കളിച്ചിട്ടുണ്ട്!! ചിലയാളുകൾ മരിച്ചവരെ (സച്ചരിതരെ, നബിമാരെ, ഔലിയാക്കൻമാരെ) (വ്യാജദിവ്യത്വം, 'ഖറാമത്തുകൾ,' അത്ഭുതം പ്രസിദ്ധപ്പെടുത്തി) മഹത്വപ്പെടുത്തി അവരെ ആരാധിക്കുകയുണ്ടായി. അവരുടെ രൂപങ്ങൾ (അവരുടെ പേരിൽ ജാറരുപം, ഖുബ്ബരുപം… തുടങ്ങിയവയായി) ഉണ്ടാക്കുകയും, പിന്നീടത് അവരുടെ ബിംബങ്ങളാക്കുകയും ചെയ്തു!! നൂഹ് നബി (عليه السلام)യുടെ ജനത ഇങ്ങനെയാണ് ചെയ്തത്. മറ്റുചിലർ നക്ഷത്രങ്ങളെ ആരാധിക്കുകയും, അവയുടെ രൂപങ്ങളുണ്ടാക്കുകയും, പ്രപഞ്ചകാര്യക്രമത്തിൽ നക്ഷത്രങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും വാദിച്ചു (അതിന് ജ്യോതിഷം എന്നുവിളിച്ചു), ആ ആരാധനക്ക് വേണ്ടി ആരാധനാലയങ്ങളും, പ്രത്യേക സ്ഥലങ്ങളും (സമയങ്ങളും) അവർ ഉണ്ടാക്കി!
പ്രപഞ്ചഗോളങ്ങളെ ആരാധിക്കുന്നവർ തന്നെ വ്യത്യസ്ത തരത്തിലാണ് ഉള്ളത്. അവരിൽ ചിലർ സൂര്യനെ ആരാധിച്ചു, മറ്റുചിലർ ചന്ദ്രനെ ആരാധിച്ചു, മറ്റു ചിലർ ചില നക്ഷത്രങ്ങളെയാണ് ആരാധിച്ചിരുന്നത്. അങ്ങിനെ അതിന് അവർ രൂപങ്ങളുണ്ടാക്കുകയും, ഓരോ ഗോളങ്ങൾക്കും പ്രത്യേകം പ്രത്യേകം ആരാധനാസ്ഥലങ്ങൾ തന്നെ അവർ പണിയുകയും ചെയ്തു. എന്നാൽ മറ്റു ചിലയാളുകൾ അഗ്നിയെ ആരാധിച്ചു - അവർ മജൂസികൾ എന്ന് (അറബിയിൽ) അറിയപ്പെട്ടു. ചിലർ (മുസ്'ലീകളിലെ വഴികേടിലായവർ) ഖബറുകളെ ആരാധിക്കുന്നു!! മറ്റു ചിലർ ഇന്ത്യയിലുള്ളത് പോലെ പശുവിനെ ആരാധിച്ചുവന്നു. മലക്കുകളെയും, മരങ്ങളെയും, കല്ലുകളെയും, ഖബറുകളെയും, ജാറങ്ങളെയും ആരാധിക്കുന്നവരും വളരെയധികമുണ്ട്. അവരുടെ (ഈ അല്ലാഹു അല്ലാത്തവർക്കുള്ള ആരാധനയുടെ പ്രധാന കാരണം), ഇവർ (ഈ ബിംബ-ജാറാരാധകർ - മുസ്'ലീകളിലെ വഴികേടിലായവർ) എല്ലാം തന്നെ അല്ലാഹു അല്ലാത്തവർക്ക് റുബൂബിയ്യഃത്ത് (പ്രപഞ്ചത്തിന്റെ സൃഷ്ടികർതൃത്ത്വം - രക്ഷാകർതൃത്ത്വം - കൈകാര്യകർതൃത്ത്വം - കാര്യതീരുമാനം - പ്രാർത്ഥനക്ക് ഉത്തരം നൽകൽ… തുടങ്ങിയവയിൽ നിന്ന്) ചിലത് ഉണ്ടെന്ന് വാദിക്കുന്നത് കൊണ്ടാകുന്നു!!
ആരാധിക്കപ്പെടുന്ന ബിംബങ്ങളെല്ലാം തന്നെ ചില അദൃശ്യമായ വസ്തുക്കളുടെ പ്രതീകങ്ങളാകുന്നുവെന്ന് അവരിൽ ചിലർ വാദിച്ചു. ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു: 'ബിംബങ്ങൾ സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനം ആരാധന (വ്യാജമായി) നൽകപ്പെടുന്ന (നബിമാർ, ഔലിയാക്കൾ, സച്ചരിതർ) തുടങ്ങിയവരുടെ പ്രതീകം (പ്രതിഷ്ഠ, രൂപം, ജാറ-ബിംബം) ഉണ്ടാക്കൽ ആകുന്നു!! ആ ആരാധ്യരുടെ രൂപത്തിലൊ, ആകാരങ്ങളിലൊ, (പേരുകളിലൊ), കോലങ്ങളിലൊ ആണ് അവർ പ്രതീകം (പ്രതിഷ്ഠ, രൂപം, ജാറ-ബിംബം) ഉണ്ടാക്കിയിരുന്നത്; ആരാധ്യൻമാർക്ക് പകരമായിട്ടും, അവരുടെ സ്ഥാനത്ത് നിർത്തുവാനുമാണ് അവരത് സ്ഥാപിച്ചിരുന്നത്. അതല്ലാതെ ബുദ്ധിയുള്ള ആരുംതന്നെ കല്ലുകൾ കൊണ്ടോ, മരം കൊണ്ടോ വെറുതെ രൂപങ്ങൾ (പ്രതിഷ്ഠ, രൂപം, ജാറ-ബിംബം) കൊത്തിയുണ്ടാക്കുകയും പിന്നെ അത് തങ്ങളുടെ ദൈവവും, ആരാധ്യനുമാണെന്ന് വാദിക്കുകയും ചെയ്യുകയില്ല!! എന്നാൽ അവർ അതിലൂടെ തങ്ങൾ ആരാധന (വ്യാജമായി) നൽകുന്ന (നബിമാർ, ഔലിയാക്കൾ, സച്ചരിതർ… തുടങ്ങിയ)വരെ ആണ് നോക്കിക്കണ്ടിരുന്നത്…''. ഇബ്നുൽ ഖയ്യിം (റഹിമ.) യുടെ വാചകം ഇവിടെ അവസാനിക്കുന്നു
ആധുനികരും പൗരാണികരുമായ (ഔലിയാക്കളുടെ) ജാറാരാധകർ - ഖബറാരാധകർ വിശ്വസിച്ചിരുന്നത് (വിശ്വസിക്കുന്നത്) ഖബറിൽ കിടക്കുന്നവർ തങ്ങൾക്ക് അല്ലാഹുവിന്റെ അടുത്ത് ശുപാർശ (ശഫാഅത്) ചെയ്യുമെന്നാണ്! അഥവാ, ആ ഖബറിൽ കിടക്കുന്നവർ തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് അല്ലാഹുവുമായി മധ്യസ്ഥം (ഇടത്തേട്ടം) വഹിക്കുമെന്ന് അവർ (ആ വഴികേടിലായ മുസ്'ലീങ്ങൾ) വിശ്വസിച്ചു. അവർ പറഞ്ഞത് ഇതാണ്: അല്ലാഹു പറയുന്നു: ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല. ഖുർആൻ 39: 3 അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു ഖുർആൻ 10: 18
എന്നാൽ, അറബികളിലെ ചില മുശ്രിക്കുകൾ (ബിംബാരാധകർ) ഉം, ക്രൈസ്തവരിലെ ചിലരും വാദിച്ചിരുന്നത് അവർ ആരാധിച്ചിരുന്നവർ അല്ലാഹുവിന്റെ സന്താനമാണെന്നായിരുന്നു!! അറബികളിലെ മുശ്രിക്കുകൾ (ബിംബാരാധകർ) മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാകുന്നുവെന്ന് പറഞ്ഞ് അവരെ ആരാധിച്ചു!! ക്രൈസ്തവർ ഈസാനബി (عليه السلام) (യേശു) അല്ലാഹുവിന്റെ മകനാണെന്ന് പറഞ്ഞ് അദ്ദേഹത്തെ (യേശുവിനെ) ആരാധിച്ചു!!
3- ഈ വ്യാജസങ്കല്പങ്ങൾക്കുള്ള മറുപടികൾ:
മുകളിൽ വിശദമാക്കിയ മുഴുവൻ വ്യാജസങ്കല്പങ്ങൾക്കും അല്ലാഹു തന്നെ മറുപടി (താക്കീത്) പറയുന്നുണ്ട്.
ബിംബാരാധകർക്കും, അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നവർക്കും മറുപടിയായി അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും ഖുർആൻ 53: 19, 20
ആയത്തിന്റെ അർത്ഥം ഖുർത്വുബി (റഹിമ.) പറഞ്ഞത് പോലെയാണ്: 'നിങ്ങൾ ഈ ദൈവങ്ങളെ കണ്ടുവോ? അല്ലാഹുവിനുള്ള ആരാധനയിൽ പങ്കു ചേർക്കുവാൻ (അഥവാ, അല്ലാഹുവിന് പുറമെ ഈ വ്യാജ ദൈവങ്ങളെ നിങ്ങൾ ആരാധ്യൻമാരായി സ്വീകരിക്കുവാൻ) അവർ നിങ്ങൾക്ക് വല്ല ഉപകാരമോ, ഉപദ്രവമോ (രക്ഷയൊ - ശിക്ഷയൊ) ചെയ്തുവോ? പ്രവാചകനും സ്വഹാബികളും വിഗ്രഹങ്ങളെയും, (നബിമാരുടെ ബിംബങ്ങളെയും, മരിച്ച ഔലിയാക്കളുടെയും മറ്റും പേരിൽ സ്ഥാപിച്ച ജാറ-ബിംബങ്ങളെയും) തച്ചുടക്കുകയും, തകർക്കുകയും ചെയ്തപ്പോൾ അത് സ്വയം തടുക്കുവാൻ ആ വിഗ്രഹങ്ങൾക്ക് (ജാറ-ബിംബങ്ങൾക്ക്) സാധിച്ചുവോ?
അല്ലാഹു പറയുന്നു: ''ഇബ്റാഹീം(നബിعليه السلام)മിന്റെ വൃത്താന്തവും അവർക്ക് നീ വായിച്ചു കേൾപ്പിക്കുക. അതായത് നിങ്ങൾ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും, തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദർഭം അവർ പറഞ്ഞു: 'ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പിൽ ഭജനമിരിക്കുകയും ചെയ്യുന്നു'. അദ്ദേഹം പറഞ്ഞു: 'നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവരത് കേൾക്കുമോ? അഥവാ, അവർ നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ (രക്ഷയൊ ശിക്ഷയൊ) ചെയ്യുമോ? അവർ പറഞ്ഞു: 'ഇല്ല, (പക്ഷെ) ഞങ്ങളുടെ പിതാക്കൾ അപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു (അത് ഞങ്ങളും അന്ധമായി പിന്തുടർന്നു എന്ന് മാത്രം).'' ഖുർആൻ 26: 69-74)
വിഗ്രഹങ്ങൾക്ക് (നബിമാരുടെ ബിംബങ്ങൾക്ക്, മരിച്ച ഔലിയാക്കൾക്ക്, ജാറ-ബിംബങ്ങൾക്കും മറ്റും) കാണുവാനോ, പ്രാർത്ഥനകൾ കേൾക്കുവാനോ, രക്ഷിക്കുവാനൊ ശിക്ഷിക്കുവാനൊ (ഉപകാരമോ ഉപദ്രവമോ) ചെയ്യുവാനോ സാധിക്കുകയില്ലായെന്നതിൽ അതുണ്ടാക്കിയവരും (അതിനെ ആരാധിച്ചവരും) യോജിച്ചിരുന്നു. എന്നാൽ അവയെ അവർ ആരാധിച്ചിരുന്നത് തങ്ങളുടെ പൂർവ്വിക പിതാക്കൻമാർ അവയെ ആരാധിച്ചിരുന്നതുകൊണ്ട്, പിതാക്കൻമാർ ചെയ്തത് അന്ധമായി അനുകരിക്കുക എന്ന ന്യായം കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ മതത്തിൽ അന്ധമായി അനുകരിക്കൽ (തഖ്ലീദ്) തെറ്റും, നിഷിദ്ധവുമാകുന്നു!!
2- ഗോളങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും ആരാധിക്കുന്നവർക്ക് അല്ലാഹു മറുപടി (താക്കീത്) നൽകുന്നു: ''സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ (അല്ലാഹുവിന്റെ) കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയിൽ (അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.). ഖുർആൻ 7: 54 അല്ലാഹു പറയുന്നു: അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങൾ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങൾ പ്രണാമം ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ ഖുർആൻ 41: 37
3- മലക്കുകളെയും, ഈസാനബി (عليه السلام) (യേശു)വിനെയും ആരാധിച്ചവർക്ക് അല്ലാഹു മറുപടിയായി (താക്കീത്) പറയുന്നു: ''അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല.'' ഖുർആൻ 23: 91 അല്ലാഹു പറയുന്നു: ''അവന്ന് (അല്ലാഹുവിന്ന്) എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?'' ഖുർആൻ 6: 101 അല്ലാഹു പറയുന്നു: ''അവൻ (അല്ലാഹു) (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും ഖുർആൻ 114: 3, 4
അധ്യായം 3. പ്രപഞ്ചവും, മുഴുവൻ സൃഷ്ടികളും, (അവയുടെയെല്ലാം സ്രഷ്ടാവായ) അല്ലാഹുവിനെ അനുസരിക്കുന്നു - കീഴൊതുങ്ങുന്നു
ആകാശം, ഭൂമി, മറ്റു ഗോളങ്ങൾ, അന്തരീക്ഷം, ജീവികൾ, കല്ലുകൾ, കര, കടൽ, മലക്കുകൾ, ജിന്നുകൾ, മനുഷ്യർ തുടങ്ങിയ പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളും അല്ലാഹുവിന് കീഴൊതുങ്ങുകയും, അല്ലാഹുവിന്റെ പ്രപഞ്ചനിയമത്തെ അനുസരിക്കുന്നവരുമാണ്! അല്ലാഹു പറയുന്നു: "ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്." (192) ഖുർആൻ 3: 83 അല്ലാഹു പറയുന്നു: ''ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെ (അല്ലാഹുവിന്റെ) താകുന്നു. എല്ലാവരും അവന്ന് (അല്ലാഹുവിന്ന്) കീഴ്പ്പെട്ടിരിക്കുന്നവരാകുന്നു.'' ഖുർആൻ 2: 116 ''ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു (പ്രണമിക്കുന്നു, അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു, പരിശുദ്ധിയെ വാഴ്ത്തുന്നു, കീഴ്പ്പെടുന്നു), മലക്കുകളും (അല്ലാഹുവിന് സുജൂദ് ചെയ്യുന്നു.) അവർ അഹങ്കാരം നടിക്കുന്നില്ല.'' ഖുർആൻ 16: 49 ''ആകാശങ്ങളിലുള്ളവരും (മലക്കുകളും), ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പർവ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരിൽ കുറെപേരും അല്ലാഹുവിന് പ്രണാമം (സുജൂദ്) അർപ്പിച്ചു കൊണ്ടിരിക്കുന്നു (അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തികൊണ്ടിരിക്കുന്നു, പരിശുദ്ധിയെ വാഴ്ത്തുന്നു) എന്ന് നീ കണ്ടില്ലേ?'' ഖുർആൻ 22: 18 ''അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സ്വമനസ്സോടെയും നിർബന്ധിതരായിട്ടും പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത് (അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തികൊണ്ടിരിക്കുന്നത്, പരിശുദ്ധിയെ വാഴ്ത്തി കൊണ്ടിരിക്കുന്നത്, കീഴ്പ്പെട്ടു കൊണ്ടിരിക്കുന്നത്). പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അല്ലാഹുവിന്ന് പ്രണാമം ചെയ്യുന്നു.).'' ഖുർആൻ 13: 15
ഈ പ്രപഞ്ചവും, അതിലെ മുഴുവൻ സൃഷ്ടികളും അല്ലാഹുവിന് കീഴൊതുങ്ങുന്നവരും, അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിൽ (അധികാരത്തിൽ) ഉൾപ്പെട്ടവയുമാണ്. അവയെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിനും, അവന്റെ കല്പന അംഗീകരിച്ചുമാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതിൽ അല്ലാഹുവിനെ ഒന്നും (ആരും) തന്നെ ധിക്കരിക്കുന്നില്ല. അതിസൂക്ഷ്മമായി, വ്യവസ്ഥാപിതമായി അവയെല്ലാം അവയുടെ ജോലികൾ നിർവ്വഹിക്കുകയും, അതിന്റെ ഫലങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവിധ ബലഹീനതയിൽ നിന്നും, പോരായ്മകളിൽ നിന്നും അവയുടെ സ്രഷ്ടാവ് (അല്ലാഹു) പരിശുദ്ധനായിരിക്കുന്നു. അല്ലാഹു പറയുന്നു: ''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്നു യാതൊരു വസ്തുവും അവനെ (അല്ലാഹുവിനെ) സ്തുതിച്ച് കൊണ്ട് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല.'' ഖുർആൻ 17: 44
ഈ സൃഷ്ടികൾ മുഴുവനും - അതിൽ ആശയവിനിമയം നടത്തുന്നവരും നടത്താത്തവരും, ജീവനുള്ളതും ജീവനില്ലാത്തതും എല്ലാം തന്നെ അല്ലാഹുവിനെ അനുസരിക്കുന്നവരും, പ്രാപഞ്ചിക നിയമങ്ങൾക്ക് കിഴൊതുങ്ങിയവയുമാണ്. ഇതെല്ലാം തന്നെ (ഇവയുടെയെല്ലാം സ്രഷ്ടാവ്) അല്ലാഹു സർവ്വവിധ പോരായ്മകളിൽ നിന്നും, ന്യൂനതകളിൽ നിന്നും എല്ലാ അർത്ഥത്തിലും പരിശുദ്ധനാണെന്ന് സ്ഥാപിക്കുന്നു. ഈ സൃഷ്ടികളെ സംബന്ധിച്ച് ബുദ്ധിമാൻമാർ ചിന്തിക്കുമ്പോൾ ഇവയെല്ലാം യാഥാർത്ഥ്യത്തിനായി യാഥാർത്ഥ്യമായി (ഉദ്ദേശ്യത്തോടെ, ലക്ഷ്യത്തോടെ) സൃഷ്ടിക്കപ്പെട്ടവയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അവയെല്ലാം തന്നെ ഒരു രൂപത്തിലും സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ അതിന്റെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിലൂടെ സഞ്ചരി ക്കുന്നവയാണ്. ഇതെല്ലാം തന്നെ അവരുടെ ശുദ്ധപ്രകൃതിയിൽ (ഫിത്റത്തിൽ) അവരെല്ലാം ഒരു സ്രഷ്ടാവിനെ (അല്ലാഹുവിനെ) അംഗീകരിക്കുന്നവരാണ് എന്ന് തെളിയിക്കുന്നു.
ശൈഖുൽ ഇസ്'ലാം ഇബ്നുതൈമിയ (റ) പറഞ്ഞു 'അവർ അല്ലാഹുവിന് കീഴൊതുങ്ങിയവരും, സമർപ്പിതരും, ഭയഭക്തിയുള്ളവരും, നിർബ്ബന്ധിതരുമാണ്.'' ഈ കാര്യം വ്യത്യസ്ത മാർഗങ്ങളിലൂടെ മനസ്സിലാക്കാം.
1- സൃഷ്ടികൾ മുഴുവനും തങ്ങളുടെ സ്രഷ്ടാവിനോട് (അല്ലാഹുവിനോട്) തങ്ങളുടെ ആവശ്യങ്ങൾ സാധിക്കുന്നതിന് നിർബ്ബന്ധമായും ആശ്രയിക്കുന്നവരാണ്.
2- അതുപോലെ, സ്രഷ്ടാവ് (അല്ലാഹു) ന്റെ മശീഅത്ത് (ഉദ്ദേശ്യം)ത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ അവർ അവന് കീഴൊതുങ്ങുകയും, സമർപ്പിക്കുകയും ചെയ്യുന്നവരാകുന്നു.
3- നിർബ്ബന്ധിതാവസ്ഥയിൽ അവർ (ചില അവിശ്വാസികൾ വരെ) അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സത്യവിശ്വാസി (മുസ്'ലിം) അനുസരണയോടെ (ഇസ്'ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിച്ച്) അല്ലാഹുവിന് കീഴൊതുങ്ങുകയും, (മനുഷ്യന്റെ കൈ പ്രവർത്തിച്ച തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടി) പ്രശ്നങ്ങളിൽ ക്ഷമിക്കുകയും, അല്ലാഹു കല്പിച്ചത് ക്ഷമയോടെ അനുസരണയോടെ അവൻ ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു. അവനാണ് അല്ലാഹുവിന് അനുസരണയോടെ കീഴൊതുങ്ങുകയും, അനുസരണയോടെ സമർപ്പിക്കുകയും ചെയ്തവൻ. എന്നാൽ അവിശ്വാസി (കാഫിർ) (ഇസ്'ലാമിക നിയമങ്ങൾ അനുസരിച്ചിട്ടില്ലെങ്കിലും) തന്റെ റബ്ബിന്റെ പ്രാപഞ്ചിക കല്പനക്ക് കിഴൊതുങ്ങിയവനാണ്, പ്രപഞ്ചത്തിൽ എല്ലാവരുടെയും സുജൂദ് (പ്രണാമം) കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന് കീഴൊതുങ്ങലാണ്, എല്ലാറ്റിന്റെയും സുജൂദ് (കീഴൊതുങ്ങൽ) അതിന്റെ അവസ്ഥക്കനുസരിച്ചാകുന്നു. ഓരോന്നിനും യോജിക്കുന്ന രൂപത്തിൽ തന്റെ റബ്ബിന് കീഴൊതുങ്ങുന്ന രൂപത്തിലാകുന്നു അവയുടെയെല്ലാം സുജൂദ്. അതുപോലെ എല്ലാറ്റിന്റെയും തസ്ബീഹ് (അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിക്കൊണ്ടിരിക്കുന്നത്, അവന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നത്, അല്ലാഹുവിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നത്) അവയുടെ രൂപഘടനയ്ക്കനുസരിച്ചാണ്, അത് യാഥാർത്ഥ്യമാണ്, ആലങ്കാരിക പ്രയോഗമല്ല''.
താഴെ വരുന്ന ആയത്തിനെ വിശദീകരിച്ച് കൊണ്ട് ശൈഖുൽ ഇസ്'ലാം (ഇബ്നു തൈമിയ്യഃ റഹിമ.) പറയുന്നു: ''അപ്പോൾ അല്ലാഹുവിന്റെ മതം (ഇസ്'ലാം) അല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നതും.'' ഖുർആൻ 3: 83
ശൈഖുൽ ഇസ്'ലാം (ഇബ്നു തൈമിയ്യഃ റഹിമ.) പറയുന്നു: 'സൃഷ്ടികൾ മുഴുവനും അല്ലാഹുവിന് നിർബ്ബന്ധിതമായോ, അനുസരണയോടെയോ കീഴൊതുങ്ങിയിരിക്കുന്നു എന്ന് ഈ ആയത്തിൽ പറയുന്നു. കാരണം മുഴുവൻ സൃഷ്ടികളും അവന് (അല്ലാഹുവിന്) പരിപൂർണമായി ആരാധനകൾ അർപ്പിക്കുന്നു, അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി. കാരണം അവയെല്ലാം തന്നെ അല്ലാഹുവിന്റെ കല്പനക്കും, നിയന്ത്രണത്തിനും വിധേയരും, നിർബ്ബന്ധിതമായോ അനുസരണത്താലോ കീഴൊതുങ്ങിയവരുമാണ്. ഒരു സൃഷ്ടിക്കും തന്നെ അവന്റെ വിധിനിർണ്ണയത്തിൽ നിന്നോ, ഉദ്ദേശത്തിൽ നിന്നോ പുറത്ത് പോകുവാൻ സാധ്യമല്ല. കഴിവും, പ്രതാപവും അല്ലാഹുവിന് മാത്രമാകുന്നു. അവൻ ഇരുലോക രക്ഷിതാവും, അവയുടെ ഉടമസ്ഥനുമാണ്. അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ സൃഷ്ടികളെ നിയന്ത്രിക്കുന്നു. അവൻ അവയുടെയെല്ലാം സ്രഷ്ടാവും, ഉണ്ടാക്കിയവനും, രൂപപ്പെടുത്തിയവനുമാകുന്നു. അവനല്ലാത്തതെല്ലാം സൃഷ്ടികളും, ഉണ്ടാക്കപ്പെട്ടവരും, ദരിദ്രരും, ആവശ്യമുള്ളവരും, ആരാധിക്കുന്നവരുമാണ്. അല്ലാഹു പരമപരിശുദ്ധനും, ഏകനും, സർവ്വാധികാരിയും, സ്രഷ്ടാവും, പടച്ചവനും, രൂപപ്പെടുത്തുന്നവനും അവനാണ്'
അധ്യായം 4 സ്രഷ്ടാവിനെ (അല്ലാഹുവിനെ)യും അവന്റെ ഏകത്വത്തെയും പഠിപ്പിക്കുവാൻ വിശുദ്ധ ഖുർആൻ കാണിച്ചുതന്ന മാർഗരേഖ
സ്രഷ്ടാവിനെയും അവന്റെ ഏകത്വത്തെയും പഠിപ്പിക്കുവാനായി വിശുദ്ധ ഖുർആൻ കാണിച്ചുതന്ന രീതിശാസ്ത്രം ചൊവ്വായ മനുഷ്യ ശുദ്ധപ്രകൃതിക്കും - നിഷ്ക്കളങ്കമായ ബുദ്ധിക്കും ശരിക്കും യോജിക്കുന്ന രീതിയിലാണ്. അഥവാ, അത് പഠിപ്പിക്കുന്നത് ബുദ്ധിയെ സംതൃപ്തിപ്പെടുത്തുന്ന രീതിയിലും, എതിരാളികളെ സുരക്ഷിതമാക്കുന്ന രൂപത്തിലുള്ളതുമായ ശരിയായ തെളിവുകളിലൂടെയാകുന്നു. അവ താഴെ വിശദീകരിക്കുന്നു:
1- ഒരു വസ്തു സൃഷ്ടിക്കപ്പെട്ടാൽ നിർബ്ബന്ധമായും അതിന്റെ സ്രഷ്ടാവ് ഉണ്ടായിരിക്കും എന്നത് അറിയപ്പെടുന്ന ഒരു കാര്യമാണ്.
ഈ ചിന്ത മനുഷ്യരിൽ പ്രകൃതിയിൽ നിന്നുള്ളതാണ്. ചെറിയ കുഞ്ഞുങ്ങൾക്ക് പോലും ഇത് അറിയാം. ഒരു കുഞ്ഞിനെ ആരെങ്കിലും അടിച്ചു, എന്നാൽ അടിച്ചവനെ ആ കുഞ്ഞ് കണ്ടില്ലായെങ്കിൽ പോലും അവൻ ചോദിക്കും: 'ആരാണെന്നെ അടിച്ചത്?' എന്ന്. എന്നാൽ അവനോട് ആരും നിന്നെ അടിച്ചിട്ടില്ലായെന്ന് പറഞ്ഞാൽ, അടിച്ചവൻ ഇല്ലാതെ (തന്നെത്താനെ ആണ്) തനിക്ക് അടി ലഭിച്ചത് എന്ന് സമ്മതിക്കുവാൻ അവന്റെ ബുദ്ധി സമ്മതിക്കുകയില്ല! മറിച്ച്, ഇന്ന വ്യക്തിയാണ് നിന്നെ അടിച്ചത് എന്ന് പറഞ്ഞാൽ അടിച്ചവനെ തിരിച്ചടിക്കുന്നത് വരെ അവൻ കരയുന്നതാണ്! ഇത്കൊണ്ടാണ് അല്ലാഹു പറയുന്നത്: ''അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ (തനിയെ) അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?'' ഖുർആൻ 52: 35
ഇത് (സ്രഷ്ടാവിനെ കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുവാനുള്ള) കൃത്യവും, ശരിയായ രൂപവുമായ ഒരു വിശദീകരണമാണ്. ഒരിക്കലും തള്ളിക്കളയുവാൻ കഴിയാത്ത രൂപത്തിൽ, നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യരൂപത്തിൽ അല്ലാഹു ഇത് ചോദിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ''അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ (തനിയെ) അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?'' (ഖുർആൻ 52: 35). അതായത് ഒരു സ്രഷ്ടാവില്ലാതെയാണോ അവർ സൃഷ്ടിക്കപ്പെട്ടത്? അതല്ല അവർ സ്വയം തന്നെ സൃഷ്ടിക്കപ്പെട്ടവരാണോ? എന്നാൽ അത് (സ്രഷ്ടാവില്ലാതെ സ്വയം സൃഷ്ടിക്കപ്പെടൽ) ഒരിക്കലും ശരിയല്ല!! മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളും നിരർത്ഥകമാണ്. അപ്പോൾ അവർക്ക് ഒരു സ്രഷ്ടാവുണ്ടെന്ന് വ്യക്തമാവും (സമ്മതിക്കപ്പെടും). ആ സ്രഷ്ടാവ് (അവരുടെ എല്ലാ വ്യാജദൈവങ്ങളുടെയും ദൗർബല്യങ്ങളിൽ നിന്നെല്ലാം) പരിശുദ്ധനായ ഏകദൈവം - അല്ലാഹു ആകുന്നു. അവനല്ലാതെ മറ്റൊരു സ്രഷ്ടാവും ഇല്ല തന്നെ. അല്ലാഹു പറയുന്നു: ''ഇതൊക്കെ (പ്രപഞ്ചമാകെ) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ അവന്നു (അല്ലാഹുവിന്നു) പുറമെയുള്ളവർ (ആ വ്യാജദൈവങ്ങൾ, ബിംബങ്ങൾ, ആരാധിക്കപ്പെടുന്ന ഔലിയാക്കൾ, നബിമാർ) സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ.'' ഖുർആൻ 31: 11
''ഭൂമിയിൽ അവർ (ആരാധിക്കുന്ന വ്യാജദൈവങ്ങൾ: യേശു, മരിച്ചുപോയ ഔലിയാക്കൻമാർ, നബിമാർ, ജാറ-ബിംബങ്ങൾ തുടങ്ങിയവർ) എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ.'' ഖുർആൻ 46: 4
''അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികൾ (ആരാധ്യർ) ആക്കി വെച്ചവർ, അവൻ (അല്ലാഹു) സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടിപ്പ് നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: 'അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവൻ (അല്ലാഹു) ഏകനും സർവ്വാധിപതിയുമാകുന്നു'.'' ഖുർആൻ 13: 16 ''തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ (യേശു, മരിച്ചുപോയ ഔലിയാക്കൻമാർ, നബിമാർ, ജാറ-ബിംബങ്ങൾ തുടങ്ങിയവർ) ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും (അവർക്ക് കഴിയില്ല!).'' ഖുർആൻ 22: 73
''അല്ലാഹുവിന് പുറമെ നിങ്ങൾ ആരെയൊക്കെ (ഔലിയ, നബിമാർ, ബിംബം തുടങ്ങിയവയെ ഒക്കെ) വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവർ (ആ വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നവർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്.'' . ഖുർആൻ 16: 20
''അപ്പോൾ, സൃഷ്ടിക്കുന്നവൻ (അല്ലാഹു) സൃഷ്ടിക്കാത്തവരെ പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?'' ഖുർആൻ 16: 17
വിശുദ്ധ ഖുർആനിന്റെ നിരന്തരമായുള്ള ഈ വെല്ലുവിളി സ്വീകരിച്ച് കൊണ്ട് ഇന്നുവരെ ആരും തന്നെ താൻ എന്തിനെയെങ്കിലും (അല്ലാഹു സൃഷ്ടിക്കുന്ന പോലെ ശൂന്യതയിൽ നിന്ന്) സൃഷ്ടിച്ചുവെന്ന് വാദിച്ചിട്ടില്ല! വെറുതെ പോലും തർക്കിച്ചിട്ടില്ല!! അപ്പോൾ അല്ലാഹുവാണ് യഥാർത്ഥ സ്രഷ്ടാവെന്നും, (അല്ലാഹുവിന്റെ ശക്തിയിലൊ, കഴിവിലൊ, ആരാധനക്ക് അർഹനാകുവാനുള്ള അവകാശത്തിലൊ) യാതൊരു പങ്കുകാരും (തുല്യൻമാരും, ശരീക്കും, ശിർക്ക് ചേർത്തുള്ള വിശ്വാസവും) ഇല്ലായെന്നും വ്യക്തമായി. (അല്ഹംദുലില്ലാഹ്).
2- ലോകത്തിന്റെ ക്രമീകരണവും, കൃത്യതയും (ഒരു സ്രഷ്ടാവിനെ കാണിക്കുന്നു):
ഈ ലോകവും, അതിന്റെ ക്രമീകരണവും, കൃത്യമായ സന്തുലതയും കുറിക്കുന്നത്: അതിന് ഒരു ഏകനായ സ്രഷ്ടാവ് (ആയ ദൈവം: അല്ലാഹു) ഉണ്ടെന്നും, അവന് പങ്കുകാരനായോ, അവനോട് തർക്കിക്കുന്നവനായോ ആരുമില്ലായെന്നും ആകുന്നു.
അല്ലാഹു പറയുന്നു: ''അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു.'' ഖുർആൻ 23: 91
ഈ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്: യഥാർത്ഥ ദൈവം, (ശൂന്യതയിൽ നിന്ന്) സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവ് ആയിരിക്കേണ്ടതുണ്ട് എന്നതാണ്. എന്നാൽ പരിശുദ്ധനായ അല്ലാഹുവിനോടൊപ്പം യാതൊരു പങ്കുകാരുമില്ല, (അല്ലാഹുവിന്റെ ശക്തിയിലൊ, കഴിവിലൊ, ആരാധനക്ക് അർഹനാകുവാനുള്ള അവകാശത്തിലൊ യാതൊരു പങ്കുകാരും, തുല്യൻമാരും, ശരീക്കും - ശിർക്കും ഇല്ല), അല്ലാഹു ഇതിൽ നിന്നെല്ലാം പരമപരിശുദ്ധനാണ്
ഒരാൾ മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു
രണ്ടുപേരും സൃഷ്ടിപ്പിലും അധികാരത്തിലും തുല്യ പങ്കു വഹിക്കുന്നു
അല്ലെങ്കിൽ രണ്ടുപേരും മറ്റൊരു ആരാധ്യന്റെ കീഴിലായി തീരുക
രണ്ടുപേരും ഒരു ആരാധ്യന്റെ കീഴിലാകുമ്പോളാണ് ബുദ്ദിമുട്ടില്ലാതിരിക്കുകയുള്ളു
എല്ലാ ജീവജാലങ്ങളെയും ആ നിലക്കാണ് രൂപപ്പെടുത്തിയത്. എല്ലാവർക്കും ഉത്തരവാദിത്തങ്ങളും പ്രത്യേകതകളും ഉണ്ട്
ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിക്കുകയില്ലായെന്ന് പറയുന്നവരോ, അതിൽ നിന്ന് പിന്തിരിയുന്നവരോ ആയിട്ടുള്ള ഒരു സൃഷ്ടിയുമില്ല. ഇതാണ് ഫിർഔൻ മൂസാനബി (عليه السلام)യോട് തെളിവ് പിടിച്ചു ചോദിച്ചത്: ''അവൻ (ഫിർഔൻ) ചോദിച്ചു: 'ഹേ; മൂസാ, അപ്പോൾ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും (മൂസാ (عليه السلام)ുടെയും സഹോദരൻ ഹാറൂന്റെയും) റബ്ബ് (സൃഷ്ടിച്ചു സംരക്ഷിക്കുന്ന ദൈവം)?'.'' അതിന് മൂസാعليه السلامന്റെ മറുപടി വിശുദ്ധ ഖുർആനിൽ പറയുന്നു: ''അദ്ദേഹം (മൂസാ(عليه السلام പറഞ്ഞു: 'ഓരോ വസ്തുവിനും (ജീവികൾക്കും) അതിന്റെ സൃഷ്ടിപ്പ് - പ്രകൃതം നൽകുകയും, എന്നിട്ട് (അതിന്) നേർവഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ റബ്ബ് (സൃഷ്ടിച്ചു സംരക്ഷിക്കുന്ന ദൈവം)'.'' ഖുർആൻ 20: 50 അഥവാ, നമ്മുടെ റബ്ബ് (അല്ലാഹു - ദൈവം) ആണ് എല്ലാറ്റിനെയും സൃഷ്ടിച്ചത്, ഓരോ സൃഷ്ടികൾക്കും അവർക്ക് അനുയോജ്യമായ രൂപം (സൃഷ്ടി, ഘടന) നൽകിയതും അല്ലാഹുവാണ്. ശരീരത്തിന്റെ വലുപ്പവും ചെറുപ്പവും, മധ്യസ്ഥതയും, മുഴുവൻ വിശേഷണങ്ങളും നൽകുകയും, പിന്നെ എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ ഓരോ സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടത് അതിലേക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു. ഈ മാർഗദർശനം ബോധനത്തിന്റെയും, സൂചനയുടെയും മാർഗദർശനമാണ്. എല്ലാ സൃഷ്ടികൾക്കും അനുയോജ്യമായ മാർഗദർശനമാണത്. ഓരോ സൃഷ്ടികളും താൻ എന്തിനു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്നും, തനിക്കുപകാരമുള്ളതും, ഉപദ്രവമുള്ളതും എന്തെല്ലാമാണെന്നും അവർ തിരിച്ചറിയുന്നു! മൃഗങ്ങൾക്ക് പോലും തനിക്ക് ഉപകാരമുള്ളതെന്താണെന്നും, ഉപദ്രവം ചെയ്യുന്നതെന്താണെന്നും കണ്ടെത്തുവാനുള്ള മാർഗദർശനം നൽകപ്പെട്ടിട്ടുണ്ട്! അതുപോല, താൻ സൃഷ്ടിക്കപ്പെട്ടതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ് എന്ന് കണ്ടെത്തുവാനുള്ള കാര്യങ്ങളും അല്ലാഹു നൽകിയിരിക്കുന്നു. ഇതാണ് അല്ലാഹു പറയുന്നത്: ''താൻ (അല്ലാഹു) സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും ശ്രേഷ്ഠം (ശരിയായത്, അനുയോജ്യമായത്) ആക്കിയവനത്രെ അവൻ (അല്ലാഹു).'' ഖുർആൻ 32: 7
മുഴുവൻ സൃഷ്ടികളെയും സൃഷ്ടിച്ചവനും, ഓരോ സൃഷ്ടികൾക്കും സുന്ദരമായ രൂപം നൽകിയവനും - അല്ലാഹു നൽകിയ രൂപത്തേക്കാൾ സുന്ദരമായ ഒരു രൂപവും ഒരു ബുദ്ധിക്കും രൂപപ്പെടുത്തുവാൻ സാധ്യമല്ല! - എല്ലാറ്റിനും അതിൻേറതായ നന്മയിലേക്ക് മാർഗദർശനം നടത്തിയവനുമാണ് യഥാർത്ഥത്തിൽ റബ്ബ് (ദൈവം - അല്ലാഹു). അവനെ നിഷേധിക്കുന്നത് ഏറ്റവും വലിയ ധിക്കാരവും, കളവും, അഹങ്കാരവുമാണ്!! ഓരോ സൃഷ്ടികൾക്കും ഈ ലോകത്ത് സൗഖ്യ ജീവിതത്തിന് വേണ്ട മുഴുവൻ കാര്യങ്ങളും നൽകിയത് അല്ലാഹു (മാത്രം) ആണ് തുടർന്ന് അവർക്ക് എല്ലാനിലക്കും ഉപകാരപ്രദമായ കാര്യങ്ങളിലേക്ക് മാർഗദർശനം നൽകിയതും അവനാണ്. ഓരോ ഇനങ്ങൾക്കും അതിന് യോജിക്കുന്ന രൂപവും, ആകൃതിയും നൽകിയവനും; സ്ത്രീക്കും, പുരുഷനും അവരുടെ എതിർ ലിംഗവുമായി പരസ്പര ആകർഷണത്തിനും, വൈവാഹിക ജീവിതത്തിനും ഉതകുന്നവിധം യോജിക്കുവാനും, ഒരുമിക്കുവാനും വേണ്ട കൃത്യമായ രൂപരേഖ നൽകിയവനും; ഓരോ അവയവങ്ങൾക്കും ഉപകരിക്കുന്ന രൂപം നൽകിയവനും ആരാണോ അവൻ തന്നെയാണ് എല്ലാത്തിന്റെയും സ്രഷ്ടാവ് (റബ്ബ് - ദൈവം - അല്ലാഹു) എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ അവൻ മാത്രമെ ആരാധനക്കർഹനാകുകയുള്ളൂ, മറ്റാരും അതിനർഹരല്ല തന്നെ. ഒരു കവി പറയുന്നു:
'എല്ലാറ്റിലുമുണ്ട് അവന്റെ ഒരു ദൃഷ്ടാന്തം; ഇത് അവൻ (സ്രഷ്ടാവായ അല്ലാഹു) ഒരുവനാണെന്ന് കുറിക്കുന്നു.''
പരിശുദ്ധനായ അല്ലാഹുവിന്റെ റുബൂബിയ്യഃ (പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന സൃഷ്ടികർതൃത്ത്വത്തിൽ)ലുള്ള ഏകത്വം എന്നത് വ്യക്തമാക്കുന്നത്: ''അവൻ (പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു) മാത്രമാണ് ആരാധനക്കർഹൻ എന്നും, ആരാധനക്ക് അർഹൻ ആകുവാനുള്ള അവകാശത്തിൽ അല്ലാഹുവിന് യാതൊരു പങ്കുകാരനില്ലായെന്നും ആകുന്നു. അതിൽ യാതൊരു സംശയവുമില്ല.'' മനുഷ്യൻ തൗഹീദ് അൽ-റുബൂബിയ്യഃ (പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്നത് അല്ലാഹു മാത്രമാണെന്ന്) അംഗീകരിക്കുകയും, എന്നാൽ, തൗഹീദ് അൽ-ഉലൂഹിയ്യഃ (ആരാധനക്കർഹൻ അല്ലാഹു മാത്രം ആകുന്നു എന്നത്) അംഗീകരിക്കാതിരിക്കുകയോ, അതല്ലെങ്കിൽ ശരിയായ രൂപത്തിൽ (ആരാധനയുടെ എല്ലാ ഇനങ്ങളും അല്ലാഹുവിന് മാത്രം അർപ്പിച്ച്) അതുപ്രകാരം ജീവിക്കാതിരിക്കുകയോ ചെയ്താലും; (നേരെ മറിച്ച് തൗഹീദ് അൽ-ഉലൂഹിയ്യഃ അംഗീകരിക്കുകയും, തൗഹീദ് അൽ-റുബൂബിയ്യഃ അംഗീകരിക്കാതിരിക്കുകയും ചെയ്താലും) അവൻ ഒരു യഥാർത്ഥ മുസ്'ലിമാകുകയില്ല - അഥവാ ഒരു മുവഹ്ഹിദ് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവൻ, ഏകദൈവാരാധകൻ) ആകുകയില്ല. അവൻ ഒരു കാഫിറും, സത്യനിഷേധിയുമായിരിക്കും. ഇതാണ് അടുത്ത അദ്ധ്യായത്തിൽ നാം ചർച്ച ചെയ്യുന്നത്.
അധ്യായം 5. തൗഹീദ് അൽ-റുബൂബിയ്യഃയും, തൗഹീദ് അൽ- ഉലൂഹിയ്യഃയും പരസ്പരം ചേർന്നിരിക്കുന്നു
ഒന്ന്: തൗഹീദ് അൽ-റുബൂബിയ്യഃ. ആരെങ്കിലും അല്ലാഹുവിന്റെ റുബൂബിയ്യഃയെ അംഗീകരിച്ചാൽ അഥവാ, ഈ പ്രപഞ്ചത്തിന് അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും നിയന്ത്രകനും ഇല്ലായെന്ന് അംഗീകരിച്ചാൽ - മനസ്സിലാക്കിയാൽ; ആ സൃഷ്ടിപ്പിന്റെയും (സൃഷ്ടികളുടെയും) ഉടമസ്ഥനും സംരക്ഷകനുമായ പരിശുദ്ധനായ അല്ലാഹു മാത്രമാണ് (ആ സൃഷ്ടികളുടെ) മുഴുവൻ ആരാധനകൾക്കും അർഹൻ എന്ന് അംഗീകരിക്കൽ നിർബ്ബന്ധമായി വരുന്നു. ഇത് (അഥവാ, അല്ലാഹുവിന് മാത്രം ആരാധനകൾ അർപ്പിക്കൽ) ആണ് തൗഹീദ് അൽ-ഉലൂഹിയ്യഃ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഉലൂഹിയ്യത്ത് എന്ന് പറഞ്ഞാൽ ആരാധനയാണ്. അൽ-ഇലാഹ് എന്നതിന്റെ അർത്ഥം ആരാധിക്കപ്പെടുന്നവൻ (അല്ലാഹു) എന്നാണ്. അപ്പോൾ, ആരാധനയുടെ ഇനങ്ങളായ വിളിച്ചുപ്രാർത്ഥന, ഇസ്തിഗാഥ (സംരക്ഷണത്തിനുള്ള പ്രാർത്ഥന), ഇസ്തിആന (സഹായത്തിനുള്ള പ്രാർത്ഥന), തവക്കുൽ (രക്ഷതേടി ഭരമേല്പിക്കൽ), ദബഹ് (ബലി-അറവ്), നദ്ര് (നേർച്ച) തുടങ്ങിയ ആരാധനയുടെ മുഴുവൻ ഇനങ്ങളും അല്ലാഹുവിനല്ലാതെ അർപ്പിക്കുവാൻ പാടില്ല. അഥവാ, വിളിച്ചുപ്രാർത്ഥന (ഇസ്തിഗാഥ, ഇസ്തിആന തുടങ്ങിയവ) അല്ലാഹുവിനോടല്ലാതെ പാടില്ല, തവക്കുൽ (രക്ഷതേടി ഭരമേല്പിക്കൽ) അല്ലാഹുവിനോടല്ലാതെ പാടില്ല, ബലിയും നേർച്ചയും അല്ലാഹുവിനല്ലാതെ പാടില്ല… തുടങ്ങിയ ആരാധനയുടെ മുഴുവൻ ഇനങ്ങളും അല്ലാഹുവിലേക്ക് അല്ലാതെ തിരിച്ചുവിടാൻ പാടില്ല. അതുകൊണ്ട്, തൗഹീദ് അൽ-റുബൂബിയ്യഃ (പഠിക്കൽ - പഠിപ്പിക്കൽ) തൗഹീദ് അൽ-ഉലൂഹിയ്യഃ (ആരാധനയുടെ മുഴുവൻ ഇനങ്ങളും അല്ലാഹുവിന് മാത്രമെ അർപ്പിക്കുവാൻ പാടുള്ളു എന്ന്) അംഗീകരിക്കുവാൻ - വിശ്വസിക്കുവാൻ നിർബ്ബന്ധമാണ് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഇത്കൊണ്ട് തൗഹീദ് അൽ-ഉലൂഹിയ്യഃ നിഷേധിക്കുന്നവർക്ക് (അഥവാ, ആരാധനയുടെ ഇനങ്ങളായ: വിളിച്ചുപ്രാർത്ഥന, ഇസ്തിഗാഥ, ഇസ്തിആന, തവക്കുൽ, ദബഹ് (ബലി-അറവ്), നദ്ര് (നേർച്ച) തുടങ്ങിയവ… മരിച്ചുപോയ നബിമാർക്കും, ഔലിയാക്കൾക്കും, ബിംബങ്ങൾക്കും അർപ്പിക്കുന്ന വഴികേടിലായ മുസ്'ലീങ്ങൾക്കും, ബിംബാരാധകർക്കും) മറുപടിയായി ആദ്യം അവരെക്കൊണ്ട് തൗഹീദ് അൽ-റുബൂബിയ്യഃ (പ്രപഞ്ചത്തിന് അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും നിയന്ത്രകനും ഇല്ലാ എന്ന തത്വം) അംഗീകരിപ്പിക്കുക. (എന്നാൽ തൗഹീദ് അൽ-ഉലൂഹിയ്യഃ അംഗീകരിക്കൽ - വിശ്വസിക്കൽ അവർക്ക് നിർബ്ബന്ധമാകും), ഈ തത്വം അല്ലാഹു വിശുദ്ധ ഖുർആനിൽ പഠിപ്പിക്കുന്നു: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ (സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ) നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത് നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേൽപുരയാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം അറിഞ്ഞു കൊണ്ട്) നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്. ഖുർആൻ 2: 21, 22
ഈ സൂക്തത്തിൽ അല്ലാഹു അവർക്ക് തൗഹീദ് അൽ-റുബൂബിയ്യഃ (അല്ലാഹു മാത്രമാണ് നിങ്ങളുടെയും നിങ്ങളുടെ പൂർവ്വ പിതാക്കൻമാരുടെയും സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും എന്ന തത്വം) പഠിപ്പിച്ചതിനു ശേഷം തൗഹീദ് അൽ-ഉലൂഹിയ്യഃ (ആ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തത്വം) കല്പിച്ചു. അഥവാ, ആദ്യം അവർക്ക് തൗഹീദ് അൽ-റുബൂബിയ്യഃയിൽപ്പെട്ട: അല്ലാഹു ചെയ്യുന്ന സൃഷ്ടിപ്പ് - സംരക്ഷിക്കൽ പഠിപ്പിക്കുക, അതായത് പൗരാണികരും ആധുനികരുമായ ജനങ്ങളെ മുഴുവനും, ആകാശഭൂമികളേയും അവയ്ക്കിടയിലുള്ളതിനെയും സൃഷ്ടിക്കുകയും (സംരക്ഷിക്കുകയും), കാറ്റിനെ അധീനപ്പെടുത്തുകയും, മഴ ഇറക്കുകയും, സസ്യങ്ങളെ മുളപ്പിക്കുകയും, മനുഷ്യരുടെ ഭക്ഷണമായ ഫലങ്ങൾ ഉല്പാദിപ്പിച്ചുതരുകയും, (മനുഷ്യരുടെ സൗഖ്യ ജീവിതത്തിനുള്ള വിഭവങ്ങളും, ഇണകളെയും, സന്താനങ്ങളെയും, വാഹനസൗകര്യങ്ങളും, അനുവദനീയ സുഖഭോഗങ്ങളും) എല്ലാം അല്ലാഹു ചെയ്തുതരുന്നു. അത്കൊണ്ട് തന്നെ ഇതെല്ലാം ചെയ്തു - സംവിധാനിക്കുന്ന അല്ലാഹുവിനോടൊപ്പം അവന്നു മാത്രമായ ആരാധനയിൽ ആരെയും പങ്ക് ചേർക്കുവാൻ പാടില്ല മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ മാർഗമാണ് തൗഹീദ് അൽ-ഉലൂഹിയ്യഃ. അതുകൊണ്ട് (ഈ സൂക്തത്തിൽ) തൗഹീദ് അൽ-റുബൂബിയ്യഃ പഠിപ്പിച്ചു കൊടുത്ത് കൊണ്ടാണ് അല്ലാഹു അവരിൽ തൗഹീദ് അൽ-ഉലൂഹിയ്യഃ സ്ഥാപിക്കുന്നത്. തീർച്ചയായും മനുഷ്യൻ ആദ്യം ചിന്തിക്കുന്നത് അവന്റെ സൃഷ്ടിപ്പിന്റെ ഉറവിടവും, തനിക്ക് ഉപകാരമുള്ളതിന്റെയും, ഉപദ്രവമുള്ളതിന്റെയും (അഥവാ, സംരക്ഷിക്കപ്പെടലിന്റെ) ഉറവിടവുമാകുന്നു. അങ്ങനെയുള്ള (സംരക്ഷിക്കപ്പെടലിന്റെ) തിരച്ചിൽ - തേട്ടം സ്രഷ്ടാവിനെ കണ്ടെത്തുന്നതിനും, സ്രഷ്ടാവിനെ തൃപ്തിപ്പെടുത്തുന്ന മാർഗമായ ആരാധനകളുമായി ബന്ധപ്പെട്ടും ഇരിക്കുന്നു. അപ്പോൾ തൗഹീദ് അൽ-റുബൂബിയ്യഃ എന്നത് തൗഹീദ് അൽ-ഉലൂഹിയ്യഃയിലേക്കുള്ള കവാടമാകുന്നു. അതുകൊണ്ടാണ് മുശ്രിക്കുകളോട് (ബിംബാരാധകരോട്) അല്ലാഹു ഈ രീതിയിൽ കാര്യം വ്യക്തമാക്കി കൊടുക്കുന്നത്. പ്രവാചകൻﷺനോട് അല്ലാഹു ഈ രൂപത്തിൽ (തൗഹീദ് അൽ-റുബൂബിയ്യഃ പഠിപ്പിച്ചുകൊണ്ട് തൗഹീദ് അൽ-ഉലൂഹിയ്യഃയിലേക്കു വഴികാണിക്കുക എന്ന തത്വം) സംസാരിക്കുവാൻ കല്പിക്കുകയും ചെയ്തത്. അല്ലാഹു പറയുന്നു: ''(നബിയേ,) ചോദിക്കുക: 'ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ.)' അവർ പറയും; 'അല്ലാഹുവിന്റേത് (ദൈവത്തിന്റേത്) ആണെന്ന്. നീ പറയുക: 'എന്നാൽ നിങ്ങൾ (അല്ലാഹുവിനെ) ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?' നീ ചോദിക്കുക: 'ഏഴ് ആകാശങ്ങളുടെ റബ്ബ് (സ്രഷ്ടാവും സംരക്ഷകനും), മഹത്തായ അർശിന്റെ റബ്ബും ആരാകുന്നു?' അവർ (ബിംബാരാധകർ) പറയും: 'അല്ലാഹുവിന്നാകുന്നു'. നീ പറയുക: 'എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? (ആ ദൈവത്തെ നിങ്ങൾ ഭയക്കുന്നില്ലെ - അനുസരിക്കുന്നില്ലെ?). നീ ചോദിക്കുക: 'എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെതിരായി (എവിടെ നിന്നും ആർക്കും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ?). അവർ പറയും: '(അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്.' നീ ചോദിക്കുക: 'പിന്നെ എങ്ങനെയാണ് നിങ്ങൾ പിശാചിന്റെ മായാവലയത്തിൽ പെട്ടുപോകുന്നത്?'.'' ഖുർആൻ 23: 84 - 89
അല്ലാഹു പറയുന്നു: ''അങ്ങനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ (സ്രഷ്ടാവും സംരക്ഷകനുമായ) അല്ലാഹു. (യഥാർത്ഥത്തിൽ) അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക.'' ഖുർആൻ 6: 102
റുബൂബിയ്യഃയിൽ (പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും നിയന്ത്രകനും അല്ലാഹു മാത്രമാണ് എന്ന തത്ത്വത്തിൽ) ഏകനായത് കൊണ്ട് തന്നെ അവൻ (അല്ലാഹു) മാത്രമാണ് ആരാധനക്കും അർഹൻ. മുഴുവൻ ആരാധനകളും (ആരാധനയുടെ ഇനങ്ങളായ വിളിച്ചുപ്രാർത്ഥന, ഇസ്തിഗാഥ, ഇസ്തിആന, തവക്കുൽ (ഭരമേല്പിക്കൽ), ദബഹ് (ബലി-അറവ്), നദ്ര് (നേർച്ച) തുടങ്ങിയവ എല്ലാം) അല്ലാഹുവിന് മാത്രമേ നൽകുവാൻ പാടുള്ളൂ - ഇതാണ് തൗഹീദ് അൽ-ഉലൂഹിയ്യഃ എന്ന തത്വം, ഈ തത്ത്വത്തിന് അഥവാ, ആരാധനയുടെ ഇനങ്ങൾ എല്ലാം അല്ലാഹുവിന് മാത്രം നൽകി - അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വേണ്ടിയാണ് അല്ലാഹു സൃഷ്ടികളെ (മനുഷ്യ വർഗ്ഗത്തേയും ജിന്നു വർഗ്ഗത്തേയും) സൃഷ്ടിച്ചത്. അല്ലാഹു പറയുന്നു: ''ജിന്നുവർഗ്ഗത്തെയും മനുഷ്യവർഗ്ഗത്തെയും എന്നെ (അല്ലാഹുവിനെ മാത്രം) ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ (അല്ലാഹു) സൃഷ്ടിച്ചിട്ടില്ല.'' ഖുർആൻ 51: 56
മുകളിലെ സൂക്തത്തിലെ ''ലി-യഅ്ബുദൂനി'' എന്നതിന്റെ അർത്ഥം ആരാധനയിൽ (അഥവാ ആരാധനകൾ അർപ്പിക്കുന്നതിൽ) അല്ലാഹുവിനെ മാത്രം ഏകത്വപ്പെടുത്തുക എന്നതാണ്. തൗഹീദ് അൽ-റുബൂബിയ്യഃ മനസ്സിലാക്കിയത് കൊണ്ട് മാത്രം ഒരാൾ ഒരു മുവഹ്ഹിദ് (യഥാർത്ഥ മുസ്'ലിം) ആയി തീരുകയില്ല. അവൻ/അവൾ (യഥാർത്ഥ മുസ്'ലിമാകുവാൻ) തൗഹീദ് അൽ-ഉലൂഹിയ്യഃ കൂടി മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം മക്കയിലുണ്ടായിരുന്ന മുശ്രിക്കുകൾ (ബിംബാരാധകർ, ഇന്നത്തെ വഴികേടിലായ മുസ്'ലീങ്ങളെ പോലെ) തൗഹീദ് അൽ-റുബൂബിയ്യഃ (മാത്രം) അംഗീകരിച്ചിരുന്നു, എന്നിട്ട് പോലും അവർ ഇസ്'ലാമിൽ പ്രവേശിച്ചില്ല. (അവരോട് യുദ്ധം ചെയ്യുവാൻ അല്ലാഹു കൽപ്പിച്ചു) - പ്രവാചകൻﷺ അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. അല്ലാഹുവാണ് സ്രഷ്ടാവും, അന്നദാതാവും, എന്ന് മക്കാമുശ്രിക്കുകൾ (ബിംബാരാധകർ) അംഗീകരിച്ചിരുന്നു, അത് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് (അറേബ്യയിലെ ബിംബാരാധകരോടും മറ്റും) ചോദിച്ചാൽ തീർച്ചയായും അവർ പറയും: 'അല്ലാഹു' (ദൈവം) എന്ന്.'' ഖുർആൻ 43: 87 ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് (ബിംബാരാധകരോട്) ചോദിച്ചാൽ തീർച്ചയായും അവർ പറയും; 'പ്രതാപിയും സർവ്വജ്ഞനുമായിട്ടുള്ളവനാണ് (അല്ലാഹുവാകുന്നു) അവ സൃഷ്ടിച്ചത് എന്ന്'.'' ഖുർആൻ 43: 9 ''പറയുക: 'ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്?' അവർ പറയും: 'അല്ലാഹു എന്ന്'.'' ഖുർആൻ 10: 31
ഇതേരൂപത്തിൽ ഒരുപാട് ആയത്തുകൾ വിശുദ്ധ ഖുർആനിൽ ഉണ്ട്. എന്നാൽ തൗഹീദ്-ന്റെ അർത്ഥം: ''അല്ലാഹു ഉണ്ട് എന്നതും, പ്രപഞ്ച സ്രഷ്ടാവും - നിയന്ത്രകനും അല്ലാഹു ആണെന്നും അംഗീകരിക്കൽ മാത്രമാണ്'' എന്ന് (സൂഫികൾ, വഴികേടിലായ അഹ്ലുസ്സുന്നഃ വൽജമാഅഃയിലെ വിഭാഗവും മറ്റും) വാദിക്കുകയാണെങ്കിൽ അവൻ, പ്രവാചകൻമാർ പ്രബോധനം ചെയ്ത യഥാർത്ഥ തൗഹീദ് (ഇസ്'ലാമിക ഏകദൈവാരാധന) എന്താണെന്ന് മനസ്സിലാക്കാത്തവനും, പഠിക്കാത്തവനുമാകുന്നു! കാരണം അവൻ ഇങ്ങനെ തൗഹീദ്ന്റെ ഒരു ഭാഗം അംഗീകരിക്കുകയും, ബാക്കി ഭാഗം ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്!! (അവൻ ഒരു മുവഹ്ഹിദ് -യഥാർത്ഥ മുസ്'ലിം ആയിത്തീരുകയില്ല!!).
തൗഹീദ് അൽ-ഉലൂഹിയ്യഃയുടെ പ്രത്യേകതയിൽ പെട്ടതാണ്: ''യാതൊരു രൂപത്തിലും ന്യൂനതയോ, കുറവോ സംഭവിക്കാതെ - മുഴുവൻ രൂപത്തിലൂടെയും നിരുപാധികം പരിപൂർണത (പരിശുദ്ധി) അല്ലാഹുവിന് മാത്രമാണ്'' എന്നത്, അത്കൊണ്ട് തന്നെ എല്ലാ ആരാധനയും അല്ലാഹുവിന് മാത്രമാണ്. ആരാധനയുടെ ഇനങ്ങളായ: പ്രാർത്ഥനയും, അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തലും - ഉന്നതിയെ വാഴ്ത്തലും, അല്ലാഹുവിനോടുള്ള ഭയവും - പ്രതീക്ഷയും - പശ്ചാത്താപവും, അല്ലാഹുവിൽ ഭരമേല്പിക്കലും, ഇസ്തിഗാഥയും, ഏറ്റവും കൂടുതൽ സ്നേഹവും… എല്ലാം അല്ലാഹുവിന് മാത്രമായിരിക്കണമെന്ന് മതനിയമങ്ങളും, ബുദ്ധിയും, ഫിത്റത്ത് (പ്രകൃതിയാലുള്ള ഏകദൈവാരാധനാ പ്രവണതയും) അംഗീകരിക്കുന്നു. അതുപോലെ അല്ലാഹുവല്ലാത്തവർക്ക് ആരാധനയുടെ ഇനങ്ങൾ ഒന്നും അർപ്പിക്കാൻ പാടില്ലായെന്നതും മതനിയമങ്ങളും, ബുദ്ധിയും, ഫിത്റത്ത് (പ്രകൃതിയാലുള്ള ഏകദൈവാരാധനാ പ്രവണതയും) അംഗീകരിക്കുന്നു - വ്യക്തമാക്കുന്നു.
രണ്ട്: തൗഹീദ് അൽ-ഉലൂഹിയ്യഃ
അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ ഉൾപ്പെടുന്നു:
ഭാഗം 1 തൗഹീദ് അൽ-ഉലൂഹിയ്യഃയുടെ അർത്ഥവും, പ്രവാചകൻമാരുടെ പ്രബോധനവും
ഭാഗം 2 സത്യസാക്ഷ്യ വചനങ്ങളുടെ (ശഹാദത്ത് കലിമയുടെ) അർത്ഥവും, അതിന്റെ നിബന്ധനകളും, അത് ദുർബ്ബലപ്പെടുന്ന കാര്യങ്ങളും, അതിൽ സംഭവിക്കാവുന്ന പിഴവുകളും
ഭാഗം 3 മത നിയമത്തിൽ അനുവദനീയമാക്കലും, നിഷിദ്ധമാക്കലും അല്ലാഹുവിന്റെ അധികാരത്തിൽപ്പെട്ടത്
ഭാഗം 4 ഇബാദത്തിന്റെ (ആരാധനയുടെ) അർത്ഥവും, ഇനങ്ങളും
ഭാഗം 5 അല്ലാഹുവിനുള്ള ആരാധനയെ നിർണ്ണയിക്കുന്നതിലുള്ള തെറ്റായ ധാരണകൾ
ഭാഗം 6 ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങൾ
ഭാഗം 7ആരാധനയും പ്രവർത്തനങ്ങളും സ്വീകരിക്കുന്നതിനുള്ള നിബന്ധനകൾ
ഭാഗം 8 മതത്തിന്റെ വിവിധ തലങ്ങൾ
ഭാഗം 1 തൗഹീദ് അൽ-ഉലൂഹിയ്യഃയുടെ അർത്ഥവും, പ്രവാചകൻമാരുടെ പ്രബോധനവും
അൽ-ഉലൂഹിയ്യഃ എന്നാൽ ആരാധനയാണ്.
തൗഹീദ് അൽ-ഉലൂഹിയ്യഃ കൊണ്ട് ഉദ്ദേശിക്കുന്നത്: മതം അനുശാസിക്കുന്ന രൂപത്തിൽ അല്ലാഹുവിലേക്ക് അടുപ്പബന്ധം ഉണ്ടാക്കുവാനായി അടിമകൾ ചെയ്യുന്ന: പ്രാർത്ഥന, നേർച്ച, ബലി, പ്രതീക്ഷ, ഭയം, ഭരമേല്പിക്കൽ, ആഗ്രഹം, പേടി, ഖേദിച്ചുമടക്കം… തുടങ്ങിയ ആരാധനയുടെ ഇനങ്ങൾ എല്ലാം അല്ലാഹുവിന് മാത്രം നൽകുക എന്നതാണ്. തൗഹീദിന്റെ ഈ ഇനം (തൗഹീദ് അൽ-ഉലൂഹിയ്യഃ - അല്ലാഹുവെ മാത്രം ആരാധിക്കൽ) ആയിരുന്നു അല്ലാഹു നിയാഗിച്ച ആദ്യംമുതൽ അവസാനം വരെയുള്ള മുഴുവൻ പ്രവാചകൻമാരുടെയും (പ്രാഥമികമായ) പ്രബോധന വിഷയം. അല്ലാഹു പറയുന്നു "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യുന്നതിനുവേണ്ടി.)" ഖുർആൻ 16: 36 അല്ലാഹു പറയുന്നു: ഞാനല്ലാതെ ഒരു ആരാധ്യനുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുവിൻ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. ഖുർആൻ 21: 25
എല്ലാ നബിമാരും തങ്ങളുടെ സമൂഹങ്ങളോട് ആദ്യമായി തൗഹീദ് അൽ-ഉലൂഹിയ്യഃ (അല്ലാഹുവെ മാത്രം ആരാധിക്കൽ) പറഞ്ഞ് കൊണ്ടാണ് പ്രബോധനം ആരംഭിച്ചത്. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഹൈബ്യ എന്നിവർ പറഞ്ഞത് വിശുദ്ധ ഖുർആൻ തുടർച്ചയായി പ്രതിപാദിക്കുന്നത് നോക്കുക ''എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ (മാത്രം) ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല.'' ഖുർആൻ 7: 59 & 7: 65 & 7: 73 & 7: 85 ''ഇബ്റാഹീം(عليه السلام)നെയും (നാം ദൂതനായി അയച്ചു), അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ): 'നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക'.'' ഖുർആൻ 29: 16
അതുപോലെ, മുഹമ്മദ്ﷺ ക്കും (വിശ്വാസികൾക്കും) അല്ലാഹു പ്രബോധന മൻഹജ്ജ്(രീതി) ഇറക്കികൊടുത്തു: ''(നബിയേ!) പറയുക: 'മതം (അതായത് ആരാധനയും അനുസരണവും) അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കല്പിക്കപ്പെട്ടിട്ടുള്ളത്'.'' ഖുർആൻ 39: 11
നബി -ﷺ- പറഞ്ഞു: 'അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ്ﷺ അല്ലാഹുവിന്റെ റസൂൽ (ദൂതർ) ആണെന്നും ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യുവാൻ എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു.'' ബുഖാരി: 25, മുസ്'ലിം: 21
ആദ്യമായി ഒരു മുകല്ലഫിന്റെ (ബുദ്ധി വികസിച്ചവന്റെ) മേൽ നിർബ്ബന്ധമായി ചെയ്യേണ്ട ഉപദേശം (ബാധ്യത): 'അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും (മറ്റൊരു ദൈവവും, മറ്റൊന്നും) ഇല്ല'' എന്ന് ഉദ്ബോധിപ്പിക്കലാകുന്നു, അല്ലാഹു പറയുന്നു: ''അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് പാപമോചനം തേടുകയും ചെയ്യുക.'' ഖുർആൻ 47: 19
ഇസ്'ലാമിലേക്ക് പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്നവനോട് ആദ്യമായി കല്പിക്കുന്നതും ഈ ('അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല - മറ്റൊരു ദൈവവും ഇല്ല - മറ്റൊന്നും ഇല്ല'' എന്ന) രണ്ട് സത്യസാക്ഷ്യ വചനങ്ങൾ (ശഹാദത്ത് കലിമ) അംഗീകരിച്ച് ഉരുവിടാനാകുന്നു. ഇതിൽ നിന്ന് വ്യക്തമാവുന്നത് തൗഹീദ് അൽ-ഉലൂഹിയ്യഃ (ആരാധ്യൻ അല്ലാഹു മാത്രമാകുന്നു എന്ന തത്വം) ആണ് എല്ലാ പ്രവാചകൻമാരുടെയും പ്രബോധനത്തിന്റെ (പ്രാഥമിക) ലക്ഷ്യം എന്നാകുന്നു. തൗഹീദ് അൽ-ഉലൂഹിയ്യഃ എന്ന പദത്തിൽ: الألوهية(അൽ-ഉലൂഹിയ്യഃ) എന്നത് അല്ലാഹുവിന്റെ الله എന്ന നാമത്തെ സൂചിപ്പിക്കുന്ന വിശേഷണവും, അപ്പോൾ اله (ഇലാഹ്) എന്നത് ألوهية (അൽ-ഉലൂഹിയ്യഃ) ഉള്ളവൻ - അതായത് ആരാധ്യൻ എന്നുമാണ് കുറിക്കുന്നത്.
അതുപോലെ തൗഹീദ് അൽ-ഉലൂഹിയ്യഃക്ക് തൗഹീദ് അൽ-ഇബാദഃ (ആരാധനയിലെ ഏകത്വം) എന്നും പറയുന്നു. ആരാധന നടത്തുക എന്നത് മനുഷ്യന്റെ (ജിന്നുകളുടെയും) വിശേഷണമാണ്, അതുകൊണ്ട് തന്നെ അവൻ നിഷ്കളങ്കനായി (ആത്മാർത്ഥമായി) അല്ലാഹുവിനെ ആരാധിക്കൽ നിർബ്ബന്ധവുമാണ്. കാരണം അവർ തന്റെ റബ്ബിനെ ആവശ്യമുള്ളവരും, ദരിദ്രരും - അല്ലാഹുവിൽ ആശ്രയിക്കുന്നവരുമാണ്!! ശൈഖുൽ ഇസ്'ലാം ഇബ്നുതീമിയ്യഃ (റഹിമ.) പറയുന്നു
'മനുഷ്യർ അല്ലാഹുവിന്റെ ആശ്രിതൻമാർ (ദാരിദ്ര്യമുള്ളവർ) ആകുന്നു എന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ട കാര്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവല്ലാത്തവർക്ക് (അഥവാ, നബിമാർ, ഔലിയാക്കൾ, ശൈഖുമാർ… തുടങ്ങിയവർക്ക്) ആരാധനയുടെ ഒരിനവും അർപ്പിക്കാതിരിക്കുകയും - ആരാധനയിൽ ആരേയും പങ്ക്ചേ ർക്കാതിരിക്കുകയും, (അല്ലാഹുവിന്റെ കർമ്മങ്ങളായ: പ്രപഞ്ച സൃഷ്ടിപ്പിലും - സംരക്ഷണത്തിലും മറ്റും അല്ലാഹുവല്ലാത്തവർക്ക് പങ്ക് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുക) എന്നതാണ്. അല്ലാഹുവിനോട് പങ്ക്ചേ ർക്കാൻ (സാമ്യപ്പെടുത്തുവാൻ) അല്ലാഹുവിന് യാതൊരു തുല്യനുമില്ല തന്നെ. മനുഷ്യർ എന്നാൽ ഹൃദയവും, ആത്മാവും ഉൾകൊണ്ടതാണ്. അവ (ഹൃദയവും, ആത്മാവും) ആരാധനക്കർഹനായ അല്ലാഹുവിനെ കൊണ്ടല്ലാതെ ശുദ്ധിയാക്കുവാൻ സാധ്യമല്ല തന്നെ. ഭൗതിക ജീവിതത്തിൽ അല്ലാഹുവിനെ ഓർക്കുന്നതിൽ (ദിക്റിൽ, അല്ലാഹുവിനെ സ്തുതിക്കുന്നതിലും, അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നതിലും) മാത്രമെ മനുഷ്യന് സമാധാനവും രക്ഷയും, (സുഖവും, സന്തോഷവും) കണ്ടെത്തുവാൻ കഴിയൂ, അല്ലാഹുവല്ലാത്തവരെ കൊണ്ട് മനുഷ്യന് സന്തോഷവും സുഖവും ലഭിച്ചാലും അത് നിത്യമാവില്ല (സ്ഥിരമല്ല), മറിച്ച് ആ സന്തോഷം (സുഖം) ഒരു രീതിയിലെ സുഖത്തിൽനിന്ന് മറ്റൊരു രീതിയിലെ സുഖത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയും, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ആ സുഖം നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും! എന്നാൽ അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നാണ് ആ സന്തോഷം എങ്കിൽ - അത് എപ്പോഴും, എവിടെ നിന്നും, എങ്ങിനെയും അത് തീർച്ചയായും ലഭിച്ച് കൊണ്ടേയിരിക്കുന്നു
തൗഹീദിന്റെ (തൗഹീദ് അൽ-ഉലൂഹിയ്യഃ എന്ന) ഈ ഇനമാണ് പ്രവാചകൻമാരുടെ പ്രഥമ പ്രബോധന വിഷയം, കാരണം (മുസ്'ലിമാകുവാനുള്ള) മുഴുവൻ കർമ്മങ്ങളും പടുത്തുയർത്തപ്പെടുന്ന അടിത്തറയാണിത്. ഇത് (തൗഹീദ് അൽ-ഉലൂഹിയ്യഃ - ആരാധനകൾ അല്ലാഹുവിന് മാത്രം അർപ്പിക്കൽ) യാഥാർത്ഥ്യമാക്കാതെ ഒരു കർമ്മവും ശരിയാകുകയില്ല (സ്വീകാര്യമാകുകയില്ല)!! ഇതിന് (തൗഹീദ് അൽ-ഉലൂഹിയ്യഃക്ക് - ആരാധനകൾ അല്ലാഹുവിന് മാത്രം ആക്കുന്നതിന്) വിപരീതമായതാണ് ശിർക്ക്. അല്ലാഹു പറയുന്നു: ''തന്നോട് (അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടുന്ന ആരാധനകൾ അല്ലാഹുവല്ലാത്തവർക്ക് നൽകിയും മറ്റും) ആരാധനയിൽ ശിർക്ക് - പങ്ക് ചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച.'' ഖുർആൻ 4: 48,116 അല്ലാഹു പറയുന്നു: ''അവർ (അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടുന്ന ആരാധനകൾ അല്ലാഹുവല്ലാത്തവർക്ക് നൽകിയും മറ്റും അല്ലാഹുവിൽ) ആരാധനയിൽ ശിർക്ക് - പങ്ക് ചേർത്തിരുന്നുവെങ്കിൽ അവരുടെ (സൽ)കർമ്മങ്ങളെല്ലാം നിഷ്ഫലമായിപ്പോകുമായിരുന്നു ഖുർആൻ 6: 88 അല്ലാഹു പറയുന്നു: ''നീ ആരാധനയിൽ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ (പരലോകത്ത്) നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.'' ഖുർആൻ 39: 65
തൗഹീദിന്റെ (തൗഹീദ് അൽ-ഉലൂഹിയ്യഃ എന്ന) ഈ ഇനം പഠിക്കലും, മനസ്സിലാക്കലുമാണ് മനുഷ്യരുടെ ഒന്നാമത്തെ ബാധ്യത. അല്ലാഹു പറയുന്നു: ''നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് ആരാധനയിൽ യാതൊന്നും പങ്ക് - ശിർക്ക് ചേ ർക്കാതിരിക്കുകയും, മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക.'' ഖുർആൻ 4: 36 അല്ലാഹു പറയുന്നു: തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. ഖുർആൻ 17: 23 അല്ലാഹു പറയുന്നു: .( നബിയേ, ) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞ് കേൾപിക്കാം. അവനോട് യാതൊന്നിനെയും നിങ്ങൾ പങ്ക്ചേർക്കരുത്. ഖുർആൻ 6: 151
സത്യസാക്ഷ്യ വചനങ്ങളുടെ (ശഹാദത്ത് കലിമയുടെ) അർത്ഥവും, അതിന്റെ നിബന്ധനകളും,
അത് ദുർബ്ബലപ്പെടുന്ന കാര്യങ്ങളും, അതിൽ സംഭവിക്കാവുന്ന പിഴവുകളും
(ഒന്ന്): സത്യസാക്ഷ്യ (ശഹാദത്ത് കലിമയുടെ) വചനങ്ങളിലെ അർത്ഥം:
ഈ വാചകത്തിന്റെ മൊത്തത്തിലുള്ള അർത്ഥം: ലാ-മഅ്ബൂദ ബി-ഹക്കിൻ ഇല്ലാ-അല്ലാഹ് - لا معبودَ بحقٍّ إلا الله(യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നാണ്. ഇവിടെ ലാ - لا (ഇല്ല) എന്നതിനോട്: ബി-ഹക്കി - بحقٍّ (യഥാർത്ഥമായ) എന്ന് ചേർക്കണം. എന്നാൽ (ബി-ഹക്കിൻ എന്ന പദത്തിന് പകരം): മൗജൂദുൻ - موجود (ഉള്ളവൻ) (അഥവാ, ലാ-മഅ്ബൂദ മൗജൂദുൻ ഇല്ലാ-അല്ലാഹ്) എന്ന് ചേർക്കുവാൻ പാടില്ല (അഥവാ, ''യഥാർത്ഥമായ ആരാധനക്കർഹൻ - ബി-ഹക്കിൻ'' എന്നു ചേർക്കാതെ ഒറ്റക്ക്: ''ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല'' എന്ന് മാത്രം പറഞ്ഞാൽ മതിയാകില്ല), കാരണം അത് വാസ്തവത്തിന് എതിരാണ്. എന്തെന്നാൽ, അല്ലാഹുവിനെ കൂടാതെയുള്ള ഒരുപാട് (വ്യാജ)ആരാധ്യൻമാർ ഉണ്ട്, ആ പദപ്രയോഗം (അഥവാ, ലാ-മഅ്ബൂദ മൗജൂദുൻ ഇല്ലാ-അല്ലാഹ് എന്നാൽ) അല്ലാഹുവല്ലാത്തവർക്കുള്ള (വ്യാജ)ആരാധനയും അല്ലാഹുവിനായിതീരാം!! അതുകൊണ്ട് ഇത് ഏറ്റവും വലിയ വഴികേടാണ്!! ഈ വാദം ഭൂമിയിൽ ഏറ്റവും വലിയ സത്യനിഷേധികളായ (ബുദ്ധമത വിശ്വാസികളുടെ, അമുസ്'ലീങ്ങളുടെ) അദ്വൈതസിദ്ധാന്തം (ഏകദൈവസിദ്ധാന്തം) ആകുന്നു!! (അതുകൊണ്ട് ലാ-മഅ്ബൂദ ബി-ഹക്കിൻ ഇല്ലാ-അല്ലാഹ് - لا معبودَ بحقٍّ إلا الله - 'യഥാർത്ഥ' ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്നാണ് പറയേണ്ടത്). ഇതുപോലെ, ഈ സത്യസാക്ഷ്യ വചനത്തിന് (ശഹാദത്ത് കലിമക്ക്) പല ആളുകളും വഴികേടിലായ പല വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:
A- മറ്റൊരു (തെറ്റായ) ആശയം: لا معبودَ إلا الله ''അല്ലാഹുവല്ലാതെ ആരാധ്യനില്ല.'' ഇത് തെറ്റാണ്, കാരണം ഇങ്ങനെയാകുമ്പോൾ അല്ലാഹു അല്ലാത്ത ആരാധ്യൻമാരും അല്ലാഹുവായി തീരുന്നതാണ്! (എന്നാൽ:لا معبودَ بحقٍّ إلا الله (യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നതാണ് ശരി). ഇത് മുകളിൽ വിവരിച്ചിട്ടുണ്ട്.
B- മറ്റൊരു (തെറ്റായ) ആശയം: لا خالق إلا الله ''അല്ലാഹുവല്ലാതെ സ്രഷ്ടാവില്ല'', ഇത് ഈ വാചകത്തിന്റെ യഥാർത്ഥ ആശയത്തിലെ ഒരു ഭാഗം മാത്രമാണ്, കാരണം ഈ ആശയം തൗഹീദ് അൽ-റുബൂബിയ്യഃ (പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും നിയന്ത്രകനും അല്ലാഹു മാത്രമാണ് എന്ന തത്വം) മാത്രമാണ് വിവക്ഷിക്കുന്നത്, (ഇത് അഹ്ലുസ്സുന്നഃ വൽജമാഅഃയിലെ വഴികേടിലായവരുടെ - ''വഴികേടിലായ സുന്നികളുടെ'' ആശയമാണ്); ഇതല്ല ഈ സത്യസാക്ഷ്യ വചനം (ശഹാദത്ത് കലിമ) കൊണ്ട് ഉദ്ദേശിക്കുന്നത്, ഇത് മുശ്രിക്കുകളുടെ (വഴികേടിലായ മുസ്'ലീങ്ങളുടെയും) തൗഹീദ് തത്വം ആകുന്നു! (കാരണം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, അന്നദാതാവും, സംരക്ഷകനും നിയന്ത്രകനും അല്ലാഹു മാത്രമാണ് എന്ന തത്വം ഒരാൾ അംഗീകരിക്കുന്നുണ്ടെങ്കിലും, അയാൾ അല്ലാഹുവല്ലാത്തവർക്ക് ആരാധനയുടെ ഏതെങ്കിലും ഇനം നൽകുകയാണെങ്കിൽ അവൻ ഒരിക്കലും മുസ്'ലിം - മുവഹ്ഹിദ് ആകുകയില്ല, അവന്റെ തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധന ശരിയാകുന്നതുമല്ല!!).
C- മറ്റൊരു (തെറ്റായ) ആശയം لا حاكميّةَ إلا لله ഭരണകർത്താവ് അല്ലാഹു അല്ലാതെ മറ്റാരുമില്ല (അല്ലാഹുവിന്റെ ഭരണം അല്ലാതെ മറ്റൊരു ഭരണവുമില്ല). (ഇത് ജമാഅഃത്തെ ഇസ്'ലാമിയുടെ - ഇഖ്'വാനികളുടെ ആശയമാണ്), എന്നാൽ ഇതും ഈ സത്യസാക്ഷ്യ വചനത്തിൽ (ശഹാദത്ത് കലിമയിൽ) ഉൾക്കൊള്ളുന്ന ഒരു ഭാഗം മാത്രമാണ്. ഇതല്ല ഈ സത്യസാക്ഷ്യ വചനം (ശഹാദത്ത് കലിമ) കൊണ്ട് യഥാർത്ഥമായി ഉദ്ദേശിക്കുന്നത്. കാരണം ഒരാൾ ഭരണം അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കുകയും, അല്ലാഹുവല്ലാത്തവർക്ക് ആരാധനയുടെ ഏതെങ്കിലും ഇനം നൽകുകയുമാണെങ്കിൽ അവൻ ഒരിക്കലും യഥാർത്ഥ മുസ്'ലിം (മുവഹ്ഹിദ്) ആകുകയില്ല, അവന്റെ തൗഹീദ് (ഇസ്'ലാമിക ഏകദൈവാരാധന) ശരിയാകുന്നതുമല്ല!! (എന്നാൽ ഇസ്'ലാമിക ഭരണം സ്ഥാപിക്കപ്പെടാത്ത സ്ഥലങ്ങളിലും ആരാധനയുടെ ഇനങ്ങൾ അല്ലാഹുവിന് മാത്രം നൽകുകയാണെങ്കിൽ അവൻ മുവഹ്ഹിദ് -യഥാർത്ഥ മുസ്'ലിം ആകുകയും ചെയ്യും!!!). അതുകൊണ്ട് തന്നെ ഈ മൂന്ന് ആശയങ്ങളും - വിശദീകരണങ്ങളും ഭാഗികമായതും നിരർത്ഥകവും ആകുന്നു. ഇത് ഇവിടെ ഉണർത്തുവാൻ കാരണം ചില (വഴികേടിലായവരുടെ) പുസ്തകങ്ങളിൽ ഈ തെറ്റുകൾ വിശദീകരിക്കപ്പെട്ടത് കൊണ്ടാണ്.
എന്നാൽ, സലഫുസ്സ്വാലിഹീങ്ങളും, പ്രധാനികളായ പണ്ഡിതൻമാരും മനസ്സിലാക്കിയ ഈ സത്യസാക്ഷ്യ വചനത്തിന്റെ (ശഹാദത്ത് കലിമയുടെ) യഥാർത്ഥത്തിലുള്ള അർത്ഥം
''യഥാർത്ഥത്തിൽ ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല'' - لا معبود بحق إلا الله എന്നതാണ്. ഇത് മുകളിൽ നാം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്
2. സത്യസാക്ഷ്യ വചനങ്ങളിലെ രണ്ടാമത്തെ വചനമായ أن محمدًا رسول الله (മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്) എന്ന സാക്ഷ്യ വചനത്തിന്റെ അർത്ഥം: മുഹമ്മദ്ﷺ അല്ലാഹുവിന്റെ ഒരു അടിമയും, മുഴുവൻ ജനങ്ങളിലേക്ക് (സൻമാർഗ്ഗം കാണിക്കുവാൻ വേണ്ടി) അല്ലാഹു നിയോഗിച്ചിട്ടുള്ള പ്രവാചകൻ ആണെന്നും ആന്തരികമായും (ഹൃദയംകൊണ്ടും) ബാഹ്യമായും (കർമ്മം അനുഷ്ഠിച്ചുകൊണ്ടും) മനസ്സിലാക്കലുമാണ് ഇതിന്റെ അർത്ഥം, ഈ വചനം അംഗീകരിക്കുന്നതിൽ പെട്ടതാണ്: (1). പ്രവാചകൻﷺ കല്പിച്ച കാര്യങ്ങൾ എല്ലാം അനുസരിക്കുകയും, (2). പ്രവാചകൻﷺ അറിയിച്ച് തന്ന കാര്യങ്ങളിൽ പ്രവാചകൻﷺയെ (വിശ്വസിച്ച്) സത്യപ്പെടുത്തുകയും, (3). പ്രവാചകൻﷺ വിരോധിക്കുവാനും വെടിയുവാനും പറഞ്ഞ കാര്യങ്ങളിൽ നിന്ന് പാടെ വിട്ട് നിൽക്കുകയും, (4). പ്രവാചകൻﷺ കല്പിച്ച രൂപത്തിൽ മാത്രം അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക (തുടങ്ങിയവ)
(രണ്ട്): സത്യസാക്ഷ്യ വചനങ്ങൾ (ശഹാദത്ത് കലിമ) ഒരാളിൽ ശരിയാകുവാനുള്ള റുക്നുകൾ (നിബന്ധനകൾ):
لا إله إلا الله (ലാഇലാഹ ഇല്ലാ-അല്ലാഹ്) എന്ന സത്യസാക്ഷ്യ വചനങ്ങൾ (ശഹാദത്ത് കലിമ) ഒരാളിൽ ശരിയാകുവാനുള്ള റുക്നുകൾ (നിബന്ധനകൾ) രണ്ട് ആണ്
ഒന്നാമത്തെ റുക്ന്: നിഷേധം: 'ലാ ഇലാഹ്'' - لا إله - '(അല്ലാഹുവല്ലാതെ) ഒരു ആരാധ്യനുമില്ല'' ഇത് ശിർക്കിന്റെ മുഴുവൻ ഇനങ്ങളെയും നിഷേധിക്കുന്നു. അല്ലാഹുവല്ലാതെ ഏതിനെ (ആരെ) ആരാധിച്ചാലും അത് കുഫ്റ് (ഇസ്'ലാമിൽ നിന്ന് പുറത്തുപോകുന്ന കർമ്മം) ആകുന്നു
രണ്ടാമത്തെ റുക്ന്: സ്ഥിരീകരണം. 'ഇല്ലാ അല്ലാഹ്'' - إلا الله (അല്ലാഹുവല്ലാതെ). ഇത് അല്ലാഹുവല്ലാതെ ആരാധനക്കർഹനായി ആരുമില്ലായെന്നത് സ്ഥിരീകരിക്കുന്നു. അപ്പോൾ ഇതുകൊണ്ട് പ്രവർത്തിക്കൽ (അല്ലാഹുവിനെ മാത്രം ആരാധിക്കൽ) നിർബന്ധവുമാണ്. ഈ സത്യസാക്ഷ്യ വചനങ്ങൾ (ശഹാദത്ത് കലിമ) ഒരാളിൽ ശരിയാകുവാനുള്ള റുക്നുകൾ (നിബന്ധനകൾ) ഉൾകൊള്ളുന്ന ഒരുപാട് ആയത്തുകൾ നമുക്ക് വിശുദ്ധ ഖുർആനിൽ കാണാവുന്നതാണ്. ഉദാഹരണം: ''ആകയാൽ ഏതൊരാൾ താഗൂത്തുകളെ (വ്യാജ ദൈവങ്ങളെ, ബിംബങ്ങളെ, ഔലിയാക്കളെ, നബിമാരെ… ആരാധിക്കുന്നതിൽ) അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും (മുസ്'ലിമായി അല്ലാഹുവെ മാത്രം ആരാധിക്കുകയും) ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോകുകയേ ഇല്ല.'' ഖുർആൻ 2: 256
فَمَنْ يَكْفُرْ بِالطَّاغُوتِ 'ആകയാൽ ഏതൊരാൾ താഗൂത്തുകളെ -വ്യാജ ദൈവങ്ങളെ, ബിംബങ്ങളെ, ഔലിയാക്കളെ, നബിമാരെ (ആരാധിക്കുന്നതിൽ) അവിശ്വസിക്കുകയും' എന്നതിന്റെ ആശയം ആകുന്നു لا إله (ആരാധനക്കർഹനില്ല എന്നത്) കുറിക്കുന്നത് - (അഥവാ, ഒന്നാമത്തെ നിബന്ധന: നിഷേധം); وَيُؤْمِنْ بِاللَّه (അല്ലാഹുവിൽ വിശ്വസിക്കുക) എന്നതിന്റെ ആശയം ആകുന്നു إلا الله 'അല്ലാഹുവെ അല്ലാതെ' (ആരാധിക്കരുത്) എന്നത് കുറിക്കുന്നത് - (അഥവാ, രണ്ടാമത്തെ നിബന്ധന: സ്ഥിരീകരണം)
ഇബ്റാഹീം (عليه السلام)ന്റെ ഉദ്ധരണികൾ അല്ലാഹു പറയുന്നു: (തീർച്ച യായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവൻ ഒഴികെ.കാരണം, തീർച്ചയായും അവൻ എനിക്ക് മാർഗ്ഗദർശനം നൽകുന്നതാണ്. ഖുർആൻ 43: 26, 27
അദ്ദേഹംإِنَّنِي بَرَاءٌ എന്ന് പറഞ്ഞത് ഒന്നാമത്തെ റുക്ന് (നിബന്ധന)ന്റെ (നിഷേധം: 'ലാ ഇലാഹ്'' - لا إله - 'അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല'' എന്ന) ആശയവും, إِلاَّ الَّذِي فَطَرَنِي എന്ന് പറഞ്ഞത് രണ്ടാമത്തെ റുക്ന് (നിബന്ധന)ന്റെ (സ്ഥിരീകരണം: 'ഇല്ലാ അല്ലാഹ്'' - إلا الله - 'അല്ലാഹുവല്ലാതെ'' എന്ന) ആശയവും ഉൾകൊള്ളുന്നു
അഥവാ, രണ്ടാമത്തെ നിബന്ധന: സ്ഥിരീകരണം). أن محمدًا عبدُالله و رسوله എന്ന സത്യസാക്ഷ്യ വചനത്തിനും (ശഹാദത്ത് കലിമക്ക്) രണ്ട് റുക്നുകൾ (നിബന്ധനകൾ) ഉണ്ട്. അത് عبد الله (അല്ലാഹുവിന്റെ അടിമ) എന്നതും, رسوله (അല്ലാഹുവിന്റെ റസൂൽ) എന്നതുമാണ്. ഈ രണ്ട് റുക്നുകൾ (നിബന്ധനകൾ) ഉം മുഹമ്മദ്ﷺക്ക് അല്ലാഹു നൽകിയ സ്ഥാനത്തിൽ അവഗണന വരുത്തുന്നതിനെയും; അല്ലാഹു നൽകിയ സ്ഥാനത്തിൽ അതിര് കവിയുന്നതിനേയും നിരോധിക്കുന്നു. അല്ലാഹു നൽകിയ സ്ഥാനം: മുഹമ്മദ്ﷺയെ അല്ലാഹുവിന്റെ ഒരു അടിമയും ദൂതനും ആക്കിയിട്ടാണ്. ശ്രേഷ്ഠമാക്കപ്പെട്ട ഈ രണ്ട് (അടിമയും ദൂതനും എന്ന) വിശേഷണത്തിനും അർഹനായ ഏറ്റവും സമ്പൂർണ സ്വഭാവത്തിന്റെ ഉടമയാണ് മുഹമ്മദ്ﷺ. (അബ്ദു) عبد എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹുവിനെ ആരാധിക്കുന്ന ഒരു അടിമ എന്നാണ്. അതായത് എല്ലാ മനുഷ്യരും എന്തിൽ നിന്നാണോ സൃഷ്ടിക്കപ്പെട്ടത് അതിൽ (ആ മണ്ണിൽ) നിന്നുതന്നെ സൃഷ്ടിക്കപ്പെട്ട അല്ലാഹുവിന്റെ ഒരു സൃഷ്ടിയും മനുഷ്യനുമാകുന്നു മുഹമ്മദ്ﷺ. മനുഷ്യർക്കുള്ള മുഴുവൻ ബാധ്യതകളും പ്രവാചകനും ബാധകമാണ്. അല്ലാഹു പറയുന്നു ''(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു.'' ഖുർആൻ 18: 110 ആരാധൃത (ദിവൃത്വം, ദൈവികത) അല്ലാഹുവിന് മാത്രം ആണെന്നത് മുഹമ്മദ്ﷺ കൃതൃമായി വൃക്തമാക്കുകയുണ്ടായി. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയൊ ഖുർആൻ 39: 36 ''തന്റെ അടിമയുടെ (നബിﷺയുടെ) മേൽ വേദഗ്രന്ഥം (ഖുർആൻ) അവതരിപ്പിച്ച അല്ലാഹുവിന് (ആകുന്നു) സ്തുതിയും നന്ദിയും.'' ഖുർആൻ 18: 1 ''തന്റെ അടിമയെ (നബിﷺയെ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന് നിശായാത്ര ചെയ്യിച്ചവൻ (അല്ലാഹു) എത്രയോ പരിശുദ്ധൻ!'' ഖുർആൻ 17: 1
الرسول (ദൂതൻ) എന്നതിന്റെ ആശയം: (അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക്) താക്കീത് നൽകുവാനുമായി അല്ലാഹു മുഴുവൻ ജനങ്ങളിലേക്കും നിയോഗിച്ചയച്ചവൻ എന്നതാണ്.
നബിﷺയുടെ സ്ഥാനത്തിൽ അതിര് കവിയുന്നതും (നബിﷺയോട് വിളിച്ചുപ്രാർത്ഥിക്കലും, അല്ലാഹുവിനെ വിളിച്ചുപ്രാർത്ഥിക്കുന്നതിൽ നബിﷺയെ മധ്യസ്ഥനാക്കൽ… തുടങ്ങിയവയും), നബിﷺയുടെ സ്ഥാനത്തിൽ അവഗണന വരുത്തുന്നതും (അല്ലാഹു) നിരോധിക്കുകയുണ്ടായി. എന്നാൽ പ്രവാചകൻﷺയുടെ സമുദായത്തിൽ പെട്ട ചിലയാളുകൾ തന്നെ ആ കാര്യത്തിൽ അതിര് കവിയുകയും, ഉപേക്ഷ വരുത്തുകയും ചെയ്തവരായുണ്ടായി! ചില ആളുകൾ നബിﷺയുടെ സ്ഥാനത്തേക്കാൾ അദ്ദേഹത്തെ ഉയർത്തുകയും, അങ്ങിനെ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന ഒരു രൂപത്തിലേക്ക് അദ്ദേഹത്തെ ഉയർത്തി (വ്യാജമായി) ആരാധിക്കുവാനും തുടങ്ങി!! അങ്ങിനെ അല്ലാഹുവിന് പുറമെ അദ്ദേഹത്തോട് ഇസ്തിഗാഥ - (സഹായത്തിനുള്ള വിളിച്ചുപ്രാർത്ഥന) നടത്തുവാനും, അല്ലാഹുവിനല്ലാതെ മറ്റാർക്കും കഴിയാത്ത കാര്യങ്ങളിൽ നബിﷺയോട് ആവശ്യങ്ങൾ നിവർത്തിക്കുവാനും, പ്രയാസങ്ങൾ ദൂരീകരിക്കുവാനുമുള്ള സഹായം ചോദിക്കുകയും ചെയ്തു!! മറ്റു ചിലയാളുകൾ അദ്ദേഹത്തിന്റെ രിസാല (പ്രവാചകത്വം)ത്തിനെ നിഷേധിക്കുകയും, അദ്ദേഹത്തെ പിൻപറ്റുന്നതിൽ ഉപേക്ഷ വരുത്തുകയും ചെയ്തു!! അങ്ങിനെ അവർ നബിﷺയുടെ കല്പനകൾക്കും, വിരോധങ്ങൾക്കും എതിർ പ്രവർത്തിച്ചു!!
(മൂന്ന്): സത്യസാക്ഷ്യ വചനങ്ങൾ (ശഹാദത്ത് കലിമ) (ഒരാളിൽ ശരിയാകുവാൻ) ആവശ്യമുള്ള നിർബന്ധകാര്യങ്ങൾ
A. لا إله إلا الله എന്ന സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ:
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സത്യസാക്ഷ്യ വചനം (ശഹാദത്ത് കലിമ) ഏഴ് നിർബന്ധകാര്യങ്ങൾ ഉൾക്കൊള്ളുന്നു. അവ മുഴുവനും അതിന്റെ ശരിയായരൂപത്തിൽ പ്രാവർത്തികമാക്കിയാൽ അല്ലാതെ لا إله إلا الله (ലാ-ഇലാഹ ഇല്ലാ അല്ലാഹ്) ഉരുവിടുന്നവർക്ക് അത് പ്രയോജനപ്പെടുകയില്ല. അവ താഴെ വിവരിക്കുന്നു:
1- لا إله إلا الله (ലാഇലാഹ ഇല്ലാ അല്ലാഹ്) (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല) എന്നതിനെ കുറിച്ചുള്ള ദൃഢമായ അറിവ് ഉണ്ടാവുക; ഇതിനെ കുറിച്ച് ഒട്ടും അജ്ഞത (സംശയം) ഇല്ലാതിരിക്കുക
2- ലാഇലാഹ ഇല്ലാ അല്ലാഹ് (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല) എന്നതിനെ യാതൊരു സംശയവുമില്ലാതെ മനസ്സിൽ ഉറപ്പിക്കുക
3- ലാഇലാഹ ഇല്ലാ അല്ലാഹ് (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല എന്നത്) ഒന്നും തന്നെ തള്ളിക്കളയാതെ അത് ഉൾക്കൊള്ളുന്ന എല്ലാകാര്യങ്ങളും സ്വീകരിക്കുക
4- അത് (മനസ്സിലും, കർമ്മങ്ങളിലും, പ്രഖ്യാപിക്കുന്നതിലും) യദാർത്ഥമായിതന്നെ സമ്മതിച്ച് - അംഗീകരിച്ച് അതിന്റെ (ലാഇലാഹ ഇല്ലാ-അല്ലാഹ് ന്റെ) ആശയത്തിന് കീഴ്വണങ്ങുക
5- ലാഇലാഹ ഇല്ലാ അല്ലാഹ് (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല എന്നത്) സ്വീകരിക്കുന്നതിൽ ഇഖ്'ലാസ് (ആത്മാർത്ഥത, നിഷ്കളങ്കത, സത്യസന്ധത) ഉണ്ടായിരിക്കുക.
6- ലാഇലാഹ ഇല്ലാ അല്ലാഹ് എന്നതിനെ (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല എന്നതിനെ) സത്യപ്പെടുത്തുക.
7- ലാഇലാഹ ഇല്ലാ അല്ലാഹ് എന്നതിനെ (യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല - മറ്റൊന്നുമില്ല എന്നതിനെ) മനസ്സിന്റെ അകത്തുനിന്ന് (അല്ലാഹു കൽപ്പിച്ച രൂപത്തിൽ) ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുക.
ഇതിന്റെ (ഏഴിന്റെയും) വിശദീകരണം താഴെ വരുന്നു
ഒന്നാമത്തെ നിബന്ധന: അറിവ്:
സാക്ഷ്യവചനം കൊണ്ട് ഉദ്ദേശിക്കുന്ന ആശയത്തെ സംബന്ധിച്ചും, അത് നിഷേധിക്കുകയും, സ്ഥിരീകരിക്കുകയും ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ചും ശരിയായി അറിവുള്ളവനാകുക. അതിൽ യാതൊന്നും തന്നെ അജ്ഞാതം ആകാതിരിക്കുക. അല്ലാഹു പറയുന്നു: ''(അല്ലാഹുവിന്റെ ഏകത്വത്തിന്റെ യാഥാർഥ്യം) അറിഞ്ഞു കൊണ്ടു തന്നെ (അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്തുകൊണ്ട്) സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ.'' ഖുർആന് 43: 86
അതായത് അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നത് സാക്ഷ്യം വഹിക്കുകയും, അവരുടെ നാവുകൾ സാക്ഷ്യം വഹിച്ചതിനെ ഹൃദയങ്ങൾ കൊണ്ട് അറിയുകയും ചെയ്യുക. ആരെങ്കിലും അതിന്റെ ആശയം അറിയാതെ നാവ് കൊണ്ട് മാത്രം ഉച്ചരിച്ചതിന്റെ പേരിൽ അവന് അത് പ്രയോജനപ്പെടുകയില്ല!!
രണ്ടാമത്തെ നിബന്ധന: اليقين ഉറപ്പ്
ഈ സത്യസാക്ഷ്യവചനം (ശഹാദത്ത് കലിമ) സൂചിപ്പിക്കുന്നതിനെ കൃത്യമായ രൂപത്തിൽ മനസ്സിലാക്കി ഉറപ്പിക്കുക. അത് സൂചിപ്പിക്കുന്നതിൽ സംശയം ഉണ്ടെങ്കിൽ അത് ഉപകാരപ്പെടുകയില്ല. അല്ലാഹു പറയുന്നു: ''തീർച്ചയായും വിശ്വാസികളെന്നാൽ: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും ചെയ്തവർ ആകുന്നു.'' ഖുർആൻ 49: 15
അതിൽ സംശയം ഉള്ളവനാണെങ്കിൽ അവൻ കപടവിശ്വാസി ആയിരിക്കും. നബിﷺ പറഞ്ഞു: ''ഈ മതിലിന് അപ്പുറത്ത് അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന് ഹൃദയത്തിൽ ഉറപ്പിച്ച് വിശ്വസിക്കുന്നവനെ നീ കാണുകയാണെങ്കിൽ അവന് നീ സ്വർഗം (കൊണ്ടുള്ള) സന്തോഷ വാർത്ത അറിയിക്കുക.'' മുസ്'ലിം: 31, സഹീഹ് അൽ-ജാമിഅ് അൽബാനി: 857 ഹൃദയത്തിൽ ഉറപ്പിച്ച് വിശ്വസിക്കാത്തവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല
മൂന്നാമത്തെ നിബന്ധന: القبول - സ്വീകരിക്കുക:
ഈ വാചകം ഉൾകൊള്ളുന്ന അഥവാ, ''അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാൻ പാടില്ല'' (ലാഇലാഹ ഇല്ലാ-അല്ലാഹ്) എന്ന ആശയങ്ങളെ എല്ലാം സ്വീകരിക്കുക. ''അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന (പ്രതിമകൾ, നബിമാർ, തങ്ങൻമാർ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ, ബീവിമാർ… തുടങ്ങിയ)തിനെ മുഴുവനും വെടിയുകയും ചെയ്യുക. ഈ സാക്ഷ്യവചനം പറയുകയും, എന്നാൽ അത് അംഗീകരിക്കാതിരിക്കുകയും, അതിൽ കൃത്യത പുലർത്താ തിരിക്കുകയും ചെയ്തവർ താഴെ വരുന്ന സൂക്തത്തിൽ ഉൾപ്പെട്ടവനായിരിക്കും ''യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ, അവർ അഹങ്കാരം നടിക്കുമായിരുന്നു (അതായത് അവർ അത് നിരസിക്കുമായിരുന്നു). ഭ്രാന്തനായ ഒരു കവിക്ക് (നബിﷺയെ കുറിച്ചുള്ള സത്യനിഷേധികളുടെ വ്യാജ ആരോപണം) വേണ്ടി ഞങ്ങളുടെ ദൈവങ്ങളെ ഞങ്ങൾ ഉപേക്ഷിച്ച് കളയണമോ എന്ന് (ആ സത്യനിഷേധികൾ) ചോദിക്കുകയും ചെയ്യുമായിരുന്നു.'' ഖുർആൻ 38: 35,36
എന്നാൽ, ഇങ്ങനെയുള്ളവർ ഇന്ന് ഖബറുകളെയും ജാറങ്ങളെയും ആരാധിച്ച് കൊണ്ടിരിക്കുന്നവരാണ്. അവർ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നുണ്ടെങ്കിലും ഖബറിനെ ആരാധിക്കുന്നത് അവർ ഉപേക്ഷിക്കുന്നില്ല. അത്കൊണ്ട് ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ ആശയം കൃത്യമായ രൂപത്തിൽ അവർ അംഗീകരിച്ചിട്ടില്ല!
നാലാമത്തെ നിബന്ധന: الإنقياد - കീഴ്വണങ്ങുക:
ഈ സത്യസാക്ഷ്യ വചനം (ലാഇലാഹ ഇല്ലാ-അല്ലാഹ്) വ്യക്തമാക്കുന്ന ആശയങ്ങൾക്ക് കീഴൊതുങ്ങുക. അല്ലാഹു പറയുന്നു: ''ആരെങ്കിലും ഒരു 'മുഹ്സിൻ' (സൽകർമ്മകാരി) ആയിക്കൊണ്ട് തന്റെ വജീഹ് (മുഖത്തെ) അല്ലാഹുവിന് (അഥവാ, അല്ലാഹുവിനെ മാത്രം ആത്മാർത്മമായി ആരാധിച്ചുകൊണ്ട് അവന്റെ അൽ-തൗഹീദു അൽ-റുബൂബിയ്യഃയും, അൽ-തൗഹീദു അൽ-ഉലൂഹിയ്യഃയും, അൽ-തൗഹീദു അൽ-അസ്മാഅ് വ-അൽ-സ്വിഫാത്തും വിശ്വസിച്ചുകൊണ്ട്) കീഴ്വണങ്ങുന്നവൻ തീർച്ചയായും ഏറ്റവും ഉറപ്പുള്ള പിടികയർ (ലാ ഇലാഹ ഇല്ലാ അല്ലാഹ് അംഗീകരിക്കൽ) തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്.'' ഖുർആൻ 31: 22
ْعُرْوَةِ الْوُثْقَى (ഏറ്റവും ഉറപ്പുള്ള പിടികയർ) എന്ന് ഇവിടെ സൂചിപ്പിച്ചത് لا إله إلا الله ആകുന്നു. അതിന്റെ അംഗീകാരം അവന്റെ വജീഹ് (മുഖത്തെ, സമ്മതം, ആനുകുല്യം) സമർപ്പിക്കുക എന്നതാണ്. അതായത് വളരെ ഇഖ്'ലാസോടെ (ആത്മാർത്ഥതയോടെ, നിഷ്കളങ്കതയോടെ, സത്യസന്ധതയോടെ) അല്ലാഹുവിന് കീഴ്വണങ്ങുക എന്നതാകുന്നു.
അഞ്ചാമത്തെ നിബന്ധന: الصدق - സത്യപ്പെടുത്തുക:
തന്റെ ഹൃദയം അറിഞ്ഞുകൊണ്ട് لا إله إلا الله എന്നത് സത്യപ്പെടുത്തുക. നാവ് കൊണ്ട് പറയുകയും ഹൃദയം കൊണ്ട് സത്യപ്പെടുത്തുകയും ചെയ്തിട്ടില്ലായെങ്കിൽ അവൻ ഒരു മുനാഫിഖ് (ഒരു വ്യാജ മുസ്'ലിം, കപടവിശ്വാസി)ഉം, കളവ് പറഞ്ഞവനും ആയിത്തീരും. അല്ലാഹു പറയുന്നു: ''ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന (കപടവിശ്വാസികളായ) ചില ആളുകളുണ്ട്; (യഥാർത്ഥത്തിൽ) അവർ വിശ്വാസികളല്ല. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവർ (വ്യാജമായി അങ്ങിനെ പറഞ്ഞ്) ശ്രമിക്കുന്നത്. (വാസ്തവത്തിൽ) അവർ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്, അവരത് മനസ്സിലാക്കുന്നില്ല. അവരുടെ മനസ്സുകളിൽ (കാപട്യത്തിന്റെയും, സംശയത്തിന്റെയും) ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവർക്ക് ആ രോഗം വർദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവർക്കുണ്ടായിരിക്കുക.'' ഖുർആൻ 2: 8-10
ആറാമത്തെ നിബന്ധന: الإخلاصُ - അല്ലാഹുവിനോടുള്ള നിഷ്കളങ്കത:
ഇത് ശിർക്കിന്റെ (ബിംബാരാധനയുടെ) മുഴുവൻ മ്ളേഛതകളിൽ നിന്നും കർമ്മങ്ങളെ ശുദ്ധീകരിക്കുക എന്നതാണ്. ഈ സത്യസാക്ഷ്യ വചനം (ശഹാദത്ത് കലിമ) ഉച്ചരിക്കുമ്പോൾ ഭൗതികനേട്ടം (ഭൗതിക പ്രശസ്തി) ഒന്നും ലക്ഷ്യം വെക്കാതിരിക്കുക, അതുപോലെ അത് ലോകമാന്യത്തിനോ, പ്രശസ്തിക്കോ വേണ്ടിയാകാതിരിക്കുക. ഒരു സ്വഹീഹായ ഹദീസിൽ നമുക്ക് കാണാൻ സാധിക്കും: 'അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് കൊണ്ട് ആരെങ്കിലും 'ലാ-ഇലാഹ ഇല്ലാ അല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല)' എന്ന് പറയുകയാണെങ്കിൽ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു.'' ബുഖാരി: 425, മുസ്'ലിം: 33
ഏഴാമത്തെ നിബന്ധന: المحبة -സ്നേഹം
لاَ إِلَهَ إِلاَّ اللَّه (യഥാർത്ഥത്തിൽ അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന ഈ സാക്ഷ്യവചനത്തെയും, അത് ഉൾകൊള്ളുന്ന (അല്ലാഹു മാത്രമാണ് യഥാർത്ഥത്തിൽ ആരാധ്യൻ എന്ന) ആശയത്തെയും, അത് നടപ്പിലാക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നവരെയും (അല്ലാഹുവിനുവേണ്ടി അല്ലാഹു കൽപ്പിച്ച രൂപത്തിൽ) സ്നേഹിക്കുക. അല്ലാഹു പറയുന്നു: (അല്ലാഹുവിന് പുറമേയുള്ളവരെ അവന് സമൻമാരാക്കുന്ന ചില ആൾക്കാരുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ ഈ ആളുകൾ അവരേയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഖുർആൻ 2: 165
ഈ സൂക്തത്തിൽ പറയുന്നത്: 'ലാ-ഇലാഹ ഇല്ലാ അല്ലാഹ് (യഥാർത്ഥത്തിൽ അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ആരുമില്ല)' എന്നത് പ്രാവർത്തികമാക്കുന്ന വിശ്വാസികൾ നിഷ്കളങ്കമായി ഇഖ്'ലാസോടെ (ആത്മാർത്ഥതയോടെ, നിഷ്കളങ്കതയോടെ, സത്യസന്ധത)യോടെ (ഏറ്റവും കൂടുതൽ) അല്ലാഹുവിനെ സ്നേഹിക്കുന്നു. എന്നാൽ ശിർക്കിന്റെ ആളുകൾ (ബിംബ, ജാറ, നബി, ഔലിയ തുടങ്ങിയവരെ ആരാധനയുടെ ഇനങ്ങളായ വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി അർപ്പിച്ച് ആരാധിക്കുന്നവർ) അല്ലാഹുവിനെയും, അവനോടൊപ്പം മറ്റുള്ളവരെയും (മറ്റു ആരാധ്യൻമാരെയും) ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു. ഇത് അവരുടെ لاَ إِلَهَ إِلاَّ اللَّه യിലെ വിശ്വാസത്തെ ദുർബലമാക്കുന്നു!!
B الله എന്ന സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ
1- പ്രവാചകൻﷺയുടെ രിസാലത്ത് (പ്രവാചകത്വം)ത്തിനെ മനസ്സിലാക്കുക. ആന്തരികമായി ഹൃദയം കൊണ്ട് അതിൽ വിശ്വസിക്കുകയും ചെയ്യുക
2- അത് നാവുകൊണ്ട് ഉച്ചരിക്കുക, ബാഹ്യമായി (കർമ്മങ്ങൾ അനുഷ്ഠിച്ച്) അതിനെ മനസ്സിലാക്കുക (ആസ്വദിച്ചറിയുക).
3- പ്രവാചകൻﷺയെ പിന്തുടരുക, പ്രവാചകൻﷺയിലൂടെ അല്ലാഹു അവതരിപ്പിച്ചത് അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുകയും, പ്രവാചകൻﷺ നിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യുക.
4- കഴിഞ്ഞ് പോയതും, വരാനിരിക്കുന്നതുമായ അദൃശ്യമായ കാര്യങ്ങൾ (അല്ലാഹു അറിയിച്ച് കൊടുത്തത്) പ്രവാചകൻﷺ പറഞ്ഞത് വിശ്വസിക്കുക (സത്യപ്പെടുത്തുക).
5- (ഏറ്റവും കൂടുതൽ അല്ലാഹുവിനെ സ്നേഹിക്കുക, അതിനു ശേഷം അല്ലാഹുവിനു വേണ്ടി - അല്ലാഹുകൽപ്പിച്ച രൂപത്തിൽ) സ്വന്തം ശരീരത്തേക്കാളും, സമ്പത്ത് - സന്താനം - മാതാപിതാക്കൾ - മുഴുവൻ ജനങ്ങൾ എന്നിവയേക്കാളും നബിﷺയെ (നബിചര്യയെ, ഹദീസിനെ) സ്നേഹിക്കുക.
6- (വിശുദ്ധ ഖുർആനിന്റെ വചനങ്ങൾ ആദ്യവും, പിന്നീട്) മറ്റുള്ള എല്ലാവരുടെ വചനത്തേക്കാളും നബിﷺയുടെ വചനത്തെ (നബിചര്യയെ, ഹദീസിനെ) മുന്തിപ്പിക്കുകയും, നബിചര്യ (ഹദീസ്) അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക
(നാല്): രണ്ട് സാക്ഷ്യവചനങ്ങളും ഉൾകൊള്ളുന്ന കാര്യങ്ങൾ:
1- أن لا إله إلا الله എന്ന സാക്ഷ്യവചനം ഉൾകൊള്ളുന്നത്:
അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന മുഴുവൻ ആരാധ്യരെയും വെടിയുക (കളവാക്കുക), അതാണ് لا إله (ലാ-ഇലാഹ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ആരാധനകൾ അല്ലാഹുവിന് മാത്രമാക്കുക എന്നതാണ് إلا الله (ഇല്ലാ-അല്ലാഹ്) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ അധികം ആളുകളും (മുസ്'ലീങ്ങളും) ഇത് പറയുന്നുണ്ടെങ്കിലും അതുൾകൊള്ളുന്ന ആശയങ്ങൾ അവർ ജീവിതത്തിൽ പകർത്തുന്നില്ല!! അങ്ങിനെയുള്ളവർ അല്ലാഹുവല്ലാത്തവർക്ക്: ഖബറുകൾക്കും, ജാറങ്ങൾക്കും, (നബിമാർക്കും, ഔലിയാക്കൾക്കും), കല്ലുകൾക്കും, മരങ്ങൾക്കും മറ്റു സൃഷ്ടികൾക്കും (വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി അർപ്പിച്ച്) അവക്ക് വ്യാജ ദൈവികത (ദിവ്യത്വം) കൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും പാടില്ല.
'അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നത് മോശമാണ്, ബിദ്അത്താണ് (പുത്തനാചാരം)' എന്നാണ് ഇങ്ങനെയുള്ള (വഴികേടിലായ മുസ്'ലീങ്ങൾ) പറയുന്നത്!! അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവരെ അവർ ആക്ഷേപിക്കുകയും, എതിർക്കുകയും ചെയ്യുന്നു!!
2- أن محمدًا رسول الله എന്ന സാക്ഷ്യവചനം ഉൾകൊള്ളുന്നത്:
പ്രവാചകൻﷺയെ അനുസരിക്കുകയും, സത്യപ്പെടുത്തുകയും, പ്രവാചകൻﷺ വിരോധിച്ചതിൽ നിന്ന് വിട്ട് നിൽക്കുകയും, പ്രവാചകന്റെ സുന്നത്തുകൊണ്ട് മാത്രം സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും, എല്ലാ ബിദ്അത്തുകളും (വഴികേടുകളും), പുത്തനാചാരങ്ങളും ഉപേക്ഷിക്കുകയും, പ്രവാചകൻﷺയുടെ വചനങ്ങളെ (വിശുദ്ധ ഖുർആനിന്റെ വചനങ്ങൾക്കു ശേഷം) മറ്റ് ആരുടെ വചനങ്ങളേക്കാളും പ്രാധാന്യം നൽകുകയും ചെയ്യുക.
(അഞ്ച്): ഒരു മുസ്'ലിമിന്റെ രണ്ട് സത്യസാക്ഷ്യ വചനങ്ങളെയും (ശഹാദത്ത് കലിമയെയും) ദുർബ്ബലപ്പെടുത്തുന്ന കാര്യങ്ങൾ
ഒരു മുസ്'ലിമിന്റെ ഇസ്'ലാം ദുർബ്ബലപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് സത്യസാക്ഷ്യ വചനങ്ങളെ (ശഹാദത്ത് കലിമയെ)യും ദുർബ്ബലപ്പെടുത്തുന്ന കാര്യങ്ങൾ. ഇരു സത്യസാക്ഷ്യ വചനങ്ങൾ ഉരുവിട്ട് കൊണ്ടാണ് മനുഷ്യൻ ഇസ്'ലാമിലേക്ക് പ്രവേശിക്കുന്നത്, അത് ഉൾകൊള്ളുന്ന ആശയങ്ങൾ മനസ്സിലാക്കിക്കൊണ്ടും, ഇസ്'ലാമിന്റെ ചിഹ്നങ്ങളെ ജീവിതത്തിൽ പകർത്താ ൻ തയ്യാറായിട്ടുമാണ് അവ നാവ് കൊണ്ട് ഉരുവിടുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ നിർബ്ബന്ധമായ കാര്യങ്ങളിൽ നിന്ന് വല്ലതും പാഴായി പോവുകയാണെങ്കിൽ രണ്ട് സത്യസാക്ഷ്യ വചനങ്ങളും ഉഛരിച്ചപ്പോൾ ചെയ്ത കരാർ ലംഘിക്കപ്പെടുന്നു. ഇസ്'ലാം ദുർബ്ബലപ്പെടുന്ന (ഒരു മുസ്'ലിം കാഫിറാകുന്ന) കാര്യങ്ങൾ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ 'മതപരിത്യാഗം' (കുഫ്റ്) എന്ന അധ്യായത്തിൽ എണ്ണിപറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പത്ത് കാര്യങ്ങളാണ്. ശൈഖുൽ ഇസ്'ലാം മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റഹിമ.) തന്റെ ഗ്രന്ഥത്തിൽ അത് ഇങ്ങനെ വിശദമാക്കിയിട്ടുണ്ട്:
1- ശിർക്ക്- (അല്ലാഹുവിന്റെ കൂടെ നബിമാർ, ഔലിയാക്കൾ, ജാറങ്ങൾ, ബിംബങ്ങൾ തുടങ്ങിയവക്കും ആരാധനയുടെ ഇനങ്ങളായ: വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി, അറവ്… തുടങ്ങിയവ അർപ്പിച്ച്) അല്ലാഹുവിനുള്ള ആരാധനയിൽ മറ്റുള്ളവരെ പങ്ക് (ശിർക്ക്) ചേർത്താൽ (ഒരു മുസ്'ലിം കാഫിറാകും). അല്ലാഹു പറയുന്നു: തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ് ഖുർആൻ 4 :48, 116 അല്ലാഹു പറയുന്നു: ''അല്ലാഹുവിന് (അർപ്പിക്കുന്ന) ആരാധനയിൽ മറ്റുള്ളവരെ വല്ലവനും പങ്ക് - ശിർക്ക് ചേർക്കുന്ന പക്ഷം അവന്ന് തീർച്ചയായും അല്ലാഹു സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല.'' ഖുർആൻ 5: 72 ജിന്നുകൾക്കും (നബിമാർക്കും, ഔലിയാക്കൾക്കും, പിശാചുക്കൾക്കും), ജാറങ്ങൾക്കും ബലിയർപ്പിക്കുന്നത് ശിർക്കാകുന്നത് പോലെതന്നെ അല്ലാഹു അല്ലാത്ത മറ്റ് എല്ലാവർക്കുമുള്ള ബലിയും ശിർക്കിൽ പെട്ടതുതന്നെ ആകുന്നു
2- അല്ലാഹുവിലേക്ക് അടുപ്പബന്ധമുണ്ടാക്കുവാൻ വേണ്ടി മധ്യസ്ഥൻമാരെ (ഖബറിൽ മറവുചെയ്ത ഔലിയ, നബിമാർ, ശഹീദായവർ തുടങ്ങിയവരെ) സ്വീകരിക്കുക, ആ മധ്യസ്ഥൻമാരോട് പ്രാർത്ഥിക്കുക, അവരോട് ശഫാഅത് - ശുപാർശ ചോദിക്കുക, അവരിൽ തവക്കുൽ - ഭരമേല്പിക്കുക തുടങ്ങിയവ കുഫ്റ് ആകുന്നു (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നത് ആകുന്നു). ഈ മതവിധിയിൽ ഇജ്മാഅ് (എല്ലാ പണ്ഡിതൻമാരും ഒത്തൊരുമിച്ച് എടുത്ത വിധി) ഉണ്ട്.
ബഹുദൈവാരാധകരെ സത്യനിഷേധികളായി പ്രഖ്യാപിക്കാത്തതും അവരുടെ അവിശ്വാസത്തെ സംശയിക്കുന്നതും അവരുടെ സിദ്ധാന്തം ശരിവെക്കുന്നതും കുഫ്റ് ആകുന്നു
4- മുഹമ്മദ് നബിﷺയുടെ ചര്യയേക്കാൾ ഉത്തമമാണ് മറ്റാരുടെയെങ്കിലും ചര്യ എന്ന് വിശ്വസിക്കുക, അതുപോലെ നബിﷺയുടെ വിധിയേക്കാളും (ഖുർആൻ, ഹദീസ് നേക്കാളും) മറ്റാരുടെയെങ്കിലും വിധി ഉത്തമമാണെന്ന് വിശ്വസിക്കുക. നബിﷺയുടെ വിധിയേക്കാൾ ത്വാഗൂത്തുകളുടെ (അല്ലാഹുവല്ലാത്തവരുടെ) വിധിയെ ശ്രേഷ്ഠമാക്കൽ തുടങ്ങിയവ (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നു).
5- മുഹമ്മദ് നബിﷺ കൊണ്ടുവന്ന ഏതെങ്കിലും ഒരു കാര്യത്തെ (ഖുർആനിലെയും, ഹദീസിലെയും നിയമങ്ങളെ - വചനങ്ങളെ) വെറുക്കുകയോ, എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്യുക, ആ വെറുപ്പോടെ അവൻ/അവൾ അത് (ഖുർആനിലെയും, ഹദീസിലെയും നിയമങ്ങൾ) പ്രവർത്തിച്ചാലും കാഫിർ ആകും (ഒരു മുസ്'ലിം കാഫിറാകും).
6- മുഹമ്മദ് നബിﷺ കൊണ്ടുവന്ന ദീനിൽ (ഇസ്'ലാമിൽ) ഉൾപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തെയോ, അതിലെ നന്മക്ക് പ്രതിഫലം കിട്ടുന്നതിനേയോ, അതിലെ പാപത്തിന് ശിക്ഷ കിട്ടുന്നതിനേയോ പരിഹസിക്കുകയും പുഛിക്കുകയും ചെയ്യുന്നത് കുഫ്റാകുന്നു (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നു). അതിനുള്ള തെളിവ് താഴെ വരുന്ന സൂക്തമാണ് ''പറയുക: 'അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയും (ഖുർആനിനെയും, ഹദീസിനെയും, ഇസ്'ലാമിക വിധി - ചിഹ്നങ്ങളെയും) ആണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങൾ ഒഴിവുകഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങൾ അവിശ്വസിച്ചു (കാഫിറായി) കഴിഞ്ഞിരിക്കുന്നു'.'' ഖുർആൻ 9: 65-66
8- സിഹ്റ് (മാരണം), ഇത് ചെയ്യുകയാണെങ്കിൽ കുഫ്റ് ആകുന്നു (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നു). ''എന്നാൽ ഏതൊരാൾക്ക് (സിഹ്ർ-മാരണം) പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാൽ (ഞങ്ങളിൽ നിന്ന് ഈ സിഹ്ർ-മാരണം പഠിച്ച് അത് ഉപയോഗിച്ച് നിങ്ങൾ) ദൈവനിഷേധത്തിൽ ഏർപ്പെടരുത് എന്ന് അവർ (മലക്കുകളായ ഹാറൂത്തും മാറൂത്തും) പറഞ്ഞുകൊടുക്കാതിരുന്നില്ല.'' ഖുർആൻ 2: 102
8- മുശ്രിക്കുകളോട് യോജിക്കുകയും, മുസ്'ലീങ്ങൾക്ക് എതിരിൽ അവരെ സഹായിക്കുകയും ചെയ്യുക എന്നത് കുഫ്റ് ആകുന്നു (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നു). അതിനുള്ള തെളിവ്: ''നിങ്ങൾ (മുസ്'ലീങ്ങൾ) ആരെങ്കിലും അവരെ (ജൂത-ക്രിസ്ത്യാനികളെ, ബിംബ - ജാറ ആരാധകരെ സ്നേഹിതൻമാരായും, സംരക്ഷകരായും, സഹായികളായും) ഉറ്റമിത്രങ്ങൾ - ഔലിയ ആയി സ്വീകരിക്കുന്ന പക്ഷം അവനും (ആ മുസ്'ലിമും) അവരിൽ പെട്ടവൻ തന്നെയാണ്. അക്രമികൾ (ആ തെറ്റ് ചെയ്യുന്നവർ, അനീതി പ്രവർത്തിക്കുന്നവർ, ബിംബ - ജാറ ആരാധകർ) ആയ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.'' ഖുർആൻ 5: 51
9. മുസാ നബി عليه السلامയുടെ ശരീഅത്ത് (മത നിയമം) ഖളിര് عليه السلام ന് ബാധകമല്ലാത്തത് പോലെ മുഹമ്മദ്ﷺയുടെ ശരീഅത്ത് (മത നിയമം) ആർക്കെങ്കിലും ബാധകമല്ല എന്ന് വിശ്വസിക്കുകയാണെങ്കിൽ അവൻ കാഫിറായി (അവിശ്വാസിയായി). ഞാൻ (ശൈഖ് ഫൗസാൻ) പറയുന്നു: സൂഫിസത്തിൽ (വഴികേടിലായ മുസ്'ലീകളിൽ) അതിര് കവിഞ്ഞ ആളുകൾ നമസ്കാരത്തിലും (മറ്റും) പ്രവാചകൻﷺയെ പിൻപറ്റാതെ അവരുടെ സ്വന്തം ഇച്ഛക്ക് ചേരുന്ന രൂപത്തിൽ കർമ്മങ്ങൾ അനുഷ്ഠിക്കാം എന്ന് വിധിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നതും ഈ ഗണത്തിൽ പെടുന്നതാണ്.
10- ഇസ്'ലാംമതം പഠിക്കുകയോ, ജീവിതത്തിൽ പകർത്തുകയോ ചെയ്യാൻ ശ്രമിക്കാതെ ഇസ്'ലാംമതത്തെ അവഗണിക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുക കുഫ്റ് ആകുന്നു (ഒരു മുസ്'ലിം കാഫിറാകുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നു). അതിനുള്ള തെളിവ് ''കാഫിറുകളാകട്ടെ (സത്യനിഷേധികളാകട്ടെ) തങ്ങൾക്ക് താക്കീത് നൽകപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.'' ഖുർആൻ 46: 3 ''തന്റെ റബ്ബിന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളെപ്പറ്റി ഉൽബോധനം നൽകപ്പെട്ടിട്ട് അവയിൽ നിന്ന് തിരിഞ്ഞു കളഞ്ഞവനെക്കാൾ അക്രമിയായി ആരുണ്ട്? തീർച്ചയായും അത്തരം മുജ്രിമുകളുടെ (കാഫിറുകൾ, സത്യനിഷേധികൾ, ബിംബ - ജാറ ആരാധകർ, പാപികൾ തുടങ്ങിയവരുടെ) പേരിൽ നാം ശിക്ഷാ നടപടിയെടുക്കുന്നതാണ്.'' ഖുർആൻ 32: 22
ശൈഖ് മുഹമ്മദ്ബ്നുൽ അബ്ദു അൽ-വഹാബ് (റഹിമ.) പറയുന്നു ഈ കാര്യങ്ങളെല്ലാംതന്നെ ആരെങ്കിലും തമാശയോടെയാണെങ്കിലും, ഗൗരവത്തോടെയാണെങ്കിലും, ഭയത്താലാണെങ്കിലും പ്രവർത്തിച്ചാൽ വളരെ അപകടം നിറഞ്ഞതാണ്. ഇതിൽനിന്ന് നിർബ്ബന്ധിതാവസ്ഥയിൽ മാത്രമെ ഒഴിവുള്ളൂ. എന്നാൽ പല മുസ്'ലീങ്ങളും ഈ തെറ്റിൽ പെട്ട് പോകുന്നുണ്ട്! അതുകൊണ്ട് മുഴുവൻ മുസ്'ലീങ്ങളെയും ഇതിനെ സംബന്ധിച്ച് ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. താൻ സ്വന്തം അതിൽ പെട്ട് പോകുന്നത് സൂക്ഷിക്കേണ്ടതുമുണ്ട്. അല്ലാഹുവിന്റെ കോപം ലഭിക്കുന്നതിൽ നിന്നും, അവന്റെ വേദനയേറിയ ശിക്ഷ ലഭിക്കുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു. (അഊദുബി-അല്ലാഹ്).
3- മത നിയമം:
മത നിയമത്തിൽ അനുവദനീയമാക്കലും, നിഷിദ്ധമാക്കലും അല്ലാഹുവിന്റെ അധികാരത്തിൽപ്പെട്ടത്
التشريع - മത നിയമം: അല്ലാഹുവിന്റെ അധികാരത്തിൽ ഉൾപ്പെട്ടതാണ് മതനിയമ നിർമ്മാണം, ഇതുകൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു തന്റെ അടിമകൾക്ക് (മനുഷ്യർക്ക്) ജീവിതനേർവഴിയായി ഇറക്കുന്ന വിശ്വാസത്തിനും, പെരുമാറ്റചട്ടത്തിനും, മറ്റു കർമ്മങ്ങൾക്കുമായി (മുഹമ്മദ്ﷺയിലൂടെ) അവതരിപ്പിച്ചിട്ടുള്ള നിയമങ്ങളാണ്. അതിൽ, ഹറാം (വിലക്കപ്പെട്ടത്), ഹലാൽ (അനുവദിക്കപ്പെട്ടത്) ആയ കാര്യങ്ങൾ ഉൾപ്പെടുന്നു. അല്ലാഹു അനുവദനീയമാക്കിയത് (ഹലാൽ) അല്ലാതെ മറ്റൊന്നും അനുവദനീയം (ഹലാൽ) ആക്കുവാനും; അല്ലാഹു നിഷിദ്ധമാക്കിയത് (ഹറാം) അല്ലാതെ മറ്റൊന്നും നിഷിദ്ധം (ഹറാം) ആക്കുവാനും ആർക്കും അധികാരമില്ല. അല്ലാഹു പറയുന്നു ''നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ (വ്യാമോഹത്തിന്റെ) അടിസ്ഥാനത്തിൽ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം).'' ഖുർആൻ 16: 116 അല്ലാഹു പറയുന്നു: ''പറയുക: 'അല്ലാഹു നിങ്ങൾക്ക് ഇറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതിൽ (ചിലത്) നിങ്ങൾ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവും ആക്കിയിരിക്കുന്നു.' പറയുക: 'അല്ലാഹുവാണോ നിങ്ങൾക്ക് (അത് നിഷിദ്ധവും - അനുവദനീയവും ആക്കുന്നതിന്) അനുവാദം തന്നത്? അതല്ല, നിങ്ങൾ അല്ലാഹുവിന്റെ പേരിൽ (കള്ളം) കെട്ടിച്ചമയ്ക്കുകയാണോ?'' ഖുർആൻ 10: 59
വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും തെളിവില്ലാതെ ഹറാം (വിലക്കപ്പെട്ടത്) - ഹലാൽ (അനുവദിക്കപ്പെട്ടത്) ആക്കുന്നത് അല്ലാഹു വിരോധിച്ചിരിക്കുന്നു. മാത്രമല്ല അങ്ങിനെ ചെയ്യുന്നത് അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടിച്ചമയ്ക്കൽ (വൻപാപം) ആകുന്നു. ആരെങ്കിലും (ഖുർആനിൽ നിന്നും ഹദീസിൽ നിന്നും) തെളിവില്ലാതെ ഒരു കാര്യം ഹറാം (വിലക്കപ്പെട്ടത്) എന്നും, അല്ലെങ്കിൽ ഹലാൽ (അനുവദിക്കപ്പെട്ടത്) എന്നും മാറ്റിമറിക്കുന്നത് അവൻ സ്വയം തന്നെ, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട (റുബൂബിയ്യഃയിൽ ഉൾപ്പെടുന്ന) ശരീഅത്തിന്റെ (മതനിയമത്തിന്റെ) നിർമ്മാണ അധികാരത്തിൽ അല്ലാഹുവിൽ പങ്ക് - ശിർക്ക് ചേർക്കുന്ന വിശ്വാസമാണ് സ്വീകരിക്കുന്നത്! അല്ലാഹു പറയുന്നു ''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതത്തിൽ അവർക്ക് അനുവദിച്ചു കൊടുത്ത വല്ല പങ്കാളികളും (വ്യാജ ദൈവങ്ങൾ) അവർക്കുണ്ടോ?'' ഖുർആൻ 42: 21
അല്ലാഹു അല്ലാത്ത വല്ല മതനിയമ (ശരീഅത്ത്) നിർമ്മാതാവിനെ ആരെങ്കിലും അംഗീകരിക്കുകയും, ആ ശരീഅത്തിനോട് (മതനിയമത്തിനോട്) യോജിക്കുകയും, അത് അനുസരിക്കുകയും ചെയ്യുകയാണെങ്കിൽ അവൻ (അല്ലാഹുവിന്റെ റുബൂബിയ്യഃയിൽ ഉൾപ്പെടുന്ന ശരീഅത്ത് നിർമ്മാണ അധികാരത്തിൽ) അല്ലാഹുവിനോടൊപ്പം പുതിയ ശരീഅത്ത് നിർമ്മാതാവിനെ പങ്ക് - ശിർക്ക് ചേർക്കുന്ന വിശ്വാസമാണ് സ്വീകരിക്കുന്നത്! അല്ലാഹു പറയുന്നു: ''നിങ്ങൾ അവരെ (ഹലാലിനെ ഹറാമും, ഹറാമിനെ ഹലാലും ആക്കി ശൈത്താന്റെ പ്രചോദനത്താൽ ദുർവ്യാഖ്യാനിക്കുന്ന പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും, മതനേതാക്കൻമാരെയും) അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ മുശ്രിക്ക് (അല്ലാഹുവിന്റെ മതനിയമ നിർമ്മാണ അധികാരത്തിൽ പങ്ക് - ശിർക്ക് ചേർക്കുന്ന വിശ്വാസം ഉള്ളവർ) ആയിപ്പോകും.'' ഖുർആൻ 6: 121
അതായത് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും, (നേരെ തിരിച്ച് അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും) ചെയ്യുന്നവരെ അനുസരിക്കുകയോ (അവരുടെ ആ നിയമം അംഗീകരിക്കുകയൊ) ചെയ്താൽ അവൻ/അവൾ ഒരു മുശ്രിക്ക് (അഥവാ, അല്ലാഹുവിന്റെ മതനിയമനിർമ്മാണ അധികാരത്തിൽ പങ്കുകാരെ ചേർത്തു വിശ്വസിക്കുന്നവർ) ആകുന്നതാണ്!. അതായത്, അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കുന്ന പുരോഹിതൻമാരെയും, മതനേതാക്കൻമാരെയും, (പണ്ഡിതൻമാരെയും) അനുസരിക്കുന്നവർ അല്ലാഹുവല്ലാത്തവരെ റബ്ബുകൾ ആക്കിയവരാണെന്ന് അല്ലാഹു പറയുന്നു (അഥവാ, അല്ലാഹുവിന്റെ മതനിയമനിർമ്മാണ അധികാരത്തിൽ പങ്കുകാരെ ചേർത്തു വിശ്വസിക്കുന്നവർ ആകുന്നു), അല്ലാഹു പറയുന്നു: 'അവരുടെ (ജൂത-ക്രിസ്ത്യാനികളുടെ) പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മർയമിന്റെ മകനായ മസീഹ് (ഈസാ(عليه السلام))നെയും അല്ലാഹുവിന് പുറമെ അവർ (ജൂത-ക്രിസ്ത്യാനികൾ) റബ്ബുകളായി സ്വീകരിച്ചു, (അഥവാ, ഈ പണ്ഡിതൻമാർ സ്വന്തം ഇഷ്ടപ്രകാരം അല്ലാഹു ഹലാലാക്കിയത് ഹറാമും, അല്ലാഹു ഹറാമാക്കിയത് ഹലാലും ആക്കിയപ്പോൾ അതിൽ അവരെ അനുസരിച്ചുകൊണ്ട് ജൂത-ക്രിസ്ത്യാനികൾ അല്ലാഹുവിന് എതിർ പ്രവർത്തിച്ചു, അപ്രകാരം ഈസാ(عليه السلام)നെ ദൈവമായും അവർ സ്വയം സ്വീകരിച്ചു). എന്നാൽ ഏകദൈവത്തെ (അല്ലാഹുവിനെ മാത്രം) ആരാധിക്കാൻ മാത്രമായിരുന്നു (തൗറാത്തിലൂടെയും, ഇഞ്ചീലിലൂടെയും) അവർ കല്പിക്കപ്പെട്ടിരുന്നത്. 'ലാ ഇലാഹ ഇല്ലാ ഹുവ' - ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ (അല്ലാഹുവല്ലാതെ) യാതൊരു ദൈവവുമില്ല. അവർ ആരാധനയിൽ ശിർക്ക് - പങ്ക് ചേർക്കുന്നവരിൽ നിന്ന് അവൻ (അല്ലാഹു) എത്രയോ പരിശുദ്ധൻ!'' ഖുർആൻ 9: 31
''ഒരിക്കൽ നബിﷺ ഈ ഖുർആൻ സൂക്തം (അവരുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മർയമിന്റെ മകനായ മസീഹിനെ (ഈസാ നബിعليه السلامനെ)യും അല്ലാഹുവിന് പുറമെ അവർ റബ്ബുകൾ (ദൈവം, ദൈവിക നിയമങ്ങൾ സ്വന്തം ഇച്ഛക്കനുസൃതം മാറ്റിമറിക്കുന്ന റബ്ബിമാർ - പുരോഹിതൻമാർ) ആയി സ്വീകരിച്ചു.) (ഖുർആൻ 9: 31) ഓതിയപ്പോൾ, അദ്യ്യ് رَضِيَ اللَّهُ عَنْهُ നബിﷺയോടു പറഞ്ഞു: 'അവർ (ആ ക്രിസ്ത്യാനികൾ) അവരെ (ആ പുരോഹിതൻമാരെയും, പണ്ഡിതൻമാരെയും) ആരാധിച്ചിരുന്നില്ല' (എന്ന്), അപ്പോൾ നബിﷺ പറഞ്ഞു, 'തീർച്ചയായും അവർ ആരാധിച്ചു; എങ്ങിനെയെന്നാൽ, അവർ (ആ പുരോഹിതൻമാരും, റബ്ബിമാരും - പണ്ഡിതൻമാരും) ഹലാൽ (അല്ലാഹു അനുവദനീയമാക്കിയത്, അവരുടെ സ്വന്തം ഇഷ്ടപ്രകാരം) ഹറാമും (നിഷിദ്ധവും); നേരെ മറിച്ചും ആക്കിയപ്പോൾ അവർ (ആ ക്രിസ്ത്യാനികൾ) അതു സ്വീകരിച്ചു! അതു തന്നെയാണ് അവർക്കുള്ള (ആ പുരോഹിതൻമാർക്കും, പണ്ഡിതൻമാർക്കുമുള്ള) ആരാധന (അഥവാ, ശിർക്ക്).'' തിർമിദി
'അല്ലാഹുവിന്റെ നിയമങ്ങളെ എതിർക്കുന്ന മതവിധി നൽകുന്ന മതപണ്ഡിതൻമാരെയും, മതനേതാക്കളെയും (മതസംഘടനയേയും) അനുസരിക്കുന്നത് അല്ലാഹുവിനെ കൂടാതെ അവർക്കുള്ള ഒരു ആരാധനയും, അല്ലാഹു ഒരിക്കലും പൊറുത്തുതരാത്ത വലിയ പാപമായ ശിർക്കിൽ പെട്ടതുമാണ്! അല്ലാഹു (ഖുർആൻ 9:31-ാം) സൂക്തത്തിന്റെ അവസാനം അതാണ് പറയുന്നത്: ''എന്നാൽ ഏകദൈവത്തെ (അല്ലാഹുവിനെ) ആരാധിക്കാൻ മാത്രമായിരുന്നു (തൗറാത്തിലൂടെയും, ഇഞ്ചീലിലൂടെയും) അവർ (ജൂത-ക്രിസ്ത്യാനികൾ) കല്പിക്കപ്പെട്ടിരുന്നത്. 'ലാ ഇലാഹ ഇല്ലാ ഹുവ' - ആരാധിക്കപ്പെടാൻ അർഹനായി അവനല്ലാതെ (അല്ലാഹുവല്ലാതെ) യാതൊരു ദൈവവുമില്ല. അവർ ആരാധനയിൽ ശിർക്ക് - പങ്ക് ചേർക്കുന്നവരിൽ നിന്ന് അവൻ (അല്ലാഹു) എത്രയോ പരിശുദ്ധൻ!''
ഇതുപോലെ തന്നെയാണ് താഴെ വരുന്ന സൂക്തവും ''അല്ലാഹുവിന്റെ നാമം ('ബിസ്മി അല്ലാഹ്' എന്ന് മൃഗങ്ങളെ അറുക്കുമ്പോൾ) ഉച്ചരിക്കപ്പെടാത്ത (മാംസ)ത്തിൽ നിന്ന് (ഓ വിശ്വാസികളെ,) നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മം (ഒരുപാപവും, അല്ലാഹുവിനോടുള്ള അനുസരണക്കേടും) ആകുന്നു. നിങ്ങളോട് തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ (മനുഷ്യരിൽ നിന്നുള്ള) അവരുടെ മിത്രങ്ങൾക്ക് തീർച്ചയായും ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ (ഹലാലിനെ ഹറാമും, ഹറാമിനെ ഹലാലും ആക്കി ശൈത്താന്റെ പ്രചോദനത്താൽ ദുർവ്യാഖ്യാനിക്കുന്ന പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും, മതനേതാക്കൻമാരെയും) അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ മുശ്രിക്ക് (അല്ലാഹുവിന്റെ മതനിയമ നിർമ്മാണ അധികാരത്തിൽ ശിർക്ക് ചേർക്കുന്ന വിശ്വാസം ഉള്ളവർ) ആയിപ്പോകും.'' ഖുർആൻ 6: 121
മതനേതാക്കളെ അന്ധമായി പിൻപറ്റിയ (തഖ്ലീദ് ചെയ്ത അഥവാ, നബിﷺ പഠിപ്പിച്ച തെളിവുകളില്ലാതെ പിൻപറ്റിയ) അധിക മുസ്'ലീങ്ങൾക്കും ഈ തെറ്റ് പറ്റിയിട്ടുണ്ട്!! ആരെയാണോ അന്ധമായി പിൻപറ്റുന്നത് അവർ തെളിവിന് (വിശുദ്ധ ഖുർആനിനും, ഹദീസിനും) എതിരായി വല്ല കാര്യങ്ങളും പറയുമ്പോൾ അതിന് തെളിവ് ഖുർആനും, ഹദീസും) അന്വേഷിക്കാതെ അവരെ അന്ധമായി പിൻപറ്റിയ കാരണത്താൽ തന്നെ ആ മുസ്'ലീങ്ങൾ ഈ ശിർക്കിൽ (അഥവാ, അല്ലാഹുവിന്റെ മതനിയമനിർമ്മാണ അധികാരത്തിൽ പങ്കു -ശിർക്ക് ചേർത്തു വിശ്വസിക്കുന്നവരിൽ) അകപ്പെട്ട് പോയിട്ടുണ്ട്.'' ശൈഖ് അബ്ദു അൽ-റഹ്മാൻ ബ്നു ഹസൻ (റഹിമ.)യുടെ ഉദ്ധരണികൾ ഇവിടെ അവസാനിക്കുന്നു.
ഇസ്'ലാംമതത്തിൽ അല്ലാഹുവിന്റെ മതനിയമങ്ങൾ മാത്രം സ്വീകരിക്കേണ്ടതും, അതല്ലാത്ത മറ്റു മതനിയമങ്ങൾ വെടിയേണ്ടതും സത്യസാക്ഷ്യ വചനത്തിന്റെ (ശഹാദത്ത് കലിമയുടെ) നിബന്ധനയിൽ ഉൾപ്പെട്ടതാകുന്നു. അല്ലാഹുവിൽ അഭയം തേടുന്നു.
4. ഇബാദത്തിന്റെ (ആരാധനയുടെ) അർത്ഥവും, ഇനങ്ങളും
1- ഇബാദത്തിന്റെ (ആരാധനയുടെ) അർത്ഥം:
ആരാധനയുടെ അടിസ്ഥാനഘടകങ്ങൾ അല്ലാഹുവിനോടുള്ള അനുസരണവും, അല്ലാഹുവിന്റെ നിയമങ്ങൾക്ക് കീഴൊതുങ്ങലുമാണ്.
ഇസ്'ലാംമതത്തിൽ ഇബാദത്തിന് ഒരുപാട് നിർവ്വചനം കാണാം, എങ്കിലും ഒരേ ആശയങ്ങളെയാണ് അവയെല്ലാം സൂചിപ്പിക്കുന്നത്.
ഒരു നിർവ്വചനം, ആരാധന എന്നാൽ: ''അല്ലാഹു കല്പിച്ച കാര്യങ്ങൾ പ്രവാചകൻﷺയെ അനുകരിച്ച് കൊണ്ട് (പ്രവാചകൻﷺ കാണിച്ചുതന്ന അതേ രൂപത്തിൽ) ജീവിതത്തിൽ പകർത്തി അല്ലാഹുവിനെ അനുസരിക്കുക'' എന്നതാണ്.
മറ്റൊരു നിർവ്വചനം, ആരാധന എന്നാൽ: ''അല്ലാഹുവിന്റെ നിയമങ്ങൾ വിശ്വസിച്ചും, പ്രഖ്യാപിച്ചും, പ്രവർത്തിച്ചും) അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കുക, അത് അല്ലാഹുവിനെ വളരെയധികം സ്നേഹത്തോടെയും അങ്ങേയറ്റം അനുസരണത്തോടെയും ആയിരിക്കുക.''
ഇബാദത്ത് (ആരാധന) എന്നത് വിവിധ അവയവങ്ങൾ കൊണ്ട് ചെയ്യുന്നവയായി തരം തിരിക്കാം. അല്ലാഹുവിനോടുള്ള സ്നേഹം, അല്ലാഹുവിലുള്ള പ്രതീക്ഷ, അല്ലാഹുവിനോടുള്ള ഭയം, അല്ലാഹുവിൽ തവക്കുൽ (വിശ്വസിച്ച് ഭരമേൽപ്പിക്കൽ), അല്ലാഹുവിലുള്ള ഭയഭക്തി… തുടങ്ങിയവ ഹൃദയം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ (ഇബാദത്തിൽ) ഉൾപ്പെടുന്നു. തസ്ബീഹ് (അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കൽ), തഹ്ലീൽ (ലാഇലാഹ ഇല്ല അല്ലാഹ് ഉരുവിടൽ), തക്ബീർ (അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കൽ), ഹംദ് (അല്ലാഹുവിന് സ്തുതിയും, നന്ദിയും അർപ്പിക്കൽ), ശുക്റ് (അല്ലാഹുവിന് നന്ദി അർപ്പിക്കൽ)… എന്നിവ നാവും, ഹൃദയവും കൊണ്ടുള്ള ആരാധനകളാണ്.
നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ്. എന്നിവ ഹൃദയവും മറ്റു ബാഹ്യശരീരവും കൊണ്ടുള്ള ആരാധനകളാകുന്നു. ഇങ്ങനെ നാവ്, ഹൃദയം, ബാഹ്യശരീരം എന്നിവകൊണ്ട് ചെയ്യേണ്ട മറ്റു ധാരാളം ആരാധനകളുടെ ഇനങ്ങളും നമുക്ക് കാണാവുന്നതാണ്.
അല്ലാഹുവിന് ഈ ഇബാദത്ത് (ആരാധനകൾ) ചെയ്യുവാൻ വേണ്ടിയാണ് അല്ലാഹു സൃഷ്ടികളെ (മനുഷ്യരെ, ജിന്നിനെ) സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു ''ജിന്നുവർഗ്ഗത്തെയും മനുഷ്യവർഗ്ഗത്തെയും എന്നെ (അല്ലാഹുവിനെ മാത്രം) ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ (അല്ലാഹു) സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽ നിന്ന് (അവർക്കും അതുപോലെ എന്റെ മറ്റു സൃഷ്ടികൾക്കും) ഉപജീവനം ഒന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് (അഥവാ, അവർക്കും അതുപോലെ എന്റെ മറ്റു സൃഷ്ടികൾക്കും) ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നതിൽ ശക്തനും പ്രബലനും.'' തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും. ഖുർആൻ 51: 56-58
അല്ലാഹുവിന് മാത്രം ആരാധനകളുടെ എല്ലാ ഇനങ്ങളും അർപ്പിക്കുക എന്നതാണ് അല്ലാഹു ജിന്നുകളെയും മർഷ്യരെയും സൃഷ്ടിച്ചതിന്റെ ഉദ്ദേശൃം. എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ അടിമകളായത് കൊണ്ട് അവർക്ക് അല്ലാഹുവിനെ ആശ്രയിച്ചേ തീരൂ - എന്നാൽ അല്ലാഹുവിന് സൃഷ്ടികളെ ആശ്രയിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ മതനിയമം അനുസരിച്ച് (എല്ലാ സൃഷ്ടികളും അവരുടെ ആവശൃങ്ങൾ അല്ലാഹുവിനോട് ചോദിച്ച് അവനോട് പ്രാർത്ഥിച്ചുകൊണ്ട്) അവർ അല്ലാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കണം. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നതിന്ന് വിസമ്മതിച്ചാൽ അവൻ അഹങ്കാരി (മുതകബ്ബിർ, കാഫിർ) ആണ്; ആരെങ്കിലും അല്ലാഹുവിനെയും, അവനോടൊപ്പം മറ്റാരെയെങ്കിലും (ഔലിയ, നബി, ബിംബം…) ആരാധിച്ചാൽ അവൻ മുശ്രിക്ക് (ബിംബാരാധകൻ) ആകുന്നു; ആരെങ്കിലും ശരീഅത്ത് (നബി(ﷺ) പഠിപ്പിച്ച നിയമം) അനുസരിച്ചല്ലാതെ അല്ലാഹുവിനെ ആരാധിക്കുന്നവനായാൽ അവൻ ദീനിൽ മുബ്തദിഅ് (ബിദ്അത്തുണ്ടാക്കിയവൻ, വഴികേടിലായവൻ) ആകുന്നു. ആരാണോ ശരീഅത്ത് (നബി(ﷺ) പഠിപ്പിച്ച നിയമം) അനുസരിച്ച് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത് അവൻ ഒരു ഇസ്'ലാമിക വിശ്വാസിയും, മുവഹ്ഹിദ് (ഇസ്'ലാമിക ഏകദൈവാരാധകനും) ആകുന്നു
2- ഇബാദത്തിന്റെ (ആരാധനയുടെ) ഇനങ്ങളും, സമ്പൂർണതയും:
ഇബാദത്തിന്റെ (ആരാധനയുടെ) ഇനങ്ങൾ ധാരാളമുണ്ട്. അതിൽ നാവുകൊണ്ടും, ഹൃദയംകൊണ്ടും, മറ്റു ബാഹൃശരീരം കൊണ്ടും (ഇസ്'ലാമികനിയമങ്ങൾ അനുസരിച്ച്) പ്രകടമായി ചെയ്യുന്ന അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ മുഴുവൻ ഇനങ്ങളും ഉൾപ്പെടും, അതുപോലെ ഹൃദയംകൊണ്ട് മാത്രം ചെയ്യുന്നതും ഉൾകൊള്ളുന്നു. ദിക്റുകള്, തസ്ബീഹ്, തഹ്ലീൽ, വിശുദ്ധ ഖുർആൻ പാരായണം, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, നന്മകല്പിക്കൽ, തിന്മവിരോധിക്കൽ, ബന്ധുക്കൾക്കും - അനാഥകൾക്കും - സാധുക്കൾക്കും - വഴിയാത്രക്കാർക്കും മറ്റും നന്മചെയ്യൽ, അതുപോലെ (ഏറ്റവും കൂടുതൽ) അല്ലാഹുവിനെ സ്നേഹിക്കലും , (അല്ലാഹുവിനുവേണ്ടി അതിൽ കുറഞ്ഞ) സ്നേഹം നബി(ﷺ)യെ (നബി ചരൃയെ) സ്നേഹിക്കുകയും, അല്ലാഹുവിനെ ഭയപ്പെടൽ, അല്ലാഹുവിനോട് പശ്ചാതപിച്ച് പാപമോചനം തേടൽ, മതകർമ്മങ്ങൾ ആത്മാർത്ഥതയോടെ അല്ലാഹുവിന് നിഷ്കളങ്കമാക്കൽ, ഖളാഅ്-ഖദറിൽ (പ്രശ്നങ്ങൾ നേരിട്ടാൽ നാം ചെയ്ത പാപത്തിന് അല്ലാഹുവിനോട് പശ്ചാതപിച്ച് പാപമോചനം തേടി രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ച്) ക്ഷമിക്കുക, അല്ലാഹുവിനോട (രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ച്) അല്ലാഹുവിൽ ഭരമേല്പിക്കുക, അല്ലാഹുവിന്റെ കാരുണൃം പ്രതീക്ഷിക്കുക, അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുക തുടങ്ങിയവയെല്ലാം ആരാധനയാകുന്നു. (എന്നാൽ, ഇതെല്ലാം ആരാധനയായി തീരണമെങ്കിൽ അയാൾ ആദൃം നിർബന്ധ ആരാധനയായ: ഇസ്'ലാമിന്റെ അഞ്ച് റുകുനുകൾ (ഇസ്'ലാം കാരൃങ്ങൾ) പ്രാവർത്തികമാക്കിക്കൊണ്ട് ജീവിക്കണം. അഥവാ, ശഹാദത്ത് കലിമ - തൗഹീദ് (അല്ലാഹുവിനെ മാത്രം ആരാധിക്കുകയും; അല്ലാഹുവല്ലാത്തവർക്ക് അഥവാ, ഔലിയാക്കൾക്കും, നബിമാർക്കും, ബിംബങ്ങൾക്കും മറ്റും വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി-അറവ് തുടങ്ങിയ ആരാധനയുടെ ഇനങ്ങൾ അർപ്പിക്കാതിരിക്കണം), മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ ദൂതർ ആണെന്നും അംഗീകരിച്ച് (നബി(ﷺ) പഠിപ്പിച്ച തത്ത്വപ്രകാരം മാത്രം അല്ലാഹുവിനെ ആരാധിക്കുകയും, ജീവിക്കുകയും) നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവ കൃതൃമായി നിർവ്വഹിക്കുകയും ചെയ്യുന്നവരുടെ മറ്റുകർമ്മങ്ങൾ മാത്രമെ (അല്ലാഹുവിൽ നിന്ന് പ്രതിഫലം ഉദ്ദേശിച്ച് ഇസ്'ലാമികനിയമങ്ങൾ അനുസരിച്ച് ചെയ്യുകയാണെങ്കിൽ) ആരാധനയായി തീരുകയുള്ളു!).
5. അല്ലാഹുവിനുള്ള ആരാധനയെ നിർണ്ണയിക്കുന്നതിലുള്ള തെറ്റായ ധാരണകൾ
ആരാധനകൾ توقيفية - തൗഖീഫിയഃ (നിർണ്ണിതം, തീർപ്പുകൽപ്പിക്കപ്പെട്ടത്, തീരുമാനിക്കപ്പെട്ടത്) ആകുന്നു
അതായത് ഖുർആനിൽ നിന്നോ, സുന്നത്തിൽ (ഹദീസിൽ) നിന്നോ വ്യക്തമായ തെളിവില്ലാതെ ആരാധനകൾ ഒന്നും തന്നെ അനുഷ്ഠിക്കാൻ പാടില്ല. മതനിയമങ്ങൾ (ഖുർആൻ, ഹദീസ്) അനുശാസിക്കാത്ത മതാചാരം ആരെങ്കിലും ചെയ്യുകയാണെങ്കിൽ അത് ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം) ആകുന്നു, അതുകൊണ്ട് അത് നിഷേധിക്കേണ്ടതാണ്. അതാണ് പ്രവാചകൻﷺ പറയുന്നത്: ''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല (സൽ)കർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.'' ബുഖാരി, മുസ്'ലിം അതായത്, അവൻ ആ പുതുതായി കൊണ്ടുവന്ന അനുഷ്ഠാനകർമ്മം നിരസിക്കേണ്ടതാണ്, അവനിൽ നിന്ന് അത് സ്വീകരിക്കാൻ പാടില്ല. മാത്രമല്ല, അവൻ കുറ്റക്കാരനുമാണ്. കാരണം അത് തിന്മയാണ്, അത് (അല്ലാഹുവും അവന്റെ റസൂലും നിർണ്ണയിച്ച) മതനിയമം അനുസരിക്കലല്ല, (മറിച്ച് അത് ധിക്കരിക്കലാണ്!). മത നിയമം (ഖുർആനും, ഹദീസും) അംഗീകരിക്കുന്ന ആരാധനകൾ മധ്യരൂപത്തിലാകുന്നു, അഥവാ, ആ അനുഷ്ഠാനം ഏറ്റവും ശരിയായ (ഖുർആനും, ഹദീസും നിർണ്ണയിച്ച) മാർഗരേഖയിലൂടെ ഉള്ളതാകുന്നു. അത് വിട്ടുവീഴ്ചയുടെയും സാവകാശത്തിന്റെയും, അതിര് കവിയലിന്റെയും കാഠിന്യത്തിന്റെയും ഇടയിലുള്ള മധ്യരൂപത്തിലുമാകുന്നു. അല്ലാഹു തന്റെ ദൂതനായ നബിﷺയോട് പറയുന്നു ''ആകയാൽ (ഓ മുഹമ്മദ്ﷺ!) നീ കല്പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിനോട്) പശ്ചാത്തപിച്ചവരും (സ്വഹാബികളും, വിശ്വാസികളും) നേരായ മാർഗത്തിൽ (ഇസ്'ലാമിക ഏകദൈവ വിശ്വാസത്തിൽ) നിലകൊള്ളുക. നിങ്ങൾ അതിര് (അല്ലാഹുവിന്റെ നിയമപരിധി) വിട്ട് പ്രവർത്തിക്കരുത്.'' ഖുർആൻ 11: 112
ആരാധനയുടെ മാർഗരേഖ എന്താണെന്ന് വളരെ വ്യക്തമായി ഈ സൂക്തം വരച്ച് കാണിക്കുന്നു. അത് മധ്യരൂപത്തിൽ തന്റെ ആരാധനകളിൽ ശരിയായി തുടർന്നുകൊണ്ട് പോകുക എന്നാണ്. അതിൽ അതിര് കവിയലോ, അവഗണനയോ ഇല്ല. നിന്നോട് ശറഅ് (മതനിയമം) കല്പിച്ചതുപോലെ പ്രവർത്തിക്കുക എന്ന് ഈ സൂക്തത്തിൽ പറഞ്ഞിട്ട് വീണ്ടും ഒന്നുകൂടി വ്യക്തമായി ഉറപ്പിച്ച് പറയുകയാണ്: وَلاَ تَطْغَوْا (അതിര് കവിയരുത്) എന്ന്. الطغيان എന്ന് പറഞ്ഞാൽ പരിധിലംഘിച്ച് അതിര് കവിയുകയും, കാഠിന്യം കാണിക്കുകയും ചെയ്യുക എന്നാണ്, അതാണ് അതിര് കവിയൽ എന്നത് ഒരിക്കൽ തന്റെ സ്വഹാബാക്കളിൽ മൂന്നാളുകൾ അവരുടെ സൽക്കർമ്മങ്ങൾ കുറഞ്ഞ് പോയിട്ടുണ്ട് എന്ന് മനസ്സിലാക്കി പരസ്പരം സംസാരിച്ച കാര്യങ്ങൾ പ്രവാചകൻﷺ അറിയുകയുണ്ടായി. അവരിൽ ഒന്നാമൻ പറഞ്ഞു: ''ഞാൻ എന്നും നോമ്പ് അനുഷ്ഠിക്കും, ഒരിക്കലും നോമ്പൊഴിവാക്കുകയില്ല,'' രണ്ടാമൻ പറഞ്ഞു: ''ഞാൻ ഉറങ്ങാതെ രാത്രി മുഴുവനും നമസ്കരിക്കും.'' മൂന്നാമത്തെ വ്യക്തി പറഞ്ഞത്: ''ഞാൻ വിവാഹം കഴിക്കുകയില്ല'' എന്നുമാണ് (കാരണം, അത് മതകർമ്മങ്ങളെ തളർത്തും എന്ന് അവർ തെറ്റിദ്ധരിച്ചു!!). അപ്പോൾ പ്രവാചകൻﷺ പറയുകയുണ്ടായി ''നിങ്ങളാണോ ഇങ്ങനെയെല്ലാം പറഞ്ഞത്? അല്ലാഹു തന്നെയാണ് സത്യം! ഞാൻ (പ്രവാചകൻﷺ) ആണ് നിങ്ങളിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ ഭയപ്പെടുന്നതും - ഭയഭക്തിയുള്ളവനും, എന്നാൽ ഞാൻ (ചില ദിവസം) നോമ്പനുഷ്ടിക്കുകയും - (ചില ദിവസം) നോമ്പനുഷ്ടിക്കാതിരിക്കുകയും ചെയ്യാറുണ്ട്, ഞാൻ (രാത്രി) നിന്ന് നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ട്, ഞാൻ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുമുണ്ട് (അഥവാ, ഇതെല്ലാം എന്റെ മതകർമ്മങ്ങളെ തളർത്തുന്നില്ല!!), 'ആരെങ്കിലും എന്റെ (നബിﷺയുടെ) സുന്നത്തിൽ (നബി ചര്യയിൽ) അതിരുകവിഞ്ഞാൽ അവൻ എന്നിൽ പെട്ടവൻ (ശരിയായ മുസ്'ലിം) അല്ല.'' (ബുഖാരിയും മുസ്'ലിമും റിപ്പോർട്ട് ചെയ്ത ഹദീസ്)
ഇബാദത്തിന്റെ (ആരാധനയുടെ) അനുഷ്ഠാനത്തിൽ ഇന്ന് ജനങ്ങളെ നമുക്ക് (പ്രധാനമായും) രണ്ട് ഇനങ്ങളിലായി കാണാവുന്നതാണ്:
ഒന്നാമത്തെ വിഭാഗം: എന്താണ് ശരിയായ ആരാധനയെന്ന് മനസ്സിലാക്കുന്നതിൽ വീഴ്ച വരുത്തുകയും, അത് നിർവ്വഹിക്കുന്നതിൽ അലസതയും, അലംഭാവവും കാണിക്കുകയും ചെയ്യുന്നതോടൊപ്പം ധാരാളം അനുഷ്ഠാനങ്ങളെ പാടെ അവഗണിക്കുകയും ചെയ്ത് ചില അനുഷ്ഠാനകർമ്മങ്ങളിൽ മാത്രം ആരാധനയെ പരിമിതപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്! അഥവാ, പള്ളികളിൽ മാത്രം ഇബാദത്തിനെ (ആരാധനയെ) പരിമിതപ്പെടുത്തുകയും, വീടുകളിലും, ഓഫീസുകളിലും, കച്ചവടങ്ങളിലും, റോഡുകളിലും, പെരുമാറ്റങ്ങളിലും, രാഷ്ട്രീയത്തിലും, തർക്കങ്ങൾ പരിഹരിക്കുന്നതിലും, ജീവിതത്തിന്റെ മറ്റുമേഖലകളിലും മതത്തെ അകറ്റി നിറുത്തുകയാണ് അവർ ചെയ്തത്!!
പള്ളികൾക്ക് അതിന്റെതായ ശ്രേഷ്ഠതകളും, പ്രത്യേകതകളും ഉണ്ട്, അവിടെ അഞ്ച് നേരത്തെ നമസ്കാരം സംഘമായി (പുരുഷൻമാർ) നിർബ്ബന്ധമായും നിർവ്വഹിക്കേണ്ടതുണ്ട്, അതുപോലെ, ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും ഇസ്'ലാമിന്റെ നിയമങ്ങളും, വിധിവിലക്കുകളും ഉണ്ട്. അത് പള്ളിക്കുള്ളിലും, പുറത്തും ഓരോ മുസ്'ലിമും പാലിക്കേണ്ടതുണ്ട്.
രണ്ടാമത്തെ വിഭാഗം: അതിര് കവിയുന്നതിലേക്ക് എത്തിക്കുന്ന രൂപത്തിൽ ആരാധനകളിൽ കാഠിന്യം കാണിക്കുക. അങ്ങിനെ ഐഛികമായ (സുന്നത്തായ) കാര്യങ്ങൾ നിർബ്ബന്ധം (ഫർള്) ആക്കുന്നതിലേക്കും, അനുവദനീയം (ഹലാൽ) ആയ കാര്യങ്ങൾ നിഷിദ്ധം (ഹറാം) ആക്കുന്നതിലേക്കും എത്തിക്കുകയാണ് ഈ വിഭാഗം ചെയ്യുന്നത്!! ഇവരുടെ വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിക്കാത്ത ആളുകളെ വഴിപിഴച്ചവരെന്നും, തെറ്റിപ്പോയവരെന്നും അവർ മുദ്രകുത്തുകയും ചെയ്യുന്നു. എന്നാൽ ഏറ്റവും ഉത്തമമായ മാർഗം മുഹമ്മദ്ﷺയുടെ മാർഗമാണ്, കാര്യങ്ങളിൽ ഏറ്റവും മ്ളേഛമായത് അതിൽ പുതുതായുണ്ടാക്കിയതും ആകുന്നു.
6. ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങൾ
തീർച്ചയായും ആരാധനകൾ മൂന്ന് അടിസ്ഥാന സ്തംഭങ്ങളിലാണ് നിലനിൽക്കുന്നത്. അവ: അല്ലാഹുവിനോടുള്ള ഹുബ്ബ് (സ്നേഹം) ഖൗഫ് (ഭയം) - റജാഅ് (പ്രതീക്ഷ) എന്നിവയാണ്.
ആരാധനകളിൽ അല്ലാഹുവിനോടുള്ള ഇഷ്ടവും, ഭയവും പ്രതീക്ഷയും ഉൾകൊള്ളേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ (ഒരുകൂട്ടം ആളുകൾ).'' ഖുർആൻ 5: 54 അല്ലാഹു പറയുന്നു: ''എന്നാൽ വിശ്വസിക്കുന്നവർ - സത്യവിശ്വാസികൾ (മറ്റ് എന്തിനെക്കാളും - മറ്റാരെക്കാളും അധികമായി) അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.'' ഖുർആൻ 2: 165
പ്രവാചകൻമാരുടെയും, ദൂതൻമാരുടെയും, (സച്ചരിതരുടെയും) വിശേഷണങ്ങളായി അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ''തീർച്ചയായും അവർ (പ്രവാചകൻമാർ) ഖൈറാത്തിൽ (സൽക്കർമങ്ങൾക്ക്, ഉത്തമകാര്യങ്ങൾക്ക്) ധൃതികാണിക്കുകയും, പ്രതീക്ഷിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് (അല്ലാഹുവോട്) പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് (അല്ലാഹുവിനോട്) താഴ്മ കാണിക്കുന്നവരും ആയിരുന്നു. ഖുർആൻ 21: 90
ശൈഖുൽ ഇസ്'ലാം (ഇബ്നു തൈമിയ്യഃ റഹിമ.) ഉദ്ധരിക്കുന്നു: ചില സലഫു സ്വാലിഹീങ്ങൾ (പൂർവ്വകാല സച്ചരിതർ) പറഞ്ഞു: '(അല്ലാഹുവിനോടുള്ള ഇഷ്ടം) ഹുബ്ബ് കൊണ്ട് മാത്രം ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുകയാണെങ്കിൽ അവർ ദൈവനിഷേധിയാണ് (കാരണം, അല്ലാഹുവെ പേടിക്കാതിരിക്കലും, പ്രതീക്ഷിക്കാതിരിക്കലും നിഷേധത്തിൽ ഉൾപ്പെടുന്നു), ആരെങ്കിലും റജാഅ് (അല്ലാഹുവിനോടുള്ള പ്രതീക്ഷ) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കിൽ അവൻ മുർജിഅ് (വഴികേടിലായ ഒരു വിഭാഗം) ആകുന്നു (കാരണം, അല്ലാഹുവെ സ്നേഹിക്കാതിരിക്കലും നിഷേധത്തിൽ ഉൾപ്പെടുന്നു), ആരെങ്കിലും ഖൗഫ് (അല്ലാഹുവിനോടുള്ള ഭയം) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കിൽ അവൻ ഹറൂറ് (ഖവാരിജ് - വഴികേടിലായ മറ്റൊരു വിഭാഗം) ആകുന്നു. എന്നാൽ ആരാണോ ഹുബ്ബ് (ഏറ്റവും കൂടുതൽ അല്ലാഹുവിനോടുള്ള ഇഷ്ടവും), റജാഅ് (ഏറ്റവും കൂടുതൽ അല്ലാഹുവിലുള്ള പ്രതീക്ഷയും), ഖൗഫ് (ഏറ്റവും കൂടുതൽ അല്ലാഹുവിനോടുള്ള ഭയവും) എന്നീ മൂന്ന് സ്തംഭങ്ങൾ കൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നത്, എങ്കിൽ അവനാണ് യഥാർത്ഥവിശ്വാസിയും, ഒരു മുവഹ്ഹിദ് (ഇസ്'ലാമിക ഏകദൈവാരാധകൻ)ഉം അദ്ദേഹം (ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യഃ റഹിമ.) വീണ്ടും പറയുന്നു: 'അല്ലാഹുവിന്റെ ഇസ്'ലാംമതമെന്ന് പറഞ്ഞാൽ: അല്ലാഹുവിനെ ആരാധിക്കലും, അവനെ അനുസരിക്കലും, അവന് കീഴ്വണങ്ങലും ആകുന്നു, ഇബാദത്തിന്റെ (ആരാധനയുടെ) അടിസ്ഥാന തത്വം:îالذُل (അല്ലാഹുവിന്റെ മുമ്പിൽ എളിമയുള്ളവനാവുക, നിസ്സാരത കാണിക്കുക) എന്നതാകുന്നു. ഇബാദത്ത് (ആരാധന) എന്നതിൽ 'ഹുബ്ബ്' (ഇഷ്ട)ത്തിന്റെ ആശയവും, 'ദുല്ലി'ന്റെ (നിസ്സാരനാവുക, എളിമയുള്ളവനാവുക എന്ന) ആശയവും ഉൾകൊള്ളണമെന്ന് കല്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ അല്ലാഹുവിന്റെ മുന്നിൽ താൻ അങ്ങേയറ്റം നിസ്സാരനാണ് എന്നതിന്റെയും, അല്ലാഹുവിനോടുള്ള അങ്ങേയറ്റം ഇഷ്ടവും ഉൾകൊള്ളുന്ന ഒരു തത്ത്വമാണ് ഇബാദത്ത് (ആരാധന). ഇതിന് ഉദാഹരണം: ഒരാൾ കീഴ്വണങ്ങുകയും (നിസ്സാരത കാട്ടുകയും), എന്നാൽ കീഴ്വണങ്ങുന്നവനെ വെറുക്കുകയും ചെയ്യുകയാണെങ്കിൽ അവൻ ആരാധന ചെയ്യുന്നവനായി തീരുകയില്ല, അതുപോലെ ഒരാൾ തന്റെ മക്കളെയും, സുഹൃത്തുക്കളെയും ഇഷ്ടപ്പെടുന്നത് പോലെ കീഴ്വണങ്ങുന്നവനെ ഇഷ്ടപ്പെടുക മാത്രം ചെയ്യുകയും, എന്നാൽ കീഴ്വണങ്ങാതിരിക്കുകയും ചെയ്യുകയാ ണെങ്കിലും അവൻ ആരാധന ചെയ്യുന്നവനായി തീരുകയില്ല. അതുകൊണ്ട് തന്നെ അല്ലാഹുവിനെ ആരാധിക്കുമ്പോൾ ഈ രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ മതിയാവില്ല, മറിച്ച് രണ്ട് കാര്യങ്ങൾ (ഏറ്റവും കൂടുതൽ ഇഷ്ടവും, അങ്ങേഅറ്റത്തെ കീഴ്വണക്കവും) ഒരുപോലെ ഉണ്ടാവേണ്ടതുണ്ട്. എല്ലാറ്റിനേക്കാളും കൂടുതൽ അല്ലാഹുവിനോട് ആയിരിക്കണം അവന് ഇഷ്ടം ഉണ്ടാകേണ്ടതും, എല്ലാറ്റിനേക്കാളും കൂടുതൽ അല്ലാഹു ആയിരിക്കണം അവന് ഉന്നതനായിട്ടുള്ളവനും, മാത്രമല്ല അങ്ങേഅറ്റത്തെ കീഴ്വണങ്ങലും (എളിമയും), ഏറ്റവും കൂടുതൽ ഇഷ്ടവും അല്ലാഹുവിന് മാത്രമായിരിക്കുകയും വേണം…'' ഇതാണ് ആരാധനയുടെ നിർബ്ബന്ധ കാര്യങ്ങൾ ഇബ്നു തൈമിയ്യഃ റഹിമയുടെ ഉദ്ധരണി ഇവിടെ അവസാനിക്കുന്നു
ഇബ്നുൽ ഖയ്യിം (റഹിമ.) തന്റെ നൂനിയ്യഃ എന്ന പദ്യ സമാഹാരത്തിൽ പറയുന്നു:
''അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹത്തിന്റെ കൂടെ തന്റെ അങ്ങേയറ്റത്തെ എളിമയും (നിസ്സാരതയും) കൂടിയതാകുന്നു പരമകാരുണികനുള്ള (അല്ലാഹുവിനുള്ള) അടിമയുടെ ആരാധന,
ഇവ രണ്ടുമാണ് ആരാധനയുടെ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങൾ, ഇവ രണ്ടിലുമാണ് ആരാധനയുടെ ഗോളങ്ങൾ കറങ്ങി കൊണ്ടിരിക്കുക, ആ രണ്ട് ഘടകങ്ങളും ശരിയാവുന്നത് വരെ അത് (ആരാധന) യഥാർത്ഥ രൂപത്തിൽ കറങ്ങുകയില്ല,
അതിന്റെ (ഗോളങ്ങൾ കറങ്ങുന്നതിന്റെ, ആരാധനയുടെ) ഭ്രമണപഥം - മാർഗ്ഗരേഖ അല്ലാഹുവിന്റെ ദൂതൻﷺയുടെ കല്പനകളാണ്, ദേഹേച്ഛകളല്ല, പിശാചിന്റെയോ, മനസ്സുകളുടേയോ കല്പനകളുമല്ല!''
ഗോളങ്ങൾ അവയുടെ അച്ചുതണ്ടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നതിനോടാണ് ഇബ്നുൽ ഖയ്യിം (റഹിമ.) ആരാധനയുടെ അനുഷ്ഠാനത്തെ സാദൃശ്യപ്പെടുത്തിയത്, അത് സ്നേഹിക്കപ്പെടുന്നവനോട് (അല്ലാഹുവിനോട്) ഉള്ള സ്നേഹം കൊണ്ടും, അവന്റെ മുന്നിൽ താൻ വളരെ നിസ്സാരനാണെന്ന ബോധം കൊണ്ടും കറങ്ങി കൊണ്ടിരിക്കുകയാണ്, സ്നേഹിക്കപ്പെടുന്നവൻ അല്ലാഹുവാകുന്നു. അതുപോലെ ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നത് ആരാധനയെന്ന ഗോളങ്ങളുടെ കറക്കം നബിﷺയുടെ കല്പനക്ക് അനുസരിച്ചാകുന്നു, അതല്ലാതെ ദേഹേഛകളോ, മനസ്സുകളോ, പിശാചുക്കളോ കല്പിക്കുന്നത് അനുസരിച്ചല്ല. നബിﷺയുടെ നിയമങ്ങളാണ് ആരാധനയുടെ ഗോളങ്ങളുടെ ഭ്രമണപഥം - മാർഗ്ഗരേഖ, അതല്ലാതെ ബിദ്അത്തുകളോ (പുതുതായി നിർമ്മിക്കപ്പെട്ട വഴികേടുകളോ), കെട്ടുകഥകളോ, ദേഹേഛകളോ പൂർവ്വികരെ പിൻപറ്റുന്നതോ അല്ല.
മൂന്ന്: തൗഹീദ് അൽ-അസ്മാഇ വ-അൽ-സ്സിഫാത്ത്
അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ഭാഗം 1 പ്രമാണങ്ങളായ വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ (ഹദീസിൽ) നിന്നും അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ കുറിക്കുന്ന തെളിവുകൾ
ഭാഗം 2 അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളിൽ അഹ്ലുസ്സുന്നത്തി വൽ മാഅഃയുടെ മൻഹജ് (വിശ്വാസ രീതിശാസ്ത്രം)
ഭാഗം 3 അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ നിഷേധിക്കുന്നവർക്കുള്ള മറുപടി
ഒന്ന്: പ്രമാണങ്ങളായ വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ (ഹദീസിൽ) നിന്നും അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ കുറിക്കുന്ന തെളിവുകൾ
1. ഖുർആനിൽ നിന്നും സുന്നത്തിൽ (ഹദീസിൽ) നിന്നും അതിനുള്ള തെളിവുകൾ:
തൗഹീദിന് മൂന്ന് ഇനങ്ങളുണ്ടെന്ന് നാം മുകളിൽ പറയുകയുണ്ടായി. അൽ-തൗഹീദ് അല്റുബൂബിയ്യഃ, അൽ-തൗഹീദ് അല്ഉലൂഹിയ്യഃ, അൽ-തൗഹീദ് അൽ-അസ്മാഇ വ-അൽ-സ്സിഫാത്ത് എന്നിവയാണത്. ആദ്യത്തെ രണ്ട് ഇനങ്ങൾക്കും നാം അല്പം തെളിവുകളും വിശദമാക്കിയിട്ടുണ്ട്.
ഇനി മൂന്നാമതായി പറഞ്ഞ അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളിലുള്ള ഏകത്വത്തിനാണ് അല്പം തെളിവുകൾ വിശദമാക്കുവാൻ നാം ഉദ്ദേശിക്കുന്നത് ''അല്ലാഹുവിന് 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല - ഭംഗിയുള്ള - പ്രൗഢിയുള്ള - ഉൽകൃഷ്ടമായ - മഹത്വമുള്ള) പേരുകളുണ്ട്, അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവന്റെ (അല്ലാഹുവിന്റെ) പേരുകളിൽ അവിശ്വസിക്കുകയും (അതിന്റെ പരിശുദ്ധിക്ക് യോജിക്കാത്തത് പറയുകയും) അതിനെ തട്ടിക്കളയുകയും ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ട് നിങ്ങൾ വിട്ടുകളയുക (ഒഴിവാക്കുക). അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും.'' ഖുർആൻ 7: 180
ഈ സൂക്തത്തിൽ തനിക്ക് നാമങ്ങളുണ്ടെന്ന് അല്ലാഹു സ്ഥാപിക്കുന്നു, അത് ഭംഗിയുള്ളതും, ഉൽകൃഷ്ടമായതും (പ്രൗഢിയുള്ളതും) ആണെന്ന് പറയുകയും, അവകൊണ്ട് അവനെ വിളിച്ച് പ്രാർത്ഥിക്കുവാൻ കല്പിക്കുകയും ചെയ്യുന്നു يا الله (യാ അല്ലാഹ്! - അല്ലാഹുവെ يا رحمن (യാ റഹ്മാൻ! - പരമ കാരുണികനായ റബ്ബേ!), يا رحيم (യാ റഹീം! - കരുണാനിധിയായ റബ്ബേ!), يا حي (യാ ഹയ്യ്! - എന്നെന്നും ജീവിച്ചിരിക്കുന്ന റബ്ബേ!), ?? ???? (യാ ഖയ്യൂം! - എല്ലാം നിയന്ത്രിക്കുന്ന റബ്ബേ!) يا رب العالمين (യാ റബ്ബു അൽ-ആലമീൻ! - ലോകരക്ഷിതാവായ റബ്ബേ!) എന്നിങ്ങനെ വിളിച്ച് പ്രാർത്ഥിക്കാവുന്നതാണ്. അതുപോലെ, അല്ലാഹുവിന്റെ നാമങ്ങളെ നിഷേധിക്കുന്നവർക്കെതിരെ താക്കീത് നൽകുകയും, അവർ സത്യത്തിൽ നിന്ന് വ്യതിചലിച്ച് പോയവരാണെന്ന് ഈ സൂക്തത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുകൂടാതെ, ആരെങ്കിലും അല്ലാഹുവിന്റെ നാമങ്ങളെ നിഷേധിക്കുകയോ, അതിന്റെ പരിശുദ്ധിക്ക് ചേരാത്ത വിധത്തിൽ അതിനെ വ്യാഖ്യാനിക്കുകയൊ, അതിനെ അതിന്റെ ആശയത്തിൽ നിന്ന് തെറ്റിക്കുകയൊ ആണെങ്കിൽ അവരുടെ അത്തരം ദുഷ്കൃത്യത്തിന് അല്ലാഹു ശിക്ഷ നൽകുക തന്നെ ചെയ്യുമെന്ന് താക്കീത് നൽകുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു: ''അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും - മറ്റൊരു ആരാധ്യനും ഇല്ല തന്നെ. അവന്റെതാകുന്നു 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല - ഭംഗിയുള്ള - പ്രൗഢിയുള്ള - ഉൽകൃഷ്ടമായ - മഹത്വമുള്ള) നാമങ്ങൾ.'' ഖുർആൻ 20: 8 ''(അല്ലാഹു), അവനല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും ഇല്ലാത്തവനായ (ഏക ആരാധ്യൻ - ഏക ദൈവം ആയ) അല്ലാഹുവാണ് അവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും - മറ്റൊരു ദൈവവും ഇല്ലാത്തവനായ (ഏക ആരാധ്യൻ - ഏക ദൈവം ആയ) അല്ലാഹു ആകുന്നു അവൻ. രാജാധികാരമുള്ളവനും പരമപരിശു ദ്ധനും സമാധാനം നൽകുന്നവനും അഭയം നൽകുന്നവനും മേല്നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവൻ (അല്ലാഹു). അവർ ആരാധനയിൽ പങ്ക് - ശിർക്ക് ചേർക്കുന്നവരിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ! (എല്ലാ വസ്തുക്കളുടെയും) സ്രഷ്ടാവും നിർമ്മാതാവും രൂപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ. അവന് (അല്ലാഹുവിന്) 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല - ഭംഗിയുള്ള - പ്രൗഢിയുള്ള - ഉൽകൃഷ്ടമായ - മഹത്വമുള്ള) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ മുഴുവൻ അവന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.'' ഖുർആൻ 59: 22-24
ഈ ഖുർആൻ സൂക്തങ്ങൾ അല്ലാഹുവിന് നാമങ്ങളുണ്ടെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു
അല്ലാഹുവിന് 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല ഭംഗിയുള്ള -പ്രൗഢിയുള്ള - മഹത്വമുള്ള) നാമങ്ങളുണ്ടെന്ന് പ്രവാചകൻﷺയുടെ സുന്നത്തും വ്യക്തമാക്കുന്നു, അത് ശ്രദ്ധിക്കുക: അബൂഹുറയ്റ(رَضِيَ اللَّهُ عَنْهُവിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''തീർച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റി ഒൻപത് നാമങ്ങളുണ്ട്, നൂറിൽ ഒന്ന് കുറവ്, ആരെങ്കിലും അത് എണ്ണി കണക്കാക്കിയാൽ (അഥവാ അതിന്റെ അർത്ഥങ്ങളിൽ പൂർണ്ണമായി വിശ്വസിക്കുകയും, അത് അംഗീകരിക്കുകയും ചെയ്താൽ) അവൻ സ്വർഗത്തിൽ പ്രവേശിച്ചു'.'' ബുഖാരി: 6410, മുസ്'ലിം: 2677 എന്നാൽ, അല്ലാഹുവിന്റെ നാമങ്ങൾ ഈ എണ്ണത്തിൽ പരിമിതമല്ല, അല്ലാഹുവിന് വേറെയും നാമങ്ങളുണ്ട്. ഒരു ഹദീസിൽ പറയുന്നത് നോക്കുക: അബ്ദുല്ലാഇബ്നു മസ്ഊദ്(رَضِيَ اللَّهُ عَنْهُ)പറയുന്നു: നബിﷺപറഞ്ഞു: 'നീ (അല്ലാഹു) സ്വയം തന്നെ നിനക്ക് (അല്ലാഹുവിന്) നാമകരണം ചെയ്ത നാമം കൊണ്ടും, അല്ലെങ്കിൽ നീ നിന്റെ ഗ്രന്ഥത്തിൽ (വിശുദ്ധ ഖുർആനിൽ) ഇറക്കിയ നാമങ്ങൾ കൊണ്ടും, അല്ലെങ്കിൽ നിന്റെ സൃഷ്ടികളിൽ ഒരു സൃഷ്ടി മുഖേന നീ പഠിപ്പിച്ച നാമങ്ങൾക്കും, നിന്റെ അദൃശ്യ ജ്ഞാനത്തിൽ നീ തിരഞ്ഞെടുത്ത നിന്റെ നാമങ്ങൾ കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു, വിശുദ്ധ ഖുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തം (കുളിർമ) ആക്കേണമേ…'' ദൈവത്തിന്റെ നാമങ്ങൾ തൊണ്ണൂറ്റി ഒമ്പതിൽ ഒതുങ്ങുന്നില്ല എന്ന് ഇത് സൂചിപ്പിക്കുന്നു. ഈ തൊണ്ണൂറ്റി ഒമ്പത് നാമങ്ങൾ പഠിക്കുകയും അവകൊണ്ട് അവനോട് പ്രാർത്ഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവൻ സ്വർഗത്തിൽ പ്രവേശിക്കും, അത് അവർക്ക് ഒരു പ്രത്യേകതയായിരിക്കും അല്ലാഹുവിന്റെ ഓരോ നാമങ്ങളും ഓരോ വിശേഷണങ്ങൾ ഉൾകൊള്ളുന്നുണ്ട്. ഉദാഹരണം: العليم (ഏറ്റവും കൂടുതൽ അറിവുള്ളവൻ) എന്നത് العلم (അറിവ്) എന്ന വിശേഷണത്തേയും, الحكيم (യുക്തിമാൻ) എന്നത് الحكمة (യുക്തി) എന്ന വിശേഷണത്തേയും, والسَّميعُ البصير (എല്ലാം കേൾക്കുന്നവനും, എല്ലാം കാണുന്നവനും) എന്നീ നാമങ്ങൾ السمع والبصر (കേൾവി, കാഴ്ച) എന്നീ വിശേഷണങ്ങളെയും സൂചിപ്പിക്കുന്നു. ഇതുപോലെ അല്ലാഹുവിന്റെ ഓരോ നാമങ്ങളും ഓരോ വിശേഷണങ്ങൾ ഉൾകൊള്ളുന്നുണ്ട്. അല്ലാഹു പറയുന്നു ''പറയുക: അത് - കാര്യം, അല്ലാഹു ഏകനാകുന്നു. അല്ലാഹു അൽ-സ്സ്വമദ് അല്ലാഹുവിനെ (പ്രപഞ്ചത്തിലെ) സർവ്വസൃഷ്ടികളും ആശ്രയിക്കുന്നു - അല്ലാഹു സ്വയംപര്യാപ്തനായവനും - (തിന്നുകയൊ കുടിക്കുകയൊ ചെയ്യാത്തവനും), (ഏകനായ) യജമാനനും (ആയ ദൈവം) അത്രെ . അവൻ (അല്ലാഹു ഒരു സന്താനത്തെയും) ജനിപ്പിച്ചിട്ടില്ല; അവൻ (അല്ലാഹു ആരുടെയും സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായി യാതൊരുവനും (യാതൊന്നും) ഇല്ല - (അല്ലാഹുവിനു സമാനമായി യാതൊന്നുമില്ല)'.'' ഖുർആൻ 112: 1-4
അനസ്(رَضِيَ اللَّهُ عَنْهُ)നിവേദനം: ''അൻസാരികളിൽപ്പെട്ട ഒരാൾ മസ്ജിദ് ഖുബായിൽ ഇമാമായിരുന്നു. അദ്ദേഹം നമസ്കാരത്തിൽ ഖിറാഅത്ത് ആരംഭിക്കുമ്പോഴെല്ലാം 'ഖുൽ-ഹുവ അല്ലാഹു അഹദ്…' എന്ന സൂറത്ത് പാരായണം ചെയ്യും. അതിനുശേഷമാണ് മറ്റേതെങ്കിലും സൂറത്ത് പാരായണം ചെയ്തിരുന്നത്. എല്ലാ റക്അത്തിലും ഇങ്ങനെതന്നെ അദ്ദേഹം ചെയ്തിരുന്നു. ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കൾ എപ്പോഴും ഈ അദ്ധ്യായം കൊണ്ടാണല്ലൊ ആരംഭിക്കുന്നത്. അതുകൊണ്ട് മതിയാക്കാതെ കൂടെ തന്നെ വേറെ സൂറത്തും പാരായണം ചെയ്യുന്നു. അതിനാൽ ഒന്നുകിൽ താങ്കൾ ഇതുമാത്രം പാരായണം ചെയ്യുക. അല്ലെങ്കിൽ അതൊഴിവാക്കി മറ്റേതെങ്കിലുമൊന്ന് പാരായണം ചെയ്യുക.' അപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാനത് ഒഴിവാക്കുകയില്ല. അത് നിലനിർത്തി തന്നെ ഞാൻ ഇമാമു നിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നിൽക്കാം, നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ ഒഴിയുകയും ചെയ്യുന്നു.' അവരിൽ ഏറ്റവും ശ്രേഷ്ഠനായിട്ടാണ് അദ്ദേഹത്തെ അവർ കണ്ടിരുന്നത്, അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ഇമാമായി നിൽക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ നബിﷺയെ സമീപിച്ച് ഈ വിവരമറിയിച്ചു. പ്രവാചകൻﷺ അദ്ദേഹത്തെ വിളിച്ച് ചോദിച്ചു: 'താങ്കളുടെ കൂട്ടുകാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നതിന് താങ്കൾക്കെന്താണ് തടസ്സം?', എല്ലാ റക്അത്തിലും ഈ സൂറത്തു നിർബന്ധമെന്നപോലെ നിലനിർത്താൻ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?'. അദ്ദേഹം പറഞ്ഞു: 'തീർച്ചയായും ഞാൻ ആ സൂറത്തിനെ ഏറെ ഇഷ്ടപ്പെടുന്നു.' പ്രവാചകൻﷺ പറഞ്ഞു: 'താങ്കൾക്ക് അതിനോടുള്ള ഇഷ്ടമത്രെ താങ്കളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചത്.' ബുഖാരി:
''ആയിശാ(رَضِيَ اللَّهُ عَنْها) നിവേദനം ചെയ്യുന്നു: നബിﷺ ഒരാളെ യുദ്ധത്തിനുള്ള പടയാളികളോടൊപ്പം അയക്കുകയുണ്ടായി, അദ്ദേഹം തന്റെ കൂടെയുള്ളവരുമായി നമസ്കരിക്കുമ്പോഴൊക്കെ 'ഖുൽ ഹുവല്ലാഹു അഹദ്' എന്ന സൂറത്ത് പാരായണം ചെയ്ത് കൊണ്ടാണ് ഖിറാഅത്ത് അവസാനിപ്പിക്കാറുള്ളത്. അങ്ങിനെ അവർ മടങ്ങി വന്നപ്പോൾ പ്രവാചകൻﷺയോട് ഈ കാര്യം ഉണർത്തി. അപ്പോൾ പ്രവാചകൻﷺ അവരോട് പറയുകയുണ്ടായി: 'നിങ്ങൾ അദ്ദേഹത്തോട് ചോദിക്കുക, എന്ത്കൊണ്ടാണ് അയാൾ അങ്ങിനെ ചെയ്യുന്നതെന്ന്?' (അങ്ങിനെ അവർ അദ്ദേഹത്തോട് ചോദിച്ചു), അപ്പോൾ അയാൾ പറഞ്ഞു: 'അത് പരമകാരുണികനായ അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. ഞാനത് പാരായണം ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.' അപ്പോൾ നബിﷺ പറഞ്ഞു: 'അദ്ദേഹത്തെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കുക'.'' ബുഖാരി: 7375, മുസ്'ലിം: 813 അതായത് പരമകാരുണികനായ അല്ലാഹുവിന്റെ വിശേഷണങ്ങൾ ആ സൂക്തം ഉൾകൊള്ളുന്നു എന്നർത്ഥം.
അല്ലാഹുവിന്റെ വിശേഷണങ്ങളിൽ അല്ലാഹുവിന് വജ്ഹ് (മുഖം) ഉണ്ടെന്ന് അല്ലാഹു തന്നെ പറയുന്നു ''മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ റബ്ബിന്റെ വജ്ഹ് (മുഖം) അവശേഷിക്കുന്നതാണ്.'' ഖുർആൻ 55: 27
അല്ലാഹുവിന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുർആനിൽ അല്ലാഹുവിന് കൈകൾ ഉണ്ടെന്ന് പറയുന്നു: ''അല്ലാഹു പറഞ്ഞു: 'ഓ ഇബ്'ലീസ് (ശൈയ്താൻ!), എന്റെ കൈകൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ (ആദമിനെ)' സുജൂദ് ചെയ്യുന്നതിന് നിനക്കുള്ള തടസ്സം എന്താണ്?.'' ഖുർആൻ 38: 75 ''അല്ല, അവന്റെ ഇരു കൈകളും നിവർത്തപ്പെട്ടവയാകുന്നു'' ഖുർആൻ 5: 64
അതുപോലെ (സച്ചരിതരെ) അല്ലാഹു ഇഷ്ടപ്പെടുകയും, തൃപ്തിപ്പെടുകയും, (ദുഷ്പ്രവർത്തിയിൽ) കോപിക്കുകയും, ദേഷ്യപ്പെടുകയും മറ്റും ചെയ്യുമെന്ന് അല്ലാഹു തന്നെ പറയുകയാണ്, അതുപോലെ അവന്റെ പ്രവാചകൻﷺയും അത് നമ്മെ പഠിപ്പിച്ചിരിക്കുന്നു.
രണ്ട്: അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങൾക്ക് ബുദ്ധിയിൽ ഉൾക്കൊള്ളുന്ന തെളിവുകൾ
ശരീഅത്ത് സൂചിപ്പിച്ച നാമ-ഗുണവിശേഷണങ്ങളുടെയും സ്ഥിരീകരണത്തിൽ, ഇത് പറയേണ്ടതാണ്:
1- വ്യത്യസ്തവും, വൈവിധ്യവുമായ ജീവികളും, അവയുടെ നന്മക്ക് അനുയോജ്യമായ രൂപത്തിലുള്ള ക്രമീകരണവും, അവയുടെ ജൈവികമായ പ്രകൃതിയിലൂടെയുള്ള അവയുടെ സഞ്ചാരവും എല്ലാം സൂചിപ്പിക്കുന്നത് (അതിന്റെയെല്ലാം സ്രഷ്ടാവായ) അല്ലാഹുവിന്റെ മഹത്വവും, കഴിവും, അറിവും, യുക്തിയും, ഉദ്ദേശ്യവും ആകുന്നു.
2- അനുഗ്രഹം ചൊരിയൽ, നന്മ ചൊരിയൽ, ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കൽ, പ്രയാസം നീക്കൽ തുടങ്ങിയ അല്ലാഹുവിന്റെ കർമ്മങ്ങൾ സൂചിപ്പിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തെയും, ഔദാര്യത്തെയും, ഉദാരതയേയുമാണ്.
3- അല്ലാഹുവിനെ അനുസരിക്കുന്നവനെ ആദരിക്കലും, അവർക്ക് പ്രതിഫലം നൽകലും അല്ലാഹുവിന്റെ തൃപ്തിയെയും, സ്നേഹത്തെയുമാണ് സൂചിപ്പിക്കുന്നത്.
4- പാപികളെ ശിക്ഷിക്കുക, തെറ്റുകൾക്ക് പിഴയും പ്രായശ്ചിത്തവും ചുമത്തുക തുടങ്ങിയത് അല്ലാഹുവിന്റെ കോപത്തെയും, വെറുപ്പിനെയുമാണ് വ്യക്തമാക്കുന്നത്.
രണ്ട്: അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ അഹ്ലുസ്സുന്നത്തി വൽ-ജമാഅഃയുടെ മൻഹജ് (വിശ്വാസ രീതിശാസ്ത്രം):
സലഫുകളായ (പൂർവ്വകാല സഛരിതരായ) അഹ്ലുസ്സുന്നത്തി വൽ- ജമാഅഃയും, അവരെ പിന്തുടർന്നവരുടെയും മൻഹജ് (വിശ്വാസ രീതിശാസ്ത്രം) വിശുദ്ധ ഖുർആനിലും, സുന്നത്തിലും വന്നത് പ്രകാരം അല്ലാഹുവിന്റെ നാമങ്ങളെയും, വിശേഷണങ്ങളെയും വിശ്വസിക്കുക എന്നതാകുന്നു. അഹ്ലുസ്സുന്നത്തി വൽ-ജമാഅഃ സ്വീകരിച്ച ഈ രീതിശാസ്ത്രത്തിന്റെ നിബന്ധനകൾ താഴെ വിശദീകരിക്കുന്നു:
1- വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും (ഹദീസിലും) വന്നതിനനുസരിച്ച് അതിന്റെ പ്രകടമായ രൂപത്തിൽ അല്ലാഹുവിന്റെ നാമങ്ങളെയും, ഗുണവിശേഷണങ്ങളെയും, ആ പദങ്ങൾ സൂചിപ്പിക്കുന്ന ആശയങ്ങളെയും അവർ (അഹ്ലുസ്സുന്നത്തി വൽ-ജമാഅഃ) മനസ്സിലാക്കുന്നു. അതിന്റെ പ്രകടമായ രൂപങ്ങൾ എങ്ങനെയെന്ന് വ്യാഖ്യാനിക്കുകയോ, അതിന്റെ പദങ്ങളെ മാറ്റിമറിക്കുകയോ - വളച്ചൊടിക്കുകയൊ, അതുൾകൊള്ളുന്ന ആശയങ്ങൾ എങ്ങനെയെന്ന് വ്യാഖ്യാനിക്കുകയോ, (ഉദാഹരിക്കുകയൊ) അഹ്ലുസ്സുന്നത്തി വൽ-ജമാഅഃ ചെയ്യുകയില്ല
2- സൃഷ്ടികളുടെ ഒരു വിശേഷണങ്ങളോടും അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ അഹ്ലുസ്സുന്നത്തി വൽ-ജമാഅഃ സാമ്യപ്പെടുത്തുകയില്ല. അല്ലാഹു പറയുന്നു ''അവന് (അല്ലാഹുവിന്) തുല്യമായി - അവനെ പോലെ (ഉദാഹരിക്കാൻ) യാതൊന്നുമില്ല. അവൻ (അല്ലാഹു) എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനും ആകുന്നു.'' ഖുർആൻ 42: 11
3- അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളിൽ അഹ്ലുസ്സുന്നത്തി വൽ-ജമാഅഃ വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും മറികടക്കുകയില്ല. അല്ലാഹുവും അവന്റെ നബിﷺയും സ്ഥിരപ്പെടുത്തിയ നാമ-ഗുണവിശേഷണങ്ങൾ അവർ വിശ്വസിക്കുന്നു, അല്ലാഹുവും അവന്റെ നബിﷺയും നിഷേധിച്ചതിനെ അവർ നിഷേധിക്കുകയും, അല്ലാഹുവും അവന്റെ നബിﷺയും മൗനം അവലംബിച്ചതിൽ അവർ മൗനം അവലംബിക്കുകയും ചെയ്യുന്നു.
4- നാമ-ഗുണവിശേഷണങ്ങൾ വിശദമാക്കുന്ന പ്രമാണങ്ങൾ ആശയങ്ങൾ വിശദമാക്കിതരുന്ന 'മുഹകമാത്ത്' (നിയമങ്ങൾ) ആണ്, അവ 'മുതശാബിഅ്' (ഉദാഹരിക്കൽ, താരതമ്യപ്പെടുത്തൽ) അല്ല. എന്നാൽ ചിലയാളുകൾ അഹ്ലുസ്സുന്നഃയുടെ പേരിൽ കളവ് പറഞ്ഞതുപോലെ അതിന്റെ ആശയങ്ങൾ അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂവെന്ന് അഹ്ലുസുന്നത്തി വൽ-ജമാഅഃ പറയുന്നില്ല, അതുപോലെ അഹ്ലുസ്സുന്നഃയുടെ മൻഹജ് (വിശ്വാസ രീതിശാസ്ത്രം) എന്താണെന്ന് ആധുനികരായ ചില എഴുത്തുകാർക്കും രചയിതാക്കൾക്കും അറിയുകയുമില്ല.
5- അഹ്ലുസുന്നത്തി വൽ-ജമാഅഃ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളുടെ രൂപം അല്ലാഹുവിൽ വിടുന്നു (അഥവാ, വ്യാഖ്യാനിക്കുന്നില്ല), അതുപോലെ, അവർ അതിനെ സംബന്ധിച്ച് ഉപമിക്കുകയോ, വിശദീകരിക്കുകയോ ചെയ്യില്ല
മൂന്ന്: അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ നിഷേധിക്കുന്നവർക്കുള്ള മറുപടി:
അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങൾ നിഷേധിക്കുന്നവർ മൂന്ന് വിഭാഗക്കാരാണ്:
1- ജഹ്'മിയാക്കൾ: ജഹ്മ്ബ്നു സ്വഫ്വാനെ പിൻപറ്റുന്നവരാണ് ഇവർ. ഇവർ അല്ലാഹുവിന്റെ മുഴുവൻ നാമ-ഗുണവിശേഷണങ്ങളെയും നിഷേധിക്കുന്നവരാകുന്നു!
2- മുഅ്തസിലിയാക്കൾ: വാസിൽബ്നു അത്വാഅ്നെ പിൻപറ്റുന്നവരാണ് ഇക്കൂട്ടർ. ഹസനുൽ ബസ്വരി(റഹിമ.)യുടെ (മതപഠന)സദസ്സിൽ നിന്നും പിന്തിരിഞ്ഞവരാണ് ഇവർ. ഇവർ അല്ലാഹുവിന്റെ നാമങ്ങൾ അർത്ഥമില്ലാത്ത വെറും പദങ്ങളാണെന്ന രൂപത്തിൽ സ്ഥിരപ്പെടുത്തുന്നു, അങ്ങനെ മുഴുവൻ ഗുണവിശേഷണങ്ങളെയും നിഷേധിക്കുകയും ചെയ്യുന്നു!
3- അശ്അരിയാക്കൾ മാതുരിദിയാക്കൾ: ഇവരെ പിൻപറ്റുന്നവരും അല്ലാഹുവിന്റെ നാമങ്ങളെയും ചില ഗുണവിശേഷണങ്ങളെയും സ്ഥിരപ്പെടുത്തുകയും, ചിലതിനെ നിഷേധിക്കുകയും ചെയ്യുന്നു! അല്ലാഹുവിന് നാമങ്ങളും ഗുണവിശേഷണങ്ങളുമുണ്ടെന്ന് പറഞ്ഞാൽ അത് സൃഷ്ടികളോട് സാമ്യപ്പെടുത്തലാകുമെന്ന് വാദിച്ചാണ് അവർ ഇങ്ങനെ ചെയ്യുന്നത്. കാരണം സൃഷ്ടികളിൽ ചിലരെ ആ നാമങ്ങൾ കൊണ്ട് പേര് വെക്കുകയും, ചില വിശേഷണങ്ങൾ കൊണ്ട് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാണ് അവർ വാദിക്കുന്നത്. നാമങ്ങളുടെയും വിശേഷണങ്ങളുടെയും പദങ്ങളിലുള്ള സാദൃശ്യം അതിന്റെ യാഥാർത്ഥ്യത്തിലും സാദൃശ്യപ്പെടുമെന്നും അങ്ങിനെ സ്രഷ്ടാവും സൃഷ്ടികളും പരസ്പരം സാദൃശ്യപ്പെടുമെന്നും അവർ അഭിപ്രായപ്പെടുന്നു! അതുകൊണ്ട് തന്നെ താഴെ വരുന്ന രണ്ടിൽ ഒരു കാര്യം അനിവാര്യമാണെന്ന് അവർ (വ്യാജമായി) പറയുന്നു:
ഒന്ന് - അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ ഉൾകൊള്ളുന്ന പ്രമാണങ്ങളെ വ്യാഖ്യാനിക്കുക!!, ഉദാഹരണമായി الوجه മുഖം എന്നുള്ളത് ذات ഉള്ളവൻ എന്ന് ആക്കിയും; اليد കൈ എന്നുള്ളത്نعمة അനുഗ്രഹം എന്ന് ആക്കിയും അവർ (അശ്അരിയാക്കൾ, മാതുരിദിയാക്കൾ) വ്യാഖ്യാനിക്കുന്നു!
രണ്ട് - ഈ പ്രമാണങ്ങളുടെയെല്ലാം ആശയങ്ങളെ അല്ലാഹുവിലേക്ക് വിടുക. അവർ പറയുന്നത് الله أعلم ഇതിന്റെ ആശയങ്ങൾ മുഴുവനും അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ, അതുപോലെ അതിന്റെ പ്രകടമായ രൂപത്തിലല്ല അവ (നാമ-ഗുണവിശേഷണങ്ങൾ) ഉള്ളത് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
എന്നാൽ, അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ നിഷേധിച്ചവരിൽ ആദ്യമായി അറിയപ്പെട്ടത് അറബികളിലെ ചില മുശ്രിക്കുകൾ (ബിംബാരാധകർ) ആയിരുന്നു. അവരെ സംബന്ധിച്ച് അല്ലാഹു ഇറക്കിയ സൂക്തം താഴെ കൊടുക്കുന്നു: ''അപ്രകാരം നാം (അല്ലാഹു) നിന്നെ (ഓ മുഹമ്മദ്ﷺ!) ഒരു സമുദായത്തിൽ ദൂതനായി നിയോഗിച്ചിരിക്കുന്നു, അവർക്ക് മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. നിനക്ക് നാം ദിവ്യസന്ദേശമായി നൽകിയിട്ടുള്ളത് അവർക്ക് ഓതി കേൾപ്പിക്കുവാൻ വേണ്ടിയാണ് (നിന്നെ നിയോഗിച്ചത്). അവരാകട്ടെ, അൽ-റഹ്മാൻ നിൽ അല്ലാഹുവിന്റെ പരമകാരുണികൻ എന്ന നാമത്തിൽ (അല്ലാഹുവിൽ) അവിശ്വസിക്കുന്നു.'' ഖുർആൻ 13: 30
ഈ ആയത്ത് ഇറങ്ങുവാനുള്ള കാരണം, നബിﷺ മുശ്രിക്കുകളോട് (ബിംബാരാധകരോട്) 'പരമ കാരുണികൻ' എന്ന് പറഞ്ഞപ്പോൾ അവർ അതിനെ നിഷേധിക്കുകയാണ് ചെയ്തത്. അപ്പോൾ അല്ലാഹു ഈ സൂക്തം ഇറക്കി ''അവരാകട്ടെ, അൽ-റഹ്മാൻ നിൽ അല്ലാഹുവിന്റെ പരമകാരുണികൻ എന്ന നാമത്തിൽ (അല്ലാഹുവിൽ) അവിശ്വസിക്കുന്നു.'' ഇബ്നു ജരീർ പറയുന്നത് ഇത് ഹുദൈബിയ്യഃ സന്ധിയിലായിരുന്നു എന്നാണ്. ’بسم الله الرحمن الرحيم‘'പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ' എന്ന് ആ സന്ധിയിൽ എഴുത്തുകാരൻ എഴുതിയപ്പോൾ അവിടെ തർക്കമുണ്ടായി, ഖുറൈശികൾ പറഞ്ഞു: 'പരമകാരുണികൻ' എന്നുള്ളത് ഞങ്ങൾക്കറിയില്ല.
ഇബ്നുജരീർ ത്വബ്രി ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُവിൽ നിന്ന് വീണ്ടും പറയുന്നു: ''നബിﷺ സുജൂദ് ചെയ്തുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു:يا رحمن يا رحيم (യാ റഹ്മാൻ! യാ റഹീം!) അപ്പോൾ മുശ്രിക്കുകൾ പറഞ്ഞു: ഇവൻ പറയുന്നത് ഒരുവനോട് (അല്ലാഹുവിനോട്) മാത്രമെ പ്രാർത്ഥിക്കുവാൻ പാടുള്ളൂ എന്ന്, എന്നാൽ അവൻ രണ്ട് ആളുകളോട് (യാ റഹ്മാൻ! യാ റഹീം! എന്ന്) ആണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്. അപ്പോൾ അല്ലാഹു ഈ സൂക്തം ഇറക്കി. ''(നബിയേ,) പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക അല്ലെങ്കിൽ അൽ-റഹ്മാൻ (പരമകാരുണികൻ) എന്ന് വിളിച്ചുകൊള്ളുക. (ഇവ രണ്ടിൽ) ഏതു തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളത് (അല്ലാഹുവിന്നുള്ളത്) ആകുന്നു 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല - ഭംഗിയുള്ള - പ്രൗഢിയുള്ള - ഉൽകൃഷ്ടമായ - മഹത്വമുള്ള) നാമങ്ങൾ.'' ഖുർആൻ 17: 110
അതുപോലെ, സൂറുത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു: ''പരമകാരുണികന് (അല്ലാഹുവിന്) നിങ്ങൾ പ്രണാമം ചെയ്യുക എന്ന് അവരോട് (ബിംബ ആരാധകരോടും, സത്യനിഷേധികളോടും) പറയപ്പെട്ടാൽ അവർ പറയും: എന്താണീ പരമകാരുണികൻ?'' ഖുർആൻ 25: 60
ഇങ്ങനെയുള്ള മുശ്രിക്കുകൾ (ബിംബാരാധകർ) ജഹ്'മിയാക്കളുടെയും, മുഅ്തസിലിയാക്കളുടെയും, അശ്അരിയാക്കളുടെയും മുൻഗാമികളാകുന്നു!! അവരെല്ലാം തന്നെ അല്ലാഹുവും, അവന്റെ നബിﷺയും അല്ലാഹുവിന് സ്ഥിരപ്പെടുത്തിയ നാമ-ഗുണവിശേഷണങ്ങളെ നിഷേധിച്ചവരാകുന്നു. ചീത്ത പിൻഗാമികൾക്ക് എത്ര ചീത്ത മുൻഗാമികൾ?!!
ഇവർക്ക് സംക്ഷിപ്തമായ ഒരു മറുപടി:
ഒന്നാമത്തെ മറുപടി:
അല്ലാഹു സ്വയം തന്നെ അല്ലാഹുവിന് 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല ഭംഗിയുള്ള - പ്രൗഢിയുള്ള - മഹത്വമുള്ള) നാമങ്ങളും ഗുണവിശേഷണങ്ങളും ഉണ്ടെന്ന് സ്ഥിരപ്പെടുത്തുന്നു, അതുപോലെ അവന്റെ ദൂതർﷺയും അല്ലാഹുവിന് നാമ-ഗുണവിശേഷണങ്ങളുണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ആ കാര്യങ്ങളെ മുഴുവനായോ, അതിൽ ചിലതിനേയോ നിഷേധിക്കുകയാണെങ്കിൽ അത് അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമുള്ള നിഷേധമാണ്!
രണ്ടാമത്തെ മറുപടി:
ഈ വിശേഷണങ്ങളിൽ ചിലത് സൃഷ്ടികൾക്ക് ഉണ്ടാകുന്നതോ, അല്ലെങ്കിൽ ('റഹൂഫ്' പോലെയുള്ള) ചില നാമങ്ങൾകൊണ്ട് ചില സൃഷ്ടികളെ നാമകരണം ചെയ്യുന്നതോ അല്ലാഹുവിനും സൃഷ്ടികൾക്കുമിടയിൽ സാമ്യപ്പെടുത്തലല്ല, അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷണങ്ങളും അവന് മാത്രം പ്രത്യേകമായിട്ടുള്ളതാണ്, അതുപോലെ സൃഷ്ടികൾക്കുള്ള നാമങ്ങളും വിശേഷണങ്ങളും അവർക്ക് മാത്രം ഉള്ളതാണ്. അല്ലാഹുവിന് 'ദാത്ത്' ഉണ്ട്, എന്നാലത് സൃഷ്ടികളുടെ 'ദാത്തു'മായി സാദൃശ്യപ്പെടുകയില്ല, അതുപോലെ അല്ലാഹുവിന് നാമങ്ങളും ഗുണവിശേഷണങ്ങളുമുണ്ട്, ആ നാമങ്ങളും ഗുണവിശേഷണങ്ങളും സൃഷ്ടികളുടേതിന് സാദൃശ്യപ്പെടുകയില്ല. നാമത്തിലും, പൊതുവെയുള്ള ആശയത്തിലുള്ള സാദൃശ്യപ്പെടൽ യഥാർത്ഥത്തിലുള്ള സത്തയിൽ സാദൃശ്യപ്പെടുകയില്ല. അല്ലാഹു സ്വയം തന്നെعليمًا ('അലീം' - സർവ്വവും അറിവുള്ളവൻ),حليمًا ('ഹലീം' - സർവ്വ വിവേകമുള്ള, സഹനമുള്ള) എന്ന നാമം സ്വീകരിച്ചിരിക്കുന്നു, അതുപോലെ അല്ലാഹുവിന്റെ ചില അടിമകളെയും ഈ പേര് വിളിക്കുകയും ചെയ്തിരിക്കുന്നു. (അപ്പോൾ അതിന്റെ അർത്ഥം മനുഷ്യരുടെ മാനുഷിക കഴിവില്പെട്ട: മിതമായ അറിവുള്ള - 'അലീം'ഉം, മിതമായ വിവേകമുള്ള - 'ഹലീം' എന്നും കുറിക്കുന്നു), ഇതിന് ഉദാഹരണം ''അദ്ദേഹത്തിന് (ഇബ്റാഹിം(عليه السلام)ന്), 'അലീം' ആയ - ജ്ഞാനിയായ ഒരു ആൺകുട്ടിയെ (ഇസ്ഹാഖ്(عليه السلام)നെ) പറ്റി അവർ (മലക്കുകൾ) (അല്ലാഹുവിന്റെ കല്പന പ്രകാരം) സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു.'' ഖുർആൻ 51: 28 അതായത് ഇവിടെ ഇസ്ഹാഖിനെയാണ് ഉദ്ദേശിക്കുന്നത്. മറ്റൊരാളെ ഇതുപോലെ حليمًا ('ഹലീം') എന്ന് വിളിക്കുന്നത് കാണുക: ''അപ്പോൾ 'ഹലീം' (സഹനശീലമുള്ള) ഒരു ബാലനെ (ഇസ്മാഈൽ(عليه السلام)നെ) പറ്റി നാം അദ്ദേഹത്തിന് (ഇബ്റാഹിം(عليه السلام)ന്) സന്തോഷവാർത്ത അറിയിച്ചു.'' ഖുർആൻ 37: 101 ഇസ്മാഈല്യനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടുതരത്തിലും ഉപയോഗിക്കുന്ന:عليم ('അലീം') ഉം,حليم ('ഹലീം') ഉം തമ്മിൽ (മുകളിൽ വിവരിച്ചപോലെ) വ്യക്തമായ വ്യത്യാസമുണ്ട്. ''തീർച്ചയായും അല്ലാഹു 'സമീഅ്'ഉം (എല്ലാം കേൾക്കുന്നവനും) 'ബസ്വീറും'ഉം (എല്ലാം കാണുന്നവനും) ആകുന്നു.'' ഖുർആൻ 4: 58 അതുപോലെ അല്ലാഹുവിന്റെ ചില അടിമകളെ സംബന്ധിച്ചും سميعًا بصيرًا ('സമീഅ്', 'ബസ്വീർ') (കേൾക്കുന്നവരും, കാണുന്നവരും) എന്ന് നാമകരണം ചെയ്തിരിക്കുന്നു, ''കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ ('നുഥ്ഫത്ത്'ൽ) നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം 'സമീഅ്'ഉം (കേൾവിയുള്ളവനും) 'ബസ്വീറും'ഉം (കാഴ്ചയുള്ളവനും) ആക്കിയിരിക്കുന്നു.'' ഖുർആൻ 76: 2 ഈ രണ്ട് بصيرً ഉം, سميع ഉം ഒരുപോലെയല്ല. (ഇവിടെ ഇതിന്റെ അർത്ഥം മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ട: 'സമീഅ്' - കേൾക്കുന്നവരും, 'ബസ്വീർ' - കാണുന്നവരും എന്ന് മാത്രം കുറിക്കുന്നു).
അതുപോലെ അല്ലാഹു സ്വയം തന്നെ الرؤوف، الرحيم (അൽ-റഊഫ്, അൽ-റഹീം - ഏറെ ദയയുള്ളവൻ, ഏറെ കരുണയുള്ളവൻ) എന്ന് നാമകരണം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: ''തീർച്ചയായും അല്ലാഹു മനുഷ്യരോട് 'അൽ-റഊഫ്'ഉം (ഏറെ ദയയുള്ളവനും), 'അൽ-റഹീം'ഉം (ഏറെ കരുണയുള്ളവനും) ആകുന്നു.'' ഖുർആൻ 22: 65 അതുപോലെ ചില അടിമകളെ സംബന്ധിച്ചും ഈ നാമം ഉപയോഗിച്ചിരിക്കുന്നു, (ഇത് മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ടതിനെ മാത്രം കുറിക്കുന്നു): ''തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള (നിങ്ങൾ നന്നായി അറിയുന്ന) ഒരു ദൂതൻ (മുഹമ്മദ്ﷺ) വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാല്പര്യമുള്ളവനും, സത്യവിശ്വാസികളോട് 'റഊഫ്'ഉം (ദയാലുവും), 'റഹീം'ഉം (കാരുണ്യമുള്ളവനും) ആകുന്നൂ അദ്ദേഹം (മുഹമ്മദ് ﷺ).'' ഖുർആൻ 9: 128 ഈ രണ്ട് ''റഊഫുംന്ന, രണ്ട് ''റഹീമുംന്ന ഒരുപോലെ അല്ല, വ്യത്യാസമുണ്ട്. (ഇവിടെ ഇതിന്റെ അർത്ഥം മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ട: ''റഊഫ്'ഉം, ''റഹീംന്നഉം - ദയയുള്ളവൻ, കരുണയുള്ളവൻ എന്ന് മാത്രം കുറിക്കുന്നു).
ഇതുപോലെ, വിശേഷണങ്ങളിലും കാണാം, അല്ലാഹു സ്വയം തന്നെ ചില വിശേഷണങ്ങൾ വിശേഷിപ്പിക്കുകയും, അതേ വിശേഷണങ്ങൾ സൃഷ്ടികൾക്ക് (മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ടതിനെ മാത്രം കുറിക്കുന്നതിനും) നൽകുകയും ചെയ്തിട്ടുണ്ട് ''അവന്റെ (അല്ലാഹുവിന്റെ) 'ഇല്മ്'ൽ (അറിവിൽ) നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല.'' ഖുർആൻ 2: 255 അല്ലാഹുവിന്റെ العلم - 'അൽ-ഇല്മ്' (അറിവ്) എന്ന് വിശേഷിപ്പിച്ച് പറയുന്നു, അതുപോലെ തന്റെ അടിമകളെയും 'അൽ-ഇല്മ്' (അറിവ്) കൊണ്ട് വിശേഷിപ്പിച്ചു പറയുന്നു, ഉദാഹരണം: ''അറിവിൽ ('അൽ-ഇല്മ്'ൽ) നിന്ന് അല്പമല്ലാതെ നിങ്ങൾക്ക് (മനുഷ്യർക്ക്) നൽകപ്പെട്ടിട്ടില്ല.'' ഖുർആൻ 17: 85 അല്ലാഹു പറയുന്നു: ''ഇല്മ്' ഉള്ള (അറിവുള്ള) എല്ലാവരുടെയും മീതെ എല്ലാം അറിയുന്നവൻ (അല്ലാഹു) ഉണ്ട്.'' ഖുർആൻ 12: 76 അല്ലാഹു പറയുന്നു: ''(മതപരമായ) ജ്ഞാനം ('അൽ-ഇല്മ്') നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു.'' ഖുർആൻ 28: 80 അതുപോലെ അല്ലാഹു സ്വയം തന്നെ القوة - 'അൽ-ഖുവ്വഃ' (സർവ്വ ശക്തി) എന്ന വിശേഷണം അല്ലാഹുവിന് ഉണ്ടെന്ന് പറയുന്നു: ''തീർച്ചയായും അല്ലാഹു ശക്തനും (ഖവിയ്യുൻ) പ്രതാപിയും തന്നെയാകുന്നു.'' ഖുർആൻ 22:40 ''തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും (ഖുവ്വഃ) പ്രബലനും.'' ഖുർആൻ 51: 58 ഈ വിശേഷണം തന്നെ തന്റെ അടിമകൾക്കും നൽകുന്നു: ''അല്ലാഹു നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചു ഉണ്ടാക്കിയവൻ ആകുന്നു. പിന്നെ ബലഹീനതയ്ക്കു ശേഷം നിങ്ങൾക്ക് അവൻ ശക്തി (ഖുവ്വഃ) ഉണ്ടാക്കി. പിന്നെ അവൻ ശക്തിക്ക് ശേഷം (നിങ്ങൾക്ക്) ബലഹീനതയും, നര(ബാധിച്ച മുടി)യും ഉണ്ടാക്കി.'' ഖുർആൻ 30: 54 ഇതുപോലെ വേറെയും ഉദാഹരണങ്ങൾ നമുക്ക് കാണാവുന്നതാണ്.
എന്നാൽ, അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും അവന് (അവന്റെ മഹത്വത്തിന്) യോജിക്കുന്നതും, അവന് പ്രത്യേകമായിട്ടുള്ളത് ആണെന്നും, സൃഷ്ടികളുടെ നാമ വിശേഷണങ്ങൾ അവർക്ക് യോജിക്കുന്നതും (അവ മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ടതിനെ മാത്രം കുറിക്കുന്നതും) ആയിട്ടുള്ളതാണെന്നും അറിയപ്പെട്ട കാര്യമാണ്. ഇത്തരം നാമത്തിലും, ആശയത്തിലുമുള്ള സാദൃശ്യം തോന്നിയാലും, ഇത് യഥാർത്ഥത്തിലുള്ള സത്തയിലെ സാദൃശ്യം സൂചിപ്പിക്കുന്നില്ല. ഇത് നാമവിശേഷണങ്ങൾ നൽകപ്പെട്ട രണ്ടിനെയും ഒരുപോലെ ആക്കുന്നുമില്ല (അഥവാ, മനുഷ്യർക്ക് മനുഷ്യരുടെ മിതമായ മാനുഷിക കഴിവില്പെട്ടതിനെ മാത്രം കുറിക്കുന്നതിനും; അല്ലാഹുവിന് അറ്റമില്ലാത്ത കഴിവിനെയും കുറിക്കുന്നു). ഇത് വളരെ വ്യക്തമാണ്. അല്ലാഹുവിനാണ് സ്തുതികളും നന്ദിയും അഖിലവും
മൂന്നാമത്തെ മറുപടി:
ശരിയായ വിശേഷണങ്ങളില്ലാത്തവൻ (എല്ലാ വ്യാജ ദൈവങ്ങളും) ഒരിക്കലും ആരാധ്യനാകുവാൻ യോജിച്ചവരല്ല. അതുകൊണ്ടാണ് ഇബ്റാഹിം(عليه السلام) തന്റെ പിതാവിനോട് പറയുന്നത്: ''അല്ലയൊ എന്റെ പിതാവേ, കേൾക്കുകയോ കാണുകയോ ചെയ്യാത്ത വസ്തുവെ (ബിംബങ്ങളെ-പ്രതിമകളെ) താങ്കൾ എന്തിന് ആരാധിക്കുന്നു.?'' ഖുർആൻ 19: 42
അതുപോലെ പശുക്കുട്ടിയെ ആരാധിച്ചവർക്ക് മറുപടിയായി അല്ലാഹു പറയുന്നു ''അതവരോട് (ആ ബിംബം) സംസാരിക്കുകയില്ലെന്നും, അവർക്ക് നേർവഴി കാണിക്കുകയില്ലെന്നും അവർ കണ്ടില്ലേ?'' ഖുർആൻ 7: 148
നാലാമത്തെ മറുപടി:
യഥാർത്ഥ വിശേഷണങ്ങൾ (അല്ലാഹുവിന്റെ) യഥാർത്ഥത്തെ കുറിക്കുന്നു, വിശേഷണങ്ങളെ നിഷേധിക്കൽ കുറവിനെ കുറിക്കുന്നു. വിശേഷണമില്ലാത്തവൻ ഒരു കുറവുള്ളവനോ, പോരായ്മയുള്ളവനോ ആയിരിക്കും. അല്ലാഹു ഇതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്
അഞ്ചാമത്തെ മറുപടി:
അല്ലാഹുവിന്റെ വിശേഷണങ്ങളെ അതിന്റെ പ്രകടമായ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നതിന് യാതൊരു തെളിവുമില്ല. അത് നിരർത്ഥകമാണ്. അതിന്റെ ആശയങ്ങൾ അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ എന്ന് പറയുന്നതും (പാടില്ല), അത് അല്ലാഹു വിശുദ്ധ ഖുർആനിൽ നമ്മോട് സംസാരിച്ച കാര്യങ്ങളുടെ ആശയങ്ങൾ നമുക്ക് അറിയാത്ത രൂപത്തിലുള്ളതാണെന്ന് വാദിക്കുന്നതിന് തുല്യമായിരിക്കും; വിശുദ്ധ ഖുർആനിൽ അല്ലാഹു അവന്റെ നാമങ്ങൾ കൊണ്ട് അവനോട് പ്രാർത്ഥിക്കുവാൻ കല്പിച്ചിരിക്കെ എങ്ങിനെയാണ് നമുക്ക് ആശയമറിയാത്തവ കൊണ്ട് നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുക?! അതുപോലെ വിശുദ്ധ ഖുർആനിനെ സംബന്ധിച്ച് ചിന്തിക്കുവാൻ അല്ലാഹു കല്പിക്കുന്നു, എങ്കിൽ നമുക്ക് ആശയമറിയാത്ത കാര്യങ്ങൾ കൊണ്ട് നാം എങ്ങിനെ ചിന്തിക്കും?!
ഇതെല്ലാം തന്നെ വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ അവന്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും മനസ്സിലാക്കുകയെന്നാണ്. അതോടൊപ്പം അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുവാനും - ഉദാഹരിക്കുവാനും പാടില്ല. അതാണ് അല്ലാഹു പറയുന്നത്: ''അവന് (അല്ലാഹുവിന്) തുല്യമായി - അവനെ പോലെ (ഉദാഹരിക്കാൻ) യാതൊന്നുമില്ല. അവൻ (അല്ലാഹു) എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനും ആകുന്നു.'' ഖുർആൻ 42: 11
ഈ സൂക്തത്തിൽ അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങളെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നത് (ഉദാഹരിക്കുന്നത്) അല്ലാഹു സ്വയം തന്നെ നിഷേധിച്ചിരിക്കുകയും; കേൾവിയും, കാഴ്ചയും എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് അല്ലാഹുവിന്റെ വിശേഷണം മനസ്സിലാക്കുന്നതിന് സാദൃശ്യം (അഥവാ, ഉദാഹരിക്കൽ) ആവശ്യമില്ല എന്നാണ്; അതുപോലെ, അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികളോട് ഒന്നും സാദൃശ്യപ്പെടുത്തുവാനും (ഉദാഹരിക്കുവാനും) പാടില്ല എന്നുമാണ്.
അദ്ധ്യായം: 3 ബിംബ-ജാറാരാധന (ശിർക്ക്)ന്റെ വിവരണവും
ഇസ്'ലാമിക ഏകദൈവാരാധനയിലെ വ്യതിയാനത്തിൽ സംഭവിച്ച അവിശ്വാസം, നിരീശ്വരവാദം, ശിർക്ക്, കാപട്യം… തുടങ്ങിയവയും
അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ ഉൾപ്പെടുന്നു:
ഭാഗം 1 ഇസ്'ലാമിക ഏകദൈവാരാധനയിൽ (തൗഹീദ്-ലെ വിശ്വാസത്തിൽ) സംഭവിച്ച വ്യതിയാനത്തിന്റെ ആരംഭം
ഭാഗം 2 ശിർക്ക് (ബിംബാരാധന, ജാറാരാധന)
ഭാഗം 3. കുഫ്ർ
ഭാഗം 4 നിഫാഖ്
ഭാഗം 5 ജാഹിലിയ്യഃ, ഫിസ്ഖ്, ളലാൽ, റിദ്ദഃ
1. ഇസ്'ലാമിക ഏകദൈവാരാധനാ (തൗഹീദ്-ലെ) വിശ്വാസത്തിൽ സംഭവിച്ച വ്യതിയാനത്തിന്റെ ആരംഭം
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വേണ്ടിയാണ്. അതിന് സഹായകമായ ജീവിത വിഭവങ്ങൾ അവർക്കായി അവൻ ഒരുക്കിക്കൊടുക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ''ജിന്നുവർഗ്ഗത്തെയും മനുഷ്യവർഗ്ഗത്തെയും എന്നെ (അല്ലാഹുവിനെ മാത്രം) ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ (അല്ലാഹു) സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽ നിന്ന് (അവർക്കും അതുപോലെ എന്റെ മറ്റു സൃഷ്ടികൾക്കും) ഉപജീവനം ഒന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് (അഥവാ, അവർക്കും അതുപോലെ എന്റെ മറ്റു സൃഷ്ടികൾക്കും) ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നതിൽ ശക്തനും പ്രബലനും.'' തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും. ഖുർആൻ 51: 56-58
മനുഷ്യാത്മാവിനെ അതിന്റെ പ്രകൃതിയിലെ സ്വാഭാവിക പ്രവണതയിൽ വിട്ടേക്കുകയാണെങ്കിൽ, അല്ലാഹുവിന്റെ ദിവ്യത്വം മനസ്സിലാക്കി അല്ലാഹുവിനോടുള്ള സ്നേഹത്തോടെ അവനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനുള്ള ആരാധനയിൽ യാതൊന്നും പങ്കു ചേ ർക്കാതെ ഏകദൈവാരാധന യഥാർത്ഥമായി ഉൾക്കൊള്ളുമായിരുന്നു. കാരണം, തൗഹീദ് (അല്ലാഹുവിനെ മാത്രം ആരാധിക്കൽ) മനുഷ്യ സ്വാഭാവിക പ്രവണതയിൽ (ഫിത്റത്തിൽ) ഊട്ടപ്പെട്ടതാണ്! എന്നാൽ ശിർക്ക് (ബിംബാരാധന, ജാറാരാധന) പ്രകൃതിയിലെ സ്വാഭാവിക പ്രവണതയിൽ (ഫിത്റത്തിൽ) പുതുതായി കടന്നുകൂടിയ കളങ്കവുമാണ്!! അല്ലാഹു പറയുന്നത് കാണുക ''ആകയാൽ നേരെ (സത്യത്തിൽ) നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ (ശുദ്ധമായ ഇസ്'ലാമിക ഏകദൈവാരാധനയുടെ) മതത്തിലേക്ക് തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു ഫിത്റത്തിൽ (തൗഹീദിൽ, ശുദ്ധപ്രകൃതിയിൽ) സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല.'' ഖുർആൻ 30: 30
നബി -ﷺ- പറഞ്ഞു: 'ഒരു കുഞ്ഞും അവയുടെ 'ഫിത്റത്തിൽ' (തൗഹീദ്, മുസ്'ലിം - അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ശുദ്ധ പ്രകൃതിയോടെ) അല്ലാതെ ജനിക്കുന്നില്ല! പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, അഗ്നിയാരാധകനോ, (ബിംബാരാധകനോ) ആക്കുന്നത്; ബുഖാരി: മുസ്'ലിം: ആദം സന്തതികളായ മനുഷ്യരുടെ അടിസ്ഥാന വിശ്വാസം തൗഹീദ് (ഇസ്'ലാമിക ഏകദൈവാരാധനാ വിശ്വാസം) തന്നെയാണ്.
ആദം നബി (عليه السلام) ഇസ്'ലാം മതത്തിലായിരുന്നു, അതുപോലെ അതിന് ശേഷം വന്ന മനുഷ്യരും നൂറ്റാണ്ടുകളോളം യഥാർത്ഥ വിശ്വാസം (ഇസ്'ലാമിക ഏകദൈവാരാധനാ വിശ്വാസം - തൗഹീദീ വിശ്വാസം) ഉൾകൊണ്ട് തന്നെയായിരുന്നു ജീവിച്ചിരുന്നത്. അല്ലാഹു പറയുന്നു: ''മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ തൗഹീദ് - അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (തൗഹീദ് നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചു.'' ഖുർആൻ 2: 213
നൂഹ് നബി (عليه السلام)യുടെ സമുദായത്തിലാണ് തൗഹീദ് വിശ്വാസത്തിൽ നിന്നുള്ള വ്യതിചലനവും, ശിർക്കും (ബിംബാരാധന, ജാറാരാധന) ആദ്യമായി ഉടലെടുത്തത്. അതിനാൽ അദ്ദേഹം (പുതിയ ദൈവിക നിയമങ്ങൾ നൽകപ്പെട്ട) ദൈവദൂതൻമാരിൽ ഒന്നാമനുമാണ്. അല്ലാഹു പറയുന്നു: ''(നബിയേ!) നാം നിനക്ക് ദിവ്യസന്ദേശം (ദൈവിക നിയമങ്ങൾ) നൽകിയിരിക്കുന്നു, നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകൻമാർക്കും നാം ദിവ്യസന്ദേശം നൽകിയതു പോലെ.'' ഖുർആൻ 4: 163
ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ) പ്രസ്താവിക്കുന്നു: 'നൂഹ് നബി (عليه السلام)ക്കും ആദം നബി (عليه السلام)ക്കുമിടയിൽ പത്തു നൂറ്റാണ്ടുകളുണ്ടായിട്ടുണ്ട്. ആ നൂറ്റാണ്ടുകാർ എല്ലാവരും യഥാർത്ഥ ഇസ്'ലാമിലായിരുന്നു നിലകൊണ്ടിരുന്നത്''. (തഫ്സീർ ഇബ്നു കഥീർ, ഭാഗം: 2, പേ. 412).
ഇമാം ഇബ്നുൽ ക്വയ്യിം (റഹിമ) പറയുന്നു: ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു: 'ഖണ്ഡിതമായി തന്നെ ഈ അഭിപ്രായം ശരിയാകുന്നു, (فبعث الله النبيين) എന്ന അൽബഖറയിലെ മുകളിലെ (2: 213) സൂക്തത്തിൽ ഉബയ്യ് ബ്നു കഅ്ബിന്റെ ഖിറാഅത്ത് (പാരായണം) അതാണ് വ്യക്തമാക്കുന്നത്.
ഈ ആശയത്തിനെ സൂറത്ത് യൂനുസിലെ അല്ലാഹുവിന്റെ വചനങ്ങളും ദൃഢീകരിക്കുന്നു: ''മനുഷ്യർ ഒരൊറ്റ സമൂഹം (ഒരൊറ്റ മതം - ഇസ്'ലാമിക ഏകദൈവാരാധനയിൽ) മാത്രമായിരുന്നു. എന്നിട്ടവർ (പിന്നീട്) ഭിന്നിച്ചിരിക്കുകയാണ്.'' ഖുർആൻ 10: 19
അല്ലാഹു പ്രവാചകൻമാരെ അയക്കുവാനുള്ള കാരണമായി ഇബ്നുൽ ഖയ്യിം (റഹിമ.) വിവരിക്കുന്നത് ജനങ്ങൾ യഥാർത്ഥ മതത്തിൽ നിന്നും തെറ്റിപ്പോയി എന്ന കാരണമാണ്. അറബികൾ ഇബ്റാഹിം(عليه السلام) കൊണ്ടുവന്ന യഥാർത്ഥമതത്തിൽ (ഇസ്'ലാമിക ഏകദൈവാരാധനാ വിശ്വാസം - തൗഹീദീ വിശ്വാസത്തിൽ) ആയിരുന്നു ജീവിച്ചിരുന്നത്, എന്നാൽ അംറ് ബ്നു ലുഹൈ അൽ-ഖുസാഇ എന്നയാൾ, ഇബ്റാഹിം(عليه السلام) കൊണ്ട് വന്ന മതത്തെ മാറ്റിമറിച്ചു! അദ്ദേഹം അറേബ്യയിലേക്ക് പ്രത്യേകിച്ച് ഹിജാസിലേക്ക് വിഗ്രഹങ്ങളെ കൊണ്ടുവരികയും, അങ്ങിനെ അല്ലാഹുവിനെ കൂടാതെ ആ ബിംബങ്ങൾ ആരാധിക്കപ്പെടുകയും ചെയ്തു! അങ്ങിനെ വിശുദ്ധഭൂമിയിലും, അടുത്ത ഭൂപ്രദേശങ്ങളിലും ശിർക്ക് വ്യാപിക്കുകയും ചെയ്തു! അവസാനം മുഹമ്മദ്ﷺ പ്രവാചകശൃംഖലക്ക് പര്യവസാനം കുറിച്ച് കൊണ്ട് നിയോഗിതരാവുകയും, ജനങ്ങളെ തൗഹീദിലേക്കും, ഇബ്റാഹിം(عليه السلام)ന്റെ മില്ലത്തിനെ (ഇബ്റാഹിം(عليه السلام)ന്റെ ഇസ്'ലാംമതം - ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കൽ) പിൻപറ്റുന്നതിലേക്കും ക്ഷണിക്കുകയുണ്ടായി. അല്ലാഹുവിന്റെ മാർഗത്തിൽ യഥാർത്ഥ രൂപത്തിൽ പ്രബോധനം നടത്തിയത് കാരണത്താൽ യഥാർത്ഥവിശ്വാസവും, ഇബ്റാഹിം മില്ലത്തും അവിടങ്ങളിൽ (ഹിജാസിൽ) തിരിച്ച് വരികയും ചെയ്തു. വിഗ്രഹങ്ങൾ (ജാറങ്ങൾ) തകർക്കുകയും, പ്രവാചകൻﷺയിലൂടെ അല്ലാഹു അവതരിപ്പിച്ച ഇസ്'ലാംമതം സ്ഥാപിതമാകുകയും, ലോകത്തിനാകമാനം അനുഗ്രഹം സ്ഥാപിതമാകുകയും ചെയ്തു. ഈ സമുദായത്തിലെ (മൂന്ന്) ഉത്തമ നൂറ്റാണ്ടുകാർ നബിﷺയുടെ മാർഗരേഖയിലൂടെ തന്നെ നടന്ന് നീങ്ങി, പിന്നീട് കടന്നുവന്ന നൂറ്റാണ്ടിൽ അജ്ഞതയും, ജഹ്ലും (അറിവില്ലായ്മയും, ഇസ്'ലാമിന് മുമ്പുണ്ടായിരുന്ന ദുർമാർഗവും) വ്യാപിക്കുകയും, മറ്റു മതങ്ങളുടെ ആചാരങ്ങൾ ഇസ്'ലാമിലേക്ക് കടന്ന് വരികയും ചെയ്തു!! അങ്ങിനെ ദുർമാർഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകരിലൂടെ, ഔലിയാക്കളെ സനേഹിക്കുകയാണ് - ആദരിക്കുകയാണ് എന്ന പേരിൽ മഖ്ബറകൾ കെട്ടി ഉയർത്തുകയും, ജാറങ്ങൾ പണിയുകയും ചെയ്തു കൊണ്ട് അവയെ ആരാധിക്കുന്ന വിഗ്രഹങ്ങളാക്കുകയും, അവിടങ്ങളിൽ പ്രാർത്ഥനകളും, ഇസ്തിഗാഥയും, ബലിയും, നേർച്ചയും മറ്റും അർപ്പിക്കുകയും ചെയ്യുന്ന ശിർക്ക് (ബിംബ - ജാറ ആരാധന) പ്രവണത വ്യാപിക്കുകയും, ഈ സമുദായത്തിലെ (ദുർമാർഗത്തിലായ മുസ്'ലിംകളിലെ) അധികമാളുകളിലേക്കും ശിർക്ക് (ബിംബ - ജാറ ആരാധന) കടന്ന് വരുകയും ചെയ്തു!! ഈ ശിർക്കിനെ (ബിംബ-ജാറാരാധനയെ) അവർ പേര് വിളിച്ചത് സ്വാലിഹീങ്ങളെ കൊണ്ട് തവസ്സുൽ (അല്ലാഹുവിലേക്ക് അടുപ്പബന്ധം സ്ഥാപിക്കൽ) നടത്തുകയെന്നതും, അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതുമാണ്. അവർക്കുള്ള ആരാധനയല്ല അത് എന്നവർ വാദിക്കുകയും ചെയ്തു! എന്നാൽ ഇതേ വാദം തന്നെയായിരുന്നു പൂർവ്വികരായ മുശ്രിക്കുകൾ (ബിംബാരാധകർ) വാദിച്ചിരുന്നത്. അവർ പറയുമായിരുന്നു: ''അവന്നു (അല്ലാഹുവിന്ന്) പുറമെ 'ഔലിയാ'ക്കളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് (ആ മുശ്രിക്കുകൾക്ക്) കൂടുതൽ അടുപ്പബന്ധം ഉണ്ടാക്കിത്തരുവാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ (ആ ഔലിയാക്കളെയും, രക്ഷാധികാരികളെയും, നബിമാരെയും മറ്റും… വിളിച്ചു പ്രാർത്ഥന, നേർച്ച, ബലി-അറവ്… അർപ്പിച്ച്) ആരാധിക്കുന്നത്.'' ഖുർആൻ 39: 3
ഈ ശിർക്ക് (ബിംബ-ജാറാരാധന) തന്നെയാണ് പൂർവ്വിക മുസ്'ലീകളിലും, ആധുനിക മുസ്'ലീകളിലും (ദുർമാർഗത്തിലായവരിൽ) സംഭവിച്ചിട്ടുള്ളത്. ഇതിൽ, അധികം ആളുകളും (ബിംബാരാധകരും, ദുർമാർഗത്തിലായ മുസ്'ലീങ്ങളും) അൽ-തൗഹീദ് അൽ-റുബൂബിയ്യഃയിൽ (അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും എന്നതിൽ) വിശ്വസിച്ചിരുന്നു (വിശ്വസിക്കുന്നു), എന്നാൽ അൽ-തൗഹീദ് അൽ-ഉലൂഹിയ്യഃയിൽ (അല്ലാഹുവിനു മാത്രമെ ആരാധനയുടെ എല്ലാ ഇനങ്ങളും അർപ്പിക്കാവൂ - അഥവാ, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തത്ത്വത്തിൽ) അവർ ശിർക്ക് - പങ്ക് ചേർക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു)! അതാണ് അല്ലാഹു പറയുന്നത് ''അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് (അല്ലാഹുവിനോട് മറ്റുള്ളവരെ) ആരാധനയിൽ പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ് (അതായത് അവർ മുശ്രിക്കുകളായിക്കൊണ്ട്, ബിംബ - ജാറ ആരാധകരായിക്കൊണ്ട് മാത്രമാണ്).'' ഖുർആൻ 12: 106
ഒരു റബ്ബ് (പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും ആയ ഒരു ദൈവം) ഉണ്ട് എന്ന കാര്യത്തെ നിഷേധിച്ചിരുന്നത് വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ്. അവർ ഫിർഔനും, അതുപോലെ ഇക്കാലത്തെ വളരെ ചെറിയ ഒരു ന്യൂനപക്ഷം: കമ്മ്യൂണിസ്റ്റുകാരും, ഭൗതികവാദികളും, യുക്തിവാദികളും, മാത്രമാണ്, അവരുടെ അഹങ്കാരം കൊണ്ടാണ് റബ്ബിനെ അവർ നിഷേധിക്കുന്നത്. എങ്കിലും അവരുടെ മനസ്സുകളിൽ അങ്ങിനെയുള്ള ഒരു റബ്ബിനെ കുറിച്ചുള്ള ബോധം രൂഢമൂലമാണ്. അല്ലാഹു പറയുന്നു: ''അവയെപ്പറ്റി (അല്ലാഹുവിന്റെ ദിവ്യസന്ദേശങ്ങൾ, ദൃഷ്ടാന്തങ്ങൾ, തെളിവുകൾ, പാഠങ്ങൾ…) അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു.'' ഖുർആൻ 27: 14
ഓരോ സൃഷ്ടികൾക്കും ഒരു സ്രഷ്ടാവ് അനിവാര്യമാണെന്നും, അതിനെ ഉണ്ടാക്കിയവൻ അനിവാര്യമാണെന്നും അവരുടെ ബുദ്ധി പറയുന്നു. അതുകൊണ്ട് തന്നെ അതിസങ്കീർണവും, അതിസൂക്ഷ്മവുമായ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന യുക്തിമാനും, കഴിവുള്ളവനും, അറിയുന്നവനും (ആയ റബ്ബ് - സ്രഷ്ടാവും സംരക്ഷകനും) തീർച്ചയായും ഉണ്ട്. അതിനെ നിഷേധിക്കുന്നവൻ ഒന്നുകിൽ ബുദ്ധിശൂന്യനോ, അല്ലെങ്കിൽ അഹങ്കാരത്താൽ ബുദ്ധിയെ മരവിപ്പിക്കുകയോ, സ്വയം വിഢ്ഢിയായി ചമയുകയോ ചെയ്തവനാണ്. അതിൽ യാതൊരു നേട്ടവുമില്ല!
ശിർക്ക് (ബിംബാരാധന, ജാറാരാധന)
ശിർക്ക് നിർവ്വചനം:
അല്ലാഹുവിന്റെ തൗഹീദ് അൽ-റുബൂബിയ്യഃയിലെ വിശ്വാസത്തിൽ ശിർക്ക് - പങ്ക് ചേർക്കലോ; അല്ലാഹുവിന്റെ തൗഹീദ് അൽ-ഉലൂഹിയ്യഃയിലെ വിശ്വാസത്തിൽ ശിർക്ക് - പങ്ക് ചേർക്കലോ; അല്ലാഹുവിന്റെ തൗഹീദ് അൽ-അസ്മാഅ് വ-അൽ-സ്വിഫാത്തിലെ വിശ്വാസത്തിൽ ശിർക്ക് - പങ്ക് ചേർക്കലോ ആകുന്നു:ശിർക്ക് എന്ന് പറയുന്നത്
അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുക, അതല്ലെങ്കിൽ അവർക്ക് വേണ്ടി നേർച്ചയാക്കുക, അവർക്ക് വേണ്ടി ബലിയറുക്കുക, (ഏറ്റവും കൂടുതൽ) ഭയം - പ്രതീക്ഷ - സ്നേഹം തുടങ്ങിയുള്ള ആരാധനയുടെ ഏതെങ്കിലുമൊരു ഇനം അവർക്ക് (അല്ലാഹുവല്ലാത്തവർക്ക്) അർപ്പിക്കുക എന്നിങ്ങനെ ആരാധനയുടെ (ഉലൂഹിയ്യത്തിന്റെ) വിഷയത്തിലാണ് കൂടുതൽ ആളുകളിലും ശിർക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്! എന്നാൽ, ശിർക്ക് പാപങ്ങളിൽവെച്ച് ഏറ്റവും വലിയതും (അല്ലാഹുവിനോട് പശ്ചാതപിക്കാതെ പൊറുക്കപ്പെടാത്തതുമായ) പാപമാകുന്നു!! അതിനുള്ള കാരണങ്ങൾ
1. അല്ലാഹുവിന് മാത്രം അർപ്പിക്കേണ്ട ആരാധനാവിഷയങ്ങളിൽ സൃഷ്ടികളെ കൂടി ഉൾപ്പെടുത്തുക കാരണം, സ്രഷ്ടാവിനോട് (അല്ലാഹുവിനോട്) അവരെ (അല്ലാഹുവിന്റെ സൃഷ്ടികളെ) ഉപമിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ ഏറ്റവും വലിയ അക്രമവുമാണ്. അല്ലാഹു പറയുന്നു 'തീർച്ചയായും അല്ലാഹുവിനുള്ള ആരാധനയിൽ മറ്റുള്ളവരെ പങ്കു ചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.'' ഖുർആൻ 31: 13
الظُّلم (അക്രമം) എന്ന് പറഞ്ഞാൽ: ഒരു വസ്തുവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്തല്ലാതെ വെക്കലാകുന്നു. ആരെങ്കിലും അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയാണെങ്കിൽ ആരാധനയെ അതിന്റെ യഥാർത്ഥ സ്ഥാനത്തല്ല അവൻ വെച്ചിരിക്കുന്നത്, അഥവാ, അതിന്റെ യഥാർത്ഥ ഉടമസ്ഥനല്ല അത് അവൻ നൽകിയത്. അതുകൊണ്ട് തന്നെ അത് വലിയ അക്രമമാകുന്നു
2. അതിൽ (ശിർക്കിൽ) നിന്നും പശ്ചാത്തപിച്ച് പിന്തിരിയാത്തവന് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ''അല്ലാഹുവിനുള്ള ആരാധനയിൽ മറ്റുള്ളവരെ പങ്കു ചേർക്കപ്പെടുന്നത് അവൻ (അല്ലാഹു) ഒരിക്കലും പൊറുക്കുകയില്ല. അത് ഒഴികെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് (അവൻ) പൊറുത്തു കൊടുക്കും.'' ഖുർആൻ 4: 48
3. ആരാധനയിലും(മറ്റും) ശിർക്ക് ചെയ്യുന്നവന് സ്വർഗം നിഷിദ്ധമാണെന്നും അയാൾ നരകത്തിൽ നിത്യവാസിയായിരിക്കുമെന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു ''അല്ലാഹുവിനോട് വല്ലവനും ആരാധനയിലും(മറ്റും) പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലം ആയിരിക്കുന്നതുമാണ്. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല.'' ഖുർആൻ 5: 72
4. ശിർക്ക് മുഴുവൻ സൽകർമ്മങ്ങളേയും നിഷ്ഫലമാക്കുന്നു, അല്ലാഹു പറയുന്നു 'അവർ അല്ലാഹുവിനോട് ആരാധനയിലും(മറ്റും) ശിർക്ക് - പങ്കു ചേർത്താൽ അവർ പ്രവർത്തിച്ചിരുന്നവ (സൽകർമ്മങ്ങൾ) എല്ലാം പൊളിഞ്ഞു പോകുന്നതാണ് തീർച്ച.'' ഖുർആൻ 6: 88
അല്ലാഹു പറയുന്നു: ''(നബിയേ) നിനക്കും നിനക്കു മുമ്പുള്ളവർ(മറ്റുള്ള ദൂതൻമാർ)ക്കും തീർച്ചയായും ബോധനം നൽകപ്പെട്ടിട്ടുള്ളത്: 'നീ അല്ലാഹുവിനോട് ആരാധനയിൽ ശിർക്ക് - പങ്കു ചേർത്താ ൽ നിന്റെ സൽകർമ്മം പൊളിഞ്ഞു പോകുകയും (നീ) നഷ്ടക്കാരിൽ പെടുകയും ചെയ്യും (എന്നാകുന്നു അത്)'.'' ഖുർആൻ 39: 65
5. ശിർക്ക് ചെയ്യുന്നവരുടെ (മുശ്രിക്കിന്റെ) ധനവും രക്തവും (ഇസ്'ലാമിക ഭരണകൂടമുള്ള രാജ്യങ്ങളിൽ) യുദ്ധത്തിൽ പിടിച്ചെടുക്കൽ അനുവദനീയമാണ്. അല്ലാഹു പറയുന്നു: ''ശിർക്ക് ചെയ്യുന്നവരെ നിങ്ങൾ (അവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ) അവരെ കണ്ടെത്തുന്നിടത്തുവെച്ചു കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവർക്ക് വേണ്ടി പതിയിരിക്കാവുന്നേടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.'' ഖുർആൻ 9: 5
നബി (ﷺ) പറഞ്ഞു അബൂഹുറയ്റ(ﷺ)റിപ്പോർട്ട് ചെയ്യുന്നു, നബിﷺ പറഞ്ഞു: ''ജനങ്ങൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹ്' എന്നു പറയുന്നതുവരെ അവരോട് യുദ്ധം ചെയ്യാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു. ആർ (അല്ലാഹു യുദ്ധം പ്രഖ്യാപിക്കപ്പെട്ടവരിൽ ഒരാൾ) 'ലാ ഇലാഹ ഇല്ലാ അല്ലാഹ്' എന്ന് പറയുന്നുവോ അവന്റെ ശരീരവും സ്വത്തും എന്നിൽ നിന്നും അവൻ സംരക്ഷിച്ചിരിക്കുന്നു, അതിൽ നിന്നുമുണ്ടാകുന്ന മറ്റു അവകാശങ്ങൾ (ഗവണ്മെന്റ് പിരിച്ചെടുക്കുന്ന സകാത്ത്, നികുതി തുടങ്ങിയവ) ഒഴികെ'' (ബുഖാരി: 6924, മുസ്'ലിം: 20).
6. ശിർക്ക് പാപങ്ങളിൽ വെച്ച് ഏറ്റവും വലിയ പാപമാണ്. ''അബൂബക്റഃ(رَضِيَ اللَّهُ عَنْهُ)പറയുന്നു: (മൂന്ന് പ്രാവശ്യം) നബിﷺ പറഞ്ഞു: 'വൻപാപങ്ങളിൽ ഏറ്റവും ഗുരുതരമായത് ഞാൻ പറയട്ടെ?' ഞങ്ങൾ പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരെ പറഞ്ഞാലും. അവിടുന്ന്ﷺ പറഞ്ഞു: 'അല്ലാഹുവിനോട് ആരാധനയിലും(മറ്റും) ശിർക്ക് - പങ്കു ചേർക്കുന്നതും, മാതാപിതാക്കളെ ദ്രോഹിക്കൽ… എന്നതുമാണ്'.'' ബുഖാരി: 2654, മുസ്'ലിം: 87
ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു ''(പ്രപഞ്ച)സൃഷ്ടിപ്പിന്റെയും, ദൈവിക കൽപ്പനകളുടെയും ഉദ്ദേശ്യം: 'മനുഷ്യൻ അല്ലാഹുവിന്റെ നാമങ്ങളെയും, ഗുണവിശേഷണങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കുകയും, അവനെ മാത്രം ആരാധിക്കുകയും, അവനിൽ ആരെയും ആരാധനയിലും(മറ്റും) പങ്ക്ചേ ർക്കാതിരിക്കുകയും, ജനങ്ങൾക്കിടയിൽ നീതിയോടെ വർത്തിക്കുകയും ചെയ്യുക എന്നതാകുന്നു. ഇത് ആകാശഭൂമിയിൽ നിലനിൽക്കുന്ന നീതിയാകുന്നു. അല്ലാഹു പറയുന്നു: ''തീർച്ചയായും നാം നമ്മുടെ ദൂതൻമാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും (നീതിന്യായം) ഇറക്കികൊടുക്കുകയും ചെയ്തു.'' ഖുർആൻ 57: 25
പ്രവാചകൻമാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങൾ ഇറക്കിയതും ജങ്ങൾക്കിടയിൽ നീതി നടപ്പിലാക്കുവാൻ വേണ്ടിയാണെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തരുന്നു. ഏറ്റവും വലിയ നീതിയിൽ പെട്ടതാണ് തൗഹീദ് (അല്ലാഹുവെ മാത്രം ആരാധിക്കൽ) എന്നുള്ളത്. അത് നീതിയുടെ കാതലും, നിലനില്പുമാണ്. എന്നാൽ ശിർക്ക് (ബിംബാരാധന, ബിംബ-ജാറാരാധന) അക്രമമാണ്. അല്ലാഹു പറയുന്നു: ''തീർച്ചയായും (അല്ലാഹുവിനുള്ള) ആരാധനയിൽ ശിർക്ക് - പങ്കു ചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.'' ഖുർആൻ 31: 13
ശിർക്ക് അക്രമങ്ങളിൽ വെച്ച് ഏറ്റവും വലിയ അക്രമമാണ്!; തൗഹീദ് നീതിയിൽ വെച്ച് ഏറ്റവും വലിയ നീതിയുമാണ്. അതുകൊണ്ട്, നീതിയെ നിഷേധിക്കുന്ന ആ ഏറ്റവും വലിയ പാപം (ശിർക്ക്) വൻപാപങ്ങളിൽ ഏറ്റവും വലിയ വൻപാപമാകുന്നു!!''
ഇബ്നുൽ ഖയ്യിം (റഹിമ.തുടരുന്നു: ''അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച യഥാർത്ഥ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തെ തന്നെ നിഷേധിക്കുന്ന ശിർക്ക് നിരുപാധികം തന്നെ ഏറ്റവും വലിയ വൻപാപമാകുന്നു! ശിർക്ക് ചെയ്യുന്നവർക്ക് അല്ലാഹു സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു, മുശ്രിക്കുകളുടെ (ബിംബാരാധകരുടെ, ജാറ ആരാധകരുടെ) സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല!! അവരിൽ ആരുടെയും ശുപാർശയും (ശഫാഅത്തും) അല്ലാഹു സ്വീകരിക്കുകയില്ല, പരലോകത്ത് ഒന്നിനും അവർക്ക് ഉത്തരം ലഭിക്കുകയുമില്ല! അവർക്ക് പ്രതീക്ഷക്ക് വകയുമില്ല! മുശ്രിക്കുകൾ (ബിംബ - ജാറ ആരാധകർ) ആണ് അല്ലാഹുവിനെ കുറിച്ചുള്ള അറിവിൽ വലിയ ജാഹിലുകൾ (വലിയ അജ്ഞതയുള്ളവർ), അവർ സൃഷ്ടികളെ (സൃഷ്ടികൾക്ക് ആരാധനകൾ അർപ്പിച്ച്) അല്ലാഹുവിന് തുല്യപ്പെടുത്തുകയാണ്!! അത് അല്ലാഹുവിനെ കുറിച്ചുള്ള അവരുടെ വലിയ അജ്ഞതയും, അവരുടെ (ആ ബിംബാരാധകരുടെ - മുശ്രിക്കുകളുടെ - ജാറാരാധകരുടെ) ഏറ്റവും വലിയ അക്രമവുമാകുന്നു! ഇതിലൂടെ ആ മുശ്രിക്കുകൾക്ക് അല്ലാഹുവിനെതിരിൽ ഒന്നും ചെയ്യുവാൻ സാധ്യമല്ല, മറിച്ച് അവർ സ്വയം അക്രമം പ്രവർത്തിച്ചിരിക്കുകയാണ്,'' ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
7. ശിർക്ക് (ബിംബ - ജാറ ആരാധന) ചെയ്യുക എന്നത് ശുദ്ധമായ ആരാധന എന്ന പ്രവർത്തിയിൽ ന്യൂനതകൾ ചേർക്കുന്ന വിശ്വാസമാകുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നതിൽ മറ്റുള്ളവരെ ശിർക്ക് - പങ്ക് ചേർത്താ ൽ, അവൻ ആരാധന എന്ന പ്രവർത്തി അല്ലാഹുവല്ലാത്തവരിൽ (വ്യാജമായി) സ്ഥാപിക്കുകയാണ് ചെയ്യുന്നത്! ഇത് അല്ലാഹുവിനോട് അങ്ങേയറ്റം എതിര് പ്രകടിപ്പിക്കുന്ന, ഒരു യുദ്ധം പ്രഖ്യാപിക്കൽ പോലുള്ള ശത്രുത വ്യക്തമാക്കലും ആകുന്നു!!
ശിർക്കിന്റെ (ബിംബാരാധന - ജാറാരാധനയുടെ) ഇനങ്ങൾ:
ശിർക്ക് രണ്ട് ഇനങ്ങളിൽ ഉണ്ട്,
ഒന്നാമത്തെ ഇനം: ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന പാപമായ ആ വലിയ ശിർക്ക് കുറ്റം ചെയ്യുന്നവൻ നരകത്തിൽ നിത്യവാസിയായിരിക്കും. അവ താഴെ വിവരിക്കുന്നു 1- അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാർത്ഥിക്കൽ (ഒരു വലിയ ശിർക്ക് ആകുന്നു) 2- ഖബറുകൾക്കോ , ജിന്നുകൾക്കോ , പിശാചുക്കൾക്കോ മറ്റുവല്ലവർക്കും നേർച്ചയോ, ബലിയോ നൽകൽ (ഒരു വലിയ ശിർക്ക് ആകുന്നു) 3- വിളിച്ചുപ്രാർത്ഥന, നേർച്ച, ബലി - അറവ്, ആരാധനയുടെ ഏതെങ്കിലും ഇനം അല്ലാഹു അല്ലാത്തവർക്ക് നൽകൽ (ഒരു വലിയ ശിർക്ക് ആകുന്നു. 4- മരിച്ചവരെയോ, ജിന്നുകളേയോ, പിശാചുക്കളേയോ അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ (ഏറ്റവും കൂടുതൽ) ഭയപ്പെടുകയോ, അവർ സ്വയം തന്നെ ഉപദ്രവമുണ്ടാക്കുകയോ, രോഗം വരുത്തുകയോ ചെയ്യുമെന്ന് പേടിക്കുകയോ ചെയ്യൽ (ഒരു വലിയ ശിർക്ക് ആകുന്നു). 5- ഇന്ന് സ്വാലിഹീങ്ങളുടെയും, ഔലിയാക്കളുടെയും, (നബിമാരുടെയും) ഖബറുകളിൽ നിന്നും, ജാറങ്ങളിൽ നിന്നും, കെട്ടിയുയർത്തപ്പെട്ട ശവകുടീരം (ഖുബ്ബ, മഖാം)കളിൽ നിന്നും ജനങ്ങൾ ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കുകയും - അത് തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, അത് ശിർക്ക് ആകുന്നു; അതുപോലെ പ്രയാസങ്ങൾ നീക്കുക, ആവശ്യം നേടിത്തരുക തുടങ്ങിയ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ അല്ലാഹു അല്ലാത്തവരിൽ (അഥവാ, നബിമാർ, ഔലിയാക്കൾ, ബിംബങ്ങൾ തുടങ്ങിയവരിൽ) നിന്ന് പ്രതീക്ഷിക്കൽ… എന്നിവയും വലിയ ശിർക്ക് ആകുന്നു. അല്ലാഹു പറയുന്നു: ''അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആ ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് (ശഫാഅത്ത് ചെയ്യുന്നവരാണ്) എന്ന് പറയുകയും ചെയ്യുന്നു. (നബിയേ!) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ (ഇത്)? അവർ ആരാധനയിൽ പങ്ക് - ശിർക്ക് ചേർക്കുന്നവരിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' ഖുർആൻ 10: 18
രണ്ടാമത്തെ ഇനം ശിർക്ക്: ഇവ ചെറിയ ശിർക്ക് ആകുന്നു. ഈ കുറ്റം ചെയ്യുകമൂലം ഒരാൾ ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല. എന്നാൽ ഇതു അയാളുടെ തൗഹീദിലെ വിശ്വാസത്തിൽ കുറവ് വരുത്തുന്നതും, (വൻ പാപങ്ങളിൽ ഉൾപ്പെട്ടതും), വലിയ ശിർക്കിലേക്ക് വഴിതെളിക്കുന്നതും ആകുന്നു. ഇത് രണ്ട് (2) തരം ആകുന്നു:
1- നാവ് കൊണ്ടും മറ്റു ശരീരാവയവങ്ങൾ കൊണ്ടും പ്രത്യക്ഷമായി ചെയ്യുന്ന ചെറിയ ശിർക്കുകൾ: ഇത് വാക്കുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും സംഭവിക്കുന്നതാകുന്നു. ഉദാഹരണം: അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യക, (അല്ലാഹുവും, നീയും ഉദ്ദേശിച്ചത് എന്ന് പറയുക) തുടങ്ങിയ വാക്കുകൾ ചെറിയ ശിർക്കിൽപ്പെടുന്നു. ഉദാഹരണം: ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു. തിർമിദി: 1535, അഹ്മദ്: 2/69-87-125, സ്വഹീഹ് അൽബാനി സ്വഹീഹ് അൽജാമിഅ്: 6204 തിർമിദി അതുപോലെ ما شاء الله وشئت (അല്ലാഹുവും, നീയും ഉദ്ദേശിച്ചത്) എന്ന് പറയുന്നതും ചെറിയ ശിർക്കിൽപ്പെടുന്നു. ഒരു ഹദീസ് നോക്കുക: നബിﷺ പറഞ്ഞു: ''നീ എന്നെ (നബിﷺയെ) അല്ലാഹുവിനോട് നിദ്ദൻ (തുല്യൻ, ശരീക്ക്) ആക്കിയൊ?! എന്നാൽ, അല്ലാഹു മാത്രം ഉദ്ദേശിച്ചത് എന്നാണ് (നീ) പറയേണ്ടത്.'' നസാഇ ''അല്ലാഹുവും ഇന്നയാളും (അല്ലാഹുവും മുഹമ്മദ് നബിﷺയും, അല്ലെങ്കിൽ അല്ലാഹുവും നീയും…) ഉദ്ദേശിച്ചിരുന്നുവെങ്കിൽ എന്ന് നിങ്ങൾ പറയരുത്; എന്നാൽ നീ പറയുക; 'മാശാഅ-അല്ലാഹു (അല്ലാഹു ഉദ്ദേശിച്ചതും), സുമ്മ ശാഅ ഫുലാനുൻ (പിന്നെ ഇന്ന-ഇന്നയാളും ഉദ്ദേശിച്ചാൽ - അല്ലെങ്കിൽ പിന്നെ ഇന്ന ഇന്നത് കൊണ്ടും)' എന്ന്.'' (അഹ്മദ്: 5/384, അബൂദാവൂദ്: 4980, സഹീഹ് അൽബാനി സിൽസിലതു സഹീഹ: 137). കാരണം ثـمّ (സുമ്മ - പിന്നെ) എന്നുള്ളത് (അല്ലാഹുവിന്റെ ഉദ്ദേശ്യം മുന്തിപ്പിച്ചുള്ള) ക്രമീകരണത്തേയും, അതുപോലെ അല്പം സാവകാശത്തേയും സൂചിപ്പിക്കുന്നു. അടിമയുടെ മശീഅത്ത് (ഉദ്ദേശ്യം) അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ പിന്തുടർന്ന് വരുന്നതാകുന്നു. അല്ലാഹു പറയുന്നു: ''ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.'' ഖുർആൻ 81: 29
എന്നാൽواو (അറബിയിലെ 'വാവ്' എന്ന അക്ഷരം കൂടെ) ഉപയോഗിച്ച് (മുകളിലെ ഹദീസിൽ വന്ന രൂപത്തിൽ) പറയുകയാണെങ്കിൽ അത് നിരുപാധികം ആ പറയപ്പെട്ട രണ്ടു കാര്യങ്ങളെ ഒരുമിപ്പിക്കുകയും, അത് (അല്ലാഹുവിന്റെ അനുമതിയിൽ) ശിർക്ക് - പങ്ക് ചേർക്കുന്ന വിശ്വാസം ആകുകയും ചെയ്യുന്നതാണ്, ഇത് തുടർച്ചയേയോ, സാവകാശത്തേയോ സൂചിപ്പിക്കുന്നില്ല. ഈ തെറ്റായ പ്രയോഗത്തിന്റെ ഉദാഹരണം: 'എനിക്ക് അല്ലാഹുവും, നീയുമല്ലാതെ ആരുമില്ല!'', 'ഇത് അല്ലാഹുവിന്റെയും, നിന്റെയും അനുഗ്രഹത്താൽ ആകുന്നു''. ഇങ്ങനെ ഒന്നും പറയുവാൻ പാടില്ല, കാരണം ഇത് ചെറിയ ശിർക്കിൽപ്പെടുന്നു.
കർമ്മങ്ങളിൽ സംഭവിക്കുന്ന ചെറിയ ശിർക്ക്: പരീക്ഷണങ്ങളും, ബുദ്ധിമുട്ടുകളും, (രോഗങ്ങളും) നീക്കുവാനും, തടയുവാനും വേണ്ടി വട്ടക്കണ്ണി, നൂല്, തുടങ്ങിയവ (മന്ത്രിച്ചും മറ്റും) തൂക്കുക, അതുപോലെ കണ്ണേറിനെ ഭയന്ന് കൊണ്ട് ഐക്കല്ല് (ഏലസ്, നൂല്) കെട്ടുക തുടങ്ങിയ കാര്യങ്ങൾ ഇതിൽപ്പെട്ടതാണ്. ഈ കാര്യങ്ങളെല്ലാം പ്രയാസങ്ങൾ നീക്കുവാനും, ബുദ്ധിമുട്ടുകൾ തടയുവാനും (നന്മ വരുത്തുവാനും) ഉള്ള കാരണങ്ങളാണെന്ന് ആരെങ്കിലും വിശ്വസിക്കുകയാണെങ്കിൽ അത് ചെറിയ ശിർക്കിൽ ഉൾപ്പെട്ടതാകുന്നു. കാരണം അല്ലാഹു അവയെ ബുദ്ധിമുട്ടുകൾ തടയുവാനും (നന്മ വരുത്തുവാനും) ഉള്ള കാരണങ്ങളാക്കി വെച്ചിട്ടില്ല! എന്നാൽ നൂലും, വളയവും, ഐക്കല്ലും സ്വയം തന്നെ പ്രയാസങ്ങളെ തടയുകയും, ബുദ്ധിമുട്ടുകൾ ദൂരീകരിക്കുകയും (നന്മ വരുത്തുകയും) ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് ഒരു വലിയ ശിർക്ക് (തൗഹീദ് അൽ-റുബൂബിയ്യഃയിൽ അഥവാ, അല്ലാഹുവിന്റെ മാത്രം കർമ്മമായ പ്രപഞ്ച സൃഷ്ടിപ്പിലും, സംരക്ഷണത്തിലും, നിയന്ത്രണത്തിലുമുള്ള ഏകത്വത്തിലുള്ള തൗഹീദിലെ വിശ്വാസത്തിൽ പങ്ക് - ശിർക്ക് ചേർക്കൽ) ആകുന്നു!! കാരണം അവൻ അങ്ങിനെ (അല്ലാഹുവിൽ നിന്ന് ലഭിക്കേണ്ടുന്ന രക്ഷക്കുവേണ്ടി) അല്ലാഹുവല്ലാത്തവരിൽ തവക്കുൽ (രക്ഷക്കുവേണ്ടി വിശ്വസിച്ച് ഭരമേൽപ്പിക്കൽ) ചെയ്തിരിക്കുകയാണ്!!
1- ചെറിയ ശിർക്ക് രണ്ടാമത്തെ തരം (ഗോപ്യമായ ശിർക്ക്): ഇത് മനുഷ്യന്റെ ഉദ്ദേശ്യങ്ങളിലും, ആഗ്രഹങ്ങളിലും ശിർക്ക് വെക്കുക (അഥവാ, സൽക്കർമ്മങ്ങളുടെ ഉദ്ദേശ്യത്തിൽ അല്ലാഹുവിന്റെ റിള - തൃപ്തി ആഗ്രഹിക്കുന്നതിന് പകരം, ആ ഉദ്ദേശ്യത്തിൽ മറ്റുള്ളവരുടെ പ്രശംസ - തൃപ്തി ആഗ്രഹിക്കൽ) എന്നതാണ് ഗോപ്യമായ ശിർക്ക്, അവയിൽ പെട്ടതാണ്: ലോകമാന്യം - റിയാഅ് (ജനങ്ങളുടെ പ്രശംസ ഉദ്ദേശിച്ച് - ആഗ്രഹിച്ച് സൽക്കർമ്മങ്ങൾ ചെയ്യുക!), സൽക്കർമ്മങ്ങൾക്ക് പ്രശസ്തി ആഗ്രഹിക്കുക! തുടങ്ങിയവ. അല്ലാഹുവിലേക്ക് അടുപ്പ ബന്ധം ഉണ്ടാക്കുവാനുള്ള കർമ്മങ്ങൾ ജനങ്ങളുടെ പ്രശംസക്ക് വേണ്ടി പ്രവർത്തിക്കുക, ജനങ്ങൾ പ്രശംസിക്കുവാനും - പുകഴ്ത്തുവാനും വേണ്ടി നമസ്കാരം ഭംഗി കൂട്ടുക - ദാനധർമ്മം ചെയ്യുക, അതുപോലെ ജനങ്ങളിൽ പ്രശസ്തിയുണ്ടാവാൻ നല്ല സ്വരത്തിൽ ഭംഗിയോടെ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക, ദിക്റുകൾ ഉച്ചത്തിൽ ഉരുവിടുക പോലെയുള്ളത് ഇതിൽ പെട്ടതാണ്. (ഇത് തൗഹീദിലെ വിശ്വാസത്തിന് കുറവ് വരുത്തുന്നതും, വൻ പാപങ്ങളിൽ പെട്ടതും ആകുന്നു). അതുപോലെ, സൽക്കർമ്മങ്ങളിൽ ലോകമാന്യം (റിയാഅ്) കൂടിക്കലർന്നാൽ ആ സൽക്കർമ്മം നിഷ്ഫലമാണ്. (എന്നാൽ, ലോകമാന്യത്തിന് - റിയാഅ്ന് വേണ്ടി മാത്രം സൽക്കർമ്മങ്ങൾ ചെയ്താൽ അത് കപടവിശ്വാസിയുടെ - മുനാഫിഖിന്റെ സൽക്കർമ്മങ്ങളിൽ ഉൾപ്പെടുന്നതുമാണ്!!), അല്ലാഹു പറയുന്നു: ''അതിനാൽ, ആരെങ്കിലും തന്റെ റബ്ബുമായി (അല്ലാഹുവുമായി) (പരലോകത്ത് വിചാരണയിൽ നല്ലനിലയിൽ) കാണുവാൻ ആശിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിച്ചു കൊള്ളട്ടെ, തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ) ആരാധിക്കുന്നതിൽ ഒരാളെയും പങ്കുചേർക്കാതെയുമിരിക്കട്ടെ.'' ഖുർആൻ 18: 110
നബി (ﷺ) പറഞ്ഞു: ''ഞാൻ (നബിﷺ) നിങ്ങളുടെ മേൽ ഏറ്റവും കൂടുതൽ പേടിക്കുന്നത് ചെറിയ ശിർക്കിനെയാണ്. അവർ (സ്വഹാബികൾ) ചോദിച്ചു: 'എന്താണ് ആ ചെറിയ ശിർക്ക്'? അവിടുന്ന് (നബിﷺ) പറഞ്ഞു: 'അത് അൽ-റിയാഅ് (സൽകർമ്മം മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ചെയ്യൽ) ആകുന്നു'.'' അഹ്മദ്: 5/428-429, ത്വബ്റാനി തന്റെ മഅ്ജമ അൽ-കബീറിൽ: 2/253 നമ്പർ: 4301, സഹീഹ് അൽജാമിഅ് അൽബാനി: 1555
അതുപോലെ, ഭൗതിക ലക്ഷൃത്തിന് വേണ്ടി മാത്രം സൽക്കർമ്മങ്ങൾ ചെയ്യുകയും, ഭൗതിക ലക്ഷൃത്തിന് മാത്രമായി ജനങ്ങൾക്ക് ഇമാമ് (നമസ്കാരത്തിനും മറ്റും നേതൃത്വം) നിൽക്കുക - ബാങ്ക്കൊടുക്കുക - ഹജ്ജ് ചെയ്യുക, സമ്പത്തിന് വേണ്ടി ജിഹാദ് ചെയ്യുക, (സമ്പത്തിന് വേണ്ടി മാത്രം മതം പഠിപ്പിക്കുക…) തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. അബൂഹുറയ്റرَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ''അബ്ദു-ദീനാർ - പണത്തെ ആരാധിക്കുന്നവൻ' നശിക്കട്ടെ! അബ്ദു-ദിർഹം (ദിർഹമിന്റെ ആരാധകൻ - അടിമ) നശിക്കട്ടെ! പട്ടുവസ്ത്രത്തിന്റെ അടിമ നശിക്കട്ടെ! മുന്തിയ ഉടയാടകളുടെ അടിമ നശിക്കട്ടെ! അവന് (അത്) നൽകപ്പെട്ടാൽ അവൻ തൃപ്തിയടയും, (അത്) കിട്ടിയില്ലെങ്കിൽ കോപിക്കും. ബുഖാരി
മഹാനായ ഇമാം ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു: ''ഉദ്ദേശ്യങ്ങളിലും, ആഗ്രഹങ്ങളിലുമുള്ള ശിർക്ക് കരകാണാകടലാകുന്നു (അഥവാ, വളരെ അധികമുണ്ട്)!! അതിൽ നിന്ന് രക്ഷപ്പെടുന്നവർ വളരെ ചുരുക്കം മാത്രം! അല്ലാഹുവിന്റെ റിള (തൃപ്തി, പ്രീതി) അല്ലാതെ മറ്റുവല്ലതും തന്റെ സൽക്കർമ്മം കൊണ്ട് ആരെങ്കിലും ആഗ്രഹിക്കുക എന്നതും, തന്റെ സൽക്കർമ്മത്തിന് (അല്ലാഹുവിൽ നിന്നുള്ള ഇഹലോക-പരലോക നേട്ടം അല്ലാതെ) മറ്റാരുടെയെങ്കിലും (ഇഹലോക-പരലോക) പ്രതിഫലം ആഗ്രഹിക്കുക - ഉദ്ദേശിക്കുക എന്നതും, അവൻ തന്റെ ഉദ്ദേശ്യത്തിലും നിയ്യത്തിലും ശിർക്ക് - പങ്ക് ചേർക്കലാകുന്നുകർമ്മങ്ങളിലെ ഇഖ്'ലാസ് (നിഷ്കളങ്കത, ആത്മാർത്ഥത, സത്യസന്ധത, നിഷ്കാപട്യം) എന്ന് പറഞ്ഞാൽ തന്റെ കർമ്മങ്ങളും, വാക്കുകളും, ഉദ്ദേശ്യങ്ങളും, ആഗ്രഹങ്ങളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക എന്നതാണ്. അല്ലാഹു തന്റെ മുഴുവൻ അടിമകളോടും സ്വീകരിക്കുവാനായി കല്പിച്ച ഇബ്റാഹിം(عليه السلام)യുടെ ചൊവ്വായ മില്ലത്ത് (പാത) ഇതുതന്നെയാണ്. അല്ലാഹു അടിമകളിൽ നിന്ന് ഈ രൂപത്തിലുള്ള നിഷ്കളങ്കമായ (ആത്മാർത്ഥമായ, സത്യസന്ധമായ, നിഷ്കാപട്യമായ) സൽകർമ്മങ്ങളല്ലാതെ മറ്റൊരു കർമ്മവും സ്വീകരിക്കുകയില്ല! ഇതാണ് ഇസ്'ലാംമതത്തിന്റെ സവിശേഷത. അല്ലാഹു പറയുന്നു: ''ഇസ്'ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനിൽ നിന്ന് ഒരിക്കലും (അല്ലാഹു) സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും.'' ഖുർആൻ 3: 85
ഇതാണ് ഇബ്റാഹിം നബി (عليه السلام)യുടെ ചൊവ്വായ മില്ലത്ത് (നിഷ്കളങ്കമായ ഇസ്'ലാം), ആരെങ്കിലും ഇതിനെ അവഗണിക്കുകയാണെങ്കിൽ അവൻ വിഢ്ഢികളിൽ ഏറ്റവും വലിയ വിഢ്ഢിയാകുന്നു''. ഇബ്നുൽ ഖയ്യിമിന്റെ ഉദ്ധരണി ഇവിടെ അവസാനിക്കുന്നു.
വലിയ ശിർക്കും - ചെറിയ ശിർക്കും തമ്മിലുള്ള വ്യത്യാസം:
1- വലിയ ശിർക്ക് ചെയ്താൽ ഇസ്'ലാമിൽ നിന്ന് പുറത്ത് പോയി കാഫിറാകും; എന്നാൽ ചെറിയ ശിർക്ക് മതത്തിൽ നിന്ന് പുറത്താക്കുന്നില്ലെങ്കിലും അതുകൊണ്ട് തൗഹീദിലുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്നതാണ്
2- വലിയ ശിർക്ക് ചെയ്തവൻ (അല്ലാഹുവിനോട് പശ്ചാതപിച്ചിട്ടില്ലങ്കിൽ) എന്നുമെന്നും നരകത്തിലായിരിക്കും!; എന്നാൽ ചെറിയ ശിർക്ക് ചെയ്തവൻ (അല്ലാഹുവിനോട് പശ്ചാതപിച്ചിട്ടില്ലെങ്കിൽ) നരകത്തിൽ പ്രവേശിച്ചാലും അതിൽ നിത്യവാസിയായിരിക്കില്ല.
3- വലിയ ശിർക്ക് മുഴുവൻ കർമ്മങ്ങളെയും നിഷ്ഫലമാക്കി കളയുന്നതാണ്; എന്നാൽ ചെറിയ ശിർക്ക് മുഴുവൻ കർമ്മങ്ങളെയും നിഷ്ഫലമാക്കുകയില്ല - എന്നാൽ, ഏത് കർമ്മമാണോ പ്രശസ്തി ഉദ്ദേശ്യം വെച്ച് (അഥവാ, ചെറിയ ശിർക്ക് - റിയാഅ് - ലോകമാന്യം ഉദ്ദേശ്യം വെച്ച്) ചെയ്തത്, ആ കർമ്മം മാത്രം നിഷ്ഫലമാകുന്നതാണ്.
4- വലിയ ശിർക്ക് ചെയ്തവന്റെ രക്തവും സമ്പത്തും ഇസ്'ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് (പിഴയായി പിടിച്ചെടുക്കൽ) അനുവദനീയമാണ്; എന്നാൽ, ചെറിയ ശിർക്ക് ചെയ്തവരുടേത് അനുവദനീയമല്ല
3. കുഫ്റ്
ശിർക്ക് നിർവ്വചനം:
ഭാഷാപരമായ അർത്ഥം: 'കുഫ്റ്' എന്നതിന് ഭാഷാപരമായി (സത്യം) മറച്ച് വെക്കൽ - മൂടിവെക്കൽ എന്ന അർത്ഥമാകുന്നു. മതപരമായ അർത്ഥം: 'കുഫ്റ്' എന്നാൽ 'ഈമാൻ'ന്റെ (അഥവാ, വിശ്വാസത്തിന്റെ) വിപരീതപദം ആകുന്നു. കുഫ്റ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അല്ലാഹുവിലും അവന്റെ നബിമാരിലും അവിശ്വസിക്കുക (അഥവാ, സംശയിക്കുക - കളവാക്കുക) എന്നതാണ്. അവർ അല്ലാഹുവിനെയും, അവന്റെ നബിമാരെയും (അല്ലെങ്കിൽ: ഖുർആനും, ഹദീസും) കളവാക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും - അവരുടെ സംശയം കൊണ്ടൊ, വിശ്വാസത്തിലുള്ള ചാഞ്ചല്യംകൊണ്ടൊ, വെറുപ്പുകൊണ്ടൊ, അസൂയകൊണ്ടൊ അഹങ്കാരംകൊണ്ടൊ, ദേഹേഛകളെ പിൻപറ്റുന്നതുകൊണ്ടൊ ഈ 'രിസാലത്ത്' (ഖുർആനും, ഹദീസും ഒരുഭാഗമൊ അല്ലെങ്കിൽ മുഴുവനായൊ) സ്വീകരിക്കുന്നത് തടയപ്പെട്ടാലും അത് കുഫ്റ് തന്നെയാണ്. അതുപോലെ (അവൻ/അവൾ) പ്രവാചകൻമാരുടെ സത്യസന്ധതയിൽ ദൃഢമായി വിശ്വസിക്കുന്നുണ്ട് എന്നാൽ എതിർപ്പ് (സ്പർദ്ധ, അസൂയ) കാരണത്താൽ (ഇസ്'ലാം: ഖുർആനും, ഹദീസും) അവിശ്വസിക്കുകയോ, നിഷേധിക്കുകയോ, കളവാക്കുകയോ ചെയ്താലും അതും കുഫ്റ് (ഇസ്'ലാംമത നിഷേധം, അഥവാ ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യം) തന്നെയാണ്.
കുഫ്റിന്റെ ഇനങ്ങൾ
ഒന്ന്: വലിയ കുഫ്റ്: ഈ കുഫ്റ് കൊണ്ട് ഒരു മുസ്'ലിം 'മില്ലത്ത്'ൽ (ഇസ്'ലാമിൽ) നിന്ന് പൂർണ്ണമായി പുറത്ത് പോകുന്നതാണ്. ഇത് അഞ്ച് തരങ്ങളാണ്.
1- (അല്ലാഹുവെയും അവന്റെ ദൂതൻമാരെയും - ഖുർആനും, ഹദീസും) നിഷേധിക്കുന്ന - കളവാക്കുന്ന കുഫ്റ് (സത്യനിഷേധം), ഇതിനുള്ള തെളിവ്: ''അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം (ഇസ്'ലാം: ഖുർആൻ, ഹദീസ്) വന്നുകിട്ടിയപ്പോൾ അത് നിഷേധിച്ച് തള്ളുകയോ ചെയ്തവനെക്കാൾ അക്രമിയായി ആരുണ്ട്? സത്യനിഷേധികൾക്ക് (അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ ദൂതനെയും നിഷേധിച്ചു തള്ളിയവർക്ക്) നരകത്തിൽ വാസസ്ഥലം ഇല്ലയോ?'' ഖുർആൻ 29: 68
2- (അല്ലാഹുവെയും അവന്റെ ദൂതൻമാരെയും - ഖുർആനും, ഹദീസും) സത്യപ്പെടുത്തുന്നുണ്ടെങ്കിലും വെറുപ്പോടെയും, അഹങ്കാരത്തോടെയും ഉള്ള കുഫ്റ് (സത്യനിഷേധം), ഇതിനുള്ള തെളിവ്: ''ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന് നാം (അല്ലാഹു) മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പ്രണമിച്ചു; ഇബ്'ലീസ് ഒഴികെ. അവൻ (അല്ലാഹുവിന്റെ വാക്കുകളെ സത്യപ്പെടുത്തി, എന്നാൽ) വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ 'കാഫിർ' (സത്യനിഷേധി)കളിൽ പെട്ടവനായിരിക്കുന്നു.'' ഖുർആൻ 2: 34
3- (അല്ലാഹുവെയും അവന്റെ ദൂതൻമാരെയും) സംശയിച്ചുകൊണ്ടുള്ള കുഫ്റ്, അത് ഊഹത്തിന്റെ കുഫ്റാകുന്നു. ഇതിനുള്ള തെളിവ്: ''സ്വന്തത്തോട് തന്നെ അന്യായം പ്രവർത്തിച്ച് കൊണ്ട് (അവിശ്വാസത്തോടെയും അഹങ്കാരത്തോടെയും) അവൻ തന്റെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: 'ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അന്ത്യ സമയം നിലവിൽ വരും എന്നും ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എന്റെ റബ്ബിങ്കലേക്ക് (പുനരുദ്ധാരണനാളിൽ) മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാൾ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും'. അവന്റെ (മതജ്ഞാനിയായ) ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: 'മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ (അല്ലാഹുവിൽ) നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാൽ (എന്റെ വിശ്വാസമിതാണ്): അവൻ അഥവാ അല്ലാഹുവാകുന്നു എന്റെ റബ്ബ് (സ്രഷ്ടാവും സംരക്ഷകനും). എന്റെ റബ്ബിനോട് (പ്രപഞ്ച സൃഷ്ടിപ്പിലും സംരക്ഷണത്തിലുമുള്ള അല്ലാഹുവിന്റെ കഴിവിലും - ശക്തിയിലും മറ്റും) യാതൊന്നിനെയും ഞാൻ പങ്കുചേർത്തു (ശിർക്കിൽ) വിശ്വസിക്കുകയില്ല.'' ഖുർആൻ 18: 35 - 38
4- (അല്ലാഹുവിന്റെയും അവന്റെ ദൂതരുടെയും കൽപ്പനകൾ - ഖുർആനും, ഹദീസും പഠിക്കാതെ) വെറുപ്പോടെയും അവഗണനയോടെയും പിന്തിരിയുന്നതിലെ കുഫ്റ്, ഇതിനുള്ള തെളിവ്: കാഫിറുകൾ (സത്യത്തെ നിഷേധിക്കുന്നവർ) ആകട്ടെ തങ്ങൾക്ക് താക്കീത് നൽകപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.'' ഖുർആൻ 46: 3
5- നിഫാഖ് (കപടവിശ്വാസം) കാരണമുള്ള കുഫ്റ്: അവർ (വഴികേടിലായ - കാപട്യമുള്ള മുസ്'ലീങ്ങൾ) ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്. അങ്ങനെ അവരുടെ ഹൃദയങ്ങളിന്മേൽ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവർ (അല്ലാഹുവിനോട് പശ്ചാതപിച്ച് നല്ലവരായിതീരാത്തവർ) (കാര്യം) ഗ്രഹിക്കുകയില്ല.'' ഖുർആൻ 63: 3
രണ്ട്: ചെറിയ കുഫ്റ്: ചെറിയ കുഫ്റ് കാരണത്താൽ ഒരു മുസ്'ലിം 'മില്ലത്ത്'ൽ (ഇസ്'ലാമിൽ) നിന്ന് പൂർണ്ണമായി പുറത്ത് പോകുന്നില്ല. ഇത് കർമ്മപരമായ കുഫ്റാണ്. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും കുഫ്റ് എന്ന് പറഞ്ഞ കർമ്മങ്ങളാകുന്നു ഇവ. അത് വലിയ കുഫ്റിന്റെ പരിധിയിലേക്ക് വരാത്തവയാണ്. ഉദാഹരണം: അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്ന കുഫ്റ്. അതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്: അല്ലാഹു ഒരു രാജ്യത്തെ (മക്കയെ) ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം (അതിലെ ജനങ്ങൾ) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു.'' ഖുർആൻ 16: 112
അതുപോലെ. മുസ്'ലീങ്ങളുമായി പൊരുതുന്നതും, അവരെ കൊല ചെയ്യുന്നതും കുഫ്റ് ആകുന്നു, അതിനുള്ള തെളിവ് താഴെ വരുന്ന ഹദീസ് ആകുന്നു നബിﷺ പറഞ്ഞു: 'മുസ്'ലിമിനെ ചീത്ത പറയൽ (ശപിക്കൽ) അല്ലാഹുവിനോടുള്ള ധിക്കാരവും; മുസ്'ലിമിനെ കിതാൽ (പൊരുതി ദ്രോഹിക്കൽ, കൊല)ചെയ്യൽ കുഫ്റ് (അവിശ്വാസം)വും ആകുന്നു.'' (ബുഖാരി: 6924, മുസ്'ലിം: 20).
നബിﷺ പറഞ്ഞു: 'എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്തറുക്കുന്നവർ ആയികൊണ്ട് കുഫ്റ് (അവിശ്വാസം)ത്തിലേക്ക് മടങ്ങരുത്.'' (ബുഖാരി: 121, മുസ്'ലിം: 65)
അതുപോലെ, അല്ലാഹു അല്ലാത്തവരുടെ പേരിൽ സതൃം ചെയ്യുന്നതും ചെറിയ കുഫ്റ് (അവിശ്വാസം) ആകുന്നു. അതിനുള്ള തെളിവ് താഴെ വരുന്ന ഹദീസ് ആകുന്നു: ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു. തിർമിദി: 1535, അഹ്മദ്: 2/69-87-125, സ്വഹീഹ് അൽബാനി സ്വഹീഹ് അൽജാമിഅ്: 6204 തിർമിദി
എന്നാൽ, (ഈ ചെറിയ കുഫ്റ് - അവിശ്വാസം കാരണത്താൽ ഒരു മുസ്'ലിം ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല, അതിനുള്ള തെളിവ് താഴെ വരുന്ന സൂക്തങ്ങളാണ്), (ശിർക്കും, വലിയ കുഫ്റുമല്ലാത്ത) വൻപാപങ്ങൾ ചെയ്തവരും വിശ്വാസികളാണെന്ന് അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, അൽ-കിസാസ് (കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക) എന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു.''
കൊലയാളി ഇസ്'ലാമിൽ (വിശ്വാസികളിൽ) നിന്ന് പുറത്ത് പോകുന്നില്ല, പ്രതിക്രിയ നടപ്പാക്കപ്പെടുന്നത് സഹോദരന്റെ മുകളിലാണെന്ന് താഴെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നു: ''ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു.'' ഖുർആൻ 2: 178
ഈ സൂക്തത്തിൽ മതത്തിലെ സാഹോദര്യമാണ് ഉദ്ദേശിക്കുന്നത്, അതിൽ സംശയമില്ല.
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കണം.'' ഖുർആൻ 49: 9
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക.'' ഖുർആൻ 49: 10
('അൽ-അഖീദഃ ത്വഹാവിയഃ'യിലെ വിശദീകരണം ഇവിടെ അവസാനിക്കുന്നു).
വലിയ കുഫ്റും ചെറിയ കുഫ്റും തമ്മിലുള്ള വ്യത്യാസം:
1- വലിയ കുഫ്റ് കാരണം ഒരു മുസ്'ലിം 'മില്ലത്ത്'ൽ (ഇസ്'ലാമിൽ) നിന്ന് പൂർണ്ണമായി പുറത്ത് പോകുന്നതും, ആ കുഫ്റ് സൽക്കർമ്മങ്ങൾ നിഷ്ഫലമാക്കി കളയുന്നതുമാണ്. എന്നാൽ ചെറിയ കുഫ്റ് കാരണം 'മില്ലത്ത്'ൽ (ഇസ്'ലാമിൽ) നിന്ന് പുറത്തുപോകുകയോ, കർമ്മങ്ങൾ നിഷ്ഫലമായി പോവുകയോ ഇല്ല. പക്ഷേ, ആ ചെറിയ കുഫ്റിന്റെ തോതനുസരിച്ച് വിശ്വാസം (ഈമാൻ) കുറയുകയും, (പശ്ചാതപിച്ചിട്ടില്ലങ്കിൽ) അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയമാവുകയും ചെയ്യും
2- വലിയ കുഫ്റ് ചെയ്യുന്നവൻ (അല്ലാഹുവിനോട് പശ്ചാതപിച്ചിട്ടില്ലെങ്കിൽ) നരകത്തിൽ ശാശ്വതമായിരിക്കും, എന്നാൽ ചെറിയ ശിർക്ക് ചെയ്യുന്നവൻ നരകത്തിൽ പ്രവേശിച്ചാലും അതിൽ നിത്യവാസിയായിരിക്കില്ല. ഒരുപക്ഷേ, അല്ലാഹു പശ്ചാതാപം സ്വീകരിക്കുകയാണെങ്കിൽ നരകത്തിൽ പ്രവേശിക്കുകയുമില്ല.
3- വലിയ കുഫ്റ് ചെയ്തവന്റെ രക്തവും, സമ്പത്തും (പിഴയായി പിടിച്ചെടുക്കൽ ഇസ്'ലാമിക ഭരണകൂടത്തിന്) അനുവദനീയമാണ്, എന്നാൽ ചെറിയ കുഫ്റ് ചെയ്തവന്റെ രക്തവും, സമ്പത്തും (ഇസ്'ലാമിക ഭരണകൂടത്തിന് പിഴയായി പിടിച്ചെടുക്കൽ) അനുവദനീയമല്ല.
4- വലിയ കുഫ്റ് ചെയ്തവരും ഇസ്'ലാമിക വിശ്വാസികൾക്കു മിടയിൽ ശത്രുത നിർബ്ബന്ധമാണ്. ഒരു വിശ്വാസിക്ക് വലിയ കുഫ്റ് ചെയ്തവരെ സ്നേഹിക്കുവാനോ, രക്ഷാധികാരിയാക്കുവാനോ പാടില്ല, അവർ അടുത്ത ബന്ധുക്കളാണെങ്കിൽ പോലും. എന്നാൽ ചെറിയ കുഫ്റ് ചെയ്തവനാണെങ്കിൽ നിരുപാധികം സ്നേഹവും, രക്ഷാകർതൃത്വവും തടയപ്പെടുകയില്ല. അവരിലുള്ള ഈമാനിന്റെ തോതനുസരിച്ച് ഇഷ്ടപ്പെടുകയും, രക്ഷാധികാരിയാക്കുകയും ചെയ്യാം, എന്നാൽ അവരിലുള്ള തിന്മയുടെ തോതനുസരിച്ച് അവരോട് വെറുക്കുകയും, ശത്രുത വെക്കുകയും ചെയ്യേണ്ടതുമുണ്ട്
4. നിഫാഖ്:
ശിർക്ക് നിർവ്വചനം:
ഭാഷാപരമായ അർത്ഥം: نافق (നാഫിഖ്) എന്ന ക്രിയയിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളതാണ് അൽ-നിഫാഖ് النفاق - , ഇത് نافق، يُنافق، نفاقاً، ومنافقة എന്നിങ്ങനെ വ്യാകരിക്കപ്പെടുന്നു, ഇത് ഉത്ഭവിച്ചിട്ടുള്ളത് النافقاء (എലിയുടെ മാളം) എന്ന ധാതുപദത്തിൽ നിന്നാകുന്നു. അതായത് മാളത്തിന്റെ ഒരു വശത്തിലൂടെ എലിയെ പിടിക്കാൻ ശ്രമിച്ചാൽ അത് വേറെ ഒന്നിലൂടെ രക്ഷപ്പെടുന്നതാണ്.
മതപരമായ അർത്ഥം: ഇസ്'ലാമും നന്മയും പുറത്ത് പ്രകടിപ്പിക്കുകയും, അവിശ്വാസവും തിന്മയും മറച്ച് വെക്കുകയും ചെയ്യുന്നതിനാണ് മതത്തിൽ നിഫാഖ് എന്ന് പറയുന്നത്. ഇങ്ങനെ പേര് വരാൻ കാരണം മുനാഫിഖ് (കപടവിശ്വാസി) ഒരു കവാടത്തിലൂടെ (ചില നന്മകൾ ചെയ്ത്) ഇസ്'ലാമിലേക്ക് പ്രവേശിക്കുകയും, മറു കവാടത്തിലൂടെ (വലിയ തിന്മകൾ ചെയ്ത്) ഇസ്'ലാമിൽ നിന്ന് പുറത്ത് പോവുകയും ചെയ്തുക്കൊണ്ടിരിക്കുന്നു! അതുകൊണ്ട് അല്ലാഹു നമ്മെ ഉണർത്തുന്നത് ശ്രദ്ധിക്കുക: ''തീർച്ചയായും മുനാഫിഖൂൻ (കപടവിശ്വാസികൾ) തന്നെയാണ് ഫാസിഖൂൻ (അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കുന്നവർ, ധിക്കാരികൾ).'' ഖുർആൻ 9: 67
അതായത് മുനാഫിഖുകൾ (കപടവിശ്വാസികൾ) ഇസ്'ലാമിക നിയമം ലംഘിക്കുന്നവരാണ്,
കൂടാതെ അവർ കാഫിറുകളെക്കാൾ (അവിശ്വാസികളെക്കാൾ, അമുസ്'ലീംകളെക്കാൾ) ദുഷ്കൃത്യം - തിന്മ നിറഞ്ഞവരുമാണ്, ഈ തിന്മയെ കുറിച്ച് താഴെവരുന്ന അല്ലാഹുവിന്റെ വചനങ്ങൾ സൂചിപ്പിക്കുന്നു: ''തീർച്ചയായും കപടവിശ്വാസികൾ നരകത്തിൽ (കാഫിറുകളെക്കാളും) അടിത്തട്ടിലാകുന്നു.'' ഖുർആൻ 4: 145
അല്ലാഹു പറയുന്നു: ''തീർച്ചയായും കപടവിശ്വാസികൾ (ഇസ്'ലാം കപടമായിഅനുഷ്ടിച്ച്) അല്ലാഹുവെ വഞ്ചിക്കാൻ നോക്കുകയാണ്. യഥാർത്ഥത്തിൽ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്.'' ഖുർആൻ 4: 142 ''അല്ലാഹുവിനെയും അവനിൽ വിശ്വസിച്ചവരെയും (മുസ്'ലിമായി നടിച്ച്) വഞ്ചിക്കുവാനാണ് അവർ (കപടവിശ്വാസികൾ) ശ്രമിക്കുന്നത്. (വാസ്തവത്തിൽ) അവർ (അവരോട് തന്നെ) ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല. അവരുടെ മനസ്സുകളിൽ (സംശയത്തിന്റെയും, കാപട്യത്തിന്റെയും) ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവർക്കുണ്ടായിരിക്കുക.'' ഖുർആൻ 2: 9-10
നിഫാഖിന്റെ ഇനങ്ങൾ
നിഫാഖ് രണ്ട് ഇനങ്ങൾ ഉണ്ട്: ഒന്ന്: വിശ്വാസപരമായ നിഫാഖ്: ഇതിനെ വലിയ നിഫാഖ് എന്നും പറയുന്നു, ഇസ്'ലാം പ്രകടമാക്കുകയും, കുഫ്റ് ഗോപ്യമാക്കുകയും ചെയ്യലാകുന്നു ഇത്. വലിയ നിഫാഖുകൊണ്ട് ഇസ്'ലാമിൽ നിന്ന് പുറത്തുപോകുന്നതും, പരലോകത്ത് നരകത്തിന്റെ അടിത്തട്ടിൽ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹു ഈ വിഭാഗങ്ങളെ മോശമായ മുഴുവൻ വിശേഷണങ്ങൾ കൊണ്ടും വിശേഷിപ്പിച്ചിരിക്കുന്നു: ഇസ്'ലാംമതം അവിശ്വസിക്കുന്നവർ - കളവാക്കുന്നവർ, ഇസ്'ലാംമതത്തെയും - ഇസ്'ലാംമതം അനുഷ്ഠിക്കുന്ന ആളുകളെയും പരിഹസിക്കുന്നവർ, മതത്തിന്റെ ശത്രുക്കളുടെ ഭാഗം ചേരുന്നവർ, ഇസ്'ലാമിനോട് ശത്രുത വെക്കുവാൻ പരസ്പരം കൂടിയാലോചിക്കുന്നവർ തുടങ്ങിയവയെല്ലാം അവരുടെ (മുനാഫിഖുകളുടെ-കപടവിശ്വാസികളുടെ) വിശേഷണങ്ങളാണ്. ഇത്തരത്തിലുള്ള ആളുകൾ എല്ലാ കാലങ്ങളിലും ഉണ്ടാവും, പ്രത്യേകിച്ച് ഇസ്'ലാമിന് ശക്തിയുണ്ടാകുമ്പോൾ അതിനെ പ്രത്യക്ഷത്തിൽ തകർക്കാൻ സാധിക്കാതെ മുസ്'ലിമാണെന്ന് അഭിനയിച്ച് ഇസ്'ലാമിനുള്ളിൽ കയറിക്കൂടി (മ്ളേഛതകൾ പ്രകടിപ്പിച്ച്) നശിപ്പിക്കുവാനും, അതുപോലെ മുസ്'ലിങ്ങളോടൊപ്പം നിന്ന് തങ്ങളുടെ സമ്പത്തിനും, രക്തത്തിനും സംരക്ഷണം (പവിത്രത) ലഭിക്കുവാനും, സമാധാനത്തോടെ ജീവിക്കുവാനും അവർ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. കപടവിശ്വാസി അല്ലാഹുവിലും, അവന്റെ മലക്കുകളിലും, ഗ്രന്ഥങ്ങളിലും, പ്രവാചകൻമാരിലും, വിചാരണനാളിലുമെല്ലാം പ്രത്യക്ഷത്തിൽ വിശ്വസിക്കുകയും, ആന്തരികമായി (മനസ്സിൽ) ഈ വിശ്വാസത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയും, അവിശ്വസിക്കുകയും ചെയ്യുന്നവരാണ്. അവർ അല്ലാഹുവിൽ വിശ്വസിക്കുകയോ, ജനങ്ങൾക്ക് അല്ലാഹുവിന്റെ അനുമതിയോടെ സൻമാർഗം കാണിക്കുവാനൊ ശ്രമിക്കില്ല, അതുപോലെ അല്ലാഹുവിന്റെ (രക്ഷയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുവാനും), ശിക്ഷയെതൊട്ട് താക്കീത് ചെയ്യുവാനുമായി നിയോഗിതരായ പ്രവാചകൻമാരോട് അല്ലാഹു സംസാരിച്ച 'വഹ്'യും' ദിവ്യവെളിപാടുമായ ഖുർആനിൽ അവർ വിശ്വസിക്കുകയില്ല. കപടവിശ്വാസികളുടെ മുഴുവൻ മറയേയും അല്ലാഹു മാറ്റുകയും, അവരുടെ രഹസ്യങ്ങൾ (രഹസ്യ സ്വഭാവങ്ങൾ) വിശുദ്ധ ഖുർആൻ പരസ്യമാക്കുകയും ചെയ്തിരിക്കുന്നു!! കപടവിശ്വാസികളിൽ നിന്നും, അവരുടെ സഹായികളിൽ നിന്നും സുരക്ഷിതരാവാനാണ് അവരുടെ വിശേഷണങ്ങളെ അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നത്! ലോകത്തുള്ള മൂന്ന് വിഭാഗം ആളുകളുടെ വിശേഷണങ്ങളെ സംബന്ധിച്ച് സൂറത്തുൽ ബഖറയുടെ ആദ്യത്തിൽ തന്നെ പറയുന്നുണ്ട്, അവർ: 1. വിശ്വാസികൾ (ശരിയായ മുസ്'ലിം), 2. അവിശ്വാസികൾ (കാഫിർ), 3. കപടവിശ്വാസികൾ (മുനാഫിഖ്) എന്നിവരാണ്. വിശ്വാസികളെ കുറിച്ച് നാല് സൂക്തങ്ങളും, അവിശ്വാസികളെ കുറിച്ച് രണ്ട് സൂക്തങ്ങളും മാത്രം ഇറക്കിയപ്പോൾ, കപടവിശ്വാസികളെ കുറിച്ച് പതിമൂന്ന് സൂക്തങ്ങളാണ് അല്ലാഹു ഇറക്കിയിരിക്കുന്നത്! ഇത് സൂചിപ്പിക്കുന്നത് മുനാഫിഖുകളുടെ (കപടവിശ്വാസികളുടെ) വർദ്ധനവ് കാരണം ഇസ്'ലാമിന് (മുസ്'ലീങ്ങൾക്ക്) അവരിൽ നിന്ന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെയും, പ്രയാസങ്ങളുടെയും, ഉപദ്രവങ്ങളുടെയും കാഠിന്യം വളരെ കൂടുതലായിരിക്കും എന്നും (അതുകൊണ്ട് അവരെ തിരിച്ചറിയുവാനുള്ള വിശേഷണങ്ങൾ മനസ്സിലാക്കണം) എന്നുമാകുന്നു! ഇസ്'ലാമിനെതിരെ അവരിലൂടെ വരുന്ന തിന്മകൾ അസഹ്യമായതാണ്! കാരണം അവർ സ്വയം പ്രകടിപ്പിക്കുന്നത് ഞങ്ങൾ (മുസ്'ലീങ്ങൾ ആണെന്നും), നിങ്ങളുടെ സഹായികളും, ഗുണകാംക്ഷികളും ആണെന്നുമാണ്, എന്നാൽ യഥാർത്ഥത്തിൽ അവർ മുസ്'ലീങ്ങളുടെ ശത്രുക്കളാണ്! മുഴുവൻ മാർഗ്ഗങ്ങളിലൂടെയും ഇസ്'ലാമിന് (മുസ്'ലീങ്ങൾക്ക്) എതിരെയുള്ള അവരുടെ ശത്രുതയെ നടപ്പിലാക്കുവാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ചില അജ്ഞരായ ആളുകൾ വിചാരിക്കുന്നത് ഇത് ഇസ്'ലാഹ് (നന്മ, മതം നന്നാക്കൽ) ആണെന്നാണ്, എന്നാൽ അത് വളരെയധികം അപായസാദ്ധ്യത ഉള്ളതാകുന്നു!
വിശ്വാസപരമായ നിഫാഖ് (കപടവിശ്വാസം) ആറ് തരമാണ്:
1. മുഹമ്മദ് നബിﷺയെ (അഥവാ, ഖുർആൻ, ഹദീസ്) കളവാക്കുക (തിരസ്കരിക്കുക).
2. മുഹമ്മദ് നബിﷺ കൊണ്ടുവന്ന (ഖുർആൻ സൂക്തങ്ങൾ, ഹദീസുകൾ) ചിലത് അവിശ്വസിക്കുക (തിരസ്കരിക്കുക).
3. മുഹമ്മദ് നബിﷺയോട് (നബിചര്യയോട്) വെറുപ്പ് (പക) വെക്കുക.
4. മുഹമ്മദ് നബിﷺ കൊണ്ടുവന്ന ചില വിധികൾ (ഖുർആനിലെയും ഹദീസിലെയും വിധിവിലക്കുകൾ) വെറുക്കുക (അവയോട് വിദ്വേഷം വെക്കുക).
5. മുഹമ്മദ് നബിﷺ കൊണ്ടുവന്ന ശരീഅത്തിന് (മതനിയമത്തിന്) വല്ല താഴ്ചയും വരുകയാണെങ്കിൽ (അഥവാ ആരെങ്കിലും ആ ശരീഅത്തിനെ താഴ്ത്തി പറഞ്ഞാൽ) അതിൽ സന്തോഷിക്കുക
6. മുഹമ്മദ് നബിﷺയുടെ ഇസ്'ലാംമതത്തെ സഹായിക്കുന്നതിനെ വെറുക്കുക, എന്നിവയാണത്
രണ്ട്: കർമ്മപരമായ നിഫാഖ്: ഹൃദയത്തിൽ വിശ്വാസം (ഈമാൻ) ഉണ്ടായിരിക്കെ കാപട്യത്തിന്റെ (നിഫാഖിന്റെ) ചില കർമ്മങ്ങൾ പ്രവർത്തിക്കലാകുന്നു ഇത്. ഇതുകൊണ്ട് ഇസ്'ലാമിൽ നിന്ന് പുറത്തുപോകുകയില്ല എങ്കിലും, ഇസ്'ലാമിൽ പുറത്തുപോകുന്നതിന്റെ മാർഗ്ഗത്തിലേക്ക് എത്തിക്കുന്ന കർമ്മങ്ങളാകുന്നു ഇത്. ഇങ്ങനെയുള്ളവരിൽ കുറച്ച് ഈമാനും - വിശ്വാസവും, കുറച്ച് നിഫാഖും - കപടവിശ്വാസവും ഉണ്ടാകും, നിഫാഖ് അധികരിക്കുകയാണെങ്കിൽ വ്യക്തമായ മുനാഫിഖ് (ഇസ്'ലാമിൽനിന്ന് പുറത്തുപോയ കപടവിശ്വാസി) തന്നെ ആയി മാറുകയും ചെയ്യുന്നതാണ്!! അതിനുള്ള തെളിവ് പ്രവാചകൻﷺ പറയുന്നു: 'നാല് കാര്യങ്ങൾ ആരിലെങ്കിലുമുണ്ടായാൽ അവൻ വ്യക്തമായ മുനാഫിഖ് (കപടവിശ്വാസി) ആണ്, എന്നാൽ ആരിലെങ്കിലും (ഈ നാല് കാര്യങ്ങളിൽ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അവൻ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനിൽ ഉണ്ടായിരിക്കും, അവ: (1). വിശ്വസിച്ചാൽ ചതിക്കും, (2). സംസാരിച്ചാൽ കളവ് പറയും, (3). കരാർ ചെയ്താൽ ലംഘിക്കും, (4). തർക്കിച്ചാൽ (തെറ്റിയാൽ) ദുഷിച്ചത് പറയും (ചെയ്യും).'' ബുഖാരി: 6410, മുസ്'ലിം: 2677
മേല്പറയപ്പെട്ട നാല് കാര്യങ്ങൾ ആരിലാണോ ഒന്നിക്കുന്നത് അവനിൽ കാപട്യത്തിന്റെ എല്ലാ വിശേഷണങ്ങളും, ദുഷ്കൃത്യങ്ങളും ഒന്നിക്കുന്നു. ആരിലെങ്കിലും (ഈ നാല് കാര്യങ്ങളിൽ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അവനിൽ നിഫാഖിന്റെ (കാപട്യത്തിന്റെ) ഒരു സ്വഭാവമുണ്ടാകും. ചിലപ്പോൾ ഒരാളിൽ നന്മയുടെയും, വിശ്വാസത്തിന്റെയും (സദ്ഗുണമുള്ള) സ്വഭാവവും; തിന്മയുടെയും കുഫ്റിന്റെയും, നിഫാഖിന്റെയും (ദുഷ്കൃത്യങ്ങളുള്ള) സ്വഭാവവും ഉണ്ടായിരിക്കും, അങ്ങിനെ ആണെങ്കിൽ അവനിൽ സമ്മേളിച്ചിട്ടുള്ള ആ സ്വഭാവഗുണങ്ങളുടെ തോത് പ്രകാരം എന്താണോ അവന് അർഹിക്കുന്നത് അതിനുള്ള പ്രതിഫലവും, ശിക്ഷയും അവന് ലഭിക്കുന്നതാണ്.
പള്ളിയിൽ നിർവ്വഹിക്കുന്ന (അഞ്ച് നേരത്തെ) ജമാഅത്ത് (സംഘടിത) നമസ്കാരത്തിൽ പങ്കെടുക്കാതെ അലസത കാണിക്കുന്നത് നിഫാഖിൽ (കാപട്യത്തിൽ) പെട്ടതാണ് (ഹദീസിൽ കാണാം), നിഫാഖ് ഒരു തിന്മയും, (തെന്നി വീഴുന്ന ആപത്തും), വളരെ അപകടം നിറഞ്ഞതുമാണ്. തങ്ങളിൽ നിഫാഖിന്റെ (കാപട്യത്തിന്റെ) സ്വഭാവം വരുമോയെന്ന് സ്വഹാബികൾ (പ്രവാചകന്റെ അനുചരൻമാർ) പോലും ഭയപ്പെട്ടിരുന്നു! ഒരു ഹദീസിൽ ഇങ്ങിനെ കാണാം, ഇബ്നു അബൂ മുലൈകഃ പറഞ്ഞു: ''എനിക്ക് മുപ്പത് സ്വഹാബാക്കളെ (പ്രവാചകന്റെ അനുചരൻമാരെ) കാണുവാൻ സാധിച്ചിട്ടുണ്ട്, അവരെല്ലാം തന്നെ നിഫാഖിനെ (കപടവിശ്വാസത്തെ) ഭയപ്പെട്ടിരുന്നു.''
വലിയ നിഫാഖും, ചെറിയ നിഫാഖും തമ്മിലുള്ള വ്യത്യാസങ്ങൾ
1. വലിയ നിഫാഖ് (കപടവിശ്വാസം) കാരണം ഇസ്'ലാമിൽ ('മില്ലത്തി'ൽ) നിന്ന് പുറത്തുപോകും; എന്നാൽ ചെറിയ നിഫാഖ് (കപടവിശ്വാസം) കാരണം ഇസ്'ലാമിൽ നിന്ന് പുറത്തു പോകുകയില്ല.
2. വലിയ നിഫാഖ് (കപടവിശ്വാസം) കാരണം ഉള്ളിലുള്ളതും (മനസ്സിലുള്ളതും), പുറത്തുള്ളതുമായ (പുറത്തു കാണിക്കുന്ന തുമായ) വിശ്വാസത്തിൽ പരസ്പരം വ്യത്യാസം വരുന്നതാണ്; എന്നാൽ ചെറിയ നിഫാഖ് (കപടവിശ്വാസം) രഹസ്യത്തിലും പരസ്യത്തിലും കർമ്മങ്ങളിൽ (മാത്രം) പരസ്പരം വ്യത്യാസം വരുന്നതാണ്, അത് വിശ്വാസത്തിലുണ്ടാവില്ല.
3. വലിയ നിഫാഖ് (കപടവിശ്വാസം) 'മുഅ്മിനി'ൽ (വിശ്വാസിയിൽ) നിന്ന് ഉണ്ടാകുകയില്ല; എന്നാൽ ചെറിയ നിഫാഖ് ഒരുപക്ഷേ (ഈമാൻ കുറയുമ്പോൾ മാത്രം) വിശ്വാസിയിൽ നിന്നുണ്ടായേക്കാം.
4. വലിയ നിഫാഖുള്ളവർ (കപടവിശ്വാസികൾ) അധികവും പശ്ചാതപിക്കുകയില്ല, ഇനി അവർ പശ്ചാതപിച്ചു എങ്കിൽ പോലും അത് (ഇസ്'ലാമിക)കോടതിയിലെ ന്യായാധിപതി സ്വീകരിക്കുവാൻ പാടുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്; എന്നാൽ ചെറിയ നിഫാഖുള്ളവൻ അല്ലാഹുവിനോട് പശ്ചാതപിച്ചേക്കാം, അപ്പോൾ അല്ലാഹു ആ പശ്ചാതാപം സ്വീകരിക്കുകയും ചെയ്തേക്കാം. ശൈഖുൽ ഇസ്'ലാം ഇബ്നു തിമിയ്യഃ (റഹിമ.) പറഞ്ഞു: ''വിശ്വാസികൾക്ക് നിഫാഖിന്റെ (കപടവിശ്വാസത്തിന്റെ) ഒരുപാട് ശാഖകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, അപ്പോഴവർ അല്ലാഹുവിനോട് പശ്ചാതപിക്കുന്നു, അതുപോലെ കാപട്യം (നിഫാഖ്) സംഭവിക്കുന്ന പ്രവൃത്തികൾ വിശ്വാസികളുടെ ഹൃദയം (അല്ലാഹുവിന്റെ അനുഗ്രഹത്താൽ) തടഞ്ഞ് നിറുത്തുന്നു, അങ്ങനെ അല്ലാഹു അവരെ അതിൽ (ആ കപടവിശ്വാസത്തിൽ) നിന്ന് തടയുകയും ചെയ്യുന്നു. വിശ്വാസിയെ പിശാചിന്റെ ദുർമന്ത്രണത്താലും, ഹൃദയത്തെ കുടുസാക്കുന്ന അവിശ്വാസത്തിന്റെ ദുഷ്ചിന്ത കൊണ്ടും പരീക്ഷിക്കപ്പെടുന്നതാണ്. അതിനെ കുറിച്ച്, ഒരു ഹദീസിൽ ഇങ്ങിനെ കാണാം: ''സ്വഹാബാക്കൾ (പ്രവാചകന്റെ അനുചരൻമാർ) പറഞ്ഞു; 'പ്രവാചകരെ, ഞങ്ങളിൽ ചിലരുടെ മനസ്സുകളിൽ ചിലകാര്യങ്ങൾ (ദുഷ്ചിന്തകൾ) തോന്നാറുണ്ട്, അത് പറയുന്നതിനേക്കാൾ (ആ തിന്മയേക്കാൾ) ഞങ്ങൾ ഇഷ്ടപ്പെടുന്നത് ആകാശത്തിൽ നിന്ന് വീഴുന്നതാണ്!' അപ്പോൾ പ്രവാചകൻﷺ പറഞ്ഞു: 'അത് ഈമാൻ (വിശ്വാസം) ഉണ്ടെന്നതിനുള്ള വ്യക്തമായ തെളിവാണ്.'' മുസ്'ലിം, അഹ്മദ് മറ്റൊരു ഹദീസ് റിപ്പോർട്ടിൽ ഉള്ളത്: '(സ്വഹാബാക്കൾ (പ്രവാചകന്റെ അനുചരൻമാർ) പറഞ്ഞു); 'അതിനെ സംബന്ധിച്ച് സംസാരിക്കുന്നത് തന്നെ വലിയ പാപമായി തീരുന്നതാണ്,' പ്രവാചകൻﷺ പറഞ്ഞു: 'പിശാചിന്റെ തന്ത്രം വസ്'വാസിൽ (ദുഷ്ചിന്തയിൽ) ഒതുക്കിയ അല്ലാഹുവിന് സർവ്വസ്തുതി!'. നിഫാഖിനെ എത്ര വെറുത്താലും, ഹൃദയംകൊണ്ട് അതിനെ എത്ര തടഞ്ഞാലും ശരി ഇങ്ങനെയുള്ള വസ്'വാസുകൾ (ദുഷ്ചിന്തകൾ) ഉണ്ടാകുന്നതാണ്. അത് വിശ്വാസത്തിന്റെ (ഈമാനിന്റെ) അടയാളമാണ്.'' ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
വലിയ മുനാഫിഖ് (കപടവിശ്വാസി)യുടെ സ്വഭാവം അല്ലാഹു പറയുന്നു: ''ബധിരരും ഊമകളും അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവർ (സത്യത്തിലേക്ക്, ഇസ്'ലാമിലേക്ക്, തൗഹീദിലേക്ക്) തിരിച്ചുവരികയില്ല.'' ഖുർആൻ 2: 18 അതായത് ആന്തരികമായി (മനസ്സുകൊണ്ട്) ഇസ്'ലാമിലേക്ക് തിരിച്ചുവരുകയില്ല. കപടവിശ്വാസിയെ കുറിച്ച് വീണ്ടും പറയുന്നു: ''അവർ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് അവർ കാണുന്നില്ലേ? എന്നിട്ടും അവർ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.'' ഖുർആൻ 9: 126
ശൈഖുൽ ഇസ്'ലാം ഇബ്നുതൈമിയ പറഞ്ഞു: ''പ്രത്യക്ഷത്തിൽ അവരുടെ (മുനാഫിഖിന്റെ - കപടവിശ്വാസിയുടെ) പശ്ചാതാപം സ്വീക രിക്കപ്പെടുന്നതിനെ സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം അവർ എപ്പോഴും ഇസ്'ലാം പ്രകടമാക്കുന്നു (വിശ്വാസിയായി ചമയുന്നു), അതുകൊണ്ട് യഥാർത്ഥത്തിൽ അവരുടെ അവസ്ഥ (മനസ്സുക്കൊണ്ട് പശ്ചാതപിച്ചിട്ടുണ്ടൊ? ഇല്ലയൊ?) എന്താണെന്ന് വ്യക്തമാകുകയില്ല.''
5. (ജാഹിലിയ്യഃ, ഫിസ്ഖ്, ളലാൽ, റിദ്ദഃ)
1/ ജാഹിലിയ്യഃ-
ഇസ്'ലാമിന് മുമ്പുള്ള അറബികളുടെ ജീവിത ആചാരത്തിനാണ് ജാഹിലിയ്യത്ത് എന്ന് പറയുന്നത്. അന്ന് അല്ലാഹുവിനെ കുറിച്ചും, അവന്റെ പ്രവാചകൻമാരെ കുറിച്ചും, മതനിയമങ്ങളെ കുറിച്ചും അവർ അജ്ഞതയിലായിരുന്നു, ഗോത്ര മഹിമയുടെ പേരിൽ പെരുമ നടിക്കുകയും, അഹങ്കാരം, സ്വേഛാധിപത്യം തുടങ്ങിയ ദുർഗുണങ്ങളും ഉള്ളവരായിരുന്നു അവർ. ജഹ്ല് (അജ്ഞത) എന്ന് പറയുവാൻ കാരണം അവരുടെ ഈ അറിവില്ലായ്മയാണ്, അല്ലെങ്കിൽ (ഇസ്'ലാംമത നിയമങ്ങൾ) അറിഞ്ഞത് പിൻപറ്റാത്തത് കൊണ്ടാണ്. ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ (റഹിമ.) പറഞ്ഞു ''സത്യം (ഇസ്'ലാംമത നിയമങ്ങൾ) അറിയാത്തവൻ ജാഹിൽ (അറിവില്ലാത്തവൻ) തന്നെ ആകുന്നു, എന്നാൽ സത്യത്തിന് എതിരാ യിട്ടുള്ള അസത്യം സത്യമാണെന്ന് വിശ്വസിക്കുന്നവൻ ഉറച്ച ജാഹിലാണ് (വലിയ അജ്ഞൻ, വിഢ്ഢി) ആകുന്നു!, സത്യം അറിഞ്ഞിട്ട് സത്യത്തിനെതിരിൽ വാദിക്കുന്നതും, സത്യം അറിയാതെ സത്യത്തിനെതിരിൽ വാദിക്കുന്നതും ജാഹിലിയ്യത്ത് (അജ്ഞത) തന്നെയാണ്. പ്രവാചകൻﷺയുടെ നിയോഗത്തിന് മുമ്പ് ജനങ്ങൾ അന്നത്തെ ജാഹിലിയ്യഃ (അജ്ഞത) എന്നുപറയുന്ന ജാഹിലിയ്യത്തിലായിരുന്നു എന്നതാണ്. അവർ അന്ന് (മുൻ പ്രവാചകൻമാരുടെ - പുരാതനകാലത്ത്) ചെയ്തിരുന്ന പ്രവർത്തനങ്ങളും, ഉദ്ധരണികളും ജാഹിലിയ്യഃ ആയിരുന്നില്ല, മറിച്ച് അവരിലേക്ക് അത് (വഴികേടിലായവരിലൂടെ) കടന്ന് വരുകയാണ് ഉണ്ടായത്, അറിവില്ലാത്തവൻ അത് പ്രവർത്തിക്കുകയും ചെയ്തു. അതുപോലെ അന്നത്തെ പ്രവാചകൻമാർ കൊണ്ടുവന്നതിന് വിപരീതമായി ജൂത-ക്രൈസ്തവർ പ്രവർത്തിക്കുന്നതും ജാഹിലിയ്യത്താണ്, അത് പൊതുവായ ജാഹിലിയ്യത്താകുന്നു.
പ്രവാചകൻﷺയുടെ നിയോഗത്തിന് (ഇസ്'ലാമിന്) ശേഷം അവിശ്വാസികളുടെ രാഷ്ട്രത്തിലുള്ളതുപോലെ ജാഹിലിയ്യത്ത് ഒരു ദേശത്ത് ഉണ്ടെങ്കിലും ചിലപ്പോൾ അടുത്ത ദേശത്ത് അത് ഉണ്ടായിക്കൊള്ളണമെന്നില്ല, അതുപോലെ, ഇസ്'ലാമിക രാഷ്ട്രത്തിലാണെങ്കിൽ പോലും ഒരാളിൽ ഇസ്'ലാമിന് മുമ്പുള്ള ജാഹിലിയ്യത്ത് പോലെയുള്ള ജാഹിലിയ്യത്ത് ഉണ്ടെങ്കിലും ചിലപ്പോൾ മറ്റൊരാളിൽ അവിടെ അത് ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ പ്രവാചകൻﷺയുടെ നിയോഗത്തിന് (ഇസ്'ലാമിന്) ശേഷം ഒരു കാലഘട്ടത്തിന് പ്രത്യേകമായും, മൊത്തത്തിലും ജാഹിലിയ്യഃ കാലഘട്ടമെന്ന് പറയില്ല, കാരണം പ്രവാചകൻﷺയുടെ സമുദായത്തിൽ അവസാനനാളുവരെ ഒരു വിഭാഗം സത്യത്തിലായിരിക്കും (എന്ന് പ്രവാചകൻﷺ പറഞ്ഞിട്ടുണ്ട്). എങ്കിലും ചില മുസ്'ലിം രാജ്യങ്ങളിൽ ജാഹിലിയ്യത്ത് കണ്ടേക്കാം, അതുപോലെ മുസ്'ലിംകളിൽപെട്ട ധാരാളം പേരിലും കണ്ടേക്കാം. അത് പ്രവാചകൻﷺ പറഞ്ഞത് പോലെയാണ്; അബൂമാലിക് അൽ-അശ്അരി(رَضِيَ اللَّهُ عَنْهُ)വിൽ നിന്ന്, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞിരിക്കുന്നു: 'എന്റെ ഉമ്മത്ത് (മുസ്'ലിം സമുദായം)കളിൽ ജാഹിലിയ്യഃ കാര്യങ്ങളിൽ നിന്നും നാല് കാര്യങ്ങളുണ്ട്, അതവർ ഒഴിവാക്കുകയില്ല, അവ: (1) കുല (കുടുംബ) മഹിമയിൽ അഹങ്കരിക്കൽ, (2) (മറ്റൊരാളുടെ) തറവാടിനെ താഴ്ത്തിപ്പറയൽ, (3) നക്ഷത്രങ്ങൾ കാരണമാണ് മഴ വർഷിച്ചത് എന്ന് വാദിക്കൽ, (4) മരണപ്പെട്ടവർക്ക് വേണ്ടി വിലപിച്ച് അട്ടഹസിക്കൽ'' എന്നിവയാണ്. (മുസ്'ലിം: 934 മറ്റൊരിക്കൽ (ഒരാളോട് വഴക്കിട്ട കാരണത്തിന്) അബൂദർറ് رَضِيَ اللَّهُ عَنْهവിനോട് നബിﷺ പറഞ്ഞു: 'നിന്നിൽ ജാഹിലിയ്യത്തിന്റെ ഒരംശമുണ്ട്…' ബുഖാരി: 30, മുസ്'ലിം: 1661 ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
ഇതിന്റെ സംഗ്രഹം: ജാഹിലിയ്യത്ത് എന്ന് പറഞ്ഞാൽ 'ജഹ്ല്' (അജ്ഞത)യിലേക്ക് ചേർത്ത് പറയുന്ന ചര്യകളാണ്, അത് അറിവില്ലായ്മയിൽ നിന്ന് ഉണ്ടാകുന്നു. ഇത് രണ്ട് ഇനങ്ങളാകുന്നു.
1- പൊതുവായ ജാഹിലിയ്യഃത്ത്: അത് മുഹമ്മദുനബിﷺയുടെ നിയോഗത്തിന് മുമ്പുള്ള ആചാരമാണ്, മുഹമ്മദ്ﷺയുടെ നിയോഗത്തോടെ അത് അവസാനിക്കുകയും ചെയ്തു
2- ചില വ്യക്തികളിലും, ചില രാഷ്ട്രങ്ങളിലും, ചില നാടുകളിലും മാത്രമായുള്ള ജാഹിലിയ്യത്ത്: ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ചിലയാളുകൾ ഈ നൂറ്റാണ്ട് ജാഹിലിയ്യഃമാണ്, അല്ലെങ്കിൽ ഇരുപതാം നൂറ്റാണ്ട് ജാഹിലിയ്യഃമാണ് എന്നിങ്ങനെ പൊതുവായി പറയാറുണ്ട്. ഇത് ശരിയല്ല, എന്നാൽ ഈ നൂറ്റാണ്ടിലെ ചില വിഭാഗം ജാഹിലിയ്യത്തിൽ (അജ്ഞതയിൽ) ആണ്, ഈ നൂറ്റാണ്ടിലെ അധികമാളുകളും ജാഹിൽ (അജ്ഞർ) ആണ് എന്നിങ്ങനെയാണ് യഥാർത്ഥത്തിൽ പറയേണ്ടത്. മൊത്തത്തിൽ ജാഹിലിയ്യത്തിലാണെന്ന് പറയൽ ശരിയല്ല, അനുവദനീയവുമല്ല. കാരണം, നബിﷺയുടെ നിയോഗത്തോടെ പൊതുവായ ജാഹിലിയ്യത്ത് അവസാനിച്ചിരിക്കുന്നു.
2. ഫിസ്ഖ്
ഭാഷാപരമായ അർത്ഥം: 'ഫിസ്ഖ്' എന്നാൽ ഒരുകാര്യത്തിൽ നിന്ന് വിട്ടുനിൽക്കൽ, (കളങ്കപ്പെടൽ, ധാർമ്മികാധഃപതനം) എന്നാകുന്നു. മതപരമായ അർത്ഥം: 'ഫിസ്ഖ്' എന്നാൽ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും ഏതെങ്കിലും വിധത്തിൽ വിട്ടുനിൽക്കൽ എന്നാകുന്നു. അല്ലാഹുവിനോടുള്ള അനുസരണത്തിൽ നിന്ന് പരിപൂർണമായും വിട്ട് നിൽക്കലും അതിൽ ഉൾപ്പെടുന്നതാണ്. ചിലപ്പോൾ കാഫിറിനെയും (അമുസ്'ലിമിനെ, ഇസ്'ലാം ദുർബലപ്പെട്ടവനെ) ഫാസിഖ് എന്ന് പറയുന്നതാണ്. അതുപോലെ ചില ഇസ്'ലാമിക നിയമങ്ങൾ നിരസിക്കുന്നതിനും ഫിസ്ഖ് എന്ന് പറയുന്നു. വൻപാപങ്ങൾ ചെയ്യുന്ന മുസ്'ലിമിനെയും ഇസ്'ലാമിൽ ഫാസിഖ് എന്ന് പറയുന്നതാണ്
ഫിസ്ഖ് രണ്ട് ഇനം: ഇസ്'ലാമിൽ നിന്ന് തന്നെ പുറത്ത് പോകുന്ന ഫിസ്ഖ്, അത് കുഫ്റ് (അവിശ്വാസം) ആകുന്നു. അപ്പോൾ കാഫിറിനെ ഫാസിഖ് എന്ന് വിളിക്കും. ഇബ്'ലീസിനെ കുറിച്ച് (അവൻ അല്ലാഹുവിന്റെ കൽപ്പന നിരസിച്ചപ്പോൾ) അല്ലാഹു പറഞ്ഞു ''അങ്ങനെ തന്റെ റബ്ബിന്റെ കല്പന അവൻ (ഇബ്'ലീസ്) ധിക്കരിച്ചു ('ഫിസ്ഖ്' ചെയ്തു).'' ഖുർആൻ 18: 50 ഇവിടെ ഇബ്'ലീസിൽ നിന്നുമുണ്ടായ ഫിസ്ഖ് ഒരു കുഫ്റ് - അവിശ്വാസം (ഇസ്'ലാമിൽനിന്ന് പുറത്തുപോകുന്ന തിന്മ) ആകുന്നു.:
വീണ്ടും, അല്ലാഹു പറയുന്നു: ''എന്നാൽ 'ഫിസ്ഖ്' ചെയ്തവർ (റബ്ബിനോട് ധിക്കാരം കാണിച്ചവർ, അധർമ്മകാരികൾ) ആരാണൊ അവരുടെ വാസസ്ഥലം നരകമാകുന്നു.'' (ഖുർആൻ 32: 20). ഇവിടെയും സൂചിപ്പിക്കുന്ന ഫിസ്ഖ് ഒരു കുഫ്റ് - അവിശ്വാസം (ഇസ്'ലാമിൽനിന്ന് പുറത്തുപോകുന്ന തിന്മ) ആകുന്നു. അതിനെ കുറിച്ചാകുന്നു താഴെ വരുന്ന സൂക്തവും നമുക്ക് വിശദീകരിച്ച് തരുന്നത്. ''എന്നാൽ ധിക്കാരം കാണിച്ചവരാരോ (അഥവാ, അധർമ്മകാരികൾ, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർ) അവരുടെ വാസസ്ഥലം നരകമാകുന്നു. അവർ അതിൽ (നരകത്തിൽ) നിന്ന് പുറത്ത് കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവർ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിച്ച് കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.'' ഖുർആൻ 32: 20
ഇതുകൂടാതെ, മുസ്'ലീകളിലുള്ള വൻപാപങ്ങൾ ചെയ്യുന്നവരെയും (വിശുദ്ധ ഖുർആൻ) ഫാസിഖ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അവന്റെ ഫിസ്ഖ് ഇസ്'ലാമിൽ നിന്ന് അവനെ പുറത്താക്കുന്നില്ല. അല്ലാഹു പറയുന്നു: ''ചാരിത്ര്യവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാകുന്നു 'ഫാസിഖു'കൾ (അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർ, കളവ് പറയുന്നവർ, അധർമ്മകാരികൾ).'' ഖുർആൻ 24: 4
അല്ലാഹു പറയുന്നു: ''ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ - പുരുഷ സംസർഗമോ, 'ഫിസ്ഖ്'കളൊ (അല്ലാഹുവിനോട് അനുസരണക്കേടോ, ദുർവൃത്തിയോ) വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല.'' ഖുർആൻ 2: 197
ഇവിടെ (فسوق)'ഫുസൂഖി'ന്റെ വിശദീകരണമായി പണ്ഡിതൻമാർ പറയുന്നത് 'പാപം' എന്നാകുന്നു.'' ഇബ്നു തൈമിയ്യഃയുടെ ഈ ഉദ്ധരണി ഇവിടെ അവസാനിച്ചു
3. ളലാൽ الضَّلاَلُ
'ളലാൽ' എന്നതിന്റെ ഭാഷാർത്ഥം: ചൊവ്വായ - വളവില്ലാത്ത ('മുസ്തഖീം' ആയ) വഴിയിൽ നിന്നും തെറ്റി സഞ്ചരിക്കുക എന്നാകുന്നു. മതപരമായി അർത്ഥമാക്കുന്നത്: 'ഹുദ' - 'ഹിദായഃ' (സൻമാർഗം) എന്നതിന്റെ വിപരീതപദം ആകുന്നു 'ളലാൽ'; അല്ലാഹു പറയുന്നു: ''വല്ലവനും നേർമാർഗം (ഹുദ) സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവൻ നേർമാർഗം (ഹുദ) സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് ('ളല്ല' - 'ളലാൽ'ലിൽ) പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവൻ വഴിപിഴച്ചു ('ളലാൽ'ലിൽ) പോകുന്നത്.'' ഖുർആൻ 17: 15
الضَّلاَلُ 'ളലാൽ' എന്ന പദം പല അർത്ഥത്തിൽ ഉപയോഗിക്കും
1- 'കുഫ്റ്'ന് - അവിശ്വാസത്തിന് (ഇസ്'ലാമിൽ നിന്ന് പുറത്തുപോകുന്ന പാപത്തിന്) 'ളലാൽ' എന്ന പദം ഉപയോഗിക്കും. അല്ലാഹു പറയുന്നു ''അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന ('കുഫ്റ്' ആക്കുന്ന) പക്ഷം തീർച്ചയായും അവൻ ബഹുദൂരം വഴിപിഴച്ചു ('ളലാലഃ' ആയി) പോയിരിക്കുന്നു.'' ഖുർആൻ 4: 136
2- ചിലപ്പോൾ ശിർക്കിനും ളലാലഃ (ളലാൽ) എന്ന പദം ഉപയോഗിക്കും. അല്ലാഹു പറയുന്നു: ''ആർ അല്ലാഹുവിനോട് ആരാധനയിൽ ശിർക്ക് - പങ്ക് ചേർക്കുന്നുവോ അവൻ ബഹുദൂരം വഴിപിഴച്ചു ('ളലാലഃ' ആയി) പോയിരിക്കുന്നു.'' ഖുർആൻ 4: 116
3- കുഫ്റിനും (ഇസ്'ലാമിൽ നിന്ന് പുറത്തുപോകുന്ന പാപത്തിനും) താഴെയുള്ള പിഴച്ച മാർഗങ്ങൾക്കും 'ളലാൽ' എന്ന പദം ഉപയോഗിക്കും: ഇതിന് الفرق الضالة (പിഴച്ച മാർഗങ്ങൾ) എന്ന് പറയുന്നതാണ്.
4- പിഴവിനും ചിലപ്പോൾ 'ളലാൽ' എന്ന പദം ഉപയോഗിക്കും: ഇതിൽ പെട്ടതാണ് മൂസാ (عليه السلام)യുടെ ഉദ്ധരണി ''എന്നാൽ ഞാൻ പിഴവ് ('ളലാലഃ') പറ്റിയവരുടെ കൂട്ടത്തിലായിരുന്നു.'' ഖുർആൻ 26: 20
5- ചിലപ്പോൾ മറവിക്കും 'ളലാല്' എന്ന പദം ഉപയോഗിക്കും: അല്ലാഹു പറയുന്നു: ''അവരിൽ ഒരുവൾക്ക് 'ളലാലഃ' (മറവി, തെറ്റ്) പറ്റിയാൽ മറ്റവൾ അവളെ ഓർമ്മിപ്പിക്കുവാൻ വേണ്ടി.'' ഖുർആൻ 2: 282
6- പാഴായി പോകുക, കളഞ്ഞ്പോകുക എന്നതിനും 'ളലാൽ' എന്ന പദം ഉപയോഗിക്കും, ഉദാഹരണം:ضالة الإبل ഒട്ടകത്തെ കാണാതായി എന്ന് പറയും
4. റിദ്ദഃ - الرِّدَّة (മതപരിത്യാഗം, ഇസ്'ലാം ദുർബ്ബലപ്പെടൽ).
ഭാഷാപരമായ അർത്ഥം: 'റിദ്ദഃ' എന്നതിന്റെ ഭാഷാർത്ഥം: പിന്നോക്കം മടങ്ങൽ (മതത്തിൽനിന്ന് പിന്നോക്കം പോകൽ) എന്നാകുന്നു. അല്ലാഹു പറയുന്നു: ''നിങ്ങൾ (യുദ്ധത്തിൽ നിന്ന്, മതത്തിൽ നിന്ന്) പിന്നോക്കം മടങ്ങരുത്. എങ്കിൽ നിങ്ങൾ നഷ്ടക്കാരായി മാറും.'' ഖുർആൻ 5: 21
അതായത് നിങ്ങൾ (മതത്തിൽ നിന്ന്) പിന്നോക്കം മടങ്ങരുത് എന്നാണ് അതിന്റെ ആശയം. 'റിദ്ദഃ' - الرِّدَّة എന്നതിന്റെ മതപരമായ അർത്ഥം: ഒരു മുസ്'ലിം ഇസ്'ലാമിൽ നിന്ന് പുറത്തുപോയി കാഫിർ (അവിശ്വാസി, മതപരിത്യാഗി) ആയിത്തീരുക എന്നാണ്. അല്ലാഹു പറയുന്നു: ''നിങ്ങളിൽനിന്നാരെങ്കിലും തന്റെ മതത്തിൽ നിന്ന് പിൻമാറി ('യർത്തദിദ് - 'റിദ്ദഃ'യായി), സത്യനിഷേധി ആയിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കർമ്മങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികൾ ആയിരിക്കും.'' ഖുർആൻ 2: 217
താഴെ കുറിക്കുന്നവ ഇസ്'ലാം ദുർബ്ബലപ്പെടുന്ന കാര്യങ്ങളിൽ ('റിദ്ദഃ' - 'റിദ്ദത്ത്'ൽ) ഉൾപ്പെടുന്നു, ഇസ്'ലാം ദുർബ്ബലപ്പെടുന്ന കാര്യങ്ങൾ പലതുണ്ട്. അവയെ (പ്രധാനമായും) അഞ്ച് ഇനങ്ങളായി തിരിക്കാവുന്നതാണ്.
1- വാക്കുകളാൽ സംഭവിക്കുന്ന 'റിദ്ദഃ' (ഇസ്'ലാം ദുർബ്ബലപ്പെടൽ): അല്ലാഹുവിനെയോ, അവന്റെ നബിയെയോ, അവന്റെ മലക്കുകളെയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു നബിയെയോ പറ്റി ദുഷിച്ചത് (അധിക്ഷേപം) പറയൽ ('റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടുന്ന വാക്കുകൾ ആകുന്നു); അതുപോലെ, ആരെങ്കിലും പ്രവാചകത്വം വാദിക്കുകയോ, അല്ലെങ്കിൽ അങ്ങിനെ വാദിക്കുന്നവരിൽ വിശ്വസിക്കുകയോ; അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാർത്ഥിക്കുകയോ, അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്ക് (അല്ലാഹുവിന് മാത്രം കഴിയുന്ന മാർഗ്ഗത്തിലൂടെ) അല്ലാഹുവല്ലാത്തവരോട് സഹായം (ഇസ്തിഗാസ, ഇസ്തിആന) തേടുകയോ, അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്ക് അല്ലാഹുവല്ലാത്തവരിൽ അഭയം (ഇസ്തിആദ) തേടുകയോ തുടങ്ങിയവ… 'റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടുത്തുന്ന വാക്കുകൾ ആകുന്നു
2- കർമ്മങ്ങളാൽ സംഭവിക്കുന്ന 'റിദ്ദഃ' (ഇസ്'ലാം ദുർബ്ബലപ്പെടൽ): മരങ്ങൾക്കോ , വിഗ്രഹങ്ങൾക്കോ , കല്ലുകൾക്കോ , ഖബറുകൾക്കോ , (ഖബറിലുള്ള നബിമാർക്കൊ, ഔലിയാക്കൾക്കൊ മറ്റൊ) സുജൂദ് ചെയ്യുക; അവർക്ക് (അഥവാ, അല്ലാഹുവല്ലാത്തവർക്ക്) വേണ്ടി ബലിയറുക്കുക; അതുപോലെ ദുഷിച്ച സ്ഥലങ്ങളിൽ (അവഗണിക്കുവാൻ വേണ്ടി) വിശുദ്ധ ഖുർആൻ ഉപേക്ഷിക്കുക; മാരണം - സിഹ്ർ ചെയ്യുകയോ (ചെയ്യിപ്പിക്കുകയൊ), അത് പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യുക; അല്ലാഹുവല്ലാത്തവരുടെ നിയമം അനുവദനീയമാണെന്ന് വിശ്വസിച്ച് അതുകൊണ്ട് വിധി നടപ്പിലാക്കുക… തുടങ്ങിയവ ഇതിന്റെ ഗണത്തിൽ (കർമ്മങ്ങളാൽ സംഭവിക്കുന്ന 'റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടലിൽ) ഉൾപ്പെടുന്നു.
3- വിശ്വാസങ്ങളാൽ സംഭവിക്കുന്ന 'റിദ്ദഃ' (ഇസ്'ലാം ദുർബ്ബലപ്പെടൽ): അല്ലാഹുവിന്റെ കൂടെ (ആരാധനകൾ അർപ്പിക്കുവാൻ നബിമാർ, ഔലിയാക്കൾ, ജാറങ്ങൾ, ബിംബങ്ങൾ തുടങ്ങിയ) പങ്കുകാർ - ശരീക്ക് - മറ്റാരാധ്യർ ഉണ്ടെന്ന് (വ്യാജം) വിശ്വസിക്കുക; വ്യഭിചാരം, മദ്യം, പലിശ… തുടങ്ങിയ പാപങ്ങൾ ഹലാൽ (അനുവദനീയം) ആണെന്ന് വിശ്വസിക്കുക. അല്ലാഹു അനുവദിച്ച ഭക്ഷണങ്ങൾ ഹറാം (നിഷിദ്ധം) ആണെന്ന് വിശ്വസിക്കുക. നമസ്കാരം (നോമ്പ്, സക്കാത്ത്… പോലെയുള്ള നിർബ്ബന്ധാനുഷ്ഠാനങ്ങൾ) എനിക്ക് നിർബ്ബന്ധമില്ല എന്ന് വിശ്വസിക്കുക… തുടങ്ങിയവ വിശ്വാസങ്ങളിൽ സംഭവിക്കുന്ന 'റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടലിൽ ഉൾപ്പെടുന്നു
4- സംശയമൂലം സംഭവിക്കുന്ന 'റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടൽ: മുകളിൽ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളിൽ ഏതിലെങ്കിലും (ഒന്നിൽ) സംശയമുണ്ടാവുക (അത് ശരിയല്ല എന്നുകരുതുക); ശിർക്ക് (സൃഷ്ടിപ്പ്, സംരക്ഷണം തുടങ്ങിയ അല്ലാഹുവിൻേറത് മാത്രമായ ശക്തിയിൽ പങ്കുകാരുണ്ടെന്ന് വിശ്വസിക്കലും, ബിംബങ്ങൾ - ജാറങ്ങൾ, നബിമാർ, ഔലിയാക്കൾ തുടങ്ങിയവർക്ക് ആരാധനയുടെ ഇനങ്ങൾ അർപ്പിക്കലും മറ്റും) ഹറാം - നിഷിദ്ധം ആകുന്നു എന്ന കാര്യത്തിൽ സംശയിക്കുക; അതു പോലെ വ്യഭിചാരം, മദ്യം… തുടങ്ങിയവ പാപങ്ങൾ ഹറാം - നിഷിദ്ധം ആകുന്നു എന്നതിൽ സംശയിക്കുക; അല്ലാഹു അനുവദിച്ച ഭക്ഷണം, (വിവാഹബന്ധം തുടങ്ങിയവ) അനുവദനീയമാണ് എന്നതിൽ സംശയിക്കുക; നബിﷺയുടേയോ മറ്റുവല്ല പ്രവാചകൻമാരുടേയോ രിസാലത്തിൽ (അല്ലാഹു നൽകിയ സന്ദേശത്തിൽ) സംശയിക്കുക; പ്രവാചകൻമാരുടെ സത്യസന്ധതയിലോ, ഇസ്'ലാംമതത്തിലോ സംശയിക്കുക; ഇസ്'ലാം ഈ (ആധുനിക) കാലത്തിന് യോജിച്ചതാണ് എന്ന കാര്യത്തിൽ സംശയിക്കുക. ഇവയെല്ലാം സംശയമൂലം സംഭവിക്കുന്ന 'റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടലിൽ ഉൾപ്പെടുന്നു.
5- ഉപേക്ഷിക്കുന്നതിലൂടെ സംഭവിക്കുന്ന 'റിദ്ദഃ' (ഇസ്'ലാം ദുർബ്ബലപ്പെടൽ): മനഃപൂർവ്വം (കരുതിക്കൂട്ടി) നമസ്കാരം ഉപേക്ഷിക്കൽ ('റിദ്ദഃ' - ഇസ്'ലാം ദുർബ്ബലപ്പെടലിൽ ഉൾപ്പെടുന്നു) നബിﷺ പറഞ്ഞു: 'ഒരാൾ നമസ്കാരം ഉപേക്ഷിക്കൽ തന്റെയും ശിർക്കിന്റെയും കുഫ്റിന്റെയും (ഇസ്'ലാമിൽ നിന്ന് പുറത്തുപോകുന്ന പാപത്തിന്റെയും) ഇടയിലാകുന്നു.'' മുസ്'ലിം: 82 ആരെങ്കിലും അത് (നമസ്കാരം) ഉപേക്ഷിച്ചാൽ - അവൻ(അവൾ) കാഫിർ (ഇസ്'ലാമിൽ നിന്ന് പുറത്തുപോയവൻ) ആയി''
ഇസ്'ലാം ദുർബ്ബലപ്പെട്ടവരോടുള്ള ('മുർത്തദ്ദ്'നോടുള്ള) വിധികൾ
1- ഇസ്'ലാം ദുർബ്ബലപ്പെട്ടവരോട് പശ്ചാതപിച്ച് ഇസ്'ലാമിലേക്ക് മടങ്ങുവാൻ ആവശ്യപ്പെടണം. മൂന്ന് ദിവസത്തിനുള്ളിൽ അവൻ (അവൾ) പശ്ചാതപിച്ച് ഇസ്'ലാമിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ അവരിൽ നിന്ന് ആ പശ്ചാതാപം സ്വീകരിക്കുകയും, (ഇസ്'ലാമിക ഭരണകൂടം) അവനെ ശിക്ഷിക്കാതെ വിടുകയും ചെയ്യണം
2- ഇസ്'ലാം ദുർബ്ബലപ്പെട്ടവർ പശ്ചാതപിക്കുവാൻ വിസമ്മതിക്കുകയാണെങ്കിൽ അവന് (ഇസ്'ലാമിക ഭരണകൂടം) വധശിക്ഷ നിർബ്ബന്ധമായും നൽകണം. 'ആരെങ്കിലും തന്റെ മതം മാറ്റിമറിച്ചാൽ അവനെ വധിക്കേണ്ടതാകുന്നു.'' ബുഖാരി: 3017, അബൂദാവൂദ്: 4351, ഇബ്നുമാജഃ: 2535
3- ഇസ്'ലാം ദുർബ്ബലപ്പെട്ടവരോട് പശ്ചാതപിക്കുവാൻ ആവശ്യപ്പെടുകയും, പശ്ചാതപിക്കുന്നതുവരെ തന്റെ സമ്പത്ത് ഉപയോഗിക്കുന്നതിൽ നിന്ന് (ഇസ്'ലാമിക ഭരണകൂടം) അയാളെ തടയപ്പെടേണ്ടതുമാണ്; അവൻ പശ്ചാതപിച്ച് വീണ്ടും മുസ്'ലിമായാൽ അവന് തന്നെ ആ സമ്പത്ത് തിരിച്ച് നൽകും. അവൻ പശ്ചാതപിച്ചിട്ടില്ലെങ്കിൽ ആ സമ്പത്ത് 'ഫൈഅ്' (ഇസ്'ലാമിക യുദ്ധാനന്തര മുതൽ) ഓഹരിവിധി നടപ്പിലാക്കുന്ന സമയത്തോ, അല്ലെങ്കിൽ റിദ്ദഃത്തിൽ (ഇസ്'ലാം ദുർബ്ബലപ്പെട്ട അവസ്ഥയിൽ) തന്നെ അവൻ ഉറച്ച് നിന്ന് മരിക്കുന്ന സന്ദർത്തിലോ (ഇസ്'ലാമിക ഭരണകൂടം) മുസ്'ലിംകളുടെ പൊതുഖജനാവിലേക്ക് ആ സമ്പത്ത് എടുക്കുന്നതാണ്. അല്ലെങ്കിൽ, മതപരിത്യാഗം നടത്തിയ (ഇസ്'ലാം ദുർബ്ബലപ്പെട്ട ആ) സന്ദർഭത്തിൽ തന്നെ മുസ്'ലിംകളുടെ പൊതു നന്മക്കുവേണ്ടി (ഇസ്'ലാമിക ഭരണകൂടത്തിന്) ആ സമ്പത്ത് ഉപയോഗിക്കാം എന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്
4- ഇസ്'ലാം ദുർബ്ബലപ്പെട്ടവരും അയാളുടെ കുടുംബത്തിനും ഇടയിൽ പരസ്പരം സ്വത്ത് അനന്തരാവകാശം എടുക്കൽ തടയപ്പെടും. അവരിൽ നിന്ന് കുടുംബക്കാരോ, കുടുംബത്തിൽ നിന്ന് അവരോ അനന്തരമെടുക്കുകയില്ല
5- ഇസ്'ലാം ദുർബ്ബലപ്പെട്ട അവസ്ഥയിൽ (മതപരിത്യാഗിയായി) തന്നെ മരിക്കുകയോ (യുദ്ധത്തിലൊ മറ്റൊ) കൊല്ലപ്പെടുകയോ ചെയ്താൽ അവനെ കുളിപ്പിക്കുകയോ, അവന്റെമേൽ നമസ്കരിക്കുകയോ - അവനെ മുസ്'ലിംകളുടെ ഖബർസ്ഥാനിൽ മറമാടപ്പെടുകയോ ചെയ്യാൻ പാടില്ല! അവനെ കാഫിറുകളുടെ (അവിശ്വാസികളുടെ) ശ്മശാനത്തിലാണ് മറമാടേണ്ടത്! അല്ലെങ്കിൽ മുസ്'ലിംകളുടെ ഖബർസ്ഥാനമല്ലാത്ത ഏതെങ്കിലും സ്ഥലത്ത് മറമാടുകയോ ചെയ്യുക.
അദ്ധ്യായം: 4: അഖീദഃ അത്തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധനയിലെ വിശ്വാസം ഫലശൂന്യമാക്കുകയും, കാഫിറാകുകയും ചെയ്യുന്ന വാക്കുകളും കർമ്മങ്ങളും
അതിൽ അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു:
ഭാഗം 1 പിഞ്ഞാണം-നോക്കൽ, കൈരേഖ-നോക്കൽ, (പക്ഷിശാസ്ത്രം-നോക്കൽ, മോതിരം-നോക്കൽ)… തുടങ്ങിയവയിലൂടെ അദൃശ്യം (ഭാവിഫലവും, ദിവ്യത്വവും മറ്റും) അറിയാം എന്ന വാദം
ഭാഗം 2 സിഹ്ർ (മാരണം), കഹാനഃ (ജ്യോതിഷം), ഇറാഫഃ (ഭാവി പ്രവചനം), (ജാതകഫലം)…
ഭാഗം 3 മഖ്ബറകൾ, ജാറങ്ങൾ, (നബിമാർ, ഔലിയാക്കൾ, ബിംബങ്ങൾ, യേശു, 'ബർക്കത്തുള്ള' കല്ല് - മരം) തുടങ്ങിയവക്ക്… നേർച്ചകൾ, ശപഥങ്ങൾ, കാണിക്കകൾ… (ആരാധനയുടെ ഏതെങ്കിലും ഒരു ഇനം) അർപ്പിക്കൽ
ഭാഗം 4 പ്രതിമകൾ, സ്മാരകപീഠങ്ങൾ, (ജീവികളുടെ ചിത്രങ്ങൾ)… തുടങ്ങിയവ
ഭാഗം 5 ഇസ്'ലാംമതത്തെ പരിഹസിക്കലും, അതിന്റെ മഹത്വത്തെ അനാദരിക്കലും
ഭാഗം 6 അല്ലാഹുവിന്റെ നിയമംകൊണ്ടല്ലാതെ വിധി നടപ്പിലാക്കൽ
ഭാഗം 7 നിയമനിർമാണാധികാരവും, ഹലാൽ (അനുവദനീയം), ഹറാം (നിഷിദ്ധം) ഉണ്ടാക്കുവാനുള്ള അധികാരവും (അല്ലാഹുവല്ലാത്തവർക്ക് നൽകൽ
ഭാഗം 8 നിരീശ്വരവാദ പ്രസ്ഥാനങ്ങൾ, ജാഹിലിയ്യാഃ സംഘടനകൾ തുടങ്ങിയവയിൽ പങ്കുചേരൽ
ഭാഗം 9 ഭൗതിക സുഖഭോഗം മാത്രം ലക്ഷ്യംവെച്ചുള്ള ജീവിതസിദ്ധാന്തം
ഭാഗം 10 ഉറുക്ക്, ഐക്കല്ല്, ഏലസ്, (ശിർക്കുള്ള) മന്ത്രം…
ഭാഗം 11 അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് തവസ്സുൽ (ഇടത്തേട്ടം) ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് ഇസ്തിആന (സഹായ-പ്രാർത്ഥന) ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാഥഃ (സംരക്ഷണ-പ്രാർത്ഥന) ചെയ്യൽ… തുടങ്ങിയവ.
1. പിഞ്ഞാണം-നോക്കൽ, കൈരേഖ-നോക്കൽ, (പക്ഷിശാസ്ത്രം-നോക്കൽ, മോതിരം-നോക്കൽ)… തുടങ്ങിയവയിലൂടെ അദൃശ്യം (ഭാവിഫലവും, ദിവ്വത്വവും മറ്റും) അറിയാം എന്ന വാദം
ഗൈബ് - الغيب എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മനുഷ്യനിൽ നിന്നും (ജിന്നിൽനിന്നും) മറഞ്ഞ് നിൽക്കുന്ന ഭാവി-ഭൂത കാര്യങ്ങളാകുന്നു. ഗൈബ് (അറിയുക എന്നത്) അല്ലാഹുവിന്റെ മാത്രം പ്രത്യേക കഴിവിൽ പെട്ടതാണ്. അല്ലാഹു പറയുന്നു": ''(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും ഗൈബ് (അദൃശ്യകാര്യം) അറിയുകയില്ല; അല്ലാഹുവല്ലാതെ.'' ഖുർആൻ 27: 65
അദൃശ്യകാര്യങ്ങൾ അറിയുന്നവർ ആരുമില്ല, അല്ലാഹു മാത്രം അല്ലാതെ. എന്നാൽ അല്ലാഹുവിന്റെ ഇഷ്ടദാസൻമാരായ പ്രവാചകൻമാർക്ക് അല്ലാഹു ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ മാത്രം വെളിവാക്കി കൊടുക്കുന്നതാണ്. അല്ലാഹു പറയുന്നു ''ഗൈബ് (അദൃശ്യകാര്യം) അറിയുന്നവൻ (അല്ലാഹു മാത്രം) ആകുന്നു. എന്നാൽ അവൻ തന്റെ ഗൈബ് (അദൃശ്യജ്ഞാനം) യാതൊരാൾക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല, അവൻ (അല്ലാഹു) തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.'' ഖുർആൻ 72: 26, 27
അതായത് അല്ലാഹു അവന്റെ ഇഷ്ടദാസൻമാരിൽപ്പെട്ട പ്രവാചകൻമാർക്ക് അല്ലാഹു ഉദ്ദേശിക്കുമ്പോൾ അറിയിച്ച് കൊടുക്കുന്ന ചില അദൃശ്യ കാര്യങ്ങൾ പ്രവാചകൻമാർ അറിയുമെന്നല്ലാതെ; മറ്റാർക്കും ഗൈബ് (അദൃശ്യകാര്യം) അറിയില്ല, അല്ലാഹു അവർക്ക് അങ്ങിനെയുള്ള കാര്യങ്ങൾ അറിയിച്ച് കൊടുക്കുന്നത് അവരുടെ മുഅ്ജിസത്ത് (പ്രവാചകത്വ തെളിവ്)ന്റെ ഭാഗമാകുന്നു. ഇങ്ങനെയുള്ള (ചില അദൃശ്യ)കാര്യങ്ങൾ മനുഷ്യരിലെ പ്രവാചകൻമാർക്കും, മലക്കുകളിലെ ദൂതൻമാർക്കും അല്ലാഹു നൽകുന്നതാണ്. ഈ രണ്ട് വിഭാഗങ്ങൾക്കും (അല്ലാഹു അറിയിച്ചുകൊടുക്കുന്ന ചിലത്) അല്ലാതെ, (ജിന്നിനൊ, ശൈത്താനൊ, തങ്ങൻമാർക്കൊ, ബീവിക്കൊ, ജ്യോത്സ്യനൊ…) മറ്റാർക്കും ഒരു അദൃശ്യകാര്യങ്ങളും അറിയില്ല എന്നാൽ ചില ജ്യോൽസ്യൻമാരും, വ്യാജദിവ്യൻമാരും, പെരും കള്ളൻമാരും പറയുന്ന ചില അദൃശ്യങ്ങളും, കളഞ്ഞുപോയ വസ്തു ഇന്ന സ്ഥലത്തുണ്ടെന്ന വാർത്തയും, ചില രോഗങ്ങളുടെ കാരണങ്ങളും മറ്റും - ഇന്ന വ്യക്തി ഇന്നയിന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട് അത് കാരണമാണ് രോഗം വന്നത് എന്നതെല്ലാം തന്നെ ജിന്നുകളെയും, പിശാചുക്കളെയും ഉപയോഗിച്ചുകൊണ്ട് പറയുന്ന (കളവായ) കാര്യങ്ങളാണ്. ജനങ്ങളോട് അവർക്ക് ഇന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് പറയുന്നത് ജിന്നു-പിശാചുക്കളെ ഉപയോഗപ്പെടുത്തി പറയുന്ന കളവും വഞ്ചനയും ദുർമന്ത്രവും ആകുന്നു! ശൈഖുൽ ഇസ്'ലാം ഇബ്നുതൈമിയ പറഞ്ഞു: ''ഒരു വ്യാജദിവ്യന് (ജ്യോൽസ്യക്കാരൻ, വ്യാജഔലിയ, മാരണക്കാർ, തൽസമാത്തുകാർ, തങ്ങൻമാർ തുടങ്ങിയവർക്ക്) പിശാചിൽ നിന്നുള്ള ഒരു ഖരീൻ (കൂട്ടുകാരൻ) ഉണ്ടാവും, ആ ഖരീൻ (കൂട്ടുകാരൻ) കട്ട് കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് ചിലതെല്ലാം അവന് അറിയിച്ച് കൊടുക്കുന്നു, അങ്ങിനെ അവർ അതിൽ (നൂറ്) കളവും (ഒരു) സത്യവും കൂട്ടിക്കലർത്തുകയും ചെയ്യുന്നു. ഇബ്നു തീമിയ്യഃ തുടർന്നു പറയുന്നു: അത്തരം വ്യാജദിവ്യൻമാർ (വ്യാജമായി അവകാശപ്പെടും) ശൈയ്ത്താൻ അവർക്ക് അവരുടെ അടുത്തില്ലാത്ത പഴങ്ങളും പലഹാരങ്ങളും എത്തിച്ചുകൊടുക്കുമെന്ന്! മറ്റുചിലർ (വ്യാജമായി അവകാശപ്പെടുന്നു) ശൈയ്ത്താന്റെ കൂട്ടുകാർ അവരെയും കൊണ്ട് മക്കയിലേക്കും ജെറുസേലമിലേക്കും മറ്റും പറന്നുപോകാറുണ്ടെന്ന്!''. (എന്നാൽ, ഇത് വെറും കൺകെട്ട്-ഇന്ദ്രജാലം-സിഹ്ർ മാത്രമാണ്). ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
ചിലപ്പോൾ അവർ ജോതിഷം ഉപയോഗിച്ച് ചില കാര്യങ്ങൾ പ്രവചിക്കാറുണ്ട്, അത് പ്രപഞ്ചത്തിന്റെ അവസ്ഥകൾ കണക്കാക്കി ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങൾ: ഇന്ന സമയത്ത് കാറ്റടിക്കും, ഇന്ന ദിവസം മഴവർഷിക്കും, കാലാവസ്ഥ മാറും എന്നീ കാര്യങ്ങളെല്ലാം തന്നെ നക്ഷത്രങ്ങളുടെ സഞ്ചാരവും, അവയുടെ ഒരുമിക്കലും, വേർപെടലുമെല്ലാം കണക്ക് കൂട്ടിയാണ് പറയുന്നത് എന്ന് അവർ വാദിക്കാറുണ്ട്! അവർ പറയുന്നു: നിന്റെ നക്ഷത്രം ഇന്നതാണെങ്കിൽ (അഥവാ, ജനനം ഇന്ന നക്ഷത്രമുള്ള ഇന്ന ദിവസത്തിൽ ആണെങ്കിൽ) നിനക്ക് ഇന്നയിന്ന കാര്യങ്ങളെല്ലാം സംഭവിക്കും! ഇന്ന നക്ഷത്രത്തിൽ (നക്ഷത്രമുള്ള ഇന്ന ദിവസത്തിൽ) ആരെങ്കിലും യാത്ര ചെയ്താൽ അവന് ഇന്ന കാര്യം സംഭവിക്കും! ആരെങ്കിലും ഇന്ന നക്ഷത്രത്തിൽ (നക്ഷത്രമുള്ള ഇന്ന ദിവസത്തിൽ) ജനിച്ചാൽ അവന് ഇന്ന ഐശ്വര്യവും, ഭാഗ്യവും, അല്ലെങ്കിൽ, നിർഭാഗ്യവും ദോഷവും സംഭവിക്കും എന്നൊക്കെ പറയാറുണ്ട്! ആധുനിക മാസികകളിലും, (മാധ്യമങ്ങളിലും), കെട്ട്കഥകളിലും മറ്റും (വാരഫലം, രാശിഫലം, ജ്യോതിഷം തുടങ്ങിയ പേരുകളിൽ) ഇത് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.
ചില അജ്ഞരായ ദുർബ്ബല വിശ്വാസമുള്ള മുസ്'ലീങ്ങൾ ഇങ്ങനെ (അദൃശ്യ കാര്യങ്ങൾ അറിയുമെന്ന് വ്യാജവാദം) പറയുന്നവരുടെ അടുത്തേക്ക് പോകുകയും, അവരുടെ ഭാവി ജീവിതത്തെ സംബന്ധിച്ചും - വിവാഹത്തെ സംബന്ധിച്ചും അവർക്ക് എന്താണ് സംഭവിക്കുകയെന്ന് ചോദിക്കാറുണ്ട്!
അങ്ങിനെ അദൃശ്യകാര്യങ്ങൾ അറിയുമെന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ, അങ്ങിനെ വാദിക്കുന്നവരെ ആരെങ്കിലും സത്യപ്പെടുത്തുകയാണെങ്കിൽ (അംഗീകരിക്കുകയാണെങ്കിൽ) അവൻ ഒരു മുശ്രിക്ക് (ബിംബാരാധകൻ)ഉം, കാഫിർ (ഇസ്'ലാമിൽ നിന്ന് പുറത്തുപോയവൻ)ഉം ആകുന്നു! കാരണം അല്ലാഹുവിന്റെ മാത്രം അധികാരത്തിൽപ്പെട്ട അദൃശ്യകാര്യങ്ങൾ അറിയുകയെന്ന കഴിവിൽ മറ്റുള്ളവർക്കും ശിർക്ക് - പങ്ക് ഉണ്ടെന്ന് (വ്യാജമായി) വിശ്വസിക്കുകയാണ് അങ്ങിനെയുള്ളവർ ചെയ്യുന്നത്!! നക്ഷത്രങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയും, അല്ലാഹുവിന്റെ കീഴിലുമാണ്, അതിന് കാര്യങ്ങൾ തീരുമാനിക്കുവാനുള്ള യാതൊരു കഴിവുമില്ല!! അത് ദൗർഭാഗ്യത്തേയോ, സൗഭാഗ്യത്തേയോ, മരണത്തേയോ, ജീവിതത്തേയോ സൂചിപ്പിക്കുകയില്ല. ഇതെല്ലാം തന്നെ കട്ട്കേൾക്കുന്ന പിശാചുക്കളുടെ (വ്യാജ) പ്രവർത്തനങ്ങൾ മാത്രം ആകുന്നു.
2. സിഹ്ർ (മാരണം), കഹാനഃ (ജ്യോതിഷം), ഇറാഫഃ (ഭാവി പ്രവചനം), (ജാതകഫലം)…
ഈ (മുകളിൽ സൂചിപ്പിച്ച) പ്രവർത്തനങ്ങളെല്ലാം തന്നെ പിശാചിൽ നിന്നുള്ള പ്രവർത്തനങ്ങളാകുന്നു! അതുകൊണ്ടുതന്നെ അവ നിഷിദ്ധവുമാകുന്നു, അതുചെയ്യുന്ന മുസ്'ലീകളിലെ ഇസ്'ലാമിക ഏകദൈവാരാധനാ വിശ്വാസം ഫലശൂന്യവുമാക്കുന്നു. കാരണം ഈ വിശ്വാസമെല്ലാം ശിർക്ക് ആകുന്നു
ഗോപ്യമായതും, അതിന്റെ കാരണം നിഗൂഢവുമായ ഒരു കാര്യത്തിനാണ് സിഹ്ർ എന്ന് പറയുന്നത്.
ഇതിന് സിഹ്ർ എന്ന് പേര് പറയുവാൻ കാരണം, കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത ഗോപ്യമായ കാര്യങ്ങൾകൊണ്ട് സംഭവിക്കുന്നതിനാലാണ്. അത് ദുർമന്ത്രവും, കെട്ടുകളിൽ ഊതലും, ചില വാക്കുകൾ ഉരുവിടലും, മരുന്നും, പുകയിടലുമെല്ലാം അടങ്ങിയതാണ്. ഇവയിൽ ചിലത് ഹൃദയങ്ങളിലും, ചിലത് ബാഹ്യശരീരങ്ങളിലും സ്വാധീനം ചെലുത്തുന്നതും, രോഗം വരുത്തുന്നതും, ഭാര്യ-ഭർത്താക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും… ആകുന്നു. അത് പിശാചിന്റെ പ്രവർത്തനങ്ങളാകുന്നു. ശിർക്കിലൂടെയും, ചീത്ത ആത്മാവിനെ (പിശാചിനെ) തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെയുമല്ലാതെ (അധികവും) മാരണത്തിലേക്ക് എത്തിച്ചേരുകയില്ല, അങ്ങിനെ അതിലേക്കെത്തുവാൻ ശിർക്ക് ചെയ്യുന്നു. ഇതുകൊണ്ടാണ് ഇസ്'ലാമിക നിയമദാതാവ് മാരണത്തെ ശിർക്കിനോട് ചേർത്ത് വിധിച്ചിരിക്കുന്നത്. നബിﷺ പറഞ്ഞു: ''ഏഴ് നാശകാരികളെ (രണ്ടുലോകത്തും ശിക്ഷയുള്ള വൻപാപങ്ങളെ) നിങ്ങൾ വർജ്ജിക്കുവിൻ! അവ: (1) അല്ലാഹുവിനുള്ള ആരാധനയിൽ മറ്റുള്ളവരെ പങ്കു (ശിർക്ക്) ചേർക്കുക, (2) സിഹ്ർ (ആഭിചാരം-മാരണം) ചെയ്യുക, (3) അല്ലാഹു പവിത്രമാക്കിയ ജീവനെ കൊന്നുകളയൽ, (4) പലിശ (കൊടുക്കൽ, വാങ്ങൽ, സാക്ഷ്യംവഹിക്കൽ) തിന്നൽ, (5) യതീമിന്റെ മുതൽ (സമ്പത്ത്) ഭക്ഷിക്കൽ, (6) ഇസ്'ലാമിക യുദ്ധത്തിൽനിന്നും പിന്തിരിഞ്ഞോടൽ, (7) സത്യവിശ്വാസികളായ പാതിവ്രത്യമുള്ള - അനാശ്യാസം ചെയ്യാത്ത സ്ത്രീയെ പറ്റി അപവാദം പറയൽ, എന്നിവയത്രെ അത്.'' ബുഖാരി: 2766, മുസ്'ലിം: 89 സിഹ്റിൽ രണ്ട് രൂപത്തിലുള്ള ശിർക്കുകൾ ഉൾപ്പെടുന്നു.
സിഹ്റിലെ ഒന്നാമത്തെ ശിർക്കിന്റെ രൂപം: മാരണത്തിന് ശൈയ്താൻ (പിശാച്)നെയാണ് ഉപയോഗിക്കുന്നത്, (പിശാചിനെ വിളിച്ചുപ്രാർത്ഥിച്ചും, പിശാചിന് ബലി-അറുത്തും - നേർച്ചചെയ്തും മറ്റും) പിശാചുമായി ബന്ധം ഉണ്ടാക്കുകയും, അവനെ തൃപ്തിപ്പെടുത്തി അവനിലേക്ക് അടുക്കുകയും ചെയ്യുന്നു, (ഇങ്ങനെ ആരാധനയിലുള്ള ശിർക്ക് സംഭവിക്കുന്നു!). അതിലൂടെയാണ് മാരണത്തിന് വേണ്ട സഹായം ശൈയ്താൻ (അതിന്റെ ആളുകൾക്ക്) ചെയ്തുകൊടുക്കുന്നത്, ആ മാരണം ശൈയ്താന്റെ അധ്യാപനമാണ്. അല്ലാഹു പറയുന്നു: ''എങ്കിലും മനുഷ്യർക്ക് 'സിഹ്റ്' (മാരണം, ആഭിചാരം) പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ കാഫിർ ആയത് (അവിശ്വസിച്ചത്).'' ഖുർആൻ 2: 102
സിഹ്റിലെ രണ്ടാമത്തെ ശിർക്കിന്റെ രൂപം: മനുഷ്യ-ജിന്നു പിശാചുക്കൾക്ക് ഗൈബ് (അദൃശ്യം) അറിയുമെന്ന വാദം കൊണ്ട് അല്ലാഹുവിലുള്ള വിശ്വാസത്തിൽ ശിർക്ക് - പങ്ക് ചേർക്കലും സിഹ്റിൽ ഉൾപ്പെടുന്നു (അഥവാ, മനുഷ്യ-ജിന്നു പിശാചുക്കൾക്കും മറ്റും അദൃശ്യം - ഗൈബ് അറിയാം എന്ന് വാദിച്ച് - അത് വിശ്വസിച്ച് പ്രപഞ്ചത്തിലെ അദൃശ്യജ്ഞാനം അറിയുക എന്ന അല്ലാഹുവിന് മാത്രമുള്ള കഴിവിൽ ശിർക്ക് - പങ്ക് ചേർക്കുന്ന വിശ്വാസമാകുന്നു സിഹ്ർ). ഇത് കുഫ്റ് (ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന പാപം)വും, ളലാലത്ത് (ദുർമാർഗം)ഉം ആകുന്നു. അല്ലാഹു പറയുന്നു ''അത് (ആ സിഹ്റ്-മാരണം) ആർ വാങ്ങിയോ (ഉപയോഗിച്ചുവോ) അവർക്ക് പരലോകത്ത് (നരകമല്ലാതെ) യാതൊരുവിഹിതവും ഉണ്ടാവില്ലെന്ന് അവർ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്.'' ഖുർആൻ 2: 102 അതായത്: യാതൊരുവിഹിതവും
സിഹ്റ് (മാരണം) വാസ്തവത്തിൽ ഒരു ശിർക്കും, ഇസ്'ലാം ദുർബ്ബലപ്പെടുത്തുന്ന കുഫ്റും ആയ പ്രവർത്തിയാകുന്നു എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ സ്വഹാബികളിലെ ചിലർ വിധിച്ചത് പോലെ മാരണം ചെയ്യുന്നവനെ വധിക്കേണ്ടതാണ്. എന്നാൽ (ഇന്ന് ചില അജ്ഞരായ മുസ്'ലിം) ജനങ്ങൾ മാരണത്തിന്റെയും, മാരണം ചെയ്യുന്നവരുടെയും കാര്യത്തിൽ അശ്രദ്ധ കാണിക്കുകയും, ചിലപ്പോൾ അത് (മാജിക്, ജാലവിദ്യ എന്ന പേരിൽ) ഒരു കലയുടെ കൂട്ടത്തിൽ എണ്ണുകയും, അതിൽ പെരുമ നടിക്കുകയും, മാന്ത്രികൻമാർക്ക് പ്രോൽസാഹനവും, സമ്മാനങ്ങളും നൽകുകയും ചെയ്യാറുണ്ട്! അതിന് വേണ്ടി പരിപാടികളും, മൽസരങ്ങളും സംഘടിപ്പിക്കുകയും, അങ്ങിനെയുള്ള പരിപാടികളിൽ ആയിരക്കണക്കിനാളുകൾ (മുസ്'ലീങ്ങൾ) പങ്കെടുക്കുകയും അനുകൂലിക്കാറുമുണ്ട്!! (സൂക്ഷിക്കുക!) ഇതെല്ലാം തന്നെ മതത്തിലെ അജ്ഞതയും, വിശ്വാസ തിരസ്കരണവും ആകുന്നു!
2- കഹാനഃ (ജ്യോതിഷം), ഇറാഫഃ (ഭാവി പ്രവചനം), (ജാതകഫലം)…
ഇവയും അദൃശ്യജ്ഞാനം അറിയുമെന്ന് അവകാശപ്പെടലും, മറഞ്ഞകാര്യങ്ങൾ (വ്യാജമായി)പറയലും ആകുന്നു. ഭൂമിയിൽ എന്താണ് ഭാവിയിൽ സംഭവിക്കുക - എന്താണ് കരസ്ഥമാകുക, നഷ്ടപ്പെട്ട വസ്തു കാണപ്പെടുന്ന സ്ഥലം… തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആകാശത്തുനിന്ന് കട്ട്കേട്ടിരുന്ന പിശാചുക്കളെ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന (വ്യാജ)പ്രവർത്തങ്ങളാണ്. അല്ലാഹു പറയുന്നു: ''(നബിയേ, പറയുക അല്ലയൊ ജനങ്ങളെ!) 'ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? പെരുംനുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ (പിശാചുക്കൾ) ഇറങ്ങുന്നു. അവർ (പെരുംനുണയൻമാരും പാപികളുമായവർ, പിശാചുക്കൾ പറയുന്നത്) ചെവികൊടുത്ത് കേൾക്കുന്നു. അവരിൽ അധികപേരും കള്ളം പറയുന്നവരാകുന്നു.'' ഖുർആൻ 26: 221 - 223
(ഖുർആൻ ഇറങ്ങുന്നതിന് മുമ്പ്) മലക്കുകളിൽ നിന്ന് ശൈയ്താൻ സംസാരം കട്ട്കേൾക്കുകയും, എന്നിട്ട് ജ്യോൽസ്യന്റെ (തൽസമാത്തുകാരന്റെ) ചെവിയിൽ ഇട്ട് കൊടുക്കുകയും, ജ്യോൽസ്യൻ അതിൽ നൂറ് കളവ് കൂട്ടിപ്പറയുകയും ചെയ്യുന്നു. അങ്ങിനെ മലക്കുകളിൽ നിന്ന് കട്ട്കേട്ട സത്യമായ ആ ഒരു പദം കാരണത്താൽ മാരണക്കാർ കൂട്ടിപ്പറയുന്ന മറ്റു (നൂറ് കളവായ) കാര്യങ്ങൾ കൂടി ജനങ്ങൾ വിശ്വസിക്കുന്നു! അദൃശ്യകാര്യങ്ങൾ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ജ്യോൽസ്യം മുഖേനയോ, മറ്റുവല്ല രൂപത്തിലോ അദൃശ്യകാര്യം അറിയുമെന്ന് വാദിക്കുകയോ, വാദിക്കുന്നവരെ സത്യപ്പെടുത്തുകയോ (അത് സ്വീകരിക്കുകയോ) ചെയ്യുന്നവർ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട (അദൃശ്യകാര്യം അറിയുന്ന) കഴിവിൽ മറ്റുള്ളവരെ കൂടി ശിർക്ക് - പങ്ക് ചേർത്ത് വിശ്വസിച്ചിരിക്കുകയാണ്! കഹാനഃ (ജ്യോതിഷം)വും, ഇറാഫഃ (ഭാവി പ്രവചനം)വും ശിർക്ക് ആകുന്നു, കാരണം അത് പിശാചിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്കൊണ്ട് അവനിലേക്ക് അടുക്കലാണ്, അങ്ങിനെ അല്ലാഹുവിന്റെ അറിവിൽ (അദൃശ്യകാര്യം അറിയുന്ന കഴിവിൽ) മറ്റുള്ളവരെ ശിർക്ക് - പങ്ക് ചേർക്കുന്ന വിശ്വാസത്തിലൂടെ തൗഹീദ് അൽ-റുബൂബിയ്യഃയിലെ വിശ്വാസത്തിലുള്ള ശിർക്കും, അതുകൂടാതെ ആരാധനയുടെ ഏതെങ്കിലും ഇനങ്ങൾ പിശാചിന് അർപ്പിച്ച് പിശാചിലേക്ക് അടുക്കലിലൂടെ തൗഹീദ് അൽ-ഉലൂഹിയ്യഃയിൽ ശിർക്ക് - പങ്ക് ചേർക്കുന്ന വിശ്വാസവും ആകുന്നു.
അബൂഹുറയ്റ(رَضِيَ اللَّهُ عَنْهُ)വിൽനിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: ''ആരെങ്കിലും ഒരു ജ്യോതിഷനെ സമീപിക്കുകയും അയാൾ പറയുന്നതിനെ സത്യപ്പെടുത്തുകയും (സ്വീകരിക്കുകയും) ചെയ്താൽ അയാൾ മുഹമ്മദ് നബിﷺക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ഇസ്'ലാമിൽ, ഖുർആനിൽ) അവിശ്വസിച്ചു - അഥവാ കാഫിറായി!'' 'ആരെങ്കിലും, ഒരു ജ്യോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയുംചെയ്താൽ നിശ്ചയം, അയാൾ മുഹമ്മദ് നബി (ﷺ) ക്ക് അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.' അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
ഇതിനെതിരിൽ (മുസ്'ലിം)ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്: (മുസ്'ലീകളിലെ)മാരണക്കാരും, ജ്യോൽസ്യൻമാരും, കണക്ക്നോട്ടക്കാരും, എല്ലാം ജനങ്ങളുടെ വിശ്വാസത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്, ചിലപ്പോൾ ഇങ്ങനെയുള്ളവർ ചികിൽസയുടെ പേര് പറഞ്ഞ് കടന്നുവന്ന് കൊണ്ട് രോഗിയോട് അല്ലാഹുവല്ലാത്തവർക്ക് വേണ്ടി അറുക്കുവാൻ ആവശ്യപ്പെടുന്നു, ആ അറുക്കേണ്ട മൃഗത്തിനോ, കോഴിക്കോ അവർ ചില വിശേഷണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. അതു പോലെ ശിർക്ക് ഉൾക്കൊള്ളുന്ന മന്ത്രങ്ങൾ എഴുതി പിശാചുക്കളോട് ശരണം തേടുന്ന വസ്തുക്കൾ (തകിട്, ഏലസ്, ഐക്കല്ല് തുടങ്ങിയവ) രോഗിയുടെ കഴുത്തിലോ, പെട്ടികളിലോ, വീടുകളിലോ കെട്ടിതൂക്കുകയും ചെയ്യാറുണ്ട്!
കളഞ്ഞ്പോയ വസ്തുക്കൾ ഇന്ന സ്ഥലത്തുണ്ടെന്ന് പറഞ്ഞു കൊടുക്കുന്ന അദൃശ്യം അറിയുമെന്ന് വ്യാജവാദം നടത്തുന്നവരായിട്ടാണ് ചിലയാളുകൾ പ്രത്യക്ഷപ്പെടുന്നത്! ചില അറിവില്ലാത്ത ജനങ്ങൾ അവരുടെ കളവ് മുതൽ എവിടെയാണെന്ന് കണ്ടെത്തുവാൻ ആവശ്യപ്പെടുന്നു, (ഇത്തരം ആളുകൾ) തങ്ങളുടെ പിശാചുക്കളായ കൂട്ടുകാരെ ഉപയോഗിച്ച് അത് (പിശാച് കണ്ടിട്ടുള്ള കളവ് മുതൽ മാത്രം) പുറത്തെടുത്ത് കൊടുക്കുകയും, അല്ലെങ്കിൽ അത് ഇന്ന സ്ഥലത്തുണ്ടെന്ന് അറിയിച്ച് കൊടുക്കുകയും ചെയ്യുന്നു. മറ്റുചിലർ ഔലിയാക്കളുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും, തീയിൽ പ്രവേശിച്ചിട്ട് ഒന്നും സംഭവിക്കാതെ സുരക്ഷിതമായി തിരിച്ചുവരുന്നു, ആയുധംകൊണ്ട് സ്വശരീരത്തിൽ മുറിവേല്പിക്കുക, വാഹനങ്ങളുടെ ടയറിന് കീഴിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെടുക… പോലെയുള്ള ചില അസാധാരണ സംഭവങ്ങളും, അഭ്യാസങ്ങളും മറ്റും (ഇവർ) പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനം സിഹ്റും, പിശാചിന്റെ പ്രവർത്തനങ്ങളും (പിശാചിന്റെ മന്ത്രജാലവും - കൺകെട്ടും) ആകുന്നു. ജനങ്ങൾക്കിടയിൽ ഫിത്നയുണ്ടാക്കുവാനായി അവരുടെ (ആ മാരണക്കാരുടെ) കൈകളിലൂടെയാണ് അത് സംഭവിക്കുന്നതെന്ന് മാത്രം. അതുപോലെയുള്ള മറ്റുചില കാര്യങ്ങളും (മന്ത്രജാലവും - കൺകെട്ടും) എല്ലാംതന്നെ ജനങ്ങൾക്ക് തോന്നുന്ന മാരണ (സിഹ്ർ) പ്രവർത്തനങ്ങൾ മാത്രമാണ്, അതിന് യാഥാർത്ഥ്യമുണ്ടാവില്ല. ഫിർഔനിന്റെ കൊട്ടാരത്തിലെ മാരണക്കാർ കയറും, വടികളും പാമ്പാക്കി കാണിച്ച് കൊടുത്തതുപോലെ കാണികൾക്ക് മുന്നിൽ പ്രകടിപ്പിക്കുന്ന മാരണവിദ്യകൾ മാത്രമായിരിക്കുമത്,
ബതയ്യ അൽ-അഹമ്മദിയ്യ അൽ-രിഫാഇ സാഹിറുമായുള്ള തന്റെ സംവാദത്തിൽ ശൈഖുൽ ഇസ്ലാം പറയുന്നു: ഞങ്ങൾക്ക് പല അമാനുഷിക കഴിവുകളും ഉണ്ടെന്ന് അദ്ദേഹാം വാദിച്ചു. തീയിലൂടെ നടക്കുക തുടങ്ങിയവ ശൈഖുൽ ഇസ്ലാം പറയുന്നു: ഞാൻ ശബ്ദം ഉയർത്തി ദേഷ്യപ്പെട്ടു: ഭൂമിയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള എല്ലാ അഹമ്മദികളെയും ഞാൻ അഭിസംബോധന ചെയ്യുന്നു: തീയിൽ അവർ എന്ത് ചെയ്യാനാണ്?. നിങ്ങൾ ചെയ്യുന്നതുപോലെ ഞാനും ചെയ്യും, കത്തിക്കുന്നവൻ പരാജയപ്പെടും. ഞാൻ പറഞ്ഞു: ദൈവത്തിന്റെ ശാപം അവന്റെ മേൽ ഉണ്ടാകട്ടെ, ഇതെല്ലം തന്ത്രങ്ങൾ മാത്രമാണ്. തവളകളുടെ കൊഴുപ്പും ഓറഞ്ചിന്റെ തോലും മറ്റും ഉപയോഗിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് ഇബ്നുൽ ഖയ്യിം (റഹിമ.) യുടെ വാചകം ഇവിടെ അവസാനിക്കുന്നു
ഈ ദജ്ജാലുകൾ പല കൺകെട്ട് വിദ്യകളും കാണിച്ചു ജനങ്ങളെ പറ്റിക്കുകയാണ്. മുടി ഉപയോഗിച്ച കാർ വലിച്ചിഴക്കുക. കാറിന്റെ ചക്രത്തിന്റെ അടിയിൽ കിടക്കുക, കണ്ണിലേക്ക് ഇരുമ്പ് ദണ്ഡുകൾ തിരുകുക തുടങ്ങിയ
3. മഖ്ബറകൾ, ജാറങ്ങൾ, തുടങ്ങിയവക്ക് നേർച്ചകൾ, ശപഥങ്ങൾ, കാണിക്കകൾ… (തുടങ്ങിയ ആരാധനയുടെ ഏതെങ്കിലും ഒരു ഇനം) അർപ്പിക്കൽ
മുസ്'ലീങ്ങളെ ശിർക്കിൽ എത്തിക്കുന്ന എല്ലാ മാർഗങ്ങളും പ്രവാചകൻﷺ അടച്ച് കളയുകയും, അതിനെതിരെ കർശനമായി താക്കീത് നൽകുകയും ചെയ്തിരിക്കുന്നു! (ജൂത-ക്രൈസ്തവർ വഴികേടിലായതുപോലെ) മുസ്'ലീങ്ങളെ വഴികേടിലേക്കും ശിർക്കിലേക്കും എത്തിക്കുന്ന മാർഗമാണ് ഖബറും - ജാറവും, അതിൽക്കിടക്കുന്ന ഖബറാളികളും. അതുകൊണ്ട് തന്നെ പ്രവാചകൻﷺ ഖബറുകൾക്കും, അവിടെക്കുള്ള സന്ദർശനത്തിനും (വളരെ ഗൗരവമായ) ചില നിയമങ്ങളും, നിർദ്ദേശങ്ങളും നൽകിയിരിക്കുന്നു! (അവ താഴെ കൊടുക്കുന്നു):
1- ഔലിയാക്കളെയും, സ്വാലിഹീങ്ങളെയും, (നബിമാരെയും മറ്റും സ്നേഹിക്കൽ, ആദരിക്കൽ, ബഹുമാനിക്കൽ തുടങ്ങിയവയിൽ) അതിരുകവിയുന്നതിനെതിരിൽ നബിﷺ (വളരെ ഗൗരവമായ) താക്കീത് നൽകിയിരിക്കുന്നു!!. നബിﷺ പറഞ്ഞു: '(മതത്തിൽ അല്ലാഹുവും, അവന്റെ ദൂതരായ നബിﷺയും കൽപ്പിച്ചതിൽ) അതിര് കവിയുന്നത് നിങ്ങൾ സൂക്ഷിക്കുക, നിങ്ങളുടെ മുൻഗമികൾ (ജൂത-ക്രൈസ്തവർ) നശിക്കുവാൻ കാരണം അവർ (മതത്തിൽ) അതിര് കവിഞ്ഞതായിരുന്നു.'' അഹ്മദ്: 1/215, 347, ഹാകിം: 1/466, ബൈഹഖി സുനൻ അൽ-കുബ്റാ: 5/127, ഇബ്നുമാജ: 3029, സഹീഹ് ജാമിഅ് അൽബാനി: 2680 അല്ലാഹു പറയുന്നു: പുകഴ്ത്തരുത്, ഞാൻ തീർച്ചയായും (അല്ലാഹുവിന്റെ) ഒരു അടിമയാണ്, (അതുകൊണ്ട്) നിങ്ങൾ പറയുക: 'അല്ലാഹുവിന്റെ അടിമയും, അവന്റെ ദൂതരും എന്ന്'.'' ബുഖാരി
2. ഖബറിന് മുകളിൽ കെട്ടിപ്പൊക്കുന്നത് - ജാറം ഉണ്ടാക്കുന്നത് നബിﷺ വിലക്കിയിരിക്കുന്നു, അതിനുള്ള തെളിവ്: അബുൽ ഹയ്യാജുൽ അസദി പറയുന്നു: അലിയ്യുബ്നു അബൂത്വാലിബ്ﷺ എന്നോട് പറയുകയുണ്ടായി: 'എന്നെ നബിﷺ നിയോഗിച്ചിരിക്കുന്ന ഒരു കാര്യത്തിന് താങ്കളെ ഞാൻ നിയോഗിക്കട്ടെയോ?, അതായത്, 'ഒരു 'തിംസാൽ - സൂറ' (കല്ലുകൊണ്ടും മറ്റും കെട്ടി അതിനെ ആ ഖബറിലുള്ളവരുടെ പേരുവിളിക്കുന്ന രൂപം, അല്ലെങ്കിൽ ആത്മാവുള്ളവയുടെ ചിത്രങ്ങളെ)യും പൊളിച്ചുനീക്കാതെ വിട്ടേക്കരുത്, ഉയർത്തപ്പെട്ട ഒരു ഖബറിനെയും (ഭൂമിക്കൊപ്പം) തട്ടിനിരപ്പാക്കാതെയും വിട്ടേക്കരുത്'.'' മുസ്'ലിം: 969
3. ഖബറിനെ കുമ്മായം (സിമന്റ്) പൂശുന്നതും, ഖബറിന്റെ മുകളിൽ കെട്ടിടം ഉണ്ടാക്കുന്നതും പ്രവാചകൻﷺ വിരോധിച്ചിരിക്കുന്നു. അതിനുള്ള തെളിവ്: ജാബിർﷺ ഉദ്ധരിക്കുന്നു: 'ഖബറുകൾ കുമ്മായം (സിമന്റ്) പൂശുന്നതും, അതിന്മേൽ ഇരിക്കുന്നതും, അതിന്മേൽ കെട്ടിടങ്ങൾ എടുക്കുന്നതും അല്ലാഹുവിന്റെ ദൂതർﷺ വിരോധിച്ചിരിക്കുന്നു.'' മുസ്'ലിം:
4. ഖബറിന്റെ അടുത്ത് (ഖബറിന് മുകളിൽ) നമസ്കരിക്കുന്നതും റസൂൽﷺ നിരോധിച്ചിട്ടുണ്ട്, അതിനുള്ള തെളിവ്: ഹദീസ്: ആയിശാﷺ പറയുന്നു, പ്രവാചകൻﷺ ഇഹലോകവാസം വെടിഞ്ഞ രോഗശയ്യയിൽ കിടന്ന് കൊണ്ട് പറയുകയുണ്ടായി: 'ജൂതൻമാരെയും ക്രൈസ്തവരെയും അല്ലാഹു ശപിക്കട്ടെ! അവർ അവരുടെ പ്രവാചകൻമാരുടെ ഖബറിടങ്ങളെ സുജൂദ് ചെയ്യുന്ന സ്ഥലം (നമസ്ക്കരിക്കുന്ന സ്ഥലം, ആരാധനാലയം, മസ്ജിദ്) ആക്കിയിരിക്കുന്നു.'' ആയിശാﷺ പറയുന്നു, 'നബിﷺയുടെ ഖബറിനെ (നബിﷺക്കു ശേഷം വരുന്നവർ) പള്ളി (സുജൂദ് ചെയ്യുന്ന സ്ഥലം) ആക്കുമെന്ന് പേടിച്ചില്ലായിരുന്നെങ്കിൽ അതിനെ വെളിവാക്കുമായിരുന്നു'' ബുഖാരി, മുസ്'ലിം:
നബി -ﷺ- പറഞ്ഞു: 'അറിയുക, (തീർച്ചയായും) നിങ്ങളുടെ മുൻ സമൂഹം (ജൂത-ക്രൈസ്തവർ) അവരുടെ പ്രവാചകൻമാരുടെയും സദ്'വൃത്തരുടെയും ഖബറുകളെ സുജൂദ് ചെയ്യുന്ന സ്ഥലം (നമസ്ക്കരിക്കുന്ന സ്ഥലം, ആരാധനാലയം, മസ്ജിദ് - പള്ളികൾ) ആക്കിയിരിക്കുന്നു! അറിയുക, നിങ്ങൾ ഖബറിടങ്ങളെ സുജൂദ് ചെയ്യുന്ന സ്ഥലം (നമസ്ക്കരിക്കുന്ന സ്ഥലം, പള്ളികൾ - മസ്ജിദ്) ആക്കരുത്, ഞാൻ (നബിﷺ) അതിൽ നിന്നും നിങ്ങളെ തടയുന്നു.'' മുസ്'ലിം:
ഈ ഹദീസിൽ ഖബറിടങ്ങൾ 'മസ്ജിദ്' (പള്ളി, സുജൂദ് ചെയ്യുന്ന സ്ഥലം) ആക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖബറിനടുത്ത് പള്ളി ഉണ്ടാക്കിയിട്ടില്ലെങ്കിലും ആ ഖബറിനടുത്ത് നമസ്കരിക്കുക (സുജൂദ് ചെയ്യുക) എന്നതാണ്. നമസ്കരിക്കുവാനായി തെരെഞ്ഞെടുക്കുന്ന മുഴുവൻ സ്ഥലവും 'പള്ളി ആക്കുക' എന്ന ഗണത്തിൽ ഉൾപ്പെടുന്നതാണ്. അതാണ് പ്രവാചകൻﷺ പറയുന്നത് 'എനിക്ക് ഭൂമി മസ്ജിദും ശുദ്ധി ചെയ്യുവാനുള്ളതുമാക്കപ്പെട്ടിരിക്കുന്നു.' (ബുഖാരി എന്നാൽ, ഖബറിന് മുകളിൽ (നമസ്കരിക്കുന്നതിന്റെ കൂടെ) പള്ളിയും കൂടി ഉണ്ടാക്കിയാൽ അതിന്റെ ഗൗരവം കൂടുന്നു.
എന്നാൽ പ്രവാചകൻﷺയുടെ ഈ വിരോധങ്ങളെല്ലാം (വഴികേടിലായ) അധിക മുസ്'ലീങ്ങളും അവഗണിക്കുകയും, അത് കാരണത്താൽ അവർ വലിയ ശിർക്കിൽ അകപ്പെട്ടതും നമുക്ക് കാണാം!! അവർ ഖബറുകളെ മസ്ജിദ് (പള്ളി, സുജൂദ് ചെയ്യുന്ന സ്ഥലം) ആക്കുകയും, അവിടെ കെട്ടിടങ്ങളും, ജാറങ്ങളും, മഖാമുകളും പണിത് ഉയർത്തുകയും ചെയ്ത്, ആ ഖബറാളികൾക്ക് ബലിയറുക്കുകയും, അവരോട് പ്രാർത്ഥിക്കുകയും, അവരോട് ഇസ്തിഗാഥ (സംരക്ഷണത്തിനുള്ള പ്രാർത്ഥന) നടത്തുകയും, അവർക്ക് നേർച്ച നേരുകയും… തുടങ്ങി ശിർക്കിന്റെ (ബിംബ-ജാറാരാധനയുടെ) മുഴുവൻ ഇനങ്ങളും അത്തരം ജാറങ്ങളിലും മഖാമുകളിലും നടമാടികൊണ്ടിരിക്കുകയാണ്!
ഇബ്നുൽ ഖയ്യിം (റഹിമ.) പറയുന്നു: 'ഖബറുകളെ കുറിച്ച് പ്രവാചകൻﷺ പഠിപ്പിച്ച വിധിവിലക്കുകളിൽ അടങ്ങിയ ആചാരങ്ങളും, ഇന്ന് (വഴികേടിലായ) അധിക മുസ്'ലീങ്ങളും ഖബറുകൾ കൊണ്ട് ചെയ്യുന്ന (അന്ധവിശ്വാസപരമായ) അനാചാരങ്ങളും പരസ്പര വിരുദ്ധങ്ങളാണ്!! ഇവ രണ്ടും (ആചാരങ്ങളും, അനാചാരങ്ങളും) ഒരിക്കലും ഖബറിടത്തിൽ ഒരുമിക്കുകയില്ല. അഥവാ, (1). 'ഖബറിലേക്ക് തിരിഞ്ഞുള്ള നമസ്കാരം പ്രവാചകൻﷺ വിരോധിച്ചിരിക്കുന്നു.'' എന്നാൽ ഇവർ (മുസ്'ലീകളിലെ വഴികേടിലായവർ) ഖബറിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നു! (2). 'ഖബറുകൾ മസ്ജിദ് ആക്കുന്നത് പ്രവാചകൻﷺ വിരോധിച്ചിരിക്കുന്നു.'' എന്നാൽ ഇവർ ഖബറുകൾ മസ്ജിദ് (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം, പള്ളികൾ) ആക്കുകയും, അതിന് ജാറങ്ങൾ, മഖാമുകൾ എന്ന് പേർവെക്കുകയും ചെയ്തിരിക്കുന്നു!! അവരുടെ ഇത്തരം പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്: 'അവർ അല്ലാഹുവിന്റെ ഭവനമായ പള്ളികളോട് ശത്രുതവെക്കുന്നു എന്നാകുന്നു.' (3). 'ഖബർസ്ഥാനിൽ (നില)വിളക്ക് കത്തിക്കുന്നത് പ്രവാചകൻﷺ വിരോധിച്ചിട്ടുണ്ട്.'' എന്നാൽ അവർ ഖബറിന് മുകളിലും, അരികിലും മറ്റും വിളക്കുകൾ കത്തിക്കുകയും ചെയ്യുന്നു, (4). 'ഖബറിടങ്ങളെ ഉൽസവം (ഉറൂസ്, മീലാദ്) ആഘോഷ സ്ഥലമാക്കുന്നത് പ്രവാചകൻﷺ വിരോധിച്ചിരിക്കുന്നു.'' എന്നാൽ ഇവർ അവിടെ ഉൽസവം (ഉറൂസ്, മീലാദ്) ആഘോഷ സ്ഥലമാക്കുകയും, അവിടെ നേർച്ചകളും വഴിപാടുകളും അർപ്പിക്കുകയും ചെയ്യുന്നു, പെരുന്നാളിന് ഈദ്ഗാഹിൽ ഒരുമിച്ച് കൂടുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾ ഇത്തരം ജാറങ്ങളിലും മഖാമുകളിലും (ഉറൂസ്, മീലാദ് ആഘോഷ സമയങ്ങളിൽ) ഒരുമിച്ച് കൂടുകയും ചെയ്യുന്നു!!
അതുപോലെ, കെട്ടി ഉയർത്തപ്പെട്ട ഖബറുകൾ (മുഴുവനും) തട്ടിനിരപ്പാക്കുവാൻ പ്രവാചകൻﷺ കല്പിച്ചിരിക്കുന്നു, അതിനുള്ള തെളിവ് ഇമാം മുസ്'ലിം ഉദ്ധരിക്കുന്ന ഹദീസുകളിൽ നാം കാണുക: അബുൽ ഹയ്യാജുൽ അസദി പറയുന്നു: അലിയ്യുബ്നു അബൂത്വാലിബ്ﷺ എന്നോട് പറയുകയുണ്ടായി: 'എന്നെ പ്രവാചകൻﷺ നിയോഗിച്ചിരിക്കുന്ന ഒരു കാര്യത്തിന് താങ്കളെ ഞാൻ നിയോഗിക്കട്ടെയോ?, അതായത്, 'ഒരു 'തിംസാൽ - സൂറ' (കല്ലുകൊണ്ടും മറ്റും കെട്ടി അതിനെ ആ ഖബറിലുള്ളവരുടെ പേരുവിളിക്കുന്ന രൂപം), അല്ലെങ്കിൽ ആത്മാവുള്ളവയുടെ ചിത്രങ്ങളെ)യും പൊളിച്ചുനീക്കാതെ വിട്ടേക്കരുത്, ഉയർത്തപ്പെട്ട ഒരു ഖബറിനെയും (ഭൂമിക്കൊപ്പം) തട്ടിനിരപ്പാക്കാതെയും വിട്ടേക്കരുത്'.'' വീണ്ടും മുസ്'ലിമിന്റെ സ്വഹീഹ് ഹദീസുകളിൽ നമുക്ക് കാണാവുന്നതാണ്, ഥുമാമത്ബ്നു ശുഫിയ്യയിൽ നിന്ന് ഉദ്ധരിക്കുന്നു: 'ഞങ്ങൾ റോമിലെ റോദ്സിൽ ഫളാലത്ബ്നു ഉബൈദിന്റെ കൂടെയായിരുന്നു, ആ സന്ദർഭത്തിൽ ഞങ്ങളുടെ ഒരു കൂട്ടുകാരൻ മരിക്കുകയുണ്ടായി; അപ്പോൾ, ഫളാലത്ബ്നു ഉബൈദ്ﷺ അദ്ദേഹത്തിന്റെ ഖബറിനെ (ഭൂമിക്കൊപ്പം) നിരപ്പാക്കുവാൻ കല്പിച്ചു, എന്നിട്ട് പറഞ്ഞു: 'ഖബറുകളെ (ഭൂമിക്കൊപ്പം) നിരപ്പാക്കുവാൻ പ്രവാചകൻﷺ കല്പിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്'.''
എന്നാൽ ഈ ഹദീസുകളെല്ലാം പാടെ അവഗണിക്കുകയാണ് (മുസ്'ലീകളിലെ വഴികേടിലായവർ) ചെയ്യുന്നത്!! (അവർ) ഖബറുകൾ കെട്ടിടങ്ങൾ പോലെ ഭൂമിയിൽ നിന്ന് കെട്ടി ഉയർത്തുകയും, അതിന്മേൽ (ജാറങ്ങളും) ഖുബ്ബകളും നിർമ്മിക്കുകയും ചെയ്യുന്നു!!''
ഇബ്നുൽ ഖയ്യിം (റഹിമ.) തുടർന്നു പറയുന്നു: ''ഖബറിനെ കുറിച്ച് പ്രവാചകൻﷺ നിയമമാക്കി കല്പിച്ച ചര്യയിൽനിന്നും, ഈ വിഭാഗം (മുസ്'ലീകളിലെ വഴികേടിലായവർ) വ്യക്തമായും വഴിതെറ്റിയിരിക്കുന്നു! അവർ ഖബറിനരികിൽ ചെയ്തുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങളെല്ലാം പൂർണമായും ഇസ്'ലാമിന്റെ വിരുദ്ധവും, ക്ലിപ്തപ്പെടുത്തുവാൻ സാധിക്കാത്തത്രയും വഴികേടിലുമാണ്!!''
ശേഷം ഇബ്നുൽ ഖയ്യിം (റഹിമ.) ഖബറിനടുത്ത് ഇസ്'ലാമിന്റെ വിരുദ്ധമായി നടക്കുന്ന കാര്യങ്ങൾ എണ്ണിപറയുന്നു: ''ഖബർ സന്ദർശനം പ്രവാചകൻﷺ നിയമമാക്കിയത് പരലോകത്തെ ഓർക്കുവാനും, ആ ഖബറിൽ മറമാടപ്പെട്ടവർക്ക് പൊറുക്കുവാനും, കാരുണ്യത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാനും ആകുന്നു. അങ്ങിനെ ആ ഖബർ സന്ദർശനത്തിലൂടെ നന്മയാണ് ചെയ്യുന്നത്. എന്നാൽ മുശ്രിക്കുകൾ (ബിംബ - ജാറ ആരാധകർ, മുസ്'ലീകളിലെ വഴികേടിലായവർ) ആ നിയമങ്ങൾ മാറ്റിമറിക്കുകയും, (ഇസ്'ലാമിക ഏകദൈവാരാധനയുടെ - അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന) മതത്തെ അവർ അതിന്റെ നേർവിപരീതം (ബിംബ - ജാറ ആരാധനയുടെ) മതം ആക്കുകയും ചെയ്യുന്നു!! ഖബർ സന്ദർശനം ശിർക്ക് (ബിംബ - ജാറ ആരാധന) ചെയ്യുവാനും, ഖബറാളികളോട് പ്രാർത്ഥിക്കുവാനും, തങ്ങളുടെ ആവശ്യങ്ങൾ ചോദിക്കുവാനും, അവിടെ നിന്നും അനുഗ്രഹങ്ങൾ എടുക്കുവാനും, ശത്രുക്കൾക്കെതിരിൽ സഹായം (ഇസ്തഗാസ) ലഭിക്കുവാനുമാക്കി തീർക്കുകയാണ് (ആ വഴികേടിലായ മുസ്'ലീങ്ങൾ) ചെയ്യുന്നത്. അങ്ങിനെ ഈ രൂപത്തിലുള്ള ഖബർ സന്ദർശനത്തിലൂടെ സ്വന്തത്തിനും, ഖബറാളികളോടും തന്നെ ഉപദ്രവമാണ് (അവർ) ചെയ്യുന്നത്…'' ഇബ്നുൽ ഖയ്യിം (റഹിമ.)യുടെ വാക്കുകൾ ഇവിടെ അവസാനിച്ചു.
ഖബറുകൾ, ജാറങ്ങൾ, തുടങ്ങിയവക്ക്… നേർച്ചകൾ അർപ്പിക്കുന്നത് വലിയ ശിർക്ക് തന്നെയാണ്. അതുപോലെ, ഖബറിടങ്ങളിൽ കെട്ടിടമുണ്ടാക്കുകയും, പള്ളികളുണ്ടാക്കുകയും, ഖബറിന്മേൽ ഖുബ്ബകൾ പണിയുകയും, ഖബറുകൾക്ക് ചുറ്റും പള്ളികളും, ജാറങ്ങളും പണിയുന്നതുമെല്ലാം നബിﷺയുടെ നിയമത്തിന് (ഇസ്'ലാമിന്) തികച്ചും വിപരീതവുമാകുന്നു! ഖബറിലുള്ള മറമാടപ്പെട്ട് കിടക്കുന്നവർ ഉപകാരമൊ - ഉപദ്രവമൊ, രക്ഷയൊ - ശിക്ഷയൊ ചെയ്യുമെന്നും, അവരോട് ആരാണോ ഇസ്തിഗാഥ (സംരക്ഷണ പ്രാർത്ഥന) നടത്തുന്നത് അവർക്ക് ആ ഖബറാളി സഹായം നൽകുമെന്നും, ഖബറിലുള്ളവരിലേക്ക് ഇസ്തിആന (അഭയം) തേടിയവർക്ക് ആവശ്യങ്ങൾ ആ ഖബറിലുള്ളവർ പൂർത്തീകരിച്ചുകൊടുക്കും എന്നും ചില പാമരജനങ്ങൾ (മുസ്'ലീകളിലെ വഴികേടിലായവർ) വിചാരിക്കുന്നു! അങ്ങിനെ അവിടങ്ങളിൽ നേർച്ചകളും, വഴിപാടുകളും അർപ്പിക്കുകയും ചെയ്യുന്നു! അതിനാൽ തന്നെ ഖബറുകൾ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി മാറിയിരിക്കുയാണ്!! നബി(ﷺ) പറഞ്ഞു: 'അല്ലാഹുവേ! എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബം (വിഗ്രഹം) ആക്കുവാൻ അനുവദിക്കരുതേ! മാലിക്, അഹ്മദ് നബിﷺയുടെ ഈ പ്രാർത്ഥന ഇല്ലായിരുന്നില്ലെങ്കിൽ ചില തിന്മകളെല്ലാം നബിﷺയുടെ ഖബറിനരികിലും നടമാടുമായിരുന്നു! ഇസ്'ലാമിക രാജ്യങ്ങളിൽ പല ഖബറുകളിലും ഇങ്ങനെയുള്ള അനാചാരങ്ങൾ നടമാടുന്നുണ്ട്! എന്നാൽ മദീനത്ത് നബിﷺയുടെ പള്ളിയിൽ ചില ജാഹിലീങ്ങളും (അജ്ഞരും), ഖുറാഫികളും (അന്ധവിശ്വാസികളും) ചില ഇസ്'ലാംമതവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും നബിﷺയുടെ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു നബിﷺയുടെ ഖബറിനെ സംരക്ഷിക്കുക തന്നെ ചെയ്തിട്ടുണ്ട്, അന്ധവിശ്വാസികൾക്കും, ജാഹിലീങ്ങൾക്കും നബിﷺയുടെ ഖബറിലേക്ക് എത്തുവാൻ സാധ്യമല്ല, കാരണം നബിﷺയുടെ ഖബർ പള്ളിയിലല്ല, മറിച്ച് നബിﷺയുടെ വീട്ടിലാണ്, ഖബറിന് ചുറ്റും മതിൽ കൊണ്ട് വലയം ചെയ്തിരിക്കുകയുമാണ്. ഇബ്നുൽഖയ്യിം (റഹിമ.) തന്റെ നൂനിയ്യഃയിൽ പറഞ്ഞത് പോലെ:
'ലോകരക്ഷിതാവ് (നബിﷺയുടെ) പ്രാർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു, മൂന്ന് ചുമരുകളാൽ അതിനെ (നബിﷺയുടെ ഖബറിനെ) വലയം ചെയ്യപ്പെട്ടിരിക്കുന്നു.''
4. പ്രതിമകൾ, സ്മാരകപീഠങ്ങൾ, (ജീവികളുടെ ചിത്രങ്ങൾ)… തുടങ്ങിയവ
التماثيل - തമാസീൽ (പ്രതിമകൾ) എന്ന് പറയുന്നത് تِمثال - തിംസാൽ (പ്രതിമ) എന്നതിന്റെ ബഹുവചനം ആകുന്നു, അഥവാ, മനുഷ്യരുടെയോ, മൃഗങ്ങളുടെയോ, അല്ലെങ്കിൽ ആത്മാവുള്ള ഏതെങ്കിലും ജീവികളുടെ നിർജീവമായ രൂപങ്ങളെയാണ് പ്രതിമ (തിംസാൽ) എന്നത് കൊണ്ട് കുറിക്കുന്നത്. النصب - നസബ് എന്നാൽ വഴികാണിക്കുവാനുള്ള അടയാളം (അടയാള കല്ല്) എന്നാണ് കുറിക്കുന്നത്, ഇങ്ങനെയുള്ള അടയാളത്തിന് (ആ കല്ലിന്) അടുത്തായിരുന്നു മുമ്പ് മുശ്രിക്കുകൾ (ബിംബാരാധകർ) ബലി അറുത്തിരുന്നത്. സ്മാരക പീഠം - النُّصُبُ التذكارية എന്നാൽ: നേതാക്കളുടേയോ, മഹാത്മാക്കളുടേയോ ഓർമക്കായി മൈതാനങ്ങളിലും മറ്റും സ്ഥാപിക്കുന്ന പ്രതിമകളാണ് ഉദ്ദേശിക്കുന്നത് (ഇവയെല്ലാം പ്രവാചകൻﷺ നിഷിദ്ധമാക്കിയതുതന്നെ ആകുന്നു).
ആത്മാവുള്ളവയുടെ രൂപം (ഫോട്ടോകൾ) വരക്കുന്നതിനെതിരെ പ്രവാചകൻﷺ താക്കീത് നൽകിയിരിക്കുന്നു. പ്രത്യേകിച്ച് നേതാക്കൻമാരുടെയും, പണ്ഡിതൻമാരുടെയും, രാജാക്കൻമാരുടെയും, അല്ലാഹുവിനെ ശരിയായി ആരാധിച്ച് സ്വാലിഹീങ്ങളായി (സച്ചരിതരായി) ജീവിച്ചിക്കുന്നവരുടെയും, നായകൻമാരുടെയും ഫോട്ടോകൾ, (അവ വളരെ കണിശമായി നിഷിദ്ധമാകുന്നു. അത് ബോർഡുകൾ, പേജുകൾ, തുണികൾ, ചുമരുകൾ തുടങ്ങിയവയിൽ കൈകൊണ്ട് വരക്കുന്നതാണെങ്കിലും, ആധുനിക ഉപകരണങ്ങൾ (ക്യാമറ, മൂവി, വീഡിയൊ) ഉപയോഗിച്ചോ, അല്ലെങ്കിൽ കൊത്തിയുണ്ടാക്കിയോ, അതുമല്ലെങ്കിൽ വിഗ്രഹത്തിന്റെ രൂപത്തിൽ നിർമ്മിച്ചുകൊണ്ടോ ആയിരുന്നാലും ശരി, അത് നിഷിദ്ധം തന്നെയാകുന്നു. അതുപോലെ, ചുമരുകളിലോ, മറ്റുവല്ല വസ്തുവിലോ ഫോട്ടോ തൂക്കുന്നതും, പതിക്കുന്നതും, വിഗ്രഹങ്ങൾ (ബിംബങ്ങൾ, പ്രതിമകൾ) സ്ഥാപിക്കുന്നതും നബിﷺ വിരോധിച്ചിരിക്കുന്നു. സ്മാരകപീഠങ്ങൾ ഉണ്ടാക്കുന്നതും ആ വിരോധത്തിൽ പെട്ടതാണ്. കാരണം അത് ശിർക്ക് (ബിംബ ആരാധന)യിലേക്കുള്ള മാർഗ്ഗങ്ങളാകുന്നു. ഭൂമിയിൽ ആദ്യമായി ശിർക്ക് ഉടലെടുക്കുവാൻ കാരണം: ഫോട്ടോയും, രൂപങ്ങളും ആയിരുന്നു! '(ഈ അഞ്ച്പേരും (ആ അഞ്ച് വ്യാജ ദൈവങ്ങൾ: വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ്)) നൂഹ് നബി (عليه السلام)യുടെ സമുദായത്തിലെ സ്വാലിഹീങ്ങൾ (സച്ചരിതായ മുസ്'ലീങ്ങൾ) ആയിരുന്നു, അവർ മരണപ്പെട്ടപ്പോൾ അവരുടെ സ്ഥലങ്ങളിൽ അവരുടെ രൂപങ്ങൾ ഉണ്ടാക്കി സ്ഥാപിക്കുവാനും, അതിന് അവരുടെ പേരിടുവാനും പിശാച് കല്പിച്ചു! അങ്ങിനെ അവരതുചെയ്തു! ആ (ആദ്യ) തലമുറ അവയെ (അവരുടെ രൂപങ്ങൾ - ജാറങ്ങൾ - ബിംബങ്ങൾ) ആരാധിച്ചിരുന്നില്ല! അവരുടെ മരണശേഷം ആ കാര്യം (അതായത്, മുൻ തലമുറ ആ രൂപങ്ങൾ - ജാറങ്ങൾ - രൂപങ്ങൾ ഉണ്ടാക്കിയത് ആരാധിക്കുവാനായിരുന്നില്ല എന്നതും, മറിച്ച്, അത് വെറുമൊരു ആദരവ് സൂചകമായ സ്മാരകം ആയിരുന്നു എന്നതും) ജനങ്ങൾക്കിടയിൽ (അന്നത്തെ മുസ്'ലീങ്ങൾക്കിടയിൽ) പിന്നീട് അറിയപ്പെടാതെ പോവുകയും, അവയെ (ആ രൂപങ്ങൾ അതിനുശേഷം വന്ന തലമുറകൾ) ആരാധിക്കുകയും ചെയ്തു!! ബുഖാരി ശേഷം, നൂഹ് നബി (عليه السلام)യെ അല്ലാഹു നിയോഗിക്കുകയും ആ സച്ചരിതരെ ഓർമ്മിക്കുവാൻ ഉണ്ടാക്കിയ രൂപങ്ങളിലൂടെ സംഭവിച്ച ബിംബാരാധനക്ക് (ശിർക്കിന്) എതിരെ അദ്ദേഹം പോരാടുകയും ചെയ്തു. നൂഹ് നബി (عليه السلام)യുടെ ആ പ്രബോധനം അവർ സ്വീകരിച്ചില്ല, അവർ അവരുടെ വിഗ്രഹാരാധന തുടർന്നുകൊണ്ടേയിരുന്നു. അല്ലാഹു പറയുന്നു: ''അവർ പറഞ്ഞു: (ജനങ്ങളേ!) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ (എന്നീ മുസ്'ലീം സച്ചരിതരുടെ രൂപങ്ങളെ) നിങ്ങൾ ഉപേക്ഷിക്കരുത്.'' ഖുർആൻ 71: 23)
മഹത്വപ്പെടുത്തുവാനും, സ്മരണനിലനിർത്തുവാനും വേണ്ടി അവർ രൂപങ്ങൾ ഉണ്ടാക്കിയ മുസ്'ലിം സച്ചരിതരുടെ പേരുകളാണ് (വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ്) എന്നത് എന്ന് ഈ സൂക്തത്തിൽ സൂചിപ്പിക്കുന്നു.
അഥവാ, സ്മരണക്ക് വേണ്ടി ഉണ്ടാക്കിയ ആ രുപങ്ങൾ ആയിരുന്നു ശിർക്ക് ചെയ്യുവാനും, ആ പ്രവാചകൻമാരെ ധിക്കരിക്കുവാനും ആ സമൂഹത്തിന്റെ മേൽ അല്ലാഹുവിന്റെ കോപം ഇറങ്ങുവാനും, ശേഷം വെള്ളപ്പൊക്കത്താൽ നശിപ്പിക്കപ്പെടുവാനും കാരണമായത് എന്നും (ജാഗ്രതയോടെ) ഓർക്കുക!! ഇതെല്ലാം സംഭവിച്ചത് വെറും സ്മരണക്കായി രൂപങ്ങൾ (ചിത്രങ്ങൾ, ഫോട്ടോകൾ) ഉണ്ടാക്കുകയും, അവ വിഗ്രഹങ്ങളാക്കി മാറ്റുകയും ചെയ്തതിന്റെ അപകടത്താലായിരുന്നു!!. ഈ തിന്മകളെല്ലാം തന്നെ ഫോട്ടോയിലൂടെ ജനങ്ങളുടെ വിശ്വാസത്തിലേക്ക് കടന്നുവരുന്ന അപകടങ്ങളാകുന്നു! ഭൂമിയിൽ ആദ്യമായി ശിർക്ക് (അല്ലാഹുവല്ലാത്തവർക്കുള്ള ആരാധന) കടന്നുവന്നത് ഫോട്ടോകൾ (സ്മാരക ശിൽപ്പങ്ങൾ, രൂപങ്ങൾ) ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തതു കാരണത്താൽ ആയിരുന്നു. അത് സദസ്സുകളിലും, മൈതാനങ്ങളിലും, പൂന്തോട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും… എവിടെ ആണെങ്കിലും ശരി സ്മാരക ശിൽപ്പങ്ങൾ (ഫോട്ടോകൾ, രൂപങ്ങൾ) ഉണ്ടാക്കി സ്ഥാപിക്കുന്നത് നിഷിദ്ധമാണ്. കാരണം അത് മുസ്'ലീംങ്ങളെ, ശിർക്കിലേക്കും, വിശ്വാസ വഴികേടിലേക്കും നയിക്കുന്ന മാർഗ്ഗമാകുന്നു. കാഫിറുകൾ (അവിശ്വാസികൾ) ഇങ്ങനെ ചെയ്യുന്നതായി നമുക്ക് കാണുവാൻ സാധിക്കുന്നതാണ്, കാരണം അവർക്ക് എപ്പോഴും കേടുവന്നുപോകുന്നത് സൂക്ഷിക്കേണ്ടിവരുന്ന ഒരു വിശ്വാസം ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ അവർക്കൊരു പ്രശ്നമല്ല. എന്നാൽ മുസ്'ലീങ്ങൾ ഈ കാര്യം ചെയ്യുവാനോ, അങ്ങിനെ ചെയ്യുന്നവരെ (കാഫിറുകളെ) പിൻപ്പറ്റുവാനോ പാടില്ല. തങ്ങളുടെ പരലോക മോക്ഷത്തിനും, വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഈ കാര്യത്തിനെതിരിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാകുന്നു ജനങ്ങൾ തൗഹീദും, ശിർക്കും (വേർതിരിച്ച്) മനസ്സിലാക്കിയിട്ടുണ്ട്, ഇനി അതിനെ സംബന്ധിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലാ എന്ന് പറയുവാൻ പാടില്ല. കാരണം ഭാവി തലമുറയിൽ എപ്പോഴാണോ ജഹ്ല് (അജ്ഞത) വ്യാപിക്കുന്നത് ആ സന്ദർഭത്തിൽ അവരെ പിഴപ്പിക്കുവാനായി പിശാച് കാത്തിരിക്കുകയാണ്!! അങ്ങിനെയാണ് നൂഹ് നബി (عليه السلام)യുടെ സമുദായത്തിലെ പണ്ഡിതൻമാർ മരിക്കുകയും, ജഹ്ല് (അജ്ഞത) വ്യാപിക്കുകയും ചെയ്തപ്പോൾ അവരെ പിശാച് വഴിപിഴപ്പിക്കുക ഉണ്ടായത്!! കൂടാതെ ഇതുകൊണ്ട് ജീവിച്ചിരിക്കുന്നവരിൽ തന്നെ ഫിത്ന (ദുർമാർഗം) വരില്ലാ എന്നും ആ ർക്കാണ് ഉറപ്പ് നൽകുവാൻ സാധിക്കുക? ഇബ്റാഹിം(عليه السلام) (ഭയപ്പെട്ടതുപോലെ, അദ്ദേഹം) പ്രാർത്ഥിച്ചു (…എന്നെയും എന്റെ മക്കളേയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽനിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ…) ഈ സൂക്തത്തിൽ സൂചിപ്പിക്കുന്നത്: ഇബ്റാഹിംനബി (عليه السلام) സ്വയം തന്നെ ശിർക്കിന്റെ ഫിത്ന (ദുർമാർഗം) ഭയപ്പെടുന്നതാണ്!! സലഫുകളിൽ പെട്ട ചിലർ പറയുന്നു: 'ഈ ശിർക്കിന്റെ കാര്യത്തിൽ ഇബ്റാഹീം (عليه السلام)ക്ക് ശേഷം ആർക്കാണ് നിർഭയത്വം ഉള്ളത്?!''
5. ഇസ്'ലാംമതത്തെ പരിഹസിക്കലും, അതിന്റെ മഹത്വത്തെ അനാദരിക്കലും.
ഇസ്'ലാംമതത്തെ പരിഹസിക്കുന്നതുകൊണ്ട് നിരുപാധികം ഇസ്'ലാമിൽനിന്ന് പുറത്തുപോയി അവർ കാഫിർ ആയിത്തീരുന്നതാകുന്നു. അല്ലാഹു പറയുന്നു: ''പറയുക: 'അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയും (ഖുർആനിനെയും, ഹദീസിനെയും, ഇസ്'ലാമിക വിധി - ചിഹ്നങ്ങളെയും) ആണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? ഒഴിവുകഴിവുകളൊന്നും പറയേണ്ട, വിശ്വസിച്ചതിന് ശേഷം നിങ്ങൾ കാഫിർ (അവിശ്വാസി) ആയി കഴിഞ്ഞിരിക്കുന്നു.'' ഖുർആൻ 9: 65-66
അല്ലാഹുവിനെ പരിഹസിക്കുന്നത് ഒരു കുഫ്റ് ആകുന്നു, മുഹമ്മദ്നബിﷺയെ പരിഹസിക്കുന്നതും കുഫ്റ് തന്നെ, അല്ലാഹുവിന്റെ ആയത്ത് (ഖുർആൻ സൂക്തങ്ങൾ, ഹദീസ്, ദൃഷ്ടാന്തങ്ങൾ തുടങ്ങിയവയെ) പരിഹസിക്കുന്നതും കുഫ്റ് തന്നെ. മുകളിൽ വിവരിച്ച ഏതെങ്കിലും ഒന്നിനെ പരിഹസിച്ചാൽ തന്നെ മുഴുവൻ കാര്യങ്ങളെയും പരിഹസിച്ചതിന് തുല്യമാകുന്നു. മുനാഫിഖുകൾ മുഹമ്മദ്നബിﷺയെയും, സ്വഹാബികളെയും ഒരിക്കൽ പരിഹസിക്കുകയുണ്ടായി, അപ്പോഴാണ് മുകളിൽ ഉദ്ധരിച്ച ഖുർആൻ സൂക്തം (തൗബ: 65-66) അല്ലാഹു ഇറക്കിയത്
ഇസ്'ലാമിന്റെ ഏതെങ്കിലും ഒരു കാര്യത്തെ പരിഹസിക്കുകയാണെങ്കിൽ മുഴുവൻ കാര്യങ്ങളെയും പരിഹസിച്ചതിന് തുല്യമാകുന്നു, അല്ലാഹുവിന്റെ തൗഹീദ് (ഏകത്വത്തി)നെ കളിയാക്കുന്നവർ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന മരിച്ചുപോയവരെ മഹത്വപ്പെടുത്തുന്നു! അങ്ങിനെയുള്ളവരോട് തൗഹീദ് കല്പിക്കുകയും, ശിർക്ക് വിരോധിക്കുകയും ചെയ്താൽ ആ പ്രബോധന പ്രവർത്തനത്തെയും അവർ പരിഹസിക്കുകയും, കളിയാക്കുകയും ചെയ്യുന്നു. അല്ലാഹു അതാണ് പറയുന്നത് ''നിന്നെ അവർ കാണുമ്പോൾ നിന്നെ ഒരു പരിഹാസ പാത്രമാക്കിക്കൊണ്ട്, 'അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ?' എന്ന് ചോദിക്കുക മാത്രമായിരിക്കും അവർ ചെയ്യുന്നത് നമ്മുടെ ദൈവങ്ങളുടെ കാര്യത്തിൽ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കിൽ അവയിൽ നിന്ന് ഇവൻ (മുഹമ്മദ്ﷺ) നമ്മെ തെറ്റിച്ചുകളയാൻ ഇടയാകുമായിരുന്നു (എന്നും അവർ പറഞ്ഞു.) ഖുർആൻ 25: 41, 42
ശിർക്ക് ചെയ്യരുത് എന്ന് അവരോട് മുഹമ്മദ്നബിﷺ ഉപദേശിച്ചപ്പോൾ അവർ നബിﷺയെ പരിഹസിച്ചു, മുശ്രിക്കുകളെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ പ്രവാചകൻമാർ വിഢ്ഢികളും, വഴിപിഴച്ചവരും ഭ്രാന്തൻമാരും ആണെന്നും പറഞ്ഞ് അവരെ ആക്ഷേപിക്കുകയുണ്ടായി, അതോടൊപ്പം ആ മുശ്രിക്കുകൾ ശിർക്കിനെ മഹത്വവൽക്കരിക്കുകയും ചെയ്തു! ഇങ്ങനെയുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ (ബിംബ - ജാറ ആരാധകരെ) ഇന്നും നമുക്ക് കാണാവുന്നതാണ്. തൗഹീദിലെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നവരെ അവർ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ അവർ ശിർക്ക് ചെയ്യുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമൻമാരാക്കുന്ന (ആരാധ്യൻമാരാക്കുന്ന) ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും (അവരുടെ ആരാധ്യൻമാരെയും) സ്നേഹിക്കുന്നു.'' ഖുർആൻ 2: 165
ആരെങ്കിലും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതുപോലെ മറ്റാരെയെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ അവൻ കാഫിർ (അവിശ്വാസി) ആകുന്നു, അല്ലാഹുവിന് വേണ്ടിയുള്ള ഇഷ്ടവും, അല്ലാഹുവിനോടൊപ്പമുള്ള ഇഷ്ടവും തമ്മിൽ തീർച്ചയായും വ്യത്യാസം ഉണ്ടായിരിക്കണം. ഖബറുകളെ ആരാധിക്കുന്നവർ (ബിംബ - ജാറ ആരാധകർ) മറ്റുള്ള തൗഹീദിൽ അടിയുറച്ച് വിശ്വസിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവരെ പരിഹസിക്കുകയും, അല്ലാഹുവിനെ കൂടാതെ ശുപാർശക്കാരായി സ്വീകരിച്ചവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു! അതുപോലെ അത്തരക്കാർ അല്ലാഹുവിന്റെ പേരിൽ യഥേഷ്ടം കള്ള സത്യം ചെയ്യുവാൻ യാതൊരു മടിയുമില്ലാത്തവരും, അവരുടെ (ശുപാർശക്കാരായ) ശൈഖിന്റെ (ജാറത്തിന്റെ) പേരിൽ സത്യം ചെയ്യുവാൻ എന്തെന്നില്ലാത്ത ഭയവുമാണ് കാണിക്കുന്നത്!! മഹത്വവൽക്കരിക്കപ്പെട്ട ശൈഖിന്റെ മുന്നിലോ അദ്ദേഹത്തിന്റെ ഖബറിലോ, മറ്റുവല്ല ഖബറുകളിൽനിന്നൊ ഉള്ള സഹായതേട്ടം (ഇസ്തിഗാസ) രാത്രിയിലെ അന്ത്യയാമത്തിൽ അല്ലാഹുവിനോടുള്ള പ്രാർത്ഥനയേക്കാൾ ഗുണമുള്ളതായി അവർ കരുതുന്നു!! അതുപോലെ തന്നെ യഥാർത്ഥ തൗഹീദിലേക്ക് വരുന്നവരെ കളിയാക്കുകയും ചെയ്യുന്നു! ആരാധനക്കുള്ള പള്ളികളെ ഇവരിലെ ഭൂരിപക്ഷം ആളുകളും അവഗണിക്കുകയും, വെടിയുകയും ചെയ്യുമ്പോൾ മഖ്ബറകളെയും, ജാറങ്ങളെയും ഭംഗികൂട്ടുകയും, അവയ്ക്ക് അമിതമായപ്രാധാന്യം നൽകുകയും ചെയ്യുന്നു! ഇതെല്ലാം തന്നെ അല്ലാഹുവിനെയും, അവന്റെ പ്രവാചകനെയും, അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കലും, ശിർക്കിനെ മഹത്വവൽക്കരിക്കലുമാണ്. ഇതാണ് ഇന്ന് ഖബർ ആരാധിക്കുന്നവരിൽ നമുക്ക് കാണാനാവുന്നത്
ഈ പരിഹാസം രണ്ട് രൂപത്തിലാണ്:
ഒന്ന്: വ്യക്തമായ പരിഹാസം: അവരെപ്പറ്റിയാണ് നാം മുകളിൽ ഉദ്ധരിച്ച (തൗബ: 65-66) സൂക്തം ഇറങ്ങിയത്. 'ഇവരെപോലെ ഭംഗിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവരെ ഞങ്ങൾ കണ്ടിട്ടില്ല, വയറിനെ (അഥവാ ഭക്ഷണം) കൂടുതൽ ഇഷ്ടപ്പെടുകയും, കൂടുതൽ കളവ് പറയുകയും, യുദ്ധം നടക്കുമ്പോൾ പിന്തിരിഞ്ഞോടുകയും ചെയ്യുന്നവരാണിവർ.'' എന്നാണ് അവർ പറഞ്ഞ പരിഹാസം! ഇതുപോലെ പല രൂപത്തിലും വിശ്വാസികളെ അവർ പരിഹസിക്കുകയുണ്ടായി. മറ്റു ചിലർ പറഞ്ഞത്: ''നിങ്ങളുടെ മതം അഞ്ചാം മതമാകുന്നു!'' ചിലർ പറഞ്ഞത്: ''നിങ്ങളുടെ മതം ഏറ്റവും മോശമായ മതമാണ്!'' മറ്റു ചിലർ നന്മകല്പിക്കുകയും, തിന്മവിരോധിക്കുകയും ചെയ്യുന്നവരെ കണ്ടാൽ പരിഹാസ രൂപത്തിൽ പറയും: ''ഇസ്'ലാംമതക്കാർ നിങ്ങളിലേക്ക് വന്നിരിക്കുന്നു!'' ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആക്ഷേപങ്ങളും, പരിഹാസങ്ങളും, പരിഹാസ ചിരിയും എല്ലാം നമുക്ക് ഇന്നും കാണാവുന്നതാണ്. ഈ ഖുർആൻ സൂക്തം (തൗബ: 65-66) ഇറങ്ങുവാൻ കാരണമായ പരിഹാസത്തേക്കാൾ കാഠിന്യം കൂടിയ പരിഹാസവും നമുക്ക് ഈ കൂട്ടത്തിൽ കാണാവുന്നതാണ്!!
രണ്ട്: അവ്യക്തമായ പരിഹാസം: ഇത് കരകാണാകടലാകുന്നു!! ഉദാഹരണമായി: കണ്ണുകൊണ്ടുള്ള ആംഗ്യ പരിഹാസം (കണ്പുരികകൾ ഉയർത്തിയും താഴ്ത്തിയും കാണിച്ചുള്ള പരിഹാസം), നാവ് പുറത്തേക്കിട്ടു കാണിക്കുന്ന (പരിഹാസം), ചുണ്ടുകൾ ചലിപ്പിക്കുന്ന (പരിഹാസം), വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോഴോ, സുന്നത്ത് പഠിക്കുമ്പോഴോ, നന്മകല്പിക്കുമ്പോഴോ തിന്മ വിരോധിക്കുമ്പോഴോ കൈകൊണ്ട് നുള്ളിനോവിക്കുന്ന (പരിഹാസം) തുടങ്ങിയവ ഇതിൽ പെട്ടതാണ്!! ഇതുപോലെ ചിലയാളുകൾ പറയാറുണ്ട്: ''ഇസ്'ലാം ഇരുപതാം നൂറ്റാണ്ടിന് യോജിച്ചതല്ല, മറിച്ച് മധ്യനൂറ്റാണ്ടിന് യോജിച്ചതാണ്!'' ''ഇസ്'ലാം പിന്തിരിപ്പനും, പിന്നോട്ട് വലിക്കുന്നതുമാണ്!'' അതുപോലെ ''ശിക്ഷയുടെയും, വിധിനടപ്പാക്കുന്നതിന്റെയും കാര്യത്തിൽ ഇസ്'ലാം കാഠിന്യം നിറഞ്ഞതും - ഭീതിപ്പെടുത്തുന്നതുമാണ്!'' 'സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിച്ച് അവളെ ദ്രോഹിച്ച മതമാണ്!'' 'വിവാഹ മോചനവും, ബഹുഭാര്യത്വവും അനുവദിച്ച മതമാണ് ഇസ്'ലാം എന്ന പരിഹാസം…'' തുടങ്ങിയ ഇത്തരം ആരോപണങ്ങൾ പലതും പറയുന്നവരുണ്ട്! മറ്റുചിലർ പറയുന്നത്; ''ആധുനിക നിയമങ്ങൾ കൊണ്ടുള്ള വിധിനടപ്പിലാക്കൽ ഇസ്'ലാമിലെ വിധിയേക്കാൾ ഉത്തമമാണ്!'' എന്നാണ്. അങ്ങിനെ ഒരുപാട് ആരോപണങ്ങൾ നമുക്ക് കാണാനാവും തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കലിലേക്ക്) ക്ഷണിക്കുകയും, ഖബറുകളെയും ജാറങ്ങളെയും ആരാധിക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് പറയുന്നത്: ''അവർ 'തീവ്രവാദി'കളാണ്, മുസ്'ലീംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണ്!'' അല്ലെങ്കിൽ: ''ഇവൻ 'വഹ്ഹാബി' ആണ്, അല്ലെങ്കിൽ അഞ്ചാം മദ്ഹബുകാരനാണ്…'' തുടങ്ങിയ ഒരുപാട് പരിഹാസങ്ങൾ പറയുന്നവരുണ്ട്. ഇതെല്ലാം തന്നെ ഇസ്'ലാമിനെയും, അതിന്റെ ആളുകളേയും പരിഹസിക്കലും, യഥാർത്ഥ വിശ്വാസത്തെ ചീത്ത പറയലുമാണ്. ولا حول ولا قوة إلا بالله (ശക്തിയും പ്രതാപവും അല്ലാഹുവിനല്ലാതെ ഇല്ല). അതുപോലെ തന്നെ പ്രവാചകൻﷺയുടെ സുന്നത്തുകൾ ജീവിതത്തിൽ പകർത്തുന്നവരെ പരിഹസിക്കുന്നവരുമുണ്ട്! താടിവളർത്തുന്നവരെ കുറിച്ച് പറയും: ''ഇസ്'ലാം രോമങ്ങളിലല്ല!'' (നബിചര്യപ്രകാരം ഞെരിയാണിയുടെ മുകളിൽ വസ്ത്രം ധരിക്കുന്നതിനെ: ''മിനി സ്കേർട്ട്'' എന്നു പറഞ്ഞും ചിലർ പരിഹസിക്കുന്നു!!) എന്നിങ്ങനെ ഒരുപാട് പരിഹാസങ്ങൾ… ഇങ്ങിനെ നീണ്ട് പോകുന്നു കാര്യങ്ങൾ… (ഓരോരുത്തരും തന്റെ വിശ്വാസത്തെ സ്വയം പരശോധിക്കട്ടെ!!).
6. അല്ലാഹുവിന്റെ നിയമംകൊണ്ടല്ലാതെ വിധി നടപ്പിലാക്കൽ.
അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാന നിബന്ധനയാണ് അല്ലാഹുവിന്റെ (ഇസ്'ലാമിക) നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് അതിന് കീഴൊതുങ്ങി സംതൃപ്തിപ്പെട്ട് ജീവിക്കൽ. അഥവാ, മതപരമായി എന്തെങ്കിലും ഭിന്നതകൾ ഇസ്'ലാമിക പ്രസ്താവനകളിലോ, (ഫത്വകളിലൊ), ഇസ്'ലാമിക അനുഷ്ഠാന കർമ്മങ്ങളിലോ, ഇസ്'ലാമിക വിശ്വാസങ്ങളിലോ ഉണ്ടാകുമ്പോഴും; അതുപോലെ, (ഭൗതിക വിഷയങ്ങളിലെ) തർക്കങ്ങളായ രക്തം ചിന്തലിന്റെയൊ, സമ്പത്തിന്റെയൊ മറ്റൊ കാര്യങ്ങളിൽ ഉണ്ടാകുമ്പോഴും ആ പ്രശ്നങ്ങളിൽ മുഴുവനും തീർപ്പ് കൽപ്പിക്കുവാൻ വിശുദ്ധ ഖുർആനിലെയും, തിരുസുന്നത്തിലെ (ഹദീസിലെ)യും ന്യായവിധിയാണ് നാം പിൻപറ്റേണ്ടത്. കാരണം അല്ലാഹുവാണ് ആത്യന്തികമായ (തെറ്റുപറ്റാത്ത, അന്യൂനമായ) ന്യായവിധികർത്താവ്, അവന്റെത് തന്നെയാകുന്നു ആത്യന്തിക ന്യായവിധിയും. അതുകൊണ്ടുതന്നെ അല്ലാഹു ഇറക്കിയ നിയമങ്ങൾ (ഖുർആനും, ഹദീസും) കൊണ്ടാണ് വിധി നടപ്പിലാക്കേണ്ടത്. വിധിതേടുന്നവരും അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ടും, പ്രവാചകന്റെ തിരുസുന്നത്ത് കൊണ്ടും (ഖുർആനും, ഹദീസും കൊണ്ടും) വിധിനടപ്പിലാക്കുവാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. (ഇസ്'ലാമിക രാഷ്ട്രത്തിലെ വിധി നടപ്പിലാക്കുന്ന) ഭരണകർത്താക്കളുടെ ബാധ്യതകളെ കുറിച്ച് അല്ലാഹു പറയുന്നു: ''വിശ്വസിച്ചേൽപ്പിക്കപ്പെട്ട 'അമാനത്ത്'കൾ (അല്ലാഹുവിനാൽ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും, ജനങ്ങൾക്കിടയിൽ നിങ്ങൾ വിധികല്പിക്കുക ആണെങ്കിൽ നീതിയോടെ വിധികൽപ്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു.'' ഖുർആൻ 4: 58
അതുപോലെ, പ്രജകളുടെ ബാധ്യതകളെ കുറിച്ച് അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള (മുസ്'ലിം) കൈകാര്യകർത്താ ക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും (ഖുർആനിലേക്കും, ഹദീസിലേക്കും - നീതിയോടെ വിധികൽപ്പിക്കുവാൻ) മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതൽ നല്ലപര്യവസാനമുള്ളതും.'' ഖുർആൻ 4: 59
അല്ലാഹു ഇറക്കിയ ന്യായവിധി (ഖുർആനും, ഹദീസും) കൊണ്ടല്ലാതെ വിധി നടപ്പിലാക്കുന്നതിനെ കുറിച്ച് അല്ലാഹു (താക്കീതുചെയ്തു) പറയുന്നു ''നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്പിക്കുന്ന ഒരു കൂട്ടരെ (കപടവിശ്വാസികളെ) നീ കണ്ടില്ലേ? 'താഗൂത്ത്'കളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ 'താഗൂത്ത്'കളെ അവിശ്വസിക്കുവാനാണ് അവർ കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു. ഖുർആൻ 4: 60 അല്ലാഹു(سبحانه وتعالى)പറയുന്നു: ഇല്ല, നിന്റെ റബ്ബ്(അല്ലാഹു) തന്നെയാണ് സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ (നബിﷺ) വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല.'' ഖുർആൻ 4: 65
പ്രവാചകൻﷺയുടെ നിയമം (ഖുർആനും, ഹദീസും) കൊണ്ട് വിധി നടപ്പിലാക്കാത്തവരെയും, അത് തൃപ്തിപ്പെടാത്തവരെയും, അത് സ്വീകരിക്കാത്തവരെയും സംബന്ധിച്ച് അല്ലാഹു ഈ സൂക്തങ്ങളിൽ സത്യം ചെയ്തുകൊണ്ട് പറയുകയാണ്: 'അവർ വിശ്വാസികൾ ആകില്ല എന്ന്!'' അതുപോലെ അല്ലാഹുവിന്റെ വിധികൊണ്ടല്ലാതെ വിധിക്കുന്നവർ കാഫിറുകളാണ്, അക്രമികളാണ്, ഫാസിഖുകളാണ് എന്നുമാണ് അല്ലാഹു പറയുന്നത്: ''അല്ലാഹു അവതരിപ്പിച്ച് തന്നത് (ഖുർആനും, ഹദീസും) അനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു കാഫിറുകൾ'' ഖുർആൻ 5: 44 ''അല്ലാഹു അവതരിപ്പിച്ചത് (ഖുർആനും, ഹദീസും) അനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അക്രമികൾ''. ഖുർആൻ 5: 45 ''അല്ലാഹു അവതരിപ്പിച്ചത് (ഖുർആനും, ഹദീസും) അനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ഫാസിഖുകൾ''. ഖുർആൻ 5: 47
അല്ലാഹുവിന്റെ നിയമങ്ങൾകൊണ്ട് വിധിക്കലും, ആ നിയമങ്ങൾകൊണ്ട് വിധി ആവശ്യപ്പെടലും അത്യാവശ്യമാണെന്ന് ഈ സൂക്തങ്ങൾ പഠിപ്പിക്കുന്നു. പണ്ഡിതൻമാർക്കിടയിലുള്ള ഇജ്തിഹാദീ (ഗവേഷണ) വിഷയങ്ങളിലും വിധിപറയേണ്ടത് പ്രവാചകന്റെ സുന്നത്ത് അനുസരിച്ചായിരിക്കണം, വിശുദ്ധ ഖുർആനും തിരുസുന്നത്തും സൂചിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ പണ്ഡിതൻമാരിൽ നിന്ന് പോലും സ്വീകരിക്കുവാൻ പാടുള്ളൂ. അതിൽ മദ്ഹബീ പക്ഷപാതിത്വം പാടില്ല, പണ്ഡിതൻമാരോടുള്ള (അന്ധമായ) വിധേയത്വവും പാടില്ല. വ്യക്തിപരമായ പ്രശ്നങ്ങളിൽ മാത്രമല്ല, എല്ലാ (പ്രശ്നങ്ങളിലും), തർക്കങ്ങളിലും, മുഴുവൻ അവകാശങ്ങളിലും വിശുദ്ധ ഖുർആനും തിരുസുന്നത്തും സൂചിപ്പിക്കുന്ന നിയമമാണ് നാം തീർപ്പുകൽപ്പിക്കുവാൻ സ്വീകരിക്കേണ്ടത്. എന്നാൽ, ചില ഇസ്'ലാമിക രാഷ്ട്രങ്ങൾ അവർക്ക് അനുകൂലമായ കാര്യങ്ങൾ മാത്രമാണ് അവർ ഇസ്'ലാമിൽനിന്ന് സ്വീകരിക്കാറുള്ളത്!! അവർക്ക് അനുകൂലമല്ലാത്തവ അവർ ഉപേക്ഷിക്കുകയും ചെയ്യുന്നു!. ഇസ്'ലാം എന്നാൽ എല്ലാനിയമങ്ങളും ഉൾക്കൊണ്ടതാണ്, അത് വീതം വെക്കുവാൻ പാടില്ല. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങൾ 'കാഫ്ഫ'യായി (ഖുർആനും, ഹദീസും അനുസരിച്ച് അഥവാ, ഇസ്'ലാംമതത്തിലെ എല്ലാ നിയമങ്ങളും ശാസനകളും അനുസരിച്ചു കൊണ്ട്) ഇസ്'ലാമിൽ പ്രവേശിക്കുക.'' ഖുർആൻ 2: 208
അല്ലാഹു പറയുന്നു: ''നിങ്ങൾ കിതാബിലെ (ഖുർആനിലെ) ചില ഭാഗങ്ങൾ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ?'' ഖുർആൻ 2: 85
മദ്ഹബുകളെയും, പുതിയ പ്രബോധന രീതികളെയും പിൻപറ്റുന്നവർ അവരുടെ മതനേതാക്കൻമാരുടെ അഭിപ്രായങ്ങളെയും, ഉദ്ധരണികളെയും വിശുദ്ധ ഖുർആനിലേക്കും, തിരുസുന്നത്തിലേക്കും ചേർത്തുനോക്കുകയും - അവ രണ്ടിനോടും യോജിക്കുന്നുവെങ്കിൽ സ്വീകരിക്കുകയും, വിയോജിക്കുന്നുവെങ്കിൽ യാതൊരു സംശയവും കൂടാതെ തള്ളിക്കളയുകയും (ഹദീസുകൾ സ്വീകരിക്കുകയും) ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് ഇസ്'ലാമിക വിശ്വാസത്തിന്റെ കാര്യത്തിൽ. മദ്ഹബിന്റെ ഇമാമുമാർ - رحمهم الله-ഈ കാര്യം തന്നെയാണ് സമൂഹത്തെ ഉണർത്തിയിരുന്നതും. ഇതാണ് അവരുടെയെല്ലാം മദ്ഹബ്. ഇതിനെതിരായി ആരാണോ പ്രവർത്തിക്കുന്നത് അവർ ആ ഇമാമുകളെ പിൻപറ്റുന്നവരല്ല. അവർ ആ ഇമാമുകളിലേക്ക് ചേർത്ത് പറയുന്നുവെങ്കിലും, (അവർ വഴികേടിലാകുന്നു)! അങ്ങിനെയുള്ളവരെ സംബന്ധിച്ചാണ് അല്ലാഹു പറയുന്നത് 'അവരുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും അല്ലാഹുവിന് പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു' ഖുർആൻ 9: 31
ഈ സൂക്തം ക്രൈസ്തവർക്ക് മാത്രം പ്രത്യേകമായിട്ടുള്ളതല്ല, മറിച്ച് ആരെല്ലാം അവരുടെ ആ പ്രവർത്തനം ചെയ്യുന്നുവോ അവരെല്ലാം ഈ സൂക്തത്തിൽ ഉൾക്കൊള്ളുന്നതാണ്! അല്ലാഹുവും അവന്റെ പ്രവാചകൻﷺയും കല്പിച്ചതിന് വിപരീതമായി മതകാര്യങ്ങളിൽ ആരാണോ ജനങ്ങൾക്കിടയിൽ മറ്റുവല്ലവരുടെയും നിയമങ്ങൾക്കനുസരിച്ച് വിധിനടപ്പിലാക്കുന്നത്, അതുപോലെ മതകാര്യങ്ങളിൽ തന്റെ ഇഷ്ടം നടപ്പിലാക്കുവാനും, തന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുവാനുമായി അങ്ങിനെയുള്ള വിധികൾ നടപ്പിലാക്കുവാൻ ആവശ്യപ്പെടുന്നത്, അവനിൽ നിന്ന് ഇസ്'ലാമിന്റെയും തൗഹീദിലെ വിശ്വാസത്തിന്റെയും ബന്ധം അഴിഞ്ഞ് പോയിരിക്കുന്നു! അവൻ മുഅ്മിൻ (ശരിയായ മുസ്'ലിം വിശ്വാസി) ആണെന്ന് സ്വയം വാദിച്ചാലും ശരി! ആ വാദം അല്ലാഹു തന്നെ നിഷേധിക്കുന്നത് കാണുക: ''നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് വാദിക്കുന്ന ഒരു കൂട്ടരെ (കപടവിശ്വാസികളെ - മുനാഫിഖുകളെ) നീ കണ്ടില്ലേ? താഗൂത്തുകളുടെ അടുത്തേക്ക് വിധിതേടിപ്പോകുവാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ താഗുത്തുകളിൽ അവിശ്വസിക്കുവാനാണ് അവർ കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു.'' ഈ സൂക്തത്തിൽيزعمون- അവർ വാദിക്കുന്നു (അവർ ഖുർആനിൽ വിശ്വസിക്കുന്നു എന്ന് വാദിക്കുന്നു) എന്ന പദം കുറിക്കുന്നത് അവർക്ക് (ഖുർആനിൽ) വിശ്വാസമില്ല എന്നാണ്. ഈ പദം സാധാരണയായി ഉപയോഗിക്കുന്നത് ഇല്ലാത്തകാര്യം ഉണ്ടെന്ന് കളവ് പറഞ്ഞ് വാദിക്കുന്നതിനെ കുറിക്കുവാനാണ്. അതിനെ ഒന്നുകൂടി സ്ഥാപിക്കുകയാണ് അതേ ആയത്തിലെ താഴെ വരുന്ന വചനം: ''താഗൂത്തുകളുടെ അടുത്തേക്ക് (അവരുടെ തർക്കപ്രശ്നങ്ങളുടെ) വിധിതേടിപ്പോകുവാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ താഗൂത്തുകളിൽ അവിശ്വസിക്കുവാനാണ് അവർ കല്പിക്കപ്പെട്ടിട്ടുള്ളത്.'' ഈ ഖുർആൻ സൂക്തത്തിൽ ഊന്നി പറയുന്നത് താഗൂത്തിൽ അവിശ്വസിക്കേണ്ടത് തൗഹീദിലെ വിശ്വാസത്തിന്റെ മുഖ്യമായ ഭാഗമാണെന്നാകുന്നു. അതുതന്നെയാണ് സൂറത്ത് അൽബഖറയിലെ താഴെവരുന്ന സൂക്തത്തിലും കുറിക്കുന്നത്. ഈ യാഥാർത്ഥ്യം ആര് അംഗീകരിക്കുന്നില്ലയോ അവൻ ഒരു മുവഹ്ഹിദ് ആയി തീരുകയില്ല!! എല്ലാ സൽക്കർമ്മങ്ങളും അല്ലാഹുവിങ്കൽ സ്വീകാര്യമാകുന്നതിനുള്ള അടിസ്ഥാന നിബന്ധനയാണ് തൗഹീദിൽ വിശ്വസിക്കൽ, ഇതിന്റെ അഭാവത്താൽ സൽക്കർമ്മങ്ങൾ മുഴുവനും പാഴായിപോകുന്നതാണ്!! അതാണ് അല്ലാഹു താഴെ വരുന്ന സൂക്തത്തിൽ വിശദമാക്കുന്നത്: ''ആകയാൽ ഏതൊരാൾ താഗൂത്തുകളെ (വ്യാജ ദൈവങ്ങളെ, ബിംബങ്ങളെ, ഔലിയാക്കളെ, നബിമാരെ… ആരാധിക്കുന്നതിൽ) അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും (മുസ്'ലിമായി അല്ലാഹുവെ മാത്രം ആരാധിക്കുകയും) ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോകുകയേ ഇല്ല.'' കാരണം, താഗൂത്തിനെ ആശ്രയിക്കുന്നത് അവനിലുള്ള വിശ്വാസമാണ്
മതകാര്യങ്ങളിൽ അല്ലാഹുവിന്റെ നിയമമല്ലാത്തത് കൊണ്ട് വിധിക്കുന്ന ഒരുവന് വിശ്വാസം (ഈമാൻ) ഇല്ലാ എന്നാകുന്നു, അതുപോലെ അല്ലാഹുവിന്റെ നിയമം കൊണ്ട് വിധിനടപ്പിലാക്കൽ വിശ്വാസം (ഈമാൻ) ആകുന്നു എന്നതുമാണ്. ഓരോ മുസ്'ലിമും അല്ലാഹുവിന്റെ നിയമങ്ങൾ കൊണ്ട് വിധിക്കൽ (ആരാധനയുടെ ഇനങ്ങളിൽപ്പെട്ടതാണ്), അതിലൂടെ അല്ലാഹുവിനെ ആരാധിക്കലും നിർബ്ബന്ധമാണ്. ജനങ്ങൾക്ക് ഏറ്റവും യോജിച്ചതും, നിർഭയത്വത്തിന് അനിവാര്യവുമാണെന്ന കാരണം ഒന്നുകൊണ്ട് മാത്രം അല്ലാഹുവിന്റെ നിയമംകൊണ്ട് വിധിക്കാൻ പാടില്ല, പലയാളുകളും ഈ ഒരു വശം മാത്രമാണ് നോക്കുന്നത്. എന്നാൽ അല്ലാഹുവിന്റെ നിയമംകൊണ്ട് വിധിക്കുന്നതിന്റെ ഒന്നാമത്തെ ഗുണം ഇത് ആരാധനയുടെ ഒരു ഇനം ആണെന്നത് പലയാളുകളും മറക്കുകയാണ് ചെയ്യുന്നത്!! അതുകൊണ്ട് തന്നെ തന്റെ നന്മക്ക് വേണ്ടി (മാത്രം) അല്ലാഹുവിന്റെ നിയമങ്ങൾ കൊണ്ട് വിധി നടപ്പിലാക്കുകയും, അതിലൂടെ അല്ലാഹുവിനെ ചെയ്യുന്നതിനെ അല്ലാഹു ആക്ഷേപിക്കുന്നത് നോക്കുക: ''അവർക്കിടയിൽ വിധികൽപ്പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും (ഖുർആനിലേക്കും, ഹദീസിലേക്കും) അവർ വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരിൽ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു. ന്യായം അവർക്ക് അനുകൂലമാണെങ്കിലോ അവർ അദ്ദേഹത്തിന്റെ (റസൂൽﷺയുടെ) അടുത്തേക്ക് വിധേയത്വത്തോടുകൂടി വരികയും ചെയ്യും.'' ഖുർആൻ 24: 48-49
അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. അവരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് അവർ പിന്തിരിയുന്നു. കാരണം അവർഅല്ലാഹുവിനെ ആരാധിക്കുന്നത് അവന്റെ ദൂതനെ പരിഗണിച്ചുകൊണ്ടല്ല
''അല്ലാഹു അവതരിപ്പിച്ചുതന്നതല്ലാത്തത് അനുസരിച്ച് വിധിക്കുന്നു
അള്ളാഹു തആലാ പറഞ്ഞു: ''അല്ലാഹു അവതരിപ്പിച്ചുതന്നത് (ഖുർആൻ, നബിചര്യ) അനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു കാഫിറുകൾ (അവിശ്വാസികൾ).'' ഖുർആൻ 5: 44
ഈ സൂക്തത്തിൽ പറയുന്നത് അല്ലാഹുവിന്റെ നിയമമല്ലാത്ത മറ്റു നിയമംകൊണ്ട് ആരാണോ വിധി നടപ്പിലാക്കുന്നത് അവർ കാഫിറുകൾ (അവിശ്വാസികൾ) ആകുന്നു എന്നാണ്. വിധിക്കുന്ന രൂപത്തിനനുസരിച്ച് ചിലപ്പോൾ ഇസ്'ലാമിൽ നിന്ന് തന്നെ പുറത്തുപോകുന്ന വലിയ കുഫ്റ് ആയി ഇത് തീരുന്നതാണ്, മറ്റുചിലപ്പോൾ ഇസ്'ലാമിന്റെ പരിധിയിൽ നിന്ന് പുറത്ത് പോകാത്ത ചെറിയ കുഫ്റായും ഇത് തീരുന്നതാണ്. അതായത്: ഒരാൾ, അല്ലാഹുവിന്റെ നിയമമനുസരിച്ചുള്ള വിധി നടപ്പിലാക്കൽ തനിക്ക് നിർബ്ബന്ധം ഇല്ല, എന്നാൽ മറ്റ് ആവശ്യമുള്ളവർ അത് നടപ്പിലാക്കട്ടെ! എന്ന് വിശ്വസിക്കുകയോ, അല്ലെങ്കിൽ അല്ലാഹുവിന്റെ നിയമത്തെ പരിഹസിക്കുകയോ, ഭൗതിക നിയമങ്ങൾ അല്ലാഹുവിന്റെ നിയമത്തിന് തുല്യമോ, അല്ലെങ്കിൽ അതിനേക്കാൾ ഉത്തമമായതാണെന്ന് വിശ്വസിക്കുകയോ, അതല്ലെങ്കിൽ അല്ലാഹുവിന്റെ വിധി ഈ കാലത്ത് യോജിച്ചതല്ല എന്ന് വിശ്വസിക്കുകയോ; അല്ലെങ്കിൽ കപടവിശ്വാസികളെയും, അവിശ്വാസികളെയും തൃപ്തിപ്പെടുത്തുവാനായി മറ്റുനിയമങ്ങൾ കൊണ്ട് വിധി നടപ്പിലാക്കുകയോ ചെയ്താൽ അവൻ ഒരു കാഫിർ (അവിശ്വാസി) ആയിത്തീരുന്നു എന്നാൽ അല്ലാഹുവിന്റെ നിയമങ്ങൾ കൊണ്ട് വിധിനടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരാൾ മനസ്സിലാക്കി, എന്നിട്ട് താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ സ്വീകരിക്കാതെ അല്ലാഹുവിന്റെ (ഇസ്'ലാമിക) നിയമത്തിൽനിന്ന് അയാൾ രക്ഷപ്പെട്ടെങ്കിലും, താൻ ശിക്ഷക്ക് അർഹനാണെന്ന് അയാൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ചെറിയ കുഫ്റ് (അവിശ്വാസം) ആകുന്നു അതുപോലെ, ഒരാൾ (ഒരു ഖ്'വാളി, ജഡ്ജി, പണ്ഡിതൻ) അല്ലാഹുവിന്റെ (ഇസ്'ലാമിക) നിയമം എന്താണെന്ന് പരിശോധിച്ചു, പക്ഷേ, അതിനെ സംബന്ധിച്ച് അറിവില്ലാതാവുകയോ, അല്ലെങ്കിൽ ആ വിധിയെ മനസ്സിലാക്കാൻ അയാൾക്ക് കഴിയാതിരിക്കുകയോ, അല്ലെങ്കിൽ ഇജ്തിഹാദിൽ (മതഗവേഷണത്തിൽ) തെറ്റ് പറ്റുകയോ ചെയ്താൽ അവൻ തെറ്റ് പറ്റിയവൻ മാത്രമാണ് (അത് കുഫ്റ് - അവിശ്വാസം അല്ല), ഇജ്തിഹാദ് (മതഗവേഷണം) നടത്തിയതിന് അവന് പ്രതിഫലമുണ്ട്, അവന് തെറ്റ് പറ്റിയത് പൊറുക്കപ്പെടുന്നതുമാണ് ഇത് വിരളമായിട്ട് മാത്രമെ സംഭവിക്കുകയുള്ളൂ.
എന്നാൽ പൊതുവായ മത നിയമത്തിലുമുള്ള വിധിയിൽ വ്യത്യാസമുണ്ട്. ശൈഖുൽ ഇസ്'ലാം ഇബ്നുതീമിയ്യഃ പറയുന്നു: ''ഒരു ന്യായാധിപൻ (ഖ്'വാളി, ജഡ്ജി - പണ്ഡിതൻ) മത ബോധമുള്ളവനാണ്, പക്ഷേ, അറിവില്ലാതെ വിധിപറഞ്ഞു (അങ്ങിനെ ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു, അല്ലെങ്കിൽ ഒരു കുറ്റവാളി രക്ഷപ്പെട്ടു), എങ്കിൽ ആ ന്യായാധിപൻ (ഖ്'വാളി, ജഡ്ജി - പണ്ഡിതൻ) നരകാവകാശിയാണ്. അതുപോലെ ന്യായാധിപൻ അറിവുള്ളവനാണ് പക്ഷേ, അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ നിയമങ്ങൾക്ക് (ഖുർആനും, ഹദീസിനും) എതിരെ വിധി പറഞ്ഞുവെങ്കിൽ അവനും നരകാവകാശിയാണ്. അതുപോലെ, ന്യായാധിപൻ അറിവില്ലാത്തവനാണ്, അങ്ങിനെ അയാൾ അനീതിയോടെ വിധി പറഞ്ഞാൽ അയാൾ നരകത്തിന് കൂടുതൽ അർഹനാകുന്നു! ഇത് വ്യക്തിനിയമത്തിൽ വിധിക്കുന്ന വിധിയാകുന്നു
എന്നാൽ, ഇസ്'ലാമിക ശരീഅത്തിൽ (മതനിയമത്തിൽ) പൊതുവായ ഒരു വിധിയാണ് വിധിക്കുന്നതെങ്കിൽ അവൻ സത്യത്തെ അസത്യമായിട്ടും, അസത്യത്തെ സത്യമായും, സുന്നത്തിനെ ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം) ആയും, ബിദ്അത്തിനെ സുന്നത്തായും, നന്മയെ തിന്മയായും, തിന്മയെ നന്മയായും, അല്ലാഹുവും അവന്റെ റസൂൽﷺയും കല്പിച്ചതിനെ വിരോധിച്ചതായും, വിരോധിച്ചതിനെ കല്പിച്ചതായും… വിധിക്കുകയാണെങ്കിൽ അത് വ്യത്യസ്തമാണ്, അവരുടെ ഈ കാര്യത്തിലുള്ള വിധി നടപ്പിലാക്കുന്നത് ലോകരക്ഷിതാവും, പ്രവാചകൻമാരുടെ ദൈവവും, പരലോകത്തിന്റെ ഉടമസ്ഥനുമായ അല്ലാഹുവാകുന്നു. ആദ്യവും അവസാനവും അവനാകുന്നു സ്തുതികളഖിലവും. ''അവന്നുള്ളതാണ് (അല്ലാഹുവിനുള്ളതാണ്) വിധികർത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.'' ഖുർആൻ 28: 88
''സൻമാർഗവും സത്യമതവുമായി തന്റെ റസൂലിനെﷺ നിയോഗിച്ചത് അവൻ (അല്ലാഹു) ആകുന്നു. അതിനെ (ഇസ്'ലാമിനെ) എല്ലാമതത്തിനും മീതെ ഉൽകൃഷ്ടമായി തെളിയിച്ചു കാണിക്കാൻ വേണ്ടി. എല്ലാറ്റിനും സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.'' ഖുർആൻ 48: 28
ശൈഖുൽ ഇസ്'ലാം ഇബ്നുതീമിയ്യഃ (റഹിമ.) തുടരുന്നു: ''മതപരമായ കാര്യങ്ങളിൽ അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾ (ഖുർആൻ, ഹദീസ്) കൊണ്ട് വിധി നടപ്പിലാക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നവൻ ഒരു കാഫിർ ആകുന്നു എന്ന കാര്യത്തിൽ സംശയമില്ല. അല്ലാഹു ഇറക്കിയ നിയമങ്ങളെ പിൻപറ്റാതെ, ന്യായാധിപൻ (ഖ്'വാളി, ജഡ്ജി) ഉദ്ദേശിക്കുന്ന നിയമങ്ങൾ കൊണ്ട് ജനങ്ങൾക്കിടയിൽ വിധി നടപ്പിലാക്കൽ അനുവദനീയമാണെന്ന് വിശ്വസിക്കുകയോ, അഭിപ്രായപ്പെടുകയോ ചെയ്യുന്നവനും ഒരു കാഫിർ (അവിശ്വാസി) ആകുന്നു. നീതിയിൽ അധിഷ്ടിതമായ വിധി നടപ്പിലാക്കുവാൻ അല്ലാഹുവിനാൽ കൽപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമുദായവും ഇല്ല, എന്നാൽ ചിലപ്പോൾ ചില സമുദായങ്ങളിൽ അവരുടെ നേതാക്കൻമാരുടെ അഭിപ്രായമായിരിക്കും നീതിയായിട്ട് ഗണിക്കപ്പെടുക! ഇസ്'ലാമാണെന്ന് വാദിക്കുന്ന ഭൂരിപക്ഷം ആളുകളും (അറിവില്ലായ്മ മൂലം) ഇങ്ങനെയാണ് ചെയ്ത് വരുന്നത്!! അല്ലാഹുവിന്റെ നിയമമല്ലാത്ത നാട്ടാചാരങ്ങൾക്ക് അനുസരിച്ചാണ് മതകാര്യങ്ങളിൽ അവർ വിധി നടത്തുന്നത്: അഥവാ, അവരുടെ മുന്തലമുറകൾ അനുഷ്ഠിച്ചിരുന്ന നാട്ടാചാരവിധികൾ തുടർന്ന് പോരുകയാണ് അവർ ചെയ്യുന്നത്!. എന്നാൽ വിശുദ്ധ ഖുർആനും സുന്നത്തും കൊണ്ടല്ല വിധിക്കേണ്ടത്, മറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ കൊണ്ടും, നിയമങ്ങൾ കൊണ്ടും, പൂർവ്വികൻമാരിൽ നിന്ന് സ്വീകരിച്ചിട്ടുള്ളവ (അഥവാ, നാട്ടാചാരങ്ങൾ) കൊണ്ടുമാണ് വിധി നടപ്പിലാക്കേണ്ടത് എന്നാണ് അനുസരിക്കപ്പെടുന്ന നേതാക്കൻമാർ മനസ്സിലാക്കിയിരിക്കുന്നതെങ്കിൽ അതും കുഫ്റ് ആകുന്നു. മുസ്'ലീങ്ങളായ ഭൂരിപക്ഷവും (മത)വിധി നടപ്പിലാക്കുന്നത് അവരാൽ അനുസരിക്കപ്പെടുന്ന നേതാക്കൻമാർ കല്പിക്കുന്നതും, നൂറ്റാണ്ടുകളായി തുടർന്ന് പോരുന്നതുമായ നാട്ടാചാരങ്ങൾകൊണ്ടും ആകുന്നു! അല്ലാഹുവിന്റെ നിയമങ്ങൾ കൊണ്ടല്ലാതെ വിധി നടപ്പിലാക്കാൻ പാടില്ലായെന്ന് അവർ മനസ്സിലാക്കിയാലും അവരത് ജീവിതത്തിൽ പകർത്തുവാൻ പരിശ്രമിക്കുന്നില്ല! എന്നുമാത്രമല്ല, അല്ലാഹു അവതരിപ്പിക്കാത്ത നിയമങ്ങൾ കൊണ്ട് മതവിധി നടപ്പിലാക്കുന്നത് അനുവദനീയമാണെന്നും അവർ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ളവരുടെയും വിധി മുകളിൽ പറഞ്ഞത് (കുഫ്റ്) തന്നെ ആകുന്നു.'' ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
ശൈഖ് മുഹമ്മദ് ഇബ്നു ഇബ്റാഹിം ആലുശൈഖ് പറയുന്നു: '' كفر دون كفر ('കുഫ്റ് കൂടാതെയുള്ള കുഫ്റാണ്') എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: താൻ തെറ്റുകാരനാണെന്ന വിശ്വാസത്തോടെയും, അല്ലാഹുവിന്റെ നിയമമാണ് സത്യമെന്ന വിശ്വാസത്തോടെയും, അല്ലാഹുവല്ലാത്തവരുടെ നിയമം കൊണ്ട് വിധി നടപ്പിലാക്കൽ എപ്പോഴെങ്കിലും ഒരു പ്രാവശ്യമോ മറ്റോ സംഭവിക്കുന്നതിനെയാണ് (കുഫ്റ് കൂടാതെയുള്ള കുഫ്റ് എന്ന്) പറയുന്നത്, ഇത് വലിയ കുഫ്റ് അല്ല. എന്നാൽ അല്ലാഹുവിന്റെ മതനിയമങ്ങളാണ് യോജിച്ചതും, നീതിയിലധിഷ്ടിതം എന്നും, ഞങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് സമ്മതിക്കുകയും ചെയ്യുന്നു; അതോടൊപ്പം വിധി നടപ്പാക്കുവാനായി വളരെ ക്രമീകരണത്തോടെ വ്യവസ്ഥാപിതമായി സ്വന്തം നിയമം നിർമ്മിക്കുകയും ചെയ്യുന്നത് ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന കുഫ്റ് (അവിശ്വാസം) ആകുന്നു.
'' ആവർത്തിച്ച് വരാത്ത വിധിയും, ശാഖാപരമായ ചില കാര്യത്തിലെ വിധിയും; അതുപോലെ മുഴുവൻ വിധിവിലക്കുകളിലും, അല്ലെങ്കിൽ ഭൂരിപക്ഷ വിധിവിലക്കുകളിലും അവലംബിക്കേണ്ട പൊതുവിധിയും രണ്ടും തമ്മിൽ ശൈഖ് മുഹമ്മദ് ഇബ്നു ഇബ്റാഹിം (അദ്ദേഹത്തിന്റെ ഈ ഫതാവയിൽ) വ്യക്തമായി വേർതിരിച്ചിരിക്കുന്നു. അതുപോലെ (മുകളിൽ പറഞ്ഞ വിധികളിൽ ഒന്നിലും അല്ലാഹുവിന്റെ നിയമം പ്രാവർത്തികമാക്കാത്ത) ഈ കുഫ്റ് ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന കുഫ്റും ആകുന്നു. കാരണം (ഇതിലൊന്നും അല്ലാഹുവിന്റെ നിയമം പ്രാവർത്തികമാക്കാതെ) ഇസ്'ലാമിക ശരീഅത്തിനെ (നിയമങ്ങളെ) മാറ്റിവെച്ച്, അതിനുപകരം മനുഷ്യരുടെ നിയമം നടപ്പിലാക്കുകയാണ് അവർ! അതിലൂടെ (അവർ നിർമ്മിച്ച) ആ നിയമങ്ങളാണ് ഇസ്'ലാമിക ശരീഅത്തിനേക്കാളും (നിയമങ്ങളെക്കാളും) നല്ലതും - യോജിച്ചതും എന്ന് അവർ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്! ഇത് വലിയ കുഫ്റും ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്നതും ആണെന്നതിൽ യാതൊരു സംശയവുമില്ല, ഇത് തൗഹീദിലെ വിശ്വാസത്തെ നിഷ്ഫലമാക്കി (നഷ്ടപ്പെടുത്തി) കളയുന്നതുമാണ്!
7. നിയമനിർമാണാധികാരവും, ഹലാൽ (അനുവദനീയം), ഹറാം (നിഷിദ്ധം) ഉണ്ടാക്കുവാനുള്ള അധികാരവും അവകാശപ്പെടൽ
മനുഷ്യർക്ക് അവരുടെ ആരാധനകൾക്കും, ഭൗതിക നടപടിക്രമങ്ങൾക്കും, തർക്കപരിഹാരങ്ങൾക്കും മറ്റു മുഴുവൻ കാര്യങ്ങൾക്കും… ഇവിടെ നീതിന്യായം നടപ്പിലാക്കുവാനുള്ള മതനിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം മനുഷ്യരുടെ റബ്ബും, മറ്റു സൃഷ്ടികളുടെയെല്ലാം സ്രഷ്ടാവും (സംരക്ഷകനും) ആയ അല്ലാഹുവിന് (മാത്രം) ആകുന്നു, അല്ലാഹു പറയുന്നു: ''അറിയുക - വാസ്തവത്തിൽ: 'അൽ-ഖൽഖ്'ഉം (സൃഷ്ടിപ്പും), 'അൽ-അംറ്'ഉം (ആധിപത്യവും, ആജ്ഞയും, ശാസനാധികാരവും) അവന്നു (അല്ലാഹുവിന്) തന്നെയാണ് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.'' അഅ്റാഫ്: 54
മനുഷ്യർക്ക് എല്ലാനിലക്കും ശരിയായി യോജിക്കുന്ന നിയമങ്ങൾ ഏതാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ, ആ നിയമങ്ങൾ നിർമ്മിക്കുകയെന്നത് അല്ലാഹുവിന്റെ റുബൂബിയ്യഃയിൽ ഉൾപ്പെടുന്നതാകുന്നു. അതുപോലെ ആ സ്രഷ്ടാവിനുള്ള (അല്ലാഹുവിനുള്ള) അടിമകളുടെ ആരാധനയുടെ നിബന്ധനയായി അവർ ആ നിയമങ്ങൾ മനഃസംതൃപ്തിയോടെ സ്വീകരിക്കൽ നിർബന്ധവുമാകുന്നു. ഇതിലൂടെ പ്രയോജനം ലഭിക്കുന്നത് അടിമകൾക്ക് (ജനങ്ങൾക്ക്) തന്നെ ആകുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും (ഖുർആനിലേക്കും, ഹദീസിലേക്കും തീർപ്പുകൽപ്പിക്കാൻ) മടക്കുക. നിങ്ങൾ അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്) അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും.'' ഖുർആൻ 4: 59
അല്ലാഹു പറയുന്നു: ''നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതിൽ വിധി കല്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ റബ്ബ് ആയ അല്ലാഹു.'' ഖുർആൻ 42: 10
അഥവാ, മതനിയമം (ശരീഅത്ത്) നിർമ്മാണം അല്ലാഹുവിന്റെ മാത്രം അവകാശം ആകുന്നു, അത് മറ്റാർക്കെങ്കിലും നൽകുന്നതിനെ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു: ''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ('ശറഅ്' ആക്കാത്ത) കാര്യം മതം ആയി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അല്ലാഹുവിന്റെ കൂടെ അവർക്കുണ്ടോ?'' ഖുർആൻ 42: 21
അഥവാ, അല്ലാഹുവിന്റെ മതനിയമം (ശരീഅത്ത്) അല്ലാത്ത വല്ല ശരീഅത്തും ആരെങ്കിലും സ്വീകരിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിലുള്ള വിശ്വാസത്തിൽ പങ്ക് - ശിർക്ക് ചേർത്തിരിക്കുന്നു, അഥവാ, അല്ലാഹുവും അവന്റെ റസൂൽﷺയും നിയമമാക്കാത്ത വല്ല ആരാധനകളും ആരെങ്കിലും അനുഷ്ഠിക്കുന്നുവെങ്കിൽ അത് ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം) ആണ്, എല്ലാ ബിദ്അത്തും വഴികേടുമാകുന്നു. പ്രവാചകൻﷺ പറയുന്നു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്'ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്'' ബുഖാരി: 2697, മുസ്'ലിം: 1718 മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് ഇപ്രകാരമാണ്: ''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല സൽകർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.'' മുസ്'ലിം: 82 അതുപോലെതന്നെ, രാഷ്ട്രത്തിന്റെ നടപടിക്രമങ്ങളിലും, തർക്കപരിഹാരത്തിലും ജനങ്ങൾക്കിടയിൽ വിധിനടപ്പാക്കുന്നതിനും അല്ലാഹുവും അവന്റെ റസൂൽﷺയും നിയമമാക്കാത്ത കാര്യങ്ങളെല്ലാം താഗൂത്തിന്റെ ജാഹിലിയ്യത്തായ വിധിയാകുന്നു: ''ജാഹിലിയ്യത്തിന്റെ (അനിസ്'ലാമിക മാർഗ്ഗത്തിന്റെ) വിധിയാണോ അവർ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവെക്കാൾ നല്ല വിധികർത്താവ് ആരാണുള്ളത്?'' ഖുർആൻ 5: 50
അതുപോലെ, മതത്തിൽ ഹലാൽ (അനുവദനീയം) ആക്കുവാനും, ഹറാം (നിഷിദ്ധം) ആക്കുവാനുമുള്ള അവകാശം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു. അതിൽ മറ്റുള്ളവരെ പങ്ക് - ശിർക്ക് ചേർത്ത വിശ്വാസം പാടില്ല. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ നാമം ('ബിസ്മി അല്ലാഹ്' എന്ന് മൃഗങ്ങളെ അറുക്കുമ്പോൾ) ഉച്ചരിക്കപ്പെടാത്ത (മാംസ)ത്തിൽ നിന്ന് (ഓ വിശ്വാസികളെ,) നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മം (ഒരുപാപവും, അല്ലാഹുവിനോടുള്ള അനുസരണക്കേടും) ആകുന്നു. നിങ്ങളോട് തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ (മനുഷ്യരിൽ നിന്നുള്ള) അവരുടെ മിത്രങ്ങൾക്ക് തീർച്ചയായും ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ (ഹലാലിനെ ഹറാമും, ഹറാമിനെ ഹലാലും ആക്കി ശൈത്താന്റെ പ്രചോദനത്താൽ ദുർവ്യാഖ്യാനിക്കുന്ന പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും, മതനേതാക്കൻമാരെയും) അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ മുശ്രിക്ക് (അല്ലാഹുവിന്റെ മതനിയമ നിർമ്മാണ അധികാരത്തിൽ ശിർക്ക് ചേർക്കുന്ന വിശ്വാസം ഉള്ളവർ) ആയിപ്പോകും.'' ഖുർആൻ 6: 121
ഈ സൂക്തത്തിൽ പറയുന്നത്: അല്ലാഹു ഹറാം (നിഷിദ്ധം) ആക്കിയ കാര്യങ്ങൾ ഹലാൽ (അനുവദനീയം) ആക്കുവാൻ പിശാചിനെയും, അവന്റെ മനുഷ്യകൂട്ടാളികളേയും അനുസരിക്കുന്നവർ അല്ലാഹുവിൽ പങ്ക് - ശിർക്ക് ചേർക്കുന്ന വിശ്വാസമാണ് സ്വീകരിച്ചിരിക്കുന്നത് എന്നാകുന്നു! അതുപോലെത്തന്നെ ആണ്: മതപണ്ഡിതൻമാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാഹു ഹലാൽ (അനുവദനീയം) ആക്കിയ കാര്യങ്ങൾ അവർ ഹറാം (നിഷിദ്ധം) ആക്കുമ്പോഴും; അങ്ങിനെ അല്ലാഹുവിനെ കൂടാതെ അങ്ങിനെയുള്ള പണ്ഡിതൻമാരെ പങ്ക് - ശിർക്ക് ചേർക്കുന്ന വിശ്വാസമാകുന്നു അവർ സ്വീകരിക്കുന്നത്, അതാകുന്നു താഴെവരുന്ന സൂക്തത്തിൽ അല്ലാഹു പറയുന്നത് ''അവരുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മർയമിന്റെ മകനായ മസീഹിനെ (ഈസാ നബിعليه السلامയെ)യും അല്ലാഹുവിന് പുറമെ അവർ റബ്ബുകൾ ആയി സ്വീകരിച്ചു. എന്നാൽ ഏകദൈവത്തെ (അല്ലാഹുവിനെ മാത്രം) ആരാധിക്കാൻ മാത്രമായിരുന്നു അവർ കല്പിക്കപ്പെട്ടിരുന്നത്. ആരാധനക്ക് അർഹനായി അവനല്ലാതെ യാതൊരു ദൈവവുമില്ല - (യാതൊന്നുമില്ല) . അവർ ആരാധനയിൽ ശിർക്ക് - പങ്കു ചേർക്കുന്നവരിൽ നിന്ന് അവൻ (അല്ലാഹു) എത്രയോ പരിശുദ്ധൻ. ഖുർആൻ 9: 31
''ഒരിക്കൽ നബിﷺ ഈ ഖുർആൻ സൂക്തം ഓതിയപ്പോൾ അദ്യ്യ് നബിﷺയോടു പറഞ്ഞു: 'അവർ (ആ ക്രിസ്ത്യാനികൾ) അവരെ (ആ പുരോഹിതൻമാരെയും, പണ്ഡിതൻമാരെയും) ആരാധിച്ചിരുന്നില്ല' (എന്ന്), അപ്പോൾ നബിﷺ പറഞ്ഞു 'തീർച്ചയായും അവർ ആരാധിച്ചു; എങ്ങിനെയെന്നാൽ, അവർ (ആ പുരോഹിതൻമാരും, റബ്ബിമാരും - പണ്ഡിതൻമാരും) ഹലാൽ (അല്ലാഹു അനുവദനീയമാക്കിയത്, അവരുടെ സ്വന്തം ഇഷ്ടപ്രകാരം) ഹറാമും (നിഷിദ്ധവും); നേരെ മറിച്ചും ആക്കിയപ്പോൾ അവർ (ആ ക്രിസ്ത്യാനികൾ) അതു സ്വീകരിച്ചു! അതു തന്നെയാണ് അവർക്കുള്ള (ആ പുരോഹിതൻമാർക്കും, പണ്ഡിതൻമാർക്കുമുള്ള) ആരാധന (അഥവാ, ശിർക്ക്).'' തിർമിദി, ഇബ്നു ജരീർ
ഈ സൂക്തത്തിലും, ഹദീസിലും പറയുന്നത്: പണ്ഡിതൻമാർ സ്വന്തം ഇച്ഛപ്രകാരം ഹലാൽ ആക്കുമ്പോഴും - ഹറാം ആക്കുമ്പോഴും ആ പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും അനുസരിക്കുക (അത് സ്വീകരിക്കുക) എന്നത് അല്ലാഹുവിനെ കൂടാതെ ആ പണ്ഡിതൻമാർക്കും പുരോഹിതൻമാർക്കും ഉള്ള ഒരു ആരാധനയാകുന്നു എന്നാണ്, അഥവാ അതൊരു ശിർക്ക് ആകുന്നു! ഇത്: لا إله إلا الله ((യഥാർത്ഥത്തിൽ) അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കർഹൻ ഇല്ല) എന്ന സത്യസാക്ഷ്യ വചനത്തിന്റെ അടിസ്ഥാന സ്തംഭമായ തൗഹീദിലെ വിശ്വാസത്തെ നിഷ്ഫലമാക്കി കളയുന്ന ഒരു വലിയ ശിർക്ക് ആകുന്നു!. ഈ സത്യസാക്ഷ്യ വചനത്തിന്റെ നിബന്ധനയിൽ പെട്ടതാണ്: മതത്തിൽ ഹലാൽ ആക്കുന്നതും - ഹറാം ആക്കുന്നതും അല്ലാഹുവിന്റെ അവകാശത്തിൽ ഉൾപ്പെട്ടതാകുന്നു എന്ന് വിശ്വസിക്കൽ. അതുപോലെ, അല്ലാഹുവിന്റെ ശരീഅത്തിന് (നിയമത്തിന്) വിപരീതമായി ഹലാൽ ആക്കുന്നതിലും, ഹറാം ആക്കുന്നതിലും മത പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും അനുസരിക്കൽ തെറ്റാണെന്ന് മനസ്സിലാക്കിക്കൊണ്ട് ആരെങ്കിലും അതിൽ അവരെ അനുസരിക്കുകയാണെങ്കിലും, ഒരുപക്ഷേ അത് അവർ ചെയ്ത ഇജ്തിഹാദിൽ (ഗവേഷണത്തിൽ) സംഭവിച്ച തെറ്റായിരിക്കും - അവർക്ക് സത്യം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലായിരിക്കാം എന്നും - അവർക്കതിന് പ്രതിഫലം ലഭിക്കുമെന്നും വിചാരിച്ച് അവരെ പിൻപറ്റുകയാണെങ്കിലും അത് സത്യസാക്ഷ്യ വചനം (لا إله إلا الله) ത്തിന്റെ നിബന്ധനക്ക് എതിരായിത്തീരുന്നതാണ്! പിന്നെ എങ്ങിനെയാണ് അവിശ്വാസി (കാഫിർ)കളും, നിരീശ്വരവാദികളും ഉണ്ടാക്കിയ ഭൗതിക നിയമങ്ങളെ അനുസരിക്കുകയും, അവ ഇസ്'ലാമിക രാഷ്ട്രങ്ങളിലേക്ക് കൊണ്ടുവരികയും, അവർക്കിടയിൽ അവകൊണ്ട് വിധിനടപ്പിലാക്കുകയും ചെയ്യുക لا حول ولا قوة إلا بالله (കഴിവും, ശക്തിയും അല്ലാഹുവിനെക്കൊണ്ടല്ലാതെയില്ല).
എന്നാൽ അവിശ്വാസികൾ (കാഫിറുകൾ) അല്ലാഹുവിനെ കൂടാതെ (വ്യാജ)റബ്ബുകളിൽ വിശ്വസിക്കുകയും, അവർക്ക് വേണ്ടി വിധിവിലക്കുകൾ ഉണ്ടാക്കുകയും, ഹറാമുകൾ ഹലാലാക്കുകയും (നേരെ മറിച്ചും) ചെയ്യുന്നു, ജനങ്ങൾക്കിടയിൽ അവകൊണ്ട് വിധി നടപ്പിലാക്കുകയും ചെയ്യുന്നു!
8. നിരീശ്വരവാദ പ്രസ്ഥാനങ്ങൾ, ജാഹിലിയ്യാഃ സംഘടനകൾ തുടങ്ങിയവയിൽ പങ്കുചേരുന്നതിന്റെ വിധി.
1- നിരീശ്വരവാദ (ദൈവ നിഷേധ) പ്രസ്ഥാനങ്ങൾ: കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ, മതേതര പ്രസ്ഥാനങ്ങൾ (ഭൗതികവാദ പ്രസ്ഥാനങ്ങൾ), മുതലാളിത്ത വ്യവസ്ഥാ പ്രസ്ഥാനങ്ങൾ തുടങ്ങിയ അവിശ്വാസ പ്രസ്ഥാനങ്ങളിൽ ചേരുന്നവർ, അവർ (ജന്മനാൽ മുസ്'ലിമായതുകൊണ്ടൊ മറ്റൊ) ഇസ്'ലാമിലാണെന്ന് വാദിച്ചിരുന്നാലും ശരി, അവർ ഇസ്'ലാമിൽ നിന്നും പുറത്തുപോകുന്നതാകുന്നു. ഇത് വലിയ നിഫാഖ് (കപടവിശ്വാസം) ആകുന്നു, മുനാഫിഖുകൾ (ഇസ്'ലാമിലെ കപടവിശ്വാസികൾ) ഇസ്'ലാം പ്രകടമാക്കുകയും, അവിശ്വാസം (കുഫ്റ്) മറച്ചുവെക്കുകയും ചെയ്യുന്നു. അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവർ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോൾ അവരോട് പറയും: 'ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ (അവരെ - വിശ്വാസികളെ) കളിയാക്കുക മാത്രമായിരുന്നു'.'' ഖുർആൻ 2: 14
അല്ലാഹു പറയുന്നു: ''നിങ്ങളുടെ സ്ഥിതിഗതികൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവർ (കപടവിശ്വാസികൾ). നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് ഒരു വിജയം കൈവന്നാൽ അവർ പറയും: 'ഞങ്ങൾ നിങ്ങളുടെ കൂടെയായിരുന്നില്ലേ' എന്ന്. ഇനി അവിശ്വാസികൾക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കിൽ അവർ (കപടവിശ്വാസികൾ) പറയും: 'നിങ്ങളുടെ മേൽ ഞങ്ങൾ ആധിപത്യം (നിയന്ത്രണശക്തി) നേടിയിട്ടില്ലേ, ആ വിശ്വാസികളിൽ (മുസ്'ലീകളിൽ) നിന്ന് നിങ്ങളെ ഞങ്ങൾ രക്ഷിച്ചില്ലേ' എന്ന്.'' നിസാഅ്: 141
മുനാഫിഖുകൾ ചതിയും വഞ്ചനയും നടത്തുന്നവരാണ്, അവർക്ക് ഇരട്ടമുഖങ്ങളാണുള്ളത്, ഒരു മുഖത്തോടെ (നന്മ അഭിനയിച്ച്) സത്യവിശ്വാസികളെ അവർ അഭിമുഖീകരിക്കുമ്പോൾ, രണ്ടാമത്തെ മുഖവുമായി അവർ അവരുടെ കൂട്ടാളികളായ നിരീശ്വരവാദ പ്രസ്ഥാനക്കാരെയും അഭിമുഖീകരിക്കുന്നു! അവർക്ക് രണ്ടുതരം നാവുകളുമുണ്ട്! ഒരു നാവുകൊണ്ട് ഇസ്'ലാം (നന്മ അഭിനയിച്ച്) പുറത്തുപ്രകടമാക്കുകയും, മറ്റെ നാവ്കൊണ്ട് അതിനെതിരെയുള്ളത് (നിരീശ്വരവാദം, അനിസ്'ലാമികത) വെളിവാക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവർ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോൾ അവരോട് പറയും: 'ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ (മറ്റവരെ - മുസ്'ലീങ്ങള) കളിയാക്കുക മാത്രമായിരുന്നു'.''
അങ്ങിനെയുള്ളവർ വിശുദ്ധ ഖുർആനും, തിരുസുന്നത്തും കൈവെടിയുകയും, അതുപിൻപ്പറ്റുന്നവരെ പരിഹസിക്കുകയും - നിന്ദിക്കുകയും, ഖുർആനും സുന്നത്തുമാകുന്ന രണ്ട് വഹ്'യ് (ദിവ്യസന്ദേശങ്ങൾ) കൊണ്ട് വിധിക്കുവാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അഹങ്കാരവും, തിന്മകളുമല്ലാതെ യാതൊന്നും തന്നെ വർദ്ധിപ്പിക്കാത്ത അവരുടെയടുത്തുള്ള ആ അറിവുകൊണ്ട് അവർ സന്തോഷിക്കുകയും, ദിവ്യസന്ദേശത്തെ (ഖുർആനും, തിരുസുന്നത്തും) മുറുകെ പിടിക്കുന്നവരെ എപ്പോഴും അവർ പരിഹസിച്ച് കൊണ്ടേയിരിക്കുന്നതുമാണ്, അല്ലാഹു പറയുന്നു: ''എന്നാൽ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അവരുടെ അതിരുകവിച്ചലിൽ (അതിക്രമങ്ങളിൽ അന്തംവിട്ട്) വിഹരിക്കുവാൻ അവരെ അയച്ചു വിട്ടിരിക്കുകയുമാകുന്നു.''
എന്നാൽ, (അങ്ങിനെയുള്ളവരെ വിട്ട്) വിശ്വാസികളുടെ സംഘത്തിൽ ചേരുവാൻ അല്ലാഹു കല്പിക്കുകയും ചെയ്യുന്നു: ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക.'' ഖുർആൻ 9: 119
എന്നാൽ, (ഈ സൂക്തത്തിൽ പറഞ്ഞ വിശ്വാസികളുടെ മാർഗ്ഗമല്ലാത്ത എല്ലാ) നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ മാർഗ്ഗവും അപകടകരമായ മാർഗ്ഗമാണ്, കാരണം അടിസ്ഥാനരഹിതമായ അടിത്തറയിലാണ് അവയെല്ലാം സ്ഥാപിതമായിരിക്കുന്നത്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്രഷ്ടാവിനെ (അല്ലാഹുവിനെ) നിഷേധിക്കുകയും, ദൈവിക മതങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു! ഒരു വിശ്വാസവും കൂടാതെ ജീവിക്കുവാനും, ശുദ്ധപ്രകൃതിയുടെ അനിവാര്യ നിബന്ധനയായ പ്രായോഗിക ചിന്തയെ (സ്രഷ്ടാവിൽ വിശ്വസിക്കൽ) നിഷേധിക്കുവാനും, അങ്ങനെ തന്റെ ബുദ്ധിയെ മരവിപ്പിക്കുന്നതും ആരാണ് തൃപ്തിപ്പെടുക? മതേതര പ്രസ്ഥാനങ്ങൾ (ഭൗതികവാദ പ്രസ്ഥാനങ്ങൾ) മതത്തെ നിഷേധിക്കുകയും, ഒരു നേർമാർഗ്ഗവുമില്ലാത്ത ഭൗതികജീവിതം മാത്രം ലക്ഷ്യംവെക്കുകയും, മൃഗതുല്യമായി (നിഷിദ്ധവും - അനുവദനീയവും നോക്കാതെ: ഭക്ഷിച്ചും, രതിച്ചും, സുഖിച്ചും) ഇവിടെ ജീവിച്ച് ജീവിതത്തിന് ഇതെല്ലാതെ ഒരു ലക്ഷ്യവുമില്ലെന്ന് അവർ വാദിക്കുകയും ചെയ്യുന്നു!. മുതലാളിത്ത വ്യവസ്ഥ ലക്ഷ്യമാക്കുന്നത്: ഹറാമും (നിഷിദ്ധവും) ഹലാലും (അനുവദനീവും) പരിഗണിക്കാതെ, യാതൊരു മതനിയമവും പരിഗണിക്കാതെ സമ്പത്ത് ശേഖരിക്കുക എന്നതാണ്! ദരിദ്രരോടും, അഗതികളോടും യാതൊരുവിധ അനുകമ്പയും അവർ കാണിക്കുന്നില്ല. ദൈവത്തോടും പ്രവാചകനോടുംﷺ യുദ്ധം പ്രഖ്യാപിക്കുന്നത്രയും ഗൗരവമുള്ള (നരകശിക്ഷ ലഭിക്കുന്ന) പാപമായ - രാജ്യങ്ങളെയും, സാധാരണ ജനങ്ങളെയും നാശത്തിലെത്തിക്കുന്ന - ദരിദ്ര സമൂഹത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന: 'പലിശ'യിലാണ് മുതലാളിത്ത വ്യവസ്ഥയുടെ സമ്പത്തിന്റെ അസ്ഥിവാരം പടുത്തുയർത്തിയിരിക്കുന്നത്! ഈമാനിന്റെ ഒരു ചെറിയ കണികയെങ്കിലും അവശേഷിക്കുന്ന ബുദ്ധിയുള്ള ആരാണ് ഈ (മുതലാളിത്ത) മാർഗ്ഗമനുസരിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുക?! മതവും, ബുദ്ധിയുമില്ലാതെ ജീവിച്ച് കൊണ്ടിരിക്കുന്ന ഈ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യവുമില്ല (ഭക്ഷിച്ചും, രതിച്ചും സുഖിച്ചും ഉള്ളതല്ലാതെ) എന്ന് വാദിക്കുന്നതോടൊപ്പം അവർ ജീവിതത്തിന് വേണ്ടി കിടമൽസരം നടത്തുകയും ചെയ്യുന്നു. യഥാർത്ഥ മതത്തിൽ നിന്ന് അകലുകയും, വഴികേടിലാകുകയും, ഒഴുക്കിനനുസരിച്ച് ജീവിക്കുകയും ചെയ്തതിനാൽതന്നെ അധിക ഇസ്'ലാമിക രാജ്യങ്ങളിലും ഈ പിഴച്ച മുതലാളിത്ത വ്യവസ്ഥ ഉടലെടുക്കുകയും ചെയ്തിരിക്കുന്നു!
2- ജാഹിലിയ്യാഃ മത പ്രസ്ഥാനം, ദേശീയ വർഗ്ഗീയവാദ പ്രസ്ഥാനം തുടങ്ങിയവയിൽ ചേരുന്നത് അവിശ്വാസവും, ഇസ്'ലാമിൽ നിന്ന് പുറത്ത് പോകുന്ന കർമ്മവും ആകുന്നു. കാരണം ഇസ്'ലാം വർഗ്ഗീയതയെ നിരസിക്കുകയും, എതിർക്കുകയും ചെയ്യുന്നതോടൊപ്പം ജാഹിലിയ്യഃത്തിന്റെ അന്ധതയേയും നിരാകരിക്കുന്നു. അല്ലാഹു പറയുന്നു: ''ഹേ, മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും 'തഖ്'വ' (ദൈവത്തോടുള്ള ഭയഭക്തി) പാലിക്കുന്നവനാകുന്നു.'' ഖുർആൻ 49: 13
നബി(ﷺ) പറയുന്നു: 'വർഗീയതയിലേക്ക് ക്ഷണിക്കുന്നവൻ നമ്മളിൽ (ഇസ്'ലാമിൽ) പെട്ടവനല്ല, വർഗീയതക്കുവേണ്ടി യുദ്ധം ചെയ്യുന്നവനും നമ്മിൽ (ഇസ്'ലാമിൽ) പെട്ടവനല്ല, വർഗീയതക്കുവേണ്ടി മരിച്ചവനും നമ്മിൽ (ഇസ്'ലാമിൽ) പെട്ടവനല്ല, വർഗീയതക്കുവേണ്ടി കോപിക്കുന്നവനും (ഇസ്'ലാമിൽ) നമ്മിൽ പെട്ടവനല്ല. തിർമിദി
നബി -ﷺ- പറഞ്ഞു: 'ജാഹിലിയ്യത്തിന്റെ അഹങ്കാരവും, ദുരഭിമാനവും, പിതാമഹൻമാരിലൂടെയുള്ള (പെരുമ നടിച്ചുള്ള) അഹങ്കാരവും അല്ലാഹു നിങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, മനുഷ്യർ തീർച്ചയായും വിശ്വാസികളും ഭയഭക്തൻമാരുമൊ, അല്ലെങ്കിൽ അല്ലാഹുവിനെ ധിക്കരിക്കുന്നവരും അധാർമ്മികരുമൊ ആകുന്നു. ജനങ്ങൾ എല്ലാം ആദമിന്റെ സന്തതികളാണ്, ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തഖ്'വ കൊണ്ടല്ലാതെ ഒരു അറബിക്കും അറബിയല്ലാത്തവനേക്കാൾ ശ്രേഷ്ഠതയില്ല തന്നെ. മുസ്'ലിം: 969
കക്ഷിത്വവും, പക്ഷപാതവും മുസ്'ലീങ്ങളെ (പരസ്പരം) ഭിന്നിപ്പിച്ചിരിക്കുന്നു! എന്നാൽ യോജിക്കുവാനും, തഖ്'വയിലും, പുണ്യത്തിലും പരസ്പരം സഹായിക്കുവാനും അല്ലാഹു കല്പിച്ചിരിക്കുകയും, ഭിന്നതയും, വിഭാഗീയതയും വിരോധിക്കുകയും ചെയ്തിരിക്കുന്നു. ''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ (അല്ലാഹു) നിങ്ങളുടെ മനസ്സുകൾ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു.'' (ആലു ഇംറാൻ 103)
മുസ്'ലീങ്ങൾ ഒരു കക്ഷിയാവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, അത് വിജയിക്കുന്ന അല്ലാഹുവിന്റെ പാർട്ടിയാകാനാകുന്നു കൽപ്പിക്കപ്പെട്ടത്. എന്നാൽ സാംസ്കാരികമായും, രാഷ്ട്രീയമായും യൂറോപ്യൻ ആചാരങ്ങൾ മുസ്'ലിംലോകത്തെ കയ്യേറിയപ്പോൾ മുസ്'ലിംലോകം രക്തരൂക്ഷിതമായ പക്ഷപാതിത്വത്തിന്നും, കക്ഷിത്വങ്ങൾക്കും കീഴടങ്ങി. അങ്ങിനെ ഇസ്'ലാം ഉന്മൂലനം ചെയ്ത മതകക്ഷിത്വഭിന്നതകളും, പക്ഷപാതിത്വവും, പുനർജ്ജീവിക്കപ്പെട്ടു. ജാഹിലയ്യഃത്ത് എന്ന് ഇസ്'ലാം വിളിക്കുന്ന വംശീയതയെ അവർ പുകഴ്തുകയും, അതിന്റെ മുദ്രാവാക്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. മാത്രവുമല്ല, അവ ഇസ്'ലാമിനേക്കാൾ ഔന്നിത്യമുള്ളതാണെന്ന് കരുതി അവർ അഹങ്കരിക്കുകയും ചെയ്തു! ഈ ആചാരത്തിനാണ് ഇസ്'ലാം ജാഹിലിയ്യത്ത് എന്ന് നാമകരണം ചെയ്തിട്ടുള്ളത്. അല്ലാഹു മുസ്'ലീങ്ങൾക്ക് അതിൽനിന്ന് രക്ഷപ്പെടുവാനുള്ള അവസരം (ഇസ്'ലാമിലൂടെ) നൽകുകയും, ഈ അനുഗ്രഹത്തിന് നന്ദി ചെയ്യുവാൻ അവരെ ഓർമിപ്പിക്കുകയും ചെയ്തു.
പുരാതന ജാഹിലിയ്യത്ത് (അനിസ്'ലാമിക ദുർമാർഗം - അജ്ഞത) ആകട്ടെ, ആധുക കാലത്തെ ജാഹിലിയ്യത്ത് ആകട്ടെ അതിനെ സംബന്ധിച്ച് വെറുപ്പോടും, കോപത്തോടും, പരിഭ്രമത്തോടും കൂടിയല്ലാതെ ഒരു ഇസ്'ലാമിക വിശ്വാസി ഓർക്കുകയില്ല എന്നത് അവന്റെ (ശുദ്ധ)പ്രകൃതിയിൽ പെട്ടതാണ്. ജയിൽ മോചിതനായ ഒരു വ്യക്തി തന്റെ ശിക്ഷയുടെയും, നിന്ദ്യതയുടെയും, തടവറയുടെയും ദിനങ്ങളെ വേദനയോടെയും, പരിഭ്രമത്തോടെയുമല്ലാതെ ഓർക്കാറുണ്ടോ?! മരണത്തിന്റെ പടിവാതിലിൽ എത്തിക്കുന്ന രോഗം സുഖപ്പെട്ടതിന് ശേഷം താൻ രോഗിയായ ദിനങ്ങളെ പരിഭ്രമത്തോടെയും, മുഖം വിവർണമായിട്ടുമല്ലാതെ ഓർക്കാറുണ്ടോ? അല്ലാഹുവിന്റെ ശരീഅത്തിനെ അവഗണിക്കുകയും, മതത്തെ നിഷേധിക്കുകയും ചെയ്തവർക്കുള്ള ശിക്ഷയാണ് ഈ കക്ഷിത്വവും, പക്ഷപാതിത്വവും എന്ന് മനസ്സിലാക്കൽ അത്യാവശ്യം ആകുന്നു. അല്ലാഹു പറയുന്നു: ''പറയുക: നിങ്ങളുടെ മുകൾ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടിൽ നിന്നോ നിങ്ങളുടെ മേൽ ശിക്ഷ അയക്കുവാൻ, അല്ലെങ്കിൽ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളിൽ ചിലർക്ക് മറ്റു ചിലരുടെ പീഢനം അനുഭവിപ്പിക്കുകയും ചെയ്യാൻ കഴിവുള്ളവനത്രെ അവൻ.'' ഖുർആൻ 6: 65
നബി -ﷺ- പറഞ്ഞു: ''അവരുടെ നേതാക്കൻമാർ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിനടത്തുന്നില്ല എങ്കിൽ അവരുടെ വിപത്തുകൾ അവർക്കിടയിൽ തന്നെ നിക്ഷേപിക്കാതിരിക്കില്ല.'' ഇബ്നുമാജഃ
കക്ഷിത്വത്തോടുള്ള പക്ഷപാതിത്വം മറ്റുള്ളവരിലുള്ള സത്യം നിരാകരിക്കുന്നതിന് കാരണമായി തീരുന്നതാണ്. യഹൂദികളുടെ അവസ്ഥ അങ്ങിനെയാണ്, അവരെപ്പറ്റി അല്ലാഹു പറയുന്നു: ''അല്ലാഹു അവതരിപ്പിച്ചതിൽ നിങ്ങൾ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാൽ, ഞങ്ങൾക്ക് അവതീർണ്ണമായ സന്ദേശത്തിൽ (തൗറാത്തിൽ) ഞങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നാണവർ പറയുക. അതിനപ്പുറമുള്ളത് അവർ നിഷേധിക്കുകയും ചെയ്യുന്നു.'' ഖുർആൻ 2: 91
ഇസ്'ലാമിന് മുമ്പുള്ള ജാഹിലിയ്യാഃ കാലഘട്ടത്തിലെ ജനങ്ങളെ പോലെ റസൂൽﷺ കൊണ്ടുവന്ന സത്യത്തെ പൂർവ്വപിതാക്കളോടുള്ള അന്ധമായ പക്ഷപാതിത്വം കാരണം ഇവർ (പക്ഷപാതക്കാർ) നിരാകരിക്കുന്നു, അവരെപ്പറ്റി അല്ലാഹു പറയുന്നു: ''അല്ലാഹു അവതരിപ്പിച്ചത് പിൻപറ്റി നിങ്ങൾ ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്.'' ഖുർആൻ 2: 170
അല്ലാഹു മനുഷ്യസമൂഹത്തിന് നൽകിയ മഹത്തായ അനുഗ്രഹമായ ഇസ്'ലാമിന് പകരം അവർ (പക്ഷപാതക്കാർ) ഇങ്ങനെയുള്ള കക്ഷിത്വത്തിന്റെയും, പക്ഷപാതിത്വത്തിന്റെയും ആളുകൾ ആകുവാനാണ് ആഗ്രഹിക്കുന്നത്!
9. ഭൗതിക സുഖഭോഗം മാത്രം ലക്ഷ്യംവെച്ചുള്ള ജീവിതസിദ്ധാന്തം.
ജീവിതത്തിന് പൊതുവിൽ രണ്ടുതരത്തിലുള്ള വീക്ഷണങ്ങളുണ്ട്: ഒന്ന്: ഭൗതികസുഖഭോഗം മാത്രം ലക്ഷ്യംവെച്ചുള്ള ജീവിതസിദ്ധാന്തം. രണ്ട്: ശരിയായ ജീവിതസിദ്ധാന്തം. ഓരോ ജീവിതസിദ്ധാന്തത്തിനും അതിന്റേതായ പ്രതിഫലനങ്ങൾ ഉണ്ട്:
ഒന്ന്: ഭൗതിക സുഖഭോഗം മാത്രം ലക്ഷ്യം വെച്ചുള്ള ജീവിതസിദ്ധാന്തം:
പെട്ടെന്നുള്ള (ക്ഷണികമായ) ഭൗതിക ആസ്വാദനങ്ങൾ (സുഖഭോഗങ്ങൾ) കരസ്ഥമാക്കുവാൻ മാത്രം മനുഷ്യൻ ചിന്തിക്കുകയും, അതിന് വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുക. അഥവാ, പരമാവധി ഈ ജീവിതത്തിൽ ആസ്വദിക്കുക, അതിന് വേണ്ടി പ്രവർത്തിക്കുക എന്നതിനപ്പുറം യാതൊരു ലക്ഷ്യവും ആഗ്രഹിക്കുന്നില്ല. അതിലൂടെ (പരലോകത്ത്) തനിക്ക് വരാനിരിക്കുന്ന ആപത്തുകൾ അവൻ പരിഗണിക്കുന്നില്ല! 'പരലോക മോക്ഷത്തിനുള്ള കൃഷിയിടം' ആയിട്ടാണ് അല്ലാഹു ഭൗതികജീവിതം നമുക്ക് നൽകിയിട്ടുള്ളത് എന്ന് അവർ മനസ്സിലാക്കുന്നില്ല! അല്ലാഹു ഈ ലോകത്തെ, കർമ്മങ്ങൾക്കുള്ള അവസരമുള്ളതും, പരലോകത്തെ പ്രതിഫലത്തിനുള്ള (രക്ഷാ-ശിക്ഷക്കുള്ള) അവസരമുള്ളതും ആയി നിശ്ചയിച്ചു. ആരാണോ (തിന്മ വെടിഞ്ഞ്) സൽകർമ്മങ്ങൾ കൊണ്ട് ഐഹിക ജീവിതത്തെ ധന്യമാക്കുന്നത് അവന് രണ്ടുലോകത്തും ലാഭം ലഭ്യമാകുന്നു. ആരാണോ ഐഹിക ലോകത്തെ സൽകർമ്മങ്ങൾ ഒഴിവാക്കി (തിന്മ ചെയ്ത്) പാഴാക്കുന്നത് അവൻ പരലോകത്തെയും പാഴാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ''ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.'' ഖുർആൻ 22: 11
അതുപോലെ, അല്ലാഹു ഈ ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത് വെറുതെയല്ല, മറിച്ച് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയാകുന്നു. അല്ലാഹു പറയുന്നു: ''നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി (സൽക്കർമ്മങ്ങൾ) പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ.'' ഖുർആൻ 67: 2
അല്ലാഹു പറയുന്നു: ''തീർച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. അവരിൽ (മനുഷ്യരിൽ) ആരാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നത് എന്ന് നാം (അല്ലാഹു) പരീക്ഷിക്കുവാൻ വേണ്ടി.'' ഖുർആൻ 18: 7
ഐഹികലോകത്ത് അല്ലാഹു ക്ഷണികമായ ആസ്വാദനങ്ങളും, സമ്പത്ത് സന്താനങ്ങൾ പ്രതാപം, അധികാരം തുടങ്ങിയവയിൽ എല്ലാം അലങ്കാരവും - ഭംഗിയും തന്നിരിക്കുന്നു. അതുപോലെ അല്ലാഹു മാത്രം അറിയുന്ന മറ്റു സന്തോഷങ്ങളും ഒരുക്കിയിരിക്കുന്നു.
എന്നാൽ അധികമാളുകളും (മുസ്'ലീങ്ങളും) ക്ഷണികമായ ഈ ആസ്വാദനങ്ങളും, സുഖങ്ങളും മാത്രമാണ് ലക്ഷ്യം വെക്കുന്നതും, അതിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതും. അവർ പരമാവധി സുഖിക്കുകയും, രമിക്കുകയും ചെയ്യുകയാണ്! ഭൗതിക ജീവിതത്തിന്റെ ലക്ഷ്യങ്ങൾ (തിന്മ വെടിഞ്ഞ് - സൽക്കർമ്മം പ്രവർത്തിച്ച് ജീവിച്ച് പരലോക മോക്ഷം നേടൽ) അവൻ ചിന്തിക്കുകയോ, ഈ ജീവിതത്തിന് ശേഷമുള്ള പരലോക ജീവിതത്തെ സംബന്ധിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല!! കൂടാതെ അങ്ങിനെയൊരു പരലോക ജീവിതം പോലും അവൻ നിഷേധിക്കുകയാണ് ചെയ്യുന്നത്! അതാണ് അല്ലാഹു പറയുന്നത്: ''അവർ പറഞ്ഞിരുന്നു: 'ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല (മറ്റൊരു ജീവിതവുമില്ല). ഞങ്ങൾ (പുനരുദ്ധാരണനാളിൽ) ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരുമല്ല എന്ന്'.'' ഖുർആൻ 6: 29
ഇത്തരത്തിലുള്ള ഐഹിക ജീവിതം (മാത്രം) ലക്ഷ്യംവെക്കുന്ന ജീവിത സിദ്ധാന്തത്തിന് എതിരെ അല്ലാഹു നമ്മെ താക്കീത് നൽകിയിരിക്കുന്നു: ''നമ്മെ (അല്ലാഹുവെ) കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോക ജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതിൽ സന്തുഷ്ടരാകുകയും ചെയ്തവരും, നമ്മുടെ 'ആയത്ത്'കളെ പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായിട്ടത്രെ അത്. ഖുർആൻ 10: 7-8
''ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം (അവയുടെ കൂലി) അവിടെ (ഇഹലോകത്ത്) വെച്ച് അവർക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവർക്കവിടെ (ഇഹലോകത്തുള്ള പ്രതിഫലത്തിൽ) യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് (പ്രതിഫലത്തിൽ) നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ (ഇഹലോകത്ത്) പ്രവർത്തിച്ചത് (സൽക്കർമ്മങ്ങൾ) എല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങൾ എല്ലാം ഫലശൂന്യമത്രെ.'' ഖുർആൻ 11: 15, 16
ഈ സൂക്തത്തിൽ വ്യക്തമായ താക്കീതുള്ളത്: ഭൗതിക ജീവിതത്തെ വെറും സുഖിക്കുവാനും രമിക്കുവാനുമുള്ള അവസരമായി കാണുന്ന(മുസ്'ലീകളിലുള്ള)വർക്ക് ആകുന്നു! പ്രത്യേകിച്ച് സൽക്കർമ്മങ്ങൾ കൊണ്ട് പ്രശസ്തിയും, ലോകമാന്യവും (അഥവാ ചെറിയ ശിർക്ക്) ഉദ്ദേശിക്കുന്നവർക്കും അതുപോലെ പാരത്രിക ജീവിതത്തിന് വേണ്ടിയുള്ള (പ്രതിഫലം സമ്പാദിക്കേണ്ടുന്ന) സൽക്കർമ്മങ്ങൾ ഐഹിക ജീവിതം മാത്രം ലക്ഷ്യംവെച്ച് അതിന്റെ സുഖത്തിനായി മാത്രം ഉപയോഗപ്പെടുത്തുന്നവർക്കും, അതുപോലെ, ഭൗതികനിരീശ്വര പ്രസ്ഥാനക്കാർക്കും, കമ്മ്യൂണിസ്റ്റുകാർക്കും, മുതലാളിത്ത സിദ്ധാന്തകർക്കും, നാശകരമായ (പക്ഷപാതത്താൽ ഹദീസിനെ തട്ടിക്കളയുന്ന) മദ്ഹബുകാർക്കും… തുടങ്ങി ജാഹിലിയ്യാഃ കാലഘട്ടത്തിലേതുപോലെ പാരത്രികജീവിതത്തിലും, പരലോക പ്രതിഫലത്തിലും വിശ്വസിക്കാത്ത അവിശ്വാസികൾക്കും, (ഇസ്'ലാം ദുർബലപ്പെട്ടവർക്കും) ആകുന്നു! ഇവർ ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല, ഐഹിക ജീവിതത്തെ മൃഗങ്ങളെപോലെ, അല്ല, അതിനേക്കാൾ മോശമായ രൂപത്തിൽ നോക്കി കാണുന്നു. അവരുടെ ബുദ്ധിയെ അവഗണിക്കുകയും, ശക്തിയെ ദുർവിനിയോഗപ്പെടുത്തുകയും, സമയത്തേയും ആയുസ്സിനെയും പാരത്രികജീവിതത്തിൽ ഉപകാരപ്പെടാത്ത രൂപത്തിൽ ദുർവിനിയോഗപ്പെടുത്തുകയും, അവർക്ക് തീർച്ചയായും ഉണ്ടാകുന്ന ഒരു പാരത്രിക ജീവിതത്തിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നു! (മൃഗങ്ങളെപോലെ ജീവിക്കുന്നു!).
എന്നാൽ, മൃഗങ്ങൾക്ക് ഒരു മടക്കസ്ഥലം (പാരത്രിക ജീവിതം) ഇല്ല, അത് ചിന്തിക്കുവാനുള്ള ബുദ്ധിയും അവർക്കില്ല, എന്നാൽ മുകളിൽ വിശദീകരിച്ച വിഭാഗങ്ങൾക്ക് ഈ കാര്യങ്ങളെല്ലാം (ചിന്തിക്കുവാനുള്ള ബുദ്ധിയും, അറിവും…) ഉണ്ട്. അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''അതല്ല, അവരിൽ അധിക പേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു (കന്നുകാലികളെക്കാൾ) കൂടുതൽ വഴിപിഴച്ചവർ.'' ഖുർആൻ 25: 44
ഐഹിക ജീവിതത്തെ വെറും ഭോഗിക്കുവാനുള്ള അവസരമായി കണ്ടവർക്ക് العلم(യഥാർത്ഥ വിജ്ഞാനം) ഇല്ലായെന്നും അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ മനുഷ്യരിൽ അധികപേരുമത് മനസ്സിലാക്കുന്നില്ല. ഐഹികജീവിതത്തിൽ നിന്ന് പ്രത്യക്ഷമായത് അവർ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു.'' ഖുർആൻ 30: 6,7
പുതിയ കണ്ടുപിടുത്തങ്ങളിലും, വ്യവസായങ്ങളിലും അവർക്ക് നിപുണതയുണ്ടായാലും ശരി അവർ علم ഇല്ലാത്ത ജാഹിൽ (ആകുന്നു. അവർക്ക് അറിവുണ്ടെന്ന് പറയപ്പെടുവാൻ അവർ അർഹരല്ല, കാരണം അവരുടെ അറിവ് ഭൗതികമായ ജീവിതത്തിന് മാത്രം ഉപയുക്തമായതാണ്. ഈ അറിവ് അപര്യാപ്തമായതാണ്, അവർക്ക് ശ്രേഷ്ഠമായ (ശരിയായ വിജ്ഞാനമുള്ളവൻ എന്ന) ഈ വിശേഷണം നൽകുവാൻ കഴിയില്ല. മറിച്ച് അല്ലാഹുവിനെ അറിയുകയും അവനെ ഭയപ്പെടുകയും ചെയ്യുന്നവ ർക്കാണ് العلماء (പണ്ഡിതൻമാർ, ജ്ഞാനി) എന്ൻപറയുക. അതാണ് അല്ലാഹു പറയുന്നത് ''അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസൻമാരിൽ നിന്ന് അറിവുള്ളവർ മാത്രമാകുന്നു.'' ഖുർആൻ 35: 28
ഐഹിക സുഖഭോഗം മാത്രം ലക്ഷ്യംവെച്ച് ജീവിക്കുന്നവർക്ക് ഉദാഹരണമായി അല്ലാഹു കാണിക്കുന്നത് ഖാറൂൻ എന്ന പണക്കാരനെ ആകുന്നു, അദ്ദേഹത്തിന് ഒരുപാട് നിധികൾ അല്ലാഹു നൽകുകയുണ്ടായി. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''അങ്ങനെ അവൻ (ഖാറൂൻ) ജനമദ്ധ്യത്തിലേക്ക് ആർഭാടത്തോടെ (പൊങ്ങച്ചത്തോടെ) ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവർ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: 'ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ!'' ഖുർആൻ 28: 79
ഖാറൂനിനെ പോലെ ആകുവാൻ അവർ ആഗ്രഹിച്ചു, അദ്ദേഹത്തിന്റെ ആഢംബരത്തിൽ ആശിച്ചു, ഭൗതികമായ സുഖഭോഗത്തിൽ ഖാറൂൻ സൗഭാഗ്യവാൻ എന്ന് അദ്ദേഹത്തെ അവർ വിശേഷിപ്പിക്കുകയും ചെയ്തു! ഇതുതന്നെയാണ് ഇന്ന് അവിശ്വാസികളുടെ നാട്ടിൽ നമുക്ക് കാണുവാൻ കഴിയുന്നത്. അവർക്ക് സാങ്കേതിക വിദ്യയും, വ്യവസായങ്ങളും സാമ്പത്തിക പുരോഗതിയും ഉണ്ട്, ഇവരെ നോക്കി മുസ്'ലീകളിലെ ചില ദുർബ്ബലവിശ്വാസികൾ നെടുവീർപ്പിടുകയും, അൽഭുതപ്പെടുകയും ചെയ്യുന്നു! എന്നാൽ അവർക്കുണ്ടാകുന്ന നിന്ദ്യമായ പര്യവസാനത്തെ സംബന്ധിച്ച് അവർ ചിന്തിക്കുന്നില്ല! ഈ തെറ്റായ ഭൗതികവീക്ഷണം കൊണ്ടാണ് അവർ (ആ ദുർബ്ബലവിശ്വാസികൾ) അവിശ്വാസികളെ (അവരുടെ ഭൗതിക ജ്ഞാനം വിലയിരുത്തി) മഹാൻമാർ ആക്കുന്നതും, അവരെ ആദരിക്കുന്നതും, അവരുടെ സ്വഭാവങ്ങളും - നീച ചര്യകളും ജീവിതത്തിൽ പകർത്തുന്നതും! എന്നാൽ അവരുടെ സാങ്കേതിക വിദ്യയിലും, ശക്തിയിലും, പുതിയ കണ്ടുപിടുത്തത്തിലും, വ്യവസായങ്ങൾ ഉണ്ടാക്കുവാനുള്ള കഴിവുകളിലും, നമുക്ക് ഭൗതികമായി ഉപകാരമുള്ള മറ്റുകാര്യങ്ങളിലും അവർ ചെയ്യുന്നത് നാം ചെയ്യുന്നുമില്ല! എന്നാൽ, കഴിവുകളും ശക്തിയും നേടുവാനാണ് അല്ലാഹു പറയുന്നത്: ''നിങ്ങളുടെ കഴിവില്പെട്ട എല്ലാ ശക്തിയും (അല്ലാഹുവിന്റെ ശത്രുവിനും നിങ്ങളുടെ ശത്രുവിനും എതിരെ) ഒരുക്കുക.'' ഖുർആൻ 8: 60
രണ്ട്: ശരിയായ ജീവിതസിദ്ധാന്തം.
പാരത്രിക ജീവിതത്തിലെ ഐശ്വര്യത്തിന് വേണ്ടി തന്റെ ഭൗതിക കഴിവിനെയും, ഭൗതിക വിഭവങ്ങളെയും, അധികാരത്തെയും, സമ്പത്തിനെയും, ജീവിതത്തിലെ മുഴുവൻ സമയവും ഗുണവത്തായ രീതിയിൽ ഉപയോഗകരമാക്കിയുള്ള (ദീർഘകാല) ജീവിതമാണ് ശരിയായ ജീവിതസിദ്ധാന്തം
തീർച്ചയായും ഐഹിക ജീവിത വിഭവങ്ങൾ പുച്ഛിക്കപ്പെടേണ്ടത് അല്ല, അത് ആസ്വദിക്കുന്നത് ആക്ഷേപാർഹമല്ല, മറിച്ച് മനുഷ്യന്റെ ഉപയോഗത്തെ ആശ്രയിച്ചാകുന്നു അത് പുച്ഛിക്കപ്പെടേണ്ടതും; പ്രശംസിക്കപ്പെടേണ്ടതും ആയിത്തീരുന്നത്, (അമിതവ്യയവും, അമിതസുഖഭോഗവും, അധാർമ്മികവും ഭൗതിക സുഖഭോഗം മാത്രവും ലക്ഷ്യം വെച്ച് ജീവിക്കുവാൻ ആക്കുമ്പോൾ അത് പുച്ഛിക്കപ്പെടേണ്ടതും; മിതവ്യയവും, അനുവദനീയവും - മിതവുമായ സുഖഭോഗവും, ധാർമ്മികവും പരലോകമോക്ഷത്തിനും വേണ്ടി ജീവിക്കുവാൻ ആക്കുമ്പോൾ അത് പ്രശംസിക്കപ്പെടേണ്ടതും ആയിത്തീരുന്നതാണ്). ഇഹലോകം പരലോകത്തേക്കുള്ള പാലവും, യാത്രയുമാണ്, ഈ ലോകത്തിൽ നിന്നാണ് സ്വർഗ്ഗത്തിലേക്കുള്ള വിഭവങ്ങൾ നാം ഉണ്ടാക്കേണ്ടത്, ഈ ദുനിയാവിൽ അല്ലാഹുവിനെ ഭയപ്പെട്ട് ധാർമ്മികമായി ജീവിച്ചവർക്കാണ് സ്വർഗീയ സുഖങ്ങളിൽ പ്രവേശിക്കുവാൻ സാധിക്കുക.
ഇഹലോകം നമസ്കാരം, നോമ്പ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പണം ചിലവഴിക്കുക, അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക, നന്മചെയ്യുവാനും, (തിന്മയിൽനിന്ന് വിട്ടുനിൽക്കുവാനും) മൽസരിക്കുക… തുടങ്ങിയവയുടെ ഭവനം ആകുന്നു.
സ്വർഗ്ഗവാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''കഴിഞ്ഞുപോയ ദിവസങ്ങളിൽ (ഭൂമിയിൽ വെച്ച്) നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും).'' ഖുർആൻ 69: 24 (ഭൂമിയിൽ വെച്ച്) നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി
ഉറുക്ക്, ഐക്കല്ല്, ഏലസ്, (ശിർക്കുള്ള) മന്ത്രം…
A. മന്ത്രം (لرقى):
പനി, അപസ്മാരം തുടങ്ങിയ രോഗങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുവാനായി മന്ത്രങ്ങൾ ജപിക്കുകയും, മന്ത്രിച്ച് ഊതുകയും ചെയ്യുന്നതിനാണ് لرقى (റുഖാ) എന്ന് പറയുന്നത്. ഇത് രണ്ട് വിധമാകുന്നു: 1. അനുവദനീയമായ മന്ത്രങ്ങൾ, 2. നിഷിദ്ധമായ മന്ത്രങ്ങൾ.
ഇത് ശിർക്കിൽ ഉൾപ്പെടാത്ത മന്ത്രങ്ങൾ ആകുന്നു. ഇത് വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് രോഗിയുടെ മേൽ ഊതുക, അതുപോലെ അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ കൊണ്ട് രോഗത്തിൽ നിന്ന് അല്ലാഹുവിൽ ശരണം തേടുക, (രോഗശമനത്തിനുവേണ്ടി പ്രാർത്ഥിക്കുക) പോലെയുള്ള മന്ത്രങ്ങൾ ആകുന്നു. ഇത് അനുവദനീയമാണ്. കാരണം നബിﷺ മന്ത്രിക്കുകയും, മന്ത്രിക്കുവാൻ കല്പിക്കുകയും, അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഒരു ഹദീസ് നോക്കുക: ഔഫ്ബ്നു മാലികിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: 'ജാഹിലിയ്യത്തിൽ (ഇസ്'ലാമിന് മുമ്പ്) ഞങ്ങൾ മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങൾ ചോദിച്ചു: 'അല്ലാഹുവിന്റെ തിരുദൂതരെ! ഇതിനെ സംബന്ധിച്ച് എന്താണ് അഭിപ്രായം?' പ്രവാചകൻﷺ പറഞ്ഞു: 'നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ച് തരിക, ശിർക്കില്ലാത്ത മന്ത്രത്തിന് കുഴപ്പമില്ല'.'' മുസ്'ലിം: 969
ഇമാം സുയൂത്വി പറയുന്നു: ''മന്ത്രങ്ങൾ അനുവദനീയമാകുവാൻ മൂന്ന് നിബന്ധനകൾ വേണം എന്നതിൽ പണ്ഡിതൻമാർ യോജിച്ചിരിക്കുന്നു: (1). മന്ത്രം അല്ലാഹുവിന്റെ കലാം - ഖുർആൻ കൊണ്ട് ആകുക, അല്ലെങ്കിൽ അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ (അസ്മാഅ് അൽ-ഹുസ്ന) കൊണ്ട് ആകുക. (2). ഉരുവിടുന്ന മന്ത്രം വ്യക്തമായ അറബിയിൽ ആയിരിക്കുകയും, അതിന്റെ ആശയങ്ങൾ അറിയുകയും ചെയ്യുക. (3). അല്ലാഹുവിന്റെ അനുമതിയാലാണ് രോഗം സുഖം പ്രാപിക്കൽ നടക്കുന്നത്, അതല്ലാതെ മന്ത്രത്തിന് സ്വയം സ്വാധീനം ചെലുത്തി രോഗം മാറ്റുവാൻ സാധിക്കുകയില്ലായെന്ന് വിശ്വസിക്കുകയും ചെയ്യുക.'' അനുവദനീയമായ മന്ത്രത്തിന്റെ രൂപങ്ങൾ: വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് രോഗിയുടെ മേൽ ഊതുക. (അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ കൊണ്ട് അല്ലാഹുവിൽ ശരണം തേടുക, രോഗശമനത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക പോലെയുള്ളവ), എന്നാൽ വെള്ളത്തിൽ ഊതി രോഗിയെ കൊണ്ട് കുടിപ്പിക്കുക, ശരീരത്തിൽ ഒഴിക്കുക… (എന്നത് ചിലർ ചെയ്യാറുണ്ട്, ആ ഹദീസ് ദുർബലമാണ് അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
2. നിഷിദ്ധമായ മന്ത്രങ്ങൾ: ഇവ ശിർക്ക് കൂടിക്കലർന്ന മന്ത്രങ്ങൾ ആകുന്നു. അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥന, അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാഥ ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് ഇസതിആന (സഹായംതേടിയുള്ള) പ്രാർത്ഥനചെയ്യൽ, തുടങ്ങിയവ ഉൾകൊള്ളുന്നതാകുന്നു നിഷിദ്ധമായ മന്ത്രങ്ങൾ. കൂടാതെ ജിന്നുകൾ, മലക്കുകൾ, (നബിമാർ), സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ (അഥവാ, അല്ലാഹുവല്ലാത്തവരുടെ) നാമങ്ങൾ കൊണ്ടുള്ള മന്ത്രങ്ങളും നിഷിദ്ധം തന്നെ. ഇത് അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയായത് കൊണ്ടുതന്നെ അത് വലിയ ശിർക്കുമാകുന്നു! ചിലപ്പോൾ ആ ശിർക്ക് (മറ്റുള്ളവർ അറിയാതെ) രക്ഷപ്പെടുവാനായി അനറബിയിൽ ആയിരിക്കും അവർ മന്ത്രിക്കുക, അല്ലെങ്കിൽ ആശയങ്ങൾ അറിയാത്ത മന്ത്രം ഉരുവിട്ട് കൊണ്ടായിരിക്കും നടത്തുക, ഇത് നിഷിദ്ധമായ മന്ത്രമാണ്
B. ഉറുക്ക്, ഐക്കല്ല്, ഏലസ്:
കണ്ണേറിൽനിന്ന് രക്ഷ ലഭിക്കുവാനും (രോഗങ്ങളും പ്രയാസങ്ങളും മാറുവാനും) മറ്റുമായി കുട്ടികളിലും, പുരുഷൻമാരിലും, സ്ത്രീകളിലും കെട്ടുന്ന (നൂല്, തകിട്) തുടങ്ങിയവക്ക് ആകുന്നു ഉറുക്കുകൾ, ഐക്കല്ല്, ഏലസ് എന്ന് പറയുന്നത്. ഉറുക്ക് രണ്ട് ഇനമുണ്ട്:
ഒന്നാമത്തെ ഇനം:
വിശുദ്ധ ഖുർആൻ എഴുതി ഉറുക്ക് ഉണ്ടാക്കി കെട്ടിതൂക്കുക, ഖുർആനിലെ ആയത്ത് ഉപയോഗിച്ച് കൊണ്ടോ, അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ കൊണ്ടോ ഏലസ്സുണ്ടാക്കി രോഗശമനത്തിനായി ശരീരത്തിലോ മറ്റോ ബന്ധിക്കുക. ഈ വിധത്തിലുള്ള ഉറുക്കിനെ സംബന്ധിച്ച് ചില പണ്ഡിതൻമാർ രണ്ട് അഭിപ്രായക്കാരാകുന്നു:
ഒന്നാമത്തെ അഭിപ്രായം: വിശുദ്ധ ഖുർആൻ കൊണ്ട് (മാത്രം) ഉറുക്ക് ഉണ്ടാക്കി കെട്ടിത്തൂക്കൽ അനുവദനീയമാണ് എന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായം ആയിശാﷺവിൽ നിന്നും അബ്ദുല്ലാ ഇബ്നു-അംറുബ്നുൽ-ആസ്വ്ﷺ നിവേദനം ചെയ്തതാണ്. ആയിശാﷺവിന്റെ ഈ റിപ്പോർട്ട് ആധാരമാക്കി അബൂ ജഅ്ഫറും, ഇമാം അഹ്മദ്ബ്നു ഹമ്പലും അഭിപ്രായപ്പെടുന്നു: 'ഉറുക്ക് കെട്ടുന്നത് മൊത്തത്തിൽ വിരോധിച്ചത് ശിർക്ക് കൂടി കലർന്നതായത് കൊണ്ട് മാത്രം ആകുന്നു' എന്ന്.
രണ്ടാമത്തെ അഭിപ്രായം: വിശുദ്ധ ഖുർആൻ കൊണ്ട് ഉറുക്ക് ഉണ്ടാക്കികെട്ടി തൂക്കലും (മറ്റെല്ലാ ഉറുക്കുകളും) നിഷിദ്ധമാണ്. ഇബ്നു മസ്ഊദ്ﷺ, ഇബ്നു അബ്ബാസ്ﷺ, ഹുദൈഫﷺ, ഉഖ്ബതുബ്നു ആമിർﷺ, ഇബ്നു ഹഖ്വീംﷺ എന്നിവരുടെ അഭിപ്രായമാണ് 'നിഷിദ്ധം' എന്നത്. അതുപോലെ താബിഉകളിൽ പെട്ട ഒരുവിഭാഗവും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്, അവരിൽ പെട്ടവരാണ് ഇബ്നു മസ്ഊദിﷺന്റെ ആളുകൾ (ഇതാണ് കൂടുതൽ പ്രമാണ ബന്ധമായിട്ടുള്ളത്), ഇമാം അഹ്മദിന്റെ ആളുകളിൽ അധികപേരും ഒരു ഉറുക്കും പാടില്ലായെന്ന ഈ അഭിപ്രായമാണ് തെരഞ്ഞെടുത്തതും. അതുപോലെ പിൻകാലക്കാരായ (സലഫി) പണ്ഡിതൻമാർ ഉറപ്പിച്ച് പറഞ്ഞതും ഈ അഭിപ്രായം തന്നെയാണ്. ഇവർ (വിശുദ്ധ ഖുർആൻ കൊണ്ടും, മറ്റു) എല്ലാ ഉറുക്കുകളും നിഷിദ്ധമാണെന്നതിന് തെളിവ് പിടിക്കുന്നത് ഇബ്നുമസ്ഊദ്ﷺ ഉദ്ധരിക്കുന്ന താഴെ വരുന്ന ഹദീസാകുന്നു. നബിﷺ പറഞ്ഞു: തീർച്ചയായും (ശിർക്കൻ) മന്ത്രങ്ങളും ഉറുക്കുകളും 'തിവല'ത്തും ശിർക്ക് ആകുന്നു. ''തീർച്ചയായും 'അൽ-റുഖാ' (റുഖ്യാഃ, ശിർക്കുള്ള-നിഷിദ്ധമായ മന്ത്രങ്ങളും), 'അൽ-തമായിമ' (തമീമ, ഏലസുകളും, ഉറുക്കുകളും), 'അൽ-തിവലഃ' (അഥവാ സിഹ്ർ-മാരണവും) ശിർക്ക് ആകുന്നു.
'അൽ-തിവലഃ' എന്നാൽ സിഹ്ർ (ശിർക്ക്) ആകുന്നു;' 'ഭാര്യ-ഭർതൃസ്നേഹം കൂട്ടുവാൻ വേണ്ടി ചെയ്യുന്ന ഒരു സിഹ്ർ.
രണ്ടാമത്തെ അഭിപ്രായം (വിശുദ്ധ ഖുർആൻ കൊണ്ട് ഉറുക്ക് ഉണ്ടാക്കി കെട്ടിത്തൂക്കലും മറ്റ് ഉറുക്കുകളെപ്പോലെ നിഷിദ്ധമാണ് എന്നത്) ആകുന്നു മൂന്ന് കാരണങ്ങൾ കൊണ്ട് ശരിയായത്.
ഒന്നാമത്തെ കാരണം: പൊതുവായി (മുകളിലെ ഹദീസ് പ്രകാരം) ഉറുക്കുകളെ എല്ലാം ഇസ്'ലാം വിരോധിക്കുകയാണ് ചെയ്തത്, അതിൽ ഒന്നിനേയും മാറ്റിനിർത്തിയിട്ടില്ല
രണ്ടാമത്തെ കാരണം: പാപങ്ങളിലേക്ക് എത്തിപ്പെടുന്ന മാർഗങ്ങളെ തടയുകയെന്നതാണ് ഇസ്'ലാം ചെയ്യുന്നത്, കാരണം ഒരുപക്ഷേ, അനുവദിക്കപ്പെടാത്തതും ശിർക്കുമായ ഉറുക്കും ബന്ധിപ്പിക്കുന്നതിലേക്ക് അത് എത്തിക്കുന്നതാണ്.
മൂന്നാത്തെ കാരണം: വിശുദ്ധ ഖുർആൻ എഴുതിക്കൊണ്ടുള്ള ഉറുക്ക് ശരീരത്തിൽ ബന്ധിപ്പിക്കുമ്പോൾ അതുമായി കക്കൂസിലും, കുളിമുറിയിലും പോകൽ ആവശ്യമായിവരും, അവ ശരീരത്തിൽ ബന്ധിപ്പിച്ചുകൊണ്ട് അത്തരം സ്ഥലങ്ങളിൽ പോകുന്നത് ആ സന്ദർഭങ്ങളിൽ വിശുദ്ധ ഖുർആനിനെ നിന്ദിക്കലായിരിക്കും. അങ്ങിനെ അതിലൂടെ (രക്ഷക്ക് പകരം) ശിക്ഷയായിരിക്കും ലഭിക്കുക!!
രണ്ടാമത്തെ ഇനം ഉറുക്കുകൾ:
വിശുദ്ധ ഖുർആൻ അല്ലാത്തവ മനുഷ്യരിലും മറ്റും കെട്ടിതൂക്കുന്നതാണ് ഇത്. രുദ്രാക്ഷം, എല്ലുകൾ, ഉറുക്കിന് ഉപയോഗിക്കുന്ന ചിപ്പി, നൂൽ, ചെരുപ്പ്, ആണികൾ, പിശാചുക്കളുടെയും ജിന്നുകളുടെയും പേരുകൾ, ഉറുക്കിന് ഉപയോഗിക്കുന്ന വരകൾ കള്ളികൾ കുറികൾ തുടങ്ങിയവയെല്ലാം നിരുപാധികം നിഷിദ്ധവും ശിർക്കിൽ പെട്ടതുമാകുന്നു. കാരണമത് അല്ലാഹു അല്ലാത്തവരിൽ ഭരമേൽപ്പിക്കലാകുന്നു. ഒരു ഹദീസിൽ നമുക്ക് കാണാം: 'ആരെങ്കിലും എന്തെങ്കിലും (ഉറുക്ക്) ബന്ധിപ്പിച്ചാൽ അവൻ അതിൽ (ആ ഉറുക്കിൽ) ഭരമേല്പിക്കപ്പെട്ടവനായിരിക്കുന്നു. അഹ്മദ്, തിർമിതി ഈ ഹദീസിൽ സൂചിപ്പിക്കുന്നത്: അവൻ എന്താണോ ബന്ധിപ്പിച്ചത് അതിലേക്കവനെ അല്ലാഹു ഏല്പിച്ച് കൊടുത്തിരിക്കുന്നു എന്നാകുന്നു, എന്നാൽ ആരാണോ അല്ലാഹുവിൽ വിശ്വസിച്ച് അല്ലാഹുവിൽ ഭരമേല്പിക്കുന്നത് (തവക്കുൽ ചെയ്യുന്നത്), അല്ലാഹുവിനോട് അഭയംതേടുന്നത്, തന്റെ കാര്യങ്ങൾ അല്ലാഹുവിൽ സമർപ്പിക്കുന്നത് - എങ്കിൽ അവന് അല്ലാഹു തന്നെ മതി പ്രശ്ന പരിഹാരത്തിന്, അതിലൂടെ വിദൂരമുള്ള (അനുഗ്രഹങ്ങൾ) മുഴുവനും അവനിലേക്ക് അടുക്കുന്നതും, പ്രയാസം നിറഞ്ഞ മുഴുവൻ കാര്യങ്ങളും അല്ലാഹു എളുപ്പമുള്ളതാക്കുകയും ചെയ്യുന്നതാണ്. നേരെമറിച്ച് ആരെങ്കിലും അല്ലാഹുവല്ലാത്തവരിലോ, ഉറുക്കുകളിലോ, ഖബറാളികളിലോ, (ഔലിയയിലൊ, നബിയിലൊ) ഭരമേല്പിക്കുകയാണെങ്കിൽ അവനെ അല്ലാഹു അതിൽ ഏല്പിച്ച് കൊടുക്കുന്നതാണ്! അവയൊന്നും തന്നെ യാതൊരു ഗുണവും ചെയ്യില്ല, അവ ഉപകാരമോ, ഉപദ്രവമോ അധീനപ്പെടുത്തുന്നുമില്ല. എന്നാൽ അതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം അവന് നഷ്ടപ്പെടുകയും, തന്റെ റബ്ബുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയും, അങ്ങനെ അവൻ നിന്ദിക്കപ്പെടുകയും ചെയ്യുന്നു!
ശരിയായ വിശ്വാസത്തെ തടയുന്നതോ, അതിനെ ഭംഗം വരുത്തുന്നതോ ആയ മുഴുവൻ കാര്യങ്ങളെ സംബന്ധിച്ചും മുസ്'ലീങ്ങളെ ബോധവാൻമാരാക്കേണ്ടത് (അതറിഞ്ഞ) ഓരോ മുസ്'ലിമിന്റെയും ബാധ്യതയാണ്. തന്റെ രോഗം സുഖപ്പെടുത്തുവാനായി അനുവദനീയമായ മരുന്നുകൾ മാത്രമെ സ്വീകരിക്കുവാൻ പാടുള്ളൂ. എന്നാൽ ഉറുക്കുകളും, (നിഷിദ്ധ) മന്ത്രങ്ങളും നടത്തിക്കൊടുക്കുന്നവരുടെ അടുത്തുപോകുവാനൊ, അത് സ്വീകരിക്കുവാനൊ പാടുള്ളതല്ല, അവർ അവന്റെ ഹൃദയത്തിനും, അല്ലാഹുവിലുള്ള വിശ്വാസത്തിനും രോഗം ഉണ്ടാക്കുകയാണ് ആ മന്ത്രം കൊണ്ട് ചെയ്യുക! ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ച് ഭരമേൽപ്പിച്ചാൽ (തവക്കുൽ ചെയ്താൽ) അവന് അത് തന്നെ മതിയാകുന്നതാണ്.
എന്നാൽ, ചിലയാളുകൾ ഉറുക്കുകളും, മന്ത്രങ്ങൾ ഉരുവിട്ട (ജപിച്ച) സാധനങ്ങളും സ്വയം തന്നെ ശരീരത്തിൽ ബന്ധിപ്പിക്കാറുണ്ട്, അവർക്ക് രോഗമില്ലെങ്കിലും, അവർക്ക് രോഗം ബാധിക്കുമോയെന്ന ഭയത്താലും, കണ്ണേറും, അസൂയയും ബാധിക്കുമോയെന്ന ഭയത്താലുമാണ് അവർ തന്റെ വാഹനത്തിലോ, മൃഗത്തിലോ, വീട്ടിന്റെ വാതിലിലോ, കടയിലോ സ്വശരീരത്തിലോ ആ ഉറുക്കുകളും, മന്ത്രങ്ങൾ ഉരുവിട്ട (ജപിച്ച) സാധനങ്ങളും കെട്ടി തൂക്കുന്നത്!! ഇതെല്ലാം തന്നെ സംഭവിക്കുന്നത് അവന്റെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും, അല്ലാഹുവിൽ ഭരമേല്പിക്കുന്നതിന്റെ (തവക്കുലിന്റെ)യും ദുർബ്ബലത കൊണ്ടാകുന്നു! വിശ്വാസ ദുർബ്ബലത ഒരു മഹാരോഗം (മാരകരോഗം) ആണ്, അതിനെ (ആ രോഗം സുഖപ്പെടുത്താൻ) യഥാർത്ഥ വിശ്വാസം കൊണ്ടും, തൗഹീദ്കൊണ്ടും ഉള്ള ചികിൽസ അത്യാവശ്യമാണ്.
11. അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് തവസ്സുൽ (ഇടത്തേട്ടം) ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് ഇസ്തിആന (സഹായ-പ്രാർത്ഥന) ചെയ്യൽ, അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാഥഃ (സംരക്ഷണ-പ്രാർത്ഥന) ചെയ്യൽ…
A. അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ:
الحلف (ഹൽഫ്) എന്ന് പറഞ്ഞാൽ സത്യം ചെയ്യലാകുന്നു. മഹത്തരമായ ഒരു കാര്യംകൊണ്ട് ഒരു വിധിയെ പ്രത്യേകമായി ഉറപ്പിച്ച് പറയുന്നതാണ് 'സത്യം ചെയ്യുക' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 'മഹത്വം' (അള്മത്ത്) അല്ലാഹുവിന്റെ അവകാശമാണ്. അതുകൊണ്ട് തന്നെ അല്ലാഹുവല്ലാത്തവരിൽ സത്യം ചെയ്യുവാൻ പാടില്ല. സത്യം ചെയ്യേണ്ടത് അല്ലാഹുവിന്റെ പേരിലും, അവന്റെ നാമവിശേഷണങ്ങൾ കൊണ്ടും മാത്രമെ പാടുള്ളൂവെന്നതിലും, അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ വിരോധിച്ചിരിക്കുന്നു എന്നതിലും മുഴുവൻ പണ്ഡിതൻമാരും യോജിച്ചിരിക്കുന്നു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ ഒരു ശിർക്കാകുന്നു. ഇബ്നു ഉമർ (റ)വിൽ നിന്ന് ഉദ്ധരിക്കുന്ന താഴെവരുന്ന ഒരു ഹദീസിൽ അത് കാണാവുന്നതാണ്, നബിﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു. അഹ്മദ് വെറും ഒരു സത്യം ചെയ്യുകയാണെങ്കിൽ അത് ചെറിയ ശിർക്കാണ്, എന്നാൽ സത്യം ചെയ്യപ്പെടുന്നതിലൂടെ അത് ആരാധിക്കപ്പെടുന്ന രൂപത്തിലായി, എങ്കിൽ അത് വലിയ ശിർക്ക് ആയി മാറുന്നതാണ്! ഇതാണ് ഇന്ന് ഖബറുകളെ ആരാധിച്ച് കൊണ്ടിരിക്കുന്നവരിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. അവർ അല്ലാഹുവിനെ ഭയപ്പെടുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നതിനേക്കാൾ ഖബറാളികളെ (ഔലിയാക്കളെ, നബിമാരെ) ആണ് ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്! അങ്ങനെ, ഒരാൾ മഹത്വപ്പെടുത്തുന്ന വലിയ്യിന്റെ സത്യമായ കാര്യമല്ലാതെ അവൻ സത്യപ്പെടുത്തുകയില്ല! എന്നാൽ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യണമെന്ന് പറഞ്ഞാൽ യഥേഷ്ടം കള്ള സത്യം അവർ ചെയ്യുകയും ചെയ്യുന്നു!!
സത്യം ചെയ്യുക എന്നാൽ ആരുടെ പേരിലാണോ സത്യം ചെയ്യുന്നത് അവനെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇത് (ആ മഹത്വപ്പെടുത്തൽ) അല്ലാഹുവിനല്ലാതെ മറ്റാർക്കും യോജിക്കുകയില്ല! സത്യം (കരാർ) ചെയ്താൽ അത് പാലിക്കുക തന്നെ ചെയ്യണം, അതുകൊണ്ട് തന്നെ സത്യം ചെയ്യുന്നത് അധികരിപ്പിക്കുവാൻ പാടുള്ളതല്ല. അല്ലാഹു പറയുന്നു: ''അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.'' ഖലം: 10
അല്ലാഹു പറയുന്നു: ''നിങ്ങളുടെ ശപഥങ്ങളെ (സത്യങ്ങളെ) നിങ്ങൾ സൂക്ഷിച്ച് (സംരക്ഷിച്ച്) കൊള്ളുക.'' ഖുർആൻ 5: 89
അതായത് അത്യാവശ്യത്തിനല്ലാതെ എപ്പോഴും സത്യം ചെയ്യരുത്. അതുപോലെ പുണ്ണ്യത്തിലും, യാഥാർത്ഥ്യത്തിലുമല്ലാതെ ഒരിക്കലും സത്യം ചെയ്യരുത്. കാരണം സത്യം ചെയ്യുന്നതിന്റെ ആധിക്യവും, അങ്ങിനെ കളവുചേർത്ത സത്യമിടലും അല്ലാഹുവിനെ മഹത്വവൽക്കാതിരിക്കുന്നതിനും, അല്ലാഹുവിന്റെ പേരിൽ കളവുചേർത്തുന്നതിനും കാരണമാകും! ഇത് അവരിൽ തൗഹീദിലെ വിശ്വാസം ശരിയാകൽ ഇല്ലായ്മ ചെയ്യുന്നതാണ്. ഒരു ഹദീസിൽ നമുക്ക് ഇങ്ങനെ കാണാം: റസൂലുല്ലാഹ്ﷺ പറഞ്ഞു: 'മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു സംസാരിക്കുകയില്ല, അവരെ ശുദ്ധീകരിക്കുകയും ചെയ്യില്ല, അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട് (അവർ): 1. നരതുടങ്ങിയ വ്യഭിചാരി, 2. ദുരഹങ്കാരം നടിക്കുന്ന യാചകൻ, 3. ഒരാൾ തന്റെ കച്ചവടവസ്തു വാങ്ങുകയുമില്ല, വിൽക്കുകയുമില്ല അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് കൊണ്ടല്ലാതെ. ത്വബ്റാനി ഈ ഹദീസിൽ ധാരാളം സത്യം ചെയ്യുന്നതിനെതിരെ താക്കീത് നൽകിയിരിക്കുകയാണ്, കാരണം അത് അല്ലാഹുവിന്റെ നാമങ്ങളെ ആനാദരിക്കുവാനും, അല്ലാഹുവിനെ മഹത്വപ്പെടുത്താതിരിക്കുവാനും കാരണമാവുന്നതാണ്!
അപ്രകാരം തന്നെ അല്ലാഹുവിൽ കള്ള സത്യം ചെയ്യുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിന്اليمين الغَموسُ (അറിവുള്ളവനായിരിക്കെ അതിനെതിരിൽ കള്ളസത്യം ചെയ്യുക) എന്ന് പറയുന്നു. മുനാഫിഖുകൾ (കപടവിശ്വാസികൾ) അറിവുള്ളവനായിരിക്കെ അതിനെതിരിൽ കള്ളസത്യം ചെയ്യുന്നവരാണെന്ന് അല്ലാഹു അവരെ വിശേഷിപ്പിച്ച് പറയുന്നു:
ഇതിന്റെ രത്നച്ചുരുക്കം:
1. അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ നിഷിദ്ധമാണ്, അമാനത്ത്, കഅ്ബ, നബിﷺ മുതലായവ കൊണ്ട് സത്യം ചെയ്യൽ ഒരു ശിർക്ക് ആകുന്നു.
2. മനഃപൂർവ്വം അല്ലാഹുവിൽ കള്ള സത്യം ചെയ്യുന്നത് നിഷിദ്ധമാകുന്നു. അതാണ് اليمين الغَموسُ എന്ന് പറയുന്നത്.
3. സത്യമായ കാര്യത്തിനാണെങ്കിലും, ആവശ്യമില്ലാതെ (എപ്പോഴും) അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നതും നിഷിദ്ധമാണ്. കാരണമത് അല്ലാഹുവിനെ ആനാദരിക്കുവാനും, അല്ലാഹുവിനെ മഹത്വപ്പെടുത്താതിരിക്കുവാനും കാരണമാകുന്നതാണ്!
4. അത്യാവശ്യത്തിന് മാത്രം (വളരെ കുറച്ച്) അല്ലാഹുവിൽ സത്യസന്ധമായി സത്യം ചെയ്യൽ അനുവദനീയവുമാണ്.
B. തവസ്സുൽ, അഥവാ അല്ലാഹുവിലേക്ക് അടുപ്പബന്ധം ഉണ്ടാക്കൽ.
തവസ്സുൽ - التّوسّل എന്ന് പറഞ്ഞാൽ: 'ഒരു കാര്യത്തിലേക്ക് 'അടുപ്പമുണ്ടാക്കുക'' എന്നാകുന്നു അർത്ഥം. الوسيلة - വസീലഃ എന്നാൽ 'അടുപ്പം'' എന്നാകുന്നു അർത്ഥം. അല്ലാഹു പറയുന്നു: ''അവനിലേക്ക് (അല്ലാഹുവിങ്കലേക്ക്) അടുപ്പബന്ധം (വസീലഃ) ഉണ്ടാക്കുവാനുള്ള മാർഗ്ഗം തേടുകയും ചെയ്യുക.'' ഖുർആൻ 5: 35
ഈ സൂക്തത്തിൽ പറയുന്നത്: അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവനിലേക്ക് 'അടുപ്പ ബന്ധം (വസീലഃ) ഉണ്ടാക്കുക,'' - 'അല്ലാഹു തൃപ്തിപ്പെടുന്ന കാര്യങ്ങൾ പിന്തുടരുകയും ചെയ്യുക'' എന്നാകുന്നു.
തവസ്സുൽ രണ്ട് ഇനങ്ങളാകുന്നു, (ഒന്ന്) അനുവദിക്കപ്പെട്ടത് (രണ്ട്) നിഷിദ്ധമാക്കപ്പെട്ടത്.
ഒന്നാമത്തെ ഇനം, അനുവദിക്കപ്പെട്ട തവസ്സുൽ, അത് പല ഇനങ്ങളാണ്:
1- അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് അടുപ്പ ബന്ധം ഉണ്ടാക്കുക (അഥവാ, തവസ്സുൽ ചെയ്യുക),
അല്ലാഹു കല്പിച്ച രൂപത്തിൽ. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് 'അൽ-ഹുസ്ന'യായ (ഏറ്റവും നല്ല - ഭംഗിയുള്ള - പ്രൗഢിയുള്ള - ഉൽകൃഷ്ടമായ - മഹത്വമുള്ള) പേരുകളുണ്ട്, അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവന്റെ (അല്ലാഹുവിന്റെ) പേരുകളിൽ അവിശ്വസിക്കുകയും (അതിന്റെ പരിശുദ്ധിക്ക് യോജിക്കാത്തത് പറയുകയും) അതിനെ തട്ടിക്കളയുകയും ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ട് നിങ്ങൾ വിട്ടുകളയുക (ഒഴിവാക്കുക). അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും.'' ഖുർആൻ 7: 180
2- താൻ ചെയ്ത സൽക്കർമ്മങ്ങൾ കൊണ്ടും - വിശ്വാസം കൊണ്ടും അല്ലാഹുവിങ്കലേക്ക് അടുപ്പ ബന്ധം ഉണ്ടാക്കുക.
വിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് പോലെ:. ''ഞങ്ങളുടെ റബ്ബേ! സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ 'നിങ്ങൾ നിങ്ങളുടെ റബ്ബിൽ വിശ്വസിക്കുവിൻ' എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാൻമാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.'' ഖുർആൻ 3: 193
അതുപോലെ ഗുഹയിൽ അകപ്പെട്ട മൂന്ന് വ്യക്തികളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് അവർ അകപ്പെട്ട പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുവാൻ സാധിച്ചത് അവർ ചെയ്ത സൽകർമ്മങ്ങൾ തവസ്സുൽ ആക്കി പ്രാർത്ഥിച്ചതായിരുന്നു.
3- അല്ലാഹുവിന്റെ ഏകത്വത്തിന്റെ (തൗഹീദിന്റെ) - മഹത്വത്തെ പ്രകീർത്തിച്ച് അല്ലാഹുവിങ്കലേക്ക് അടുപ്പബന്ധം ഉണ്ടാക്കുക.
യൂനുസ് (عليه السلام) പ്രാർത്ഥിച്ചത് പോലെ: ''അനന്തരം ഇരുട്ടുകൾക്കുള്ളിൽ നിന്ന് അദ്ദേഹം (യൂനുസ് നബിعليه السلام) വിളിച്ചുപറഞ്ഞു: 'നീ (അല്ലാഹു) അല്ലാതെ യാതൊരു ദൈവവുമില്ല. നീ (അല്ലാഹു) എത്ര പരിശുദ്ധൻ!' ഖുർആൻ 21: 87
4- തന്റെ ദൗർബല്യവും, ദാരിദ്ര്യവും, നിസ്സഹായതയും, ആവശ്യവും… എടുത്ത് പറഞ്ഞും, (തന്റെ തെറ്റുകൾ സമ്മതിച്ചും) കൊണ്ട് അല്ലാഹുവിങ്കലേക്ക് അടുപ്പബന്ധം ഉണ്ടാക്കുക.
അയ്യുബ് عليه السلام)) പ്രാർത്ഥിച്ചത് പോലെ: 'എനിക്കിതാ ളുർറ് (കഷ്ടപ്പാട്, അസുഖം, ദുർബലത, ദാരിദ്ര്യം) ബാധിച്ചിരിക്കുന്നു. നീ (അല്ലാഹു) കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.' ഖുർആൻ 21: 83
5- ജീവിച്ചിരിക്കുന്ന മഹാൻമാരോട് (ഔലിയാക്കളോട്) നമുക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് അല്ലാഹുവിങ്കലേക്ക് അടുപ്പ-ബന്ധം ഉണ്ടാക്കുക.
5- ജീവിച്ചിരിക്കുന്ന മഹാൻമാരോട് (ഔലിയാക്കളോട്) നമുക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് അല്ലാഹുവിങ്കലേക്ക് അടുപ്പ-ബന്ധം ഉണ്ടാക്കുക (അഥവാ, തവസ്സുൽ ചെയ്തു പ്രാർത്ഥിപ്പിക്കുക), സ്വഹാബികൾക്ക് പ്രയാസം നേരിട്ടപ്പോൾ പ്രവാചകൻﷺ ജീവിച്ചിരുന്ന സമയത്ത് (മാത്രം) അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. പ്രവാചകൻﷺയുടെ കാലശേഷം സ്വഹാബികൾ നബിﷺയുടെ ജീവിച്ചിരുന്ന എളാപ്പയായ അബ്ബാസ് (رَضِيَ اللَّهُ عَنْهُ) വിനോട് (അല്ലാഹുവിനോട്) പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ബുഖാരി
6- താൻ ചെയ്തിട്ടുള്ള തെറ്റുകൾ തിരിച്ചറിഞ്ഞ്, അത് ഏറ്റുപറഞ്ഞുകൊണ്ട് അല്ലാഹുവിങ്കലേക്ക് അടുപ്പബന്ധം ഉണ്ടാക്കുക. മൂസാ(عليه السلام) പ്രാർത്ഥിച്ചത് അല്ലാഹു പറയുന്നു:
''അദ്ദേഹം (മൂസ) പറഞ്ഞു: 'എന്റെ റബ്ബേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ'.'' ഖുർആൻ 28 :16
രണ്ടാമത്തെ ഇനം, നിഷിദ്ധമായ തവസ്സുൽ (ഇത് പ്രധാനമായും നാല് ഇനങ്ങളാണ്):
മുകളിൽ നാം വിശദീകരിച്ച അനുവദിക്കപ്പെട്ട തവസ്സുലിൽ പെടാത്തതാകുന്നു ഇവ. അഥവാ, മരിച്ചവരോട് ശുപാർശ (ശഫാഅത്ത്) തേടുക, അവരോട് പ്രാർത്ഥിക്കുക എന്നതുപോലെയുള്ള തവസ്സുൽ, അതുപോലെ നബിﷺയുടെ ജാഹ് (പ്രതാപം) കൊണ്ടുള്ള തവസ്സുൽ, അതുപോലെ സൃഷ്ടികളുടെ ഹഖ്, ജാഹ് എന്നിവകൊണ്ടുള്ള തവസ്സുൽ തുടങ്ങിയവ നിഷിദ്ധമായ തവസ്സുലിന് ഉദാഹരണങ്ങളാണ്. അതിന്റെ വിശദീകരണം താഴെ വരുന്നു:
1. മരിച്ചവരോട് (ഒരു കാര്യത്തിനും) പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നത് അനുവദനീയമല്ല.
അതുപോലെ മരിച്ചവരോട് ശുപാർശ (ശഫാഅത്ത്) തേടുവാൻ ആവശ്യപ്പെടുന്നതും അനുവദനീയമല്ല. കാരണം മരിച്ചവർക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുകയില്ല, ജീവിച്ചിരുന്നപ്പോൾ അവർക്കതിന് സാധിച്ചിരുന്നു, പ്രവാചകൻﷺയുടെ ജീവിച്ചിരിക്കുന്ന പിതൃവ്യൻ അബ്ബാസ് رَضِيَ اللَّهُ عَنْهُ നോടും, അതുപോലെ ജീവിച്ചിരിക്കുന്ന യസീദ്ബ്നുൽ അസ്വദ് رَضِيَ اللَّهُ عَنْهُ നോടും ആയിരുന്നു ഉമറുബ്നുൽ ഖത്വാബ് رَضِيَ اللَّهُ عَنْهُ വും, മുആവിയ്യ ബ്നു അബൂസുഫ്യാന്رَضِيَ اللَّهُ عَنْهُ വും അവരോടൊപ്പമുണ്ടായിരുന്ന സ്വഹാബികളും, താബിഉകളുമെല്ലാം തന്നെ വരൾച്ചയുണ്ടായ സന്ദർഭങ്ങളിൽ തവസ്സുൽ നടത്തി മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരുന്നത്. അന്ന്, മരിച്ച നബിﷺയെ കൊണ്ടോ, നബിﷺയുടെയോ - മറ്റുള്ളവരുടെയോ ഖബറിനടുത്ത് വന്നുകൊണ്ടോ തവസ്സുൽ നടത്തുകയോ, ശുപാർശ (ശഫാഅത്ത്) ചോദിക്കുകയോ, മഴക്കുവേണ്ടി പ്രാർത്ഥിക്കുകയോ അവർ ഒരിക്കലും ചെയ്തില്ല! മറിച്ച് അബ്ബാസ് رَضِيَ اللَّهُ عَنْهُ, അതുപോലെ യസീദ്ബ്നുൽ അസ്വദ് رَضِيَ اللَّهُ عَنْهُവിനെ പോലെ അന്ന് ജീവിച്ചിരുന്നവരോടു മാത്രം ആയിരുന്നു സഹാബികളും, താബിഉകളുമെല്ലാം തവസ്സുൽ ആക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ വേണ്ടി ആവശ്യപ്പെട്ടിരുന്നത്. ഉമര്رَضِيَ اللَّهُ عَنْهُ പറയുന്നു: ''അല്ലാഹുവെ, ഞങ്ങളുടെ (നബിﷺ ജീവിച്ചിരിക്കുന്നപ്പോൾ) നബിയെക്കൊണ്ട് ഞങ്ങൾ നടത്താറുണ്ടായിരുന്നു, അങ്ങിനെ ഞങ്ങൾക്ക് മഴ വർഷിക്കാറുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ (പ്രവാചകﷺയുടെ കാലശേഷം) ഞങ്ങളുടെ നബിﷺയുടെ എളാപ്പയെക്കൊണ്ട് ഞങ്ങൾ തവസ്സുൽ നടത്തുന്നു, ഞങ്ങൾക്ക് നീ മഴ വർഷിപ്പിച്ച് തരേണമേ'' പ്രവാചകൻﷺന്റെ ജീവിതകാലത്ത് ഇസ്'ലാം അനുവദിച്ച രൂപത്തിൽ പ്രവാചകൻﷺനെ കൊണ്ട് സ്വഹാബികൾﷺ തവസ്സുൽ നടത്തിയിരുന്നു, എന്നാൽ പ്രവാചകൻﷺ മരിച്ചപ്പോൾ പ്രവാചകൻﷺയുടെ ജീവിച്ചിരിക്കുന്ന എളാപ്പയായ അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനെ കൊണ്ടായിരുന്നു അവർ തവസ്സുൽ നടത്തിയിരുന്നത്,
മരിച്ച്പോയ നബിﷺയെക്കൊണ്ട് നടത്തുന്നത് അനുവദനീയം ആയിരുന്നുവെങ്കിൽ, അതിനുവേണ്ടി നബിﷺയുടെ ഖബറിന്നരികിൽ സ്വഹാബികൾക്ക് എത്തിച്ചേരുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല, പക്ഷേ, മരിച്ച് പോയ വ്യക്തിയെ കൊണ്ട് തവസ്സുൽ നടത്തുവാൻ യാതൊരു തെളിവും (ഖുർആനിലും, ഹദീസിലും) ഇല്ലാത്തതിനാൽ അവർ അങ്ങിനെ ചെയ്തില്ല. അതുകൊണ്ട് മരിച്ചവരോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടാനോ, ശുപാർശ - ശഫാഅത്ത് നടത്തുവാൻ ആവശ്യപ്പെടാനോ പാടില്ല. മരിച്ചാലും, ജീവിച്ചിരുന്നാലും പ്രവാചകൻﷺയോട് തവസ്സുൽ നടത്തുന്നത് ഒരുപോലെ ആയിരുന്നെങ്കിൽ പ്രവാചകൻﷺയേക്കാൾ സ്ഥാനം കുറഞ്ഞവരുടെ അടുത്തേക്ക് തവസ്സുൽ നടത്തുവാനായി സ്വഹാബികൾ പോകുമായിരുന്നില്ല!!
2. നബിﷺയുടെയോ, മറ്റുവല്ലവരുടേയോ ജാഹ് (പ്രതാപം) കൊണ്ട്, (ബർക്കത്ത് കൊണ്ട്) തവസ്സുൽ നടത്തുന്നതും അനുവദനീയമല്ല.
ജാഹ് കൊണ്ട് തവസ്സുൽ നടത്താം എന്ന വിഷയത്തിലുള്ള കെട്ടിയുണ്ടാക്കിയ കള്ള ഹദീസ് താഴെ വരുന്നതാണ്: 'നിങ്ങൾ അല്ലാഹുവിനോട് വല്ല കാര്യവും ചോദിക്കുകയാണെങ്കിൽ എന്റെ ജാഹ് കൊണ്ട് ചോദിക്കുക, അല്ലാഹുവിന്റെടുത്ത് എന്റെ ജാഹ് ഉന്നതമാകുന്നു''. ഈ ഹദീസ് കെട്ടിയുണ്ടാക്കിയ കള്ള ഹദീസാണ്. മുസ്'ലീങ്ങൾ അവലംബിക്കുന്ന ഒരു ഗ്രന്ഥത്തിലും ഈ ഹദീസ് കാണുവാൻ സാധ്യമല്ല!! അറിവുള്ള ഒരു പണ്ഡിതനും ഈ ഹദീസ് ഉദ്ധരിച്ചിട്ടുമില്ല. സ്ഥിരപ്പെട്ട തെളിവില്ലാത്തത് കൊണ്ട് തന്നെ അത് അനുവദനീയവുമല്ല. കാരണം ആരാധനകൾ ശരിയായ തെളിവുകൾ കൊണ്ടല്ലാതെ സ്ഥിരപ്പെടുകയില്ല.
3. സൃഷ്ടികളെ കൊണ്ട് തവസ്സുൽ നടത്തുന്നതും അനുവദനീയമല്ല:
بذوات المخلوقين എന്ന അറബി പദത്തിലെ (ആദ്യത്തെ) 'ബാഅ്' എന്ന അക്ഷരം ’الباء‘ للقسم സത്യം ചെയ്യുവാനുപയോഗിക്കുന്ന 'ബാഅ്' ആകുമ്പോൾ അത് അല്ലാഹുവിനോട് സൃഷ്ടികളുടെ പേരിൽ സത്യം ചെയ്തുകൊണ്ട് കെഞ്ചി അപേക്ഷിക്കൽ (തവസ്സുൽ) ചെയ്യലാകുന്നു! ഒരു വ്യക്തിയുടെ (അല്ലാഹുവല്ലാത്തവരുടെ) പേരിൽ സത്യംചെയ്യൽ തന്നെ നിഷിദ്ധമാണെങ്കിൽ, അല്ലാഹുവിനോട് സൃഷ്ടികളുടെ പേരിൽ സത്യം ചെയ്തുകൊണ്ട് അപേക്ഷിക്കൽ കൂടുതൽ നിഷിദ്ധമാകുന്നു. ഹദീസിൽ വന്നതുപ്രകാരം അത് ശിർക്കാകുന്നു. അതുകൊണ്ടുതന്നെ ഇത് നിഷിദ്ധവുമാകുന്നു.
'നബിയെ, അല്ലെങ്കിൽ ബദരീങ്ങളെ മുൻനിർത്തി - അവരിൽ സത്യം ചെയ്തുകൊണ്ട് ഞാൻ നിന്നോട് - അല്ലാഹുവിനോട് ചോദിക്കുന്നു എന്ന്'' പ്രാർത്ഥിക്കൽ ശിർക്കാകുന്നു, അതുകൊണ്ടുതന്നെ ഇത് നിഷിദ്ധവുമാകുന്നു
4. സൃഷ്ടികളുടെ حق (ഹഖ് - അവകാശം) കൊണ്ട് തവസ്സുൽ നടത്തുന്നത് രണ്ട് കാരണത്താൽ അനുവദനീയമല്ല:
ഹഖ് കൊണ്ട് തവസ്സുൽ നടത്തുന്നത് അനുവദനീയമല്ലാത്തതിന്റെ ഒന്നാമത്തെ കാരണം: ഒരാളുടെയും യാതൊരു അവകാശവും (ഹഖും) അല്ലാഹുവിനോട് ആവശ്യങ്ങൾ ചോദിക്കാൻ (തവസ്സുൽ ആക്കുവാൻ) കഴിയുന്ന രൂപത്തിലല്ല ഉള്ളത്! എന്നാൽ അല്ലാഹു അവന്റെ ചില സൃഷ്ടികൾക്ക് നൽകുന്ന പ്രതിഫലവും, അനുഗ്രഹവും, ഔദാര്യവും, രക്ഷയും ആകുന്നു അത്. അല്ലാഹു പറയുന്നു: ''വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ (അല്ലാഹുവിന്റെ) ഹഖ് (ബാധ്യത) ആയിരിക്കുന്നു.'' ഖുർആൻ 30: 47
അല്ലാഹുവിനെ അനുസരിക്കുന്നവന് അല്ലാഹുവിൽനിന്ന് ലഭിക്കുന്ന പ്രതിഫലവും ഔദാര്യവുമാണിത് (ഹഖ്, ബർക്കത്ത്…); എന്നാൽ അത് സൃഷ്ടികൾ മറ്റു സൃഷ്ടികൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ രൂപത്തിലല്ല ഉള്ളത്!
രണ്ടാമത്തെ കാരണം: ഒരാൾക്ക് അല്ലാഹു അവന്റെ ഔദാര്യവും (പ്രതിഫലവും) ആയി നൽകുന്ന അവകാശം (ഹഖ്) അവന് മാത്രം കൊടുക്കുന്നതാണ്, അത് കിട്ടുകയില്ല. തനിക്ക് അവകാശമില്ലാത്ത ഒരു കാര്യം (ഹഖ്) കൊണ്ട് തവസ്സുൽ നടത്തുകയാണെങ്കിൽ അവൻ ചെയ്യുന്നത് അനർഹമായ ഒരു കാര്യമാണ്, അവനതിൽ യാതൊരു ബന്ധവുമില്ല. അതു കൊണ്ടവന് യാതൊന്നും നേടുവാനും സാധ്യവുമല്ല തന്നെ.
എന്നാൽ അതിന് ളഈഫ് - ദുർബലമായ താഴെ വരുന്ന ഹദീസാകുന്നു അവർ (തെളിവായി) ഉദ്ധരിക്കുന്നത്: 'ചോദിക്കുന്നവരുടെ (പ്രാർത്ഥിക്കുന്നവരുടെ) ഹഖ് - അവകാശം കൊണ്ട് ഞാൻ നിന്നോട് (അല്ലാഹുവിനോട്) ചോദിക്കുന്നു''. ഈ ഹദീസ് ദുർബലമായ ഹദീസാണ്. കാരണം അതിന്റെ സനദിൽ അത്വിയ്യഃ അൽ-ഹൂഫി എന്ന ഒരു വ്യക്തിയുണ്ട്, അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനാണെന്നതിൽ ഹദീസ് പണ്ഡിതൻമാർ യോജിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസപരമായ (ഇബാദത്തിന്റെ) വിഷയത്തിൽ അങ്ങിനെയുള്ള ദുർബ്ബലമായ ഹദീസ് സ്വീകരിക്കുവാൻ ഒരു നിർവ്വാഹവുമില്ല. ഈ ഹദീസ് ദുർബലമാണെന്ന് മാത്രവുമല്ല, ഈ ഹദീസിൽ ഒരു പ്രത്യേകമായ വ്യക്തിയുടെ ഹഖ് (അവകാശം) കൊണ്ട് അല്ല തവസ്സുൽ ചെയ്യുന്നത്, മറിച്ച് പൊതുവായി പ്രാർത്ഥിക്കുന്നവരുടെ മൊത്തം ഹഖ് (അവകാശം) കൊണ്ടാണ് അല്ലാഹുവിനോട് തവസ്സുൽ ചെയ്ത് ചോദിക്കുന്നത്!!
'ചോദിക്കുന്നവർക്ക് (പ്രാർത്ഥിക്കുന്നവർക്ക്) അല്ലാഹു നൽകുന്ന ഹഖ് - അവകാശം ആകുന്നു ഉത്തരം ലഭിക്കുക എന്നത്,'' എന്നാൽ, ആ 'ഉത്തരം നൽകുക' എന്ന ഹഖ് - അവകാശം അല്ലാഹുവിന്റെ അധീനത്തിൽ ഉൾപ്പെട്ടതുമാണ്, ചോദിക്കുന്നവർക്ക് (പ്രാർത്ഥിക്കുന്നവർക്ക്) അല്ലാതെ മറ്റാർക്കും അല്ലാഹു അത് നൽകുന്നില്ല.
6. സൃഷ്ടികളോട് ഇസ്തിഗാഥ (സംരക്ഷണ അഭ്യർത്ഥന)യും, ഇസ്തിആന (സഹായ അഭ്യർത്ഥന)യും നടത്തുന്നതിന്റെ വിധി:
الاستغاثة (ഇസ്തിഗാഥഃ) എന്നാൽ ഒരു കാര്യത്തിന് സംരക്ഷണം ചോദിക്കൽ എന്നാകുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ബുദ്ധിമുട്ടിൽ നിന്നുള്ള സംരക്ഷണമാണ്.
الاستعانة (ഇസ്തിആനഃ) എന്നാൽ ഒരു കാര്യത്തിന് സഹായം ചോദിക്കൽ എന്നാകുന്നു.
സൃഷ്ടികളോട് ആവശ്യപ്പെടുന്ന ഇസ്തിഗാഥ (സംരക്ഷണ അഭ്യർത്ഥന)യും, ഇസ്തിആന (സഹായ അഭ്യർത്ഥന)യും രണ്ട് വിധമാകുന്നു:
ഒന്നാമത്തെ ഇനം: സൃഷ്ടികൾക്ക് കഴിയുന്ന കാര്യങ്ങളിൽ ഇസ്തിഗാഥ (സംരക്ഷണ അഭ്യർത്ഥന)യും, ഇസ്തിആന (സഹായ അഭ്യർത്ഥന)യും നടത്തുക.
ഇത് അനുവദനീയമാണ്. അല്ലാഹു പറയുന്നു: ''പുണ്യത്തിലും, ദൈവ ഭക്തിയിലും നിങ്ങൾ അന്യോന്യം സഹായിക്കുക.'' ഖുർആൻ 5: 2
അതുപോലെ മൂസാനബി (عليه السلام)യുടെ ചരിത്രത്തിൽ ഖുർആൻ പറഞ്ഞതുപോലുള്ള ഇസ്തിഗാഥ (സഹായം) ചോദിക്കൽ അനുവദനീയമാണ്: ''അപ്പോൾ തന്റെ കക്ഷിയിൽ പെട്ടവൻ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട് (മൂസ (عليه السلام)യോട്) ഇസ്തിഗാസ (സഹായം, രക്ഷ) തേടി.'' ഖുർആൻ 28: 15
സൃഷ്ടികൾക്ക് കഴിയുന്ന കാര്യങ്ങളിൽ, യുദ്ധങ്ങളിലും മറ്റും പരസ്പരം സഹായം ചോദിക്കുന്നതാകുന്നു ഇവിടെ പറയുന്നത്, ഇതു പോലെയുള്ള ഇസ്തിഗാഥ (രക്ഷ, സംരക്ഷണം) ചോദിക്കൽ അനുവദനീയമാണ്.
രണ്ടാമത്തെ ഇനം: നിഷിദ്ധമായ ഇസ്തിഗാഥയും ഇസ്തിആനയും:
അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്ക് സൃഷ്ടികളോട് ഇസ്തിഗാഥ (സംരക്ഷണ അഭ്യർത്ഥന)യും, ഇസ്തിആന (സഹായ അഭ്യർത്ഥന)യും നടത്തുന്നത് നിഷിദ്ധമാണ്. ഇതിൽപ്പെട്ടതാണ്: മരിച്ച് ഖബറിൽ കിടക്കുന്നവരോട് നടത്തുന്ന ഇസ്തിഗാഥ, ഇസ്തിആന, രോഗം സുഖപ്പെടുത്തുവാനുള്ള തേട്ടം, പ്രയാസങ്ങൾ ദൂരീകരിക്കുവാനുള്ള തേട്ടം, ഉപദ്രവം നീക്കുവാനുള്ള തേട്ടം… തുടങ്ങിയവ. അല്ലാഹുവിന് മാത്രം കഴിയുന്ന ഇത്തരം കാര്യങ്ങൾ മരിച്ച് പോയവരിൽ നിന്ന് ആവശ്യപ്പെടൽ അനുവദനീയമല്ല, മാത്രവുമല്ല, അത് വലിയ ശിർക്കും ആകുന്നു. നബിﷺയുടെ കാലത്ത് വിശ്വാസികളെ ഉപദ്രവിച്ച ഒരു കപടവിശ്വാസിയുടെ കാര്യത്തിൽ ചിലയാളുകൾ പറയുകയുണ്ടായി: 'ഈ കപടവിശ്വാസിയുടെ എതിരിൽ നമുക്ക് നബിﷺയോട് ഇസ്തിഗാഥ (സഹായാഭ്യാർത്ഥന) നടത്താം, അതിന് വേണ്ടി തയ്യാറാകുക'' എന്ന് അപ്പോൾ പ്രവാചകൻﷺ പറയുകയുണ്ടായി: 'എന്നോട് ഇസ്തിഗാഥ നടത്തുവാൻ പാടില്ല, ഇസ്തിഗാഥ അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ'' ത്വബ്റാനി തന്റെ ജീവിത കാലത്ത് കഴിയുന്ന കാര്യത്തിന് വരെ ('എന്നോട് ഇസ്തിഗാഥ - സഹായാഭ്യർത്ഥന നടത്തുവാൻ പാടില്ല, ഇസ്തിഗാഥ അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ'') എന്ന് പ്രവാചകൻﷺ പഠിപ്പിച്ചത് വാക്കുകളിലൂടെ ശിർക്കിലേക്ക് എത്തിക്കുന്ന മാർഗങ്ങളെ വരെ തടയുക എന്ന ലക്ഷ്യത്താലും, തന്റെ റബ്ബിനോടുള്ള തന്റെ വിനയവും, മര്യാദയും പ്രകടിപ്പിക്കുക എന്നതിനാലും, തന്റെ സമൂഹത്തിനെ അവരുടെ വാക്കുകളിലും പ്രവർത്തികളിലും (പ്രതീക്ഷയിലും) സംഭവിക്കുന്ന ശിർക്കിന്റെ (ബിംബ - ജാറ ആരാധനയുടെ) മാർഗ്ഗങ്ങൾക്കെതിരെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്താലും, പ്രവാചകൻﷺയിലേക്ക് ഈ പദം (ഇസ്തിഗാഥ) ചേർത്തി പറയുന്നത് പോലും പ്രവാചകൻﷺ വെറുക്കുകയുണ്ടായി! ഈ രൂപത്തിലാണ് പ്രവാചകൻﷺ തന്റെ ജീവിത കാലത്ത് തനിക്ക് സാധിച്ചിരുന്ന എല്ലാ മാർഗ്ഗത്തിലൂടെയും ശിർക്ക് (ബിംബ-ജാറ ആരാധന) തടയുവാനുള്ള കാര്യങ്ങൾ ചെയ്തത് എങ്കിൽ പിന്നെ എങ്ങിനെയാണ് പ്രവാചകൻﷺ മരിച്ച് പോയതിന് ശേഷം പ്രവാചകൻﷺയോട് ഇസ്തിഗാഥ നടത്തുക?! അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ പ്രവാചകൻﷺയോട് ഇസ്തിഗാഥ (സഹായം, രക്ഷ) എങ്ങിനെ ചോദിക്കും? പ്രവാചകൻﷺ (ജീവിച്ചിരുന്ന കാലത്തുവരെ) പ്രവാചകൻﷺയോട് പോലും ഇങ്ങനെ ഇസ്തിഗാഥ (സഹായം, രക്ഷ) (അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്ക് - അല്ലാഹുവിന് മാത്രം കഴിയുന്ന അഭൗതിക മാർഗ്ഗത്തിൽ) ചോദിക്കുവാൻ പാടില്ലാ എങ്കിൽ, മറ്റുള്ളവർ (ഔലിയാക്കൾ, തങ്ങൻമാർ, ശൈഖുമാർ… മരിച്ചതിന് ശേഷം) എങ്ങിനെയാണ് ഈ ഇസ്തിഗാഥ ചോദിക്കപ്പെടാൻ അർഹരായിത്തീരുക?!!
അദ്ധ്യായം: 5. നബിﷺയോടും, അവരുടെ കുടുംബത്തിനോടും, സ്വഹാബത്തിനോടുമുള്ള ബാധ്യതകൾ
ഇതിലെ ഭാഗങ്ങൾ
ഭാഗം 1 അല്ലാഹുവെ ഏറ്റവും കൂടുതൽ സ്നേഹിക്കലും, അല്ലാഹുവിനുവേണ്ടി നബിﷺയെ ആദരിക്കലും സ്നേഹിക്കലും നിർബ്ബന്ധം.
ഭാഗം 2 പ്രവാചകൻﷺയെ അനുസരിക്കേണ്ടതും, പിൻപറ്റേണ്ടതും ഒഴിച്ചുകൂടാൻപറ്റാത്ത ബാധ്യത
ഭാഗം 3 നബിﷺക്ക് വേണ്ടി സ്വലാത്തും, സലാമും (അനുഗ്രഹവും, രക്ഷയും) ചൊരിയുവാൻ പ്രാർത്ഥിക്കൽ ഒഴിച്ചു കൂടാൻപറ്റാത്ത ഒരു ബാധ്യത
ഭാഗം 4 അഹ്ലുബൈത്തിന്റെ (നബി-കുടുംബത്തിന്റെ) ശ്രേഷ്ഠതയും, അവരെ ആദരിക്കുന്നതിൽ അതിരു കവിയാതിരിക്കലും അവരെ അവഗണിക്കാതിരിക്കലും
ഭാഗം 5 സ്വഹാബാക്കളുടെ ഇടയിലുണ്ടായ യുദ്ധത്തിലും, അഭിപ്രായ വ്യത്യാസത്തിലും അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ നിലപാട്
ഭാഗം 6 സ്വഹാബികളെയും, സൻമാർഗ്ഗികളായ (മദ്ഹബീ) ഇമാമുകളെയും ആക്ഷേപിക്കലും, നിന്ദിക്കലും നിഷിദ്ധം
മനുഷ്യർ (ഏറ്റവും കൂടുതൽ അല്ലാഹുവിനെ സ്നേഹിക്കലും, അതിന് ശേഷം അല്ലാഹുവിന് വേണ്ടി) നബിﷺയെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യൽ നിർബ്ബന്ധമാണ്, നബിﷺയെ ആദരിക്കുന്നതിൽ അതിര് കടക്കുവാനും, അദ്ദേഹത്തെ താഴ്ത്തുവാനും പാടില്ല,
നബിﷺ അർഹിക്കുന്ന സ്ഥാനം എന്താണെന്ന് (ഖുർആനിലൂടെയും, ഹദീസിലൂടെയും) മനസ്സിലാക്കുകയും ചെയ്യുക.
അല്ലാഹുവെ ഏറ്റവും കൂടുതൽ സ്നേഹിക്കലും, അല്ലാഹുവിനുവേണ്ടി നബിﷺയെ ആദരിക്കലും സ്നേഹിക്കലും നിർബ്ബന്ധം
ആദ്യമായി, മനുഷ്യർ അല്ലാഹുവെ സ്നേഹിക്കൽ നിർബ്ബന്ധമാണ്, അത് ആരാധനയുടെ ഇനങ്ങളിൽപ്പെട്ട ഒരു മഹത്തായ ഇനം ആകുന്നു. അല്ലാഹു പറയുന്നു: ''എന്നാൽ വിശ്വസിക്കുന്നവർ - സത്യവിശ്വാസികൾ (മറ്റ് എന്തിനെക്കാളും - മറ്റാരെക്കാളും അധികമായി) അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.'' ഖുർആൻ 2: 165
എല്ലാ സൃഷ്ടികൾക്കും ആന്തരികവും, ബാഹ്യവുമായ അനുഗ്രഹങ്ങൾ സംവിധാനിച്ചുതന്നിരിക്കുന്നത് റബ്ബ് ആയ 'അല്ലാഹു മാത്രം' ആകുന്നു, അത് കൊണ്ട് ഏറ്റവും കൂടുതൽ അല്ലാഹുവിനെ സ്നേഹിക്കലും, നബിﷺയെ സ്നേഹിക്കലും നിർബ്ബന്ധമാകുന്നു. കാരണം നബിﷺയാണ് അല്ലാഹുവിലേക്ക് ക്ഷണിച്ചതും, അല്ലാഹുവെ പരിചയപ്പെടുത്തിയതും, അല്ലാഹുവിന്റെ ശരീഅത്ത് (നിയമം) നമുക്ക് എത്തിച്ച് തന്നതും, അല്ലാഹുവിന്റെ നിയമങ്ങളെ വ്യക്തമാക്കി തന്നതും, വിശ്വാസികൾക്ക് ഐഹികവും പാരത്രികവുമായ ഐശ്വര്യങ്ങളിലേക്ക് വഴികാണിച്ചതും ഈ നബിﷺ തന്നെയാകുന്നു. നബിﷺയെ സ്നേഹിക്കുകയും, പിൻപറ്റുകയും ചെയ്യാതെ ഒരാളും സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. ഒരു ഹദീസ് ശ്രദ്ധിക്കുക: 'ഒരാളിൽ മൂന്ന് ഗുണവിശേഷണങ്ങൾ ഉണ്ടായാൽ അവൻ സത്യവിശ്വാസത്തിന്റെ (ഈമാനിന്റെ) മാധുര്യം ആസ്വദിച്ചിരിക്കുന്നു: (1). അല്ലാഹുവിനെയും, (അല്ലാഹുവിനുവേണ്ടി) അവന്റെ ദൂതനെയും മറ്റെന്തിനേക്കാളും (അഥവാ, തന്റെ സ്വന്തം ശരീരത്തെക്കാളും, മാതാപിതാക്കളെക്കാളും, സന്താനങ്ങളെക്കാളും, ഇണകളെക്കാളും, സമ്പത്തിനെക്കാളും, പേരും പെരുമയെക്കാളും) സ്നേഹിക്കുക, (2). മനുഷ്യർ ആരെയും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടല്ലാതെ ഇഷ്ടപ്പെടാതിരിക്കുക, (3). അല്ലാഹു നമ്മെ അവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനുശേഷം വീണ്ടും അവിശ്വാസത്തിലേക്ക് മടങ്ങുന്നത് തീയ്യിൽ (നരകത്തിൽ) എറിയപ്പെടുന്നത് വെറുക്കുന്നതുപോലെ വെറുക്കുക.'' ബുഖാരി: 6410, മുസ്'ലിം: 2677
1- പ്രവാചകൻﷺയെ സ്നേഹിക്കലും, ആദരിക്കലും നിർബ്ബന്ധം: അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിലൂടെ വരുന്നതാണ് പ്രവാചകൻﷺനെ ഇഷ്ടപ്പെടൽ, അത് അത്യാവശ്യവുമാണ്, പദവിയിൽ (അല്ലാഹുവിന് വേണ്ടി) അല്ലാഹുവിനോടുള്ള ഇഷ്ടത്തിന് താഴെ വരുന്നതാണ് പ്രവാചകൻﷺയോടുള്ള ഇഷ്ടം. പ്രവാചകൻﷺ പറയുകയുണ്ടായി തന്റെ മാതാപിതാക്കളേക്കാളും, സന്താനങ്ങളേക്കാളും, മുഴുവൻ ജനങ്ങളേക്കാളും കൂടുതൽ എന്നെ ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിൽ ആരും തന്നെ സത്യവിശ്വാസികൾ ആകുകയില്ല.'' ബുഖാരി: 6410, മുസ്'ലിം: 2677
'ഉമറുബ്നുൽ ഖത്വാബ്(ﷺ)ഒരിക്കൽ പ്രവാചകൻﷺയോട് പറയുകയുണ്ടായി: പ്രവാചകരെ, എന്റെ ശരീരം കഴിഞ്ഞാൽ പിന്നീട് ഞാൻ എല്ലാ സൃഷ്ടിയെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അങ്ങയെ (പ്രവാചകൻﷺയെ)യാണ്, അപ്പോൾ പ്രവാചകൻﷺ പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ (അല്ലാഹു) തന്നെയാണ് സത്യം! നിന്റെ ശരീരത്തേക്കാൾ നീ എന്നെ ഇഷ്ടപ്പെടേണ്ടതുണ്ട്. അപ്പോൾ ഉമര് ﷺ പറഞ്ഞു: എന്നാൽ, അല്ലാഹുവാണെ (സത്യം)! എനിക്ക് ഇപ്പോൾ എന്റെ ശരീരത്തേക്കാൾ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് അങ്ങയെ (പ്രവാചകൻﷺയെ) ആകുന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു: 'ഉമർ, ഇപ്പോഴാണ് (ശരിയായ ഈമാനിൽ - സത്യവിശ്വാസി ആകുന്നത്!)'.'' ബുഖാരി: 6632
ഇതിൽ നിന്ന് മനസ്സിലാകുന്നത് അല്ലാഹുവിനോടുള്ള ഇഷ്ടം കഴിഞ്ഞാൽ പിന്നീട് (അല്ലാഹുവിന് വേണ്ടി) ഏറ്റവും കൂടുതൽ ഇഷ്ടമുണ്ടാകേണ്ടത് പ്രവാചകൻﷺയെ ആകുന്നു. അല്ലാഹുവിനോടുള്ള ഇഷ്ടത്തിന് താഴെതന്നെ പ്രവാചകനോടുള്ള ഇഷ്ടവും വരുന്നതാണ്, അത് അനിവാര്യവുമാണ്. കാരണം പ്രവാചകനോടുള്ള ഇഷ്ടവും അല്ലാഹുവിലുള്ള ഇഷ്ടമാകുന്നു. അല്ലാഹുവിനോടുള്ള ഇഷ്ടം വർദ്ധിക്കുന്നതിനനുസരിച്ച് പ്രവാചകനോടുള്ള (പ്രവാചക ചര്യയിലുള്ള) ഇഷ്ടം വർദ്ധിക്കുകയും, അത് കുറയുന്നതിനനുസരിച്ച് പ്രവാചകനോടുള്ള (പ്രവാചക ചര്യയിലുള്ള) ഇഷ്ടം കുറയുകയും ചെയ്യുന്നതാണ്! അല്ലാഹുവിനെ ആരാണോ ഇഷ്ടപ്പെടുന്നത് അവൻ പ്രവാചകനെ അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പെടൽ നിർബ്ബന്ധവുമാകുന്നു
നബിﷺയെ ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുക എന്ന് പറഞ്ഞാൽ നബിﷺയെ പിൻപ്പറ്റുക എന്നതാകുന്നു, അഥവാ, നബിﷺയുടെ ഉദ്ധരണികളെ (ഹദീസ്) അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളുടെ ഉദ്ധരണികളേക്കാൾ പ്രാധാന്യം കൊടുത്ത് പരിഗണിക്കുകയും, ജീവിതത്തിൽ പകർത്തുകയും, പ്രവാചകൻﷺയുടെ ചര്യയെ ആദരിക്കുകയും ചെയ്യുകയെന്നതാണ്
ഇമാം ഇബ്നു ഖയ്യിം (റ) പറഞ്ഞു: 'അല്ലാഹുവിനെ ഇഷ്ടപ്പെടുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി മനുഷ്യരെ ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുക, അഥവാ നബിﷺയെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുക എന്നത് അനുവദനീയമാകുന്നു, കാരണം അത് അല്ലാഹു കൽപ്പിച്ചതുപോലെ: അല്ലാഹുവിന്റെ പ്രവാചകൻമാരെ ഇഷ്ടപ്പെടുകയും, അവരെ ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാകുന്നു. അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിക്കുവാനായി പ്രവാചകൻﷺന്റെ സമുദായം (മുസ്'ലിങ്ങൾ) നബിﷺയെ ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുന്നു, അത് അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുവാൻ നിർബ്ബന്ധമായും ആവശ്യമുള്ള അല്ലാഹുവിന് വേണ്ടിയുള്ള ഇഷ്ടമാകുന്നു.
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹു നബിﷺയിൽ ബഹുമാനവും, സ്നേഹവും നിക്ഷേപിച്ചിരിക്കുന്നു, അതുകൊണ്ടായിരുന്നു സ്വഹാബികളുടെ ഹൃദയങ്ങളിൽ (അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുവാൻ എന്ന ഉദ്ദേശ്യത്തോടെ) നബിﷺയേക്കാൾ ബഹുമാനവും, ഇഷ്ടവും, ആദരവും നിറഞ്ഞ മറ്റൊരു വ്യക്തിയും ഇല്ലാതിരുന്നത്. അംറുബ്നുൽ ആസ്വ്(ﷺ)ഇസ്'ലാം സ്വീകരിച്ചതിന് ശേഷം പറയുന്നു: 'അദ്ദേഹത്തേക്കാൾ (നബിﷺയെക്കാൾ) എനിക്ക് വെറുപ്പുണ്ടായിരുന്ന ഒരു വ്യക്തിയുമുണ്ടായിരുന്നില്ല, ഞാൻ മുസ്'ലിമായപ്പോൾ നബിﷺയെക്കാൾ എനിക്ക് ഇഷ്ടമുള്ള മറ്റൊരു വ്യക്തിയുമുണ്ടായിരുന്നില്ല…''
എന്റെ ജനങ്ങളേ, അല്ലാഹുവാണെ , ഞാൻ കിസ്രയിലെയും കൈസറിലെയും രാജാക്കൻമാരുടെയും അടുക്കൽ പോയിട്ടുണ്ട് , മുഹമ്മദിﷺന്റെ അനുചരൻമാർ മുഹമ്മദിﷺനെ ആദരിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ പ്രജകൾ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഇബ്നുൽ ഖയ്യിം(റഹിമ.)യുടെ ഉദ്ധരണി ഇവിടെ അവസാനിക്കുന്നു.
2- പ്രവാചകൻﷺയെ പുകഴ്ത്തുന്നതിൽ പരിധിലംഘിക്കുകയോ, അതിര് കടക്കുകയോ ചെയ്യുന്നത് (അല്ലാഹു) വിലക്കിയിരിക്കുന്നു:
الغلوّ അതിരുകവിയൽ
ഗുലൂവ് - الغلوّ എന്ന് പറഞ്ഞാൽ പരിധി ലംഘിക്കുക എന്നാകുന്നു غَلا غُلُوًّا എന്ന് പറഞ്ഞാൽ ഒരാളുടെ അവകാശപ്പെട്ട സ്ഥാനത്തിൽ അതിര് കവിയൽ ആകുന്നു. അല്ലാഹു പറയുന്നു: ''നിങ്ങൾ മത(കാര്യ)ത്തിൽ അതിരുകവിയരുത്.'' ഖുർആൻ 4: 171 അതായത് 'നിങ്ങൾ മതത്തിന്റെ പരിധി ലംഘിക്കരുത്'
والإطراءُ എന്ന് പറഞ്ഞാൽ പുകഴ്ത്തുന്നതിൽ അതിര് കടക്കലാകുന്നു
അഥവാ, പുകഴ്ത്തുന്നതിൽ കളവ് കൂട്ടിച്ചേർക്കൽ എന്നാണ്, നബിﷺയെ ആദരിക്കുന്നതിൽغلو (അതിര് കവിയൽ) എന്ന് പറഞ്ഞാൽ: നബിﷺയെ അല്ലാഹുവിന്റെ ഒരു അടിമയുടെയും, പ്രവാചകന്റെയും പദവിയിൽ നിന്ന് ഉയർത്തി, അല്ലാഹുവിനു പുറമെ നബിﷺയോട് പ്രാർത്ഥിക്കുക, നബിﷺയോട് ഇസ്തിഗാഥ നടത്തുക, നബിﷺയെക്കൊണ്ട് സത്യം ചെയ്യുക… പോലെയുള്ള ആരാധനയുടെ ഏതെങ്കിലും ഇനം നബിﷺക്ക് നൽകൽ, അഥവാ നബിﷺക്ക് ദൈവികത - ദ്വിവ്യത്വം കൽപ്പിക്കൽ എന്നതാകുന്നു!!
നബിﷺയുടെ കാര്യത്തിൽ (താഴെ വരുന്ന ഹദീസിൽ ഉൾക്കൊള്ളുന്ന അറബി പദം): والإطراءُ എന്ന് പറഞ്ഞാൽ: പ്രവാചകൻﷺയെ പുകഴ്ത്തുന്നതിൽ അതിര് ലംഘിക്കുക എന്നതാണ്. അത് പ്രവാചകൻﷺ വിരോധിച്ചതാണ്. പ്രവാചകൻﷺ പറഞ്ഞു: 'ക്രിസ്ത്യാനികൾ മറിയമിന്റെ മകനെ പുകഴ്ത്തുന്നതിൽ അതിര് ലംഘിച്ചതുപോലെ നിങ്ങൾ എന്നെ (നബിﷺയെ) അതിര് ലംഘിച്ച് (അമിതമായി) പുകഴ്ത്തരുത്, തീർച്ചയായും ഞാൻ (നബിﷺ) (അല്ലാഹുവിന്റെ) ഒരു അടിമയാണ്, നിങ്ങൾ പറയുക: 'അല്ലാഹുവിന്റെ അടിമയും, അവന്റെ ദൂതനും (ആയ നബിﷺ)' എന്ന്.'' ബുഖാരി:, മുസ്'ലിം അതായത് നിങ്ങൾ യാഥാർത്ഥ്യമല്ലാത്ത രൂപത്തിൽ, (അമിതം) ആയികൊണ്ട് എന്നെ പുകഴ്ത്തരുത്, എന്നെ പുകഴ്ത്തുന്നതിന്റെ പരിധി നിങ്ങൾ ലംഘിക്കരുത്, ഈസാനബി (عليه السلام)യെ പുകഴ്ത്തുന്നതിൽ ക്രൈസ്തവർ പരിധി ലംഘിച്ചത് (അതിര് കവിഞ്ഞത്) പോലെ നിങ്ങൾ ആകരുത്, ക്രൈസ്തവർ ഈസാനബി (عليه السلام)ക്ക് ആരാധനയുടെ ഇനങ്ങൾ അർപ്പിക്കുകയും ആണ് ചെയ്തത്, എന്റെ റബ്ബ് എന്നെ വിശേഷിപ്പിച്ചത് പോലെ (അല്ലാഹുവിന്റെ ഒരു അടിമയും, ദൂതനും ആയ നബിﷺ എന്ന്) മാത്രമെ നിങ്ങൾ എന്നെ വിശേഷിപ്പിക്കുവാൻ പാടുള്ളൂ അതുപോലെ ഒരിക്കൽ സ്വഹാബികളിൽ ചിലർ നബിﷺയെ: 'സയ്യിദുനാ'' - سيّدُنا (ഞങ്ങളുടെ യജമാനൻ) എന്ന് പറഞ്ഞപ്പോൾ നബിﷺ പറയുകയുണ്ടായി: 'സയ്യിദ് ഉന്നതനായ അല്ലാഹുവാകുന്നു'. അതുപോലെ, ഞങ്ങൾ (സ്വഹാബികളിൽ ചിലർ) പറഞ്ഞു: 'ഞങ്ങളിൽ ഉത്തമൻ, ഞങ്ങളിൽ സ്ഥാനംകൊണ്ട് ഉന്നതൻ (നിങ്ങളാണ്)' എന്ന്, അപ്പോൾ നബിﷺ പറയുകയുണ്ടായി: 'നിങ്ങൾ പറഞ്ഞത് പറയുക, അല്ലെങ്കിൽ നിങ്ങളിൽ ചിലർ പറഞ്ഞത് പറയുക! എന്നാൽ പിശാച് നിങ്ങളെ (നബിﷺയെ അതിരുകവിഞ്ഞ് ആദരിപ്പിച്ച്) അവന്റെ സഹായികളും, കൂട്ടുകാരുമായി സ്വീകരിക്കാതിരിക്കട്ടെ!'' അബൂ ദാവൂദ്
അതുപോലെ, (അനസ് ﷺവിൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം) ഒരിക്കൽ പ്രവാചകൻﷺയോട് സഹാബികൾ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങളിൽ ഉത്തമരേ, ഉത്തമന്റെ പുത്രനെ, ഞങ്ങളുടെ നേതാവെ, ഞങ്ങളുടെ നേതാവിന്റെ പുത്രനേ'', അപ്പോൾ നബിﷺ പറഞ്ഞു: 'ഓ, ജനങ്ങളെ, നിങ്ങളുടെ ഉദ്ധരണികളിൽ അല്ലാഹുവെ പേടിക്കുക! പിശാച് നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ! ഞാൻ അല്ലാഹുവിന്റെ ഒരു അടിമയും, ദൂതനുമായ മുഹമ്മദാകുന്നു, ഉന്നതനും പ്രതാപവാനുമായ അല്ലാഹു എനിക്ക് നൽകിയ (അല്ലാഹുവിന്റെ ഒരു അടിമയും, ദൂതനും ആയ നബി എന്ന) സ്ഥാനത്തേക്കാൾ നിങ്ങൾ എന്നെ ഉയർത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.'' അഹ്മദ്
അതുപോലെ, 'നബിയേ(ﷺ) أنت سيدنا (താങ്കൾ ഞങ്ങളുടെ യജമാനനാണ് - നേതാവാണ്), أنت خيرُنا (താങ്കൾ ഞങ്ങളിൽ ഉത്തമനാണ്), أنت أفضلُنا (താങ്കൾ ഞങ്ങളിൽ ശ്രേഷ്ഠനാണ്) എന്നീ പദങ്ങൾ കൊണ്ട് അഭിസംബോധന ചെയ്തുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്നത് നബിﷺ വെറുത്തിരുന്നു. നിരുപാധികം നബിﷺ സൃഷ്ടികളിൽ ഉത്തമനും, ശ്രേഷ്ഠനുമാണ്, എന്നിട്ടുകൂടി നബിﷺ ആ വിശേഷണം ഉച്ചരിച്ചുകൊണ്ട് അഭിസംബോധന ചെയ്യപ്പെടുന്നത് വെറുത്തിരുന്നു എന്ന് മാത്രമല്ല, അതിനെ തടയുകയും ചെയ്തു! തനിക്ക് അല്ലാഹു നൽകിയ സ്ഥാനത്തേക്കാൾ ഉയർത്താതിരിക്കുവാനും, തൗഹീദിലുള്ള വിശ്വാസ സംരക്ഷണത്തിനും വേണ്ടി ആയിരുന്നു അങ്ങിനെ വിളിക്കുന്നത് നബിﷺ തടഞ്ഞിരുന്നത്. സത്യവിശ്വാസത്തിന് യാതൊരു കോട്ടവും വരാത്തതും, അതിര് കവിയലും - പരിധി ലംഘിക്കലും ഇല്ലാത്ത, എന്നാൽ അല്ലാഹുവിന്റെ അടിമകളിൽ ഉത്തമമായ രണ്ട് വിശേഷണങ്ങൾ കൊണ്ട് നിങ്ങൾ എന്നെ വിശേഷിപ്പിക്കുകയെന്ന് നബിﷺ ഉണർത്തുകയും ചെയ്തു. ആ രണ്ട് വിശേഷണങ്ങൾ: عبد الله ورسوله (അബ്ദു ല്ലാഹി വ-റസൂലിഹി - അല്ലാഹുവിന്റെ അടിമയും, ദൂതനും) എന്നതാണ്. അല്ലാഹു തൃപ്തിപ്പെട്ട് നൽകിയ പദവിയേക്കാൾ നബിﷺയെ പുകഴ്ത്തുന്നത് പ്രവാചകൻﷺക്ക് ഇഷ്ടമില്ലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യം പലരും മറക്കുകയും, നബിﷺയോട് പ്രാർത്ഥിക്കുകയും, ഇസ്തിഗാഥ നടത്തുകയും, നബിﷺയെ കൊണ്ട് സത്യം ചെയ്യുകയും ചെയ്യുകയാണ്!! അല്ലാഹുവിനോടല്ലാതെ മറ്റാരോടും ചോദിക്കുവാൻ പാടില്ലാത്ത കാര്യങ്ങൾ നബിﷺയോട് അവർ ആവശ്യപ്പെട്ടു (ശിർക്ക് ചെയ്യുകയും ചെയ്യുന്നു!), അതാണ് മൗലൂദുകളിലും, ചില പദ്യങ്ങളിലും, (മാല)പാട്ടുകളിലും ഉള്ളത്!. അല്ലാഹുവിന്റെയും, പ്രവാചകൻﷺയുടെയും അവകാശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായി വേർതിരിച്ച് മനസ്സിലാക്കുവാൻ അവർക്ക് (ആ വഴികേടിലായ മുസ്'ലീങ്ങൾക്ക്) സാധിച്ചിട്ടില്ല!!
ഇബ്നുൽ ഖയ്യിം തന്റെ നൂനിയ്യഃ എന്ന കവിതാ സമാഹാരത്തിൽ പറയുന്നു:
'അല്ലാഹുവിന് അവകാശങ്ങളുണ്ട്, അത് മറ്റാർക്കുമില്ല. അവന്റെ അടിമക്കും അവകാശങ്ങളുണ്ട്, അവ രണ്ടും രണ്ട് തരം അവകാശങ്ങളാണ്,
ആ രണ്ട് അവകാശങ്ങളെയും കൂട്ടക്കലർത്തരുത്; സത്യവും അസത്യവും വ്യക്തമായി വേർതിരിക്കാതിരിക്കുകയും ചെയ്യരുത്!''.
3- പ്രവാചകൻﷺയുടെ സ്ഥാനങ്ങൾ:
അല്ലാഹു അവന്റെ പ്രവാചകൻﷺയെ പ്രശംസിക്കുവാനും, ആദരിക്കുവാനും പഠിപ്പിച്ച രൂപത്തിൽ നാം പ്രവാചകൻﷺയെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിനും, അത് വിശദീകരിക്കുന്നതിലും യാതൊരു പ്രശ്നവുമില്ല, അല്ലാഹു പ്രവാചകൻﷺക്ക് സ്ഥാനങ്ങളും പദവികളും നൽകിയിരിക്കുന്നു, അത് അബ്ദുഹു വ-റസൂലുഹു (അല്ലാഹുവിന്റെ അടിമയും, റസൂലും) എന്നതാണ്. സൃഷ്ടികളിൽ ഉത്തമനാണ്, നബിമാരിൽ അവസാനത്തെ നബിയാണ്, അദ്ദേഹത്തിന് ശേഷം മറ്റൊരു നബി വരാനില്ല, അല്ലാഹു നബിﷺയുടെ ഹൃദയത്തെ വിശാലമാക്കുകയും, അദ്ദേഹത്തിന്റെ കീർത്തി ഉയർത്തുകയും ചെയ്തിരിക്കുന്നു, ആരാണോ നബിﷺയുടെ കല്പനകളെ ധിക്കരിക്കുകയും, അവഗണിക്കുകയും ചെയ്യുന്നത് അവരെ നിന്ദിക്കപ്പെട്ടവരാക്കുകയും ചെയ്തിരിക്കുന്നു! സ്തുത്യർഹമായ ('മഖാമൻ മഹ്മൂദ്' എന്ന) പദവിയുടെ ഉടമയാണ് നബിﷺ എന്ന് അല്ലാഹു പറയുകയും ചെയ്യുന്നു: ''നിന്റെ റബ്ബ് നിന്നെ സ്തുത്യർഹമായ (പരലോകത്ത് ശഫാഅത്തിന് - ശുപാർശക്ക് അധികാരമുള്ള 'മഖാമൻ മഹമൂദ്' എന്ന) ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം.'' ഖുർആൻ 17: 79
അതായത്, അവസാനനാളിൽ ജനങ്ങൾക്ക് വേണ്ടി ശുപാർശ പറയുവാൻ നിൽക്കുന്ന ഒരു സ്ഥാനമാകുന്നു അത്. മറ്റൊരു പ്രവാചകനും ലഭിക്കാതെ, മുഹമ്മദ് നബിﷺക്ക് പ്രത്യേകമായി അല്ലാഹു നൽകിയ സ്ഥാനം ആകുന്നു അത്.
സൃഷ്ടികളിൽ ഏറ്റവും കൂടുതൽ അല്ലാഹുവിനെ ഭയപ്പെടുന്നതും, തഖ്'വ ചെയ്തതും മുഹമ്മദ് നബിﷺ ആയിരുന്നു. നബിﷺയുടെ സാന്നിദ്ധ്യത്തിൽ ശബ്ദം ഉയർത്തി സംസാരിക്കുന്നത് പോലും അല്ലാഹു വിലക്കിയിരിക്കുന്നു, പ്രവാചക സാന്നിദ്ധ്യത്തിൽ ശബ്ദം താഴ്ത്തി സംസാരിക്കുന്നവരെ അല്ലാഹു പ്രശംസിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങൾ പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയർത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നിങ്ങൾ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ (സൽ)കർമ്മങ്ങൾ നിഷ്ഫലമായി പോകാതിരിക്കാൻ വേണ്ടി. തീർച്ചയായും തങ്ങളുടെ ശബ്ദങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമ്മനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവർക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്. (നീ - പ്രവാചകൻﷺ താമസിക്കുന്ന) അറകൾക്ക് (കുടിലുകൾക്ക്) പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരിൽ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവർ ക്ഷമിച്ചിരുന്നെങ്കിൽ അതായിരുന്നു അവർക്ക് കൂടുതൽ നല്ലത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' ഖുർആൻ 49: 2-5
ഇബ്നുകഥീർ(റഹിമ.) പറയുന്നു: 'അല്ലാഹു ഈ സൂക്തത്തിലൂടെ വിശ്വാസികൾ പ്രവാചകൻﷺയെ എങ്ങിനെയാണ് ആദരിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, പ്രശംസി-ക്കേണ്ടതും എന്ന മര്യാദ പഠിപ്പിക്കുകയാകുന്നു. പ്രവാചകൻﷺയുടെ ശബ്ദത്തേക്കാൾ കൂടുതൽ ശബ്ദം ഉയർത്താതിരിക്കുകയും ചെയ്യുക എന്നും പഠിപ്പിക്കുന്നു…''
മറിച്ച് രിസാലത്ത് (റസൂൽ എന്നത്) കൊണ്ടോ, നുബുവ്വത്ത് (നബി എന്നത്): കൊണ്ടോ അഭിസംബോധന ചെയ്യുക, അഥവാ: (അല്ലാഹുവിന്റെ റസൂലെ, അല്ലാഹുവിന്റെ നബിയെ) എന്നിങ്ങനെ അഭിസംബോധന ചെയ്യുക. അല്ലാഹു പറയുന്നു: ''നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്നതുപോലെ നിങ്ങൾക്കിടയിൽ റസൂലിന്റെ വിളിയെ (റസൂൽﷺയെ അഭിസംബോധന ചെയ്യുന്ന രീതിയെ) നിങ്ങൾ ആക്കിത്തീർക്കരുത്.' ഖുർആൻ 24: 63
അല്ലാഹു അവന്റെ പ്രവാചകനെﷺ അഭിസംബോധന ചെയ്യുന്നത്: 'ഓ നബിയെ, ഓ റസൂലെ എന്നാകുന്നു. കൂടാതെ അല്ലാഹു പ്രവാചകൻﷺക്ക് സ്വലാത്ത് (അനുഗ്രഹം) ചൊരിയുന്നു, പ്രവാചകൻﷺക്ക് സ്വലാത്ത് (അനുഗ്രഹം) ചൊരിയുവാൻ വേണ്ടി മലക്കുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, പ്രവാചകൻﷺക്ക് സ്വലാത്തും, സലാമും (അനുഗ്രഹവും, രക്ഷയും) ചൊരിയുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ അല്ലാഹു വിശ്വാസികളോട് കല്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ''തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിﷺയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ (നബിﷺയുടെ) മേൽ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക (നിങ്ങൾ നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക).'' ഖുർആൻ 33: 56
എന്നാൽ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം: വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും പ്രവാചകൻﷺയെ പുകഴ്ത്തുവാനോ, സ്വലാത്തു ചൊല്ലുവാനൊ, ആദരിക്കുവാനോ പ്രത്യേക സ്ഥലമോ, സമയമോ, രൂപമോ സ്വീകരിക്കുവാൻ കൽപ്പിച്ചിട്ടില്ല. ചിലയാളുകൾ പ്രവാചകൻﷺ ജനിച്ചുവെന്ന് പറയപ്പെടുന്ന ദിവസം പ്രത്യേകമാക്കി പ്രവാചകൻﷺന്റെ മദ്ഹുകളും, മറ്റും പാടി ആഘോഷിക്കുന്നത് ചീത്ത പ്രവർത്തനവും, ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം) ഉം ആകുന്നു.
പ്രവാചകൻﷺയെ ആദരിക്കുന്നതിന്റെ ഭാഗമാണ് പ്രവാചകൻﷺയുടെ സുന്നത്തിനെ (ചര്യയെ) ആദരിക്കുന്നതും, സുന്നത്ത് എല്ലാം ജീവിതത്തിൽ പകർത്തൽ നിർബ്ബന്ധമാണെന്ന് വിശ്വസിക്കലും. അതുപോലെ, ആദരിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും വിശുദ്ധ ഖുർആനിന് തൊട്ട് താഴെ വരുന്നതാണ് പ്രവാചക സുന്നത്ത്. കാരണം സുന്നത്ത് അല്ലാഹുവിൽ നിന്നുള്ള വഹ്'യ് (ദിവ്യ സന്ദേശം) തന്നെയാകുന്നു. അല്ലാഹു പറയുന്നു: അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു. ഖുർആൻ 53: 3,4
പ്രവാചക സുന്നത്തിൽ സംശയം വെക്കലും, അതിന്റെ പ്രാധാന്യം കുറച്ച് കാണിക്കലും നിഷിദ്ധമാകുന്നു, അതുപോലെ ഹദീസ് വിജ്ഞാനവും - ഹദീസ് ഹിഫ്ളും (മനഃപാഠവും) ഇല്ലാതെയും ഹദീസുകളെ സ്വന്തം നിലക്ക് സ്വഹീഹ്, ളഈഫ് (ശരിയായത്, ദുർബലമായത്) ആക്കുന്നതും അനുവദനീയമല്ല. ഈ ആധുനിക കാലത്ത് ചില ജാഹിലീങ്ങൾ (അജ്ഞർ) പ്രവാചക സുന്നത്തിനെ അവമതിക്കുകയും, യുക്തിക്ക് നിരക്കാത്തതാണെന്ന് സ്വന്തം ന്യായം പറഞ്ഞ് കൊണ്ട് സ്വഹീഹായ (ശരിയായ) ഹദീസുകളെ ളഈഫ് (ദുർബ്ബലം) ആണെന്ന് പറയുകയും, ദുർബ്ബല ഹദീസുകളെ സ്വഹീഹ് (ശരി) ആക്കുകയും ചെയ്യുന്നു!! അവർ ചില ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ട് ഹദീസ് റിപ്പോർട്ട് ചെയ്യുന്ന റാവി (നിവേദകർ)മാരെ ന്യൂനതയുള്ളവർ ആണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്! ഇത് അപകടം നിറഞ്ഞതും, സമുദായത്തിന് നാശം ഉണ്ടാക്കുന്നതുമാണ്! അതുകൊണ്ട് അങ്ങിനെ ഉള്ളവർ അല്ലാഹുവിനെ സൂക്ഷിക്കുകയും, (സലഫുകളിലൂടെ - പൂർവ്വകാല സച്ചരിതരിലൂടെ വന്ന) ഹദീഥ് നിദാന ശാസ്ത്ര നിയമങ്ങൾ പഠിക്കുകയും, അതിന്റെ പരിധിക്കുള്ളിൽ നിൽക്കുകയും ചെയ്യേണ്ടതുണ്ട്.
2. പ്രവാചകൻﷺയെ അനുസരിക്കേണ്ടതും, പിൻപറ്റേണ്ടതും ഒഴിച്ചുകൂടാൻപറ്റാത്ത ബാധ്യത
പ്രവാചകൻﷺയുടെ കല്പനകൾ പ്രാവർത്തികമാക്കലും, പ്രവാചകൻﷺ വിരോധിച്ചതിൽനിന്ന് വിട്ടുനിൽക്കലും ഒഴിച്ചുകുടാൻ പറ്റാത്ത ബാധ്യതയാകുന്നു. ഇത് 'മുഹമ്മദ് റസൂലു ല്ലാഹ്'' ('മുഹമ്മദ്ﷺ തീർച്ചയായും അല്ലാഹുവിന്റെ ദൂതർ ആകുന്നു) എന്ന സത്യസാക്ഷ്യ വചനത്തിന്റെ നിബന്ധന കൂടിയാണ്. അതുപോലെ, ഖുർആനിലെ വളരെയധികം സൂക്തങ്ങളിൽ പ്രവാചകൻﷺനെ നിങ്ങൾ അനുസരിക്കണമെന്ന് അല്ലാഹു നമ്മോട് കല്പിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അല്ലാഹുവിനെ അനുസരിക്കണമെന്ന് പറഞ്ഞതിന് തൊട്ട് താഴെ തന്നെ പ്രവാചകൻﷺനെ അനുസരിക്കണമെന്നും കൽപ്പിക്കുന്നു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെﷺയെയും അനുസരിക്കുക.'' ഖുർആൻ 4: 59 ഇതുപോലെ വളരെയധികം സൂക്തങ്ങൾ ഉണ്ട്. മറ്റു ചില സന്ദർഭങ്ങളിൽ പ്രവാചകൻﷺനെ അനുസരിക്കണമെന്ന് മാത്രം അല്ലാഹു പറഞ്ഞതായും കാണാം: ''(അല്ലാഹുവിന്റെ) ദൂതനെﷺ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു.'' ഖുർആൻ 4: 80 ''നിങ്ങൾ റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.'' ഖുർആൻ 24: 56
മറ്റിടങ്ങളിൽ പ്രവാചകൻﷺയെ അനുസരിക്കാത്തവർക്ക് (അഥവാ, പ്രവാചകൻﷺയെ ധിക്കരിക്കുന്നവർക്ക്) അല്ലാഹു താക്കീത് നൽകുകയും ചെയ്യുന്നു: ''ആകയാൽ അദ്ദേഹത്തിന്റെ (അല്ലാഹുവിന്റെ ദൂതർﷺയുടെ) കല്പനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല 'ഫിത്ന'യും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.'' ഖുർആൻ 24: 63
ഈ സൂക്തത്തിൽ പറയുന്നത്: പ്രവാചകൻﷺയെ ധിക്കരിക്കു ന്നവരുടെ ഹൃദയങ്ങളിൽ കുഫ്റ് (അവിശ്വാസം), നിഫാഖ് (കപടമായ ഇസ്'ലാമിക വിശ്വാസം), ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം) തുടങ്ങിയ ഫിത്നകൾ (വിപത്തുകൾ) സംഭവിക്കാം, അല്ലെങ്കിൽ ഐഹിക ജീവിതത്തിൽ പെട്ടെന്ന് തന്നെ വരുന്ന ശിക്ഷാനടപടികൾ, നിന്ദ്യത, ജയിൽവാസം, അല്ലെങ്കിൽ മറ്റു ചില കഠിന ശിക്ഷകൾ ബാധിക്കാമെന്നും, ഈ സൂക്തത്തിൽ താക്കീത് നൽകുന്നു!
പ്രവാചകൻﷺയെ അനുസരിക്കുന്നതും, പിന്തുടരുന്നതും പാപങ്ങൾ പൊറുക്കപ്പെടുവാനും, അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുവാനുമുള്ള ഒരു നിമിത്തവും ആക്കിയിരിക്കുന്നു, അല്ലാഹു പറയുന്നു:: ''(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്.'' ഖുർആൻ 3: 31
പ്രവാചകൻﷺയെ പിന്തുടരുന്നത് സൻമാർഗവും, പ്രവാചകൻﷺയെ ധിക്കരിക്കുന്നത് വഴികേടും ആക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ''നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം.'' ഖുർആൻ 24: 54
അല്ലാഹു പറയുന്നു: ''ഇനി നിനക്ക് (നബിﷺക്ക്) അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ (അല്ലാഹുവിനോടും അവന്റെ റസൂൽﷺയോടും അനുസരണക്കേട് കാണിക്കുന്നവരെ) നേർവഴിയിലാക്കുകയില്ല; തീർച്ച.'' ഖുർആൻ 28: 50
പ്രവാചകൻﷺയെ പിന്തുടരുന്നതുകൊണ്ട് നിങ്ങൾക്ക് ഉത്തമമായ മാർഗ്ഗദർശനവും (മാതൃകയും) ഉണ്ട് എന്നും അല്ലാഹു പറയുന്നു: ''തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ (നബിﷺയിൽ) ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമ്മിക്കുകയും ചെയ്തു വരുന്നവർക്ക്.'' ഖുർആൻ 33: 21
ഇബ്നുകഥീർ(റഹിമ.) ഈ സൂക്തത്തെ കുറിച്ച് പറയുന്നു: 'പ്രവാചകൻﷺയുടെ കല്പനകളും, പ്രവർത്തികളും, അനുകൂലിച്ചതും (കൂടാതെ ജിഹാദിലും മറ്റുമുണ്ടായ) മാതൃകാപരമായ കാര്യങ്ങളും പിന്തുടരുക എന്ന് കൽപ്പിക്കപ്പെട്ടതിനുള്ള വലിയ ഒരു തെളിവാകുന്നു ഈ സൂക്തം. ഇതിൽ ഉൾപ്പെട്ടതാണ്: അഹ്സാബ് എന്ന യുദ്ധവേളയിൽ (അല്ലാഹുവിന്റെ കലിമത് തൗഹീദിന്റെ പതാക ഉയർത്തി നാട്ടുവാൻ വേണ്ടി) പ്രവാചകൻﷺ കാണിച്ചുതന്ന ക്ഷമയും, ക്ഷമ കൈകൊള്ളുവാനുള്ള ആഹ്വാനവും, പ്രവാചകൻﷺയുടെ ത്യാഗ പരിശ്രമവും, ധീരതയും, തന്റെ റബ്ബിൽ നിന്നുള്ള വിജയപ്രതീക്ഷ ഉൾക്കൊള്ളലും… (തുടങ്ങിയവ) മാതൃകയാക്കി ജീവിതത്തിൽ പകർത്തുവാൻ വേണ്ടി അല്ലാഹു ജനങ്ങളോട് കല്പിക്കുന്നത്. അവസാനനാൾ വരെ പ്രവാചകരിൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും എല്ലായ്പ്പോഴും ഉണ്ടാകുമാറാവട്ടെ.''
പ്രവാചകൻﷺയെ അനുസരിക്കുകയും, പിൻപറ്റുകയും ചെയ്യണമെന്ന് വിശുദ്ധ ഖുർആനിൽ ഏകദേശം നാല്പതോളം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്! മനുഷ്യന് ഭക്ഷണപാനീയത്തേക്കാൾ ആവശ്യം: പ്രവാചകൻﷺ എന്താണ് കൊണ്ടുവന്നതെന്നും, അവ എങ്ങിനെയാണ് പിന്തുടരേണ്ടത് എന്നും, (അവ എങ്ങിനെയാണ് സഹാബികളും, സലഫുകളും - പൂർവ്വകാല സച്ചരിതരും പിന്തുടർന്നത് എന്നും) മനസ്സിലാക്കലാകുന്നു. ഭക്ഷണ പാനീയം നഷ്ടപ്പെട്ടാൽ ഒരുപക്ഷേ, അത് കരസ്ഥമാക്കുവാൻ സാധിച്ചേക്കാം, അല്ലെങ്കിൽ ഐഹിക ലോകത്ത് മരിച്ചേക്കാം. എന്നാൽ പ്രവാചകൻﷺയെ അനുസരിക്കുന്നതും - പിൻപറ്റുന്നതും നഷ്ടപ്പെടുകയാണെങ്കിൽ പരലോകത്ത് നിന്ദ്യമായ ശിക്ഷയും, ദൗർഭാഗ്യവും ആയിരിക്കും ലഭിക്കുക! ആരാധനകൾ നിർവ്വഹിക്കുന്നതിലും പ്രവാചകൻﷺയെ കണിശമായി പിൻപറ്റണം. പ്രവാചകൻﷺ ഏത് രൂപത്തിലാണോ ആരാധനകൾ നിർവ്വഹിച്ചിരുന്നത് അതേരൂപത്തിൽ തന്നെ അത് നിർവ്വഹിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതൻﷺയിൽ ഉത്തമമായ മാതൃകയുണ്ട്.'' ഖുർആൻ 33: 21 നബി (ﷺ) പറഞ്ഞു 'ഞാൻ എങ്ങിനെയാണോ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടത്, അതുപോലെ നിങ്ങൾ നമസ്കരിക്കുക'' (ബുഖാരി) വീണ്ടും, നബിﷺ പറഞ്ഞു 'നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമ്മങ്ങൾ എന്നിൽ നിന്ന്, (നബിﷺയിൽ നിന്ന്) സ്വീകരിക്കുക.'' മുസ്'ലിം: 1297 വീണ്ടും, നബിﷺ പറഞ്ഞു നമ്മുടെ കല്പനയില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരിയും മുസ്'ലിമും റിപ്പോർട്ട് ചെയ്ത ഹദീസ്) വീണ്ടും, നബിﷺ പറഞ്ഞു 'ആരെങ്കിലും എന്റെ (നബിﷺയുടെ) സുന്നത്തിൽ (നബി ചര്യയിൽ) അതിരുകവിഞ്ഞാൽ അവൻ എന്നിൽ പെട്ടവൻ (ശരിയായ മുസ്'ലിം) അല്ല.'' ബുഖാരി, മുസ്'ലിം പ്രവാചകൻﷺയെ പിന്തുടരൽ നിർബ്ബന്ധമാണെന്ന കല്പനയും, പ്രവാചകൻﷺയെ ധിക്കരിക്കൽ നിഷിദ്ധമാണെന്നും വ്യക്തമാക്കുന്ന ഇതുപോലെയുള്ള വേറെയും തെളിവുകൾ (ധാരാളം) നമുക്ക് കാണാവുന്നതാണ്.
3 നബിﷺക്ക് വേണ്ടി സ്വലാത്തും, സലാമും (അനുഗ്രഹവും, രക്ഷയും) ചൊരിയുവാൻ പ്രാർത്ഥിക്കൽ ഒഴിച്ചുകുടാൻപറ്റാത്ത ഒരു ബാധ്യത.
നബിﷺക്ക് സ്വലാത്തും സലാമും ചൊല്ലുവാൻ (അനുഗ്രഹത്തിനും, രക്ഷക്കും വേണ്ടി പ്രാർത്ഥിക്കുവാൻ) അല്ലാഹു മൊത്തം മുസ്'ലിം സമൂഹത്തോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ''തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിﷺയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയും (സ്വലാത്തും, സലാമും) ഉണ്ടാകുവാൻ പ്രാർത്ഥിക്കുക.'' ഖുർആൻ 33: 56
അല്ലാഹുവിന്റെ സ്വലാത്ത് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് മലക്കുകളുടെ സാന്നിദ്ധ്യത്തിൽ അല്ലാഹു പ്രവാചകനെ പ്രശംസിക്കുന്നു എന്നാണ് ഉദ്ദേശിക്കുന്നതെന്നും, മലക്കുകളുടെ സ്വലാത്ത് കൊണ്ട് വിവക്ഷിക്കുന്നത് അവർ നബിﷺക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ, മനുഷ്യരുടെ സ്വലാത്ത് നബിﷺക്ക് വേണ്ടി അല്ലാഹുവിനോടുള്ള ഇസ്തിഗ്ഫാർ (രക്ഷക്കും അനുഗ്രഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനയും) ആകുന്നു. അല്ലാഹു ഈ (ഖുർആൻ 33: 56) സൂക്തത്തിൽ തന്റെ നബിയുടെയും, സച്ചരിതരായ അടിമകളുടെയും സ്ഥാനം 'മലഉൽ അഅ്ല'യിൽ (മലക്കുകളുടെ സാന്നിദ്ധ്യത്തിൽ) പ്രശംസിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ സാന്നിദ്ധ്യത്തിൽ അവൻ (അല്ലാഹു) പ്രവാചകൻﷺയെ പ്രശംസിക്കുകയും, മലക്കുകൾ പ്രവാചകൻﷺക്ക് വേണ്ടി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയും ചെയ്യുന്നു, തുടർന്ന് താഴെ ലോകത്തുള്ളവരോട് പ്രവാചകന് സ്വലാത്തും സലാമും ചൊല്ലുവാൻ (അനുഗ്രഹത്തിനും, രക്ഷക്കും വേണ്ടി പ്രാർത്ഥിക്കുവാൻ) കൽപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ താഴെയും മുകളിലുമുള്ള ലോകത്തിലെ എല്ലാവരുടെയും പ്രാർത്ഥന പ്രവാചകൻﷺക്ക് കിട്ടുന്നു.
وَسَلِّمُوا تَسْلِيمً എന്നാൽ പ്രവാചകൻﷺയെ ഇസ്'ലാമിന്റെ അഭിവാദ്യം (സലാം) കൊണ്ട് അഭിവാദ്യം ചെയ്യുകയെന്നതാണ് അർത്ഥം. ആരെങ്കിലും പ്രവാചകൻﷺയുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിൽ സ്വലാത്തും സലാമും ഒരുമിച്ച് കൂടണം. ഒന്നിൽ മാത്രം പരിമിതപ്പെടുത്തരുത്. അഥവാ: صلى الله عليه 'സ്വല്ല ല്ലാഹു അലൈഹി'' എന്ന് മാത്രം പറയരുത്, അതുപോലെ: عليه السلام'അലൈഹി സ്സലാം'' എന്നുമാത്രവും പറയരുത്, മറിച്ച് രണ്ടും ഒരുമിച്ചുകൂട്ടി: 'മുഹമ്മദ് സ്വല്ല ല്ലാഹു അലൈഹി വസല്ലം'' محمد صَلَّى اللَّهُ عَلَيْهِ وَسَلَّم എന്ന് പറയുവാനാണ് കല്പിച്ചിട്ടുള്ളത്
നബിﷺയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ വ്യത്യസ്ത സന്ദർഭങ്ങളിൽ നിയമമാക്കിയിരിക്കുന്നു, ചിലപ്പോൾ അത് നിർബ്ബന്ധവും, ചിലപ്പോൾ സുന്നത്തും ആയിരിക്കും. ഇബ്നുൽ ഖയ്യിം(റഹിമ.) തന്റെ جلاء الأفهام എന്ന ഗ്രന്ഥത്തിൽ അതിനെ സംബന്ധിച്ച് പറയുന്നുണ്ട്: 'നാല്പത്തിയൊന്ന് കാര്യങ്ങളിൽ സ്വലാത്ത് ചൊല്ലേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠതയുമുള്ള ഒന്നാമത്തെ കാര്യമായി അദ്ദേഹം പറയുന്നത്: നമസ്കാരങ്ങളിലെ അവസാന തശഹ്ഹുദ് (അത്തഹിയ്യാത്ത്)ൽ ആകുന്നു. (അനുഷ്ഠാനകർമ്മങ്ങളിൽ അല്ലാതെയും) സ്വലാത്ത് ചൊല്ലുവാൻ അല്ലാഹുവിന്റെ കല്പനയുണ്ടെന്നതിൽ പണ്ഡിതൻമാർ യോജിക്കുന്നു, എന്നാൽ അത് നിർബന്ധമാണോ എന്ന കാര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.'' (സ്വലാത്ത് ചൊല്ലേണ്ട) ഒരുപാട് മറ്റുസന്ദർഭങ്ങളെ സംബന്ധിച്ച് അദ്ദേഹം പിന്നീട് പറയുന്നുണ്ട്: ഖുനൂത്തിന്റെ അവസാനത്തിൽ, ജുമുഅഃ ഖുതുബ പോലെയുള്ള (വിവാഹ ഖുതുബ, മതപ്രസംഗം) തുടങ്ങിയവയിൽ, രണ്ട് പെരുന്നാൾ നമസ്കാര ഖുതുബകളിൽ, മഴക്ക് വേണ്ടിയുള്ള നമസ്കാര ഖുതുബയിൽ, (ഗ്രഹണ നമസ്കാര ഖുതുബയിൽ), ബാങ്ക് കൊടുക്കുന്നവന് ഉത്തരം നൽകിയതിന് ശേഷം, പ്രാർത്ഥനയുടെ വേളയിൽ, പള്ളിയിൽ പ്രവേശിക്കുമ്പോഴും - പുറത്ത് പോകുമ്പോഴും, പ്രവാചകൻﷺയുടെ പേര് കേൾക്കുമ്പോൾ... തുടർന്ന് നബിﷺയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നവന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് പറയുന്നു, അതിൽ നാല്പത് നന്മകളും ഉണ്ടെന്ന് അദ്ദേഹം (ഇബ്നുൽ ഖയ്യിം) ഉണർത്തുന്നു.
പ്രവാചകൻﷺക്ക് സ്വലാത്ത് ചൊല്ലുവാനുള്ള അല്ലാഹുവിന്റെ കല്പന ജീവിതത്തിൽ പകർത്തുന്നതിൽ നിന്നുള്ള ചില നന്മകൾ താഴെ കൊടുക്കുന്നു:
- ഒരു സ്വലാത്ത് ചൊല്ലുന്നവന്ന് അല്ലാഹുവിൽ നിന്ന് പത്ത് നന്മകൾ (അനുഗ്രഹം) പ്രതിഫലം ലഭിക്കുന്നു.
- പ്രവാചകൻﷺക്ക് സ്വലാത്ത് ചൊല്ലി തുടങ്ങുന്ന പ്രാർത്ഥന ഉത്തരം ലഭിക്കുന്നതിൽ ഉൾപ്പെടുന്നു
(ബാങ്കിനു ശേഷമുള്ള വസീലഃക്കുള്ള പ്രാർത്ഥനയുടെ കൂടെ) പ്രവാചകൻﷺക്ക് സ്വലാത്ത് സ്ഥിരമായി ചൊല്ലിയാൽ (അല്ലാഹുവിന്റെ അനുമതിയോടെ) പ്രവാചകൻﷺയുടെ ശുപാർശ (ശഫാഅത്ത്)ൽ ഉൾപ്പെടുവാൻ സാധിക്കുന്നതാണ്.
- പാപങ്ങൾ പൊറുക്കപ്പെടുവാൻ കാരണമാകുന്നു…
-നബിﷺ സലാം മാടക്കാൻ കാരണമായേക്കും
ഈ മഹാനായ പ്രവാചകന് ദൈവത്തിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ.
അഹ്ലുബൈത്തിന്റെ (നബികുടുംബത്തിന്റെ) ശ്രേഷ്ഠതയും, അവരെ ആദരിക്കുന്നതിൽ അതിരുകവിയാതിരിക്കലും - അവരെ അവഗണിക്കാതിരിക്കലും
അഹ്ലുബൈത്ത് എന്നാൽ: സ്വദഖഃ (സകാത്ത് - ദാനധർമ്മം) സ്വീകരിക്കൽ നിഷിദ്ധമായിട്ടുള്ള നബിﷺയുടെ കുടുംബത്തെയാണ് ഉദ്ദേശിക്കുന്നത്. അലി رَضِيَ اللَّهُ عَنْهُവിന്റെ കുടുംബവും, ജഅ്ഫർ رَضِيَ اللَّهُ عَنْهُവിന്റെ കുടുംബവും, ഹാരിഥ് رَضِيَ اللَّهُ عَنْهُബ്നു അബ്ദുല്മുത്വലിബിന്റെ കുടുംബവും, നബിﷺയുടെ ഭാര്യമാരും, സന്താനങ്ങളും ഉൾകൊള്ളുന്നതാണ് അഹ്ലുബൈത്ത്. കാരണം, അല്ലാഹു പറയുന്നു: ''അഹ്ലുൽബൈത്! (പ്രവാചകന്റെ വീട്ടുകാരേ!) നിങ്ങളിൽ നിന്ന് അൽ-രിജ്സ് (തിന്മകളും, പാപങ്ങളും) നീക്കി കളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.'' ഖുർആൻ 33: 33
ഇബ്നു കഥീർ -رَحِمَهُ اللَّهُ- ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു: 'വിശുദ്ധ ഖുർആൻ സൂക്തങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കണമെന്നതിൽ യാതൊരു സംശയവുമില്ല, തീർച്ചയായും നബിﷺയുടെ ഭാര്യമാർ ഈ സൂക്തത്തിന്റെ ('അഹ്ലുൽബൈത്ത്' എന്ന) പരിധിയിലാണ്. ''അഹ്ലുൽബൈത്! (പ്രവാചകന്റെ വീട്ടുകാരേ!) നിങ്ങളിൽ നിന്ന് അൽ-രിജ്സ് (തിന്മകളും, പാപങ്ങളും) നീക്കി കളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.'' ഖുർആൻ 33: 33
കാരണം ആ സൂക്തം ഇറങ്ങുവാനുള്ള സന്ദർഭം അവരെ കുറിച്ചാകുന്നു. ഇതുകൊണ്ടാണ് ആ സൂക്തത്തിന് ശേഷം അല്ലാഹു പറയുന്നത്: ''നിങ്ങളുടെ വീടുകളിൽ വെച്ച് ഓതികേൾപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും, ഹിക്മഃയും (ഹദീസും) നിങ്ങൾ ഓർമിക്കുകയും (അതിന് അല്ലാഹുവിനോട് നന്ദിപറഞ്ഞ് സ്തുതികളർപ്പിച്ച്, അത് പിൻപറ്റുകയും) ചെയ്യുക.'' ഖുർആൻ 33: 34
പരമോന്നതനും പ്രതാപവാനുമായ അല്ലാഹു നബിﷺയുടെ പത്നിമാരുടെ വീടുകളിൽ വെച്ച് അവതരിപ്പിക്കുന്ന വിശുദ്ധ ഖുർആനും, തിരുസുന്നത്തും നിങ്ങൾ മനസ്സിലാക്കുക - പിൻപറ്റുക എന്നാകുന്നു ഈ സൂക്തത്തിൽ പറയുന്നത്. ഇത് ഖതാദയും മറ്റും നിവേദനം ചെയ്തതാകുന്നു.
ജനങ്ങൾക്കിടയിൽ അവർക്ക് മാത്രമുള്ള ഈ പ്രത്യേകത നിങ്ങൾ ഓർക്കുക, അവരുടെ വീടുകളിൽവെച്ച് അല്ലാഹുവിന്റെ വഹ്’യ് ഇറങ്ങുന്നു, മറ്റു ജനങ്ങൾക്ക് ആ അനുഗ്രഹമില്ല, ഇതിൽ ഏറ്റവും അനുഗ്രഹീത ആയത് അബൂബക്കർ സിദ്ദീഖിന്റെ പുത്രിയായ മഹതി ആയിശാﷺയാകുന്നു. അല്ലാഹുവിന്റെ ഈ മഹത്തായ വഹ്’യ് ഇറങ്ങുന്ന അനുഗ്രഹം ആയിശാﷺയുടെ വീട്ടിലുള്ള പ്രത്യേകതയാണ്. മറ്റൊരു ഭാര്യയുടെ വീട്ടിലും പ്രവാചകന് വഹ്’യ് (ഖുർആൻ) ഇറങ്ങിയിട്ടില്ല, ഇത് പ്രവാചകൻﷺ വ്യക്തമാക്കിയതാണ്. ചില പണ്ഡിതൻമാർ പറയുന്നു: ഇതിന് കാരണം പ്രവാചകൻﷺ അവരെ (ആയിശാﷺയെ) അല്ലാതെ മറ്റാരേയും കന്യകയായിട്ട് വിവാഹം കഴിച്ചിട്ടില്ല, നബിﷺയെ അല്ലാതെ മറ്റാരും അവരെ (ആയിശാﷺയെ) വിവാഹം കഴിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ (വഹ്’യ് - ദൈവിക ബോധനം ഇറങ്ങുന്ന) പ്രത്യേകതക്ക് ഏറ്റവും യോജിച്ചത് ആയിശാﷺയുടെ വീട് തന്നെയാകുന്നു. നബിﷺയുടെ പത്നിമാരിൽ വെച്ച് ഈ ഉയർന്ന പദവിയിൽ ആയിശാﷺയാണുള്ളത്. എന്നാൽ പ്രവാചകൻﷺയുടെ പത്നിമാർ അഹ്ലുബൈത്തിൽ പെട്ടവരാണെങ്കിൽ, പ്രവാചകൻﷺടെ രക്തബന്ധമുള്ള കുടുംബക്കാർ ഈ (അഹ്ലുബൈത്ത് എന്ന) നാമകരണത്തിന് ഒന്നു കൂടി അർഹരാകുന്നു...'' ഇബ്നുകഥീറിന്റെ ഈ വാചകം ഇവിടെ അവസാനിക്കുന്നു.
അല്ലാഹുവിന് വേണ്ടി നബിﷺയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ഭാഗമായി അഹ്ലുബൈത് (നബി കുടുംബം)ത്തെയും അഹ്ലുസുന്നത്തിവൽജമാഅഃ സ്നേഹിക്കുന്നു. خُم- ൽ (മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു സ്ഥലത്ത്) വെച്ച് പ്രവാചകൻﷺ പറയുകയുണ്ടായി 'എന്റെ വീട്ടുകാരെ ('അഹ്ലുബൈത്'നെ പരിഗണിക്കുന്നതിനെ - ആദരിക്കുന്നതിനെ) കുറിച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.'' മുസ്'ലിം: 969
അഹ്ലുസ്സുന്നത്തിവൽജമാഅഃ അവരെ (അഹ്ലുബൈത് - നബി കുടുംബത്തെ) ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുന്നു. കാരണം അത് പ്രവാചകﷺയെ ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാകുന്നു. എന്നാൽ ഒരു നിബന്ധനക്ക് വിധേയമാണ് ഈ കാര്യം. ഇസ്'ലാമിക ശരീഅത്തിന്റെ നിയമങ്ങൾക്ക് വിധേയമായി നേരായ, പ്രവാചകചര്യയെ പിൻപറ്റിക്കൊണ്ട് ആയിരിക്കണം അവരെ ഇഷ്ടപ്പെടുകയും, ആദരിക്കുകയും ചെയ്യുന്നത്. അബ്ബാസ്(رَضِيَ اللَّهُ عَنْهُ) വും കുടുംബവും, അലിയ്യ്(رَضِيَ اللَّهُ عَنْهُ)വും കുടുംബവും അടങ്ങുന്ന അവരിൽ ഉൾപെട്ടവർ എങ്ങിനെ (സച്ചരിതർ) ആയിരുന്നുവോ അതുപോലെതന്നെ ആയിരിക്കണം. എന്നാൽ ആരുതന്നെ സുന്നത്തിന് (പ്രവാചകചര്യക്ക്) വിപരീതം പ്രവർത്തിച്ചാലും അവർ മതത്തെ ചൊവ്വായ (വളവില്ലാത്ത) രൂപത്തിലല്ല പകർത്തുന്നത്, അതുകൊണ്ട് തന്നെ ശരീഅത്ത് (മതവിധി) അനുസരിച്ച് ജീവിക്കാത്ത ആരെയും പിന്തുടരുവാനും പാടില്ല, അവർ അഹ്ലുബൈത്തിൽ (നബി കുടുംബത്തിൽ) പെട്ടവരാണെങ്കിലും ശരി
അഹ്ലുസുന്നത്തിവൽജമാഅഃ അഹ്ലുബൈത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന സമീപനം നീതിയിലധിഷ്ടിതവും, (അതിരുകവിയലും - അവഗണനയും കൂടാതെയുള്ള) മധ്യമനിലപാടുമാണ്. മതമനുസരിച്ച് ശരിയായ രൂപത്തിൽ ജീവിക്കുന്നവരെ പിൻപറ്റുകയും, മതത്തിൽ നിന്ന് വ്യതിചലിക്കുകയും, സുന്നത്തിനെതിരായി പ്രവർത്തിക്കുന്നവരിൽ നിന്ന് -അവർ അഹ്ലുബൈത്തിൽ പെട്ടവരാണെങ്കിലും ശരി - അവരെ വിട്ട് നിൽക്കുകയും ചെയ്യുന്നു. അഹ്ലുബൈത്ത് എന്ന് പറഞ്ഞാൽ നബിﷺയുടെ കുടുംബത്തിൽ പെട്ടവർ എന്നാണ്, അതുകൊണ്ട് തന്നെ അത് (ആ ശ്രേഷ്ഠത കൊണ്ടുള്ള ഗുണം) അവർക്ക് ഉപകാരപ്പെടണമെങ്കിൽ ഇസ്'ലാം ശരിയായ രൂപത്തിൽ അവർ പിൻപ്പറ്റേണ്ടതുണ്ട്. അബൂഹുറയ്റ(رَضِيَ اللَّهُ عَنْهُ)പറയുന്നു നിന്റെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നൽകുക ഖുർആൻ 26:214
'പ്രവാചകൻﷺക്ക് ഈ സൂക്തം ഇറങ്ങി:( നീ അടുത്ത ബന്ധുക്കൾക്ക് താക്കീത് നൽകുക) അപ്പോൾ പ്രവാചകൻﷺ എഴുന്നേറ്റുകൊണ്ട് പറഞ്ഞു: 'ഓ ഖുറൈശികളെ! (ഓ അഹ്ലുബൈത്) ഇങ്ങനെയുള്ള ഒരു പദം ആയിരുന്നു പറഞ്ഞത്, 'നിങ്ങൾ സ്വന്തത്തെ വിലക്ക് വാങ്ങുക അല്ലാഹുവിങ്കൽ നിങ്ങൾക്കുവേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. ഓ അബ്ബാസ്ബ്നു അബ്ദുൽ മുത്തലിബിന്റെ സന്താനങ്ങളെ! അല്ലാഹുവിങ്കൽ നിങ്ങൾക്കുവേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. ഓ അല്ലാഹുവിന്റെ നബിﷺയുടെ അമ്മായിയായ സ്വഫിയ്യാഃ! അല്ലാഹുവിന്റെയടുത്ത് നിങ്ങൾക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. ഓ മുഹമ്മദ് നബിﷺയുടെ (അഥവാ, എന്റെ) മകൾ ഫാത്വിമാ! എന്റെ ധനത്തിൽ നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ (ഞാൻ തരാം), എന്നാൽ അല്ലാഹുവിങ്കൽ നിനക്കുവേണ്ടി എനിക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല.'' ബുഖാരി: 2753, മുസ്'ലിം: 206
ഒരു ഹദീസ് കൂടി ശ്രദ്ധിക്കുക: (സൽ)കർമ്മങ്ങൾ മന്ദഗതിയിലാക്കിയവൻ കുടുംബമഹിമ കൊണ്ട് വിജയിക്കില്ല.'' മുസ്'ലിം: 969
അഹ്ലുബൈത്തിൽ പെട്ട ചിലരിൽ അതിര് കവിയുന്ന ശിയാ റാഫിളിയാക്കളുടെ മാർഗത്തിൽ നിന്നും അഹ്ലുസുന്നത്തിവൽ ജമാഅഃയുടെ ആളുകൾ ഒഴിഞ്ഞ് നിൽക്കുന്നു, റാഫിളിയാക്കൾ വാദിക്കുന്നത് അവർ (അഹ്ലുബൈത്തിൽ പെട്ട ചിലർ)ക്ക് പാപസുരക്ഷിതത്വം ഉണ്ടെന്നാണ്! അതുപോലെ മതത്തിൽ ശരിയായ രൂപത്തിൽ നിലനിന്നവരെ (മറ്റു സഹാബികളെ) ശത്രുക്കളായി കണ്ടുകൊണ്ട് - അവരോട് ശത്രുത പ്രഖ്യാപിക്കുകയും, അവരെ ശപിക്കുകയും ചെയ്യുന്നു! അതുപോലെ മറ്റു ചില മുബ്തദിഅ്ഉം ഖുറാഫികളും അഹ്ലുബൈത്തുകാരെ കൊണ്ട് വസീലഃ (അല്ലാഹുവോടുള്ള അടുപ്പ ബന്ധം) തേടി അല്ലാഹുവിനു പുറമെ അഹ്ലുബൈത്തുകാരെ റബ്ബുകളാക്കുകയും ചെയ്യുന്നു!!
അഹ്ലുസുന്നത്തി വൽജമാഅഃ ഈ കാര്യത്തിലും, മറ്റു കാര്യങ്ങളിലും മധ്യമ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്, അവരെ ആദരിക്കുന്നതിൽ പരിധിലംഘിക്കലും, അവഗണനയുമില്ലാതെ ചൊവ്വായ (വളവില്ലാത്ത) മാർഗത്തിലാകുന്നു അവർ നിലകൊള്ളുന്നത്. അഹ്ലുബൈത്തുകാരുടെയോ, മറ്റുള്ളവരുടെയോ കാര്യത്തിൽ അഹ്ലുസുന്നത്തി വൽജമാഅഃ അതിര് കവിയലോ, അവരെ പാടേ അവഗണിക്കലോ ചെയ്യുന്നില്ല. ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന അഹ്ലുബൈത്തിൽ പെട്ടവർ തന്നെ അവരിൽ അതിര് കവിയുന്നതിനെ ശക്തമായി എതിർത്തിട്ടുണ്ട്. (അഹ്ലുബൈത്തുകാരുടെ മുൻ നിരയിലായിരുന്ന) അലിയ്യുബ്നു അബൂ ത്വാലിബ്(رَضِيَ اللَّهُ عَنْهُ)അദ്ദേഹത്തെ അതിര് കവിഞ്ഞ് ആദരിച്ചവരെ (ദിവ്യത്വം കൽപ്പിച്ചവരെ) ചുട്ടെരിക്കുകയുണ്ടായി! അവരെ വധിക്കേണ്ടതാണെന്ന് ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ)അംഗീകരിക്കുകയും ചെയ്തിരിക്കുന്നു! എന്നാൽ ചുട്ടെരിക്കുന്നതിന് പകരമായി അവരെ വാള് കൊണ്ട് വധിക്കുവാനാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതുപോലെ, അതിര് കവിയുന്ന വിഭാഗത്തിന്റെ നേതാവായിരുന്ന അബ്ദുല്ലാഇബ്നു സബഅ്നെ വധിക്കുവാൻ അലി(رَضِيَ اللَّهُ عَنْهُ)ആവശ്യപ്പെട്ടെങ്കിലും ആയാൾ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്
5. സ്വഹാബാക്കളുടെ ഇടയിലുണ്ടായ യുദ്ധത്തിലും,
അഭിപ്രായ വ്യത്യാസത്തിലും അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ നിലപാട്
1. ആരാണ് സ്വഹാബാക്കൾ? അവരോടുള്ള നമ്മുടെ ബാധ്യതകൾ എന്താണ്?
'സ്വഹാബത്ത്' എന്നത് 'സ്വഹാബി' എന്ന പദത്തിന്റെ ബഹുവചനമാണ്. മുഅ്മിനായി (സത്യവിശ്വാസിയായി) ആരാണോ പ്രവാചകൻﷺയെ കണ്ടുമുട്ടുകയും - ശേഷം മുഅ്മിനായിതന്നെ മരിക്കുകയും ചെയ്തത്, അവർക്ക് പറയുന്ന പേരാണ് സ്വഹാബി എന്നത്. ഇസ്'ലാമിക അനുഷ്ഠാനങ്ങളിൽ മത്സരിക്കുകയും - മുൻകടക്കുകയും, നബിﷺയുടെ നേരിട്ടുള്ള സഹവാസത്തിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും, പ്രവാചകനോടൊപ്പം ജിഹാദ് (യുദ്ധം, ധർമ്മസമരം) ചെയ്യുവാൻ അവസരം ലഭിക്കുകയും ചെയ്തതിനാൽ തന്നെ അവരാണ് മുസ്'ലീകളിൽവെച്ച് കൂടുതൽ ശ്രേഷ്ഠമായ സമൂഹം എന്നും, ഏറ്റവും ഉത്തമ നൂറ്റാണ്ടുകാർ എന്നും, പ്രവാചകൻﷺയിൽ നിന്ന് ശരീഅത്ത് (മതവിധി) നേരിട്ട് സ്വീകരിക്കുകയും, അവർക്ക് ശേഷം വന്നവർക്ക് അത് വ്യക്തമായി എത്തിച്ച് കൊടുക്കുകയും ചെയ്തവർ അവരാണെന്നും നാം വിശ്വസിക്കൽ നിർബ്ബന്ധമാകുന്നു. വിശുദ്ധ ഖുർആനിൽ അവരെ പ്രശംസിച്ചുക്കൊണ്ട് അല്ലാഹു പറയുന്നു: ''മുഹാജിറുകളിൽ (മക്കത്തുനിന്ന് മദീനയിൽ ഹിജ്റ വന്ന സ്വഹാബികളിൽ) നിന്നും, അൻസാറുകളിൽ (മദീനക്കാരായ സ്വഹാബികളിൽ) നിന്നും ആദ്യമായി (ഇസ്'ലാമിക വിശ്വാസത്തിനും അനുഷ്ഠാനത്തിനും) മുന്നോട്ട് വന്നവരും - മത്സരിച്ചവരും, (കൂടാതെ) സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു, അവനെ (അല്ലാഹുവെ) പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ (അല്ലാഹു) ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.'' ഖുർആൻ 9: 100
അല്ലാഹു പറയുന്നു: ''മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതർ ആകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ (സ്വഹാബികൾﷺ) സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും (റുകൂഅ് ചെയ്തും) സാഷ്ടാംഗം (സുജൂദ്) ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടി പ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേൽ നിവർന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ട് വരുന്നത്) അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാകുന്നു. അവരിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.'' ഖുർആൻ 48: 29
അല്ലാഹു പറയുന്നു: ''അതായത് സ്വന്തം വീടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രൻമാർക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെ (അഥവാ, ഇസ്'ലാമിക ഏകെദൈവാരാധനയുടെ മതത്തെ സഹായിക്കുക)യും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവർ തന്നെയാകുന്നു സത്യവാൻമാർ. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വിശ്വാസം സ്വീകരിച്ച (മദീനയിൽ) വാസസ്ഥലമുള്ളവർക്കും (അൻസാറുകൾക്കും) (അവകാശപ്പെട്ടതാകുന്നു ആ ധനം), തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം (അഥവാ: ബനൂനളീറിൽ നിന്നുള്ള യുദ്ധമുതൽ) സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് (അല്ലാഹുവിന് വേണ്ടി) അവർ പ്രാധാന്യം നൽകുകയും ചെയ്യും. ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ'' ഖുർആൻ 59: 8,9
മുകളിൽ നാം ഉദ്ധരിച്ചിട്ടുള്ള സൂക്തങ്ങളിൽ അല്ലാഹു മുഹാജിർ (മദീനത്ത് ഹിജ്റ വന്ന സഹാബികൾ)കളെയും, അൻസാർ (മദീനവാസി സഹാബികൾ)കളെയും പ്രശംസിച്ചിരിക്കുന്നു, നന്മയിലേക്ക് മത്സരിച്ചവർ എന്നും, അതുകൊണ്ട് അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, എന്നും അവരെ സംബന്ധിച്ച് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് സ്വർഗ്ഗം ഒരുക്കി വെക്കുകയും, അവർ പരസ്പരം കാരുണ്യം കാണിക്കുന്നവരാണെന്നും, അവിശ്വാസികളോട് കാഠിന്യം കാണിക്കുന്നവരാണെന്നും അവരെ സംബന്ധിച്ച് വിശേഷിപ്പിച്ചിരിക്കുന്നു. അവർ ധാരാളം സുജൂദും, റുകൂഉം (നമസ്കാരങ്ങൾ) ചെയ്യുന്നവരാണെന്നും, ഹൃദയം (സ്വഭാവം) നന്നായവരാണെന്നും അവരെപ്പറ്റി വിശേഷിപ്പിച്ചിരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസത്തിലും - അനുസരണത്തിലും അവർ പ്രസിദ്ധമായവരാണ്, അല്ലാഹു അവരെ അവന്റെ പ്രവാചകനോടൊപ്പം സഹവസിക്കുവാൻ തിരഞ്ഞെടുത്തിരുന്നു, അതുപോലെ മുഹാജിറുകളെ സംബന്ധിച്ച് അവർ തങ്ങളുടെ നാടും, സമ്പത്തും, (കുടുംബ പേരും പെരുമയും) അല്ലാഹുവിന് വേണ്ടി ഇസ്'ലാമിനെ സഹായിക്കുവാനായി അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹവും ആഗ്രഹിച്ചുകൊണ്ട് ചിലവഴിച്ചവരാണെന്ന്, അവരെ സംബന്ധിച്ച് അല്ലാഹു പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ അവർ വളരെയധികം സത്യസന്ധരുമായിരുന്നു. അൻസാറുകളെ സംബന്ധിച്ച്, അവർ ഹിജ്റ വന്നവർക്ക് വീടും, സഹായവും നൽകുകയും, സത്യസന്ധമായ വിശ്വാസികൾ ആണെന്നും അവരെ പ്രശംസിച്ചിരിക്കുന്നു. തങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകളെ സ്നേഹിക്കുന്നവരും - സ്വന്തം ദേഹങ്ങളെക്കാൾ അവർക്ക് പ്രാധാന്യം നൽകിയവരാണെന്നും, അവർക്കിടയിൽ ഐക്യം സ്ഥാപിക്കുകയും, അവർ പിശുക്കിൽ നിന്ന് സുരക്ഷിതരാണെന്നും പറയുകയും, അങ്ങിനെയാണ് അവർ വിജയം കരസ്ഥമാക്കിയതെന്നും വ്യക്തമാക്കുന്നു. ഇതാണ് അവരുടെ പൊതുവായ ചില ശ്രേഷ്ഠതകൾ, എന്നാൽ അവരിൽ ചിലയാളുകൾക്ക് മറ്റു ചിലരേക്കാൾ പ്രത്യേകതയും, ശ്രേഷ്ഠതകളും (ആത്മാർത്ഥതയോടെ അല്ലാഹുവിലുള്ള വിശ്വാസത്തിലും - അനുസരണത്തിലും മത്സരിച്ചതുകൊണ്ട്) ഉണ്ട്. അവരെ സംബന്ധിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അത് അവർ ഇസ്'ലാമിലേക്ക് മത്സരിച്ച് വന്നതിന്റെയും, (നാടും, വീടും, കുടുംബ മഹിമയും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി വിട്ട്) ഹിജ്റ പോയതിന്റെയും, ജിഹാദ് (ധർമ്മസമരം) ചെയ്തതിന്റെയും (ആത്മാർത്ഥതയുടെ) പദവി അനുസരിച്ചുള്ള അടിസ്ഥാനത്തിലാണ്.
സ്വഹാബാക്കളിൽ ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ളത് നാല് ഖുലാഫുഉർറാശിദ് (സത്യത്തിലേക്ക് വഴികാട്ടിയ ഖലീഫകളായ) അബൂബക്കർ(رَضِيَ اللَّهُ عَنْهُ), ഉമർ(رَضِيَ اللَّهُ عَنْهُ), ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ), അലി(رَضِيَ اللَّهُ عَنْهُ) എന്നിവർക്കാകുന്നു
അത് കഴിഞ്ഞാൽ ശ്രേഷ്ഠതയുള്ളത് സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട: ത്വൽഹ(رَضِيَ اللَّهُ عَنْهُ), സുബൈർ(رَضِيَ اللَّهُ عَنْهُ), അബ്ദുർറഹ്'മാ നുബ്നു ഔഫ്(رَضِيَ اللَّهُ عَنْهُ), അബൂഉബൈദബ്നുൽ ജർറാഅ്(رَضِيَ اللَّهُ عَنْهُ), സഅദ്ബ്നു അബീവഖ്വാസ്(رَضِيَ اللَّهُ عَنْهُ), സഈദ്ബ്നു സൈദ്(رَضِيَ اللَّهُ عَنْهُ) തുടങ്ങിയ പത്ത് പേരാകുന്നു. അതുകൂടാതെ, (നാടും, വീടും, കുടുംബമഹിമയും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഒഴിവാക്കി ഹിജ്റ പോയ) മുഹാജിറുകൾക്ക് അൻസാറുകളേക്കാൾ ശ്രേഷ്ഠതയുണ്ട്, ബദർയുദ്ധത്തിൽ പങ്കെടുത്തവർക്കും, ബൈഅത്ത് രിള്’വാനിൽ (മതസേവന കരാറിൽ) പങ്കെടുത്തവർക്കും, ഫത്ഹ് മക്ക (മക്കാവിജയം)ത്തിന് മുമ്പ് മുസ്'ലിമായവർക്കും, ആദ്യ ധർമ്മയുദ്ധം (ജിഹാദുകൾ) ചെയ്തവർക്കും; ഫത്ഹ് മക്ക (മക്കാവിജയം)ത്തിന് ശേഷം മുസ്'ലിമായവരേക്കാൾ ശ്രേഷ്ഠതയുണ്ട്.
2. സ്വഹാബാക്കളുടെ ഇടയിൽ സംഭവിച്ച യുദ്ധത്തിലും, ഫിത്നയിലും അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ നിലപാട് എന്ത്?
ഫിത്ന (വിപത്ത്)ന്റെ കാരണം
ഇസ്'ലാമിനും, മുസ്'ലികൾക്കും എതിരായുണ്ടായ ജൂതൻമാരുടെ കുതന്ത്രങ്ങളാണ് ഫിത്നക്ക് പ്രധാന കാരണമായത്. ഇസ്'ലാം പ്രത്യക്ഷത്തിൽ പ്രകടമാക്കി കപടവേഷം കെട്ടിക്കൊണ്ട് രംഗത്തുവന്ന കള്ളനായ യമനിലെ ഒരു ജൂതൻ അബ്ദുല്ലാ ഇബ്നു സബഅ്നെയായിരുന്നു കുതന്ത്രമുപയോഗിച്ച് മുസ്'ലികൾക്കിടയിൽ (ചതിയുടെ) വിഷം ചീറ്റുവാൻ ജൂതൻമാർ നിയോഗിച്ചത്! ഇദ്ദേഹത്തിന്റെ പക സത്യത്തിന്റെ വഴികാട്ടിയ മൂന്നാം ഖലീഫ ഉഥ്മാനുബ്നു അഫ്ഫാൻ(رَضِيَ اللَّهُ عَنْهُ)വിനെതിരെ തിരിയുകയുണ്ടായി, അദ്ദേഹത്തിനെതിരിൽ വ്യാജ ആക്ഷേപങ്ങളും, കളവും പടച്ചുവിടുകയും ചെയ്തു! (മുസ്'ലീകളിലെ) ദുർബ്ബല വിശ്വാസികളും, കാഠിന്യവീക്ഷണം (തീവ്രവാദം) പുലർത്തുന്നവരും, ഫിത്നയെ ഇഷ്ടപ്പെടുന്നവരും ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിനെ ചതിയിലകപ്പെടുത്തുവാനായി അദ്ദേഹത്തിന്റെ (അഥവാ, ആ മുസ്'ലീമായി കപടവേഷം കെട്ടിയ ജൂതനായ അബ്ദുല്ലാഇബ്നു സബഅ്ന്റെ) ഭാഗത്ത് കൂടി! അങ്ങിനെ ഖലീഫയായ ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിനെ അക്രമിച്ചു കൊലചെയ്താണ് കാര്യം അവസാനിച്ചത്! അദ്ദേഹത്തിന്റെ (അഥവാ, ആ ഖലീഫയായ നേതാവിന്റെ) വധത്തോടെ മുസ്'ലീങ്ങൾക്കിടയിൽ ഭിന്നിപ്പ് സംഭവിച്ചു. ഈ ജൂതനിൽ നിന്നും അനുയായികളിൽ നിന്നും പടർന്ന ഫിത്നഃ (വിപത്ത്) കാരണം സ്വഹാബികൾക്കിടയിൽ ഇജ്തിഹാദിൽ (മത ഗവേഷണത്തിൽ) ഭിന്നത ഉണ്ടായി, അതിന്റെ ഫലമായി കലഹങ്ങളുണ്ടാകുകയും ചെയ്തു
അഖീദതുത്ത്വഹാവിയഃയുടെ വിശദീകരണ ഗ്രന്ഥത്തിൽ നമുക്ക് കാണാം: 'ഇസ്'ലാംമതത്തെ തകർക്കുവാൻ ഉദ്ദേശിച്ചുകൊണ്ടും, നബിﷺയെ ആക്ഷേപിക്കുവാനുമായി തുനിഞ്ഞ: ഒരു മുനാഫിഖ് (കപടഭക്തൻ) ആണ് 'ശിയാഅ്-റാഫിളി'' വിഭാഗത്തിന്റെ അടിസ്ഥാനമുണ്ടാക്കിയത്. (അന്ന്) ജൂതനായ (ചതിയനായ) അബ്ദുല്ലാ ഇബ്നു സബഅ് ഇസ്'ലാം കപടമായി പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ തന്റെ കുതന്ത്രവും വഞ്ചനയും കൊണ്ട് ഇസ്'ലാമിൽ ഫിത്ന (ഉപദ്രവം) ഉണ്ടാക്കൽ തുടർന്നുകൊണ്ടിരുന്നു - (മുമ്പ് ജൂതനും ചതിയനുമായ) പൗലോസ് (പുണ്യവാളനും, ഈസാ നബി (عليه السلام)യുടെ അനുയായിയുമായി വ്യാജവേഷം ചമഞ്ഞ്) കുതന്ത്രം പ്രയോഗിച്ച് ക്രിസ്തുമതത്തെ കേടുവരുത്തിയതു പോലെ! അങ്ങിനെ അബ്ദുല്ലാ ഇബ്നു സബഅ് ഭക്തിനടിക്കുകയും, നന്മകല്പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുന്നവനായി ചമഞ്ഞ് രംഗത്തുവന്നു, ആ ഉപദ്രവം ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിനെ വധിക്കുന്നതിൽ എത്തുകയും ചെയ്തു!. അങ്ങിനെ അബ്ദുല്ലാഇബ്നു സബഅ് കൂഫയിലേക്ക് പോവുകയും, അലി(رَضِيَ اللَّهُ عَنْهُ)വിന് ദിവ്യത്വം കൽപ്പിച്ച് അതിര് കവിഞ്ഞ മുസ്'ലിംകളിലെ വഴികേടിലായവരെ (ഇസ്'ലാമിന്റെ ശരിയായ വിശ്വാസത്തെ വികൃതമാക്കുവാനുള്ള ഉദ്ദേശ്യത്താൽ) സഹായിക്കുകയും ചെയ്തു! അലി(رَضِيَ اللَّهُ عَنْهُ) അയാളുടെ (അബ്ദുല്ലാഇബ്നു സബഅ്ന്റെ) ലക്ഷ്യം മനസ്സിലാക്കി, അയാളെ കൊലച്ചെയ്യുവാൻ പുറപ്പെട്ടു, പക്ഷേ, അവൻ അവിടെ നിന്നും ഖ്വര്ഖീസിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ കാര്യങ്ങളെല്ലാം ചരിത്ര ഗ്രന്ഥങ്ങളിലൂടെ അറിയപ്പെട്ടതാണ്.''
ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.) പറയുന്നു 'ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ) വധിക്കപ്പെട്ടപ്പോൾ മുസ്'ലീങ്ങളുടെ ഹൃദയങ്ങൾ ഭിന്നിക്കുകയും, പ്രയാസങ്ങൾ ശക്തിയാകുകയും, തിന്മകൾ പ്രകടമാവുകയും, ഉത്തമരായ ആളുകൾ നിന്ദിക്കപ്പെടുകയും ചെയ്തു. ഫിത്ന (വിപത്ത്) ഉണ്ടാക്കുവാൻ കഴിയാതിരുന്നവർ ഫിത്നക്ക് വേണ്ടി പരിശ്രമിക്കുകയും, നന്മയും - സല്പ്രവർത്തനവും ആഗ്രഹിച്ചിരുന്നവർ അത് നടപ്പിലാക്കുന്നതിൽ അശക്തരാവുകയും ചെയ്തു. അലിയ്യുബ്നു അബൂത്വാലിബ്(رَضِيَ اللَّهُ عَنْهُ)വിനെ അമീറുൽ മുഅ്മിനായി ബൈഅത്ത് (സമ്മതിദാനം) ചെയ്തു, ആ സന്ദർഭത്തിൽ ഖിലാഫത്തിന് (ഭരണകർത്താ വാകുവാൻ - ഖലീഫയാകുവാൻ) അദ്ദേഹം തന്നെയായിരുന്നു ഏറ്റവും യോജിച്ചിരുന്നതും, അവശേഷിക്കുന്ന സഹാബികളിൽ കൂടുതൽ ശ്രേഷ്ഠനും. പക്ഷേ, അപ്പോഴെക്കും ജനങ്ങളുടെ ഹൃദയങ്ങളിൽ ഭിന്നതയും, ഫിത്നയുടെ (പ്രശ്നങ്ങളുടെ) അഗ്നിയും പടരുകയും ചെയ്തിരുന്നു. എല്ലാവർക്കും ഒരു കാര്യത്തിൽ യോജിക്കുവാനും, ഐക്യം ക്രമീകരിക്കുവാനും സാധിച്ചില്ല, ആ സമുദായത്തിലെ നന്മ ഉദ്ദേശിച്ചിരുന്ന ഉന്നതർക്കും, ഖലീഫക്കും അത് നടപ്പിലാക്കാൻ സാധിച്ചതുമില്ല, അങ്ങിനെ ഭിന്നതയിലും ഫിത്നയിലും ഒരുപാട് സമൂഹങ്ങൾ പ്രവേശിക്കുകയും, അവർ ഏതൊരു കാര്യത്തിലായിരുന്നുവോ, ആ കാര്യത്തിൽതന്നെ നിലയുറപ്പിക്കുകയും ചെയ്തു''.
ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.)യുടെ ഉദ്ധരണിയിൽ അലി(رَضِيَ اللَّهُ عَنْهُ)വും, മുആവിയ്യഃ(رَضِيَ اللَّهُ عَنْهُ)യും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബാക്കൾ കുറ്റത്തിൽ നിന്ന് ഒഴിവാണെന്ന് വളരെ വ്യക്തമായ രൂപത്തിൽ വിശദമാക്കുന്നത് നോക്കുക: 'മുആവിയ്യഃ(رَضِيَ اللَّهُ عَنْهُ) ഖിലാഫത്ത് (ഭരണം) വേണമെന്ന് വാദിച്ചില്ല, അലി(رَضِيَ اللَّهُ عَنْهُ)വിനോട് യുദ്ധം ചെയ്ത ആ സന്ദർഭത്തിൽ അദ്ദേഹത്തിന് (അലി(رَضِيَ اللَّهُ عَنْهُ)വിന്, മുആവിയ്യഃ(رَضِيَ اللَّهُ عَنْهُ)) ബൈഅത്ത് ചെയ്തിട്ടുമില്ലായിരുന്നു, അതുകൊണ്ടുതന്നെ ഒരു ഖലീഫയോട് യുദ്ധം ചെയ്യുന്ന നിലക്ക് അല്ല അദ്ദേഹം അലി(رَضِيَ اللَّهُ عَنْهُ)വിനോട് യുദ്ധം ചെയ്തത്, അതുപോലെ ഖിലാഫത്തിന് (മുസ്'ലിം ഭരണാധികാരത്തിന്) വേണ്ടിയുമായിരുന്നില്ല ആ യുദ്ധം, അതിനെ സംബന്ധിച്ച് മുആവിയ്യ(رَضِيَ اللَّهُ عَنْهُ)-വിനോട് ചോദിച്ചവരോട് ഈ കാര്യം അദ്ദേഹം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മുആവിയ്യ(رَضِيَ اللَّهُ عَنْهُ)വും, അനുയായികളും അലി(رَضِيَ اللَّهُ عَنْهُ)വിനോടും, അനുയായികളോടും യുദ്ധം ചെയ്യുവാൻ അഭിപ്രായമുള്ളവരുമായിരുന്നില്ല. എന്നാൽ, അലി(رَضِيَ اللَّهُ عَنْهُ)വും അനുയായികളും മനസ്സിലാക്കിയത്: മുആവിയ്യ(رَضِيَ اللَّهُ عَنْهُ)യും അനുയായികളും (എല്ലാ പൗരൻമാരെയും പോലെ) ഖലീഫയെ (മുസ്'ലിം ഭരണാധികാരിയെ) അനുസരിക്കൽ നിർബ്ബന്ധമാണ്, കാരണം മുസ്'ലീങ്ങൾക്ക് ഒരു ഖലീഫ (ഭരണാധകാരി)യെ പാടുള്ളു, മുആവിയ്യ(رَضِيَ اللَّهُ عَنْهُ)വും, അനുയായികളും (ബൈഅത്ത് - സമ്മതിദാനം നൽകാത്തതിനാൽ) ഖലീഫയായ അലി(رَضِيَ اللَّهُ عَنْهُ)യെ അനുസരിക്കുന്നതിൽ നിന്നും പുറത്ത് പോയിരിക്കുന്നു, ഇത് തടയൽ അവരുടെ ബാധ്യതയായി അവർ മനസ്സിലാക്കുകയുണ്ടായി. ഈ നിർബ്ബന്ധബാധ്യത മുആവിയ്യ(رَضِيَ اللَّهُ عَنْهُ)യെ കൊണ്ടും, അനുയായികളെ കൊണ്ടും നിർവ്വഹിപ്പിക്കുവാനായി യുദ്ധം ചെയ്യൽ അനിവാര്യമായി അലി(رَضِيَ اللَّهُ عَنْهُ)വും കൂട്ടുകാരും കാണുകയും, അതിലൂടെ അനുസരണവും, ജമാഅത്തും (മുസലീങ്ങൾക്ക് സംഘടിതമായ ഒരുമയും) കരസ്ഥമാക്കാം എന്നും അവർ മനസ്സിലാക്കി. എന്നാൽ മുആവിയ്യ(رَضِيَ اللَّهُ عَنْهُ)യും അനുയായികളും പറഞ്ഞത്: (മുആവിയ്യ(رَضِيَ اللَّهُ عَنْهُ)വും, അനുയായികളും അലി(رَضِيَ اللَّهُ عَنْهُ)ക്ക് ബൈഅത്ത് - സമ്മതിദാനം നൽകാത്തതിനാൽ) ആ ഖലീഫയെ (ഭരണകർത്താ വായ അലി(رَضِيَ اللَّهُ عَنْهُ)യെ) അനുസരിക്കൽ അവരുടെ നിർബ്ബന്ധ ബാധ്യതയല്ല, (അലി(رَضِيَ اللَّهُ عَنْهُ) അവരോട്) യുദ്ധം ചെയ്താൽ അവർ അടിച്ചമർത്തപ്പെട്ട-വരാകും (അഥവാ, അലി(رَضِيَ اللَّهُ عَنْهُ)യെ അവർ എതിർക്കില്ല). അവർ പറഞ്ഞു: ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ) കൊല്ലപ്പെട്ടത് അക്രമിക്കപ്പെട്ടിട്ടാണ് എന്നുള്ളതിൽ എല്ലാ മുസ്'ലീങ്ങളും യോജിച്ചിരിക്കുന്നു, അദ്ദേഹത്തെ വധിച്ചവർ അലി(رَضِيَ اللَّهُ عَنْهُ)വിന്റെ സൈന്യത്തിലാണ് ഉള്ളത്, അവരാണ് ഏറ്റവും വലിയ കുഴപ്പക്കാർ, അതുകൊണ്ട് അങ്ങിനെയുള്ളവർക്ക് ബൈഅത്ത് (സമ്മതിദാനം) നൽകുകയാണെങ്കിൽ അവർ ഞങ്ങളെ അക്രമിക്കുകയും, ഞങ്ങൾക്കെതിരിൽ അനീതി പ്രവർത്തിക്കുകയും ചെയ്യും, അവരെ തടയുവാൻ അലി(رَضِيَ اللَّهُ عَنْهُ)വിന് കഴിയില്ല, ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിന്റെ ശത്രുവിനെ (അലി(رَضِيَ اللَّهُ عَنْهُ)വിന്) തടയുവാൻ സാധിക്കാത്തതുപോലെതന്നെ. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് നീതി നൽകുവാനും, നീതിയോടെ വിധിനടപ്പിലാക്കുവാനും കഴിയുന്ന (അലി(رَضِيَ اللَّهُ عَنْهُ) അല്ലാത്ത) ഒരു ഖലീഫക്ക് ബൈഅത്ത് ചെയ്യൽ ഞങ്ങളുടെ ബാധ്യതയാണ്. (അങ്ങിനെ ഭിന്നിപ്പും പ്രശ്നങ്ങളും ഉടലെടുത്തുതുടങ്ങി!).
സ്വഹാബികൾക്കിടയിൽ സംഭവിച്ച ഭിന്നിപ്പിലും,
യുദ്ധത്തിലും അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ നിലപാട് രണ്ട് കാര്യങ്ങളിൽ ചുരുക്കി പറയാവുന്നതാണ്:
ഒന്ന്: സ്വഹാബാക്കളിൽ സംഭവിച്ച ഭിന്നിപ്പിനെ സംബന്ധിച്ചുള്ള (ചുഴിഞ്ഞ) ഗവേഷണം അഹ്ലുസ്സുന്നത്തി വൽജമാഅഃ നിർത്തിവെക്കുന്നു, അതിനെ സംബന്ധിച്ച് ചുഴിഞ്ഞന്വേഷിക്കുന്നതും തടയുന്നു.
കാരണം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏറ്റവും ശരിയായ വീക്ഷണം മൗനം അവലംബിക്കലാണ്. അഹ്ലുസ്സുന്നത്തി വൽജമാഅഃ ഇങ്ങിനെ പറയുകയും ചെയ്യുന്നു: ''അവരുടെ ശേഷം വന്നവർ (വിശ്വാസികൾ) പറയും: 'ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾ (സഹാബികൾ, താബിഈങ്ങൾ, മറ്റു സലഫുസ്വാലിഹ് - പൂർവ്വകാല സച്ചരിതർ)ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' ഖുർആൻ 59: 10
രണ്ട്: അവരുടെ വീഴ്ചകളെ സംബന്ധിച്ച് വന്ന ആരോപണങ്ങൾ ഖണ്ഡിക്കുകയും അതിൽ അവിശ്വസിക്കുകയും ചെയ്യുന്നു.
അത് വ്യത്യസ്ത രൂപത്തിലാണ്
1- ആരോപണങ്ങൾ അധികവും സ്വഹാബാക്കളെ തിരസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ശത്രുക്കൾ കെട്ടിച്ചമച്ച കളവുകളാണ്.
2- അവരെ സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ടവയിൽ നിന്ന് ചിലത് കുറക്കുകയും, ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തതിനാൽ സത്യത്തെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു, അങ്ങിനെ അതിൽ കളവുകൾ കൂടിച്ചേരുകയും, പരിഗണിക്കാൻ കഴിയാത്ത രൂപത്തിൽ മാറ്റിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു
3- ഇങ്ങനെ ഉദ്ധരിക്കപ്പെട്ടവയിൽ ശരിയായത് വളരെ കുറച്ചാണ്, ആ കാര്യങ്ങളിൽത്തന്നെ സ്വഹാബികൾ കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരാകുന്നു, കാരണം അവർ ഒരുപക്ഷേ, ഇജ്തിഹാദ് (മത ഗവേഷണം) ചെയ്ത് സത്യം ലഭിച്ചവരോ, അല്ലെങ്കിൽ ഇജ്തിഹാദ് (മത ഗവേഷണം) ചെയ്ത് തെറ്റ് പറ്റിയവരോ ആകുന്നു, ഇജ്തിഹാദ് ചെയ്ത് സത്യം ലഭിച്ചാൽ അതിന് രണ്ട് പ്രതിഫലവും, ഇജ്തിഹാദിൽ തെറ്റാണ് പറ്റുന്നതെങ്കിൽ ഒരു പ്രതിഫലവും, ആ തെറ്റ് പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്. അതാണ് ഹദീസിൽ നമുക്ക് കാണുവാൻ കഴിയുന്നത്, നബിﷺ പറഞ്ഞു: 'ഒരു ന്യായാധിപൻ ഇജ്തിഹാദ് (പണ്ഡിത മത ഗവേഷണം) ചെയ്തിട്ട് (സത്യം കണ്ടെത്തി) മതവിധിനടത്തിയാൽ അതിന് രണ്ട് പ്രതിഫലമുണ്ട്, ആരെങ്കിലും ഇജ്തിഹാദ് ചെയ്ത് മതവിധിനടത്തി തെറ്റുകയാണെങ്കിൽ അതിന് ഒരു പ്രതിഫലവുമുണ്ട്.'' ബുഖാരി: 7352, മുസ്'ലിം: 1716
4- സ്വഹാബാക്കളും മനുഷ്യരാണ്, അവർക്കും തെറ്റ് പറ്റും, അവർ പാപസുരക്ഷിതർ (മഅ്സൂം) അല്ല, അവരിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തന്നെ അതിന് അവർക്ക് അല്ലാഹുവിൽ ഒരുപാട് പശ്ചാത്താപങ്ങളുമുണ്ട്. അതിൽപ്പെട്ട ചിലത് താഴെ കൊടുക്കട്ടെ:
1 ഒരുപക്ഷേ, അവർ തൗബ (അല്ലാഹുവിനോട് പശ്ചാത്താപം) ചെയ്തിരിക്കാം, തൗബ ചെയ്താൽ പാപങ്ങളെല്ലാം മായ്ച്ചുകളയുമെന്ന് പ്രമാണങ്ങൾ (ഖുർആൻ, ഹദീസ്) വ്യക്തമാക്കുന്നു.
2 അവരിൽ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ആ സംഭവിച്ച കാര്യങ്ങൾ മായ്ച്ചുകളയാൻ മാത്രം അല്ലാഹുവിങ്കൽ പദവികളും, ശ്രേഷ്ഠതകളും, നന്മകളും ഉള്ളവരായിരുന്നു സ്വഹാബാക്കൾ, അല്ലാഹു പറയുന്നു ''തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ നീക്കിക്കളയുന്നതാണ്.'' ഖുർആൻ: 11: 114
ചെറിയ ചെറിയ വീഴ്ചകൾ മായ്ച്ചുകളയാനായി അവർക്ക് പ്രവാചകനോടൊപ്പമുള്ള സ്വഹാബത്ത് എന്ന പദവിയും, ജിഹാദ് ചെയ്തവർ എന്ന ശ്രേഷ്ഠതയും തന്നെയുണ്ട്
3. അല്ലാഹു മറ്റുള്ളവരേക്കാൾ സ്വഹാബാക്കൾക്ക് അവരുടെ കർമ്മ-ങ്ങൾക്കുള്ള നന്മകൾ ഇരട്ടിയിരട്ടിയായി വർദ്ധിപ്പിച്ച് കൊടുക്കുന്നതാണ്, ശ്രേഷ്ഠതയിൽ അവരോടൊപ്പം ആരും എത്തുകയില്ല, സ്വഹാബാക്കളുടെ നൂറ്റാണ്ട് ഏറ്റവും ഉത്തമമായ നൂറ്റാണ്ടാണെന്ന് നബിﷺയിൽ നിന്ന് ഹദീസ് സ്ഥിരപ്പെട്ട് വന്നിരിക്കുന്നു, അവർ ഇസ്'ലാമിന്ന് വേണ്ടി ഒരു കൈകുമ്പിൾ (സമ്പത്ത്) ചിലവഴിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർ ഇസ്'ലാമിന്ന് വേണ്ടി ഉഹ്ദ് മലയോളം ചിലവഴിച്ചാലും ആ ഒരു കൈകുമ്പിളിന് സമാനമാകുകയില്ല!
ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.) പറഞ്ഞു 'സ്വഹാബികളിൽ ആർക്കെങ്കിലുമോ, പ്രവാചക കുടുംബത്തിൽപ്പെട്ടവർക്കൊ, ഇസ്'ലാമിലേക്ക് മുൻകടന്ന് വന്നവരിൽപ്പെട്ടവരിലോ മറ്റുവല്ലവരിലോ ആർക്കെങ്കിലുംعصمة (പാപസുരക്ഷിതത്വം) ഉണ്ടെന്ന് അഹ്ലുസ്സുന്നത്തി വൽജമാഅഃയും, മതത്തിൽ അഗാധപാണ്ഡിത്യം നേടിയ (നാല് മദ്ഹബിന്റെ) പണ്ഡിതൻമാരും വിശ്വസിക്കുന്നില്ല. അവരിൽ നിന്ന് തെറ്റുകൾ സംഭവിക്കാം. തൗബ ചെയ്യുന്നതോടെ അല്ലാഹു അവർക്കത് പൊറുത്തുകൊടുക്കുകയും, അവരുടെ പദവികൾ വർദ്ധിപ്പിക്കുകയും ചെയ്യാം. തെറ്റുകൾ മായ്ക്കപ്പെടുന്ന നന്മകൾ കൊണ്ടോ മറ്റു വല്ല കാരണങ്ങൾ കൊണ്ടോ അല്ലാഹു പൊറുത്ത് കൊടുക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു സത്യവും കൊണ്ട് വരുകയും അതിൽ (ഖുർആനിലും, ഇസ്'ലാമിക ഏകദെവാരാധനയിലും) വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാർ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവർ. അവർക്ക് തങ്ങളുടെ റബ്ബിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്'വൃത്തർ (സൽകർമ്മകാരികൾ)ക്കുള്ള പ്രതിഫലം. അവർ പ്രവർത്തിച്ചതിൽ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരിൽ നിന്ന് മായ്ച്ചുകളയും. അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും.''
അല്ലാഹു പറയുന്നു: ''അങ്ങനെ അവൻ തന്റെ ശക്തി പ്രാപിക്കുകയും നാല്പത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: 'എന്റെ റബ്ബേ!, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളെയും നീ എനിക്ക് നല്ലവരാക്കി തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിക്കുന്നു. തീർച്ചയായും ഞാൻ കീഴ്'പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു. അത്തരക്കാരിൽ നിന്നാകുന്നു അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവർ) സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്.'' ഖുർആൻ 46: 15, 16 ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.)യുടെ പ്രസ്താവന ഇവിടെ അവസാനിക്കുന്നു
സ്വഹാബികൾക്കിടയിൽ സംഭവിച്ച ഭിന്നിപ്പുകളും, പരസ്പരമുള്ള യുദ്ധവുമാണ് അവരെ ചീത്തപറയുവാനും, ആക്ഷേപിക്കുവാനും കാരണമായി അല്ലാഹുവിന്റെ ശത്രുക്കൾ കാണുന്നത്! ആധുനികരായ ചില എഴുത്തുകാരിലും ഈ മ്ളേഛകരമായ സ്വഭാവം നമുക്ക് കാണാനാവും, അറിയാത്ത കാര്യങ്ങൾ എഴുതുവാൻ ധൃതിപ്പെടുകയാണ് അവർ ചെയ്തത്! നബിﷺയുടെ സ്വഹാബികൾക്കിടയിൽ സ്വയം വിധി കർത്താ ക്കളാകുകയും, സ്വഹാബികളിൽ ചിലർ സത്യത്തിലാണെന്നും, മറ്റുള്ളവർ അസത്യത്തിലാണെന്നും അവർ യാതൊരു തെളിവുമില്ലാതെ വിധി പ്രസ്താവിക്കുകയും ചെയ്യുന്നു. അവർ അജ്ഞതയാലും, ദേഹേച്ഛകളെ പിൻപറ്റുകയും ചെയ്തതുകൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. സ്വാർത്ഥതാല്പര്യക്കാരും, അസൂയാലുക്കളും, പാശ്ചാത്യരും അവരെ പിൻപ്പറ്റുന്നവരും പറയുന്ന കാര്യങ്ങൾ (തിന്മ) അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു, വളർന്ന് വരുന്ന മുസ്'ലിം സമുദായത്തിൽ അന്നത്തെ ഉത്തമനൂറ്റാണ്ടിൽ ജീവിച്ച സലഫുസ്വാലിഹീങ്ങൾ (പൂർവ്വകാല സച്ചരിതർ) ആയ ആ ഉന്നത പൗരാണികരിൽ വിശ്വാസമില്ലായ്മയും, മതിപ്പില്ലായ്മയും ഉണ്ടാക്കുവാൻ അവർ പരിശ്രമിക്കുകയും ചെയ്യുന്നു! അതിന് ശേഷം ഇസ്'ലാമിനെ തന്നെ ആക്ഷേപിക്കുവാനും, മുസ്'ലീങ്ങളുടെ ഐക്യം തകർക്കുവാനും, ഈ സമുദായത്തിലെ പിൻഗാമികൾക്ക് മുൻഗാമികളിൽ വിദ്വേഷവും, വെറുപ്പുമുണ്ടാക്കുവാനുള്ള തന്ത്രവുമാണവർ പയറ്റിക്കൊണ്ടിരിക്കുന്നത്. സലഫുസ്വാലിഹീങ്ങളെ (പൂർവ്വകാല സച്ചരിതരെ) പിന്തുടരുകയും, ഖുർആനിൽ പറഞ്ഞത് പ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം മുകളിൽ വിശദീകരിച്ച തിന്മയാണ് അവർ (ശിയാക്കൾ അടങ്ങുന്ന വഴികേടിലായ മുസ്'ലീം വിഭാഗങ്ങളും, അമുസ്'ലീങ്ങളും) ചെയ്യുന്നത്. എന്നാൽ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു: ''അവരുടെ ശേഷം വന്നവർ (വിശ്വാസികൾ) പറയും: 'ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾ (സഹാബികൾ, താബിഈങ്ങൾ, മറ്റു സലഫുസ്വാലിഹ് - പൂർവ്വകാല സച്ചരിതർ)ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' ഖുർആൻ 59: 10
6. സ്വഹാബികളെയും, സൻമാർഗ്ഗികളായ (മദ്ഹബീ) ഇമാമുകളെയും ആക്ഷേപിക്കലും, നിന്ദിക്കലും നിഷിദ്ധം
1- സ്വഹാബാക്കളെ ചീത്തപറയൽ നിഷിദ്ധം
നബിﷺയുടെ സ്വഹാബാക്കളെ ചീത്തപറയലിൽ നിന്നും നിന്ദിക്കലിൽ നിന്നും ഹൃദയവും, നാവും കാത്തുസൂക്ഷിക്കുക എന്നത് അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഉൾപെട്ടതാണ്. അല്ലാഹു സ്വഹാബാക്കളെ വിശേഷിപ്പിച്ചത് പോലെ: ''അവരുടെ ശേഷം വന്നവർ (വിശ്വാസികൾ) പറയും: 'ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾ (സഹാബികൾ, താബിഈങ്ങൾ, മറ്റു സലഫുസ്വാലിഹ് - പൂർവ്വകാല സച്ചരിതർ)ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' ഖുർആൻ 59: 10
താഴെ വരുന്ന ഹദീസിലൂടെ നബിﷺ കൽപ്പിച്ചത് അഹ്ലുസ്സുന്നത്തി വൽജമാഅഃ അനുസരിക്കേണ്ടതുമാണ്, നബിﷺ പറഞ്ഞു: 'നിങ്ങൾ എന്റെ സ്വഹാബാക്കളെ ചീത്തപറയരുത്, നിങ്ങൾ എന്റെ സ്വഹാബാക്കളെ ചീത്തപറയരുത്, എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ (അല്ലാഹു തന്നെയാണ് സത്യം)! നിങ്ങളിലാരെങ്കിലും ഉഹ്ദ് മലയോളം സ്വർണ്ണം ചിലവഴിച്ചാലും അവർ (സ്വഹാബാക്കൾ) ചിലവഴിച്ച ഒരു കൈകുമ്പിളിൾ (സമ്പത്തിനൊ), അതിന്റെ പകുതിക്കോ സമാനമാവുകയില്ല.'' (ബുഖാരിയും മുസ്'ലിമും റിപ്പോർട്ട് ചെയ്ത ഹദീസ്)
സ്വഹാബാക്കളെ ചീത്തപറയുകയും, അവരോട് വിദ്വേഷം വെക്കുകയും, അവരുടെ ശ്രേഷ്ഠതകളെ നിഷേധിക്കുകയും, അവരിൽ അധികപേരെയും കാഫിറുകളാക്കുകയും ചെയ്യുന്ന ഖവാരിജുകൾ, ശിയാ - റാഫിളിയാക്കൾ എന്നിവരിൽ നിന്നും അഹ്ലുസ്സുന്നത്തി വൽജമാഅഃ വിട്ടുനിൽക്കുകയും ചെയ്യുന്നു.
വിശുദ്ധ ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള അവരുടെ പ്രത്യേകതകളും ശ്രേഷ്ഠതകളും അഹ്ലുസ്സുന്നഃ സ്വീകരിക്കുന്നു, അവർ ഇസ്'ലാമിന്റെ (ചരിത്രത്തിലെ) ഏറ്റവും നല്ല തലമുറ ആണെന്നും നാം വിശ്വസിക്കുന്നു, പ്രവാചകൻﷺ പറഞ്ഞത് പോലെ: 'നിങ്ങളിൽ (മുസ്'ലീകളിൽ) ഉത്തമർ എന്റെ നൂറ്റാണ്ട് (തലമുറ)യിലെ ആളുകൾ ആകുന്നു…'' ബുഖാരി: 2651, മുസ്'ലിം: 2535
അതുപോലെ എന്റെ സമുദായം (മുസ്'ലീകൾ) എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുമെന്നും, അവരിൽ ഒരു വിഭാഗമൊഴിച്ച് മറ്റുള്ളവരെല്ലാം നരകത്തിൽ പ്രവേശിക്കുമെന്നും പ്രവാചകൻﷺ പറഞ്ഞപ്പോൾ, ആരാണ് ആ വിജയിക്കുന്ന ഒരു വിഭാഗമെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ പ്രവാചകൻﷺ പറയുകയുണ്ടായി: '(അവർ) ഇന്ന് ഞാനും (നബിﷺയും) എന്റെ സ്വഹാബാക്കളും ഏതൊരു മാർഗ്ഗത്തിലാണോ, അതിൽ നിലകൊള്ളുന്നവരാകുന്നു. (അഹ്മദ്)
അബൂസുര്അഃ ഇമാം മുസ്'ലിമിന്റെ പ്രധാനപ്പെട്ട ഒരു ശൈഖ് ആകുന്നു, ഇദ്ദേഹം പറയുന്നു: 'സ്വഹാബികളിൽ പെട്ട ആരെയെങ്കിലും ആക്ഷേപിക്കുകയും, ചീത്തപറയുകയും ചെയ്യുന്നത് കണ്ടാൽ നീ മനസ്സിലാക്കുക അവൻ زنديق (നിരീശ്വരവാദി, നിർമ്മിതവാദി, കപടഭക്തൻ) ആണെന്ന്. വിശുദ്ധ ഖുർആൻ സത്യമാണ്, നബിചര്യയും (ഹദീസും) സത്യമാണ്, അവയിലുള്ളതും സത്യമാണ്, ഇതെല്ലാം നമുക്ക് എത്തിയത് സ്വഹാബികളിലൂടെയാണ്, അതുകൊണ്ട് ആരെങ്കിലും സ്വഹാബികളെ ആക്ഷേപിക്കുകയാണെങ്കിൽ അവൻ വിശുദ്ധ ഖുർആനും തിരുസുന്നത്തും (ഹദീസും) അവഗണിക്കുവാൻ ഉദ്ദേശിക്കുകയാണ് ചെയ്യുന്നത്, അപ്പോൾ ആ ആക്ഷേപം زنديق (നിരീശ്വരവാദി, നിർമ്മിതവാദി, കപടഭക്തൻ)നു തന്നെയാണ് യോജിക്കുന്നതും, അവൻ 'സന്ദഖും' زندقة വഴികേടിലുമാണെന്നും വിധിക്കുകയാണ് ഏറ്റവും നേരായതും, യോജിച്ചതും''
نهاية المبتدئين (നഹായത്തുൽ മുബ്ത്തദിഇീൻ) എന്ന ഗ്രന്ഥത്തിൽ പണ്ഡിതനായ ഇബ്നു ഹംദാൻ പറയുന്നു: 'സ്വഹാബികളെ ചീത്തപറയൽ അനുവദനീയമാണെന്ന് വിശ്വസിച്ച് ആരെങ്കിലും സ്വഹാബികളെ ചീത്തപറഞ്ഞാൽ അവൻ അവിശ്വാസി (കാഫിർ) ആയി, അത് അനുവദനീയമാണെന്ന വിശ്വാസമില്ലാതെയാണ് ചീത്തപറഞ്ഞതെങ്കിൽ അവൻ ഫാസിഖ് (അല്ലാഹുവിന്റെ കല്പന ധിക്കരിച്ചവൻ) ആകുന്നു.'' അദ്ദേഹത്തിൽ (ഇബ്നു ഹംദാനിൽ) നിന്ന് തന്നെ മറ്റൊരു റിപ്പോർട്ട് വന്നത്: 'സ്വഹാബാക്കളെ ചീത്തപറയുന്നത് (നിന്ദിക്കൽ) ഏത് രൂപത്തിൽ ആയാലും (അവൻ) കാഫിറാകും എന്നാണ്. ആരെങ്കിലും സ്വഹാബാക്കളിൽപ്പെട്ടവരെ ഫാസിഖുകളാക്കി ആക്ഷേപിക്കുകയോ, അല്ലെങ്കിൽ കാഫിറാക്കുകയോ ചെയ്താൽ അവൻ കാഫിറാകുന്നു
2- സമുദായത്തിലെ സൻമാർഗികളായ പണ്ഡിതൻമാരെ ചീത്ത പറയലും വിരോധിച്ചിരിക്കുന്നു
സ്വഹാബികൾക്ക് ശേഷം ശ്രേഷ്ഠതയിലും, പദവികളിലും, സ്ഥാനങ്ങളിലും മുൻപന്തിയിൽ വരുന്നത് ആദ്യ ഉത്തമ തലമുറക്കാരായ താബിഇങ്ങളിലും, അവർ സ്വഹാബാക്കളെ നന്മയിൽ തുടർന്ന് വന്നവരുമാകുന്നു, അല്ലാഹു പറയുന്നു ''മുഹാജിറുകളിൽ (മക്കത്തുനിന്നും മദീനയിലേക്ക് ഹിജ്റ പോയവർ) നിന്നും അൻസാറുകളിൽ (മുഹാജിറുകളെ സഹായിച്ച മദീന നിവാസികൾ)നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് (വിശ്വാസത്തിൽ) അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെ (അല്ലാഹുവിനെ)പ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.'' ഖുർആന് 9: 100
ആദ്യ ഉത്തമ തലമുറക്കാരായ ആ താബിഉകളിലും, താബി-ഉത്താബിഉകളിലും ഉൾപ്പെട്ട സൻമാർഗ്ഗികളായ ഇമാമുകളെയും ആക്ഷേപിക്കുവാനോ, അവരുടെ സ്ഥാനം കുറച്ച് കാണിക്കുവാനോ പാടില്ല, കാരണം അവർ സൻമാർഗ്ഗത്തിലുണ്ടായിരുന്ന ഇമാമുകൾ ആകുന്നു. അല്ലാഹുപറയുന്നു: ''തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും നബിﷺയുമായി എതിർത്ത് നിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ ശിക്ഷിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' ഖുർആൻ 4: 115
അഖീദതു ത്വഹാവിയയുടെ شرح الطحاويةവിശദീകരണ ഗ്രന്ഥത്തിൽ പറയുന്നു 'അല്ലാഹുവിനെയും നബിﷺയെയും പിന്തുടർന്നതിന് ശേഷം മുസ്'ലീങ്ങൾ വിശുദ്ധ ഖുർആൻ (മുകളിലെ സൂക്തത്തിൽ) പറഞ്ഞതുപോലെ സത്യവിശ്വാസികളെയും (സച്ചരിതരെയും) പിന്തുടരേണ്ടതുണ്ട്, പ്രത്യേകിച്ച് അല്ലാഹു ഉയർന്ന പദവിനൽകിയ പ്രവാചകൻമാരുടെ പിൻഗാമികളായ (സഹാബികളിലും, താബിഉകളിലും, താബിഉതാബിഉകളിലും ഉൾപ്പെട്ട സൻമാർഗ്ഗികളായ) ആളുകളെ, അവർ കാരണമായി (അല്ലാഹുവിന്റെ അനുഗ്രഹത്താൽ) കരയിലേയും കടലിലേയും അന്ധകാരങ്ങളിൽ വെളിച്ചം (സൻമാർഗ്ഗം) വന്നിരിക്കുന്നു. നബിമാരുടെ പിൻഗാമികളായ താബിഉകളിൽപെട്ട ആ പണ്ഡിതൻമാർ സൻമാർഗികളും അറിവുള്ളവരും ആണെന്നതിൽ മുസ്'ലിം സമൂഹം യോജിച്ചിരിക്കുന്നു''
അവർ മുസ്'ലിം സമുദായത്തിൽ പ്രവാചകൻﷺയെ പിൻപ്പറ്റിയവരും, മറന്നുപോയ പ്രവാചകസുന്നത്തിനെ പുനർജീവിപ്പിച്ചവരും ആകുന്നു, അവരിലൂടെയാണ് ഈ വിശുദ്ധ സന്ദേശം (വിശുദ്ധ ഖുർആനും ഹദീസും) നമ്മിലേക്ക് എത്തിയത്, ആ സന്ദേശം (വിശുദ്ധ ഖുർആനും ഹദീസും) ജീവിതത്തിൽ പകർത്തി അവർ ജീവിക്കുകയും ചെയ്തിരുന്നു, അവരിൽ നിന്ന് ആളുകളും വിശുദ്ധ ഖുർആൻ ജീവിതത്തിൽ പകർത്തി, അവർ വിശുദ്ധ ഖുർആൻ കൊണ്ട് സംസാരിക്കുകയും ചെയ്തു, പ്രവാചകൻﷺയെ പിൻപറ്റൽ നിർബ്ബന്ധമാണെന്ന കാര്യത്തിൽ അവർ (നാല് മദ്ഹബിന്റെ ഇമാമുകളും, ഹദീസ് ക്രോഢീകരിച്ചവരായ മറ്റ് ഇമാമുകളും ഉൾക്കൊള്ളുന്ന) എല്ലാ പണ്ഡിതൻമാരും യോജിച്ചിരിക്കുന്നു. എന്നാൽ സഹീഹ് ആയ ഹദീസ് ആ പണ്ഡിതൻമാരുടെ വിധികൾക്ക് വിപരീതമായി വരുകയാണെങ്കിൽ (സഹീഹ് ആയ ആ ഹദീസ് സ്വീകരിക്കണം, അല്ലെങ്കിൽ) ആ ഹദീസ് സ്വീകരിക്കാത്തതിന് അവർക്ക് തക്കതായ കാരണം വേണം
അവ മൂന്ന് ഇനങ്ങളാകുന്നു
ഒന്ന്: നബിﷺ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് സ്ഥിരപ്പെടാത്തത് ആകുക
രണ്ട്: പറയപ്പെട്ട ഹദീസ് ആ മസ്അല (പ്രശ്നം) ചർച്ച ചെയ്യുന്നതല്ല എന്ന് ഉറപ്പുണ്ടാകുക
മൂന്ന്: ആ മതവിധി ഇസ്'ലാമിൽ അസാധുവാക്കിരിക്കുന്നു എന്ന് ഉറപ്പുണ്ടാകുക
അവർക്ക് നമ്മളേക്കാൾ ശ്രേഷ്ഠതയും പദവിയുമുണ്ട്, കാരണം അവർ നമ്മേക്കാൾ ഇസ്'ലാമിൽ മുൻകടന്നവരും, പ്രവാചകൻﷺ ഏതൊരു കാര്യത്തിനാണോ അല്ലാഹുവിനാൽ നിയോഗിതനായത് ആ കാര്യം അവർ നമ്മിലേക്ക് എത്തിച്ച് തരുകയും, അതിൽ നിന്ന് അവ്യക്തമാകുന്ന നിയമം വ്യക്തമാകുന്ന രീതിയിൽ വിശദീകരിച്ച് തരുകയും ചെയ്തിരിക്കുന്നു അവർ. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെടുന്നു, നാമും അവരെപ്പറ്റി അങ്ങിനെ കരുതുന്നു. അല്ലാഹു പറയുന്നു: ''അവരുടെ ശേഷം വന്നവർ (വിശ്വാസികൾ) പറയും: ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾ )ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' ഖുർആൻ 59: 10
ആ (നാല് മദ്ഹബിന്റെ) ഇമാമുകളിൽ - പണ്ഡിതൻമാരിൽ ചിലർക്ക് ഇജ്തിഹാദ് (മത ഗവേഷണം) ചെയ്തതിൽ സംഭവിച്ചുപോയ തെറ്റുകളാൽ അവരെ നിന്ദിക്കുകയും, അവരുടെ പദവികൾ ഇടിച്ച് താഴ്ത്തുകയും ചെയ്യുകയെന്നത് ഇന്ന് സമൂഹത്തിൽ കണ്ട് കൊണ്ടിരിക്കുന്നത് ബിദ്അത്തി (പുത്തൻ ദുർമാർഗം)ന്റെ ആളുകളുടെ സ്വഭാവമായിട്ടാകുന്നു. അത് പണ്ഡിതൻമാർക്കും വിദ്യാത്ഥികൾക്കും ഇടയിൽ ഭിന്നതയുയുണ്ടാക്കുവാനും, പിൻഗാമികളെ തങ്ങളുടെ മുൻഗാമികളിൽ (സലഫുസ്സ്വാലിഹ്കളിൽ) നിന്ന് വേർപ്പെടുത്തുവാനും, മുസ്'ലീങ്ങൾക്കിടയിൽ പരസ്പരം ശത്രുതയുണ്ടാക്കുവാനും, ഇസ്'ലാം മതത്തിൽ സംശയമുണ്ടാക്കുവാനും വേണ്ടി മുസ്'ലിം സമുദായത്തിന്റെ ശത്രുക്കൾ രൂപപ്പെടുത്തിയ പരിപാടികളാകുന്നു. അതുകൊണ്ട് തന്നെ (നാല് മദ്ഹബിന്റെ ഇമാമുകളായ) ആ കർമ്മശാസ്ത്ര പണ്ഡിതൻമാരുടെ സ്ഥാനങ്ങളെ താഴ്ത്തി കാണിക്കുകയും, ഇസ്'ലാമിക കർമ്മശാസ്ത്രത്തെ അവഗണിക്കുകയും, അതിനെ പഠിക്കാതിരിക്കുകയും ചെയ്യുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. അതിലുള്ള സത്യവും യാഥാർത്ഥ്യവും (ഹദീസുകൊണ്ട്) തരംതിരിച്ച് മനസ്സിലാക്കി ഉപകാരമുള്ളതാക്കുകയും, അവരുടെ അഗാധപാണ്ഡിത്യത്തിൽ അഭിമാനം കൊള്ളുകയും, ആ പണ്ഡിതൻമാരെ ആദരിക്കുകയും ബഹുമാനിക്കുകയും, (അവരുടെ ഇജ്തിഹാദ് - മത ഗവേഷണത്തിലെ ചില തെറ്റുകൾ പൊറുക്കപ്പെടുന്നവയും - പണ്ഡിതൻമാർക്ക് ഇജ്തിഹാദിൽ ശരിയായാൽ രണ്ട് കൂലിയും, തെറ്റിയാൽ ഒരു കൂലിയും ആണെന്ന് മനസ്സിലാക്കുകയും) ചെയ്യുക. വഴിപിഴച്ച നാശകരമായ ഊഹാപോഹങ്ങളിൽ കുടുങ്ങാതിരിക്കുക. അല്ലാഹുവാണ് തൗഫീഖ് (കഴിവും ശക്തിയും) നൽകുന്നവൻ
അദ്ധ്യായം: 6. ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം):
അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ ഉൾപ്പെടുന്നു:
ഭാഗം 1. ബിദ്അത്ത് നിർവ്വചനവും, ഇനങ്ങളും, വിധിയും
ഭാഗം 2. ബിദ്അത്തുകൾ വ്യാപകമാകുവാനുള്ള കാരണങ്ങൾ
ഭാഗം 3. ബിദ്അത്ത് ചെയ്യുന്നവർക്ക് മറുപടി നൽകുന്നതിൽ അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ രീതിശാസ്ത്രം
4 ഇക്കാലത്ത് കാണപ്പെടുന്ന ചില ബിദ്അത്തുകൾ.
1. പ്രവാചക ജന്മദിനം (മൗലീദ്) ആഘോഷിക്കുന്ന ബിദ്അത്ത്
2- മരണപെട്ടവരിൽ നിന്നും, സ്ഥലങ്ങളിൽ നിന്നും, അവശിഷ്ടങ്ങളിൽ നിന്നും ബർക്കത്ത് തേടുന്ന ബിദ്അത്ത്.
3- അല്ലാഹുവിലേക്ക് അടുത്ത ബന്ധം സ്ഥാപിക്കുവാനായി ചെയ്യുന്ന ബിദ്അത്ത്
1. ബിദ്അത്ത് നിർവ്വചനവും, ഇനങ്ങളും, വിധിയും.
1- ബിദ്അത്തിന്റെ നിർവ്വചനം: ബിദ്അത്തിന്റെ ഭാഷാപരമായ അർത്ഥം
البَدْع - ബദ്അ് എന്ന പദത്തിൽ നിന്നും ഉത്ഭവച്ചിട്ടുള്ളതാണ്: البدعة ബിദ്അത്ത് എന്ന പദം. അതിന്റെ അർത്ഥം; 'മുൻമാതൃകയില്ലാതെ ഒരു പുതിയ കാര്യം ഉണ്ടാക്കുക'' എന്നാകുന്നു. വിശുദ്ധ ഖുർആനിൽ ഇതേ ഭാഷാർത്ഥമുള്ള ഒരു പദം അല്ലാഹു പറയുന്നത് നോക്കുക: ''ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ ('ബദീഅ്' ആയി) നിർമ്മിച്ചവനത്രെ അവൻ (അല്ലാഹു).'' ഖുർആൻ 2: 117
അതായത് മുൻമാതൃകയില്ലാതെ അവയെ (ആകാശങ്ങളെയും, ഭൂമിയെയും) അല്ലാഹു ഉണ്ടാക്കി. അല്ലാഹു പറയുന്നു ''(നബിയേ!) പറയുക: ഞാൻ ദൈവദൂതൻമാരിൽ ഒരു പുതുമക്കാരൻ ('ബിദ്അ' ആയവൻ) ഒന്നുമല്ല.'' ഖുർആൻ 46: 9
അതായത് അല്ലാഹുവിന്റെ സന്ദേശവുമായി ആദ്യമായി നിയോഗിക്കപ്പെടുന്നത് ഞാൻ (നബിﷺ) അല്ല, മറിച്ച് എനിക്ക് മുമ്പ് പല നബിമാരും വന്നിട്ടുണ്ട്
മതത്തിൽ ഒരാൾ ഒരു ബിദ്അത്ത് ഉണ്ടാക്കിയെന്ന് പറഞ്ഞാൽ, അതിന്റെ അർത്ഥം: ഇസ്'ലാമിൽ ആരും മുൻമാതൃക കാണിക്കാത്ത (നബിചര്യയിൽ ഇല്ലാത്ത) ഒരു മാർഗ്ഗം (അനുഷ്ഠാനം, വിശ്വാസം, ദുർമാർഗം) പുതുതായി ഉണ്ടാക്കി എന്നാകുന്നു
ഇബ്ത്തിദാഅ - പുതുതായി ഉണ്ടാക്കൽ (അഥവാ, ബിദ്അത്ത്) രണ്ടാക്കി തിരിക്കാവുന്നതാണ്:
1. ഭൗതിക കാര്യങ്ങൾ പുതുതായി കണ്ടുപിടിക്കൽ (ഭൗതിക ബിദ്അത്ത്): ഇത് അനുവദനീയമാണ്, കാരണം ഭൗതികമായ എല്ലാ നടപടിക്രമവും ആദ്യമായി കണ്ടുപിടിക്കൽ (ഇസ്'ലാമിന് എതിരാകാത്തത്) ഇസ്'ലാമിൽ അനുവദനീയമാണ്
2. മത കാര്യങ്ങൾ പുതുതായി ഉണ്ടാക്കുക (മത ബിദ്അത്ത്): അത് ഇസ്'ലാമിൽ ഹറാം (നിഷിദ്ധം) ആകുന്നു, കാരണം മതനിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആ മതനിയമസംഹിത നിർമ്മിച്ച പരിശുദ്ധനായ അല്ലാഹുവിനും, അല്ലാഹു ദിവ്യസന്ദേശം നൽകിയിരുന്ന നബിﷺയിലും മാത്രം പരിമിതമാക്കപ്പെട്ടതാകുന്നു. നബിﷺ പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്'ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്" ബുഖാരി: 2697, മുസ്'ലിം: 1718 മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് ഇപ്രകാരമാണ്: ''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല സൽകർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.'' മുസ്'ലിം
2- മത ബിദ്അത്തിന്റെ ഇനങ്ങൾ
ബിദ്അത്തിന്റെ ഇനങ്ങൾ രണ്ടുതരത്തിലാകുന്നു
ഒന്ന്: بدعة قوليّة اعتقاديّ- ഉദ്ധരണികളിലും, വിശ്വാസത്തിലുമുള്ള ബിദ്അത്ത് - ദുർമാർഗം
ഇത് ജഹ്'മിയാക്കൾ, മുഅ്തസിലിയാക്കൾ, ശിയാഅ്-റാഫിളിയാക്കൾ, (തുടങ്ങി) മറ്റ് അഹ്ലുസ്സുന്നഃ വൽജമാഅഃയിലെ വഴിപിഴച്ച മുഴുവൻ കക്ഷികളുടെയും വാദങ്ങളും വിശ്വാസങ്ങളും അടങ്ങിയതാണ്
രണ്ട്: ആരാധനയിലുള്ള ബിദ്അത്ത്
ഇത് അല്ലാഹു അനുവദിക്കാത്ത രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കൽ ആകുന്നു. ഇത് (പലതാണ്, എന്നാൽ പ്രധാനമായും) നാല് ഇനങ്ങളാകുന്നു:
1. മതനിയമങ്ങളിൽ (ഖുർആനിലും, ഹദീസിലും) യാതൊരു അടിസ്ഥാനവുമില്ലാത്ത ആരാധനാനുഷ്ഠാനങ്ങൾ പുതുതായി ഉണ്ടാക്കുന്ന ബിദ്അത്ത്, ഉദാഹരണം: മതനിയമം (ശരീഅത്ത്) അനുശാസിച്ചിട്ടില്ലാത്ത പുതിയ നമസ്കാരമോ, നോമ്പോ ഉണ്ടാക്കുക; അതുപോലെ, മൗലൂദുനബി, ഉറൂസ് തുടങ്ങിയ മതനിയമം അനുശാസിച്ചിട്ടില്ലാത്ത ഏതെങ്കിലും ആഘോഷങ്ങൾ പുതുതായി ഉണ്ടാക്കുക.
2. മതനിയമത്തിൽ (ഖുർആനിലും, ഹദീസിലും) അനുശാസിക്കുന്ന ആരാധനകളിൽ വർദ്ധനവുണ്ടാക്കിയുള്ള ബിദ്അത്ത്, ഉദാഹരണം: ളുഹ്ർ, അല്ലെങ്കിൽ അസ്വ്'ർ നമസ്കാരങ്ങളിൽ അഞ്ചാമതായി ഒരു റക്അത്ത് കൂടി കൂട്ടിച്ചേർക്കുന്ന രൂപത്തിലുള്ള ബിദ്അത്ത്
3. മതനിയമം അനുശാസിക്കുന്ന ആരാധനയുടെ രൂപം മാറ്റിമറിച്ചുള്ള ബിദ്അത്ത്, അതുപോലെ, മതനിയമത്തിൽ ഇല്ലാത്ത രൂപത്തിൽ ആരാധനകൾ നിർവ്വഹിക്കുന്ന ബിദ്അത്ത്, ഉദാഹരണം: മതനിയമം അനുശാസിക്കുന്ന ദിക്റുകൾ - മതനിയമത്തിലില്ലാത്ത രൂപത്തിൽ കൂട്ടംകൂടി ശബ്ദമുയർത്തി ഉരുവിട്ടു ചൊല്ലുക. പ്രവാചകൻﷺയുടെ ചര്യയിൽ അതിരുകവിയുന്ന രൂപത്തിൽ മനസ്സിനെയും, ശരീരത്തെയും പീഢിപ്പിച്ചുകൊണ്ട് ആരാധനകൾ ചെയ്യുക തുടങ്ങിയ ബിദ്അത്ത്.
4. മതനിയമം അനുശാസിക്കുന്ന ആരാധനകൾ അനുഷ്ഠിക്കുവാൻ മതനിയമം അനുശാസിക്കാത്ത പ്രത്യേകമായ സമയവും, സന്ദർഭവും നിശ്ചയിക്കുക. ഉദാഹരണം: ശഅബാൻ പതിനഞ്ചിന് മതനിയമത്തിലില്ലാത്ത (ബറാത്തിലെ) പ്രത്യേക നോമ്പും, പ്രത്യേക നമസ്കാരവും നിർവ്വഹിക്കുന്ന ബിദ്അത്ത്. നോമ്പും, നമസ്കാരവും അടിസ്ഥാനപരമായി ശറഇൽ (മതനിയമത്തിൽ) ഉണ്ട്, എന്നാൽ അതിന് പ്രത്യേക സമയവും സന്ദർഭവും നിശ്ചയിക്കുവാൻ വിശുദ്ധ ഖുർആനിലോ സുന്നത്തിലോ തെളിവില്ലെങ്കിൽ അത് ബിദ്അത്ത് ആകുന്നു.
3- മതത്തിൽ മുഴുവൻ ബിദ്അത്തുകളുടെയും വിധി:
മതത്തിൽ എല്ലാ ബിദ്അത്തുകളും നിഷിദ്ധവും, ദുർമാർഗവും ആകുന്നു, കാരണം നബിﷺ പറഞ്ഞു: ''നിങ്ങൾ പുതുതായി നിർമ്മിക്കപ്പെടുന്ന മതാനുഷ്ഠാനങ്ങളെല്ലാം സൂക്ഷിക്കണം! എന്തുകൊണ്ടെന്നാൽ (മതത്തിൽ) പുതുതായി നിർമ്മിക്കപ്പെടുന്നവ എല്ലാം ബിദ്അത്തുകൾ (പുത്തൻ മതാനുഷ്ഠാനങ്ങൾ) ആയിരിക്കും, എല്ലാ ബിദ്അത്തുകളും ദുർമാർഗ്ഗവും ആകുന്നു. തിർമിദി നബിﷺ പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്'ലാം മതത്തിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ് ബുഖാരി:, മുസ്'ലിം മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് ഇപ്രകാരമാണ്: നമ്മുടെ കല്പനയില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ് (മുസ്'ലിം: 934 ഈ എല്ലാ ഹദീസുകളും വ്യക്തമാക്കുന്നത് മതത്തിൽ പുതുതായി ഉണ്ടാക്കുന്ന മുഴുവൻ അനുഷ്ഠാനങ്ങളും ബിദ്അത്തുകളാണ് എന്നതാണ്, എല്ലാ ബിദ്അത്തുകളും ദുർമാർഗങ്ങൾ ആകുന്നു. ഇതിന്റെ അർത്ഥം ആരാധനകളിലും ഇസ്'ലാമികവിശ്വാസങ്ങളിലും ഉള്ള മുഴുവൻ ബിദ്അത്തുകളും നിഷിദ്ധവും (അത് നരകത്തിലേക്ക് എത്തിക്കുന്ന ഒരു വഴിയും) ആകുന്നു എന്നും ആണ്. ബിദ്അത്തിന്റെ ഇനങ്ങൾക്കനുസരിച്ചാകുന്നു നിഷിദ്ധത്തിലുള്ള കാഠിന്യത്തിന് വ്യത്യാസം വരുന്നത്. ചില ബിദ്അത്തുകൾ വ്യക്തമായ കുഫ്റ് ആകുന്നു, ഉദാഹരണം: ഖബറാളികൾക്ക് തവസ്സുൽ ചെയ്യുക എന്ന ലക്ഷ്യത്തോടെയും മറ്റും ആരാധനയുടെ ഇനങ്ങൾ അവർക്ക് അർപ്പിക്കൽ, ഖബറുകൾ ത്വവാഫ് ചെയ്യുന്നതും, ഖബറാളികൾക്ക് വേണ്ടി ബലിയും നേർച്ചയും അർപ്പിക്കുന്നതും, ഖബറാളികളോട് പ്രാർത്ഥിക്കുന്നതും, അവരോട് ഇസ്തിഗാഥ (സംരക്ഷണത്തേട്ടം) നടത്തുന്നതും, (ഇസ്തിആന - സഹായത്തേട്ടം നടത്തുന്നതും) തുടങ്ങിയ ബിദ്അത്തുകൾ. അതു പോലെ മുഅ്തസിലുകളിലും, ജഹ്'മിയാക്കളിലും ഉൾപ്പെടുന്നവരുടെ അതിരുകവിഞ്ഞ വിശ്വാസവും, വാദങ്ങളും കുഫ്റ് തന്നെ ആകുന്നു. ചില ബിദ്അത്തുകൾ വ്യക്തമായ ശിർക്കിലേക്ക് എത്തിക്കുന്നു! ഉദാഹരണം: ഖബറുകൾക്ക് മീതെ കെട്ടിടം പണിയുക, അവിടെ നമസ്കരിക്കുക, അവിടെ വെച്ച് പ്രാർത്ഥിക്കുക തുടങ്ങിയ കാര്യങ്ങൾ ശിർക്കിലേക്ക് കൊണ്ടെത്തിക്കുന്നു. മറ്റുചില ബിദ്അത്തുകൾ വിശ്വാസപരമായ ഫിസ്ഖ് (അല്ലാഹുവെ ധിക്കരിക്കൽ) ആകുന്നു, അവ: മതനിയമങ്ങൾക്ക് വിപരീതമായുള്ള ഖവാരിജുകളുടെയും, ഖദ്'രിയാക്കളുടെയും, മുർജിയാക്കളുടെയും വാദങ്ങളും വിശ്വാസങ്ങളും ആകുന്നു. മറ്റുചില ബിദ്അത്തുകൾ: സൂര്യപ്രകാശത്തിൽ നിന്നുകൊണ്ട് ശരീരത്തെ ക്ഷീണിപ്പിച്ച് നോമ്പ് അനുഷ്ഠിക്കുക, ലൈംഗിക ശക്തിയെ ഇല്ലായ്മ ചെയ്യുവാനായി ശണ്ഠീകരിക്കുക, തുടങ്ങിയവ (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗവും) പാപവും ആകുന്നു
ശ്രദ്ധിക്കുക:
ആരെങ്കിലും മതാനുഷ്ഠാനത്തിലെ ബിദ്അത്തിനെ നല്ല ബിദ്അത്ത് എന്നും ചീത്ത ബിദ്അത്ത് എന്നും വിഭജിച്ചാൽ അവൻ തെറ്റിൽ വീഴും. അതിനുപുറമെ പ്രവാചകൻﷺയുടെ ഉപദേശത്തെ ധിക്കരിക്കലും ആകുന്നു അവൻ അതിലൂടെ ചെയ്യുന്നത്! കാരണം പ്രവാചകൻﷺ എല്ലാ ബിദ്അത്തുകളെയും വഴികേടായിട്ടാണ് വിധിച്ചിട്ടുള്ളത് ''എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു'' ഇങ്ങനെ ഈ ഹദിസിലെ ഉപദേശത്തെ ധിക്കരിക്കുന്നവർ പറയുന്നത് എല്ലാ ബിദ്അത്തുകളും വഴികേടല്ല, മറിച്ച് ചില ബിദ്അത്തുകൾ നല്ലതാകുന്നു, (അവ ചെയ്യുന്നതിൽ തെറ്റില്ല) എന്നാണ്!! എന്നാൽ, ഹാഫിള് ബ്നു റജബ് شرح الأربعين എന്ന ഗ്രന്ഥത്തിൽ പറയുന്നത്: ഇങ്ങനെ ഈ ഹദിസിലെ ഉപദേശത്തെ ധിക്കരിക്കുന്നവർ പറയുന്നത് എല്ലാ ബിദ്അത്തുകളും വഴികേടല്ല, മറിച്ച് ചില ബിദ്അത്തുകൾ നല്ലതാകുന്നു, (അവ ചെയ്യുന്നതിൽ തെറ്റില്ല) എന്നാണ്!! എന്നാൽ, ഹാഫിള് ബ്നു റജബ് شرح الأربعين എന്ന ഗ്രന്ഥത്തിൽ പറയുന്നത്: 'നബിﷺയുടെ 'എല്ലാ ബിദ്അത്തുകളും വഴികേടാണ്'' എന്ന ഹദീസ് പ്രവാചകൻﷺയുടെ جوامع الكلم (കുറഞ്ഞ പദങ്ങളിൽ കൂടുതൽ ആശയം ഉൾകൊള്ളിക്കുന്ന വചനങ്ങളിൽ) ഉൾപെട്ടതാകുന്നു. ആ വിരോധത്തിൽനിന്ന് ഒരു ബിദ്അത്തുംതന്നെ പുറത്തുപോകില്ല. ഇത് മതത്തിന്റെ അടിത്തറയില്പെടുന്ന വളരെ വലിയ പ്രാധാന്യമുള്ള അടിത്തറയാകുന്നു. നബിﷺയുടെ മറ്റൊരു വചനമായ: 'നമ്മുടെ ഈ മതകാര്യത്തിൽ ആരെങ്കിലും പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാകുന്നു.'' എന്ന ഹദീസും ഇതിനെ എതിർക്കുന്നു. ആരെങ്കിലും വല്ലതും മതത്തിൽ പുതുതായി ഉണ്ടാക്കുകയും, അത് മതത്തിലേക്ക് കൂട്ടുകയും ചെയ്തിട്ട്, മതത്തിൽ അവലംബിക്കാൻ പറ്റിയ യാതൊരു തെളിവും (ഖുർആനിൽ നിന്നും, ഹദീസിൽ നിന്നും) അതിനില്ലെങ്കിൽ അത് ബിദ്അത്തും ദുർമാർഗവും തന്നെയാകുന്നു. ഇസ്'ലാമതം ആ ദുർമാർഗത്തിൽ നിന്ന് മുക്തവുമാണ്, അത് വിശ്വാസപരമോ ഗോപ്യമായ കർമ്മമാണെങ്കിലും ബാഹ്യമായ കർമ്മമാണെങ്കിലും ശരി'' ഇബ്നുൽഖയ്യിമിന്റെ വാചകം ഇവിടെ അവസാനിക്കുന്നു
ഉമർ(رَضِيَ اللَّهُ عَنْهُ) തറാവീഹ് നമസ്ക്കാരത്തെ കുറിച്ച് പറഞ്ഞ ഒരു ഉദ്ധരണി (ഭാഷാപരമായ ബിദ്അത്ത്) അല്ലാതെ, നല്ല ബിദ്അത്തുകൾ ഉണ്ടെന്ന് പറയുന്നവർക്ക് വേറെ യാതൊരു തെളിവുമില്ല. "ഈ ബിദ്അത്ത് എത്ര നല്ലത്" എന്ന
അതുപോലെ ഉമർ(رَضِيَ اللَّهُ عَنْهُ) വേറെയും ചില കാര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ഉദാഹരണം: രണ്ട് ചട്ടക്കുള്ളിൽ വിശുദ്ധ ഖുർആൻ ക്രോഢീകരിച്ചത്, ഹദീസുകൾ രേഖപ്പെടുത്തുന്നതും, ക്രോഢീകരിക്കുന്നതും തുടങ്ങിയ കാര്യങ്ങൾ, അതിനെ സലഫുകൾ (പൂർവ്വകാല സച്ചരിതർ) ആരും തന്നെ എതിർത്തിട്ടില്ല.
ഇതിനുള്ള മറുപടി, മതത്തിൽ നല്ല ബിദ്അത്ത് ഇല്ല: ഉമർ(رَضِيَ اللَّهُ عَنْهُ) ചെയ്ത തറാവീഹ് നമസ്കാരം തുടങ്ങിയ ഈ കാര്യങ്ങൾക്കെല്ലാം തന്നെ മതത്തിൽ തെളിവും, അടിസ്ഥാനവും ഉണ്ട്, അത് ഒന്നും പുതുതായ അനുഷ്ഠാനങ്ങൾ അല്ല! (നല്ല ബിദ്അത്ത്) എന്നത് കൊണ്ട് ഉമർ(رَضِيَ اللَّهُ عَنْهُ) ഇവിടെ ഉദ്ദേശിക്കുന്നത് ഭാഷാപരമായ ബിദ്അത്തിന്റെ അർത്ഥമാണ്, മറിച്ച് മതകാര്യത്തിലുള്ള ബിദ്അത്തിന്റെ അർത്ഥമല്ല. വിശുദ്ധ ഖുർആൻ ക്രോഢീകരണത്തിനും മതത്തിൽ അടിസ്ഥാനമുണ്ട്, കാരണം വിശുദ്ധ ഖുർആൻ എഴുതിവെക്കുവാൻ നബിﷺ കല്പിച്ചിരുന്നു, എന്നാൽ ആ വ്യത്യസ്ത സ്ഥലങ്ങളിൽ എഴുതിവെച്ചത് ഒരുമിപ്പിച്ച് രണ്ട് ചട്ടക്കുള്ളിലാക്കുക മാത്രം ആയിരുന്നു സ്വഹാബികൾﷺ ചെയ്തത്, (അതുകൊണ്ട് അത് മതപരമായ അർത്ഥത്തിലുള്ള നിഷിദ്ധമായ ബിദ്അത്ത് അല്ല).
അതുപോലെ, തറാവീഹ് നമസ്കാരത്തിനും മതത്തിൽ അടിസ്ഥാനമുണ്ട്, കാരണം നബിﷺ സ്വഹാബികളെയും കൊണ്ട് ചില രാവുകളിൽ തറാവീഹ് നമസ്കരിച്ചിട്ടുണ്ട്, എന്നാൽ (വഹ്'യ് - ദിവ്യ സന്ദേശം ഇറങ്ങുന്ന കാലത്ത്) ആ തറാവീഹ് നമസ്കാരം നിർബ്ബന്ധമാക്കുമോ എന്ന ഭയത്താൽ നബിﷺ അതിൽ നിന്ന് പിന്തിരിയുകയായിരുന്നു. നബിﷺയുടെ പിന്നിൽ മുമ്പ് തറാവീഹ് നമസ്കരിച്ചിരുന്നത് പോലെതന്നെ (മസ്ജിദുന്നബവിയിൽ) നബിﷺയുടെ കാലഘട്ടത്തിലും, നബിﷺ മരിച്ചതിന് ശേഷവും ആളുകൾ (വ്യത്യസ്ത ഇമാമുകളുടെ കൂടെ) തറാവീഹ് നമസ്കരിച്ചിരുന്നു. എന്നാൽ, ഉമറുബ്നുൽ ഖത്വാബ്(رَضِيَ اللَّهُ عَنْهُ) അത് ഒരു ഇമാമിന് കീഴിൽ ആക്കുന്നതുവരെ സ്വഹാബാക്കൾ (എല്ലാ റമളാനിലും) വെവ്വേറെ ഇമാമും ജമാഅത്തും ആയി തറാവീഹ് നമസ്കരിക്കുകയായിരുന്നു പതിവ്. ഇത് (ഹദീസുകളിലൂടെ വ്യക്തമാകുന്നത് കൊണ്ട് തന്നെ) മതത്തിൽ ഉണ്ടാക്കിയ (നിഷിദ്ധമായ) ബിദ്അത്ത് അല്ല.
അതുപോലെ ഹദീസുകൾ എഴുതുന്നതിനും ഇസ്'ലാമിൽ തെളിവും, അടിസ്ഥാനവും ഉണ്ട്. കാരണം ചില ഹദീസുകൾ എഴുതിവെക്കുവാനായി നബിﷺയോട് ആവശ്യപ്പെട്ടപ്പോൾ അതിന് ചില സ്വഹാബികളോട് നബിﷺ കല്പിച്ചിരുന്നു. നബിﷺയുടെ കാലത്ത് തന്നെ അബൂഹുറയ്റ(رَضِيَ اللَّهُ عَنْهُ) ഹദീസുകൾ എഴുതിവെച്ചിരുന്നു. വിശുദ്ധ ഖുർആനിൽ ഇല്ലാത്തത് ഖുർആനിൽ കൂടിക്കലരുമോ എന്ന ഭയത്താലായിരുന്നു ഹദീസുകൾ എഴുതിവെക്കുവാൻ പാടില്ല എന്ന പൊതുവായ താക്കീത് ഉണ്ടായിരുന്നത്. നബിﷺ മരണപ്പെട്ടപ്പോൾ ആ കാരണം നീങ്ങുകയും, വിശുദ്ധ ഖുർആന്റെ അവതരണം പൂർത്തിയാവുകയും, നബിﷺയുടെ മരണത്തിന് മുമ്പ് തന്നെ അത് ക്രമീകരിക്കുകയും ചെയ്തു, അങ്ങിനെ അതിന് ശേഷം മുസ്'ലീങ്ങൾ ഹദീസുകൾ നഷ്ടപ്പെടുമോ എന്ന ഭയത്താൽ അവ (ഹദീസുകൾ) രേഖപ്പെടുത്തുകയും ചെയ്തു. (അതുകൊണ്ട് അതും ഒരു മതപരമായ അർത്ഥത്തിലുള്ള നിഷിദ്ധമായ ബിദ്അത്ത് അല്ല). ഇസ്'ലാമിനും മുസ്'ലീങ്ങൾക്കും നന്മ ചെയ്തവർക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ. അവർ അല്ലാഹുവിന്റെ ഗ്രന്ഥത്തെയും, നബിﷺയുടെ സുന്നത്തിനെയും അവ നഷ്ടപ്പെടുന്നതിൽ നിന്നും, അതിനെ വികൃതമാക്കുന്നവരിൽ നിന്നും (അല്ലാഹുവിന്റെ അനുഗ്രഹത്താൽ) രക്ഷിക്കുകയുണ്ടായി.
2. ബിദ്അത്തുകൾ വ്യാപകമാകുവാനുള്ള കാരണങ്ങൾ
1- (വഴികേടിലായ) മുസ്'ലീങ്ങളുടെ ജീവിതത്തിൽ ബിദ്അത്തിന്റെ തുടക്കം: ഇതിൽ രണ്ട് ചർച്ചാവിഷയങ്ങൾ ഉണ്ട്
ഒന്നാമത്തെ ചർച്ചാവിഷയം: ബിദ്അത്ത് ആരംഭിച്ച കാലഘട്ടം:
ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.) പറയുന്നു: 'മുസ്'ലിം സമുദായത്തിൽ ഇസ്'ലാമിക വിജ്ഞാനത്തിലും, ആരാധനയിലുമുള്ള ബിദ്അത്തുകൾക്ക് തുടക്കം കുറിച്ചത് ഖുലഫാഉ ർറാശിദുകളുടെ കാലഘട്ടത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. അത് നബിﷺ മുന്നറിയിപ്പ് നൽകിയതും ആകുന്നു നിങ്ങളിൽ നിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ അവർക്ക് ഒരു പാട് ഭിന്നിപ്പുകൾ കാണേണ്ടിവരും, ആ സന്ദർഭങ്ങളിൽ നിങ്ങൾക്ക് (ഭിന്നതയില്ലാത്ത നേർമാർഗത്തിന്) എന്റെ സുന്നത്ത് (ചര്യ)യെയും, ഖുലഫാഉ ർറാശിദുകളുടെ സുന്നത്തും (ചര്യയും) ഉണ്ടായിരിക്കും, അബൂദാവൂദ്: ഒന്നാമതായി (അന്നത്തെ വഴികേടിലായ) മുസ്'ലീകളിൽ കാണപ്പെട്ട ബിദ്അത്ത് ഖദ്'രിയാക്കളുടെ ബിദ്അത്താകുന്നു, അതിനെ തുടർന്നു വന്നത് മുർജിയാക്കൾ, തശയ്യുഅ്, ഖവാരിജുകൾ തുടങ്ങിയവരുടെ ബിദ്അത്തുകളാകുന്നു. ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിന്റെ വധത്തിന് ശേഷം ഉണ്ടായ ഭിന്നതയിൽ ഹറൂറിയാക്കളും ഉണ്ടായി. പിന്നീട് സ്വഹാബാക്കളുടെ കാലഘട്ടത്തിന്റെ അവസാനത്തിൽ ഇബ്നു അംറുബ്നു അബ്ബാസിന്റെയും, ജാബിറിന്റെയും പോലെയുള്ള സ്വഹാബാക്കളുടെﷺ അവസാനത്തിൽ ഖദ്'രിയാക്കൾ വളർന്നുവന്നു, അതിന് ശേഷം അടുത്ത് തന്നെ മുർജിയാക്കളും വളർന്നുവന്നു. ഉമറുബ്നുൽ അബ്ദുൽ അസീസിന്റെ മരണത്തിന് ശേഷം താബിഉകളുടെ അവസാന കാലഘട്ടത്തിലാണ് ജഹ്'മിയാക്കൾ ഉടലെടുത്തത്, ഹിഷാമ്ബ്നു അബ്ദുൽ മലികിന്റെ ഭരണകാലഘട്ടത്തിൽ ഖുറാസാനിലാണ് ജഹ്'മിയാക്കൾ ഉടലെടുത്തത്.
ഈ ബിദ്അത്തുകൾ എല്ലാം തന്നെ പ്രകടമായത് ഇസ്'ലാമിന്റെ രണ്ടാം തലമുറയിൽ (രണ്ടാം നൂറ്റാണ്ടിൽ) ആകുന്നു, അന്ന് അവശേഷിച്ചിരുന്ന സ്വഹാബികൾ (അതിന്) അവർക്കെതിരെ താക്കീത് ചെയ്തിരുന്നു. പിന്നീടാണ് മുഅ്തസിലാ എന്ന ബിദ്അത്ത് ഉടലെടുത്തത്. അങ്ങിനെ മുസ്'ലീങ്ങൾക്കിടയിൽ കുഴപ്പങ്ങൾ തലപൊക്കുകയും, ദേഹേച്ഛകളിലേക്കും, ബിദ്അത്തുകളിലേക്കും ചായുകയും, അഭിപ്രാ-യ ഭിന്നതകൾ പ്രകടമാവുകയും ചെയ്തു. അങ്ങിനെ തസവ്വഫ് (ഒരുതരം സന്യാസം) ഉടലെടുത്തു. ഉത്തമ നൂറ്റാണ്ടിന് (ആദ്യത്തെ മൂന്നു തലമുറക്ക്) ശേഷമാണ് ഖബറുകളിൽ പള്ളികൾ പടുത്തുയർത്തുകയും, അവിടങ്ങളിൽ ആരാധനകളർപ്പിക്കുകയും ചെയ്യുന്ന ബിദ്അത്ത് പ്രകടമായത്. അങ്ങിനെ കാലം കഴിയുംതോറും വ്യത്യസ്ത ബിദ്അത്തുകൾ (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗങ്ങൾ) വർദ്ധിച്ച് കൊണ്ടേയിരുന്നു.''
രണ്ടാമത്തെ ചർച്ചാവിഷയം: ആദ്യമായി ബിദ്അത്ത് കാണപ്പെട്ട സ്ഥലം.
വ്യത്യസ്ത ഇസ്'ലാമിക രാജ്യങ്ങളിൽ ബിദ്അത്തുകൾ ഉടലെടുത്തു. ശൈഖുൽ ഇസ്'ലാം ഇബ്നുതീമിയ്യഃ(റഹിമ.) പറയുന്നു: 'നബിﷺയുടെ സ്വഹാബാക്കൾ താമസിക്കുകയും, ഇസ്'ലാമിക വിജ്ഞാനവും, മത പണ്ഡിതൻമാരും പുറത്ത് വരുകയും ചെയ്ത വലിയ അഞ്ച് പട്ടണങ്ങളുണ്ട് (ചരിത്രത്തിൽ) അവ: രണ്ടു ഹറമുകൾ (സ്ഥിതിചെയ്യുന്ന 1. മക്ക, 2. മദീന പട്ടണങ്ങൾ), ഇറാഖിലെ രണ്ടു പട്ടണങ്ങൾ (3. കൂഫ, 4. ബസ്വറ), 5. സിറിയ പട്ടണം എന്നിവയാണത്, ഇവയിൽ നിന്നാണ് വിശുദ്ധ ഖുർആനും ഹദീസും, ഫിഖ്ഹും (മതകർമ്മ ശാസ്ത്രവും), ആരാധനകളും, ഇസ്'ലാമിന്റെ മറ്റു കാര്യങ്ങളും അടങ്ങുന്ന വിജ്ഞാനങ്ങൾ പുറത്തുവന്നത്. മദീനാ പട്ടണത്തിൽനിന്ന് ഒഴിച്ച് മറ്റു പട്ടണങ്ങളിൽ നിന്ന് അടിസ്ഥാനപരമായ ബിദ്അത്തുകളും ഇതിന്റെ കൂടെ ഉടലെടുത്തു. ഇറാഖിലെ കൂഫയിൽ നിന്ന് തശയ്യുഉം, മുർജിയാക്കളും ഉടലെടുത്തു, അവിടെ നിന്നാണ് പിന്നീട് ഇത് മറ്റു നാടുകളിലേക്ക് വ്യാപിച്ചതും. ഇറാഖിലെ ബസ്വറയിൽ നിന്നാണ് ഖദ്'രിയാക്കളും, മുഅ്തസിലിയാക്കളും, നസകുൽ ഫാസിദും ഉടലെടുത്തത്, അത് പിന്നീട് ഇവിടെ നിന്നാണ് പലഭാഗങ്ങളിലേക്കും വ്യാപിച്ചതും. ശാമിൽ നിന്ന് ഖദ്'രിയാക്കളും, നസ്വബിയാക്കളും ഉടലെടുത്തു. എന്നാൽ ജഹ്'മിയാക്കൾ ഉടലെടുത്തത് ഖുറാസാനിന്റെ ഭാഗത്ത് നിന്നാണ്. ഇതാണ് ബിദ്അത്തിന്റെ തുടക്കങ്ങൾ.
എന്നാൽ നബിﷺയുടെ നാട്ടിൽ (മദീനാ പട്ടണത്തിൽ) നിന്ന് ഈ ബിദ്അത്തുകൾ (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗങ്ങൾ) അകന്ന് നിന്നു, ഉഥ്മാൻ(رَضِيَ اللَّهُ عَنْهُ)വിന്റെ വധത്തിന് ശേഷം ഹറൂറിയാക്കളുടെ ബിദ്അത്ത് ഉടലെടുത്തിരുന്നു, എന്നാൽ മദീന ഈ ബിദ്അത്തുകളിൽ നിന്ന് സുരക്ഷിതമായിരുന്നു. എന്നിരുന്നാലും ചിലയാളുകൾ ഈ ബിദ്അത്തുകളെ ഗോപ്യമാക്കി മദീനയിൽ ജീവിച്ചിരുന്നു, അവർ വളരെ നിന്ദ്യരും, ആക്ഷേപാർഹരും ആയിരുന്നു. ചില ഖദ്'രിയാക്കളും, മറ്റും അവിടെ ഉണ്ടായിരുന്നു. പക്ഷേ, അവരും കീഴ്പ്പെടുത്തപ്പെട്ടവരും, നിന്ദ്യരും ആയിരുന്നു. കൂഫയിലെ തശയ്യുഇന്റെയും, മുർജിയാക്കളുടെയും, ബസ്വറയിലെ മുഅ്തസിലിയാക്കളുടെയും, നുസ്സാഖികളുടെയും ആളുകൾ ഇതിന് വിപരീതമായിരുന്നു. അതുപോലെ ശാമിലെ നസ്വബിയാക്കളും, അവരെല്ലാം തന്നെ വളരെ പ്രകടമായി തന്നെയായിരുന്നു (ബിദ്അത്തുകൾ) പ്രവർത്തിച്ചിരുന്നത്. നബിﷺയിൽ നിന്ന് സ്വഹീഹായി തന്നെ സ്ഥിരപ്പെട്ടതാണ് മദീനയിലേക്ക് ദജ്ജാൽ പ്രവേശിക്കുകയില്ല, അവിടെ ഇല്മും, ഈമാനും പ്രകടമായിക്കൊണ്ടേയിരിക്കും എന്നത്. ഇമാം മാലികിന്റെ കാലംവരേക്കും അത് തുടർന്ൻപോന്നു, അവർ (നബിﷺക്ക് ശേഷം) നാലാം തലമുറക്കാരായിരുന്നു.'' ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.)യുടെ ഈ ഉദ്ധരണികൾ ഇവിടെ അവസാനിക്കുന്നു
(നബിﷺക്ക് ശേഷം) ഉത്തമമായ ആദ്യത്തെ മൂന്ന് തലമുറകളിലും മദീനത്തെ നബവിപള്ളിയിൽ പ്രകടമായ ഒരു ബിദ്അത്തും തീരെ ഉണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങളിൽ അടിസ്ഥാന പരമായികാണുന്ന ഒരു ബിദ്അത്തും മദീനയിൽ നിന്ന് ഉടലെടുത്തിട്ടില്ല തന്നെ
2- ബിദ്അത്തുകൾ ഉടലെടുക്കുവാനുള്ള കാരണങ്ങൾ
ബിദ്അത്തുകളിൽ നിന്നും, വഴികേടിൽ നിന്നുമുള്ള രക്ഷ ഖുർആനും, തിരുസുന്നത്തും മുറുകെ പിടിക്കുക എന്നതാകുന്നു എന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു: ''ഇത് (വിശുദ്ധ ഖുർആൻ, ഹദീസ്) ആകുന്നു എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും.'' ഖുർആൻ 6: 153
നബിﷺ ഈ ആശയം വളരെ വ്യക്തമായ രൂപത്തിൽ വിശദീകരിക്കുന്നതായി കാണാം: ഇബ്നു മസ്ഊദ് പറയുന്നു: 'നബിﷺ ഞങ്ങൾക്ക് ഒരു വര വരച്ച് കാണിച്ചു, എന്നിട്ട് പറഞ്ഞു: 'ഇത് (നേർവര) ആകുന്നു അല്ലാഹുവിൽ നിന്നുള്ള സൻമാർഗ്ഗം, പിന്നീട് അതിന്റെ ഇടതും വലതുമായി ഒരുപാട് വരകൾ വരക്കുകയുണ്ടായി, തുടർന്ന് പറഞ്ഞു: ഇതാകുന്നു (മറ്റു) മാർഗ്ഗങ്ങൾ, ഓരോ മാർഗ്ഗത്തിലും ശൈത്താൻ (പിശാച്) അവനിലേക്ക് ക്ഷണിച്ച് കൊണ്ടിരിക്കുന്നു, എന്നിട്ട് (നബിﷺ) ഈ സൂക്തം പാരായണം ചെയ്യുകയുണ്ടായി ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത് അഹ്'മദ്
ആർ വിശുദ്ധ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും പിന്തിരിയുന്നുവൊ, അവൻ വഴികേടിന്റെ മാർഗത്തിൽ അകപ്പെടുകയും, ബിദ്അത്തിൽ അധഃപതിക്കുകയും ചെയ്യുന്നതാണ്.
ബിദ്അത്തുകൾ (പുതുതായി നിർമ്മിക്കപ്പെട്ട വഴികേടുകൾ) ഉണ്ടാകുവാനുള്ള കാരണങ്ങൾ താഴെ പറയുന്ന രൂപത്തിൽ സംഗ്രഹിക്കാവുന്നതാണ്: മതനിയമങ്ങളിലുള്ള അജ്ഞത, ദേഹേച്ഛകളെ പിൻപറ്റുക, വ്യക്തികളുടെ (മത പണ്ഡിതൻമാരുടെ) അഭിപ്രായങ്ങളെ അന്ധമായി സ്വീകരിക്കുക, കാഫിറുകളെ (അവരുടെ ചര്യകളിൽ) അനുകരിക്കുകയും അവരോട് സാദൃശ്യപ്പെടുകയും ചെയ്യുക. ഇവ ചുരുക്കി താഴെ പ്രതിപാദിക്കുന്നു;
1- മതനിയമങ്ങളിലുള്ള അജ്ഞത
കാലം കഴിയുംതോറും, ദൈവിക നിയമത്തിൽ നിന്ന് ജനങ്ങൾ അകന്നു പോകുന്നു, അങ്ങിനെ വിജ്ഞാനം കുറഞ്ഞുവരുകയും, അജ്ഞത വർദ്ധിക്കുകയും ചെയ്യുന്നു, (അത് ബിദ്അത്തുകൾ ഉണ്ടാകുവാൻ കാരണമാകുന്നു). അത് സൂക്ഷിക്കുവാൻ നബിﷺ (മുസ്'ലിംകൾക്ക്) മുന്നറിയിപ്പ് നൽകിയിരിക്കുന്നു: 'നിങ്ങളിൽനിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ അവർക്ക് (ദീനിൽ) ഒരു പാട് ഭിന്നിപ്പുകൾ കാണേണ്ടിവരും അബൂദാവൂദ്: 4607, തിർമിദി: 2676 നബിﷺ പറഞ്ഞു: തീർച്ചയായും അള്ളാഹു തന്റെ അടിമകളിൽ നിന്ന് വിജ്ഞാനം പിടിച്ചെടുക്കുന്നതല്ല. മറിച്ച് അറിവുള്ള പണ്ഡിതൻമാരെ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പണ്ഡിതൻമാർ അവശേഷിച്ചില്ലെങ്കിലും, ആളുകൾ വിവരമില്ലാത്ത നേതാക്കൻമാരോട് ഫത്'വ ചോദിക്കുകയും അറിവില്ലാതെ ഫത്'വ നൽകുകയും ചെയ്യും, അവർവഴിതെറ്റുകയും വഴിതെറ്റിക്കുകയും ചെയ്യും جامع بيان العلم وفضله لابن عبد البر (1/180)
(അല്ലാഹുവിന്റെ അനുഗ്രഹത്താൽ) വിജ്ഞാനത്തിനും, പണ്ഡിതൻമാർക്കുമല്ലാതെ ബിദ്അത്തിനെ (പുതുതായി നിർമ്മിക്കപ്പെട്ട വഴികേടിനെ) നേരിടാൻ കഴിയില്ല, വിജ്ഞാനവും, (മത)പണ്ഡിതൻമാരും കുറയുകയാണെങ്കിൽ ബിദ്അത്തുകൾക്ക് പ്രത്യക്ഷപ്പെടുവാനും, വ്യാപിക്കുവാനും അവസരം ലഭിക്കും, ബിദ്അത്തിന്റെ ആളുകൾക്ക് ഉൽസാഹം കൂടുകയും ചെയ്യുന്നതാണ്
2- ദേഹേച്ഛകളെ പിൻപറ്റൽ:
ആരെങ്കിലും വിശുദ്ധ ഖുർആനിനെയും, തിരുസുന്നത്തിനെയും അവഗണിച്ചാൽ അവൻ പിൻപറ്റുന്നത് പിന്നെ ദേഹേച്ഛയെയാണ് അല്ലാഹു പറയുന്നു: ''ഇനി നിനക്ക് (നബിﷺക്ക്) (അവരെ നീ ഖുർആനിലേക്കും, നബിചര്യയിലേക്കും ക്ഷണിച്ചാൽ) അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ ദേഹേച്ഛകളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ ദേഹേച്ഛകളെ (തന്നിഷ്ടത്തെ) പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?.'' ഖുർആൻ 28: 50
അല്ലാഹു പറയുന്നു: ''എന്നാൽ തന്റെ ദൈവത്തെ തന്റെ തന്നിഷ്ടം (ദേഹേച്ഛകൾ) ആക്കിയവനെ നീ കണ്ടുവോ? അല്ലാഹു (അത്) അറിഞ്ഞ് കൊണ്ട് തന്നെ അവനെ ആ പിഴവിൽ വിടുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേർവഴിയിലാക്കുവാനുള്ളത്?'' ഖുർആൻ 45: 23
അവർ പിൻപറ്റിയ അവരുടെ ദേഹേച്ഛയുടെ പ്രതിരൂപം ആകുന്നു ആ ബിദ്അത്തുകൾ
4- വ്യക്തികൾ (മതപണ്ഡിതർ… തുടങ്ങിയവരുടെ) അഭിപ്രായങ്ങളിലുള്ള പക്ഷപാതിത്തം:
വ്യക്തികൾ (മതപണ്ഡിതർ, പിതാമഹൻമാർ… തുടങ്ങിയവരെ) അന്ധമായി അനുകരിക്കുന്നത് സത്യത്തെ സ്വീകരിക്കുന്നതിനും, തെളിവുകൾ പിൻപറ്റുന്നതിനും എതിരാകുന്നു, (അത് ബിദ്അത്തുകൾ ഉണ്ടാകുവാൻ കാരണമാകുന്നു). അല്ലാഹു പറയുന്നു: ''അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ (ദേഹേച്ഛകളിൽ നിന്നും, അജ്ഞരായ പണ്ഢിതൻമാരിൽ നിന്നും) സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്.'' ഖുർആൻ2: 170
ഇതാണ് ഇന്ന് കാണുന്നവരുടെയും, മറ്റു പക്ഷപാതികരുടെയും സ്വഭാവം. അങ്ങിനെ അവർ ഖബറുകളെ ആരാധിക്കുന്നു! അങ്ങിനെയുള്ള ആളുകളോടും, സൂഫിസം പിന്തുടരുന്നവരോടും മറ്റും നിങ്ങൾ വിശുദ്ധ ഖുർആനും തിരുസുന്നത്തും പിൻപറ്റണമെന്നും, അതിന് വിപരീതമായ അനുഷ്ഠാനങ്ങൾ ഉപേക്ഷിക്കണമെന്നും പറഞ്ഞാൽ, അതിനെതിരിൽ തങ്ങൾ അനുകരിച്ച് കൊണ്ടിരിക്കുന്ന മദ്ഹബുകളുടെയും, പണ്ഡിതൻമാരുടെയും, പിതാമഹൻമാരുടെയും (വഴികേടിലായ) തെളിവുകൾ നിരത്തി എതിർക്കുകയും ചെയ്യുന്നത് കാണാം!
5- കാഫിറുകളോട് (മതകാര്യങ്ങളിലും മറ്റും) അനുകരിക്കൽ
ബിദ്അത്തുകൾ സംഭവിക്കുന്നതിൽ വെച്ച് ഏറ്റവും അപകടകരമായത് അതാണ്. ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്: അബൂ വാഖിദ് അല്ലൈസീ (റ) യുടെ ഹദീസ്,അദ്ദേഹം പറഞ്ഞു: ഞങ്ങൾ നബി(സ) യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു, ഞങ്ങൾ പുതുതായി ഇസ്'ലാം സ്വീകരിച്ചവരായിരുന്നു, ബഹുദൈവ വിശ്വാസികൾക്ക് ആ കാലത്ത് ഒരു മരമുണ്ടായിരുന്നു, അവർ അതിന്റെ അടുക്കൽ ധ്യാനമിരിക്കുകയും അവരുടെ വാളുകൾ അതിൽ തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്നു, അതിനെ 'ദാത്തു അൻവാത്ത്' എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്, അങ്ങനെ ആ മരത്തിനടുത്ത് കൂടി കടന്നു പോയപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ അവർക്ക് ഒരു 'ദാത്തു അൻവാത്ത്' ഉള്ളത് പോലെ ഞങ്ങൾക്കും ഒരു 'ദാത്തു അൻവാത്ത്' ഉണ്ടാക്കി തരണം. അപ്പോൾ നബി (ﷺ) പറഞ്ഞു: 'അല്ലാഹു അക്ബർ! അത് പൂര്വ്വികരുടെ ചര്യ ആകുന്നു. എന്റെ ആത്മാവ് ആരുടെ കയ്യിലാണൊ അവനാണെ (അല്ലാഹുവാണെ!) സത്യം, നിങ്ങൾ പറഞ്ഞത് ഇസ്രാഈൽ സന്തതികൾ (ജൂതർ) മൂസ(عليه السلام)യോട് പറഞ്ഞ അതേ വാക്കുകളാണ്!' അവർ പറഞ്ഞു: 'ഹേ; മൂസാ, ഇവർക്കുള്ള (വ്യാജ)ദൈവങ്ങളെ പോലെ ഞങ്ങൾക്കും ഒരു ദൈവത്തെ (ബിംബം, അനുഗ്രഹം തേടാനുള്ള ആശ്രയം) നീ ഏർപ്പെടുത്തിത്തരണം. അദ്ദേഹം (മൂസാ(عليه السلام)) പറഞ്ഞു: തീർച്ചയായും നിങ്ങൾ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.') ഖുർആൻ 7: 138 (ശേഷം നബിﷺ പറഞ്ഞു): ചര്യകൾ നിങ്ങൾ (വഴികേടിലായ മുസ്'ലീങ്ങൾ) കൊണ്ടുനടക്കുക തന്നെ ചെയ്യും!'.'' തിർമിദി
ഈ ഹദീസിൽ നമുക്ക് വ്യക്തമാകുന്നത് ഇസ്റാഈൽ സന്തതികൾ കാഫിറുകളെ പിൻപറ്റുവാൻ തുനിഞ്ഞതാണ്! അങ്ങിനെ അത് ഇസ്രാഈൽ സന്തതികൾക്ക് (അല്ലാഹുവിനു പുറമെ) ആരാധിക്കുവാനായി ദൈവങ്ങളെ നിശ്ചയിച്ചുതരണം എന്ന മ്ളേഛതക്കുള്ള (ശിർക്ക് ചെയ്യുവാനുള്ള) അനുവാദം ചോദിച്ചത് പിൻപ്പറ്റിയതുപോലെയായി! അതുപോലെ, കാഫിറുകളെ പിൻപറ്റുവാൻ തുനിഞ്ഞ കാരണം തന്നെയാണ് മുഹമ്മദ് നബിﷺയുടെ മുസ്'ലിം സമൂഹത്തിൽ ചിലയാളുകൾ അനുഗ്രഹം തേടുവാനായി അല്ലാഹുവിനു പുറമെ ഞങ്ങൾക്ക് ഒരു വൃക്ഷം (അല്ലെങ്കിൽ ഒരു ജാറം) നിശ്ചയിച്ച് തരണമെന്ന് ചോദിക്കുവാനും പ്രേരകമായത്. ഇത് തന്നെയാണ് ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്നതും. (വഴികേടിലായ) മുസ്'ലീകളിലെ ഭൂരിപക്ഷം ബിദ്അത്തുകളിലും, ശിർക്കുകളിലും കാഫിറുകളെയാണ് തഖ്ലീദ് (അന്ധമായ അനുകരണം) ചെയ്തിട്ടുള്ളത്! ഉദാഹരണം: മൗലൂദ്, ചില പ്രത്യേകമായ അനുഷ്ഠാനങ്ങൾ ചെയ്യുവാനായി പ്രത്യേക ആഴ്ചകളും - ദിവസങ്ങളും നിശ്ചയിക്കുക, സ്മരണ നിലനിർത്തുവാൻ മതപരമായ അനുഷ്ഠാനങ്ങളുടെ കൂടെ ഉൽസവങ്ങൾ (ഉറൂസ്, നേർച്ച ആഘോഷങ്ങൾ) സംഘടിപ്പിക്കുക, ജീവികളുടെ രൂപങ്ങൾ (പ്രതിമ, ബിംബം) ഉണ്ടാക്കുക, മരിച്ചവരുടെ പേരിൽ (ജാറം, ഖുബ്ബ) സ്മാരകങ്ങൾ പണിയുക, മരിച്ചവരുടെ ദുഃഖാചരണവുമായി ബന്ധപ്പെട്ട ബിദ്അത്ത് ചെയ്യുക, ഖബറിടങ്ങളിൽ എടുപ്പുകൾ ഉണ്ടാക്കുക പോലെയുള്ള കാര്യങ്ങളെല്ലാം ബിദ്അത്തുകളിൽ പെട്ടതാണ്
3. മുബ്തദിഉകൾ (ബിദ്അത്ത് ചെയ്യുന്നവർ)ക്ക് മറുപടി നൽകുന്നതിൽ അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ രീതിശാസ്ത്രം
1- ബിദ്അത്ത് ചെയ്യുന്നവരോട് അഹ്ലുസ്സുന്നത്തിവൽ ജമാഅഃയുടെ സമീപനം
അഹ്ലുസ്സുന്നത്തിവൽ ജമാഅഃ (സലഫികൾ) ഇസ്'ലാമിന്റെ ആദ്യകാലം മുതൽതന്നെ മതത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട വഴികേടുകൾ (ബിദ്അത്തുകൾ) ചെയ്യുന്നവർക്ക് മറുപടി നൽകുകയും, അവർ ചെയ്യുന്ന ബിദ്അത്തുകളെ വിരോധിക്കുകയും, അവരുടെ അതിനുള്ള ശ്രമങ്ങളെ തടയുകയും, ഖണ്ഡിക്കുകയും ചെയ്തുവരുന്നു. ചില ഉദാഹരണങ്ങൾ കാണുക:
ഉമ്മുദർദ്ദാഅ് പറയുന്നു: 'അബൂദ്ദർദ്ദാഅ് കോപാകുലനായി എന്റെയടുത്ത് പ്രവേശിക്കുകയുണ്ടായി, അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് താങ്കൾക്ക്?' അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹു തന്നെയാണ് സത്യം! അവർ എല്ലാം നമസ്കരിക്കുന്നു, എന്നാൽ മുഹമ്മദ്ﷺയുടെ ഒരു കല്പനയും (ചര്യയും) അവരിൽ ഉള്ളതായി എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല. (അഥവാ, സ്വന്തം ഇച്ഛ പിൻപറ്റി - ബിദ്അത്തായ രൂപത്തിലാണ് അവർ നമസ്കരിക്കുന്നത്).'' ബുഖാരി: 6632
രണ്ട്: ഉമറുബ്നു യഹ്'യാ പറയുന്നു: 'എന്റെ പിതാവ് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നതായി ഞാൻ കേട്ടു: 'അബ്ദു ല്ലാഹ് ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ) (ഒരിക്കൽ വീട്ടിൽ നിന്ന്) പുറത്ത് വന്ന് പള്ളിയിലേക്ക് പോകുമ്പോൾ കൂടെ പോകുവാനായി ഞങ്ങൾ ളുഹ്'റ് നമസ്കാരത്തിന് മുമ്പ് അദ്ദേഹത്തിന്റെ വാതിലിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ അബൂമൂസാ അൽ അശ്അരി(رَضِيَ اللَّهُ عَنْهُ) ഞങ്ങളുടെ അടുത്തേക്ക് വന്നു, എന്നിട്ട് ചോദിച്ചു: അബൂ അബ്ദു റഹ്മാൻ (അബ്ദു അല്ലാഹ് ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) പുറത്ത് വന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല, അദ്ദേഹം പുറത്ത് വരുന്നതുവരെ അബൂമൂസാ അൽ അശ്അരി(رَضِيَ اللَّهُ عَنْهُ)യും ഞങ്ങളുടെ കൂടെ ഇരുന്നു, അദ്ദേഹം പുറത്ത് വന്നപ്പോൾ ഞങ്ങൾ ഒന്നിച്ച് എഴുന്നേറ്റു, അപ്പോൾ അബൂമൂസാ പറഞ്ഞു: ഓ അബൂഅബ്ദു റഹ്മാൻ (ഓ അബ്ദു ല്ലാഹ് ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)!), ഞാൻ വെറുക്കുന്ന ഒരു കാര്യം കുറച്ച് മുമ്പ് എനിക്ക് പള്ളിയിൽ കാണുവാൻ സാധിച്ചു. (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ) പറഞ്ഞു:) അല്ലാഹുവിന് സ്തുതി, എനിക്ക് നന്മയല്ലാതെ (അതിൽ) കാണാൻ സാധിച്ചിട്ടില്ല. (ശേഷം അബ്ദു അല്ലാഹ് ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) ചോദിച്ചു: എന്തായിരുന്നു അത്? അദ്ദേഹം (അബൂമൂസാ(رَضِيَ اللَّهُ عَنْهُ)) പറഞ്ഞു: താങ്കൾ ജീവിക്കുകയാണെങ്കിൽ താങ്കൾക്കുമത് കാണാൻ സാധിക്കും. അദ്ദേഹം (അബൂമൂസാ(رَضِيَ اللَّهُ عَنْهُ)) പറഞ്ഞു: പള്ളിയിൽ ഒരു വിഭാഗം വട്ടംകൂടി ഇരുന്ന് നമസ്കാരത്തെ പ്രതീക്ഷിക്കുന്നു, ഒരോ വട്ടത്തിലും (ഓരോ) നേതാവുമുണ്ട്, അവരുടെ കൈകളിൽ കല്ലുകളുണ്ട്, എന്നിട്ടവർ പറയുന്നു: നിങ്ങൾ നൂറ് പ്രാവശ്യം 'അല്ലാഹു അക്ബർ' എന്ന് പറയുക, അങ്ങിനെ അവർ നൂറ് പ്രാവശ്യം തക്ബീർ ചൊല്ലുന്നു, പിന്നെ നിങ്ങൾ 'ലാ ഇലാഹ ഇല്ല ല്ലാഹ്' എന്ന് നൂറ് പ്രാവശ്യം പറയൂ, അവർ നൂറ് പ്രാവശ്യം 'ലാഇലാഹ ഇല്ല ല്ലാഹ്' പറയുന്നു, വീണ്ടും നിങ്ങൾ നൂറ് പ്രാവശ്യം 'സുബ്ഹാനല്ലാഹ്' എന്ന് പറയൂ അങ്ങിനെ നൂറ് പ്രാവശ്യം 'സുബ്ഹാനല്ലാഹ്' എന്ന് പറയുന്നു, ഇബ്നു മസ്ഊദ്(رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തോട് (അബൂമൂസാ(رَضِيَ اللَّهُ عَنْهُ)യോട്) ചോദിച്ചു: എന്നിട്ട് നീ അവരോട് എന്താണ് പറഞ്ഞത്? അപ്പോൾ അദ്ദേഹം (അബൂമൂസാ(رَضِيَ اللَّهُ عَنْهُ)) പറയുകയുണ്ടായി: അങ്ങയുടെ അഭിപ്രായം അറിയുവാൻ വേണ്ടി ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. (ഇബ്നു മസ്ഊദ്(رَضِيَ اللَّهُ عَنْهُ)) പറഞ്ഞു: അവരുടെ പാപങ്ങൾ എണ്ണികണക്കാക്കുവാൻ അവരോട് കല്പിക്കാമായിരുന്നില്ലേ? അതിലൂടെ (പാപങ്ങൾ എണ്ണുന്നതിലൂടെ) അവരുടെ ഒരു നന്മയും അവർക്ക് പാഴാകുകയില്ലാ എന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്യാമായിരുന്നില്ലേ?
അങ്ങിനെ അദ്ദേഹത്തോടൊപ്പം (അബ്ദു ല്ലാഹ് ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)വിനോടൊപ്പം) ഞങ്ങൾ (പള്ളിയിലേക്ക്) പോയി, പള്ളിയിലുണ്ടായിരുന്ന വൃത്താകൃതിയിലുള്ള ആൾകൂട്ടത്തിലേക്ക് കടന്നുചെന്നു, അവരുടെ മുന്നിൽ നിന്നുകൊണ്ട് (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) അവരോട് ചോദിച്ചു: ഞാൻ കണ്ടുകൊണ്ടിരിക്കെ നിങ്ങൾ എന്താണ് ചെയ്യുന്നത്? അവർ പറഞ്ഞു: ഓ, അബൂ അബ്ദു റഹ്മാൻ (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ))! തക്ബീറുകളും, തഹ്ലീലുകളും, തസ്ബീഹുകളും (അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ല ല്ലാഹ്, സുബ്ഹാന ല്ലാഹ്) എണ്ണികണക്കാക്കുവാനായുള്ള കല്ലുകളാണ് ഞങ്ങളുടെ കൈവശമുള്ളത്. അപ്പോൾ അദ്ദേഹം (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) അവരോട് പറയുകയുണ്ടായി: നിങ്ങൾ നിങ്ങളുടെ തെറ്റുകൾ (പാപങ്ങൾ) എണ്ണുവിൻ, (ഈ രൂപത്തിൽ - ബിദ്അത്തായി ദിക്ര് ചൊല്ലുന്ന ആ സമയം നിങ്ങൾ നിങ്ങളുടെ പാപങ്ങൾ എണ്ണുവാൻ ഉപയോഗിക്കുക ആണെങ്കിൽ) നിങ്ങളുടെ നന്മകളിൽനിന്ന് ഒന്നും തന്നെ പാഴായി പോവുകയില്ലായെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം, മുഹമ്മദ്ﷺയുടെ സമൂഹമേ! നിങ്ങൾക്ക് (ഈ ബിദ്അത്തുകൾ ചെയ്യുന്നതുകൊണ്ട്) നാശം! നിങ്ങൾ (ഈ ബിദ്അത്തുചെയ്യുന്ന വിഭാഗം) എത്ര പെട്ടെന്നാണ് നശിച്ച് പോയത്!! ഇതാ അദ്ദേഹത്തിന്റെ (മുഹമ്മദ്ﷺയുടെ) സ്വഹാബികൾ നിങ്ങൾക്ക് ചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്നു, ഇതാ മുഹമ്മദ്ﷺ ധരിച്ചിരുന്ന വസ്ത്രം നുരുമ്പിപോകാതെ അവശേഷിക്കുന്നു, അദ്ദേഹത്തിന്റെ പാത്രങ്ങൾ ഉടഞ്ഞ്പോയിട്ടുമില്ല, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ (അല്ലാഹുവാണെ) സത്യം! മുഹമ്മദിന്റെ മില്ലത്ത് (ഇസ്'ലാം)നേക്കാൾ ഉത്തമമായ മില്ലത്തിലാണോ നിങ്ങൾ നിലകൊള്ളുന്നത്?! അതല്ല ദുർമാർഗ്ഗത്തിന്റെ (ബിദ്അത്തുകളുടെ) വാതിൽ നിങ്ങൾ തുറക്കുകയാണോ? അവർ പ്രതിവചിച്ചു: അല്ലാഹു തന്നെയാണ സത്യം! ഓ, അബൂഅബ്ദു റഹ്മാൻ (ഓ, ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ))! ഞങ്ങൾ (ഇതിൽനിന്ന്) നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) പറഞ്ഞു: എത്രയാളുകൾ നന്മ ഉദ്ദേശിക്കുന്നു, പക്ഷേ, (അവരുടെ കർമ്മം നബിചര്യക്ക് എതിരാകുന്നതുകൊണ്ട്) അത് നന്മയാകുന്നില്ല! തീർച്ചയായും നബിﷺ പറഞ്ഞിരിക്കുന്നു: 'ഒരു സമൂഹം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു, പക്ഷേ, അതിലുള്ള ആശയം അവരുടെ തൊണ്ടക്കുഴിയിൽ നിന്നും (പ്രവർത്തനങ്ങളിലേക്ക്) ഇറങ്ങുന്നില്ല,' അല്ലാഹുവിൽ ഞാൻ സത്യം ചെയ്യുന്നു! നിങ്ങളിൽ അധികവും അതില്പെട്ടവരാണോ എന്ന് എനിക്കറിയില്ല. പിന്നെ അവരിൽ നിന്നും അദ്ദേഹം (ഇബ്നുമസ്ഊദ്(رَضِيَ اللَّهُ عَنْهُ)) തിരിഞ്ഞ് നടന്നു. അങ്ങിനെ അംറുബ്നു സലമ പറഞ്ഞു: ഈ (ഇങ്ങിനെ ഈ ബിദ്അത്ത് ചെയ്ത) ആളുകളിലെ നേതാക്കൻമാരെ നഹ്റുവാൻ എന്നുപറയുന്ന യുദ്ധത്തിൽ ഖവാരിജുകളോടൊപ്പം മുസ്'ലീങ്ങൾക്കെതിരിൽ യുദ്ധം ചെയ്യുന്നതായി ഞങ്ങൾക്ക് കാണുവാൻ സാധിക്കുകയുണ്ടായി'.'' ദാരിമി: 1/68-69
മൂന്ന്. 'ഒരാൾ വന്നുകൊണ്ട് ഇമാം മാലിക്ബ്നു അനസ്(റഹിമ.) യോട് ചോദിച്ചു: 'ഞാൻ എവിടെ നിന്നാണ് (ഹജ്ജിന്) ഇഹ്റാം ചെയ്യുക? മാലിക് പറഞ്ഞു: നബിﷺ ഇഹ്റാം ചെയ്യുവാനായി നിശ്ചയിച്ച് തന്നിട്ടുള്ള മീഖാത്ത് (സ്ഥലം) ഉണ്ട്, അവിടെനിന്ന് നീ ഇഹ്റാം ചെയ്യുക'. ആ മനുഷ്യൻ പറഞ്ഞു: 'മീഖാത്തിൽ നിന്നും (കൂടുതൽ) ദൂരത്ത് പോയി ഇഹ്റാം ചെയ്താലോ (ആ ബുദ്ധിമുട്ടിലൂടെ പ്രതിഫലം വർദ്ധിപ്പിക്കുവാൻ)?' അപ്പോൾ മാലിക് പറയുകയുണ്ടായി: അങ്ങിനെ ചെയ്യാൻ പാടുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല, അയാൾ ചോദിച്ചു: എന്ത്കൊണ്ടാണ് താങ്കൾ അത് വെറുക്കുന്നത്? മാലിക് പ്രതിവചിച്ചു: നിന്നിൽ ഫിത്ന (ദുർമാർഗം) ഞാൻ വെറുക്കുന്നു. വീണ്ടും അയാൾ ചോദിച്ചു: (കൂടുതൽ ദൂരത്ത് പോയി ഇഹ്റാം ചെയ്തു, ആ ബുദ്ധിമുട്ടിലൂടെ) നന്മ വർദ്ധിപ്പിക്കുന്നതിൽ എന്ത് ഫിത്ന (ദുർമാർഗം) ആണ് ഉള്ളത്? അപ്പോൾ ഇമാം മാലിക് ഉത്തരം പറയുകയുണ്ടായി: അല്ലാഹു പറയുന്നു: 'ആകയാൽ അദ്ദേഹത്തിന്റെ (നബിﷺയുടെ) കല്പനക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും (വഴികേടും) വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ' ഖുർആൻ 24: 63
അഥവാ, അല്ലാഹുവിന്റെ റസൂൽﷺ പ്രത്യേകം നന്മ ആക്കാത്ത കാര്യം നീ പ്രത്യേകം (നന്മ) ആക്കുന്നതിനേക്കാളും വലിയ ഫിത്ന (ദുർമാർഗം) മറ്റെന്താണ്?!'.'' അബൂ ശാമയുടെ 'അൽബാഇസു അലാ ഇൻകാരി അൽബിദ്ഇ വൽ ഹവാദിസ്'' ൽ നിന്ന് എടുത്തത്
ഇവ ചില ഉദാഹരണങ്ങൾ മാത്രം. എല്ലാ കാലഘട്ടങ്ങളിലും പണ്ഡിതൻമാർ ബിദ്അത്തുകളെ (എതിർത്ത് പോന്നിട്ടുണ്ട്. അല്ലാഹുവിനാണ് സ്തുതികള-ഖിലവും.
2- ബിദ്അത്ത് ചെയ്യുന്നവർക്ക് മറുപടി നൽകുന്നതിൽ അഹ്ലു സ്സുന്നത്തി വൽജമാഅഃയുടെ രീതി ശാസ്ത്രം
ഈ വിഷയത്തിൽ അഹ്ലുസ്സുന്നത്തി വൽജമാഅഃയുടെ മൻഹജ് (മാർഗരേഖ) വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്, ഈ മാർഗരേഖ വേണ്ടുവോളം തെളിവ് നിരത്തിക്കൊണ്ട് കാര്യം വ്യക്തമാക്കി (ബിദ്അത്തിനെ) ഖണ്ഡിക്കൽ ആകുന്നു. ബിദ്അത്ത് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗങ്ങൾ) ചെയ്യുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും, അതിനെ ഖണ്ഢിക്കുകയും ചെയ്യുന്നു, പ്രവാചകചര്യ പിൻപറ്റി, ബിദ്അത്തുകളും, പുത്തനാചാരങ്ങളും വെടിയൽ അത്യാവശ്യമാണെന്ന് വിശുദ്ധ ഖുർആനിൽനിന്നും, തിരുസുന്നത്തിൽനിന്നും തെളിവുകൾ നിരത്തി സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിൽ ഒരുപാട് ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. (അഹ്ലുസ്സുന്നത്തി വൽജമാഅഃ - സലഫികൾ രചിക്കുന്ന) അഖീദ - ഇസ്'ലാമിക വിശ്വാസഗ്രന്ഥങ്ങളിൽ (ഒന്നാമതായുണ്ടായ ബിദ്അത്തുകാരായ) ശിയാക്കൾക്കും, ഖവാരിജുകൾക്കും, ജഹ്'മിയാക്കൾക്കും, മുഅ്തസിലിയാക്കൾക്കും, അശ്അരിയാക്കൾക്കും മറുപടി നൽകുകയും, അവർ ഈമാനിലും (വിശ്വസിച്ച കാര്യങ്ങളിലും), അഖീദയിലും (വിശ്വസിക്കേണ്ടുന്ന കാര്യങ്ങളിലും) ഉണ്ടാക്കിയിട്ടുള്ള ബിദ്അത്തുകൾക്കും, പുത്തനാശയങ്ങൾക്കും ഖണ്ഡിക്കുന്ന മറുപടി വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിന് മാത്രമായി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ് (ഒന്നാമതായുണ്ടായ ബിദ്അത്തുകാരിൽ ഉൾപ്പെട്ട) ജഹ്'മിയാക്കൾക്ക് മറുപടിയായി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്, ഉഥ്മാനുബ്നു സഈദുദ്ദാരിമിയെ പോലുള്ള മറ്റുള്ളവരും ഈ വിഷയത്തിൽ പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃയുടെയും, അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിമിന്റെയും, അതുപോലെ, ശൈഖ് മുഹമ്മദ്ബ്നു അബ്ദു അൽ വഹ്ഹാബ് തുടങ്ങിയവരുടേയും ഗ്രന്ഥങ്ങളിൽ ഈ വിഭാഗങ്ങൾക്കും, അതുപോലെ (അഹ്ലുസ്സുന്നത്തി വൽജമാഅഃയിൽനിന്ന് പുറത്തുപോയ) ഖബറാരാധകർക്കും, സൂഫിയാക്കൾക്കും (അവരുടെ ബിദ്അത്തിനെ) ഖണ്ഡിക്കുന്ന മറുപടി കൊടുത്തിട്ടുണ്ട്. ബിദ്അത്തുകൾ (പുതുതായി നിർമ്മിക്കപ്പെട്ട വഴികേടുകൾ) ചെയ്യുന്നവർക്ക് മറുപടി കൊടുക്കുവാൻ വിരചിതമായ പല ഗ്രന്ഥങ്ങൾ ഉണ്ട്, അതിൽ പൗരാണിക കാലത്ത് വിരചിതമായ ചില ഗ്രന്ഥങ്ങൾ ഉദാഹരണത്തിനായി കൊടുക്കട്ടെ:
1- ഇമാം ശാത്വിബിയുടെ 'അൽ ഇഅ്തിസ്വാം' എന്ന ഗ്രന്ഥം.
2- ശൈഖുൽ ഇസ്'ലാം ഇബ്നുതീമിയ്യഃയുടെ 'ഇക്തിളാഉസ്സിറാത്ത്വൽ മുസ്തഖീം…' എന്ന ഗ്രന്ഥം. ബിദ്അത്ത് ചെയ്യുന്നവർക്ക് മറുപടിയാണ് ഈ ഗ്രനഥത്തിന്റെ അധിക ഭാഗങ്ങളിലും ഉള്ളത്
3- ഇബ്നു വളള്വാഹ്ന്റെ 'ഇൻകാറുൽ ഹവാദിസ് വൽബിദ്അ്' എന്ന ഗ്രന്ഥം
4- ത്വർത്വൂശിയുടെ 'അൽ ഹവാദിസ് വൽ ബിദഅ്' എന്ന ഗ്രന്ഥം.
5- അബൂശാമയുടെ 'അൽബാഇസു അലാ ഇൻകാരി അൽബിദ്ഇ വൽ ഹവാദിസ്' എന്ന ഗ്രന്ഥം.
ആധുനിക ഗ്രന്ഥങ്ങൾ:
1- ശൈഖ് അലിയ്യ് അലമഹ്ഫൂളിന്റെ 'അൽ ഇബ്ദാഉ ഫീ മള്വാരിൽ ഇബ്തിദാഅ്' എന്ന ഗ്രന്ഥം
2- ശൈഖ് മുഹമ്മദ്ബ്നു അഹ്മദ് അശ്ശഖീരി അൽ ഹവാമിദിയുടെ 'അസ്സുനനു വൽമുബ്തദിആത്തി അൽമുതഹല്ലിഖ്വ ബിൽ അദ്കാരി വസ്സ്വലവാത്ത്' എന്ന ഗ്രന്ഥം
3- ശൈഖ് ഇബ്നു ബാസിന്റെ 'അത്തഹ്ദീർ മിനൽ ബിദഅ്' എന്ന ഗ്രന്ഥം
കൂടാതെ, മുസ്'ലിം പണ്ഡിതൻമാർ പത്രങ്ങളിലൂടെയും, മാഗസിനുകളിലൂടെയും, റേഡിയോവിലൂടെയും, ജുമുഅഃ ഖുതുബകളിലൂടെയും, സമ്മേളനങ്ങളിലൂടെയും, ക്ലാസുകളിലൂടെയും ബിദ്അത്തുകളെ (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗങ്ങളെ) എതിർക്കുകയും, അതുകാരണത്താൽ മുസ്'ലീങ്ങളെ ബോധവാൻമാരാക്കുവാനും, ബിദ്അത്തുകളെ നിർമ്മാർജനം ചെയ്യുവാനും, മുബ്തദിഉകളെ (ബിദ്അത്തുകാരെ) അതിൽ നിന്ന് പിന്തിരിപ്പിക്കുവാനും (അല്ലാഹുവിന്റെ അനുഗ്രഹത്താൽ) സാധിച്ചിട്ടുണ്ട്.
ഇക്കാലത്തു കാണപ്പെടുന്ന ചില ബിദ്അത്തുകൾ"
ഉദാ:
1- പ്രവാചക ജന്മദിനം (മൗലീദ്) ആഘോഷിക്കുന്ന ബിദ്അത്ത്
2- മരണപെട്ടവരിൽ നിന്നും, സ്ഥലങ്ങളിൽ നിന്നും, അവശിഷ്ടങ്ങളിൽ നിന്നും ബർക്കത്ത് തേടുന്ന ബിദ്അത്ത്
3- അല്ലാഹുവിലേക്ക് അടുത്ത ബന്ധം സ്ഥാപിക്കുവാനായി ചെയ്യുന്ന ബിദ്അത്ത്
ഈ ആധുനിക കാലത്ത് ധാരാളം ബിദ്അത്തുകൾ നമുക്ക് കാണാനാവും, കാരണം കാലം പിന്നിടുമ്പോൾ അധികം ആളുകളിലും വിജ്ഞാനം കുറയുകയും, അങ്ങിനെ ബിദ്അത്തുകളിലേക്കും, തിന്മകളിലേക്കും ക്ഷണിക്കുന്നവർ വർദ്ധിക്കുകയും, കാഫിറുകളുടെ ചര്യയിലും അവരുടെ അന്തരീക്ഷത്തിലും സഞ്ചരിക്കുമ്പോഴും ബിദ്അത്തുകൾ അധികരിക്കുന്നതാണ്. ഇത് പ്രവാചകൻﷺയുടെ വചനങ്ങളിലൂടെ വ്യക്തമാകുന്നു: ''നബിﷺ പറഞ്ഞു: 'പൂര്വ്വികരുടെ (അഥവാ ജൂത-ക്രിസ്ത്യാനികൾ ചെയ്യുന്ന) ചര്യകൾ നിങ്ങൾ (വഴികേടിലായ മുസ്'ലീങ്ങൾ) കൊണ്ടുനടക്കുക തന്നെ ചെയ്യും!'.'' തിർമിദി
1-പ്രവാചക ജന്മദിനം (മൗലീദ്) ആഘോഷിക്കുന്ന ബിദ്അത്ത്:
ക്രൈസ്തവർ ഈസാനബി (عليه السلام)യുടെ ജന്മദിനമാണെന്ന് പറഞ്ഞ് കൊണ്ടാടുന്ന 'ക്രിസ്തുമസിനെ'' പിൻപ്പറ്റിയാണ് പ്രവാചക ജന്മദിനം കൊണ്ടാടുന്നത്. മുസ്'ലീകളിലെ അറിവില്ലാത്തവരും, വഴിപിഴപ്പിക്കുന്ന പണ്ഡിതൻമാരും എല്ലാ വർഷവും റബീഉൽ അവ്വലിലും മറ്റും മുഹമ്മദ്ﷺയുടെ ജന്മദിനം കൊണ്ടാടുന്നു!! ചിലർ ആ മൗലീദ് പള്ളികളിൽ സംഘടിപ്പിക്കുമ്പോൾ മറ്റുചിലർ വീടുകളിലും, അതിന് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട മണ്ഡപങ്ങളിലും (ക്ളബ്ബുകളിലും) അത് സംഘടിപ്പിക്കുന്നു. അതിനായി ധാരാളം പൊതുജനങ്ങളും, അവർക്ക് നേതൃത്വം നൽകുന്നവരുമായ ജനങ്ങളും ഒരുമിച്ച് കൂടുന്നു. ഈസാനബി (عليه السلامയുടെ ജന്മദിനത്തിന് ക്രൈസ്തവർ ചെയ്യുന്ന കർമ്മങ്ങളെല്ലാം ഇവരും ചെയ്യുന്നു! ചില സന്ദർഭങ്ങളിൽ ഈ ജന്മദിനം ബിദ്അത്തിന്റെ പരിധികവിഞ്ഞ് ക്രൈസ്തവർ (ഈസാനബി (عليه السلامയെ അഥവാ യേശുവിനെ വിളിച്ചുപ്രാർത്ഥന, ബലിയറുക്കൽ, നേർച്ച… തുടങ്ങിയ ആരാധനയുടെ ഇനങ്ങൾ അർപ്പിച്ച്, അതിരുകവിഞ്ഞ് ആദരിക്കൽ) ചെയ്യുന്നത് പിൻപ്പറ്റി ശിർക്കും, മറ്റു തിന്മകളും കൂട്ടിക്കലർത്തുന്ന അവസ്ഥയിൽവരെ എത്തിച്ചേരുന്നു!! നബിﷺക്ക് അല്ലാഹു നൽകിയിരിക്കുന്ന സ്ഥാനത്തേക്കാൾ കൂടുതൽ നബിﷺയെ അവർ പുകഴ്ത്തുകയും, മുഹമ്മദ്ﷺയോട് പ്രാർത്ഥിക്കുകയും, ഇസ്തിഗാഥ (സംരക്ഷണത്തേട്ടം) നടത്തുകയും ചെയ്തുകൊണ്ട് മുഹമ്മദ്ﷺയെ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഉയർത്തി മൗലൂദ് പാട്ടും-ബൈത്തും, ഗദ്യങ്ങളും ചൊല്ലുന്നു!! തന്നെ പുകഴ്ത്തുന്നതിൽ അതിര് കവിയുന്നത് മുഹമ്മദ്ﷺ വിലക്കിയിരിക്കുന്നു, പ്രവാചകൻﷺ പറഞ്ഞു: നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക. ബുഖാരി അതുപോലെ ചില സ്ഥലങ്ങളിൽ ഈ മൗലിദാഘോഷം സ്ത്രീ-പുരുഷ കൂടിക്കലരലായും കാണാം! അതുപോലെ, സ്വഭാവദൂഷ്യമുണ്ടാക്കുന്ന ലഹരിവസ്തുക്കളും മറ്റും ഉപയോഗിക്കുവാനുള്ള അവസരമുണ്ടാക്കുന്നതിനും ഈ ആഘോഷം ഒരു അരങ്ങാകുന്നു!
ചില സന്ദർഭങ്ങളിൽ അതിര് കവിഞ്ഞ കഴിവുകൾ നബിﷺക്ക് നൽകുന്നു! അങ്ങിനെ ആ ആഘോഷങ്ങളിൽ പ്രവാചകൻﷺ ഹാജറാകുമെന്നുപോലും ചിലർ വിശ്വസിക്കുന്നു! ഇങ്ങനെയുള്ള ഉൽസവങ്ങളിൽ നടമാടുന്ന തിന്മകൾ ധാരാളമുണ്ട്, അതിൽ പെട്ട ചിലത് താഴെ കൊടുക്കട്ടെ. സംഗീതോപകരണങ്ങളും, തബലകളും ഉപയോഗിച്ചുകൊണ്ട് സംഘം ചേർന്നുള്ള സംഗീതങ്ങൾ ആലപിക്കുകപോലെയുള്ള സൂഫിയാക്കളുടെ ബിദ്അത്തുകളും, ദിക്റുകളും നടക്കുന്നു, അതുപോലെ അന്യസ്ത്രീ-പുരുഷൻമാർ കൂടിക്കലരുകയും, അങ്ങിനെയത് ഫിത്നക്ക് കാരണമാവുകയും, ചീത്തപ്രവർത്തനങ്ങൾ സംഭവിക്കുകയും ചെയ്യുന്നു! ഇനി അവർ വാദിക്കുന്നത് പോലെ, ഇങ്ങനെയുള്ള കാര്യങ്ങളും, ഫിത്നകളും എല്ലാം തന്നെ ഒഴിവായി ജനങ്ങൾ സമ്മേളിക്കുകയും, ഭക്ഷണം കഴിക്കുകയും, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ പോലും അത് പുത്തനാചാരവും, ബിദ്അത്തും തന്നെയാണ് 'എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളാണ്, എല്ലാ ബിദ്അത്തുകളും വഴികേടും, എല്ലാ വഴികേടും നരകത്തിലുമാണ്'' കൂടാതെ, അതിൽ ഒരുപാട് ഇസ്'ലാമിക നിയമങ്ങൾക്ക് പുറത്തുള്ള തിന്മകളും, വെറുക്കപ്പെട്ട കാര്യങ്ങളും ഉൾകൊള്ളുന്നുണ്ട്.
നാം പറയുന്നു: ഈ സംഗതി ബിദ്അത്താണ്. കാരണം വിശുദ്ധ ഖുർആനിലോ, തിരുസുന്നത്തിലോ, സലഫുസ്വാലിഹീങ്ങളുടെ (പൂർവ്വകാല സച്ചരിതരുടെ) പ്രവർത്തനങ്ങളിലോ, ഉത്തമമായ (മൂന്നു)നൂറ്റാണ്ടിലോ അതുണ്ടായിരുന്നില്ല. ഹിജ്റ നാലാം നൂറ്റാണ്ടിന് ശേഷമാണ് ഈ ബിദ്അത്ത് ഉണ്ടായത്. ശിയാക്കളിലെ ഫാത്വിമിയാഃ വിഭാഗമാണ് ആദ്യമായി മൗലീദ് ഉണ്ടാക്കിയത്. ഇമാം അബൂഹഫ്സ്വ് താജുദ്ധീൻ അല്ഫാകിഹാനി(റഹിമ.) പറയുന്നു: ഒരുപാട് ജനങ്ങൾ റബീഉൽ അവ്വൽ മാസത്തിൽ ഒരുമിച്ച് കൂടി ചെയ്യുന്ന കർമ്മങ്ങളെ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുന്നു, അവർ അതിന് പേര് പറയുന്നത് മൗലിദ് (പ്രവാചക ജന്മദിനം) എന്നാണ്. ഇതിന് മതത്തിൽ വല്ല തെളിവുമുണ്ടോയെന്ന് ചോദിക്കുന്നു? അവർ ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് ഉദ്ദേശിക്കുന്നത്? ഞാൻ പറയുന്നു: അല്ലാഹുവിന്റെ തൗഫീക്കോടെ!
'ഈ മൗലിദിന് വിശുദ്ധ ഖുർആനിലോ, സുന്നത്തിലോ അടിസ്ഥാനമുള്ളതായി എനിക്ക് അറിയില്ല, മുസ്'ലിം സമുദായത്തിലെ (നാല് മദ്ഹബിന്റെ) പണ്ഡിതൻമാർ ഇത് ചെയ്തതായി ഇതുവരെ ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല, അവരാണ് മതത്തിൽ ഉത്തമ മാതൃകയുള്ളവർ, പൗരാണികരുടെ ചര്യ പിൻപറ്റിയവരും ഇവരാകുന്നു. മൗലിദ് ബിദ്അത്താണ് (പുതുതായി നിർമ്മിക്കപ്പെട്ട ദുർമാർഗം ആണ്), കുടവയറൻമാരും, തീറ്റകൊതിയൻമാരും തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനായി ഉണ്ടാക്കിയ ഒരു പുത്തനാചാരം (ബിദ്അത്ത്) ആകുന്നു ഇത്.
ശൈഖുൽ ഇസ്'ലാം ഇബ്നു തീമിയ്യഃ(റഹിമ.) പറയുന്നു ഇതുപോലെ ചിലയാളുകൾ ക്രൈസ്തവരെ പിൻപറ്റിക്കൊണ്ടൊ, അവരോട് സാദൃശ്യം പുലർത്തിക്കൊണ്ടോ, അല്ലെങ്കിൽ നബിﷺയോടുള്ള (അതിര് കവിഞ്ഞ) സ്നേഹം കൊണ്ടൊ - പുകഴ്ത്തിക്കൊണ്ടൊ പുതുതായി ഉണ്ടാക്കിയതാണിത്. ഇങ്ങിനെ നബിﷺയുടെ ജനനം ഒരു ഉൽസവമാക്കി. എന്നാൽ പ്രവാചകൻﷺ ജനിച്ച തീയ്യതി എത്ര എന്നതിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്, അതുപോലെ ഈ മൗലീദ് സലഫുകൾ ആരും തന്നെ ചെയ്തിട്ടില്ല. ഇത് ഒരു പുണ്യകർമ്മം ആയിരുന്നെങ്കിലും അനുഷ്ഠിക്കുവാൻ പറ്റുന്നത് ആയിരുന്നെങ്കിലും നമ്മേക്കാൾ മുമ്പ് സലഫുകൾ (പൂർവ്വകാല സച്ചരിതർ) ആ നന്മ അനുഷ്ഠിക്കുമായിരുന്നു! നമ്മേക്കാൾ കൂടുതൽ അത് അനുഷ്ഠിക്കാൻ അർഹരും അവരാകുമായിരുന്നു. നമ്മേക്കാൾ കൂടുതൽ നബിﷺയോട് സ്നേഹമുണ്ടായിരുന്നതും, നമ്മേക്കാൾ കൂടുതൽ പ്രവാചകൻﷺയെ പ്രശംസിച്ചിരുന്നതും, നന്മ ചെയ്യുവാൻ നമ്മേക്കാൾ കൂടുതൽ ധൃതിക്കാട്ടിയിരുന്നതും അവർ ആയിരുന്നു!! അവരുടെ പ്രവാചകസ്നേഹവും, പ്രവാചകപ്രശംസയും എല്ലാംതന്നെ നബിﷺയെ പിൻപറ്റിക്കൊണ്ടും, നബിﷺയെ അനുസരിച്ചുകൊണ്ടും ആയിരുന്നു (മൗലീദിലൂടെ അല്ലായിരുന്നു)! പ്രവാചക കല്പന അവർ ശിരസാവഹിച്ച് പ്രവാചക സുന്നത്തിനെ ആന്തരികമായും, ബാഹ്യമായും ജീവിതത്തിൽ പകർത്തുകയും ചെയ്തിരുന്നു അവർ. ഏതൊരു ദൗത്യം കൊണ്ടാണോ പ്രവാചകൻﷺ നിയോഗിതനായത് ആ ദൗത്യം അവർ പ്രചരിപ്പിക്കുകയും, അതിനുവേണ്ടി അവർ തങ്ങളുടെ ഹൃദയംകൊണ്ടും, കൈകൊണ്ടും, നാവുകൊണ്ടും, (സമ്പത്ത് കൊണ്ടും) ജിഹാദ് (പോരാടി അദ്ധ്വാനിക്കുകയും) ചെയ്തു. ഈ മാർഗമായിരുന്നു മുഹാജിറുകളിലും അൻസാറുകളിലും ഉൾപ്പെട്ട ഇസ്'ലാമിലേക്ക് മുൻകടന്നുവന്നവരുടെയും, അവരെ നന്മയിൽ പിന്തുടർന്നവരുടെയും മാർഗം.'' ഇബ്നു തിമിയ്യഃ(റഹിമ.)യുടെ ഈ ഉദ്ധരണി അല്പം ചുരുക്കി ഇവിടെ അവസാനിക്കുന്നു.
ഈ ബിദ്അത്തിനെ എതിർത്തുകൊണ്ട് പൗരാണികവും, ആധുനികവുമായ പണ്ഡിതൻമാർ ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ എല്ലാം തന്നെ മൗലീദ് ഒരു ബിദ്അത്തും അന്യമതസ്ഥരെ പിൻപറ്റലും ആകുന്നു എന്നും സ്ഥാപിക്കുന്നുണ്ട്. അതുപോലെ ഈ ബിദ്അത്തിനോടൊപ്പം ചില സ്ഥലങ്ങളിൽ ചില ശൈഖുമാരുടെയും, ഖോജമാരുടെയും, നേതാക്കൻമാരുടെയും മൗലിദുകളും കൊണ്ടാടപ്പെടുന്നു! ഇതെല്ലാം തന്നെ ഒരുപാട് കുഴപ്പങ്ങളുടെ വാതിലുകൾ തുറക്കുകയാണ് ചെയ്യുന്നത്
2- ജീവിച്ചിരിക്കുന്നവരുടെ - മരിച്ചവരുടെ അവശിഷ്ടങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയവയിൽ നിന്നും ബർക്കത്ത് തേടുന്ന ബിദ്അത്ത്:
സൃഷ്ടികളിൽനിന്ന് ബർക്കത്തെടുക്കുക എന്നത് പുത്തനാചാരവും, ബിദ്അത്തും ആകുന്നു. ഇത് ശിർക്കിന്റെ (ബിംബാരാധനയുടെ) ഒരു രൂപവും, ജനങ്ങളിൽ നിന്ന് വഞ്ചനയിലൂടെ പണം കൈക്കലാക്കുവാനും, ഉപജീവനം കണ്ടെത്തുവാനുമുള്ള വേട്ടവലയുമാകുന്നു. التبرك (തബർറുക്ക്) എന്ന് പറഞ്ഞാൽ: അനുഗ്രഹം തേടലാകുന്നു, അഥവാ, ഒരു വസ്തുവിൽ നിന്ന് നന്മയുടെ വലിയൊരളവ് തേടുക എന്നതും, അതിന്റെ വർദ്ധനവ് ആവശ്യപ്പെടുക എന്നതും ആകുന്നു. നന്മ (അനുഗ്രഹം, ബർക്കത്ത്) ആവശ്യപ്പെടേണ്ടത് അത് ഉടമപ്പെടുത്തുകയും, അത് നൽകുവാൻ കഴിയുകയും ചെയ്യുന്നവൻ ആരാണൊ അവനിൽ നിന്നു മാത്രം ആകുന്നു, അങ്ങിനെയുള്ളവൻ പരിശുദ്ധനായ അല്ലാഹു മാത്രമാകുന്നു. അല്ലാഹുവാണ് അനുഗ്രഹം (ബർക്കത്ത്) ഇറക്കുന്നവനും, അത് നില നിർത്തുന്നവനും. എന്നാൽ സൃഷ്ടികൾക്ക് ഒന്നും അനുഗ്രഹം നൽകുവാനോ, അനുഗ്രഹം ഉണ്ടാക്കുവാനോ സാധ്യവുമല്ല! ഏതെങ്കിലും സ്ഥലങ്ങളിൽ നിന്നും, അവശിഷ്ടങ്ങളിൽ നിന്നും, ജീവിക്കുന്നവരിൽ നിന്നും, മരിച്ചവരിൽ നിന്നും തുടങ്ങി ഏത് സൃഷ്ടികളിൽ നിന്നും അനുഗ്രഹം തേടൽ (പ്രതീക്ഷിക്കൽ, 'എടുക്കൽ') ഇസ്'ലാമിൽ അനുവദനീയമല്ല, താൻ അനുഗ്രഹം ആവശ്യപ്പെടുന്ന വ്യക്തിയോ, വസ്തുവോ മറ്റൊ അനുഗ്രഹം നൽകുമെന്ന് വിശ്വസിച്ച് അത് അവയിൽനിന്ന് ആവശ്യപ്പെടൽ (തേടൽ, ചോദിക്കൽ) ഒരു ശിർക്ക് (ബിംബാരാധന) ആകുന്നു. എന്നാൽ, ഏതെങ്കിലും വ്യക്തികളെയോ, ഏതെങ്കിലും സ്ഥലങ്ങളെയോ, ഏതെങ്കിലും അവശിഷ്ടങ്ങളെയോ തടവുകയോ, തൊടുകയോ, (ചുംബിക്കുകയൊ) അല്ലെങ്കിൽ സന്ദർശിക്കുകയോ ചെയ്യുന്നത് അല്ലാഹുവിൽനിന്ന് ബർക്കത്ത് (അനുഗ്രഹം) ലഭിക്കുവാനുള്ള കാരണം ആകുമെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് ശിർക്കിലേക്ക് എത്തിക്കുന്ന ഒരു മാർഗവും (ബിദ്അത്തും, നിഷിദ്ധവും) ആകുന്നു.
നബിﷺയുടെ മുടി, ഉമിനീർ തുടങ്ങിയവയെ സ്വഹാബികൾ ആദരിച്ചിരുന്നു, ഇത് പ്രവാചകൻﷺ ജീവിച്ചിരിക്കുമ്പാൾ (ചിലസമയങ്ങളിൽ) മാത്രമുള്ള പ്രത്യേകതയാകുന്നു, അതുപോലെ, നബിﷺ മരിച്ചതിനു ശേഷം സ്വഹാബികൾ ആരും ഇങ്ങിനെ ചെയ്തിട്ടുമുണ്ടായിരുന്നില്ല! അതുപോലെ, നബിﷺയുടെ വീട്ടിൽ നിന്നോ, മരിച്ചതിന് ശേഷം നബിﷺയുടെ ഖബറിൽ നിന്നോ സ്വഹാബികൾ ആരും ബർക്കത്ത് തേടിയിരുന്നില്ല! അതുപോലെ പ്രവാചകൻﷺ നമസ്കരിച്ച സ്ഥലത്തും, ഇരുന്ന സ്ഥലത്തും മറ്റും പോയി ഒരു സ്വഹാബിയും ബർക്കത്ത് തേടിയിരുന്നില്ല! അതുപോലെ അബൂബക്കർ(رَضِيَ اللَّهُ عَنْهُ), ഉമർ(رَضِيَ اللَّهُ عَنْهُ) തുടങ്ങിയ ഉത്തമരും ശ്രേഷ്ഠരുമായ സ്വഹാബാക്കളായ സ്വാലിഹീങ്ങളിൽ നിന്ന് ഒരു സഹാബിയും അവർ ജീവിച്ചിരിക്കുമ്പോഴോ, മരിച്ചതിന് ശേഷമോ ബർക്കത്ത് തേടിയിരുന്നില്ല. അതുപോലെ സഹാബികൾ ഹിറാ ഗുഹയിലേക്ക് അവിടെ നമസ്കരിക്കുവാനോ, പ്രാർത്ഥിക്കുവാനോ, (ബർക്കത്ത് ലഭിക്കുവാനോ) വേണ്ടി പോയിരുന്നില്ല! അപ്രകാരം തന്നെ അല്ലാഹു മൂസാ നബി (عليه السلام)യോട് സംസാരിച്ച 'ത്വൂർ' എന്ന പർവ്വതത്തിലേക്ക് പോയി അവിടെ നമസ്കരിക്കുകയൊ, പ്രാർത്ഥിക്കുകയൊ, ചെയ്തിരുന്നില്ല. പ്രവാചകൻമാരുമായോ, മറ്റുമഹാൻമാരുമായോ ബന്ധപ്പെട്ട മറ്റു പർവ്വതങ്ങളിലേക്കോ, സ്ഥലങ്ങളിലേക്കോ, അതുപോലെ ഏതെങ്കിലും ഒരു പ്രവാചകന്റെ അവശിഷ്ടങ്ങളുണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലേക്കോ സഹാബികൾ പോയില്ല, (അവിടെനിന്ന് ബർക്കത്ത് തേടിയതുമില്ല!!)
ഇതിനോട് കൂടി ചേർത്ത് പഠിക്കേണ്ട ഒരുകാര്യമാണ്: നബിﷺ മദീന പള്ളിയിൽ സാധാരണ നമസ്കരിക്കാറുള്ള സ്ഥലം സ്വഹാബികളിൽപ്പെട്ട ആരും തൊട്ട് മുത്തുകയോ, ചുംബിക്കുകയോ (അവിടെനിന്ന് ബർക്കത്ത് തേടുകയൊ) ചെയ്തിട്ടില്ല എന്നതും, അതുപോലെ മക്കയിൽ നബിﷺ നമസ്കരിച്ച സ്ഥലങ്ങളിലും സ്വഹാബികൾﷺ അങ്ങിനെ ചെയ്തില്ല എന്നതും. പ്രവാചകൻﷺ നമസ്കരിക്കുകയും, തന്റെ ശ്രേഷ്ഠമാക്കപ്പെട്ട കാല്പാദങ്ങൾ വെക്കുകയും ചെയ്ത സ്ഥലം പോലും തൊട്ടുമുത്തുവാനോ, ചുംബിക്കുവാനോ, തടവി അനുഗ്രഹമെടുക്കുവാനോ പാടില്ലാ എങ്കിൽ പിന്നെയെങ്ങിനെയാണ് പ്രവാചകൻﷺക്ക് താഴെയുള്ള (ശൈഖുമാരും, ഔലിയാക്കളും മറ്റും) ഉറങ്ങുകയോ, നമസ്കരിക്കുകയോ ചെയ്ത സ്ഥലത്ത് ഇപ്രകാരം ബർക്കത്തു തേടുക? ഇങ്ങനെയുള്ള സ്ഥലങ്ങളും മറ്റും തൊട്ടുമുത്തുകയോ, ചുംബിക്കുകയോ ചെയ്യുന്നത് പ്രവാചകൻﷺയുടെ ശരീഅത്തിൽ (ഇസ്'ലാമിൽ) ഇല്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കൽ ഓരോരുത്തരുടെയും നിർബ്ബന്ധ ബാധ്യതയാകുന്നുവെന്നാണ് പണ്ഡിതൻമാർ പഠിപ്പിക്കുന്നത്
3- ആരാധനയിലും, അല്ലാഹുവിനോട് അടുപ്പ ബന്ധം ഉണ്ടാക്കുന്നതിലും (തവസ്സുലിലും) ഉള്ള ചില ബിദ്അത്തുകൾ.
ഇക്കാലത്ത് ആരാധനകളുടെ മേഖലകളിൽ ഒരുപാട് ബിദ്അത്തുകൾ കടന്നുകൂടിയിട്ടുണ്ട്! ആരാധനയുടെ അടിസ്ഥാനം ഖുർആനിന്റെയും, ഹദീസിന്റെയും പരിധിക്കുള്ളിൽ ആകുന്നു. തെളിവ് (ഖുർആനും, ഹദീസും) കൊണ്ടല്ലാതെ ഒരു ആരാധനയും തന്നെ സ്ഥാപിക്കപ്പെടില്ല. തെളിവില്ലാത്ത മുഴുവൻ ആരാധനകളും ബിദ്അത്തും (തള്ളപ്പെടേണ്ടതും) ആകുന്നു. കാരണം നബിﷺ പറയുന്നു ''നമ്മുടെ (നബിﷺയുടെ) കല്പന ഉണ്ടായിട്ടില്ലാത്ത വല്ല (സൽ)കർമ്മവും ആരെങ്കിലും അനുഷ്ഠിച്ചാൽ (തീർച്ചയായും) അത് തള്ളപ്പെടേണ്ടതാകുന്നു.'' മുസ്'ലിം: 969
എന്നാൽ, ഇന്ന് കാണപ്പെടുന്ന ചില ആരാധനകൾക്ക് ഇസ്'ലാമികനിയമത്തിൽ തെളിവുകൾ കാണുവാൻ സാധ്യമല്ല. അതിൽ ചിലത് താഴെ കൊടുക്കട്ടെ:
1. നമസ്കാരത്തിന്റെ നിയ്യത്ത് നാവുകൊണ്ട് ചൊല്ലിപ്പറയുന്ന ബിദ്അത്ത്: അഥവാ, അല്ലാഹുവിന് വേണ്ടി ഇന്ന-ഇന്ന നമസ്കാരം നിർവ്വഹിക്കുവാൻ ഞാൻ ഉദ്ദേശിച്ചു (നിയ്യത്ത് ചെയ്തു)… എന്ന് വായകൊണ്ട് ചൊല്ലിപ്പറയുന്നത് ഒരു ബിദ്അത്ത് ആകുന്നു. കാരണം അത് നബിﷺയുടെ ചര്യയിൽ ഇല്ല. അല്ലാഹു പറയുന്നു: ''നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങൾ അല്ലാഹുവെ പഠിപ്പിക്കുകയാണോ? ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും (മനസ്സിലുള്ള നിയ്യത്ത് അഥവാ ഉദ്ദേശ്യവും എല്ലാം) അല്ലാഹു അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.'' ഹുജുറാത്ത്: 16
നിയ്യത്ത് (ഉദ്ദേശ്യം) എന്നത് ഹൃദയം കൊണ്ടുള്ള പ്രവർത്തനമാണ്, നാവുകൊണ്ടുള്ള പ്രവർത്തനമല്ല, അതുകൊണ്ട് നിയ്യത്തിന്റെ (ഉദ്ദേശ്യത്തിന്റെ) സ്ഥാനം ഹൃദയമാണ്
2. അതുപോലെ, നമസ്കാരത്തിന് ശേഷമുള്ള കൂട്ടമായിചൊല്ലുന്ന ദിക്റുകളും, കൂട്ടമായുള്ള പ്രാർത്ഥനയും ബിദ്അത്താകുന്നു. നബിﷺ മതത്തിൽ നിയമമാക്കിയിട്ടുള്ളത് ഓരോ വ്യക്തികളും നമസ്കാരത്തിന് ശേഷമുള്ള ദിക്റുകൾ ഒറ്റക്കൊറ്റക്കായി - സ്വന്തമായി ചൊല്ലുകയും - സ്വന്തമായി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്
3. അതുപോലെ, മയ്യിത്തിന് (ഖബറിന്) അരികിലോ, ചില പ്രാർത്ഥനക്ക് (മുമ്പോ) ശേഷമോ, ഏതെങ്കിലും പരിപാടികളോട് അനുബന്ധിച്ചോ അൽ-ഫാത്വിഹഃ എന്ന സൂക്തം ഓതുവാൻ ആവശ്യപ്പെടുന്നതും, അത് മുന്നിറുത്തി കൂട്ടമായി പ്രാർത്ഥിക്കുന്നതും ബിദ്അത്താകുന്നു
4. അതുപോലെ, മരണശേഷമുള്ള ദുഃഖാചരണത്തിനായി ജനങ്ങൾ ഒരുമിച്ച് കൂടുന്നതും, മരണവീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതും, മരണവീട്ടിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതും - അതിന് വേണ്ടി ആളുകളെ കൂലിക്ക് വിളിക്കുന്നതും ബിദ്അത്ത് ആണ്, അവർ വാദിക്കുന്നത് ഇതെല്ലാം തന്നെ മരണവീട്ടുകാരുടെ ദുഃഖത്തിൽ പങ്ക് ചേരലോ, അതല്ലെങ്കിൽ അത് മയ്യിത്തിന് ഉപകാരപ്പെടും എന്നോ ആകുന്നു. എന്നാൽ ഇതിനെല്ലാം തന്നെ മതത്തിൽ യാതൊരു അടിസ്ഥാനവുമില്ല, ഇത് ബിദ്അത്തും മതത്തിൽ അല്ലാഹു അനുവദിക്കാത്ത നിയമങ്ങൾ ഉണ്ടാക്കലുമാകുന്നു!
5. അതുപോലെ, ഇസ്റാഅ്, മിഅ്റാജ്, ഹിജ്റ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കുകയും, ആ ദിവസങ്ങളിൽ പ്രത്യേക ആരാധനകൾ ഉണ്ടാക്കുന്നതും ബിദ്അത്തിൽ ഉൾപെട്ടതാകുന്നു. ഇതിനൊന്നും തന്നെ ഇസ്'ലാമിൽ യാതൊരു അടിസ്ഥാനവുമില്ല
6. റജബ് മാസത്തിൽ പ്രത്യേകമായ നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനകൾ നിർവ്വഹിക്കുകയെന്നത് ബിദ്അത്തിൽ പെട്ടതാണ്. കാരണം റജബ് മാസത്തിന് മറ്റു മാസത്തേക്കാൾ യാതൊരു പ്രത്യേകതയുമില്ല, അതിൽ പ്രത്യേകമായ നോമ്പോ, നമസ്കാരമോ, നേർച്ചകളോ, ബലിഅറുക്കലോ ഒന്നും തന്നെ ഇല്ല.
7. അതുപോലെ, മറ്റൊരു ബിദ്അത്ത് ആകുന്നു സുഫികളുടെ പ്രത്യേകമായ ദിക്റുകളും. പുത്തനാചാരങ്ങൾ. കാരണം അവരുടെ ആ ദിക്റുകൾ, ഇസ്'ലാം പഠിപ്പിച്ച രൂപത്തിൽ നിന്നും, സമയങ്ങളിൽ നിന്നും, ശൈലിയിൽ നിന്നും വ്യത്യസ്തമായതാണ്. അതുകൊണ്ട് തന്നെ അവ തള്ളപ്പെടേണ്ടത് ആകുന്നു
8. അതുപോലെ, ശഅബാൻ പതിനഞ്ചിന് (ബറാത്തിന്) പ്രത്യേക നമസ്കാരമോ, നോമ്പോ, ആഘോഷമൊ അനുഷ്ഠിക്കുന്നതിന് മതത്തിൽ യാതൊരു തെളിവുമില്ല. കാരണം ശഅബാൻ പതിനഞ്ചിന് ഒരു ആരാധനകളും പ്രത്യേകമായി ചെയ്യുവാനുള്ള ഒരു കൽപ്പനയും പ്രവാചകൻﷺയിൽ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല
9. അതുപോലെ, ഖബറുകൾ കെട്ടി ഉയർത്തുകയും, അത് പള്ളി ആക്കുകയും, അവിടങ്ങളിൽ നിന്ന് ബർക്കത്തെടുക്കുവാനുള്ള ഉദ്ദേശ്യത്തോടെ ഖബറിടം സന്ദർശിക്കുക തുടങ്ങിയവ ബിദ്അത്തും, മരിച്ചവരോട് വസീലഃ (ഇടതേട്ടം) തേടുന്നത് ശിർക്കും, ശിർക്കിലേക്ക് എത്തിക്കുന്ന മാർഗങ്ങളുമാകുന്ന ബിദ്അത്തും ആകുന്നു. അതുപോലെ സ്ത്രീകൾ ഖബർ സന്ദർശിക്കുന്നതും. നബിﷺ ഖബർ സന്ദർശിക്കുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു. അതുപോലെ ഖബറുകൾ പള്ളികളാക്കുകയും, അവിടെ നിലവിളക്കുകൾ പോലെയുള്ള വിളക്കുകൾ കൊളുത്തുന്നതും ഇങ്ങനെയുള്ള ബിദ്അത്തുകളിൽ പെട്ടതാകുന്നു.
അവസാനം നാം പറയുന്നു: തീർച്ചയായും ബിദ്അത്തുകൾ കുഫ്റിന്റെ - ഇസ്'ലാം ദുർബലപ്പെടുന്ന കാര്യങ്ങളുടെ പോസ്റ്റോഫീസ് (അഥവാ, ലോകത്തിന്റെ മുക്കുമൂലകളിലേക്ക് കുഫ്റിന്റെ 'എഴുത്തുകുത്തുകൾ' എത്തിക്കുന്ന കാര്യാലയം) ആകുന്നു, ബിദ്അത്തുകൾ അല്ലാഹുവോ, അവന്റെ നബിﷺയൊ നിയമമാക്കാത്തവ ആയതുകൊണ്ട് ദീനിൽ വർദ്ധനവുണ്ടാക്കലാകുന്നു. അത് വലിയ പാപങ്ങളേക്കാൾ മോശമായ തിന്മയുമാണ്. വൻപാപങ്ങൾ ചെയ്യിപ്പിക്കുന്നതിനേക്കാൾ പിശാചിന് ഇഷ്ടം ബിദ്അത്തുകൾ ചെയ്യിപ്പിക്കുന്നതാകുന്നു. കാരണം തെറ്റ് (വൻപാപങ്ങൾ) ചെയ്യുന്നവർക്ക് അറിയാം അത് തെറ്റാണെന്ന്, അങ്ങിനെ അതിൽ നിന്ന് അവർ പശ്ചാതപിക്കുകയും ചെയ്തേക്കാം, എന്നാൽ ബിദ്അത്തുകൾ ചെയ്യുന്നവർ വിശ്വസിക്കുന്നത് (തെറ്റിദ്ധരിക്കുന്നത്) താൻ ചെയ്യുന്ന കാര്യം മതത്തിൽ ഉൾപ്പെട്ടതും, അല്ലാഹുവിലേക്ക് അടുപ്പ - ബന്ധം ഉണ്ടാക്കുന്ന നന്മയുമാണെന്നാണ്, അതുകൊണ്ട് ആ ബിദ്അത്തിൽ നിന്ന് അവൻ പശ്ചാതപിക്കുന്നില്ല!! അതുപോലെ ബിദ്അത്തുകൾ ഒരുപാട് സുന്നത്തുകളെ ജനങ്ങളിൽ ഇല്ലായ്മ ചെയ്യുകയും, സുന്നത്തുകൾ ചെയ്യുന്നവരെയും, അഹ്ലുസുന്നത്തി വൽജമാഅഃയുടെ വക്താക്കളെയും ബിദ്അത്തുകൾ ചെയ്യുന്നവർ (മുബ്തദിഉകൾ) വെറുക്കുകയും ചെയ്യുന്നു!
ബിദ്അത്തുകൾ (പുതുതായി നിർമ്മിക്കപ്പെട്ട വഴികേടുകൾ) അല്ലാഹുവിലുള്ള അടുപ്പ ബന്ധത്തിൽ നിന്ന് അടിമയെ അകറ്റുകയും, അവന്റെ കോപത്തിനും ശിക്ഷക്കും പാത്രമാക്കുകയും, ഹൃദയത്തെ വഴിപിഴപ്പിക്കുവാനും, ഫസാദാക്കുവാനും കാണമാവുകയും ചെയ്യുന്നു.
1- ബിദ്അത്തുകൾ ചെയ്യുന്നവരെ ഖണ്ഡിക്കുന്ന രീതി:
ബിദ്അത്ത് ചെയ്യുന്നവരെ ഗുണദോഷിക്കുവാനോ, അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാനോ വേണ്ടി (മാത്രം) അവരുമായി ഇടപഴകുന്നത് അനുവദനീയമാണ്. കാരണം അവരുമായുള്ള ഇടപഴകൽ അവരുടെ ബിദ്അത്തുകളും, ഫിത്നകളും (തിന്മകളും) നമ്മിൽ സ്വാധീനം ചെലുത്തുവാനും, അങ്ങിനെ മറ്റുള്ളവരിലേക്ക് നമ്മിലൂടെ ആ തിന്മ വ്യാപിക്കുവാനും കാരണമായേക്കാം! അതുകൊണ്ട് തന്നെ ആ ബിദ്അത്തുകൾ കൈകൊണ്ട് തടുക്കുവാനുള്ള സാഹചര്യമില്ലായെങ്കിൽ അവരെതൊട്ടും, അവരുടെ തിന്മയെതൊട്ടും ജനങ്ങളെ താക്കീത് ചെയ്യലും ബോധവൽക്കരിക്കലും അത്യാവശ്യമാകുന്നു. എന്നാൽ കൈകൊണ്ട് തടുക്കുവാൻ ഭരണകർത്താക്കൾക്കും, (ഭരണകർത്താക്കളുടെ സഹായത്തോടെ) പണ്ഡിതൻമാർക്കും (മറ്റും) സാധിക്കുമെങ്കിൽ ആ ബിദ്അത്ത് (ദുർമാർഗം) ചെയ്യുന്നവരുടെ കൈക്ക് പിടിച്ചുകൊണ്ട് അവരെ തടയുകയും, അവരുടെ ഉപദ്രവങ്ങളെ നീക്കം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. കാരണം ഇസ്'ലാമിനെതിരിൽ അവരുടെ ഉപദ്രവം വളരെ അപകടം നിറഞ്ഞതാണ്! അതുപോലെ അനിസ്'ലാമിക രാജ്യങ്ങളിൽ ബിദ്അത്തുകൾ ചെയ്യുന്നവർക്ക് പ്രോൽസാഹനം നൽകുകയും, അവർക്കുവേണ്ടി വ്യത്യസ്ത സഹായങ്ങൾ നൽകുകയും, ബിദ്അത്തുകൾ വ്യാപിപ്പിക്കുവാനായി ആവശ്യമുള്ള സാഹചര്യങ്ങൾ (നേതാക്കളും, മാധ്യമങ്ങളും മറ്റും) ഒരുക്കി കൊടുക്കുകയും ചെയ്യുന്നു!! അവർ അതിലൂടെ ഇസ്'ലാമിനെ താഴ്ത്തുവാനും, ഇസ്'ലാമിന്റെ മഹത്തായ ചിത്രത്തെ അപകീർത്തിപ്പെടുത്തുവാനും ആണ് ഉദ്ദേശിക്കുന്നത്!!!
അല്ലാഹുവിന്റെ മതത്തെ സേവിക്കുവാനും, അവന്റെ കലിമത്ത് (തൗഹീദ് - ഇസ്'ലാമിക ഏകദൈവാരാധന) പതാക ഉയർത്തിനാട്ടുവാനും, ഇസ്'ലാമിന്റെ (ഉള്ളിലും പുറത്തുമുള്ള) ശത്രുക്കളെ പരാജയപ്പെടുത്തുവാനും അല്ലാഹുവിനോട് സഹായം ചോദിക്കുന്നു. നബിﷺയുടെയും, കുടുംബത്തിന്റെയും മേൽ അല്ലാഹു സ്വലാത്തും (രക്ഷയും), സലാമും (അനുഗ്രഹവും) ചൊരിയട്ടെ!