Skip to content
النَّحل /

ആയത്ത് 112

16 : 112

ആയത്ത് 112 of النَّحل (16 : 112). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النَّحل ആയത്തുകൾ 128
സൂറത്ത് · النَّحل
മലയാളം · Kunhi
16 : 112

وَضَرَبَ ٱللَّهُ مَثَلٗا قَرۡيَةٗ كَانَتۡ ءَامِنَةٗ مُّطۡمَئِنَّةٗ يَأۡتِيهَا رِزۡقُهَا رَغَدٗا مِّن كُلِّ مَكَانٖ فَكَفَرَتۡ بِأَنۡعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلۡجُوعِ وَٱلۡخَوۡفِ بِمَا كَانُواْ يَصۡنَعُونَ

അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.

Explanation & meanings · 1
  1. ഉടുപ്പ് അല്ലെങ്കില്‍ കവചം എന്നാണ് 'ലിബാസി'ൻ്റെ അര്‍ത്ഥം. പട്ടിണിയും ഭയവുംകൊണ്ടുളള ഒരു ഉടുപ്പ് അണിഞ്ഞതുപോലുളള അവസ്ഥയില്‍ അല്ലാഹു അവരെ ആക്കിത്തീര്‍ത്തുവെന്നര്‍ത്ഥം.