Skip to content
القَصَص /

ആയത്ത് 56

28 : 56
القَصَص ആയത്തുകൾ 88
സൂറത്ത് · القَصَص
മലയാളം · Kunhi
28 : 56

إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.

Explanation & meanings · 1
  1. ചെറുപ്പം മുതല്‍ നബി(ﷺ)യെ സഹായിച്ചുപോന്ന പിതൃവ്യന്‍ അബൂത്വാലിബ് സത്യവിശ്വാസിയായിക്കാണാന്‍ നബി(ﷺ)ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അബൂത്വാലിബിന് മരണം ആസന്നമായ സമയത്ത് പോലും നബി(ﷺ) അയാളോട് സത്യവിശ്വാസം പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷെ, ബഹുദൈവത്വത്തെ തള്ളിപ്പറയാന്‍ അയാള്‍ വൈമനസ്യം പ്രകടിപ്പിക്കുകയും, അവിശ്വാസിയായിക്കൊണ്ട് തന്നെ മരിക്കുകയുമാണുണ്ടായത്. ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.