എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്."
«صَلَاةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ».
നബി -ﷺ- യുടെ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത അവിടുന്ന് ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു. മക്കയിലുള്ള മസ്ജിദുൽ ഹറാം ഒഴിച്ചു നിർത്തിയാൽ, ഭൂമിയിലുള്ള ഏതു മസ്ജിദുകളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളും ആയിരം ഇരട്ടി പ്രതിഫലം മസ്ജിദുന്നബവിയിൽ വെച്ചുള്ള നിസ്കാരത്തിനുണ്ട്. നബി -ﷺ- യുടെ മസ്ജിദിലുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠതയുള്ളതാണ് മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.
...:
മസ്ജിദുൽ ഹറാമിൽ വെച്ചും, മസ്ജിദുന്നബവിയിൽ വെച്ചും നിസ്കരിക്കുന്നതിന് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്.
മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഉത്തമമാണ്.
സ്വഹീഹുൽ ബുഖാരി (2/ 60) (1190).
സ്വഹീഹ് മുസ്ലിം (2/ 1012) (1394).
കൂടുതൽ (2)
فتح الباري (3/67).
البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (24/ 684).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
4 ഗ്രന്ഥങ്ങൾ- ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.التحقيق والإيضاح لكثير من مسائل الحج والعمرة والزيارة - النسخة المعتمدة{എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്.} [109]
- മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.فضائل وآداب المسجد النبوي، وأحكام زيارة قبر النبي عليه الصلاة والسلام وقبري صاحبيه"എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്." [2]