Skip to content
النِّسَاء /

ആയത്ത് 159

4 : 159

ആയത്ത് 159 of النِّسَاء (4 : 159). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النِّسَاء ആയത്തുകൾ 176
4 : 159

وَإِن مِّنۡ أَهۡلِ ٱلۡكِتَٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَٰمَةِ يَكُونُ عَلَيۡهِمۡ شَهِيدٗا

വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.

Explanation & meanings · 1
  1. ഈ വചനത്തിന് രണ്ടുതരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. (1) വേദക്കാരില്‍ ഒരാളും ഈസാ(عليه السلام)യുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. (2) വേദക്കാരില്‍ ഒരാളും തൻ്റെ മരണത്തിനു മുമ്പ് ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കുകയില്ല. ഒന്നാമത്തേതിൻ്റെ വിശദീകരണം ഇപ്രകാരമാകുന്നു: ഈസാ(عليه السلام) വീണ്ടും ഭൂമിയില്‍ ഇറങ്ങിവന്നിട്ട് മരിക്കുന്നതിനു മുമ്പായി അക്കാലത്ത് ജീവിച്ചിരിക്കുന്ന വേദക്കാരില്‍ ഒരാള്‍ പോലും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കില്ല. രണ്ടാമത്തേതിൻ്റെ വിശദീകരണം; വേദക്കാരില്‍ ഒരാള്‍ പോലും തൻ്റെ മരണത്തിനു മുമ്പായി - മരണം ആസന്നമായ സമയത്തെങ്കിലും - ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കില്ല.