Skip to content
സ്സ്വാഫ്ഫാത്ത് /

ആയത്ത് 140

37 : 140

ആയത്ത് 140 of സ്സ്വാഫ്ഫാത്ത് (37 : 140). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

സ്സ്വാഫ്ഫാത്ത് ആയത്തുകൾ 182
37 : 140

إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ

അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).

Explanation & meanings · 1
  1. നീനെവാ നഗരത്തിലായിരുന്നു യൂനുസ് നബി(عليه السلام) അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടത്. അവിടുന്ന് (عليه السلام) നിരന്തരമായി പ്രബോധനം നടത്തിയിട്ടും ജനങ്ങളാരും വിശ്വസിച്ചില്ല. അപ്പോഴാണ് മനംനൊന്ത് യൂനുസ് (عليه السلام) സ്ഥലം വിട്ടത്. അല്ലാഹുവിന്റെ നിര്‍ദേശം ലഭിക്കാതെയും ജനങ്ങളെ അറിയിക്കാതെയുമാണ് അവിടുന്ന് പോയത്. അതുകൊണ്ടാണ് 'ഒളിച്ചോടി' എന്ന വാക്ക് പ്രയോഗിച്ചത്.