Skip to content
സൂറത്തുകളുടെ പട്ടിക /

السَّجدة

السَّجدة is chapter 32 of the Quran and has 30 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

30 ആയത്തുകൾ സൂറത്ത് നമ്പർ 32
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

الٓمٓ

അലിഫ്‌-ലാം-മീം.

تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ

ഈ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.

أَمۡ يَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَهۡتَدُونَ

അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? അല്ല, അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.

Explanation & meanings · 1
  1. അറബികളിലേക്ക് (അല്ലെങ്കില്‍ ഖുറൈശികളിലേക്ക്) മുഹമ്മദ് നബി(ﷺ)ക്ക് മുമ്പ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഈ വചനവും 'യാസീന്‍' 6-ാം വചനവും വ്യക്തമാക്കുന്നു.

ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِيّٖ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തു. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?

يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ

അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു അതിന്‍റെ അളവ്‌.

Explanation & meanings · 2
  1. ആകാശം മുതല്‍ ഭൂമി വരെയുള്ള എല്ലാകാര്യവും അവന്‍ നിയന്ത്രിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്.
  2. ഭൂമിയും ഒന്നാമത്തെ ആകാശവും തമ്മിലുള്ള അകലം അഞ്ഞൂറ് വർഷത്തെ വഴിദൂരമാണ്. അല്ലാഹുവിന്റെ കല്പനയുമായി വരുന്ന മലക്ക് ഒരു ദിവസത്തെ തുച്ഛമായ സമയം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആ ദൂരം - അഥവാ ആയിരം വർഷത്തെ വഴിദൂരം - സഞ്ചരിക്കുന്നു.