അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം
മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം."
كُنْتُ رِدْفَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلا يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ أَنْ لا يُعَذِّبَ مَنْ لا يُشْرِكُ بِهِ شَيْئًا»، فَقُلْتُ: يَا رَسُولَ اللَّهِ أَفَلاَ أُبَشِّرُ بِهِ النَّاسَ؟ قَالَ: «لا تُبَشِّرْهُمْ، فَيَتَّكِلُوا».
അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത പരിപൂർണ്ണ മുവഹ്ഹിദുകളെ (ഏകദൈവാരാധകരെ) ശിക്ഷിക്കാതിരിക്കുക എന്നതാണ് അവൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് ഞാൻ ഈ മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ച് അറിയിച്ചു കൊടുക്കട്ടെയോ?! അവർക്ക് അത് സന്തോഷം പകരുമല്ലോ?!" എന്നാൽ നബി -ﷺ- അദ്ദേഹത്തെ വിലക്കി. ജനങ്ങൾ ഇത് കേട്ടാൽ ഈ ശ്രേഷ്ഠതയിൽ മാത്രം പ്രതീക്ഷവെക്കും (പ്രവർത്തനങ്ങൾ ചെയ്യാത്തവരായി മാറും) എന്ന ഭയമാണതിന് കാരണം.
...:
അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള, അവൻ അവരുടെ മേൽ നിർബന്ധമാക്കിയ അവകാശം അവർ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർത്തുകൂടാ എന്നതുമാണ്.
അല്ലാഹു സ്വയം തനിക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ് അടിമകളുടെ അവകാശം എന്ന് പറഞ്ഞത്; അവൻ തൻ്റെ ദാസന്മാർക്ക് ഔദാര്യമായും അനുഗ്രഹമായും നൽകിയതാണത്. അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാം എന്നതും, അവരെ ശിക്ഷിക്കുകയില്ല എന്നതുമാണത്.
അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത ശുദ്ധമായ ഏകദൈവാരാധന (തൗഹീദ്) കാത്തുസൂക്ഷിക്കുന്നവർക്കുള്ള മഹത്തരമായ സന്തോഷവാർത്ത ഈ ഹദീഥിലുണ്ട്. അവരുടെ സങ്കേതവും പര്യവസാനവും സ്വർഗമായിരിക്കും.
മുആദ് -رَضِيَ اللَّهُ عَنْهُ- മരണത്തിന് തൊട്ടുമുൻപാണ് ഈ ഹദീഥ് മറ്റുള്ളവരോട് പറഞ്ഞത്; ഈ ഹദീഥ് പൂർണ്ണമായി മറച്ചു വെക്കുന്നത് വിജ്ഞാനം മറച്ചു വെക്കുക എന്ന തിന്മയിൽ ഉൾപ്പെടുമോ എന്ന ഭയം കാരണത്താലാണ് അദ്ദേഹം അത് പറഞ്ഞത്.
ചില ഹദീഥുകൾ അവയുടെ അർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവരോട് പറയാതിരിക്കുകയാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ. പ്രത്യേകിച്ചെന്തെങ്കിലുമൊരു പ്രവർത്തനമോ ഏതെങ്കിലും മതപരമായ വിധിവിലക്കുകളോ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകളുടെ കാര്യമാണിത്.
അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.
സ്വഹീഹുൽ ബുഖാരി (4/ 29) (2856).
സ്വഹീഹ് മുസ്ലിം (1/ 58) (30).
(1/ 627).
കൂടുതൽ (5)
المحكم لابن سيده (10/26).
المفهم لما أشكل من تلخيص كتاب مسلم (1/ 203).
فتح الباري (11/340.
البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (1/ 623).
عمدة القاري شرح صحيح البخاري (14/ 148).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
12 ഗ്രന്ഥങ്ങൾ- ശരിയായ വിശ്വാസവും അതിന് വിരുദ്ധമായവയും"അടിമകളിൽ നിന്നും അല്ലാഹുവിനു ലഭിക്കേണ്ട അവകാശമാണ് അവനെ മാത്രം ആരാധിക്കുക എന്നതും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക എന്നതും."
- ശരിയായ വിശ്വാസവും അതിന് വിരുദ്ധമായവയും"അടിമകൾക് അല്ലാഹുവിനോടുള്ള കടമയും അല്ലാഹുവിന് അടിമകളോടുള്ള കടമയും എന്താണെന്ന് നിനക്കറിയുമോ? മുആദ് പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് നന്നായി അറിയുക. അപ്പോൾ റസൂൽ (ﷺ) പറഞ്ഞു: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിര
- കിത്താബുത്തൗഹീദ്كتاب التوحيد للشيخ محمد بن عبد الوهاب"അടിമകൾക്ക് അല്ലാഹുവിനോടുള്ള ബാധ്യത, അവർ അവനുമാത്രം ആരാധന ചെയ്യണമെന്നും അവനിൽ മറ്റൊന്നിനേയും പങ്ക് ചേർക്കരുതെന്നുമാണ്. അല്ലാഹുവിന് അടിമകളോടുള്ള ബാധ്യത(യായി അവൻ സ്വയം ഏറ്റിട്ടുള്ളത്) അല്ലാഹുവിൽ ഒന്നിനേയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കുകയി
കൂടുതൽ (9)
- العقيدة الصحيحةدروس العقيدة الصحيحة«فَإِنَّ حَقَّ اللَّهِ عَلَى العِبَادِ: أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ: أَنْ لاَ يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئًا»
- حراسة التوحيدالعقيدة الصحيحة وما يضادها «حَقُّ اللهِ عَلَى العِبَادِ أَن يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا» [2].
- حراسة التوحيدإقامة البراهين على حكم من استغاث بغير الله«حَقُّ اللهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».
- خذ عقيدتك من الكتاب والسنة الصحيحة«حق العباد على الله أن لا يُعذِّبَ مَن لَا يشركُ به شيئًا»
- مجموعة زاد التربية الإسلامية (1)، والسيرة النبوبة (1)، والعقيدة (1)، والفقه (1)التربية الأسلامية 1قال: «فإن حق الله على العباد أن يعبدوه ولا يشركوا به شيئًا، وحق العباد على الله ألا يعذب من لا يشرك به شيئًا»
- مجموعة زاد التربية الإسلامية (1)، والسيرة النبوبة (1)، والعقيدة (1)، والفقه (1)التربية الأسلامية 1«حقُّ اللهِ على العِبادِ أنْ يعْبُدُوهُ ولا يُشْرِكُوا بِهِ شيْئًا...»
- مشروع منهاج زادكزادك 2 طالب نهائي«يَا مُعَاذُ، هَلْ تَدْرِي حَقَّ اللهِ عَلَى عِبَادِهِ؟ وَمَا حَقُّ العِبَادِ عَلَى اللهِ؟». قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: «فَإِنَّ حَقَّ اللهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ ع
- نبراس طالب (3)نبراس طالب 3«يَا مُعَاذُ، هَلْ تَدْرِي حَقَّ اللهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللهِ؟»، قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ ع
- نبراس طالب (3)نبراس طالب 3«فَإِنَّ حَقَّ اللهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا»