Skip to content

എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

"എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."

«كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى»، قَالُوا: يَا رَسُولَ اللهِ، وَمَنْ يَأْبَى؟ قَالَ: «مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى».

ബുഖാരി ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

നബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹദീഥിലൂടെ അറിയിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ അവർക്കുള്ള ഉത്തരമായി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് കീഴൊതുങ്ങുകയും അവിടുത്തെ പിൻപറ്റുകയും അനുസരിക്കുകയും ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ധിക്കരിക്കുകയും അവിടുത്തെ ദീനിലെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളിലൂടെ സ്വർഗപ്രവേശനത്തിന് വിസമ്മതം കാണിക്കുകയാണ് ചെയ്യുന്നത്."

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

നബി ﷺ യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും.

നബി ﷺ യെ അനുസരിക്കുന്നത് സ്വർഗപ്രവേശനം നിർബന്ധമാക്കുന്നു; അവിടുത്തെ ധിക്കരിക്കുന്നത് നരകപ്രവേശനവും നിർബന്ധമാക്കുന്നു.

ഈ ഉമ്മത്തിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ അനുസരിക്കുന്നവർക്കുള്ള സന്തോഷവാർത്ത; അവരെല്ലാവരും അല്ലാഹുവിൻ്റെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ധിക്കരിക്കുന്നവർ മാത്രമേ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.

നബി ﷺ ക്ക് തൻ്റെ ഉമ്മത്തിനോടുള്ള അനുകമ്പയും, അവർക്ക് സന്മാർഗം ലഭിക്കാനുള്ള അവിടുത്തെ അതിയായ പരിശ്രമവും.

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (9/ 92) (7280).

കൂടുതൽ (14)

فيض القدير شرح الجامع الصغير.

للمناوي.

المكتبة التجارية الكبرى – مصر.

الطبعة: الأولى.

بهجة الناظرين شرح رياض الصالحين لسليم الهلالي.

ط1.

دار ابن الجوزي.

الدمام.

1415هـ.

التيسير بشرح الجامع الصغير.

للمناوي.

مكتبة الإمام الشافعي.

الرياض.

ط3.