34 : 52
وَقَالُوٓاْ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِۭ بَعِيدٖ
ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാന്‍ കഴിയുക.
Explanation & meanings · 1
- കടുത്ത സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും, സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്ത അവിശ്വാസികള്‍ക്ക് ആപത്ത് മുന്നില്‍ കാണുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് പ്രസ്താവിക്കുന്നതു കൊണ്ടുമാത്രം വിശ്വാസത്തിന്റെ മഹത്വം നേടിയെടുക്കാനാവില്ല എന്നര്‍ത്ഥം. ന്യായവിധിയുടെ നാളില്‍, സത്യം സംശയാതീതമായി ബോധ്യപ്പെട്ടതിനുശേഷം വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെ നിഷ്ഫലതയാണ് ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.