Skip to content
അഹ്സാബ് /

ആയത്ത് 38

33 : 38

ആയത്ത് 38 of അഹ്സാബ് (33 : 38). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

അഹ്സാബ് ആയത്തുകൾ 73
33 : 38

مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا

തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

Explanation & meanings · 1
  1. അല്ലാഹു വിധിച്ച കാര്യം എന്തായാലും ഒട്ടും മനഃപ്രയാസം കൂടാതെ സ്വീകരിക്കുകയത്രെ പ്രവാചകന്റെ ബാധ്യത. ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് ഒരു പ്രവാചകനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാകേണ്ടതില്ല. സമ്പൂര്‍ണ്ണമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹു തീരുമാനമെടുക്കുന്നത്. മനുഷ്യരുടെ പ്രതികരണങ്ങള്‍ക്ക് ആസ്പദമായിട്ടുള്ളത് അത്യന്തം പരിമിതമായ ജ്ഞാനമാണ്. അതൊരിക്കലും പ്രമാദമുക്തമാവില്ല.