Skip to content
البَقَرَة /

ആയത്ത് 208

2 : 208

ആയത്ത് 208 of البَقَرَة (2 : 208). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

البَقَرَة ആയത്തുകൾ 286
2 : 208

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدۡخُلُواْ فِي ٱلسِّلۡمِ كَآفَّةٗ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ

സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.

Explanation & meanings · 1
  1. അല്ലാഹുവിൻ്റെ കല്‍പന നമ്മുടെ ഏതൊക്കെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കിലും നാമതിന് കീഴ്‌പ്പെടണം. യാതൊരു ജീവിതമേഖലയിലും അവനുള്ള കീഴ്‌വണക്കത്തില്‍ നിന്ന് നാം പിറകോട്ട് പോകാന്‍ പാടില്ല.