Skip to content
الكَهف /

ആയത്ത് 83

18 : 83
الكَهف ആയത്തുകൾ 110
സൂറത്ത് · الكَهف
മലയാളം · Kunhi
18 : 83

وَيَسۡـَٔلُونَكَ عَن ذِي ٱلۡقَرۡنَيۡنِۖ قُلۡ سَأَتۡلُواْ عَلَيۡكُم مِّنۡهُ ذِكۡرًا

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.

Explanation & meanings · 1
  1. പരിശുദ്ധഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. ദുല്‍ഖര്‍നൈനി എന്ന വാക്കിൻ്റെ ഭാഷാര്‍ത്ഥം രണ്ട് നൂറ്റാണ്ട് ജീവിച്ചവന്‍ എന്നോ, രണ്ട് 'കൊമ്പു'ള്ളവന്‍ എന്നോ ആയിരിക്കും. അപ്പോള്‍ ഇത് ഒരുവ്യക്തിനാമമായിരിക്കില്ല. ഒരു അപരാഭിധാനം മാത്രമായിരിക്കും. ഈ അപരനാമം നല്‍കപ്പെട്ട വ്യക്തി ലോകം മുഴുവൻ ഭരിച്ച മുസ്‌ലിമായ ഒരു ചക്രവർത്തിയായിരുന്നു.