96 : 7
أَن رَّءَاهُ ٱسۡتَغۡنَىٰٓ
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.
Explanation & meanings · 1
- തനിക്ക് ആരെയും ആശ്രയിക്കേണ്ടതും ഭയപ്പെടേണ്ടതുമില്ല എന്ന ധാരണയില്‍ നിന്നാണ് ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഉദ്ഭവം. താന്‍ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവെ ആശ്രയിച്ചു കഴിയുന്നവനും അവന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലേണ്ടവനുമാണെന്ന ബോധം സത്യവിശ്വാസിയെ വിനീതനും ആര്‍ദ്രചിത്തനുമാക്കിത്തീര്‍ക്കുന്നു.