93 : 6
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
Explanation & meanings · 1
- നബി(ﷺ) ഗര്‍ഭസ്ഥ ശിശുവായിരിക്കെത്തന്നെ അവിടുത്തെ പിതാവ് മരിച്ചു. ആറ് വയസ്സായപ്പോള്‍ മാതാവും. അനാഥയായിത്തീര്‍ന്ന അവിടുത്തെ ആദ്യം പിതാമഹനും പിന്നീട് പിതൃവ്യനുമാണ് സംരക്ഷിച്ചു വളര്‍ത്തിയത്.