Skip to content
الأنفَال /

ആയത്ത് 24

8 : 24

ആയത്ത് 24 of الأنفَال (8 : 24). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الأنفَال ആയത്തുകൾ 75
8 : 24

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمۡ لِمَا يُحۡيِيكُمۡۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَحُولُ بَيۡنَ ٱلۡمَرۡءِ وَقَلۡبِهِۦ وَأَنَّهُۥٓ إِلَيۡهِ تُحۡشَرُونَ

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ ഹൃദയത്തിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക.

Explanation & meanings · 2
  1. അവിശ്വാസവും അധര്‍മവും നിമിത്തം ചൈതന്യം നഷ്ടപ്പെട്ട മനുഷ്യമനസ്സുകള്‍ക്ക് നവജീവന്‍ നല്‍കുന്ന കാര്യങ്ങളിലേക്കാണ് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്.
  2. അല്ലാഹു നമുക്ക് നല്‍കിയ ദാനങ്ങളില്‍ ഏറ്റവും അതുല്യമാണ് മനസ്സ്. മനസ്സില്‍ മിന്നിമറയുന്ന ചിന്തകള്‍ അല്ലാഹു ഗ്രഹിക്കുന്നു. നന്ദിയും വിനയവും സത്യാന്വേഷണ വാഞ്ഛയുമുള്ളവരുടെ മനസ്സിന് അല്ലാഹു വിശാലത നല്‍കുന്നു. സത്യത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവരുടെ മനസ്സിനു മുമ്പില്‍ അല്ലാഹു ഒരു തരം മറവെക്കുന്നു. തന്മൂലം അവര്‍ക്ക് സന്മാര്‍ഗം കണ്ടെത്താനൊക്കുകയില്ല.